Author: News Desk
ഇന്ത്യയിൽ ഐടി ഹാർഡ്‌വെയറിനായുള്ള 17,000 കോടി രൂപയുടെ ഉൽപ്പാദനാധിഷ്ഠിത ആനുകൂല്യ പദ്ധതിക്ക്-Production Linked Incentive Scheme PLI- 2.0 കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത് വിരൽ ചൂണ്ടുന്നത് ഇന്ത്യ ഒരു പ്രധാന ഇലക്ട്രോണിക്സ് നിർമ്മാണ രാജ്യമായി ഉയർന്നു വരുന്നു എന്നതിന്റെ സൂചനകളിലേക്കാണ്. ഒപ്പം ആഗോള ഇലക്ട്രോണിക്സ് നിർമ്മാണ ആവാസവ്യവസ്ഥ ഇന്ത്യയിലേക്ക് വരുന്നു എന്നതിന്റെ വ്യക്തമായ സൂചനകളും നൽകുന്നുണ്ട് PLI- 2.0 മൊബൈൽ ഫോണുകളുടെ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ നിർമ്മാതാവായി ഇന്ത്യ മാറികഴിഞ്ഞിരിക്കുകയാണ്. . മൊബൈൽ ഫോണുകളുടെ കയറ്റുമതി ഈ വർഷം 11 ബില്യൺ യുഎസ് ഡോളർ എന്ന (ഏകദേശം 90,000 കോടി രൂപ) പ്രധാന നാഴികക്കല്ല് പിന്നിട്ടു.കേന്ദ്ര സർക്കാർ നേരത്തെ പ്രഖ്യാപിച്ച മൊബൈൽ ഫോണുകൾക്കായുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്‌കീമിന്റെ (പിഎൽഐ) വിജയത്തിന്റെ പശ്ചാത്തലത്തിലാണ് ഐടി ഹാർഡ്‌വെയറിനായുള്ള പിഎൽഐ സ്കീം 2.0 ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. ഐടി ഹാർഡ്‌വെയർ രംഗത്ത് പ്രഖ്യാപിച്ച ഉൽപ്പാദനാധിഷ്ഠിത ആനുകൂല്യ പദ്ധതി സ്വാഗതാർഹം; 300…
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) ലോകത്തെ ഏറ്റവും മികച്ച പബ്ലിക്ക് ബിസിനസ് ഇന്‍കുബേറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തെ കുറിച്ച് 2021-22 കാലയളവില്‍ യുബിഐ ഗ്ലോബല്‍ നടത്തിയ വേള്‍ഡ് ബെഞ്ച്മാര്‍ക്ക് പഠനത്തിലാണ് ഈ അംഗീകാരം. ബെല്‍ജിയത്തിലെ ഗെന്‍റില്‍ നടന്ന ലോക ഇന്‍കുബേഷന്‍ ഉച്ചകോടിയിലാണ് യുബിഐ ഗ്ലോബല്‍ വേള്‍ഡ് റാങ്കിംഗ് 2021-22 പ്രഖ്യാപിച്ചത്. സംസ്ഥാന ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി സെക്രട്ടറി ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍, KSUM സിഇഒ അനൂപ് അംബിക എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി. ഇനി ലോക ഒന്നാം നമ്പർ ഇൻകുബേറ്റർ പട്ടം KSUM ന് സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള വിവിധ വെര്‍ച്വല്‍ ഇന്‍കുബേഷന്‍ പ്രോഗ്രാമുകള്‍, എഫ്എഫ്എസ് (ഫെയില്‍ ഫാസ്റ്റ് ഓര്‍ സക്സീഡ്) പ്രോഗ്രാം, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്ന ഫിസിക്കല്‍ ഇന്‍കുബേഷന്‍ പിന്തുണ, ചിട്ടയായ ഫണ്ടിംഗ് സംവിധാനം, ആശയവുമായി എത്തുന്ന സംരംഭകന് ഉത്പന്നത്തിന്‍റെ രൂപരേഖ തയ്യാറാക്കി ഉത്പന്ന നിര്‍മ്മാണത്തിലേക്ക് എത്തിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സൂപ്പര്‍ ഫാബ് ലാബ്, ആശയരൂപീകരണം മുതല്‍ വിപണി വിപുലീകരണം വരെയുള്ള വിവിധ ഘട്ടങ്ങളില്‍…
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2023 ഫെബ്രുവരിയിലെ കണക്കനുസരിച്ച്, 10 വർഷമോ അതിൽ കൂടുതലോ പ്രവർത്തിക്കാത്ത- ആരും ക്ലെയിം ചെയ്യാത്ത 35,000 കോടി രൂപ ഇന്ത്യയിലുണ്ട്. ആരും ഇതുവരെ ക്ലെയിം ചെയ്യാത്ത ഈ തുക പൊതുമേഖലാ ബാങ്കുകൾ റിസർവ് ബാങ്കിലേക്ക് മാറ്റിക്കഴിഞ്ഞു. ഇനി റിസേർവ് ബാങ്കിനൊരു ഉത്തരവാദിത്വമുണ്ട്. ആരെങ്കിലും തങ്ങളുടെ നിക്ഷേപങ്ങളുടെ എണ്ണക്കൂടുതൽ കൊണ്ട് അവയിൽ ചിലതു മറന്നു പോയെങ്കിൽ അവസരമുണ്ട്. ഇതാ. ക്ലെയിം ചെയ്യപ്പെടാതെ കിടക്കുന്ന നിക്ഷേപം അവകാശികൾക്ക് തിരികെ നൽകാനായി ‘100 ദിനങ്ങൾ, 100 പണം കൊടുക്കലുകൾ’ കാമ്പയ്ൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ആരംഭിക്കുന്നു. 2023 ജൂൺ 01 മുതൽ ഈ പൊതുജന അവബോധ കാമ്പെയ്ൻ ആരംഭിക്കും. നിർമിത ബുദ്ധിയുടെ സഹായത്തോടെ നിക്ഷേപങ്ങളുടെ യഥാർത്ഥ അവകാശികളെ കണ്ടെത്തുന്നതിന് ആർബിഐ പൊതുജനങ്ങളെ ഇങ്ങനെ പ്രേരിപ്പിക്കും. എന്നിട്ടും ആ നിക്ഷേപങ്ങൾക്ക് അവകാശികളില്ലെങ്കിൽ അത്തരം അവകാശികളില്ലാത്ത നിക്ഷേപങ്ങൾ റിസർവ് ബാങ്കിന്റെ ഡിപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവയർനെസ് (ഡിഇഎ) ഫണ്ടിലേക്കു മാറ്റും. വിവിധ സ്ഥാപനങ്ങളിലുടനീളമുള്ള…
അങ്ങനെ മാത്രം ആണോ? ഒരു ജില്ലയുടെ വികസനത്തിൽ മാത്രം ഒരുങ്ങുന്നതാണോ വിഴിഞ്ഞം പദ്ധതി? ഇന്ത്യ മഹാരാജ്യത്തിനു മുഴുവൻ സാമ്പത്തിക ലാഭം ഉണ്ടാക്കികൊടുക്കാനുള്ള ശേഷിയും കഴിവുമായാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഒരുങ്ങുന്നത്. രാജ്യത്തെ വിവിധ തുറമുഖങ്ങൾ, റെയിൽ ചരക്കു നീക്കം , റോഡ് ഗതാഗതം എന്നിവ വഴി രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ ലാഭിക്കാൻ പോകുന്നത്, അനവധി കോടികളാണ്. കാരണം, ഇനി രാജ്യത്തെ വിവിധ തുറമുഖങ്ങളിലേക്കുള്ള കപ്പൽ ചരക്കു നീക്കത്തിന്റെ 80%വും നടക്കാൻ പോകുന്നത് വിഴിഞ്ഞം വഴിയാകും. വിഴിഞ്ഞത്ത് എത്തുന്ന മദർ ഷിപ്പുകളിലെ ചരക്കുകൾ ഇനി കേരളത്തിലൂടെ റോഡ് മാർഗം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകും. രാവും പകലും ധൃതഗതിയിൽ പുരോഗമിക്കുന്ന വിഴിഞ്ഞം തുറമുഖ നിർമ്മാണം പൂർത്തിയാവുന്നതോടെ ഇന്ത്യയുടെ കയറ്റുമതിയുടെയും ഇറക്കുമതിയുടെയും കേന്ദ്ര ബിന്ദുവായി വിഴിഞ്ഞം മാറും. പടുകൂറ്റൻ മദർഷിപ്പുകൾ അടുപ്പിക്കാവുന്ന രാജ്യത്തെ പോർട്ടാവും വിഴഞ്ഞം. ഇപ്പോൾ, കൊളംബോയ്ക്ക് ഉൾപ്പെടെ നൽകുന്ന വകയിൽ വർഷം 4000 കോടി രൂപ ലാഭിക്കാനുമാവും. മദർഷിപ്പിന് അടുക്കാനാകുമോ?…
പ്രതിരോധ മേഖലയിൽ ഇന്ത്യ സ്വാശ്രയത്വത്തിലേക്കുള്ള യാത്ര തുടരുകയാണ്. പ്രതിരോധ സാമഗ്രികളുടെ ഇറക്കുമതി പരമാവധി കുറച്ചു പരമാവധി ഉത്പന്നങ്ങൾ മെയ്ക് ഇൻ ഇന്ത്യ പ്രകാരം ഇന്ത്യയിൽ നിർമ്മിക്കുകയെന്ന ദൗത്യം- “positive-indigenisation list” (PIL)- വിജയിപ്പിച്ചിരിക്കുകയാണ് രാജ്യത്തെ പൊതുമേഖലാ, സ്വകാര്യ, MSME സ്ഥാപനങ്ങൾ. Positive-indigenisation list (PIL) പ്രകാരം 814 കോടി രൂപയുടെ ഇറക്കുമതി മൂല്യമുള്ള 164 ഉത്പന്നങ്ങൾ സ്വദേശിവത്കരണത്തിലൂടെ സമയപരിധിക്കുള്ളിൽ നിർമിച്ചു ലക്ഷ്യം നേടിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. MoD യുടെ കീഴിലുള്ള ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിഫൻസ് പ്രൊഡക്ഷൻ (DDP) ആണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. MSME-കൾ ഉൾപ്പെടെയുള്ള വ്യവസായ പങ്കാളികൾ വഴിയോ ഇൻ-ഹൗസ് വഴിയോ പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ ഈ ഇനങ്ങളുടെ സ്വദേശിവൽക്കരണം നേടിയിട്ടുണ്ട്. “Positive-indigenisation list” (PIL) ലൈൻ റീപ്ലേസ്‌മെന്റ് യൂണിറ്റുകളും (എൽആർയു) ഉപസിസ്റ്റങ്ങളും മുതൽ ആയുധങ്ങളുടെ ഘടകങ്ങൾ, ഉയർന്ന നിലവാരമുള്ള മെറ്റീരിയലുകൾ, സ്പെയറുകൾ എന്നിവ വരെ “positive-indigenisation list” (PIL) പട്ടികയിൽ ഉൾപ്പെടുന്നു. PIL പട്ടികയിൽ പെട്ട ഈ 928 ഇനങ്ങൾക്ക് 2024 ഡിസംബർ…
