Author: News Desk

ശ്രീലങ്കയെ ഹമ്പൻ ടോട്ട തുറമുഖ കരാറിലടക്കം സാമ്പത്തികമായി ഞെരിച്ചു കളഞ്ഞ ചൈന വീണ്ടുമൊരു സാമ്പത്തിക അധിനിവേശത്തിനു ശ്രീലങ്കൻ മണ്ണിൽ തയാറെടുക്കുകയാണ്. എന്താണെന്നല്ലേ. എണ്ണ കൊണ്ട് ശ്രീലങ്കയെ ഞെക്കിപ്പിഴിയുവാനാണ് ചൈനയുടെ ശ്രമം. ചൈനയിലെ ഏറ്റവും വലിയ എണ്ണ, പെട്രോകെമിക്കൽ ഉൽപന്ന വിതരണക്കാരും രണ്ടാമത്തെ വലിയ എണ്ണ-വാതക ഉൽപ്പാദകനുമായ സിനോപെക് ശ്രീലങ്കയിലെ വരാനിരിക്കുന്ന ഒരു കയറ്റുമതി അധിഷ്ഠിത എണ്ണ ശുദ്ധീകരണശാലയിൽ താൽപ്പര്യം പ്രകടിപ്പിച്ചിരിക്കുന്നു. കാരണമുണ്ട് . ലോക സാമ്പത്തിക ശക്തിയായി മുന്നേറാനുള്ളചൈനയുടെ ശ്രമങ്ങൾക്ക് തക്കതായ രാഷ്ട്രീയ, സാമ്പത്തിക ഇന്ധനം വേണം. അതിനു ഹമ്പൻ ടോട്ട തുറമുഖത്തിന്റെ അവസാന ഊർജം വരെ ചൈനക്ക് പരമാവധി വിനിയോഗിക്കണം. ഇതാണിപ്പോൾ ശ്രീലങ്കയിൽ മെയ്ഡ് ബൈ ചൈന ആകാൻ പോകുന്നത്. ഹംബൻടോട്ടയിൽ ചൈന ആരംഭിക്കാൻ തയ്യാറായ ഒരു പുതിയ വലിയ പദ്ധതി നിലവിലെ  ശ്രീലങ്കൻ സർക്കാർ സർക്കാർ  പ്രഖ്യാപിച്ചു. കയറ്റുമതി ലക്ഷ്യമിട്ടുള്ള ഒരു വൻ എണ്ണ ശുദ്ധീകരണശാല ചൈനീസ് മുതൽമുടക്കിൽ ഹമ്പൻ ടോട്ടയിൽ  നിർമിക്കുമെന്നാണ് വാർത്ത. ഈ ബൃഹത്തായ ചൈനീസ് പ്രോജക്ട്…

Read More

ഒരു കോള ക്യാൻ തുറക്കുന്നതിന്റെ ഹിസ്സിംഗ് ശബ്ദം ഇഷ്ടപെടാത്ത ചെറുപ്പക്കാർ ആരും തന്നെ ഇന്ത്യയിൽ ഉണ്ടാവില്ല. ഗൃഹാതുരത്വം ഉണർത്തുക മാത്രമല്ല, ജീവിതത്തിന്റെ വസന്തകാലത്ത് നാം അനുഭവിച്ച എല്ലാ ഒത്തുചേരലുകളുടെയും സന്തോഷകരമായ അവസരങ്ങളുടെയും മനോഹരമായ ഓർമ്മകളും അത് ഉണർത്തുന്നു. ‘കോള’ എന്ന പദം കേൾക്കുമ്പോൾ മറ്റൊരു ബ്രാൻഡിനെക്കുറിച്ച് ചിന്തിക്കാൻ പ്രയാസമുള്ള തരത്തിൽ കൊക്ക കോളയുടെയും പെപ്‌സിയുടെയും നുരയും പതയും നമ്മുടെ ഓർമ്മകളിൽ പതിഞ്ഞിരിക്കുന്നു. എന്നാൽ, 1970-കളുടെ മധ്യത്തിൽ, സർക്കാർ സഹായത്തോടെ, അധികമാരും അറിയാതിരുന്ന ഇന്ത്യൻ ബ്രാൻഡായ കാമ്പ കോളയ്ക്ക് കാർബണേറ്റഡ് പാനീയ വിഭാഗത്തിൽ ഒരു ഹ്രസ്വകാലത്തേക്ക് ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞിരുന്നു. അരനൂറ്റാണ്ടിനുശേഷം ഇതാ, മുൻനിര മത്സരാർത്ഥികൾക്കിടയിൽ തന്റെ സ്ഥാനം വീണ്ടെടുക്കാൻ കാമ്പ ഒരു തിരിച്ചുവരവ് നടത്തുന്നു. ബോൾഡ് ക്ലെയിമുകൾ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സിന്റെ (RRVL) അതിവേഗം വളരുന്ന ഉപഭോക്തൃ ഉൽപ്പന്ന വിഭാഗവും അനുബന്ധ സ്ഥാപനവുമായ റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സിന്റെ (RCPL) ഉടമസ്ഥതയിലുള്ളതാണ് കാമ്പ കോള. റിലയൻസ് ജിയോ തന്റെ എതിരാളികളോട് ചെയ്‌തതുപോലെ കോക്കിന്റെയും…

