Author: News Desk
എല്ലാം ഓൺലൈനായ ഇക്കാലത്ത്, ഡിജിറ്റൽ നെറ്റ് വർക്കില്ലാതെ എങ്ങനെ ബിസിനസ് നടത്താനാകും. ഇക്കാലത്ത് ഒരു സംരംഭം തുടങ്ങാനാഗ്രഹിക്കുന്ന ഏതൊരാളുടേയും വെല്ലുവിളി, ഡിജിറ്റൽ കാലത്തെ കസ്റ്റമർ അക്വിസിഷനാണ്. കൊച്ചിയിലെ ഒരു സ്റ്റാർട്ടപ്, അത്തരം ലോക്കൽ മാർക്കറ്റ് പ്ലെയിസ് ക്രിയേറ്റ് ചെയ്യുകയാണ്. ഏത് സർവ്വീസ് പ്രൊവൈഡറിനും പ്രൊഡക്റ്റ് ഉള്ളവർക്കും ഈ മാർക്കറ്റ് പ്ലെയിസിൽ ബിസിനസ് കണ്ടെത്താം. മികച്ച ലോജിസ്റ്റിക്‌സും സപ്ലൈ ചെയിൻ മാനേജ്‌മെന്റും ഒരുക്കി സ്മാർട്ട് ബിസിനസ് നെറ്റ് വർക്ക് ക്രിയേറ്റ് ചെയ്യുകയാണ് Wexo എന്ന സ്റ്റാർട്ടപ്പ്. സംരംഭകത്വം ആഗ്രഹിക്കുന്നവർക്ക് ഫ്രാഞ്ചൈസി ഇട്ട് വരുമാനം കണ്ടെത്താനും Wexo സഹായിക്കും. ഫ്രാഞ്ചൈസികൾക്കുള്ള സോഫ്റ്റ് വെയറുൾപ്പെടെ Wexo നൽകും. ചെറിയ തുകയ്ക്ക് ഫ്രാഞ്ചൈസി ഇടാനും, അതുവഴി ആ ലൊക്കാലിറ്റിയെ ഒരു ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് ബന്ധിപ്പിക്കുകയുമാണ് Wexo ചെയ്യുന്നത്. തുടർന്ന് ആ സ്ഥലത്തെ ഷോപ്പുകളേയും സർവ്വീസുകളേയും, ഹോട്ടലുകളേയും പ്രൊഡക്റ്റുകളേയും ആ പ്ലാറ്റ്ഫോമിലേക്ക് ആഡ് ചെയ്യും. പിന്നെ കസ്റ്റമേഴ്ലേക്ക് ആ പ്ലാറ്റ്ഫോമിനെ എത്തിച്ച് ബിസിനസ് സാധ്യമാക്കുകയാണ് Wexo. ഇതിനകം 27…
അഞ്ച് കോടി രൂപക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള വ്യാപാരികളുടെ ബിസിനസ് -ടു – ബിസിനസ് വ്യാപാര ഇടപാടുകൾക്ക് 2023 ഓഗസ്റ്റ് ഒന്ന് മുതൽ ഇ -ഇൻവോയ്സിങ് -E-invoicing – നിർബന്ധമാക്കി. വരുമാന ശേഖരണത്തിലെ വിടവുകൾ നികത്തുന്നതിനും വേണ്ടിയാണ് ഈ നീക്കം. നിലവിൽ 10 കോടി രൂപയിലധികം വിറ്റ് വരവുള്ള വ്യാപാരങ്ങൾക്കാണ് ഇ-ഇൻവോയ്സിങ് നിർബന്ധമാക്കിയിട്ടുള്ളത്. ഇതാണ് ഓഗസ്റ്റ് ഒന്ന് മുതൽ 5 കോടി രൂപയായി കുറച്ചത്. ഘട്ടംഘട്ടമായി ഇലക്ട്രോണിക് ഇൻവോയ്സ് നടപ്പാക്കാൻ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചിരുന്നു. എല്ലാ ചെറുകിട വ്യവസായങ്ങളെയും ഔപചാരിക സമ്പദ്‌വ്യവസ്ഥയുടെ കീഴിൽ കൊണ്ടുവരികയാണ് ലക്ഷ്യം. ടാക്സ് ക്രെഡിറ്റ് ക്ലെയിം ചെയ്യാൻ ഉപയോഗിക്കുന്ന ഒരു ചെറുകിട ബിസിനസ് വെണ്ടറുടെയും വലിയ കോർപ്പറേറ്റ് ക്ലയന്റുകളുടെയും വിൽപ്പന കണക്കുകൾ സമന്വയിപ്പിക്കുന്നതിനും ഇ-ഇൻവോയ്‌സുകൾ സഹായിക്കും. എങ്ങിനെ, ആരൊക്കെ ഇ ഇൻവോയ്‌സ് തയാറാക്കണം? ഒഴിവാക്കിയത് ഇവയെ ജിഎസ്ടി നിയമ പ്രകാരം നികുതിരഹിതമായ ചരക്കുകൾ കൈകാര്യം ചെയ്യുന്ന വ്യാപാരികൾക്ക് ഇ-ഇൻവോയ്സിങ് ആവശ്യമില്ല. സെസ്സ് യൂണിറ്റുകൾ, ഇൻഷുറൻസ്, നോൺ ബാങ്കിങ് ഫിനാൻഷ്യൽ…