അതെ. നിസ്സാൻ മോട്ടോർ കോർപ്പറേഷൻറെ ഇന്ത്യയിലെ ആദ്യത്തെ ഗ്ലോബൽ ഡിജിറ്റൽ ഹബ്ബിൻറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന സുജ ചാണ്ടിയെ ബാങ്കുകൾക്കും ഉപഭോക്തൃ കേന്ദ്രീകൃത ധനകാര്യ സ്ഥാപനങ്ങൾക്കും സോഫ്റ്റ് വെയർ അധിഷ്ഠിത പരിഹാരങ്ങൾ നൽകുന്ന മുൻനിര ആഗോള കമ്പനിയായ സഫിൻറെ (https://zafin.com) ഇന്ത്യയിലെ മാനേജിംഗ് ഡയറക്ടറായി നിയമിച്ചു. ബാങ്കുകൾക്കും ഉപഭോക്തൃ കേന്ദ്രീകൃത ധനകാര്യ സ്ഥാപനങ്ങൾക്കും സോഫ്റ്റ് വെയർ അധിഷ്ഠിത പരിഹാരങ്ങൾ നൽകുന്ന മുൻനിര ആഗോള കമ്പനിയാണ് സഫിൻ ഇന്ത്യയിൽ സഫിൻറെ ബ്രാൻഡ് സാന്നിധ്യവും വളർച്ചയും ത്വരിതപ്പെടുത്തുകയും, പ്രാദേശിക സാമ്പത്തിക സേവനങ്ങളുമായും സാങ്കേതിക മേഖലയുമായും പങ്കാളിത്തം രൂപീകരിക്കുകയും മികച്ച നൈപുണ്യമുള്ളവരെ ആകർഷിക്കുന്നതുമുൾപ്പെടെയുള്ള പ്രവർത്തനങ്ങളുടെ ചുമതല സുജ ചാണ്ടിക്കാണ്. നിസ്സാൻ ഡിജിറ്റൽ ഇന്ത്യ എൽഎൽപി, ഇൻവെസ്റ്റ് ഇന്ത്യ, കെപിഎംജി, പിഡബ്ല്യുസി, സിജിഐ തുടങ്ങിയ സ്ഥാപനങ്ങളിൽ ആഗോളതലത്തിൽ ശ്രദ്ധേയമായ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള സുജ ചാണ്ടി അഡ്വൈസറി-ഓപ്പറേഷൻസ്-ഡെലിവറി മേഖലയിൽ ദീർഘകാല അനുഭവസമ്പത്തുള്ള വനിതയാണ്. Zafin തിരുവനന്തപുരത്തും ചെന്നൈയിലും ഓഫീസുള്ള സഫിന് ഇന്ത്യയിൽ 300-ലധികം ജീവനക്കാർ ഉൾപ്പെടെ ആഗോളതലത്തിൽ 600-ലേറെ…
ഇന്ത്യ-യുഎഇ വ്യാപാരം ‘അടുത്ത തലത്തിലേക്ക്’ വികസിപ്പിക്കുന്നതിനായി ദുബായ് മൾട്ടി കമ്മോഡിറ്റീസ് സെന്റർ (DMCC) മുംബൈയിൽ ഓഫീസ് ആരംഭിക്കും. മുംബൈയിലെ DMCC യുടെ പ്രതിനിധി ഓഫീസ് എല്ലാ റെഗുലേറ്ററി, കംപ്ലയിൻസ്, കമ്പനി രജിസ്ട്രേഷൻ സൊല്യൂഷനുകളും കൈകാര്യം ചെയ്യും. കൂടാതെ ഇന്ത്യൻ ബിസിനസുകൾക്കായി പ്രത്യേകമായി ക്യൂറേറ്റ് ചെയ്ത ലൈസൻസ് പാക്കേജുകളും നൽകും. മുംബൈയിലെ പ്രതിനിധി ഓഫീസ് നയിക്കുന്നത് 15 വർഷത്തെ ബാങ്കിംഗ്, കൺസൾട്ടിംഗ് അനുഭവമുള്ള ഐഐടി മുംബൈയിൽ നിന്നും വാർട്ടൺ ബിസിനസ് സ്കൂളിൽ നിന്നും ബിരുദം നേടിയ സിദ്ധാർത്ഥ് ഷായാണ്. കഴിഞ്ഞ വർഷം ഒപ്പുവച്ച യുഎഇ-ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനെ പിന്തുണച്ച് യുഎഇയും ഇന്ത്യയും തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കാനാണ് പുതിയ ഓഫീസിലൂടെ ഡിഎംസിസി ലക്ഷ്യമിടുന്നത്. 