Author: News Desk

യുപിഐ വഴി ഉപയോക്താക്കൾക്ക് മുൻകൂട്ടി അനുവദിച്ച ക്രെഡിറ്റ് തുക കൈമാറാൻ  ബാങ്കുകളെ അനുവദിക്കാൻ ആർബിഐ നിർദേശം. ബാങ്കിംഗ് ഇതര സ്ഥാപനങ്ങൾ ക്രെഡിറ്റ് ലൈനുകൾ ഉപയോഗിച്ച് പിപിഐകൾ ലോഡുചെയ്യുന്നത് നിരോധിച്ച് ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ആർബിഐയുടെ ഈ തീരുമാനം. ഈ നീക്കം രാജ്യത്തു  ഇന്നൊവേഷനെ പ്രോത്സാഹിപ്പിക്കുമെന്നും ഫിൻടെക് സ്റ്റാർട്ടപ്പുകളെ സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഈ നീക്കം ഉപയോക്താക്കൾക്ക് ക്രെഡിറ്റ് കാർഡുകളിലുള്ള ക്രെഡിറ്റ് തുക UPI വഴി നേടാൻ സഹായിക്കും. ഒരു ഉപഭോക്താവിന് നിലവിൽ 50,000 രൂപ അക്കൗണ്ട് ബാലൻസ് ഉണ്ടെങ്കിൽ, UPI വഴി മറ്റ് ബാങ്കുകളിലേക്കോ വാലറ്റുകളിലേക്കോ മാത്രമേ ഈ തുക ട്രാൻസ്ഫർ ചെയ്യാൻ കഴിയൂ. എന്നാൽ, പുതിയ തീരുമാനത്തോടെ ഒരു ബാങ്ക് ഒരു ഉപഭോക്താവിന് ഒരു ലക്ഷം രൂപ മുൻകൂറായി അനുവദിച്ച ക്രെഡിറ്റ് ലൈൻ നൽകിയിട്ടുണ്ടെങ്കിൽ, അക്കൗണ്ട് ബാലൻസ് കുറവാണെങ്കിലും ഉപഭോക്താവിന് UPI വഴി ഈ മാർഗം ഉപയോഗിക്കാനാകും. ഔപചാരികമായ വായ്പാ സമ്പദ് വ്യവസ്ഥയിലേക്ക് കൂടുതൽ ആളുകളെ കൊണ്ടുവരാനുള്ള റിസർവ് ബാങ്കിന്റെ മറ്റൊരു ചുവടുവയ്പ്പാണിത്. ഈ നീക്കം ക്രെഡിറ്റ് ലൈനുകളുടെ…

Read More

ആലപ്പുഴയുടെ കടൽ വിഭവങ്ങൾ ലോകം കടക്കട്ടെ. കേരളത്തിന്റെ കടൽ ഭക്ഷ്യ സംസ്കരണ പെരുമ ഇനി ലോകമറിയട്ടെ. ഫുഡ് പ്രൊസസിങ്ങ് മേഖലയിൽ വലിയൊരു വലിയ കുതിച്ചുചാട്ടത്തിന് കളമൊരുക്കുകയാണ് കിഴക്കിന്റെ വെനീസ്.  അത്യാധുനിക രീതിയിൽ സജ്ജീകരിച്ച ചേർത്തല മെഗാ സീ ഫുഡ് പാർക്ക് – Cherthala Mega Sea Food Park – ഏപ്രിൽ 11ന് നാടിന് സമർപ്പിക്കും.  പാർക്ക് പൂർണമായും പ്രവർത്തനക്ഷമമാകുന്നതോടെ 1000 കോടിയുടെ നിക്ഷേപവും 3000 തൊഴിലുമാണ് കേരളം പ്രതീക്ഷിക്കുന്നത്. രണ്ടാം പിണറായി സർക്കാരിൻ്റെ മൂന്നാം 100 ദിന കർമ്മപരിപാടിയിലുൾപ്പെടുത്തി നടക്കുന്ന മെഗാഫുഡ് പാർക്കിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഭക്ഷ്യമന്ത്രി പശുപതി കുമാർ പരശും സംയുക്തമായി നിർവ്വഹിക്കും. 84 ഏക്കറിൽ 128.5 കോടി രൂപ ചിലവിൽ KSIDC നിർമ്മിക്കുന്ന ചേർത്തല മെഗാഫുഡ് പാർക്കിൽ ഇതിനോടകം നിരവധി കമ്പനികളുടെ യൂണിറ്റുകൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ ആരംഭിക്കുന്ന പാർക്കിൻ്റെ ആദ്യഘട്ടത്തിൽ 68 ഏക്കർ ഭൂമിയിലാണ് നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി. ഗോഡൗൺ, കോൾഡ് സ്‌റ്റോറേജ്,…

