Author: News Desk

ഒരു വർഷം കൊണ്ട് ആഗോള വികസനത്തിനായി 50 കോടി രൂപ വകയിരുത്തി സോഫ്റ്റ് വെയർ പ്രൊഡക്റ്റ് എൻജിനിയറിങ് സേവന കമ്പനിയായ എക്‌സ്പീരിയോൺ ടെക്‌നോളജീസ്-Experion Technologies. ഈ കാലയളവിൽ യുഎസ്, ഓസ്‌ട്രേലിയ/ന്യൂസിലൻഡ്, യുകെ, യൂറോപ്പിലെ പ്രധാന രാജ്യങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന നിലവിലെ വിപണികളിലും ജപ്പാൻ, നോർഡിക്‌സ് തുടങ്ങിയ രാജ്യങ്ങളിലേക്കും കമ്പനി പ്രവർത്തനം വ്യാപിപ്പിക്കും. അടുത്ത 12 മാസത്തിനുള്ളിൽ ആഗോള വികസനത്തിനായി 50 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പ്രാദേശിക സാന്നിദ്ധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ വിപണികളിലേക്ക് സാങ്കേതിക വിദഗ്ധരെയും സീനിയർ സെയിൽസ്, ഡൊമെയിൻ വിദഗ്ധരെയും നിയമിക്കുന്നുണ്ട്. 15 വർഷത്തിലധികം അനുഭവപരിചയവും 500-ലധികം ഉപഭോക്താക്കളുമുള്ള ഒരു ഡിജിറ്റൽ പ്രൊഡക്റ്റ് എഞ്ചിനീയറിംഗ് കമ്പനിയാണ്‌ എക്‌സ്പീരിയോൺ ടെക്‌നോളജീസ്. 108% വളർച്ചാ നിരക്കോടെ Inc. 5000 -റീജിയണൽ സൗത്ത് വെസ്റ്റ് ലിസ്റ്റിൽ അതിവേഗം വളരുന്ന 94-ാമത്തെ കമ്പനിയായി എക്‌സ്പീരിയോൺ ടെക്നോളജീസ് റാങ്ക് ചെയ്യപ്പെട്ടു.എക്‌സ്പീരിയോൺ തങ്ങളുടെ ജപ്പാനിലെ പ്രവർത്തനം ജൂണിൽ ആരംഭിക്കും. യുഎസ്, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിലെ പ്രവർത്തനങ്ങളിൽ നിന്നും നേടിയിട്ടുള്ള…

Read More

കാൻ ഫിലിം ഫെസ്റ്റിവലിൽ റെഡ് കാർപെറ്റിൽ തിളങ്ങിയ ഐശ്വര്യ റായ് ബച്ചന്റെ ‘ഹുഡഡ് ഗൗൺ’ നിർമ്മിച്ചത് ദുബായ് ഡിസൈനർ. ഫാഷൻ പ്രേമികൾക്കിടയിൽ ഐശ്വര്യയെ സംസാരവിഷയമാക്കിയ വസ്ത്രം രൂപകൽപ്പന ചെയ്തത് സോഫി കൗട്ട്യൂർ‌ (Sophie Couture) എന്ന ലേബലാണ്. യുഎഇ കേന്ദ്രമായ ഫാഷൻ ഹൗസിന്റെ ഫൗണ്ടറായ ഡിസൈനർ ഗുനെൽ ബാബയേവ (Gunel Babayeva) അസർബൈജാൻ സ്വദേശിയാണ്. അലുമിനിയം ആക്‌സന്റുകളുള്ള ബീഡഡ് ഫാബ്രിക്കിൽ സോഫി കൗട്ട്യൂറിന്റെ എക്‌സ്‌ക്ലൂസീവ് കാൻ ക്യാപ്‌സ്യൂൾ ശേഖരത്തിൽ നിന്ന് തിരഞ്ഞെടുത്ത ക്രിസ്റ്റലുകൾ കൊണ്ടാണ് ഗൗൺ ഡിസൈൻ ചെയ്തിരിക്കുന്നത്. ഏകദേശം രണ്ട് മാസമെടുത്ത് മനോഹരമായ ഗൗൺ ബാക്കുവിലാണ്  നിർമ്മിച്ചത്. എന്നാൽ ഐശ്വര്യയുടെ ലുക്ക് സോഷ്യൽ മീഡിയയിൽ ഹിറ്റായതോടെ അനുകൂലിച്ചും വിമർശിച്ചും കമന്റുകളുടെ പെരുമഴയാണ്. അലുമിനിയം ഫോയിലിൽ പൊതിഞ്ഞ ചിക്കൻ ഷവർമ പോലെയുണ്ടെന്നുളള കമന്റുകളും ഐശ്വര്യയുടെ കാൻ ലുക്കിന് ലഭിച്ചിരുന്നു. അതേസമയം കാനിലെ ഐശ്വര്യയുടെ ലുക്കിന് ശേഷം ലഭിച്ച മികച്ച പ്രതികരണത്തിൽ സന്തുഷ്ടയാണ് ഡിസൈനർ,ഗുനെൽ ബാബയേവ.ഐശ്വര്യ റായ് ബച്ചൻ ഒരു ഇതിഹാസമായതിനാൽ പ്രത്യേകിച്ചും ഫാഷൻ ലോകത്ത് ഇത്തരമൊരു താരത്തെ അണിയിച്ചൊരുക്കാൻ സാധിച്ചത് Sophie Coutureനെ സംബന്ധിച്ച് അഭിമാനമാണെന്ന് ഗുനെൽ പറയുന്നു. ഐശ്വര്യക്കായി…