ഫ്രഞ്ച് എയ്‌റോസ്‌പേസ് -ഡിഫന്‍സ് കമ്പനി സഫ്രാന്‍ ആദ്യ യൂണിറ്റുമായി കേരളത്തിലെത്തി. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന് സമീപം സഫ്രാൻറെ ബഹിരാകാശ-പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ ടെസ്റ്റ് സെന്റർ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. കേരളത്തില്‍ തന്നെ സഫ്രാന്‍ സ്‌പേസ് പ്രൊഡക്റ്റിന്റെ അസംബ്ലിംഗ്/മാനുഫാക്ചറിംഗ് യൂണിറ്റ് ആരംഭിക്കുന്നതിനുള്ള താല്‍പര്യവും അധികൃതര്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഭാവിയിൽ തിരുവനന്തപുരത്തെ ഈ യൂണിറ്റ് ഏഷ്യാ പസിഫിക് മേഖലയിലെ സ്‌പേസ് ടെസ്റ്റ് കേന്ദ്രമാക്കുകയാണ് സഫ്രാന്റെ ലക്‌ഷ്യം. ബഹിരാകാശ-പ്രതിരോധ ടെസ്റ്റ് സെന്റര്‍ ബഹിരാകാശ-പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ ടെസ്റ്റ് സെന്ററാണ് സഫ്രാന്‍ കേരളത്തിൽ തുടങ്ങിയത്. എയര്‍ക്രാഫ്റ്റ് നിര്‍മ്മാണരംഗത്തും പ്രതിരോധരംഗത്തെ ഡ്രോണുകള്‍ക്കും മിസൈലുകള്‍ക്കും ആവശ്യമായ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിലും ആഗോള പരിചയമുള്ള കമ്പനിയാണ് സഫ്രാന്‍. റോബോട്ടിക് ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിലും ബഹിരാകാശമേഖലയിലെ ലോഞ്ച് വെഹിക്കിളുകള്‍ക്കും സാറ്റലൈറ്റുകള്‍ക്കും ആവശ്യമായ അത്യാധുനിക യന്ത്രഭാഗങ്ങളും നിര്‍മ്മിക്കുന്നതിലും കമ്പനിക്ക് മികവുണ്ട്. ഇന്ത്യയുടെ പ്രതിരോധമേഖലയില്‍ ദീര്‍ഘകാലത്തെ സഹകരണമാണ് സഫ്രാന്‍ ഇലക്ട്രോണിക്‌സ് ആന്റ് ഡിഫന്‍സ് കമ്പനിക്കുള്ളത്. ഇന്ത്യൻ പ്രതിരോധ വിഭാഗങ്ങൾക്ക് വേണ്ടി ഫൈറ്റര്‍ വിമാനങ്ങള്‍ക്കും റോക്കറ്റുകള്‍ക്കും മിസൈലുകള്‍ക്കുമാവശ്യമായ നിര്‍ണായക യന്ത്രോപകരണങ്ങള്‍ നിര്‍മിച്ചുനല്‍കുന്നതിനും, ഐ.എസ്.ആര്‍.ഒക്കു വേണ്ട സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍,…
