Author: News Desk
കേരളം ഏറ്റെടുത്തു പ്രവർത്തനം പുനരാരംഭിച്ച പുനലൂർ പേപ്പർ മില്ലിന് വച്ചടി വച്ചടി കയറ്റം. ഇത്തവണ ലഭിച്ചത് ഇന്ത്യയിലെ ഏറ്റവും പ്രമുഖ പത്രസ്ഥാപനങ്ങളിലൊന്നായ ദൈനിക് ഭാസ്കറിൽ നിന്ന് 10000 ടണ്ണിന്റെ രണ്ടാമത്തെ ഓർഡർ. നേരത്തെ ദൈനിക് ഭാസ്കറിൽ നിന്ന് ലഭിച്ച 5000 ടണ്ണിന്റെ ഓർഡർ വിജയകരമായും തൃപ്തികരമായും നൽകാൻ കഴിഞ്ഞതിന്റെ ഫലമായാണ് 10 K ടണ്ണിന്റെ പുതിയ ഓർഡർ. പത്രക്കടലാസ് വ്യവസായത്തിൽ 10000 ടണ്ണിന്റെ ഓർഡർ ഒറ്റയടിക്ക് ഒരു സ്ഥാപനത്തിന് ലഭിക്കുന്നത് അപൂർവ്വമാണ്. കെ.പി.പി.എൽ, അതിന്റെ വിശ്വാസ്യതയും മികവും പ്രൊഫഷണലിസവും തെളിയിച്ചിരിക്കുന്നു എന്നതിന്റെ ഉദാഹരണമായി ഇതിനെ കണക്കാക്കാം. ഇറക്കുമതി ന്യൂസ് പ്രിന്റും പഞ്ചാബ് ഖന്ന പേപ്പർ മില്ലും ഒറീസയിലെ ഇമാമി മില്ലുമെല്ലാം വിപണിയാധിപത്യം പുലർത്തുന്ന പത്രക്കടലാസ് വ്യവസായത്തിൽ, പിച്ചവച്ച് തുടങ്ങുന്ന ഒരു സ്ഥാപനത്തിന് കൈയ്യൊപ്പ് വയ്ക്കാൻ കഴിഞ്ഞിരിക്കുന്നു എന്നത് നിസാരമല്ല. ദ ഹിന്ദു, ബിസിനസ് സ്റ്റാന്റേർഡ്, ഇന്ത്യൻ എക്സ്പ്രസ്സ് തുടങ്ങിയ ഇംഗ്ളീഷ് ദിനപത്രങ്ങൾക്കും ദിനതന്തി, ദിനമലർ, മാലേമലർ, പ്രജാശക്തി തുടങ്ങിയ ഇതര ഭാഷാ…
കേരള സംസ്ഥാന ഇലക്ട്രോണിക്‌സ്, വിവരസാങ്കേതിക വകുപ്പിന്റെ കീഴിലുള്ള ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്‌സ് സൊല്യൂഷൻസിലെ (ICFOSS) സ്വതന്ത്ര ഇൻകുബേറ്റർ, ചെറുകിട സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് കുറഞ്ഞ ചെലവിൽ ഇൻഡസ്ട്രിയൽ സംവിധാനത്തോടെയുള്ള ഇൻകുബേഷൻ സൗകര്യം നൽകുന്നു. വനിതാ സംരംഭകർക്കും ഭിന്നശേഷിക്കാരുടെ സംരംഭങ്ങൾക്കും മുൻഗണന നൽകും. ഓപ്പൺ സോഴ്‌സ് ഹാർഡ് വെയർ/സോഫ്റ്റ് വെയർ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കാണ് അവസരം. പ്രവേശനം ലഭിക്കുന്ന സംരംഭകർക്ക് ഐസിഫോസിന്റെ വിപുലമായ ഓപ്പൺ ഹാർഡ് വെയർ റിസർച്ച് ആൻഡ് ടെസ്റ്റിംഗ് ലാബിന്റെയും ഓപ്പൺ ഐ ഓ ടി, ഓപ്പൺ ഡ്രോൺ, ഓപ്പൺ ജി ഐ എസ്, ഓപ്പൺ ഈ ആർ പി സൊല്യൂഷൻ, ഈ-ഗവേണൻസ്, ലാംഗ്വേജ് ടെക്‌നോളജി, അസിസ്റ്റീവ് ടെക്‌നോളജി മേഖലകളുമായി സഹകരിച്ച് പ്രവർത്തിച്ച് തങ്ങളുടെ പ്രൊഡക്ടുകളും സൊല്യൂഷനുകളും വികസിപ്പിക്കാനും മാർക്കറ്റിൽ എത്തിക്കാനുള്ള അവസരവും ലഭ്യമാകും. ICFOSS സംരംഭങ്ങളുമായി ഇടപഴകുന്നത്:കൺസൾട്ടൻസിസാങ്കേതികവിദ്യയുടെ കൈമാറ്റംപങ്കാളിത്തങ്ങൾ എന്നീ മേഖലകളിലാണ്. സാങ്കേതികവിദ്യയിൽ മുഴുകി തങ്ങളുടെ സംരംഭകത്വ ഇടം കെട്ടിപ്പടുക്കാനുള്ള പ്രീ-ഇൻകുബേഷൻ പ്രോഗ്രാമുകൾ ICFOSS സജീവമായി ആരംഭിച്ചിട്ടുണ്ട്.…