Read More

ഇന്ത്യയിലെ ജനസംഖ്യാ വർദ്ധനവ് അപകടകരമായ നിലയിലാണ്. രാജ്യത്തിൻറെ സാമ്പത്തിക നിലയെ തന്നെ തകിടം മറിക്കുന്ന അഭൂതപ്പൂർവ്വമായ വളർച്ചയാണ് ജനസംഖ്യയിൽ. ഇതോടൊപ്പം വിദ്യാഭ്യാസത്തിനും, തുടർന്നുള്ള തൊഴിൽ ഭദ്രതക്കുമായി യുവാക്കൾ ഇന്ത്യവിടുന്ന കണക്കുകളും കുത്തനെ ഉയരുകയാണ്. രാജ്യത്തിൻറെ സാമ്പത്തിക സന്തുലിതാവസ്ഥയെ ഇത് ഗുരുതരമായി ബാധിക്കും. ജനതയുടെ വർക് ഫോഴ്‌സിന്റെ അനുപാതത്തിൽ സാരമായ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. രാജ്യത്തിൻറെ സാങ്കേതികമായ മുന്നേറ്റത്തിന് സാരമായി തടയിടും ഈ ജനസംഖ്യാ വർദ്ധനവ്. നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ താമസിയാതെ ചൈനയെ മറിക്കടക്കും. 2011- സെന്‍സസിനുശേഷം അനൗദ്യോഗികമായ കണക്കുകള്‍പ്രകാരം ഇന്ത്യന്‍ ജനസംഖ്യ ഏതാണ്ട് 140 കോടിയോളമുണ്ടെന്നാണ് സൂചന. ചൈനയുമായുള്ള താരതമ്യത്തില്‍ ഇന്ത്യന്‍ ജനതയുടെ 40 ശതമാനവും 25 വയസ്സില്‍ താഴെയുള്ളവരാണ്. എന്നാല്‍, ഇന്ത്യയുടെ ലേബര്‍ ഫോഴ്‌സ് പങ്കാളിത്ത നിരക്ക് 46% മാത്രമാണ്. ഫീമെയില്‍ ലേബര്‍ ഫോഴ്‌സ് ആകട്ടെ 18% മാത്രവും. കൂടാതെ ജനസംഖ്യ വര്‍ദ്ധിക്കുന്നതോടെ തൊഴിലിലായ്മയും വിഭവശേഷിക്ഷാമവും വര്‍ധിക്കും. ഇത് ഇന്ത്യയെ പ്രതികൂലമായി ബാധിച്ചേക്കാം. യുവാക്കൾ…

