Author: News Desk
അടുത്ത മാസം പുതിയ മിഡ് സൈസ് എസ്‌യുവി അവതരിപ്പിക്കുന്നതോടെ ഹോണ്ട കാർസ് ഇന്ത്യ തങ്ങളുടെ പോർട്ട്‌ഫോളിയോ വിപുലീകരിക്കാൻ ഒരുങ്ങുകയാണ്. ഹോണ്ടയുടെ പുതിയ എലിവേറ്റ് എസ്‌യുവി ജൂൺ 6-ന് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും. 10 ലക്ഷം മുതൽ 18 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില പ്രതീക്ഷിക്കുന്നത്. അതേസമയം എസ്‌യുവിയുടെ വിപണി ലോഞ്ച് ഈ വർഷം ഓഗസ്റ്റിൽ നടന്നേക്കും. ലോക പ്രീമിയറിന് മുന്നോടിയായി, ജാപ്പനീസ് കാർ നിർമ്മാതാവ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ എസ്‌യുവി ടീസർ ഔദ്യോഗികമായി അവതരിപ്പിച്ചിട്ടുണ്ട്. ഹോണ്ട എലിവേറ്റ്, ഫിഫ്ത്ത് ജനറേഷൻ സിറ്റിയുടെ പ്ലാറ്റ്ഫോം പങ്കിടും, ഇതിന് ഏകദേശം 4.2-4.3 മീറ്റർ നീളവും മികച്ച ക്യാബിൻ സ്പേസും നൽകും. വിദേശത്ത് വിൽക്കുന്ന CR-V, HR-V എസ്‌യുവികളിൽ നിന്നാകും ഡിസൈൻ പ്രചോദനം. കൂടാതെ ഇതിന് ലെവൽ-2 ADAS-ഉം ലഭിക്കും. പുതിയ ടീസർ ചിത്രം ഒരു സാധാരണ ഇലക്ട്രിക് സൺറൂഫിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നു, പനോരമിക് അല്ല. എഞ്ചിനും ഗിയർബോക്സും സിറ്റി സെഡാൻ പോലെ…
ഗെയിം ചേഞ്ചര്‍ ഇതാ ഗെയിം എൻഡർ ആയതു പോലെയാണ് ഇന്ത്യയിലെ വിശ്വസ്ത ഇൻഷുറൻസ് കമ്പനിയിൽ സംഭവിച്ചത്. നിക്ഷേപകർ ഞെട്ടലോടെയാണ് കേട്ടത് ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) ലിസ്റ്റിംഗ് നിക്ഷേപകര്‍ക്ക് വന്‍ നഷ്ടം വരുത്തിവച്ചുവെന്ന്. LIC അല്ലെ, അതെങ്ങനെ സംഭവിച്ചു എന്ന ഞെട്ടൽ നിക്ഷേപകർക്കിതു വരെയും മാറിയിട്ടില്ല. മെഗാ ഐപിഒ യിലൂടെ അവർക്കു പോയത് ഒന്നും രണ്ടും കോടിയല്ല, ഏകദേശം 2.5 ലക്ഷം കോടി രൂപ. ഒരു വര്‍ഷം മുമ്പ് ഇതേ ദിവസം ലിസ്റ്റുചെയ്യുമ്പോള്‍ 949 രൂപയായിരുന്നു കമ്പനി ഓഹരി വില. നിലവില്‍ 40 ശതമാനം കുറവിലാണ് സ്‌റ്റോക്ക് ട്രേഡ് ചെയ്യുന്നത്. അങ്ങനെ വന്നപ്പോൾ സംഭവിച്ചതാണ് വിപണി മൂലധനത്തിലെ ഏകദേശം 2.5 ലക്ഷം കോടി രൂപയുടെ ചോര്‍ച്ച . 96.5 ശതമാനം ഓഹരികളും സര്‍ക്കാര്‍ കൈവശം വയ്ക്കുന്നത് തുടരുന്നതാണ് ഓഹരിയെ ബാധിക്കുന്നത് എന്നാണ് വിലയിരുത്തൽ. മെഗാ ഐപിഒയിൽ ഫ്രീ ഫ്‌ളോട്ട് കുറവായതിനാല്‍ മികച്ച 15 കമ്പനികളില്‍ ഒന്നായിട്ടും നിഫ്റ്റിയിലോ സെന്‍സെക്‌സിലോ…