സ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ സർവകലാശാലയിൽ ഇലക്ട്രോണിക്സ് ലാബ് പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. ഡിജിറ്റൽ സർവകലാശാലയിൽ സജ്ജമാക്കിയ ഇലക്ട്രോണിക് ലാബിൽ വി.സി.ബി നിർമിക്കാനും അസംബ്ലിങ്ങ് സേവനങ്ങൾ ലഭ്യമാക്കാനും കഴിയും. സ്റ്റാർട്ടപ്പുകൾക്കും വിദ്യാർഥികൾക്കും ഇത് വലിയ പ്രയോജനം ചെയ്യും. ഇതിന്റെ ഭാഗമായി പ്രത്യേക സർട്ടിഫിക്കറ്റ് കോഴ്‌സുകളും ഒരുക്കിയിട്ടുണ്ട്. ഇതടക്കം കേരളത്തിൽ 15 ഐ.ടി പദ്ധതികൾ ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ സർവകലാശാലയിൽ മൂന്ന് പദ്ധതികൾ, സി-ഡിറ്റിൽ നാല് പദ്ധതികൾ, കൊച്ചി ഇൻഫോപാർക്കിൽ ഒരു പദ്ധതി, ഐസി ഫോസിൽ അഞ്ച് പദ്ധതികൾ, ഐ.ടി മിഷന്റെ രണ്ട് പദ്ധതികൾ എന്നിവയാണ് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. 27 കോടി രൂപ ചെലവിൽ 43,500 ചതുരശ്ര അടി വിസ്തൃതിയിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി തിരുവനന്തപുരത്തെ ഡിജിറ്റൽ സർവകലാശാലയിൽ സ്ഥാപിക്കുന്ന അന്താരാഷ്ട്ര ഹോസ്റ്റൽ സമുച്ചയം യാഥാർഥ്യമാകുന്നതോടെ ഡിജിറ്റൽ സാങ്കേതിക വിദ്യാഭ്യാസ പഠന ഗവേഷണ രംഗത്തെ ഹബ്ബായി കേരളം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ഡിജിറ്റൽ സർവകലാശാലയിൽ അന്താരാഷ്ട്ര ഹോസ്റ്റൽ…
അയൽരാജ്യങ്ങളുമായി കൂടുതൽ അതിർത്തി കടന്നുള്ള സ്റ്റാർട്ടപ്പ് എക്സ്ചേഞ്ച് പ്രോഗ്രാമുകൾ കൊണ്ടുവരാൻ ഇന്ത്യ പദ്ധതിയിടുന്നു. മേഖലയിലെ സംരംഭക സഹകരണം വർദ്ധിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ അയൽരാജ്യങ്ങളുമായി സ്റ്റാർട്ട്-അപ്പ് എക്സ്ചേഞ്ച് പ്രോഗ്രാമുകൾ ആസൂത്രണം ചെയ്യുകയാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നി രാജ്യങ്ങളുമായിട്ടാണ് സ്റ്റാർട്ടപ്പ് എക്സ്ചേഞ്ച് പ്രോഗ്രാമുകൾ കേന്ദ്ര സർക്കാർ ആസൂത്രണം ചെയ്യുന്നത്. ഇന്ത്യ ഇതിനകം കുറച്ച് എക്സ്ചേഞ്ച് പ്രോഗ്രാമുകൾ നടത്തിയിട്ടുണ്ട്. ബംഗ്ലാദേശുമായി നിലവിൽ അത്തരം ഒരു എക്സ്ചേഞ്ച് ഫ്രെയിംവർക്ക് തയ്യാറാക്കിയിട്ടുണ്ട്. ഭൂട്ടാനും നേപ്പാളിനും സമാനമായ ഒരു സംരംഭം നടപ്പിലാക്കാൻ കേന്ദ്രസർക്കാർ ഇപ്പോൾ പദ്ധതിയിടുന്നതായി റിപ്പോർട്ട് പറയുന്നു. പങ്കാളിത്തം, ബിസിനസ് ബന്ധങ്ങൾ, വിജ്ഞാന വിനിമയം എന്നിവ സുഗമമാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും സ്റ്റാർട്ടപ്പുകൾ തമ്മിലുള്ള സന്ദർശനങ്ങളെ പിന്തുണയ്ക്കുകയാണ് എക്സ്ചേഞ്ച് പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരം എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകൾ മേഖലയിലെ എംഎസ്‌എംഇകളെ സഹായിക്കുക മാത്രമല്ല, ഗ്ലോബൽ വാല്യു ചെയിനുകൾക്ക് പിന്തുണ നൽകുകയും ചെയ്യും. ഇന്ത്യയിൽ നിരവധി യൂണികോണുകൾ വന്നതോടെ ഇത്തരം എക്സ്ചേഞ്ച് പ്രോഗ്രാമുകളുടെ പ്രാധാന്യം കഴിഞ്ഞ കുറച്ച് വർഷങ്ങളായി വർധിച്ചതായി ET റിപ്പോർട്ട് പറയുന്നു. 2016 മുതൽ, സ്റ്റാർട്ടപ്പുകളെ കൂടൂതൽ പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾക്കാണ് കേന്ദ്രസർക്കാർ രൂപം നൽകിയത്. ഇതുവരെ, ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (DPIIT)…
അതിവേഗം കുതിക്കുന്ന ഇന്ത്യയിൽ സ്റാർട്ടപ്പുകൾക്കു ഒരു പുനർചിന്ത ഉണ്ടാകേണ്ടിയിരിക്കുന്നു. PIL 2.0, അർദ്ധചാലക ഡിസൈൻ ലിങ്ക്ഡ് പദ്ധതി (DLI) അടക്കം നിരവധി ആനുകൂല്യങ്ങൾ കേന്ദ്ര സർക്കാർ ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി അണിനിരത്തുമ്പോൾ സ്റ്റാർട്ടപ്പുകളും സമാന രീതിയിലേക്ക് മാറേണ്ടതുണ്ട്. രാജ്യാന്തര വിപണിസാധ്യത തിരിച്ചറിഞ്ഞ് ആഗോള വീക്ഷണത്തോടെ നവീകരിക്കുന്നതിലാണ് സ്റ്റാർട്ടപ്പുകളുടെയും കമ്പനികളുടെയും വിജയമെന്ന് വിദഗ്ധർ ചൂണ്ടികാട്ടുമ്പോൾ സ്റ്റാർട്ടപ്പുകൾ അതംഗീകരിക്കുകയും അതിന്റെ പാതയിലേക്ക് സ്വയം മാറുകയുമാണ് ചെയ്‌യേണ്ടത് . ട്രിവാൻഡ്രം മാനേജ്മെൻറ് അസോസിയേഷൻറെ ദ്വിദിന കോൺക്ലേവിൽ ‘ഇന്നൊവേഷൻ ആൻഡ് എൻറപ്രണർഷിപ്പ്’ എന്ന വിഷയത്തിൽ നടന്ന സാങ്കേതിക സെഷനിലെ ചർച്ചകൾ മുഴുവൻ സ്റ്റാർട്ടപ്പുകളുടെ കുതിപ്പ് എങ്ങിനെ വേണം എന്നതിനെകുറിച്ചായിരുന്നു. അജയ് പിത്രെമാനേജിംഗ് പാർട്ണർ, പിത്രെ ബിസിനസ് വെഞ്ചേഴ്സ് ഇന്നൊവേഷൻ എന്നത് അത്യാധുനിക നിലവാരത്തെ വീണ്ടും മെച്ചപ്പെടുത്തുന്നതാണ്. ഇതുവരെ ആരും ചിന്തിക്കാത്ത കാര്യങ്ങൾ ചെയ്യുന്നതിൽ സംരംഭകർ ശ്രദ്ധ കേന്ദ്രീകരിക്കണം. നിലവിലെ സാഹചര്യത്തിൽ നവീകരണത്തിനായി ലോകത്ത് സംഭവിക്കുന്ന എന്തും കൂടുതൽ മെച്ചപ്പെടുത്താൻ ലക്ഷ്യമിടേണ്ടതുണ്ട്. വേഗത്തിൽ പ്രവർത്തിക്കാനും വിജയിക്കാനുമുള്ള അഭിനിവേശവും പ്രേരണയുമുള്ളതിനാൽ ചെറുകിട…