Read More

മുഖ്യമന്ത്രി പിണറായി വിജയൻ എഴുതുന്നു ‘എല്ലാവർക്കും ഇൻ്റർനെറ്റ്’ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്ന കെ-ഫോൺ പദ്ധതി കേരളത്തിൽ യാഥാർഥ്യമാകുകയാണ്. സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും അതിവേഗ ഇൻ്റർനെറ്റ് സൗകര്യം കെഫോൺ മുഖേന ലഭ്യമാകും. പദ്ധതിയുടെ യുടെ ഉദ്ഘാടനം ജൂൺ 5-ന് നടക്കും. നിലവിൽ 18000 ഓളം സർക്കാർ സ്ഥാപനങ്ങളിൽ കെ-ഫോൺ മുഖേന ഇൻ്റർനെറ്റ് സൗകര്യം ലഭ്യമാക്കിക്കഴിഞ്ഞു. 7000 വീടുകളിൽ കണക്ഷൻ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിച്ചു. അതിൽ 748 കണക്ഷൻ നൽകി. ഇന്റർനെറ്റ് ജനതയുടെ അവകാശമായി പ്രഖ്യാപിച്ച ഗവണ്മെന്റാണ് കേരളത്തിലുള്ളത്. മാറുന്ന ലോകത്തിനൊപ്പം മുന്നോട്ടു കുതിയ്ക്കാൻ സാർവത്രികമായ ഇൻ്റർനെറ്റ് സൗകര്യം അനിവാര്യമാണ്. ജ്ഞാന സമ്പദ് വ്യവസ്ഥയിൽ ഊന്നുന്ന നവകേരള നിർമ്മിതിക്കായുള്ള പരിശ്രമത്തിനു അടിത്തറയൊരുക്കുന്ന പദ്ധതിയായി കെഫോൺ മാറും. കെ ഫോൺ പദ്ധതി ടെലികോം മേഖലയിലെ കോർപറേറ്റ്‌ ശക്തികൾക്കെതിരെയുള്ള ഇടതുസർക്കാരിന്റെ ജനകീയ ബദൽകൂടിയാണ്‌. സ്വകാര്യ കേബിൾ ശൃംഖലകളുടെയും മൊബൈൽ സേവനദാതാക്കളുടെയും ചൂഷണത്തിന്‌ അവസരമൊരുക്കരുതെന്ന…