രാജ്യത്തെ ടെലികോം മേഖലയിൽ റിലയൻസ് ജിയോയും ഭാരതി എയർടെല്ലും വൻ മുന്നേറ്റമാണ് നടത്തുന്നത്. ജിയോയ്ക്കും എയർടെലിനും ഫെബ്രുവരിയിൽ 19.8 ലക്ഷം മൊബൈൽ വരിക്കാരെ ലഭിച്ചപ്പോൾ വോഡഫോൺ ഐഡിയയ്ക്ക് 20 ലക്ഷം ഉപഭോക്താക്കളെ നഷ്‌ടമായെന്ന് ട്രായിയുടെ കണക്കുകൾ പറയുന്നു. വീടുകളിലും മറ്റും അതിവേഗ ബ്രോഡ്ബാൻഡ് (BROADBAND) ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുന്നതിൽ പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എൻ.എല്ലിനുണ്ടായിരുന്ന മേധാവിത്തം ഇപ്പോൾ സ്വകാര്യ കമ്പനികൾക്കാണ് അവകാശപെടാനാകുക. തൊട്ടു പിന്നാലെ ഭാരതി എയർടെൽ പ്രഖ്യാപിച്ചത് 3006 കോടി രൂപയുടെ അറ്റാദായം. മുൻവർഷത്തെ മുൻ പാദത്തെ അപേക്ഷിച്ച് 50 % അധികം. പക്ഷെ Jio, Airtel കമ്പനികളെ അങ്ങനങ്ങു വിടാൻ ഒരുക്കമല്ല Vodafone. ജിയോയും എയർടെല്ലും 4 ജി വിലയ്ക്ക് 5 ജി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്ന് VI ആരോപിക്കുന്നു. തീർന്നില്ല, റിലയൻസ് ജിയോയ്ക്കും എയർടെല്ലിനുമെതിരെ ഇക്കാര്യം ചൂൺടികാട്ടി വൊഡഫോൺ ഐഡിയ ട്രായിക്ക് പരാതിയും നൽകി. ടെലികോം മേഖലയിലെ വല്യേട്ടനും ചെറിയേട്ടനുമെതിരെ എന്തെങ്കിലും ഒന്ന് കാത്തിരുന്ന TRAI ആകട്ടെ അന്വേഷണവും തുടങ്ങി.…
ഗൂഗിൾ പ്ലേ സ്റ്റോർ വരുമാനമുണ്ടാക്കാൻ വഴിവിട്ട ആപ് കച്ചവടം നടത്തുന്നുണ്ടോ? അങ്ങനെയാണ് കാര്യങ്ങളെന്ന് തെളിഞ്ഞാൽ ഗൂഗിൾ വീണ്ടും കോടികൾ പിഴയൊടുക്കേണ്ടി വരും. ഇതാദ്യമായല്ല ഗൂഗിൾ പ്ലേ സ്റ്റോറിനെതിരെ റെഗുലേറ്റർമാർ അന്വേഷണം നടത്തുന്നതും, കോടികൾ പിഴയീടാക്കിച്ചതും. കഴിഞ്ഞ വർഷം ഒക്ടോബർ 25 ന്, ഗൂഗിളിന്റെ പ്ലേ സ്റ്റോർ നയങ്ങളുമായി ബന്ധപ്പെട്ട് അതിന്റെ ആധിപത്യ സ്ഥാനം ദുരുപയോഗം ചെയ്തതിന് റെഗുലേറ്റർ 936.44 കോടി രൂപ പിഴ ചുമത്തി. ഇത്തവണ ഇന്‍-ആപ്പ് പേയ്‌മെന്റുകള്‍ക്കായി ഈടാക്കുന്ന സേവന ഫീസ് ആന്റിട്രസ്റ്റ് നിയമം ലംഘിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) ഗൂഗിളിനെതിരെ അന്വേഷണം ആരംഭിച്ചു. ഗൂഗിളിന്റെ യൂസര്‍ ചോയ്‌സ് ബില്ലിംഗ് (യുസിബി) സംവിധാനം പരിശോധിക്കാന്‍ ടിന്‍ഡറിന്റെ മാതൃ കമ്പനിയായ മാച്ച് ഗ്രൂപ്പും ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളും അഭ്യര്‍ത്ഥിച്ചിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യമാണെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ സിസിഐ പറഞ്ഞു. മൂന്നാം കക്ഷി ബില്ലിംഗ് അനുവദിക്കാനും ഡെവലപ്പര്‍മാരെ അവരുടെ ഇന്‍-ആപ്പ് പേയ്‌മെന്റ് സിസ്റ്റം ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുന്ന രീതി…
ഇന്ത്യയിലെ വാണിജ്യ വാഹങ്ങൾക്കായി ഉയർന്ന കാര്യക്ഷമതയും ആക്റ്റീവ് സാങ്കേതികതയുമുള്ള പുതിയ പ്രീമിയം ഡീസൽ-additive-laced premium diesel – വിപണിയിലെത്തിച്ചു ജിയോ-ബിപി Jio-bp . റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെയും യുകെയിലെ ബിപി പിഎൽസിയുടെയും ഇന്ധന റീട്ടെയിലിംഗ് സംയുക്ത സംരംഭമായ റിലയൻസ് ബിപി മൊബിലിറ്റി ലിമിറ്റഡ് – Reliance BP Mobility Limited (ജിയോ-ബിപി) ഒരു ട്രക്കിന് 1.1 ലക്ഷം രൂപ വരെ ഉപഭോക്താക്കൾക്ക് ലാഭിക്കാൻ കഴിയുന്ന നൂതന സാങ്കേതികവിദ്യയുള്ള പുതിയ പ്രീമിയം ഡീസൽ പുറത്തിറക്കി. പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ വിൽക്കുന്ന സാധാരണ/അഡിറ്റീവ് രഹിത ഡീസൽ വിലയേക്കാൾ കുറഞ്ഞ നിരക്കിലാണ് Jio-bp ഡീസലിന്റെ വില. ഈ ഡീസൽ 4.3% മെച്ചപ്പെട്ട ഇന്ധനക്ഷമത നൽകുമെന്നാണ് ജിയോ-ബിപിയുടെ ഉറപ്പ് . കൂടാതെ ഇന്ത്യൻ വിപണിയിൽ ആദ്യമായി ലഭ്യമാകുന്ന ഈ ഈ പുതിയ ഉയർന്ന പെർഫോമൻസ് ഡീസൽ എല്ലാ ജിയോ-ബിപി ഔട്ട്‌ലെറ്റുകളിലും ലഭ്യമാകും. മെച്ചപ്പെട്ട ഇന്ധനക്ഷമത ഉള്ളതിനാൽ ട്രക്കുകൾക്ക് ഒരു വർഷം ഇന്ധനതുകയിൽ 1.1 ലക്ഷം രൂപ വരെ ലാഭിക്കാൻ സാധിക്കും…
