Author: News Desk

ജൂണിൽ കൊടുങ്കാറ്റടിക്കും, അമേരിക്ക ഉലയുമോ? 2023 ജൂൺ 1 കാലാവസ്ഥാ പ്രവചനങ്ങൾ പ്രകാരം അമേരിക്കയിൽ ഹരിക്കെയിൻ സീസൺ തുടങ്ങുകയാണ്. ഫെഡറൽ സ്റ്റേറ്റിന്റെ സ്ഥിരം ഭാഗങ്ങളിൽ നാശം വിതക്കുന്ന സൈക്ലോൺ കൊടുംകാറ്റിന്റെ വരവറിയിക്കുന്ന സീസൺ. എന്നാൽ ഈ വരാനിരിക്കുന്ന ജൂണിൽ യു എസ് മറ്റൊരു കനത്ത ദുരന്ത ഭീതിയിലാണ്. യുഎസ് സർക്കാരിന്റെ കടബാധ്യത നികത്തിയില്ലെങ്കിൽ ജൂൺ 1 മുതൽ – യുഎസ് സർക്കാരിന് ജനതയുടെ ബില്ലുകൾ അടയ്ക്കാൻ കഴിയില്ല. യുണൈറ്റഡ് സ്റ്റേറ്റ്സ് അതിന്റെ ഫെഡറൽ കടത്തിൽ വീഴ്ച വരുത്തുകയും പ്രതിസന്ധി പരിഹരിക്കപ്പെടാതിരിക്കുകയും ചെയ്താൽ ‘ആഗോള സമ്പദ്‌വ്യവസ്ഥയുടെ തകർച്ചക്കും തുടക്കമാകും. ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത് മറ്റാരുമല്ല, ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ. കടത്തിന്റെ പരിധി ഉയർത്തുന്നതിനോ താൽക്കാലികമായി നിർത്തുന്നതിനോ കോൺഗ്രസ് പ്രവർത്തിച്ചില്ലെങ്കിൽ, വെറും ഒരാഴ്ചയ്ക്കുള്ളിൽ  ആഗോള സമ്പദ്‌വ്യവസ്ഥ തകർന്നു തുടങ്ങുമെന്ന് ഒരു കത്തിലൂടെ ചൂണ്ടിക്കാട്ടി ജാനറ്റ്  കോൺഗ്രസിന് മുന്നറിയിപ്പ് നൽകി,  “യുഎസിലും ആഗോള സാമ്പത്തിക വിപണികളിലും പ്രവചനാതീതവും എന്നാൽ ഒരുപക്ഷേ നാടകീയമായ വീഴ്ചയുമുള്ള ഒരു…

Read More

രാജ്യത്തുടനീളം വേഗത്തിൽ സഞ്ചരിക്കാനുള്ള പാതയാണ് ഹൈവേകൾ. ഈ ഹൈവേകൾ നിങ്ങളെ കഴിയുന്നത്ര വേഗത്തിലും സുരക്ഷിതമായും ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ലക്ഷക്കണക്കിന് ആളുകൾ ഇത് വ്യക്തിഗതവും വാണിജ്യപരവുമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. പക്ഷേ,  ഹൈവേകൾ എത്ര മോഡേണായാലും ഒരു പ്രശ്നം മാറ്റമില്ലാതെ തുടരുന്നു. എന്താണെന്നല്ലേ?, മറ്റാന്നുമല്ല ഹൈവേയിലെ വിശ്രമമുറികളാണ് മിക്കവാറും സഞ്ചാരികൾക്ക് ഏറ്റവും വലിയ പ്രശ്നം.  പ്രത്യേകിച്ചും സ്ത്രീയാത്രികരാണ് താല്ക്കാലിക ഉപയോഗത്തിനുളള മതിയായ വിശ്രമകേന്ദ്രങ്ങളില്ലാതെ വരുമ്പോൾ ബുദ്ധിമുട്ടിലാകുന്നത്. ഇതിനെല്ലാം ഒരു പ്രതിവിധിയുമായാണ് Travlounge എത്തുന്നത്. സേലം-കൊച്ചി ഹൈവേയിലെ യാത്രയ്ക്കിടെ ഒന്നു വിശ്രമിക്കാനും ഫ്രെഷ് ആകാനും വാളയാറിൽ ഇനി പ്രീമിയം റെസ്റ്റ്റൂം ട്രാവ്‌ലോഞ്ച് റെഡിയാണ്. കോഴിക്കോട് ആസ്ഥാനമായ ബീക്കൺ ഗ്രൂപ്പിന്റെ പദ്ധതിയാണ് ട്രാവ്‌ലോഞ്ച്. ദീർഘദൂരയാത്രക്കാർക്കു ശുചിമുറി സൗകര്യവും വിശ്രമവും ഒരുക്കുന്ന ട്രാവ്‌ലോഞ്ചിൽ വിമാനത്താവളങ്ങളിലെ ലോഞ്ചുകളോടു കിടപിടിക്കുന്ന സൗകര്യങ്ങളാണുളളത്. ഒരു മിനി-മാർട്ട്, ഒരു കഫേ, ബിസിനസ് ക്ലാസ് ലോഞ്ച് സേവനങ്ങൾ, സ്ലീപ്പിംഗ് പോഡുകൾ. കാർ വാഷ് സൗകര്യം, ഇവി ചാർജിംഗ് സ്ഥലങ്ങൾ, പാർക്കിംഗ് സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. ഫസ്റ്റ് എയ്ഡ്,…

Read More

IT കുതിക്കുകയാണെങ്കിൽ കൂട്ട പിരിച്ചുവിടൽ എന്തിന്? ഇന്ത്യയിൽ ഐ ടി മേഖലയിൽ ഒഴിച്ച് മറ്റെല്ലായിടത്തും തൊഴിലവസരങ്ങൾ ഉയരുകയാണെന്നും ഐ ടി മേഖല താഴേക്കാണെന്നും Development Bank of Singapore Limited ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ 98% തൊഴിലന്വേഷകരും IT മേഖലയോട് വിട പറഞ്ഞു മറ്റു ജോലി തേടി പോകുകയാണെന്ന് മറ്റൊരു റിപ്പോർട്ട് പറയുന്നു. ഡിജിറ്റൽ ഇന്ത്യയിൽ IT ബൂമാണ് നടക്കുന്നതെങ്കിൽ ഇത്ര കണ്ട് തൊഴിൽ സീറ്റുകൾ വെട്ടിക്കുറക്കുന്നതെന്തിനാണ്? ഏത് മേഖലയിലാണ് ഇപ്പോൾ തൊഴിൽ സാധ്യത ഏറുന്നത്. നമുക്ക് നോക്കാം. ഇന്ത്യ മഹാരാജ്യം വേഗത്തിൽ വളരുകയാണെന്നും ഇന്ത്യയുടെ ജിഡിപി 2022 ൽ 3.5 ട്രില്യൺ യുഎസ് ഡോളർ കടന്നുവെന്നും പ്രമുഖ ആഗോള റേറ്റിംഗ് ഏജൻസി മൂഡീസ് വിലയിരുത്തുന്നു. എങ്കിലും ഒരു സംശയം കടുത്തു തന്നെ നിലനിൽക്കുന്നു. ഡിജിറ്റൽ കുതിപ്പിലേക്കു നീങ്ങുന്ന ഇന്ത്യയിൽ ഐ ടി മേഖല കാലിടറുകയാണോ? ഇന്ത്യയിലെ രാജ്യത്തെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെട്ടതായി ഡിബിഎസ് സ്വകാര്യ സർവേ ചൂണ്ടികാണിക്കുന്നു. അതേസമയം ബാങ്കിംഗ്,…