Read More

ജോർജ്ജ് ബെർണാഡ് ഷാ പറഞ്ഞത് ശരിയാണ്, “ഭക്ഷണത്തോടുള്ള സ്നേഹത്തേക്കാൾ ആത്മാർത്ഥമായ സ്നേഹം വേറെയില്ല. ഭക്ഷണക്കാര്യത്തിൽ  ഇന്ത്യക്കാരെക്കാൾ അമേരിക്കക്കാർ വളരെ മുന്നിലാണ്. കാരണം അവർ അവരുടെ പ്രിയപ്പെട്ട വിഭവങ്ങളെ അടിസ്ഥാനമാക്കി നിരവധി ദിവസങ്ങൾക്ക് പേരിട്ടിട്ടുണ്ട്. അത്തരത്തിലുള്ള ഒരു വിഭവമാണ് ഗ്രിൽഡ് ചീസ് സാൻഡ്‌വിച്ച്. ഏപ്രിൽ 12ന് നാഷണൽ  ഗ്രിൽഡ് ചീസ് ഡേയ്‌ക്കു വേണ്ടി സൃഷ്ടിച്ച ലോക റെക്കോർഡുകൾ തകർത്ത് വൈറലായ ഒരു ചീസ് സാൻഡ്‌വിച്ചിനെ കുറിച്ച് കേട്ടാലോ? 214 ഡോളർ ഏകദേശം 17,500 രൂപ വിലയുളള ചീസാണ് ന്യൂയോർക്കിലെ ജനപ്രിയ റെസ്റ്റോറന്റുകളിൽ ഒന്നായ Serendipity 3′ അവതരിപ്പിച്ചത്. നാഷണൽ ഗ്രിൽഡ് ചീസ് ഡേയ്‌ക്കു വേണ്ടിയാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ സാൻഡ്‌വിച്ച്, ന്യൂയോർക്ക് റെസ്റ്റോറന്റ് ‘പുനരവതരിപ്പിച്ചത്. 23 കാരറ്റ് സ്വര്‍ണം കൂടി ചേര്‍ത്ത് തയ്യാറാക്കുന്നു എന്നതിനാലാണ് സാൻഡ്‍വിച്ചിന് ഇത്രയധികം വില. കൂടാതെ, സാൻഡ്‌വിച്ചിൽ ഉപയോഗിക്കുന്ന ചീസ് ഒരു കിലോയ്ക്ക് 100 ഡോളറിന് അടുത്താണ് വില.  ചില പ്രത്യേക പശുക്കളുടെ പാലിൽ നിന്ന് ഉണ്ടാക്കുന്ന ‘Caciocavallo Podolico Cheese’ കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഈ പ്രത്യേക പശുക്കൾ ഏകദേശം 25,000 മാത്രമേയുള്ളൂ. മെയ്, ജൂൺ…

Read More

ഇന്ത്യക്കു വേണ്ടി എയർ ബസ് നിർമിക്കുന്ന C-295MW ട്രാൻസ്പോർട്ടർ വിമാനങ്ങൾ ഉടൻ സേവനത്തിനെത്തും. സ്പെയിനിൽ നിർമിച്ചിറക്കുന്ന ആദ്യ ബാച്ച് വിമാനങ്ങളുടെ ദൃശ്യങ്ങൾ പുറത്തു വന്നു. തെക്കൻ സ്പെയിനിൽ സ്ഥിതി ചെയ്യുന്ന സെവില്ലെ നഗരത്തിലെ എയർബസ് പ്രതിരോധ ഉൽപ്പാദന കേന്ദ്രത്തിൽ നിന്ന് ഇന്ത്യയുടെ ആദ്യത്തെ സി-295 വിമാനം പുറത്തിറങ്ങി. വഡോദരയിൽ ഇന്ത്യയൊരുക്കിയ വിമാന നിർമാണ പ്ലാന്റിൽ നിന്നും മെയ്ക് ഇൻ ഇന്ത്യ പ്രകാരം ബാക്കി വിമാനങ്ങൾ നിർമിച്ചിറക്കും.. 2021 സെപ്റ്റംബർ 24-ന് പ്രതിരോധ മന്ത്രാലയം അനുബന്ധ ഉപകരണങ്ങൾക്കൊപ്പം 56 സി-295 മെഗാവാട്ട് വിമാനങ്ങൾ നിർമിക്കുന്നതിന് ₹21,935 കോടിയുടെ ഒരു കരാർ എയർബസ് ഡിഫൻസ് ആൻഡ് സ്പേസുമായി ഒപ്പുവച്ചു. കരാറിലേർപ്പെട്ട 56 വിമാനങ്ങളിൽ 16 എണ്ണം സ്പെയിനിൽ നിന്ന് 2023 സെപ്തംബറിനും 2025 ആഗസ്റ്റിനും ഇടയിൽ ഇന്ത്യയിലെത്തും. ബാക്കിയുള്ള 40 എണ്ണം 2026 സെപ്റ്റംബറിനും 2031 നും ഇടയിൽ പ്രതിവർഷം എട്ട് വിമാനങ്ങൾ എന്ന നിരക്കിൽ വഡോദരയിലെ വിമാന നിർമാണ പ്ലാന്റിൽ നിർമിക്കും. സ്പെയിനിൽ…