നല്ല പശുവിന്റെ പാലിനും ഇൻഷുറൻസ് പരിരക്ഷ. പാല്‍ കുറഞ്ഞാല്‍ ക്ഷീരകര്‍ഷകര്‍ക്ക് ധനസഹായം ഉറപ്പാക്കി മിൽമ. ഇന്‍ഷുറന്‍സ് പദ്ധതിയുടെ ധാരണാപത്രം മില്‍മ ചെയര്‍മാന് കൈമാറി. കനത്ത വേനലില്‍ പശുക്കളില്‍ പാല്‍ കുറഞ്ഞാല്‍ ക്ഷീരകര്‍ഷകര്‍ക്ക് ധനസഹായം ലഭ്യമാക്കുന്ന പദ്ധതിയുമായിട്ടാണ് മില്‍മ എത്തിയിരിക്കുന്നത്. പാലുല്പാദനത്തില്‍ കുറവ് വരുന്നതു മൂലം ക്ഷീരകര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടം നികത്തുന്നതിനുള്ള ഇന്‍ഷുറന്‍സ് പദ്ധതി മില്‍മ മലബാര്‍ മേഖലയാണ് ആദ്യം നടപ്പാക്കുന്നത്. അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനി(എ.ഐ.സി)യുമായി ചേര്‍ന്ന് എയിംസ് ഇന്‍ഷുറന്‍സ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം പട്ടത്തെ മില്‍മ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ് മണിക്ക് എ.ഐ.സി റീജണല്‍ മാനേജര്‍ വരുണ്‍ പദ്ധതിയുടെ ധാരണാപത്രം കൈമാറി. അന്തരീക്ഷ താപനില തുടര്‍ച്ചയായി ആറു ദിവസമോ അതില്‍ കൂടുതലോ നിശ്ചിത പരിധിക്കു പുറത്ത് വരികയാണെങ്കില്‍ പശു, എരുമ എന്നിവയ്ക്ക് പദ്ധതിപ്രകാരം ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കും. പാലക്കാട്, വയനാട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസും കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 34.5 ഡിഗ്രി സെല്‍ഷ്യസും മലപ്പുറത്ത്…
ഇന്ത്യയിൽ ആദ്യമായി അണ്ടർ വാട്ടർ മെട്രോ റേക്ക് കൊൽക്കത്തയിൽ നിന്ന് ഹൗറയിലെത്തി ചരിത്രം സൃഷ്ടിച്ചു. കൊൽക്കത്ത മെട്രോ ബുധനാഴ്ചയാണ് രാജ്യത്ത് ആദ്യമായി നദിജലനിരപ്പിൽ നിന്ന് താഴെയുള്ള തുരങ്കത്തിലൂടെ ഓടിയത്. ഹൂഗ്ലി നദിയുടെ അടിത്തട്ടിൽ ജലനിരപ്പിൽ നിന്ന് 33 മീറ്റർ താഴെയുള്ള തുരങ്കത്തിലൂടെയാണ് രാജ്യത്ത് ആദ്യമായി ഒരു മെട്രോ സർവീസ് നടത്തിയത്. ഹൂഗ്ലി നദിക്ക് താഴെയുള്ള 520 മീറ്റർ ദൂരം 45 സെക്കൻഡിനുള്ളിൽ മെട്രോ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 16.6 കിലോമീറ്റർ പാതയിലൂടെ ഹൗറ മൈതാനത്തെ രാജർഹട്ടുമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന ഈസ്റ്റ് വെസ്റ്റ് മെട്രോ പദ്ധതിയുടെ ഭാഗമാണിത്. തുരങ്കം സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ 2017-ൽ പൂർത്തിയായി. അണ്ടർവാട്ടർ ടണലുകൾ കൊൽക്കത്തയെയും ഹൗറയെയും ഹൗറയിലെ ഒരു മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കും കൊൽക്കത്തയിലെയും അതിന്റെ പ്രാന്തപ്രദേശങ്ങളിലെയും ജനങ്ങൾക്ക് ആധുനിക ഗതാഗത സംവിധാനം ലഭ്യമാക്കുന്നതിനുള്ള വിപ്ലവകരമായ ചുവടുവയ്പ്പാണിത്. മെട്രോ റെയിൽവേ ജനറൽ മാനേജർ പി ഉദയ് കുമാർ റെഡ്ഡിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും കൊൽക്കത്തയിലെ മഹാകരൺ സ്റ്റേഷനിൽ നിന്ന് ഹൗറ മൈതാൻ സ്റ്റേഷനിലേക്ക് യാത്ര ചെയ്തു. അടുത്ത ഏഴ് മാസത്തേക്ക് ഹൗറ മൈതാനം മുതൽ എസ്പ്ലനേഡ് വരെ ട്രയൽ റൺ നടത്തുമെന്നും അതിനുശേഷം ഈ റൂട്ടിൽ പതിവ് സർവീസുകൾ ആരംഭിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.…
തിരുവനന്തപുരത്തു എമർജിങ് ടെക്നോളോജിസ് സ്റ്റാർട്ടപ്പ് ഹബ് സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ. കൊച്ചിയിലെ നിർദ്ദിഷ്ട സയൻസ് പാർക്ക് കളമശേരിയിലാകും സ്ഥാപിക്കുക. ടെക്‌നോപാര്‍ക്ക് നാലാംഘട്ട ക്യാമ്പസിലെ മൂന്നേക്കര്‍ സ്ഥലം എമര്‍ജിംഗ് ടെക്‌നോളജീസ് സ്റ്റാര്‍ട്ടപ്പ് ഹബ്ബ് സ്ഥാപിക്കുന്നതിന് പാട്ടവ്യവസ്ഥയില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കൈമാറാന്‍ തീരുമാനിച്ചു. 30 വര്‍ഷത്തെ പാട്ടത്തിനാണ് കൈമാറുക. കേന്ദ്ര സർക്കാർ ആവിഷ്കരിച്ചതാണ് എമർജിങ് ടെക്നോളോജിസ് സ്റ്റാർട്ടപ് എന്ന ആശയം. ഇതിന്റെ ചുവടു പിടിച്ചാണ് കേരളം എമര്‍ജിംഗ് ടെക്‌നോളജീസ് സ്റ്റാര്‍ട്ടപ്പ് ഹബ്ബ് ആരംഭിക്കുക. സയൻസ് പാർക്ക് ഏലൂർ ഫാക്ടിൽ കളമശ്ശേരിയിൽ ആരംഭിക്കുന്ന 200 കോടിയുടെ സയൻസ് പാർക്ക് ഏലൂർ ഫാക്ടിന് കീഴിലുള്ള 15 ഏക്കറിൽ സ്ഥാപിക്കാനാണ് നിലവിൽ ആലോചിക്കുന്നത്. സ്ഥലപരിശോധന നടത്തുകയും ഈ സ്ഥലം ലഭ്യമാക്കണമെന്ന് അഭ്യർഥിച്ച് ഫാക്ടിന് അപേക്ഷ സമർപിക്കുകയും ചെയ്തു. ഫാക്ട്, കേന്ദ്രസർക്കാർ അംഗീകാരം ലഭിക്കുന്നതോടെ എത്രയും വേഗം നിർമാണം ആരംഭിക്കും. മാർച്ചിൽ മന്ത്രിസഭ അംഗീകാരം നൽകിയ പദ്ധതിക്ക് ഒരു മാസത്തിനകം ഭൂമി കണ്ടെത്തി അടുത്ത നടപടികളിലേക്ക് കടക്കാനായി…