രാജ്യം സ്ഥിരമായ വളർച്ചാ നിരക്കുമായി മുന്നോട്ടു പോകുമ്പോൾ ഇന്ത്യൻ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ ഏതാനും മാസങ്ങളായി താഴേക്ക് കൂപ്പുകുത്തുകയുമാണ്. കഴിഞ്ഞ ഏപ്രിലിൽ അതിന്റെ തളർച്ച ഏറ്റവും കൂടുതൽ പ്രകടമായി. ഇന്ത്യൻ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള ഒഴുക്ക് ഏപ്രിലിൽ തുടർച്ചയായി 68% കുറഞ്ഞ് 64.80 ബില്യൺ രൂപയായി, 2022 നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. അതെ സമയം രാജ്യത്ത് മ്യൂച്വല്‍ഫണ്ട് (Mutual Fund/MF) കമ്പനികള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി (AUM) മാര്‍ച്ചിനേക്കാള്‍ 5.5 ശതമാനം ഉയര്‍ന്ന് റെക്കോഡ് ഉയരമായ 41.6 ലക്ഷം കോടി രൂപയിലെത്തിയെന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ഫണ്ട്‌സ് ഇന്‍ ഇന്ത്യ (Amfi) വ്യക്തമാക്കി. അതേസമയം, മ്യൂച്വല്‍ഫണ്ടുകളില്‍ തവണകളായി നിക്ഷേപിക്കാവുന്ന സൗകര്യമായ എസ്.ഐ.പി (SIP) അഥവാ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ വഴിയുള്ള നിക്ഷേപം മാര്‍ച്ചിലെ 14,276 കോടി രൂപയില്‍ നിന്ന് 13,728 കോടി രൂപയായി ഏപ്രിലിൽ കുറഞ്ഞു. പുതുതായി 19.56 ലക്ഷം എസ്.ഐ.പി അക്കൗണ്ടുകള്‍ ഏപ്രിലിൽ രൂപീകരിക്കപ്പെട്ടെങ്കിലും…
ലണ്ടനിലെ ഐക്കണിക് ലാൻഡ്‌മാർക്കായ ലണ്ടൻ ഐക്ക് സമാനമായി ‘മുംബൈ ഐ’ (Mumbai Eye) നിർമ്മിക്കാൻ മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റി. തേംസ് നദി തീരത്ത് സ്ഥാപിച്ചിരിക്കുന്ന ജയന്റ് വീൽ ‘ലണ്ടൻ ഐ'(London Eye) യുടെ അതേ മാതൃകയിലാണ് ‘മുംബൈ ഐ’ നിർമ്മിക്കുന്നത്. ഏകദേശം 120 മുതൽ 150 മീറ്റർ വരെ ഉയരത്തിൽ നിന്ന് സന്ദർശകർക്ക് നഗരത്തിന്റെ വിശാലദൃശ്യം നൽകി മുംബൈയിലെ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. 2000 കോടി രൂപയാണ് പദ്ധതിയുടെ ഏകദേശ ചെലവ് പ്രതീക്ഷിക്കുന്നത്. നിലവിലെ പ്ലാൻ അനുസരിച്ച്, മുംബൈയിലെ ബാന്ദ്ര വെസ്റ്റിലെ ബാന്ദ്ര റിക്ലമേഷൻ സൈറ്റിലാണ് Mumbai Eye പദ്ധതി നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ വർഷം MMRDA, ‘മുംബൈ ഐ’ പദ്ധതി ഏറ്റെടുക്കാൻ താൽപ്പര്യമുള്ള താൽപ്പര്യമുള്ള ബിഡ്ഡർമാരുടെ പ്രീ-ബിഡ് മീറ്റിംഗ് നടത്തിയിരുന്നു. പദ്ധതിയുടെ സാങ്കേതിക സാധ്യത ഉറപ്പാക്കാൻ, സ്ഥലം നിർണയം, പരിസ്ഥിതി ആഘാത വിലയിരുത്തൽ, ഗതാഗത പഠനം എന്നിവയ്ക്കായി എംഎംആർഡിഎ ഒരു കൺസൾട്ടന്റിനെ നിയമിക്കും. എല്ലാ അർത്ഥത്തിലും പദ്ധതി പ്രായോഗികമാണോ എന്ന് സാധ്യതാ പഠനം പരിശോധിക്കും. ബാന്ദ്ര റിക്ലമേഷൻ സൈറ്റിൽ നിർദിഷ്ട ‘മുംബൈ ഐ’…