Read More

വന്ദേയിൽ കുതിക്കുന്ന വിസ്മയങ്ങൾ അവതരിപ്പിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. വന്ദേഭാരത് ട്രെയിനുകൾക്ക് പിന്നാലെ വന്ദേ മെട്രോ ട്രെയിൻ അവതരിപ്പിക്കാൻ റെയിൽവേ ഒരുങ്ങുന്നു. വന്ദേ മെട്രോ ട്രെയിനുകളുടെ ശൃംഖല രാജ്യത്തു കൂട്ടിയിണക്കുകയാണ് റയിൽവെയുടെ ലക്ഷ്യം. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേഭാരത് എക്സ്പ്രസ് സർവീസുകൾ ആരംഭിച്ചതിന് പിന്നാലെയാണ് വന്ദേ മെട്രോ നെറ്റ്‌വർക്ക് പദ്ധതിയുമായി കേന്ദ്രസർക്കാർ മുന്നോട്ടു പോകുന്നത്. നഗരങ്ങളിലെ ഗതാഗത സൗകര്യങ്ങൾ വർദ്ധിപ്പിക്കാനായി പുതിയ മെട്രോ ട്രെയിനുകൾ ട്രാക്കിലെത്തിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. പുതിയ മെട്രോ നെറ്റ്‌വർക്ക് വരുന്നതോടെ ലോക്കൽ ട്രെയിനുകളിലെ തിരക്ക് കുറയും. യൂറോപ്പിലെ റീജിയണൽ ട്രെയിനുകൾ സമാനമാണ് ഈ പദ്ധതി. സഞ്ചാരികൾക്ക് ലോകോത്തര യാത്രാനുഭവം നൽകുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. വന്ദേ മെട്രോ ട്രെയിനുകൾ ദിവസേന നാലോ അഞ്ചോ തവണയായിരിക്കും സർവീസ് നടത്തുക. സുഖകരവും കുറഞ്ഞ ചെലവിലുള്ള യാത്രയുമാണ് ഈ ട്രെയിനുകൾ വാഗ്ദാനം ചെയ്യുന്നത്. കയറ്റുമതിക്കൊരുങ്ങി വന്ദേഭാരത് രാജ്യത്തിൻറെ വിവിധ ട്രാക്കുകളിൽ കുതിച്ചു പായാൻ തുടങ്ങിയ വന്ദേ ഭാരത്…

Read More

ഒരൊറ്റ യൂണിഫോമിട്ട് വീടുകളിലെത്താൻ ഒരുങ്ങുകയാണ് മിൽമ. കേരളമൊട്ടാകെ ഇനി ഏകീകൃത പാക്കിംഗ് ഡിസൈനില്‍  മില്‍മ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകും.   മില്‍മ ഉല്‍പ്പന്നങ്ങളുടെ ഡിസൈനും അളവും വിലയും ഏകീകരിക്കുന്ന  ‘റീപൊസിഷനിംഗ് മില്‍മ 2023’ പദ്ധതിയുടെ ഉദ്ഘാടനം ഏപ്രില്‍ 18 നു  മുഖ്യമന്ത്രി  പിണറായി  വിജയന്‍ നിര്‍വ്വഹിക്കും. മില്‍മ ഉല്‍പ്പന്നങ്ങളെ ബഹുരാഷ്ട്ര ബ്രാന്‍ഡുകളോട് കിടപിടിക്കത്തക്ക രീതിയില്‍ പാക്കിംഗ്, ഡിസൈന്‍,  ഗുണനിലവാരം, വിപണനം എന്നിവയില്‍ സമഗ്രമായ മാറ്റം വരുത്തി   സംസ്ഥാനമൊട്ടാകെ ഏകീകരിച്ച് വിപണിയില്‍ അവതരിപ്പിക്കുന്ന പദ്ധതിയാണിത്. ഏകീകൃത പാക്കിംഗ് ഡിസൈനിലുള്ള പാല്‍, തൈര്, നെയ്യ്, ഫ്ളവേഡ് മില്‍ക്ക് തുടങ്ങിയവ ഇങ്ങനെ വിപണിയിലെത്തും.   മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി “മില്‍മയും മേഖല യൂണിയനുകളും വിപണിയിലെത്തിക്കുന്ന വിവിധ ഇനം പാല്‍, തൈര്, സെറ്റ് കര്‍ഡ്, ഫ്ളേവേര്‍ഡ് മില്‍ക്ക്, നെയ്യ് എന്നീ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തിലും ഉല്‍പ്പാദന പ്രക്രിയയിലും ഏകീകരണം വരുത്തുകയും സംസ്ഥാനമൊട്ടാകെ ഏകീകൃത ഡിസൈനിലുള്ള ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. നിലവില്‍ മലബാര്‍, എറണാകുളം, തിരുവനന്തപുരം മേഖല യൂണിയനുകള്‍…

Read More

വന്ദേ ഭാരത് ആണെല്ലോ ഇപ്പോഴത്തെ ചൂട് ചർച്ച. ചിലർക്ക് വേഗത പോരാ, ചിലർക്ക് ഇത് വെറും തട്ടിപ്പാണ് എന്ന അഭിപ്രായം. മറ്റു ചിലർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങൾ. എന്തിനും ഏതിനും വിവാദങ്ങൾക്ക് പഞ്ഞമില്ലാത്ത കേരളത്തിൽ വന്ദേ ഭാരതും വിവാദമായി. കേരളം വന്ദേ ഭാരതിന് പറ്റിയ ഇടമല്ല എന്ന് പ്രചരിപ്പിക്കരുത്. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലും വന്ദേഭാരത് പറക്കണ്ട, എങ്കിലും ഒരുക്കട്ടെ യാത്രക്കാർക്കൊരു സുരക്ഷിത യാത്ര. ഇൻഡ്യൻ റെയിൽവേ എഞ്ചിനീയർ സുധാംശു മണിയും സംഘവും വേഗത മാത്രം മുന്നിൽ കണ്ട് അല്ല വന്ദേഭാരത് നിർമ്മിച്ചത്. വേഗതക്ക് ഒപ്പും സുരക്ഷയും, യാത്ര സുഖവും അവരുടെ മുന്തിയ പരിഗണന ആയിരുന്നു. അതിലുപരി ഈ ട്രെയിൻ മെയ്ക് ഇൻ ഇന്ത്യയാണ്. മുഴുവനായി ഇൻഡ്യയിൽ രൂപകൽപ്പന ചെയ്യ്തു ഇൻഡ്യയിൽ നിർമ്മിക്കുക വഴി ഇൻഡ്യൻ എൻജിനീയറിങ്ങിനും വ്യവസായത്തിനും പുതിയ ഒരു ദിശാബോധവും ആത്മവിശ്വാസവും നൽകുക എന്ന ലക്ഷവും ഉണ്ടായിരുന്നു. അത് യാഥാർഥ്യമായതിന്റെ അഭിമാനം വേഗതാ അനുമാനങ്ങളിൽ തട്ടി വഴിമാറരുത്. വേഗത അല്ലാതെ വന്ദേഭാരതിന്…