കേരള ധനമന്ത്രി കെ എൻ ബാലഗോപാൽ സംസ്ഥാന ബജറ്റിൽ ‘വർക്ക് നിയർ ഹോം’ പദ്ധതി പ്രഖ്യാപിച്ചപ്പോൾ അത്തരമൊരു ആശയം നടപ്പാക്കി അത് വിജയകരമായി മുന്നോട്ടു പോകുന്നതിൽ അഭിമാനം കൊള്ളുകയായിരുന്നു ‘സോഹോ കോർപ്പറേഷൻ’ – Zoho Corporation സ്ഥാപകൻ ശ്രീധർ വെമ്പു. ഇപ്പോളിതാ ബജറ്റിൽ ഉറപ്പു നൽകിയ ‘വർക്ക് നിയർ ഹോം’ നടപ്പാക്കാൻ സോഹോയുടെ തെങ്കാശി സംരംഭം മാതൃകയാക്കാനൊരുങ്ങുകയാണ് കേരളം. ഇതിനായി ആഗോള ടെക്‌നോളജി സംരംഭകരായ ‘സോഹോ കോർപ്പറേഷൻ’ സ്ഥാപകൻ ശ്രീധർ വെമ്പുവുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ ചർച്ചനടത്തി. തെങ്കാശി മാതളംപാറ ഗ്രാമത്തിൽ സോഹോ കോർപ്പറേഷൻ നടപ്പാക്കുന്ന വർക്ക് നിയർ ഹോം കേന്ദ്രങ്ങളും പ്ലസ്ടു കഴിഞ്ഞവർക്ക് സോഫ്റ്റ്‌വേർ പ്രോഗ്രാമിങ്ങിൽ പരിശീലനം നൽകുന്ന സോഹോ സ്കൂളുകളും മന്ത്രി സന്ദർശിച്ചു. സർക്കാർ പ്രഖ്യാപിച്ച ‘വർക്ക് നിയർ ഹോം’ പദ്ധതിയിൽ സഹകരിക്കാമെന്ന് മന്ത്രിയുമായുള്ള ചർച്ചയിൽ ശ്രീധർ വെമ്പു ഉറപ്പുനൽകി. സോഹോയുടെ തെങ്കാശിമാതൃകയിൽ ഐ.ടി., അനുബന്ധപദ്ധതികൾ തുടങ്ങാനുള്ള ഒരുക്കത്തിലാണ് സർക്കാർ. അടുത്ത മൂന്നുവർഷത്തിനുള്ളിൽ വർക്ക് നിയർ ഹോം സൗകര്യങ്ങൾ വഴി ഒരുലക്ഷം തൊഴിലവസരം…
ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രാജ്യത്തെ കോടിപതിയല്ലാത്ത ഏക മുഖ്യമന്ത്രി. തൊട്ടു പിന്നാലെ ഏറ്റവും കുറഞ്ഞ സ്വത്ത് സമ്പാദ്യവുമായി കേരള മുഖ്യമന്ത്രി പിണറായി വിജയനുമുണ്ട്. മമതാ ബാനര്‍ജിയുടെ ആസ്തി 15.38 ലക്ഷം രൂപയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ പക്കലുള്ളത് 1.18 കോടി രൂപയുടെ ആസ്തിയാണ്. ഏറ്റവും കുറവ് സ്വത്തുള്ള മൂന്നാമത്തെ മുഖ്യമന്ത്രി ഹരിയാനയുടെ മനോഹർ ലാൽ. പശ്ചിമബംഗാളിന്റെ ഭരണം മുന്നോട്ടു നയിക്കുന്നതിനിടയിൽ കോടിപതിയാകാൻ മറന്നുപോയ മമതാ ബാനർജി രാഷ്ട്രീയക്കാർക്ക് ഒരു മാതൃക തന്നെയാണ് . രാജ്യത്തെ 30 മുഖ്യമന്ത്രിമാരില്‍ മമതയൊഴികെ 29 പേരും കോടിപതികള്‍ തന്നെ.മമതക്കൊപ്പം ഏറ്റവും കുറഞ്ഞ ആസ്തിയുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഹരിയാനയുടെ മനോഹർ ലാൽ എന്നിവർ കൂടിയുണ്ട് മാതൃകയായി തൊട്ടു പിന്നാലെ. 