ഇന്ത്യയിൽ ഒരു മെഗാ മാരത്തോണിന്റെ ഒരുക്കങ്ങളിലാണ് Reliance ജിയോ. 2026 ൽ ഈ മത്സരത്തിൽ ഒന്നാമതായി എത്തുമെന്ന ആത്മവിശ്വാസവും കൈമുതലാണ്. എന്നിട്ടു വേണം Jio ക്ക് മറ്റു രാജ്യങ്ങളിലെ ടെലികോം വിപണിയിലേക്ക് ഓടിക്കയറാൻ. റിലയൻസ് ജിയോ 2026 സാമ്പത്തിക വർഷത്തോടെ വരുമാന വിപണി വിഹിതം (RMS) 47 ശതമാനമായി വർദ്ധിപ്പിച്ച് 500 മില്യൺ വരിക്കാരുടെ എണ്ണം കടക്കുമെന്ന് സാൻഫോർഡ് സി. ബേൺസ്റ്റൈൻ റിപ്പോർട്ട് പറയുന്നു. ജിയോ വിപണി വിഹിതം നേടുന്നത് തുടരുമെന്നും 2025 സാമ്പത്തിക വർഷത്തോടെ 490-500 ദശലക്ഷം വരിക്കാരെ സ്വന്തമാക്കുമെന്നും 2026 സാമ്പത്തിക വർഷത്തോടെ ഇത് 506 ദശലക്ഷമായി ഉയർത്തുമെന്നും ആഗോള ബ്രോക്കറേജ് സ്ഥാപനമായ സാൻഫോർഡ് സി. ബേൺസ്റ്റൈൻ കണക്കാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ ജിയോ 6.4 ദശലക്ഷം വരിക്കാരെ നേടി. അങ്ങനെ മൊത്തം വരിക്കാരുടെ എണ്ണം 439.3 ആയി ഉയർത്തി. ജിയോ പ്ലാറ്റ്‌ഫോമിലെ 33% ഓഹരികൾക്കായി അന്താരാഷ്ട്ര നിക്ഷേപകർ $20 ബില്യൺ നിക്ഷേപിച്ചു. ഇതിൽ 18% മെറ്റാ ,…
നമ്മളൊരു യാത്ര പോകുമ്പോൾ ആദ്യം അന്വേഷിക്കുന്നത് ആ സ്ഥലത്തെ വൈബിനെ കുറിച്ചാണ്. ആ ഒരു ഫീലും പേരും ഒത്തുചേർന്ന മൂന്നാറിലെ വൈബ് റിസോർട്ട് ഇന്ത്യയിലെ തന്നെ പ്രീമിയം പ്രോപ്പർട്ടികളിൽ ഒന്നാണ്. ഒരു വശത്ത് മലനിരകളുടെ അഭൗമ ഭംഗിയും മറുവശത്ത് താഴ്വരയുടെ മനോഹാരിതയുമാണ് ഈ റിസോർട്ടിനെ വ്യത്യസ്തമാക്കുന്നതും പ്രകൃതിയുടെ വൈബ് നൽകുന്നത്. സാധാരണ ആളുകൾ പറയും എക്സ്പീരിയൻസ് ആണ് വിൽക്കുകയെന്ന് പക്ഷേ വൈബ് വിൽക്കുന്നത് മെമ്മറീസ് ആണെന്ന് സിഇഒയും ഫൗണ്ടറുമായ ജോളി ആന്റണി പറയുന്നു. വൈബ് സ്ഥിതി ചെയ്യുന്നത് മലയുടെ മുകളിലായത് കൊണ്ട് തന്നെ മൂന്നാറിന്റെ മൊത്തം ഭംഗി ആസ്വദിക്കാനാകും. ചുറ്റും മലകളും പച്ചപ്പിന്റെ പട്ടുപുതച്ച എസ്റ്റേറ്റുകളും ആ ഭംഗി കൂട്ടുന്നു. വൈബ് എന്ന പ്രോജക്ട് അനൗൺസ് ചെയ്തപ്പോൾ തന്നെ മൂന്നാറിനെ ഒരു ഡെസ്റ്റിനേഷനായി മാറ്റുന്നതിനാണ് ലക്ഷ്യമിട്ടത്. ഡെസ്റ്റിനേഷൻ മൂന്ന് ടൈപ്പിലാണ് പ്ലാൻ ചെയ്തത്. ഒന്നാമത് ഒരു ത്രീ-ടു ഫോർ ഡേയ്സ് ഡെസ്റ്റിനേഷനായിട്ട് മൂന്നാറിനെ വളർത്തുകയെന്നതാണ്. അതിന് മൂന്നാറിൽ ഇല്ലാതിരുന്ന ഒരു കാര്യം,…
അറബ് മേഖലയിലുടനീളം സാമ്പത്തിക വികസനവും കണക്റ്റിവിറ്റിയും പ്രോത്സാഹിപ്പിക്കുന്ന ഇത്തിഹാദ് റെയിൽ ശൃംഖല യുഎഇയിലെ ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കുന്നു. അബുദാബി, ദുബായ്, അൽ ഐൻ തുടങ്ങിയ പ്രധാന നഗര കേന്ദ്രങ്ങളെയും വ്യവസായ കേന്ദ്രങ്ങളെയും തുറമുഖങ്ങളെയും ബന്ധിപ്പിക്കുന്ന 1,200 