Read More

ക്രിപ്റ്റോ കറന്‍സികളുടെ ഡേറ്റ അനലിറ്റിക്‌സ് വിശകലന സ്റ്റാര്‍ട്ടപ്പാണ് കായംകുളം സ്വദേശി ശരണ്‍ നായരുടെ നേതൃത്വത്തിലുള്ള പ്യോര്‍. ബ്ലൂംബെർഗ് ടെർമിനലിന്റെ മാതൃകയിൽ ക്രിപ്റ്റോ കറൻസികളുടെ ഡാറ്റാ അനലിറ്റിക്‌സ് ടെർമിനൽ ഒരുക്കുന്ന സ്റ്റാർട്ടപ്പാണിത്. ക്രിപ്റ്റോ കറൻസി രംഗത്ത് പ്രവർത്തിക്കുന്ന വൻ കിട കമ്പനികൾ പ്യോറിന്റെ ടെർമിനൽ വാടകക്ക് ഉപയോഗിക്കുന്നുണ്ട്. കാസില്‍ ഐലന്‍ഡ് വെഞ്ച്വേഴ്സ് നേതൃത്വം നല്‍കിയ ഫണ്ടിംഗ് റൗണ്ടില്‍ ഹാഷ്3, ആന്റ്ലര്‍, ഫ്യൂച്വര്‍ പെര്‍ഫെക്ട് വെഞ്ച്വേഴ്സ്, ഫോഴ്സ് വെഞ്ച്വേഴ്സ്, കോയിന്‍സ്വിച്ച്, കോയിന്‍ ബേസ് വെഞ്ച്വേഴ്സ് എന്നീ നിക്ഷേപക സ്ഥാപനങ്ങളും ഏഞ്ചല്‍ ഇന്‍വെസ്റ്ററായ ബാലാജി ശ്രീനിവാസനും പങ്കാളികളായി. ക്രിപ്റ്റോ ട്രേഡിങ് പ്ലാറ്റ്ഫോമായ കോയിന്‍സ്വിച്ചിന്റെ ചീഫ് ബിസിനസ് ഓഫീസറായിരുന്ന ശരണ്‍ നായര്‍, സഹപ്രവര്‍ത്തകരായ സര്‍മദ് നാസ്‌കി, കൃഷ്ണ ഹെഗ്ഡെ, ബ്ലോക്ചെയിന്‍ ഡെവലപ്പറായ യദുനന്ദന്‍ ബച്ചു എന്നിവരുമായി ചേര്‍ന്ന് 10 മാസം മുന്‍പ് തുടങ്ങിയ സംരംഭമാണ് പ്യോര്‍. ശരണ്‍ നായര്‍ ക്രൂക്‌സ്‌പേ, യുണീകോണ്‍ ക്രിപ്റ്റോഅസറ്റ്‌സ് ആന്‍ഡ് ബ്ലോക്ക്‌ചെയിന്‍ കമ്പനി എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.”സമാഹരിച്ച തുക ഉപയോഗിച്ച് കമ്പനിയുടെ പ്രധാന ഇന്‍ഫ്രാസ്ട്രക്ചര്‍ വിപുലീകരിക്കും,…

Read More

സിംകാർഡും, ഇന്റർനെറ്റ് കണക്‌ഷനും മാത്രമല്ല ജിയോ സിനിമ കാണുന്നവർക്ക് കറുമുറെ ആസ്വദിക്കാൻ നല്ല ക്രഞ്ചി സ്‌നാക്‌സും എങ്ങിനെ നൽകണമെന്ന് വ്യക്തമായറിയാം റിലയൻസിന്. ഇതാ റിലയൻസ് വരുന്നു കോൺ ചിപ്സ് സ്നാക്സുമായി. ജനറൽ മിൽസിന്റെ ഉടമസ്ഥതയിലുള്ള അന്താരാഷ്ട്ര കോൺ ചിപ്‌സ് സ്‌നാക്ക്‌സ് ബ്രാൻഡായ അലൻസ് ബ്യൂഗിൾസിന്റെ -Alan’s Bugles -ലോഞ്ച് Reliance  കൺസ്യൂമർ പ്രൊഡക്‌സ് ലിമിറ്റഡ് (RCPL ) ആരംഭിക്കുക കേരളത്തിൽ നിന്ന്. ക്രമേണ അത് ഇന്ത്യയിലുടനീളം  വ്യാപിപ്പിക്കുവാനാണ് പദ്ധതി. 50 വർഷത്തിലേറെ പാരമ്പര്യമുള്ള, ജനറൽ മിൽസിന്റെ ഉടമസ്ഥതയിലുള്ളതും യുകെ, യുഎസ്, മിഡിൽ ഈസ്റ്റ് എന്നിവയുൾപ്പെടെയുള്ള പ്രധാന ആഗോള വിപണികളിൽ ലഭ്യമായതുമായ അന്താരാഷ്ട്ര കോൺ ചിപ്‌സ് സ്‌നാക്ക്‌സ് ബ്രാൻഡാണ് അലൻസ് ബ്യൂഗിൾസ് ഇന്ത്യയിൽ അവതരിപ്പിച്ചത്.   അലൻസ് ബ്യൂഗിൾസ് ഒറിജിനൽ (സാൾട്ടഡ്), തക്കാളി, ചീസ് തുടങ്ങിയ രുചികളിൽ -Original (Salted), Tomato and Cheese -10 രൂപ മുതൽ പോക്കറ്റ് ഫ്രണ്ട്‌ലി വിലയ്ക്ക് ലഭ്യമാകും. ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുക എന്ന…

