Author: News Desk
ഖത്തർ നീതിന്യായ വ്യവസ്ഥയുടെ വിധിന്യായങ്ങൾക്കു ഇനി നിർമിത ബുദ്ധിയുടെ കരുത്തും വേഗതയുമുണ്ടാകും. ഖത്തറിലെ പബ്ലിക് പ്രോസിക്യൂഷനെ നീതി ന്യായ വ്യവസ്ഥയിലെ വിവിധ ഘട്ടങ്ങളിൽ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പിന്തുണക്കും. നീതി ന്യായ വ്യവസ്ഥയുടെ നിലവിലെ വേഗതകൂട്ടാൻ ഖത്തർ നിർമിത ബുദ്ധി ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു. നീതി ദേവതയുടെ വിധിന്യായങ്ങൾക്കു ഇനി AI യുടെ കരുത്തും വേഗതയുമുണ്ടാകും. ഖത്തറിലെ പബ്ലിക് പ്രോസിക്യൂഷൻ ആരംഭിച്ച ഈ സംവിധാനം രാജ്യത്തിന്റെ National Vision 2030 ന് അനുസൃതമായി ഭരണകൂടം നൽകുന്ന പ്രവർത്തനങ്ങളുടെയും സേവനങ്ങളുടെയും കാര്യക്ഷമത മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു. ആഗോള AI മാനദണ്ഡങ്ങൾ രൂപപ്പെടുത്തുന്നതിന് സഹായിക്കാനും സാധ്യതയുള്ള കാര്യനിർവഹണത്തിനും Qatari government ഒരുങ്ങിയിരിക്കുന്നു എന്ന് ഇതോടെ വ്യക്തമാകുന്നു. വാക്കുകളെ ടെക്‌സ്‌റ്റാക്കി മാറ്റുന്ന എഐ-പവർ സംവിധാനം ഖത്തറിലെ നീതിന്യായ വ്യവസ്ഥയിൽ ഉപയോഗിക്കുന്നുണ്ടെന്ന് ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.ആളുകൾ, വസ്തുക്കൾ, ക്രിമിനൽ അന്വേഷണങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതിന് ക്രിമിനൽ നീതിയിലും, പോലീസ് സംവിധാനം ഉൾപ്പെടെയുള്ള നിയമ നിർവ്വഹണ കമ്മ്യൂണിറ്റികളിലും AI…
ഗൂഗിൾ അതിന്റെ ആദ്യത്തെ മടക്കാവുന്ന ഫോണായ പിക്സൽ ഫോൾഡുമായി അടുത്ത ആഴ്ച സ്മാർട്ട്ഫോണുകളുടെ ചരിത്രത്തിൽ ഒരു പുതിയ യുഗം തുറക്കും. മെയ് 10-ന് നടക്കുന്ന Google I/O 2023 ഇവന്റിൽ Pixel Fold പ്രഖ്യാപിക്കും. വിശദമായ സ്‌പെസിഫിക്കേഷനുകളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, സാംസങ്ങിന്റെ ഗാലക്‌സി ഇസഡ് ഫോൾഡിന് സമാനമായ മോഡലാണെന്നാണ് സൂചന. ബാഹ്യ ഡിസ്‌പ്ലേ കാണിക്കുന്ന ഒരു ഹ്രസ്വ ടീസർ വീഡിയോ ഗൂഗിൾ പുറത്തിറക്കിയിട്ടുണ്ട്. പിക്സൽ ഫോൾഡിന്റെ പിൻഭാഗത്തുള്ള ക്യാമറ ബാർ മറ്റ് പിക്സൽ ഉപകരണങ്ങളുമായി ഏതാണ്ട് സമാനമാണ്. വൈഡ്, അൾട്രാ വൈഡ്, ടെലിഫോട്ടോ സെൻസറുകൾക്ക് ഏറ്റവും സാധ്യതയുള്ള മൂന്ന് ക്യാമറ കട്ട്ഔട്ടുകളും ക്യാമറയിൽ ഉണ്ട്. ഫോണിന് 