28 സംസ്ഥാനങ്ങളിലെയും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാര്‍ സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ അപഗ്രഥിച്ച് സന്നദ്ധസംഘടനയായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍.) തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. കോടീശ്വരന്മാരായ മുഖ്യമന്ത്രിമാരിൽ മുന്നിൽ നിൽക്കുന്നത് ആന്ധ്രാപ്രദേശിലെ…
ഗൂഗിളിന്റെ പുതിയ ഇൻ-ആപ്പ് ബില്ലിംഗ് സംവിധാനം നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ നിർദ്ദേശങ്ങൾ ഗൂഗിൾ പാലിക്കുന്നില്ലെന്നത് അന്വേഷിക്കണമെന്ന് ലീഗൽ ഫയലിംഗ് പറയുന്നു. ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ കൂട്ടായ്മയായ Alliance of Digital India Foundation ആണ് കോടതിയെ സമീപിച്ചിട്ടുളളത്. കഴിഞ്ഞ മാസം, ഇൻ-ആപ്പ് പേയ്‌മെന്റുകൾക്കായി തേർഡ് പാർട്ടി ബില്ലിംഗ് സേവനങ്ങൾ ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ഒക്ടോബറിൽ CCI നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഗൂഗിൾ ഇപ്പോഴും ഉയർന്ന സേവന ഫീസ് ഈടാക്കുന്നുവെന്നത് അന്വേഷിക്കാനാണ് ആന്റിട്രസ്റ്റ് റെഗുലേറ്ററോട് സ്റ്റാർട്ടപ്പുകൾ ആവശ്യപ്പെട്ടത്. ഗൂഗിളിന്റെ User Choice Billing system നടപ്പിലാക്കുന്ന തീയതി ഏപ്രിൽ 26 ആയതിനാൽ തങ്ങളുടെ പരാതി CCI ഉടൻ കേൾക്കണമെന്ന് ADIF വാദിക്കുന്നു. ഏപ്രിൽ 10-ന് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഫയലിംഗിൽ, ഗൂഗിളിന്റെ യൂസർ ചോയ്‌സ് ബില്ലിംഗ് സിസ്റ്റം (യുസിബി) നടപ്പിലാക്കുന്ന തീയതി അടുത്തുവരുമ്പോൾ പോലും ആന്റിട്രസ്റ്റ് ബോഡി ഇതുവരെ തങ്ങളുടെ പരാതി ഉടനടി കേട്ടിട്ടില്ലെന്ന് ADIF വാദിക്കുന്നു. CCI പരാതി…
സംസ്ഥാനത്തെ റോഡുകളെ സേഫ് ആക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് AI രംഗത്തെത്തുന്നു. നിരത്തിലെ അമിത വേഗതയും, അപകടങ്ങളും അടക്കം നിയമലംഘനങ്ങളും അനധികൃത പാർക്കിങ്ങും ഒക്കെ ഇനി AI സാങ്കേതിക വിദ്യ ഉപയോഗിച്ച് “Fully Automated Traffic Enforcement System” കണ്ടെത്തും. 