Read More

ഒന്നരവർഷമെടുത്താണ് ജാപ്പനീസ് ഐസ്ക്രീം ബ്രാൻഡായ സെല്ലറ്റോ (Cellato) ഈ ഐസ്ക്രീം നിർമിച്ചത്. ഒരു ഐസ്ക്രീം നിർമിക്കാൻ ഒന്നരവർഷമോയെന്ന് ചോദിക്കാൻ വരട്ടെ, വില കൂടി കേട്ടോളൂ, 6,696 ഡോളർ അതായത് ഏകദേശം 5.2 ലക്ഷം രൂപ. എന്തായാലും 873,400 Japanese yen വിലമതിക്കുന്ന ഈ അപൂർവ്വ ഐസ്ക്രീം Byakuya, ലോകത്തിലെ ഏറ്റവും വിലകൂടിയ ഐസ്ക്രീം എന്ന ഗിന്നസ് വേൾഡ് റെക്കോർഡും സ്വന്തമാക്കി. വളരെ സവിശേഷമായ ഈ ഐസ്ക്രീമിലെ അപൂർവ ചേരുവകളാണ് അതിന്റെ വില അസാധാരണമാംവിധം ഉയർത്തിയത്. ഇറ്റലിയിലെ ആൽബയിൽ വളരുന്ന അപൂർവ വൈറ്റ് ട്രഫിളുകൾ (white truffle) ഇതിൽ അടങ്ങിയിരിക്കുന്നു. വൈറ്റ് ട്രഫിൾ ഒരു കിലോയ്ക്ക് വില 2 ദശലക്ഷം ജാപ്പനീസ് യെൻ (ഏകദേശം £12,000; $15,192) ആണ്. ഐസ്‌ക്രീമിലെ മറ്റ് പ്രത്യേക ചേരുവകളിൽ Parmigiano Reggiano, sake lees എന്നിവ ഉൾപ്പെടുന്നു. ഐസ്‌ക്രീമിൽ ഭക്ഷ്യയോഗ്യമായ ഗോൾഡ് ലീഫ്, പ്രകൃതിദത്ത ചീസുകൾ മുതലായവയും ഉൾപ്പെടുന്നു. രുചി ശരിയാക്കാൻ ധാരാളം പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തി…

Read More

2016 നവംബർ. കേന്ദ്രസർക്കാർ തലേദിവസം വരെ പുറത്തിറക്കിയ 500, 1000 നോട്ടുകൾ പിൻവലിച്ചു. പകരം പുതുതായി ഇറക്കിയ 500, 2000 രൂപ നോട്ടുകൾ വ്യാപകമായി വിതരണം ചെയ്തു. അപ്പോൾ 1000, 500 രൂപ നോട്ടുകളെ നോക്കി ചിരിച്ചു കൊണ്ട് 2000 രൂപ നോട്ട് പറഞ്ഞു നിങ്ങളുടെ നാലിരട്ടി വരെ മൂല്യമാണ് എനിക്കുള്ളത്. ഇനി നിങ്ങൾ തകരപ്പെട്ടികളിൽ വിശ്രമിച്ചോളൂ. ജോലി ഞാൻ ചെയ്തുകൊള്ളാം. അങ്ങനെ രാജ്യത്തെ സമ്പന്നനും, ഇടത്തരക്കാരനും പാവപ്പെട്ടവനും ഒക്കെ കിട്ടി 2000ത്തിന്റെ നോട്ടുകൾ. കള്ളപ്പണക്കാർക്കും, അഴിമതിക്കാർക്കും, കൈക്കൂലി വാങ്ങുന്നവർക്കും, കൊടുക്കുന്നവർക്കും ഒക്കെ കാര്യങ്ങൾ എളുപ്പമായി. കൊടുക്കുന്ന- വാങ്ങുന്ന നോട്ടുകെട്ടിന്റെ കനം കുറവ്, എന്നാൽ മൂല്യമോ കൂടുതലും” അങ്ങനെ രാജ്യത്തുടനീളം വ്യാപിച്ചു 2000 രൂപ നോട്ടുകൾ. ഏവരുടെയും കൈയിൽ കൂടുതലായി ലഭിച്ചത് 500 നേക്കാൾ 2000 രൂപ നോട്ടുകളായിരുന്നു. ചെറിയ സാധനങ്ങൾ വാങ്ങുവാനായി ജനം 2000 നോട്ടിന് ചില്ലറ തേടി അലഞ്ഞു. 7 വർഷം കഴിഞ്ഞപ്പോൾ അന്ന് വെളുക്കെ ചിരിച്ച 2000 രൂപ നോട്ടുകളും…