Read More

മൈക്രോചിപ്പുകൾ തലച്ചോറിൽ ഉൽപ്പാദിപ്പിക്കുന്ന സിഗ്നലുകളെ ബ്ലൂടൂത്ത് വഴി ഉപകാരണങ്ങളിലേക്ക് കൈമാറും.  ആ ചിപ്പുകൾ നൽകുന്ന വിവരങ്ങൾ ഉപയോഗിച്ച് പക്ഷാഘാതം, അന്ധത തുടങ്ങിയ രോഗാവസ്ഥയെ ചികിൽസിക്കാം. അങ്ങനെ കാഴ്ചയും ചലനശേഷിയും വീണ്ടെടുക്കാം. ഈ ചിപ്പുകൾ  വികലാംഗരെ കമ്പ്യൂട്ടറും മൊബൈൽ സാങ്കേതികവിദ്യയും ഉപയോഗിക്കാൻ സഹായിക്കും. അങ്ങനെ മനുഷ്യ തലച്ചോറുകൾ ചെയ്യുന്നതെന്തും ചിന്തിക്കുന്നതെന്തും ആവർത്തിക്കാൻ അനുകരിക്കാൻ മൈക്രോ ചിപ്പുകൾക്കാകും. ഇത് വരാൻ പോകുന്ന ഹോളിവുഡ് സിനിമയല്ല, മറിച്ചു ഭാവനയിൽ നിന്നും യാഥാർഥ്യമായി മാറിക്കൊണ്ടിരിക്കുന്ന  എലോൺ മസ്കിന്റെ അധ്വാനമാണ്. മനുഷ്യന്റെ തലച്ചോറിൽ ചിപ്പ് ഘടിപ്പിക്കാൻ മസ്‌ക് ഒരുങ്ങുന്നു, ന്യൂറാലിങ്ക് അതിനായി സജ്ജമായിക്കഴിഞ്ഞു. മനുഷ്യരിൽ ഇത്തരത്തിൽ ആദ്യ പരീക്ഷണം നടത്താൻ യുഎസ് ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്ട്രേഷന്റെ (എഫ്ഡിഎ) അനുമതി ലഭിച്ചതായി എലോൺ മസ്‌കിന്റെ ന്യൂറലിങ്ക്  ബ്രെയിൻ ചിപ്പ് സ്ഥാപനം-Neuralink അറിയിച്ചു കഴിഞ്ഞു. മസ്കിന്റെ ന്യൂറലിങ്ക് ഇംപ്ലാന്റ് കമ്പനി തലച്ചോറിനെ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച് ആളുകളുടെ കാഴ്ചയും ചലനശേഷിയും പുനഃസ്ഥാപിക്കാൻ ഉള്ള ഗവേഷണങ്ങളുടെ അവസാന ഘട്ടങ്ങളിലാണ് . വികലാംഗരും ആരോഗ്യമുള്ളവരുമായ വ്യക്തികൾക്ക്…