3,700 കമ്പനികൾ നിലവിൽ ഇന്ത്യയിൽ ഡിഎംസിസിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് DMCC ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അഹമ്മദ് ബിൻ സുലായം പറഞ്ഞു. 180 രാജ്യങ്ങളിൽ നിന്നുള്ള 21,000 അംഗ സ്ഥാപനങ്ങളുളള ഡിഎംസിസി 65,000 പേർക്ക് തൊഴിലും നൽകുന്നു. ഇന്ത്യ, യുകെ,…
കാർഷിക, വ്യാവസായിക മാലിന്യ സംസ്കരണത്തിൽ സംരംഭകത്വ സാധ്യതകളെക്കുറിച്ചുള്ള പരിശീലന പരിപാടിയുമായി കേന്ദ്രസർക്കാർ. ഫലപ്രദമായ മാലിന്യ സംസ്‌കരണ സാങ്കേതിക വിദ്യകളെക്കുറിച്ച് അവബോധം വളർത്താനും അറിവ് നൽകാനും യുവാക്കൾക്കിടയിൽ സംരംഭകത്വ സാധ്യതകളെക്കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കാനും പരിപാടി ലക്ഷ്യമിടുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് – ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (ICAR-IARI) ആണ് സംരംഭകത്വത്തെക്കുറിച്ചുള്ള അഞ്ച് ദിവസത്തെ പരിശീലന പരിപാടി. പരിപാടിയുടെ വിശദാംശങ്ങൾ അനുസരിച്ച്, ബയോഗ്യാസ്, ബയോ സ്ലറി എന്നിവയുടെ നിർമാണം, ജൈവ ഇന്ധനം, കാർഷിക അവശിഷ്ട പരിപാലനത്തിന് PUSA ഡീകംപോസറിന്റെ പങ്ക്, വ്യാവസായിക-കാർഷിക ആപ്ലിക്കേഷനുകൾക്കുള്ള ബയോ ആക്റ്റീവ് സംയുക്തങ്ങൾ വേർതിരിച്ചെടുക്കൽ, മാലിന്യ സംസ്കരണത്തിനുള്ള ബയോഡീഗ്രഡേഷൻ, നീല – ഗ്രീൻ ആൽഗകളുടെ പോഷക സമ്പുഷ്ടമായ രൂപീകരണം, കരിമ്പ് വ്യവസായ മാലിന്യങ്ങൾ എങ്ങനെ വിവിധ മേഖലകൾക്കായി വിനിയോഗിക്കാം, ഹോർട്ടികൾച്ചറൽ മാലിന്യങ്ങൾ ഒരു ജൈവ കീടനാശിനിയാക്കുന്നതെങ്ങനെ? തുടങ്ങിയവ പരിശീലന പരിപാടിയിലുണ്ട്. നാഷണൽ അക്കാദമി ഓഫ് അഗ്രികൾച്ചറൽ സയൻസസിന്റെ മുൻ പ്രസിഡന്റ് ഡോ. ആർ.ബി. സിംഗ് ആർ.ബി.…