9.5 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇന്റേണൽ ഡിസ്‌പ്ലേയിൽ 8 എംപി സെൽഫി ക്യാമറയും ഉണ്ടായിരിക്കാം. കൂടാതെ IPX8 water resistance ഫീച്ചറും യുഎസ്ബി ടൈപ്പ്-സി 3.2 ജെൻ 2 ഫീച്ചറും റിപ്പോർട്ടുകൾ പറയുന്നു. പിക്‌സൽ ഫോൾഡിന് 5.8 ഇഞ്ച് കവർ ഡിസ്‌പ്ലേയും 7.69 ഇഞ്ച് ഇന്നർ…
സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് കരുത്തേകി സംസ്ഥാന സര്‍ക്കാരും KSIDC യും. പുതിയ സാമ്പത്തിക വർഷത്തിലും യൂവ സംരംഭകരുടെ മികച്ച ബിസിനസ് ആശയങ്ങള്‍ സംരംഭങ്ങളാക്കാന്‍ കെഎസ്‌ഐഡിസി സീഡ് ഫണ്ട്, സ്കെയില്‍ അപ്പ് പദ്ധതി എന്നിവ വഴി സാമ്പത്തിക പിന്തുണ തുടരുകയാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ സീഡ് ഫണ്ട്, സ്കെയില്‍ അപ്പ് പദ്ധതികളിലൂടെ മുപ്പതോളം സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കാനാണ് KSIDC ഉദ്ദേശിക്കുന്നത്.സ്റ്റാര്‍ട്ടപ്പുകളുടെ പ്രാരംഭഘട്ടത്തിനും വിപുലീകരണത്തിനും 2023 സാമ്പത്തികവർഷം KSIDC (കേരള സ്‌റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍) അനുവദിച്ചത് 33.72 കോടിയാണ്. സ്റ്റാര്‍ട്ടപ്പുകളുടെ പ്രാരംഭഘട്ടത്തിനുള്ള സീഡ് ഫണ്ട് മുഖേന 28.29 കോടി രൂപയും സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ വിപുലീകരണത്തിന് സ്കെയില്‍ അപ്പ് പദ്ധതിയിലൂടെ 5.43 കോടി രൂപയുമാണ് കെഎസ്‌ഐഡിസി 2023 സാമ്പത്തിക വർഷം അനുവദിച്ചിട്ടുള്ളത്. 134 സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് സീഡ് ഫണ്ടിലൂടെ ഇതുവരെ തുക അനുവദിച്ചിട്ടുള്ളത്. 11 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്‌കെയില്‍ അപ്പ് പദ്ധതിയിലൂടെയും തുക അനുവദിച്ചു, സീഡ് ഫണ്ട് പദ്ധതി: ഏഴ് വര്‍ഷം: 134 സ്റ്റാര്‍ട്ടപ്പ്, അനുവദിച്ചത് 28.29 കോടി…
മലയാളിക്ക് കായ വറുത്തതിനോട് വല്ലാത്തൊരു സ്നേഹമുണ്ട്. സദ്യവട്ടങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത ഘടകമായി ഇലയിൽ ഇടം പിടിക്കുന്ന കായ വറുത്തതിനെ സാധാരണ ബേക്കറിയുടെ ചില്ലലമാരയിൽ നിന്നും ആമസോണിലും ഫ്ലിപ്കാർട്ടിലുമെല്ലാം ജനകീയമാക്കിയ ഒരു ആലപ്പുഴക്കാരനുണ്ട്. കോർപ്പറേറ്റ് ജോലിയോട് വിടപറഞ്ഞ് കായ വറുത്തത് വിറ്റ് കോടികൾ സമ്പാദിച്ച മാവേലിക്കര സ്വദേശിയായ മാനസ് മധു. തിരക്കേറിയ കോർപ്പറേറ്റ് ജീവിതത്തിനിടയിലും, സ്വന്തം നാട്ടിൽ ഒരു ബിസിനസ്സ് തുടങ്ങുക എന്ന ഒരു എംബിഎക്കാരന്റെ സ്വപ്‌നമാണ് ബിയോണ്ട് സ്നാക്ക്സിന് തുടക്കമിടുന്നത്. രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും മികച്ച ബനാന ചിപ്‌സ് പ്രീമിയം ഗുണമേന്മയോടെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനിക്ക് തുടക്കമിടുന്നത്. ഗുണത്തിലും രുചിയിലും വൈവിധ്യം കേരളത്തിലെയും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും കർഷകരിൽ നിന്ന് നേന്ത്രൻ വാഴപ്പഴം ശേഖരിച്ചാണ് നിർമാണം. സീസണൽ ലഭ്യതയെ അടിസ്ഥാനമാക്കി മികച്ച കുലകൾ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്ത് ശുദ്ധമായ എണ്ണയലിൽ വറുത്തെടുത്ത് കൊച്ചിയിലെ അത്യാധുനിക ഫാക്ടറിയിൽ മനുഷ്യസ്പർശമില്ലാതെ പായ്ക്ക് ചെയ്താണ് പ്രീമിയം ചിപ്സുകളായി ഇവ രൂപാന്തരപ്പെടുന്നത്. വെറുതെ കുറച്ച് കായ വറുത്തത് പായ്ക്കറ്റിലാക്കി വിപണിയിലെത്തിക്കുകയല്ല ബിയോണ്ട് സ്നാക്ക്സ് ചെയ്യുന്നത്. ഗുണമേൻമയിലും രുചിയിലും വിട്ടുവീഴ്ച്ച ചെയ്യാതെയാണ് ബിയോണ്ട് സ്നാക്ക്സ്…
കോവിഡ് ലോകമെമ്പാടും പടർന്നത് ഒരു മഹാമാരിയായിട്ടായിരുന്നു. കോവിഡ് എന്ന വൈറസ് കാരണം പിറവിയെടുത്തതു പ്രധാനമായും കോവിഡ് വാക്‌സിനുകളായിരുന്നു. അത് കൂടാതെ കോവിഡോ കോവിഡ് കാലഘട്ടമോ ഒരുത്തി സാങ്കേതികത്വത്തിന്റെ പിറവിക്കു കാരണമായെങ്കിൽ അതിൽ ശ്രദ്ധേയമായ ഇടം ഒരു മലയാളി സംരംഭത്തിനും അവർ വിപണിയിലെത്തിച്ച ഉല്പന്നത്തിനും കൂടിയുള്ളതാണ്. ഇതൊരു മലയാളി സംരംഭം. ഹെക്ക മെഡിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ്. ബിനു അഗസ്റ്റിൻ, ബിജു അഗസ്റ്റിൻ, ഡോ. ജോബി അഗസ്റ്റിൻ എന്നി മൂന്ന് സഹോദരങ്ങൾ ചേർന്ന് തുടങ്ങിയ ഒരു മെഡിക്കൽ ഡിവൈസസ് സംരംഭം ഹെക്കഫ്‌ളോ-HekaFlo എന്ന ഉല്പന്നത്തിലൂടെ ഇന്ത്യയുടെ തന്നെ അഭിമാനമായി മാറി ഒടുവിൽ. കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ കളമശേരിയിൽ ഇൻകുബേറ്റ് ചെയ്ത സംരംഭത്തിന്റെ പ്രൊഡക്ഷൻ യൂണിറ്റ് കോട്ടയം മോനിപ്പള്ളിയിലാണ്. എന്താണ് ഹെക്കഫ്‌ളോ HekaFlo – High Flow Nasal Oxygen Therapy Device ഒരു ഹൈ ഫ്‌ളോ നേസൽ ഓക്‌സിജൻ തെറാപ്പി ഡിവൈസാണ് (HFNC) ഹെക്കഫ്‌ളോ -HekaFlo . ശ്വസനസംബന്ധ പ്രശ്‌നങ്ങളുള്ള രോഗികൾക്ക് ഏറെ ഉപകാരപ്രദമായ മെഷീൻ…