Read More

സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിംഗിന് വിരലടയാളം നൽകാനുള്ള കേരളത്തിലെ സബ്മിഷൻ ഏജൻസി കൊച്ചിയിൽ മാത്രമാണ് എന്നത് തെല്ലൊന്നുമല്ല വിസ അന്വേഷകർക്കു ബുദ്ധിമുട്ടായിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള വിസ അന്വേഷകർ കൊച്ചിയിൽ പോയി വി.എഫ്.എസ് Vfsglobal വഴി വിരലടയാളം fingerprint നൽകണം എന്നതിൽ വ്യാപക പ്രതിഷേധം ഉയരുന്നു. വിസ സ്റ്റാമ്പിംഗ് വി.എഫ്.എസ് വഴിയാക്കിയതോടെ അതിനുള്ള ഫീസ് വർധിച്ചു. വിസ  സബ്മിഷൻ കൊച്ചിയിൽ മാത്രമാണെന്നതും നേരിട്ട് എത്തണമെന്നതും ആളുകളെ ദുരിതത്തിലാക്കുന്നു. സ്റ്റാമ്പിംഗിന് ശേഷം പാസ്പോർട്ട് തിരിച്ചു കിട്ടുന്നത് പത്തോ പതിനഞ്ചോ ദിവസങ്ങൾ കഴിഞ്ഞാണ്.  മുംബൈയിൽ സൗദി കോൺസുലേറ്റാണ് വിസ സ്റ്റാമ്പിംഗ് ചെയ്യേണ്ടത്. ട്രാവൽ ഏജൻസികൾ വഴി പത്ത് പതിനഞ്ച് ദിവസം കൊണ്ട്  വിസ പാസ്‌പോർട്ടിൽ പതിച്ചു കിട്ടിയിരുന്നു. എന്നാൽ ഈ സർവീസ് കേന്ദ്ര ഗവണ്മെന്റ് നിർത്തലാക്കുകയും ചുമതല വി.എഫ്.എസിനെ ഏൽപിക്കുകയുമാണ് ചെയ്തത്. കേരളത്തിൽ ഇപ്പോൾ കൊച്ചിയിൽ മാത്രമാണ് വി.എഫ്.എസ് ഓഫീസ് ഉള്ളത്.തിരുവനന്തപുരം മേഖല മുതൽ  മലബാർ മേഖലയിലെ വരെ വിസ അന്വേഷകർ കുടുംബസമേതം കൊച്ചിയിൽ പോയി വിരലടയാളം നൽകി വരിക…

Read More

യൂണികോൺ സ്റ്റാർട്ടപ് സംരംഭമെന്ന പദവിയിലേക്കുള്ള യാത്രയിലാണ്  വാട്ടർ ടെക്‌നോളജി കമ്പനിയായ ഗ്രാഡിയന്റ് -Gradiant. അടുത്തിടെ അതിന്റെ ഏറ്റവും പുതിയ ഫണ്ടിംഗ് റൗണ്ടിൽ ഗ്രാഡിയന്റ്  സമാഹരിച്ചത്  225 മില്യൺ ഡോളർ. ഫണ്ടിംഗ്  മൂല്യം 1 ബില്യൺ ഡോളറായി ഉയർത്തി ‘യൂണികോൺ’ ആകാനുള്ള ശ്രമത്തിലാണ് ഗ്രാഡിയന്റ്. ബോൾട്ട് റോക്ക് ഹോൾഡിംഗ്‌സ്, സെന്റോറസ് ക്യാപിറ്റൽ എന്നിവയുടെ പിന്തുണയോടെ സീരീസ് ഡി റൗണ്ടിൽ സമാഹരിച്ച മൂലധനം മിഡിൽ ഈസ്റ്റ് പോലുള്ള പുതിയ വിപണികളിലേക്കും ഗവേഷണത്തിനും വികസനത്തിനും ഉൾപ്പെടെ വിപുലീകരണം തുടരാൻ ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു. ബോസ്റ്റൺ ആസ്ഥാനമായുള്ള ഗ്രാഡിയന്റ് തയാറാക്കിയ സാങ്കേതികവിദ്യ, ഫാർമസ്യൂട്ടിക്കൽസ്, അർദ്ധചാലകങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധ മേഖലകളിൽ ജലത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിനും മലിനജലം പുനരുപയോഗത്തിനായി വൃത്തിയാക്കുന്നതിനും കമ്പനികളെ സഹായിക്കുന്നു. മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ സ്ഥാപിതമായ ഗ്രാഡിയന്റ് 900-ലധികം ആളുകൾക്ക് ജോലി നൽകുന്നു, കൂടാതെ തായ്‌വാൻ സെമികണ്ടക്ടർ മാനുഫാക്ചറിംഗ് കോ ലിമിറ്റഡ് (2330.TW), GSK (GSK.L), റിയോ ടിന്റോ (RIO.L) എന്നിവയുൾപ്പെടെയുള്ള കമ്പനികളെ അതിന്റെ ക്ലയന്റുകളിൽ കണക്കാക്കുന്നു.…