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന വിപുലമായ ശൃംഖലയാണ് ഇത്തിഹാദ് റെയിൽ. അബുദാബിക്കും ദുബായ്ക്കുമിടയിൽ 256 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയിൽ 29 പാലങ്ങളും 60 ക്രോസിംഗുകളും 137 ഡ്രെയിനേജ് ചാനലുകളും ഉൾപ്പെടുന്നു. ഷാർജയിൽ, ഈ പാത 45 കിലോമീറ്റർ ദൂരമാണ് ഉൾക്കൊള്ളുന്നത്, റാസൽ ഖൈമ എക്സ്റ്റൻഷൻ 5.7 കിലോമീറ്ററിലധികം വ്യാപിക്കുകയും പദ്ധതിയുടെ പ്രധാന റെയിൽവേ ട്രാക്കുകളുമായി എമിറേറ്റിനെ ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഈ റെയിൽപ്പാത ഒമാനിലേക്കും സൗദി അറേബ്യയിലേക്കും ബന്ധിപ്പിക്കും, അങ്ങനെ ലോജിസ്റ്റിക്സും വ്യാപാര ശേഷിയും വർധിപ്പിക്കും. ജിസിസി റെയിൽവേ ശൃംഖലയുടെ അവിഭാജ്യ ഘടകമായ യുഎഇയിലുടനീളമുള്ള പ്രധാന വ്യാപാര കേന്ദ്രങ്ങൾ, വ്യാവസായിക മേഖലകൾ, ഉൽപ്പാദന കേന്ദ്രങ്ങൾ, ലോജിസ്റ്റിക് സൗകര്യങ്ങൾ, പ്രധാന ഇറക്കുമതി, കയറ്റുമതി കേന്ദ്രങ്ങൾ എന്നിവയെ ഇത് ബന്ധിപ്പിക്കും.…
രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞ നിലയിൽ തുടരുന്നത് ഒരേ പോലെ ഇന്ത്യൻ എണ്ണകമ്പനികൾക്കും വ്യോമയാന കമ്പനികൾക്കും നേട്ടമാകുകയാണ്. ആഭ്യന്തര സാമ്പത്തിക മേഖലയിലെ ഉണർവും എണ്ണകമ്പനികൾക്കും വിമാനകമ്പനികൾക്കും പ്രതീക്ഷ നൽകുകയാണ്. ടിക്കറ്റ് നിരക്ക് കുറച്ചായിരിക്കും വിമാന കമ്പനികൾ ഈ നേട്ടം ഉപഭോക്താക്കൾക്ക് കൈമാറുക. എങ്കിലും അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതിന്റെ നേട്ടം നിരത്തിലെ വാഹന ഉപഭോക്താക്കൾക്ക് കൈമാറാൻ പക്ഷെ എണ്ണകമ്പനികൾ തയാറായിട്ടില്ല. വിമാന ടിക്കറ്റിലെ ഇളവിന്റെ രൂപത്തിലെങ്കിലും ആനുകൂല്യം ജനങ്ങളിലേക്കെത്തട്ടെ. നടപ്പുവർഷം ആദ്യ നാല് മാസങ്ങളിൽ ഇന്ത്യൻ വിമാന കമ്പനികളുടെ മൊത്തം ലാഭത്തിൽ 50 ശതമാനത്തിലധികം ഉയർന്നുവെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. ഗോ ഫസ്റ്റിൻറെ വിമാനങ്ങൾ സർവീസ് നിർത്തിയതോടെ മറ്റ് വ്യോമയാന കമ്പനികളുടെ ടിക്കറ്റിന് ഡിമാൻഡ് കുത്തനെ കൂടുകയാണ്. അതേസമയം രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുത്തനെ കുറഞ്ഞതിൻറെ ആനുകൂല്യം യാത്രക്കാർക്കും കൈമാറാനുള്ള ആലോചനയിലാണ് വിവിധ വിമാന കമ്പനികൾ. പൊതുമേഖലാ എണ്ണക്കമ്പനികൾ ഏവിയേഷൻ ഫ്യൂവലിൻറെ വില ഗണ്യമായി കുറച്ചതോടെയാണ്…