കെൽട്രോണിന്റെ 50 വർഷത്തെ പ്രവർത്തനവഴിയിലെ പൊൻതിളക്കമാണ് ‘ശ്രവൺ’. കേരളത്തിലെ ആദ്യകാല ഇലക്ട്രോണിക്സ് പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ സ്വന്തമായി വികസിപ്പിച്ചെടുത്ത ശ്രവണസഹായിയാണ് “ശ്രവൺ”. വെറും ശ്രവണ സഹായി അല്ല, ഒരു ഡിജിറ്റൽ പ്രോഗ്രാമബിൾ ഹിയറിങ് എയ്ഡ് ആണിത്. ഇതൊരു 64-ബാൻഡ്, 10-ചാനൽ ഹിയറിംഗ് എയ്ഡാണ്. കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങിലൂടെ കേൾവി കുറഞ്ഞ കാതുകൾക്ക് താങ്ങാകുന്ന, സാധാരണക്കാർക്കടക്കം ചുരുങ്ങിയ ചിലവിൽ ലഭ്യമാകുന്ന മെഡിക്കൽ ഇലക്ട്രോണിക്സ് ഉൽപ്പന്നമാണ് ശ്രവൺ എന്ന പ്രത്യേകതയുമുണ്ട്. കേൾവിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളഭിമുഖീകരിക്കുന്ന പതിനായിരക്കണക്കിനാളുകൾക്ക് ഒരു ഡിജിറ്റൽ കൈത്താങ്ങാണിന്ന് കെൽട്രോണിന്റെ ഈ Make in Kerala ‘ശ്രവൺ’. മെഡിക്കൽ ഇലക്ട്രോണിക്സ് നിർമാണ മേഖലയിലേക്കു കാൽവച്ച കെൽട്രോണിന്റെ ആദ്യ ഉല്പന്നമാണ് ശ്രവൺ. സി-ഡാക് സാങ്കേതികവിദ്യ ഉപയോഗിച്ച് കോഴിക്കോടുള്ള മൂടാടി യൂണിറ്റിൽ നിന്നും ശ്രവൺ ഡിജിറ്റൽ ഹിയറിങ് എയ്ഡ് നിർമ്മാണത്തിലൂടെയാണ് കെൽട്രോൺ മെഡിക്കൽ ഇലക്ട്രോണിക്സ് മേഖലയിൽ തുടക്കം കുറിച്ചത്. ശ്രവണ സഹായികളുടെ നിർമ്മാണത്തിന് ആവശ്യമായ SMT (Surface Mount Technology), ഓഡിയോ അനലൈസർ തുടങ്ങി വിപുലമായ സൗകര്യങ്ങൾ ഇപ്പോൾ മൂടാടി…
ഒരാഴ്ചക്കകം കോടികൾ കൊയ്തു കേരത്തിലെ വന്ദേ ഭാരത് ട്രെയിൻ സർവീസ്. ആരംഭിച്ച് വെറും ആറ് ദിവസം കൊണ്ട് വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിൽ നേടിയ വരുമാനം രണ്ട് കോടി എഴുപത് ലക്ഷം രൂപ. വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് തുടങ്ങിയ ഏപ്രിൽ 28 മുതൽ മേയ് മൂന്ന് വരെയുള്ള കണക്കാണ് പുറത്ത് വന്നത്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള സർവീസിൽ ടിക്കറ്റ് ഇനത്തിൽ ഒരു കോടി 17 ലക്ഷം രൂപയാണ് വരുമാനം. കാസർകോട് നിന്നും തിരുവനന്തപുരത്തേക്കുള്ള സർവീസിലാണ് ടിക്കറ്റ് ഇനത്തിൽ കൂടുതൽ വരുമാനം നേടിയത്. തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേയ്ക്കുള്ള സർവീസിൽ ശരാശരി 18 ലക്ഷം രൂപയാണ് ടിക്കറ്റ് കളക്ഷൻ. ഈ കാലയളവിൽ വന്ദേ ഭാരത് എക്സ്പ്രസിൽ യാത്ര ചെയ്തത് 27,000പേരാണ്. 