Read More

വന്ദേഭാരത് ട്രെയിനുകളുടെ അപ്ഗ്രേഡ് ചെയ്ത പതിപ്പുകൾ ഉടനെത്തുമെന്ന് റിപ്പോർട്ട്. ദൈർഘ്യമേറിയ റൂട്ടുകൾക്കായി സെമി-ഹൈ-സ്പീഡ് ട്രെയിനിന്റെ സ്ലീപ്പർ പതിപ്പിന്റെ 200 സെറ്റുകൾക്ക് ഇന്ത്യൻ റെയിൽവേ ഉടനെ ടെൻഡർ നടപടികളിലേക്ക് കടക്കും. 25,000 കോടിയോളം രൂപ പ്രതീക്ഷിക്കുന്ന ടെൻഡർ ഇഷ്യൂ ചെയ്തതിന് ശേഷം സ്വകാര്യ കമ്പനികൾക്ക് ലേല നടപടികളിൽ പങ്കെടുക്കാനാകുമെന്ന് റെയിൽവെ വൃത്തങ്ങൾ അറിയിച്ചു. വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സ്ലീപ്പർ പതിപ്പിൽ അത്യാധുനിക പാസഞ്ചർ സുരക്ഷാ ഫീച്ചറുകളും സാങ്കേതിക വിദ്യകളും ഉണ്ടായിരിക്കും. ദീർഘദൂര ശതാബ്ദി, രാജധാനി ട്രെയിനുകൾക്ക് പകരം വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സ്ലീപ്പർ പതിപ്പ് കൊണ്ടുവരാൻ ഇന്ത്യൻ റെയിൽവേയ്ക്ക് പദ്ധതിയുണ്ട്. 2023 ഏപ്രിലിൽ ഇത്തരം ട്രെയിൻ സെറ്റുകൾക്കായുള്ള ആദ്യ റൗണ്ട് ലേലത്തിൽ സീമെൻസ്, അൽസ്റ്റോം, ഭെൽ, മേഘ എഞ്ചിനീയറിംഗ് തുടങ്ങിയ കമ്പനികൾ ബിഡ് അവതരിപ്പിച്ചു. ഇന്ത്യൻ റെയിൽവേയുടെ മെഗാ ടെൻഡറിൽ 80 വന്ദേ ഭാരത് ട്രെയിനുകൾക്കായി ഭെൽ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് ഓർഡർ നൽകിയതായി ഈ വർഷം ഏപ്രിലിൽ റെഗുലേറ്ററി ഫയലിംഗിൽ കമ്പനി അറിയിച്ചിരുന്നു. നികുതിയും തീരുവയും…