Read More

സൈബർ കുറ്റകൃത്യങ്ങൾ, സൈബർ ആക്രമണങ്ങൾ,  മലീഷ്യസ് ഫയൽ ആപ്ലിക്കേഷൻ, സൈബർ ബുള്ളിയിങ്, ഡാറ്റാ ചോർത്തൽ, ഓൺലൈൻ ഗെയിമിംഗ് പിന്നെ ജോലിത്തട്ടിപ്പും, അത്ര ചെറുതല്ലാത്ത, സർവസാധാരണമായ  ബാങ്കിംഗ് തട്ടിപ്പും. ടെക്നോളജി നല്ലതിനായി ലോകത്തു ഉപയോഗിക്കപ്പെടുന്നതിനൊപ്പം തന്നെ ഇത്തരം നിയന വിരുദ്ധ പ്രവർത്തനങ്ങൾക്കും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന കാലമാണിത്. ടെക്നോളജിയുടെ സാദ്ധ്യത മനസിലാക്കി അതിൽ നേട്ടമുണ്ടാക്കുന്നവരുടെ എണ്ണം വലുതാണ്. എന്നാൽ ഇതിൽ ഒരു വിഭാഗം ചെയ്തുകൂട്ടുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ മൂലം അതിലേറെ പേർ സൈബർ രംഗത്ത് കാലിടറി വീഴുന്നുണ്ട്. ചില സമയങ്ങളിൽ നാം പോലുമറിയാതെ നാം തന്നെ സൈബറിടങ്ങളിൽ പ്രതികളായി മാറുന്ന കാലമാണിത്. ചിലപ്പോൾ നാമറിയാതെ തന്നെ നമ്മെ ചൂഷണം ചെയ്തു പണം കൊയ്യുന്ന വിദ്യ നടപ്പാക്കുന്നവരും ഏറെ. കുറച്ച് മുൻകരുതലുകളും ജാഗ്രതയും പുലർത്തിയാൽ, ഒരൽപം സൈബർ തട്ടിപ്പുകളെ പറ്റി അവബോധമുണ്ടാക്കിയാൽ, നമുക്ക് ചുറ്റും സർവ സാധാരണമായ സൈബർ കുറ്റകൃത്യങ്ങളിൽനിന്ന്  ഒഴിഞ്ഞുനിൽക്കാം. അന്താരാഷ്ട്ര കുറ്റവാളികൾ വരെ ഉൾപ്പെട്ട ചെറുതും വലുതുമായ നൂറുകണക്കിന് കുറ്റകൃത്യങ്ങളാണ് കേരളത്തിൽ നിത്യേന റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നൈജീരിയ…

Read More

മാരുതി സുസുക്കിയിൽ നിന്ന് ഏറെ നാളായി കാത്തിരിക്കുന്ന ഓഫ്-റോഡർ ജിംനിയുടെ വിൽപ്പന ജൂൺ 7-ന് ആരംഭിക്കും. മാരുതി സുസുക്കി ജിംനി ഇന്ത്യൻ ആർമിയുടെ വാഹനവ്യൂഹത്തിന്റെ ഭാഗമായേക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ ആർമി ഉപയോഗിക്കുന്ന ജിപ്‌സിക്ക് ഏറ്റവും യോഗ്യമായ പകരക്കാരനായാണ് ജിംനിയെ കാണുന്നത്. ജിംനിയുടെ 5-ഡോർ പതിപ്പിൽ ഇന്ത്യൻ സൈന്യം താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നു മാരുതി സുസുക്കി മാർക്കറ്റിംഗ് ആൻഡ് സെയിൽസ് സീനിയർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. Maruti Suzuki Jimny എസ്‌യുവിയുടെ ബുക്കിംഗ് പുരോഗമിക്കുകയാണ്. ഇത് ഇതുവരെ 25,000 ബുക്കിംഗുകൾ നേടിയിട്ടുണ്ട്. SUV രണ്ട് വകഭേദങ്ങളിൽ ലഭ്യമാകും – Zeta, Alpha. മാരുതി സുസുക്കി ജിംനി 1.5 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് K15B പെട്രോൾ എഞ്ചിനിലാണ് വരുന്നതെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. എസ്‌യുവിക്ക് 5 സ്പീഡ് മാനുവൽ, 4സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ഉണ്ടായിരിക്കും. മാനുവൽ ട്രാൻസ്മിഷൻ മോഡലിന് 16.94kmpl മൈലേജ് വാഗ്ദാനം ചെയ്യും. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ (AT) പതിപ്പിന്, 16.39kmpl ഇന്ധനക്ഷമത അവകാശപ്പെടുന്നു. 9…