232 കോടി ചിലവിൽ കെൽട്രോൺ ആണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ ദേശീയ / സംസ്ഥാന ഹൈവേകളിലും മറ്റും സ്ഥാപിച്ച 726 ക്യാമറകള്‍ ഉപയോഗിച്ചാണ് നിയമലംഘനങ്ങള്‍ കണ്ടുപിടിക്കുന്നത്. ഇതിൽ 675 ക്യാമറകള്‍ ഹെല്‍മറ്റ് ഉപയോഗിക്കാതെ ഇരുചക്ര വാഹന യാത്ര, സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള യാത്ര, നിരത്തുകളില്‍ അപകടം ഉണ്ടാക്കിയ ശേഷം നിര്‍ത്താതെ പോകുന്ന വാഹനങ്ങള്‍ (Hit & Run cases) തുടങ്ങിയവ കണ്ടുപിടിക്കാന്‍ ഉപയോഗിക്കും. ഇതിനായി റോഡപകടങ്ങള്‍ കുറക്കുന്നതിനും ഗതാഗത നിയമലംഘനം തടയുന്നതിനും ആവിഷ്കരിച്ച സേഫ് കേരള പദ്ധതിക്ക് സമഗ്ര ഭരണാനുമതി നല്‍കാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയുള്ള പരിശോധനകള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നത് കണക്കിലെടുത്താണ് ക്യാമറകള്‍ വഴി നിയമലംഘനങ്ങള്‍ കണ്ടുപിടിക്കുന്നതിനായുള്ള…
2022-ൽ യുഎഇയിലെ വനിതാ നിക്ഷേപകരുടെ എണ്ണം 51 ശതമാനം വർധിച്ചതായി റിപ്പോർട്ട് മുൻ വർഷത്തേക്കാൾ 2022-ൽ യുഎഇയിലെ വനിതാ നിക്ഷേപകരുടെ എണ്ണം 51 ശതമാനം വർധിച്ചതായി റിപ്പോർട്ട്. ആളുകൾക്ക് ദിവസേന ചെറിയ തുകകൾ നിക്ഷേപിക്കുന്നത് ലളിതവും ചെലവുകുറഞ്ഞതുമാക്കുന്ന മൈക്രോ-ഇൻവെസ്റ്റിംഗ് ആപ്ലിക്കേഷനുകളുടെ വർദ്ധനവ്, സ്ത്രീ നിക്ഷേപകരുടെ വർദ്ധിച്ചുവരുന്ന പ്രവണതയ്ക്ക് സംഭാവന നൽകുന്ന ഒരു ഘടകമാണ്. ഇത് വ്യക്തികൾക്ക് ചെറിയ തുകകൾ പതിവായി നിക്ഷേപിക്കുന്നത് എളുപ്പവും താങ്ങാനാവുന്നതുമാക്കി മാറ്റുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. വിവിധ വിഭാഗങ്ങളിലുള്ള ഉൽപ്പന്നങ്ങളുടെ കുത്തനെയുള്ള വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ ഗാർഹിക ബജറ്റുകൾ താളം തെറ്റുന്നത് ഒഴിവാക്കാൻ വൈവിധ്യമാർന്ന അസറ്റ് പോർട്ട്‌ഫോളിയോയിലുടനീളമുള്ള സേവിംഗ് ഓപ്ഷനുകളിൽ വലിയ രീതിയിൽ നിക്ഷേപം നടത്താൻ സ്ത്രീകളെ പ്രേരിപ്പിക്കുന്നതായി വ്യവസായ വിദഗ്ധർ പറഞ്ഞു. “യുഎഇയിലെ വനിതാ നിക്ഷേപകരുടെ വളർച്ച അഭൂതപൂർവമായ നിരക്കിൽ വളരുകയാണ്,” “സ്ത്രീകൾ, പ്രത്യേകിച്ച്, തടസ്സങ്ങൾ മറികടന്ന് അവരുടെ സമ്പത്ത് സ്വന്തമായി കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ ഇടപെടുന്നു,”യുഎഇ ആസ്ഥാനമായുള്ള പ്രമുഖ നിക്ഷേപ, അസറ്റ് മാനേജ്മെന്റ് കമ്പനിയായ ഹെഡ്ജ് ആൻഡ്…