നിങ്ങൾ താമസിക്കുന്നത് ദുബായ് നഗരത്തിനുള്ളിലാണോ? RTA യിൽ നിന്നും ഡ്രൈവിംഗ് ലൈസെൻസ് എടുക്കാൻ പോകുകയാണോ?ഡ്രൈവിംഗ് ടെസ്റ്റിന് വേണ്ട പാഠങ്ങൾ എല്ലാം പഠിച്ചു തയാറായോ ? എങ്കിലിതാ ഡ്രൈവിംഗ് ടെസ്റ്റിനായി പുറപ്പെട്ടോളൂ. വെറും രണ്ടു മണിക്കൂർ. നിങ്ങൾ RTA ടെസ്റ്റ് വിജയിച്ചാൽ വെറും രണ്ട് മണിക്കൂറിനുള്ളിൽ ഡ്രൈവിംഗ് ലൈസെൻസ് നിങ്ങളുടെ കൈയിൽ കിട്ടും. നിങ്ങൾ വാഹനം രജിസ്റ്റർ ചെയ്യുകയാണെങ്കിൽ അതിന്റെ രജിസ്ട്രേഷൻ കാർഡുകളും വെറും രണ്ടു മണിക്കൂറിനുള്ളിൽ നിങ്ങൾക്ക് ലഭിക്കും. ഈ രണ്ടു ഇനങ്ങളും ഉടനടി ഡെലിവറി ചെയ്യുന്നതിനുള്ള പുതിയ സേവനം ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പ്രഖ്യാപിച്ചു. ഷാർജ- അബുദാബി താമസക്കാർക്ക് ഈ സേവനം അതേ ദിവസം തന്നെ ലഭിച്ചിരിക്കും. യുഎഇ ഡോക്യുമെന്റിനായി തങ്ങളുടെ ലൈസൻസുകൾ സ്വയമേവ മാറാൻ സംവിധാനമില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ളവർക്കുള്ള ആകർഷകമായ ഓപ്ഷനാണ് ഓഫർ. ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിന് അപേക്ഷിക്കുന്ന വാഹനമോടിക്കുന്നവർക്ക് സേവനം നൽകുന്നതിലെ പുരോഗതി നിലനിർത്താനും ആളുകളെ കൂടുതൽ സന്തോഷിപ്പിക്കാനും ശ്രമിക്കുന്നു,” ആർടിഎ ട്വീറ്റ് ചെയ്തു
എമിറേറ്റിലെ ഡ്രോൺ ഫ്ലൈറ്റ് റൂട്ടുകളും ലാൻഡിംഗ് സൈറ്റുകളും ആസൂത്രണം ചെയ്യാൻ ലക്ഷ്യമിട്ടുള്ള ദുബായ് ഹൊറൈസൺസ് പദ്ധതിയിൽ സഹകരിക്കാൻ ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റിയും ദുബായ് മുനിസിപ്പാലിറ്റിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു. 