31,412 ബുക്കിംഗാണ് ഉണ്ടായത്. ടിക്കറ്റ് ഇനത്തിലെ വരുമാനം മേയ് 14 വരെയുള്ള മുഴുവൻ ടിക്കറ്റുകളും ഇതിനകം വിറ്റ് പോയി. വന്ദേ ഭാരത് എസ്പ്രസ്സിന് പ്രതീക്ഷിച്ച വേഗമില്ലെന്ന ആരോപണങ്ങളോട് വന്ദേ ഭാരത്…
പ്രവാസികളുടെ ജീവിതത്തിൽ പുതിയ പ്രതീക്ഷ നൽകുകയാണ് യുഎഇ ബിഗ് ടിക്കറ്റ് ഡ്രോ. ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇ-ഡ്രോ നാല് ഭാഗ്യശാലികൾക്ക് എല്ലാ ആഴ്ചയും 100,000 ദിർഹം വീതം നേടാനുള്ള അവസരമാണ് നൽകുന്നത്. ബിഗ്ടിക്കറ്റ് വിജയിയായ ദുബായിൽ ഡ്രൈവറായി ജോലി ചെയ്യുന്ന മലയാളി ലിനീഷ് മേക്കോട്ടേമൽ പത്ത് സുഹൃത്തുക്കളുമായി ചേർന്ന് ഏഴ് തവണയാണ് ബിഗ് ടിക്കറ്റ് വാങ്ങിയത്. മറ്റൊരു വിജയിയായ ദുബായിൽ ഇലക്ട്രിക്കൽ ടെക്നീഷ്യനായി ജോലി ചെയ്യുന്ന മലയാളിയായ അജിത് ഗോപിന കഴിഞ്ഞ ആറ് വർഷമായി തന്റെ പത്ത് സുഹൃത്തുക്കളോടൊപ്പം ബിഗ് ടിക്കറ്റുകൾ വാങ്ങുന്നു. മറ്റൊരു പ്രവാസിയായ സതീശൻ താഴത്തായിൻ തന്റെ ഭാഗ്യ ടിക്കറ്റ് ഓൺലൈനായി വാങ്ങി, മെയ് 1 ന് ഇ-ഡ്രോ സമ്മാനമായി 100,000 ദിർഹം നേടി.മെയ് മാസം ബിഗ് ടിക്കറ്റ് വാങ്ങുന്നവരിൽ ഭാഗ്യശാലിയായ ഒരാൾക്ക് 20 മില്യൺ ദിർഹം നേടാൻ അവസരവും ബിഗ്ടിക്കറ്റ് അധികൃതർ ഒരുക്കിയിട്ടുണ്ട്. ഗ്രാൻഡ് പ്രൈസ് കൂടാതെ ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകളും നേടാം. രണ്ടാം സമ്മാനം ഒരു…
വിമാന യാത്രക്കാരുടെ ശ്രദ്ധക്ക്. യുഎഇയുടെ മുൻനിര വിമാനക്കമ്പനികളായ എമിറേറ്റ്‌സ് എയർലൈനും ഇത്തിഹാദ് എയർവേയ്‌സും നിങ്ങളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്താൻ ഒത്തു ചേരുന്നു. രാജ്യം സന്ദർശിക്കുമ്പോൾ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാമാർഗങ്ങൾ ലഭ്യമാക്കുന്ന ആദ്യത്തെ പങ്കാളിത്ത കരാറിൽ ഇരു വിമാനക്കമ്പനികളും ഒപ്പുവച്ചു. വിപുലീകരിച്ച ഇന്റർലൈൻ പങ്കാളിത്തം യുഎഇ യിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും ഇഷ്ടപ്പെട്ട ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിൽ അതിന്റെ സ്ഥാനം വർദ്ധിപ്പിക്കുന്നതിനുമുള്ള യുഎഇ ഗവൺമെന്റിന്റെ ലക്ഷ്യത്തെ പിന്തുണക്കുന്ന ഒന്നാണ്. യാത്രക്കാർക്കുള്ള ആനുകൂല്യങ്ങൾ ഇവയാണ് സന്ദർശകർ ദുബായിലേക്കോ അബുദാബിയിലേക്കോ പറക്കാൻ ഒരൊറ്റ ടിക്കറ്റ് എടുത്താൽ മതിയാകും. റിസർവേഷൻ അനുസരിച്ചു ഏതു വിമാനവും മാനദണ്ഡങ്ങൾ പ്രകാരം തിരഞ്ഞെടുക്കാം. ടിക്കറ്റെടുക്കുമ്പോൾ തന്നെ രണ്ടു വിമാനത്തിലുമുള്ള ഓപ്ഷനുകൾ നിബന്ധനകളോടെ ഉണ്ടാകും. മറ്റേതൊരു വിമാനത്താവളം വഴിയും അവർക്ക് തടസ്സമില്ലാത്ത മടക്കം ഉറപ്പാക്കും. അബുദാബി, ദുബായ് അല്ലെങ്കിൽ മറ്റേതെങ്കിലും എമിറേറ്റ് എന്നിവ വഴി യാത്ര ചെയ്യുമ്പോൾ സന്ദർശകർക്ക് പരമാവധി സ്ഥലങ്ങൾ സന്ദർശിക്കാൻ സാധിക്കും വിധം വിമാന യാത്രാ സമയം കുറയ്ക്കാനാകും ഈ തുറന്ന…
വിഴിഞ്ഞം തുറമുഖത്തിന്റെ അന്താരാഷ്ട്ര പ്രസ്തിക്കൊപ്പം സമീപ നിയോജക മണ്ഡലമായ കാട്ടാക്കടയും വൻ കുതിപ്പിനൊരുങ്ങുകയാണ്. സംസ്ഥാനത്തിന്റെ പുതിയ വ്യവസായ നയത്തിന്റെ പ്രഥമ ചുവടുവയ്പ്പാണ് കാട്ടാക്കടയിൽ നടന്നത്. വിഴിഞ്ഞത്തിനൊപ്പമുള്ള കാട്ടാക്കട മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങൾക്ക് നിറമേകി നടന്ന നിക്ഷേപക സംഗമത്തിൽ വിവിധ സംരംഭങ്ങൾക്കായി 381.75 കോടി രൂപയുടെ നിക്ഷേപമാണ് സാധ്യമായത്. 127 സംരംഭകർ വ്യവസായ നിക്ഷേപ സംഗമത്തിൽ പങ്കെടുത്തു. 24 സംരംഭകർ കാട്ടാക്കട മണ്ഡലത്തിൽ നിക്ഷേപം നടത്തുന്നതിന് സന്നദ്ധതാ പത്രം കൈമാറി. നിക്ഷേപകരിൽ നിന്നും താല്പര്യപത്രം ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ് ഏറ്റുവാങ്ങി. കാട്ടാൽ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കൗൺസിൽ (കെ.ഐ.ഡി.സി), വ്യവസായ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് നിക്ഷേപക സംഗമം നടന്നത്. കാട്ടാക്കട MLA ഐ ബി സതീഷിന്റെ നേതൃത്വത്തിലായിരുന്നു മാസങ്ങൾ നീണ്ട ഒരുക്കങ്ങൾക്കൊടുവിൽ നടന്ന നിക്ഷേപ സംഗമം. സംഗമം വിജയമായതോടെ കേരളത്തിലെ നിയോജക മണ്ഡലങ്ങൾക്കു ഇത്തരത്തിൽ വികസന കുതിപ്പിന് തുടക്കമിടാനാകുമെന്നും കാട്ടാക്കടയും കാട്ടാൽ-Kattal – ബ്രാൻഡും തെളിയിച്ചു. ഹെൽത്ത് ടൂറിസം, ശുദ്ധജല പ്ലാന്റ്, മാലിന്യ സംസ്കരണവും പുനരുപയോഗവും, ആർടിഫിഷ്യൽ ഇന്റെലിജൻസ്…