വിജയ് മല്യ, മുൻ ധനമന്ത്രി പി ചിദംബരം, മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ സത്യേന്ദർ ജെയിൻ എന്നിവരെയൊക്കെ എങ്ങിനെ തിരിച്ചറിയാം. വഴിയുണ്ട്. ഇവരെ യുണീക് ഇക്കണോമിക് ഒഫൻഡർ കോഡ് ഉപയോഗിച്ച് തിരിച്ചറിയും. കാരണം ഇവർ ഗുരുതരമായ കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങൾ നേരിടുന്ന വ്യക്തികളാണ്. ഇത്തരക്കാർക്ക് ജയിൽ പുള്ളികൾക്കു നൽകുന്നത് പോലെ ഒരു ‘സവിശേഷ കോഡ്’ നൽകാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഇതിലേക്കായാണ് ദേശീയ സാമ്പത്തിക കുറ്റകൃത്യ റെക്കോര്‍ഡിന്റെ NERO ഇപ്പോളത്തെ നീക്കങ്ങൾ. സവിശേഷ കോഡ് എങ്ങിനെ? ഒരു പോലീസ് യൂണിറ്റോ കേന്ദ്ര അന്വേഷണ ഏജന്സിയോ പ്രതികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ NEOR – നാഷണൽ ഇക്കണോമിക് ഒഫൻസ് റെക്കോർഡ്സിന്റെ ഇപ്പോൾ അന്തിമ നിർമ്മാണത്തിലിരിക്കുന്ന സെൻട്രൽ റിപ്പോസിറ്ററിയിലേക്ക് ഫീഡ് ചെയ്തുകഴിഞ്ഞാല്‍ കോഡ് ജനറേറ്റഡ് ആകും. കുറ്റാരോപിതരായ സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ എതിരെ ഒരു മള്‍ട്ടി ഏജന്‍സി അന്വേഷണം വേഗത്തില്‍ ആരംഭിക്കാന്‍ ഈ കോഡ് സഹായിക്കും. കോഡിനെ ഔദ്യോഗികമായി “യുണീക്ക് ഇക്കണോമിക് ഒഫെന്‍ഡര്‍…
മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യ സംഭാഷണങ്ങൾ സംരക്ഷിക്കുന്നതിനായി Chat Lock എന്ന പുതിയ സുരക്ഷാ ഫീച്ചർ അവതരിപ്പിച്ചു. ചാറ്റ് ലോക്ക് ഉപയോഗിച്ച്, വ്യക്തികൾക്ക് അവരുടെ പ്രൈവറ്റ് ചാറ്റുകൾ സുരക്ഷിതമാക്കാം. ഈ ഏറ്റവും പുതിയ ഫീച്ചർ വാട്ട്‌സ്ആപ്പിന്റെ വിപുലീകരിച്ച സ്വകാര്യത സവിശേഷതകളുടെ ഒപ്പമെത്തുന്നു. ഇത് ഉപയോക്താക്കൾക്ക് അവരുടെ ചാറ്റുകൾ സംരക്ഷിക്കുന്നതിനുള്ള ഓപ്ഷനുകൾ ശക്തിപ്പെടുത്തുന്നു. വാട്ട്‌സ്ആപ്പ് ചാറ്റ് ലോക്ക് ഫീച്ചർ എങ്ങനെയാണ് പ്രവർത്തിക്കുന്നത്? ചാറ്റ് ലോക്ക് സവിശേഷത ഉപയോക്താക്കളെ അവരുടെ വ്യക്തിഗത ചാറ്റുകൾ ഒരു പാസ്‌വേഡ് പ്രയോഗിച്ച് സുരക്ഷിതമായി ഒരു പ്രത്യേക ഫോൾഡറിൽ സൂക്ഷിക്കാൻ അനുവദിക്കുന്നു. ഒരു ചാറ്റ് ലോക്ക് ആയിരിക്കുമ്പോൾ അയച്ചയാളുടെ പേരും സന്ദേശത്തിന്റെ ഉള്ളടക്കവും മറഞ്ഞിരിക്കും. ചാറ്റ് ലോക്ക് ചെയ്യുന്നതിലൂടെ പ്രസ്തുത ചാറ്റ് സാധാരണ ഇൻബോക്‌സിൽ നിന്ന് നീക്കം ചെയ്യുകയും ഒരു പ്രത്യേക ഫോൾഡറിൽ മാറ്റുകയും ചെയ്യുന്നു. അത് പാസ്‌വേഡ് നൽകിയോ ഫിംഗർപ്രിന്റ് പോലുള്ള ബയോമെട്രിക് ഓതന്റിക്കേഷൻ ഉപയോഗിച്ചോ മാത്രമേ ആക്‌സസ് ചെയ്യാൻ കഴിയൂ. ലോക്ക്…