3 വർഷത്തെ ഡ്രോൺ പദ്ധതിക്കായി പങ്കാളിത്തകരാറിൽ ഒപ്പുവച്ചു. പരീക്ഷണാടിസ്ഥാനത്തിൽ ദുബായ് സിലിക്കൺ ഒയാസിസിലാണ് പദ്ധതി നടപ്പാക്കുക. ധാരണാപത്രത്തിലൂടെ, എമിറേറ്റിനായി ജിയോസ്‌പേഷ്യൽ ഡാറ്റ സൃഷ്‌ടിക്കുന്നതിൽ പരസ്‌പരം വൈദഗ്‌ധ്യവും ആളില്ലാ വിമാന മേഖലയിലെ കൂട്ടായ അറിവും ഇരു സ്ഥാപനങ്ങളും പ്രയോജനപ്പെടുത്തും. എമിറേറ്റിലെ ഡ്രോൺ ഫ്ലൈറ്റ് റൂട്ടുകളും ലാൻഡിംഗ് സൈറ്റുകളും ആസൂത്രണം ചെയ്യാൻ ലക്ഷ്യമിട്ടുള്ളതാണ് ദുബായ് ഹൊറൈസൺസ് പദ്ധതി. പുതിയ ഡ്രോൺ സാങ്കേതികവിദ്യകളുടെ വിന്യാസത്തിനും വളർച്ചയ്ക്കും അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും ദുബായിയുടെ എയർ ഡോം സംവിധാനത്തെയും ആളില്ലാ വിമാന ട്രാഫിക് മാനേജ്‌മെന്റിനെയും എമിറേറ്റിന്റെ സമഗ്രമായ നഗര പദ്ധതിയുമായി ചേർക്കുന്നതിനും ആവശ്യമായ സഹകരണ ശൃംഖലകൾ സൃഷ്ടിക്കുന്നതിനും ദുബായ് ഹൊറൈസൺസ് പദ്ധതി ലക്ഷ്യമിടുന്നു. സൈറ്റ് ആസൂത്രണ പ്രക്രിയ മെച്ചപ്പെടുത്തുന്നതിലൂടെ ഡ്രോണുകൾക്കായി നിയോഗിച്ചിട്ടുള്ള വിമാനത്താവളങ്ങൾക്കും എയർഫീൽഡുകൾക്കുമായി, വ്യോമയാന വ്യവസായത്തിന്റെ…
കർണാടക മുഖ്യമന്ത്രിയാകാൻ രണ്ടാമതും ഒരുങ്ങുന്ന സിദ്ധരാമയ്യ ആരാണ്? ജെഡിഎസിൽ നിന്ന് പുറത്താക്കിയ സിദ്ധരാമയ്യ 2006ലാണ് കോൺഗ്രസിൽ ചേർന്നത്. 1948 ഓഗസ്റ്റ് 12 ന് ജനിച്ച സിദ്ധരാമയ്യ മൈസൂർ സർവകലാശാലയിൽ നിന്ന് ബിഎസ്‌സി ബിരുദം നേടി. പിന്നീട് നിയമബിരുദം നേടിയ അദ്ദേഹം കുറച്ചുകാലം അത് ഒരു തൊഴിലായി പിന്തുടരുകയും ചെയ്തു. 1983-ൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് ഭാരതീയ ലോക്ദൾ ടിക്കറ്റിൽ മത്സരിച്ച് കർണാടക നിയമസഭയിൽ പ്രവേശിച്ചാണ് അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. അഞ്ച് തവണ ഈ മണ്ഡലത്തിൽ വിജയിക്കുകയും മൂന്ന് തവണ പരാജയം ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്. 1992ൽ സിദ്ധരാമയ്യ ജനതാദളിന്റെ സെക്രട്ടറി ജനറലായി നിയമിതനായി. 1994-ൽ, ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദൾ സർക്കാരിൽ ധനകാര്യ മന്ത്രിയായി. പിന്നീട് 1996-ൽ ഉപമുഖ്യമന്ത്രിയായി. എന്നിരുന്നാലും, 1999-ൽ അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി. പിന്നീട് അദ്ദേഹം ജനതാദളിൽ (സെക്കുലർ) ചേർന്നു. 2004ൽ കോൺഗ്രസും ജെഡി (എസും) സഖ്യ സർക്കാർ രൂപീകരിച്ചപ്പോൾ സിദ്ധരാമയ്യ വീണ്ടും ഉപമുഖ്യമന്ത്രിയായി നിയമിതനായി. ഒരു…