Read More

പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 28 ന് രാജ്യത്തിന് സമർപ്പിക്കും. പുതിയ പാർലമെന്റ് മന്ദിരത്തിൽ ലോക്‌സഭാ ചേംബറിൽ 888 അംഗങ്ങൾക്കും രാജ്യസഭാ ചേംബറിൽ 300 അംഗങ്ങൾക്കും സുഖമായി ഇരിക്കാൻ കഴിയും. നിലവിലെ ലോക്‌സഭാ മന്ദിരത്തിൽ 543 അംഗങ്ങൾക്കും രാജ്യസഭാ മന്ദിരത്തിൽ 250 അംഗങ്ങൾക്കുമാണ് ഇരിക്കാനാവുന്നത്. 2020 ഡിസംബറിലാണ് പ്രധാനമന്ത്രി  പുതിയ കെട്ടിടത്തിന്റെ തറക്കല്ലിട്ടത്, അത്യാധുനിക സൗകര്യങ്ങളോടെയാണ് പുതിയ പാർലമെന്റ് മന്ദിരം നിർമിച്ചിരിക്കുന്നത്. ത്രികോണാകൃതിയിലുള്ള നാല് നില കെട്ടിടത്തിന് 64,500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ട്. ഗ്യാൻ ദ്വാർ, ശക്തി ദ്വാർ, കർമ്മ ദ്വാർ എന്നിങ്ങൻെ കെട്ടിടത്തിന് മൂന്ന് പ്രധാന കവാടങ്ങളുണ്ട്. വിഐപികൾക്കും എംപിമാർക്കും സന്ദർശകർക്കും പ്രത്യേക പ്രവേശന കവാടങ്ങളുണ്ടാകും. 2021 ജനുവരിയിൽ നിർമ്മാണം ആരംഭിച്ച മന്ദിരം 2022 നവംബറോടെ പൂർത്തിയാക്കേണ്ടതായിരുന്നു. അഹമ്മദാബാദ് ആസ്ഥാനമായുള്ള HCP ഡിസൈൻ, പ്ലാനിംഗ് ആൻഡ് മാനേജ്‌മെന്റ് ആണ് ഈ കെട്ടിടം രൂപകൽപ്പന ചെയ്തത്. ടാറ്റ പ്രൊജക്‌ട്‌സ് ലിമിറ്റഡ് നിർമ്മിച്ച പുതിയ പാർലമെന്റ് മന്ദിരത്തിൽ ഇന്ത്യയുടെ ജനാധിപത്യ…

Read More

അഞ്ചു വർഷം മുമ്പ് 150 കോടി രൂപ മുടക്കിയാൽ ഏതാണ്ടൊക്കെ പരിഹരിക്കാൻ സാധിക്കുമായിരുന്നു സംസ്ഥാനത്തെ കശുവണ്ടി വ്യവസായ മേഖലയിലെ പ്രതിസന്ധി. ആരും തന്നെ, അന്ന് കൊല്ലം ജില്ലയിൽ നിന്നുള്ള കശുവണ്ടി വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മെഴ്‌സികുട്ടിയമ്മ പോലും, മിനക്കെട്ടില്ല ആ പരമ്പരാഗത വ്യവസായത്തെ കൈപിടിച്ചുയർത്താൻ. ഇന്നിതാ 1500 കോടി രൂപയിൽ പോലും തീരാത്ത വിധം പ്രതിസന്ധിയിലാണ്ടു കിടക്കുന്നു അടച്ചു പൂട്ടിയതും, ദയാവധത്തിന് കത്ത് കിടക്കുന്നതുമായി കൊല്ലത്തെ 800 ലധികം കശുവണ്ടി ഫാക്ടറികളും, മൂന്നു ലക്ഷത്തിലധികം വരുന്ന തൊഴിൽ രഹിതരായ തൊഴിലാളികളും പിന്നെ നിസ്സഹായരായ കടക്കെണിയിൽ മുങ്ങിയ ഒരു കൂട്ടം കശുവണ്ടി വ്യവസായികളും. ഒരുകാലത്തു കശുവണ്ടി മുതലാളി എന്ന വിളിപേര് ഇവർക്ക് അഭിമാനമായിരുന്നു. ഇന്നിപ്പോൾ വീട്ടാകടത്തിന് വേണ്ടി തിരക്കിയെത്തുന്ന ബാങ്കുകളിൽ നിന്നും ഓടിയൊളിക്കാൻ പോലും ഇവർക്ക് സാധിക്കാത്ത അവസ്ഥ. ഇതാണിപ്പോൾ കൊല്ലം ജില്ലയിലെ. സമാനതകളില്ലാതെ സംസ്ഥാനത്തെ അഭിമാനിപ്പിച്ചിരുന്ന, 125 വർഷത്തിലേറെ പെരുമ പേറിയ കശുവണ്ടി വ്യവസായത്തിന്റെ ഗതി. കേരളത്തിന്റെ കശുവണ്ടി വ്യവസായ തലസംസ്ഥാനമായി ശോഭിച്ചിരുന്ന കൊല്ലത്തു കശുവണ്ടിയുടെ…

Read More