Read More

ലോട്ടസ് ചോക്ലേറ്റ് കമ്പനി ലിമിറ്റഡ് ഇനി Reliance നു സ്വന്തം. ലോട്ടസിന്റെ മുഴുവൻ നിയന്ത്രണവും റിലയൻസ് ഏറ്റെടുത്തു കഴിഞ്ഞു. ലോട്ടസ് ചോക്ലേറ്റ് കമ്പനിയുടെ -Lotus Chocolate – 51% നിയന്ത്രണ ഓഹരി റിലയൻസ് കൺസ്യൂമർ പ്രൊഡക്‌സ് ലിമിറ്റഡ് (RCPL) ഏറ്റെടുത്തു. 74 കോടി രൂപയ്ക്കാണ് ഓഹരികൾ ഏറ്റെടുത്തത്. ഒപ്പം 25 കോടി രൂപയ്ക്ക് ലോട്ടസിന്റെ മുൻഗണനാ ഷെയറുകളും ഏറ്റെടുത്തു. സെബി ടേക്ക് ഓവർ റെഗുലേഷൻസിന് കീഴിലുള്ള നിർദേശങ്ങൾക്ക് അനുസൃതമായി ഇക്വിറ്റി ഓഹരികൾ ഏറ്റെടുക്കലും റിലയൻസ് പൂർത്തിയാക്കി. 25 കോടി രൂപ LOTUS-ന്റെ നോൺ-ക്യുമുലേറ്റീവ് റിഡീം ചെയ്യാവുന്ന മുൻഗണനാ ഓഹരികളിലേക്ക് മാറ്റിയിട്ടുണ്ട്.   ലോട്ടസ് ചോക്ലേറ്റ് കമ്പനി ലിമിറ്റഡ്: തെലുങ്കാനയിലെ ഹൈദരാബാദാണ് ലോട്ടസ് ചോക്ലേറ്റ് കമ്പനിയുടെ ആസ്ഥാനം.പ്രശസ്തതെന്നിന്ത്യൻ ചലച്ചിത്ര താരം ശാരദ, എൻജിനീയർ വിജയരാഘവൻ എന്നിവരായിരുന്നു ലോട്ടസിന്റെ ആദ്യകാല പ്രൊമോട്ടർമാർ. അക്കാലത്തു കമ്പനിയുടെ Chuckles,On&on, suprr carr, tango  എന്നീ ഉത്പന്നങ്ങൾ ദക്ഷിണേന്ത്യയിലും മധ്യ ഇന്ത്യയിലും ഏറെ പ്രശസ്തമായിരിടുന്നു. പിന്നീട് 2008 ൽ കമ്പനിയെ Puzzolana…

Read More

2023 ജൂൺ ഒന്നാം തീയതി മുതൽ യുഎഇയിൽ ഫെഡറൽ കോർപ്പറേറ്റ് ഇൻകം ടാക്‌സ് (CIT) നടപ്പാക്കുകയാണ്. നിലവിൽ ഉണ്ടാക്കുന്ന ലാഭത്തിന്മേൽ Zero ആദായനികുതി ആസ്വദിച്ചിരുന്ന യുഎഇയിലെ വ്യവസായങ്ങൾക്ക് ഇനിമുതൽ ടാക്സ് നൽകേണ്ടി വരും. കോർപ്പറേറ്റ് ഇൻകംടാക്സ് എന്നാൽ എന്താണ്? UAE യിലെ തദ്ദേശ- വിദേശ വ്യവസായ ലോകം ഏറെ ആകാംക്ഷയോടെയും ഗൗരവത്തോടെയുമാണ് ഇതിനെ നോക്കികാണുന്നത്. യുഎഇയിൽ 2023 ജൂൺ 1-നു ആരംഭിക്കുന്ന സാമ്പത്തിക വർഷം ഫെഡറൽ കോർപ്പറേറ്റ് ഇൻകം ടാക്‌സ് അവതരിപ്പിക്കുമെന്ന് ധനമന്ത്രാലയം 2022 ജനുവരി 31-ന് പ്രഖ്യാപിച്ചതോടെ രാജ്യത്തെ സാമ്പത്തിക മേഖലയും കണക്കുകൂട്ടലിലാണ്. യുഎഇയിലെ ബിസിനസുകൾക്കും ചെറുകിട ബിസിനസുകൾക്കും സ്റ്റാർട്ടപ്പുകൾക്കും സംരക്ഷണം നൽകിക്കൊണ്ട് സാമ്പത്തികമായി സുസ്ഥിരതയെന്ന ലക്ഷ്യമാണ് UAE ഭരണകൂടത്തിന്റേത്. അയൽ ഗൾഫ് രാജ്യങ്ങളിലെ സമാന നീക്കങ്ങൾ പിന്തുടർന്ന്, അന്താരാഷ്ട്ര നികുതി മാനദണ്ഡങ്ങൾ പാലിക്കാനുള്ള യുഎഇയുടെ ആഗ്രഹമാണ് ഈ നീക്കത്തിന് പിന്നിൽ. പ്രധാന ബിസിനസ്സ് ഹബ്ബായ ദുബായിയുടെ ആസ്ഥാനമായ യുഎഇയിൽ CIT നടപ്പാക്കുമ്പോളും ഇവിടെ നൽകേണ്ടി വരിക ലോകത്തിലെ ഏറ്റവും താഴ്ന്ന…

Read More