Read More

മെറിഡിയൻ എസ്‌യുവിയുടെ രണ്ട് സ്‌പെഷ്യൽ എഡിഷൻ മോഡലുകൾ പുറത്തിറക്കി ജീപ്പ് ഇന്ത്യ. Meridian X and Meridian Upland എന്നീ മോഡലുകൾക്ക് വില ആരംഭിക്കുന്നത്  32.95 ലക്ഷം രൂപ മുതലാണ്. SUV, ലിമിറ്റഡ് (ഒ) വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്, ബുക്കിംഗുകൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ജീപ്പ് മെറിഡിയന്റെ ഈ പ്രത്യേക എഡിഷനുകൾക്ക്  സിൽവറി മൂൺ, ഗാലക്‌സി ബ്ലൂ എന്നിങ്ങനെ രണ്ട് പുതിയ നിറങ്ങളും ലഭിക്കുന്നു. മെറിഡിയൻ എക്‌സ് അർബൻ ലൈഫ് സ്റ്റൈലിന് വേണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. കൂടാതെ ചാരനിറത്തിലുള്ള റൂഫ്, ഗ്രേ കളർ പോക്കറ്റുകളുള്ള അലോയ് വീലുകൾ, ഒരു puddle ലാമ്പ്, സൈഡ് മോൾഡിംഗുകൾ എന്നിവയുണ്ട്. മറുവശത്ത്, മെറിഡിയൻ അപ്‌ലാൻഡ് കൂടുതൽ സാഹസികത ഇഷ്ടപ്പെടുന്നവരെ അടിസ്ഥാനമാക്കിയുള്ളതാണ്. റൂഫ് കാരിയർ, സ്പ്ലാഷ് ഗാർഡ്, ബൂട്ട് ഓർഗനൈസർ, സൺഷേഡുകൾ, കാർഗോ മാറ്റ്, ബോണറ്റിൽ ഒരു unique decal എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഫീച്ചറുകളുടെ കാര്യത്തിൽ, സൈഡ്‌സ്റ്റെപ്പുകൾ, ആംബിയന്റ് ലൈറ്റിംഗ്, അതുല്യമായ ഫ്ലോർ മാറ്റുകൾ, Uconnect ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പനോരമിക് സൺറൂഫ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ,  വിൽപ്പന വിലയിൽ 50 ശതമാനം ഡിസ്കൗണ്ടോടെ…

Read More

വിഴിഞ്ഞം തുറമുഖത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് തിരുവനന്തപുരത്തെ ഒരു നിയോജക മണ്ഡലം. കാത്തിരിക്കുക മാത്രമല്ല ആ നിയോജക മണ്ഡലത്തിനായി വിഴിഞ്ഞം വികസനം മുൻനിർത്തി ഒരു മാർഗ്ഗരേഖയും ഇതിനോടകം തയാറാക്കി കഴിഞ്ഞു. കാട്ടാക്കടയാണ് ആ വികസന സ്വപ്‌നങ്ങൾ ചിറകേറ്റിനിൽക്കുന്ന മണ്ഡലം. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായാൽ ആദ്യം വികസിക്കുക തൊട്ടടുത്ത കാട്ടാക്കട മണ്ഡലമാണെന്നത് കണക്കിലെടുത്താണ് ഈ മാർഗരേഖ. കാട്ടാക്കട എം എൽ എ ഐ ബി സതീഷിന്റെ നേതൃത്വത്തിലാണ് വിഷൻ കാട്ടാക്കട രൂപമെടുത്തത്. വിഴിഞ്ഞത്തു നിന്നുള്ള ചരക്ക് ഗതാഗതം കടന്നു പോകുന്ന കാട്ടാക്കട മണ്ഡലത്തിൽ സമാന വികസന പദ്ധതികൾ നടപ്പാക്കുകയാണ് ലക്ഷ്യം. വിഴിഞ്ഞത്തു നിന്നും തലസ്ഥാനത്തിനു പുറത്തേക്കുള്ള റിങ് റോഡ് കടന്നു പോകുക കാട്ടാക്കട മണ്ഡലത്തിലൂടെയാണ്. കാട്ടാക്കട നിയോജകമണ്ഡലത്തിൽ അടിസ്ഥാനസൗകര്യവികസനങ്ങളുടെ ഭാഗമായി നിലവിലും ഭാവിയിലുമുളള നിക്ഷേപ സൗഹൃദ അന്തരീക്ഷവും, സാധ്യതകളും പരിചയപ്പെടുത്തുക എന്നതാണ് വിഷൻ കാട്ടാക്കടയുടെ ലക്ഷ്യം. കാർഷികം, അനുബന്ധ മേഖലകൾ, വിവരസാങ്കേതികവിദ്യ ടൂറിസം, ലോജിസ്റ്റിക്സ് മേഖലയിലും വിഴിഞ്ഞംരാജ്യന്തര തുറമുഖം വഴിയും കാട്ടാക്കടയ്ക്കുളള സാധ്യതകൾ വിഷൻ കാട്ടാക്കട ഊന്നൽ നൽകുന്നു. സംസ്ഥാന…

Read More