Read More

പ്രമുഖ ഇലക്ട്രിക് വാഹന സ്റ്റാർട്ടപ്പായ ക്വാണ്ടം എനർജി, വാണിജ്യ ഡെലിവറികൾക്ക് അനുയോജ്യമായ ഇ-സ്‌കൂട്ടറായ ക്വാണ്ടം ബിസിനസിന്റെ പുതിയ വേരിയന്റ് പുറത്തിറക്കി. ഇലക്ട്രിക് സ്‌കൂട്ടറുകളുടെ രൂപകൽപ്പന, വികസനം, നിർമ്മാണം, വിൽപ്പന എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയ സ്റ്റാർട്ടപ്പാണ് Quantum Energy. Quantum Bziness ശ്രേണിയുടെ വില ആരംഭിക്കുന്നത് 99,000 രൂപയിലാണ്. Quantum നിർമിച്ച വാണിജ്യ ഇലക്ട്രിക് സ്‌കൂട്ടറിന് 1200W ഹൈ-പെർഫോമൻസ് മോട്ടോറാണ് കരുത്ത് പകരുന്നത്. മണിക്കൂറിൽ 55 കിലോമീറ്റർ വേഗത കൈവരിക്കാനും വെറും 8 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ വരെ വേഗത്തിലാക്കാനും കഴിയും. Quantum Bziness ഇലക്ട്രിക് സ്‌കൂട്ടറിന് പൂർണ്ണ ബാറ്ററി ചാർജിൽ 130 കിലോമീറ്റർ വരെ വാഗ്ദാനം ചെയ്യുന്നു. റിമോട്ട് ലോക്ക്-അൺലോക്ക്, ആന്റി തെഫ്റ്റ് അലാറം, യുഎസ്ബി ചാർജർ, ഡിസ്ക് ബ്രേക്കുകൾ, LCD ഡിസ്പ്ലേ എന്നിവയും സ്കൂട്ടറിൽ നൽകിയിരിക്കുന്നു. പരിഷ്കരിച്ച LFP ബാറ്ററി, ശക്തമായ ഹെഡ്‌ലാമ്പ്, വിശാലമായ സീറ്റ്, വിവിധോദ്ദേശ്യ ഉപയോഗത്തിന് ശക്തമായ കാർഗോ റാക്ക്, കൂടുതൽ ലോഡുകൾ വഹിക്കാൻ വലിയ ഫ്ലാറ്റ് ഫുട്‌ബോർഡ് എന്നിവയുമുണ്ട്. കൂടാതെ,സ്കൂട്ടറിന് 3…

Read More

2022 ഓഗസ്റ്റ് മുതൽ പല ഘട്ടങ്ങളിലായി ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എൽഎൻജി വില 80% കുറഞ്ഞു. എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ പ്രകൃതി വാതക വില 400% വർധിപ്പിച്ച സർക്കാർ ഗാർഹിക ഉപഭോക്താക്കൾക്ക് ഇതുവരെ ഒരു ആശ്വാസവും നൽകിയിട്ടില്ല, എന്നാൽ കൈയിൽ വന്നു കിട്ടിയ ഈ വിലകുറവിനെ കേന്ദ്രം എങ്ങിനെ കൈകാര്യം ചെയ്യുമെന്നതിലാണ് വിഷയം.   എൽഎൻജിയുടെ ആഗോള വിലയിലെ ഇടിവ്, വാതക അധിഷ്ഠിത വൈദ്യുത നിലയങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള അവസരവും ഇന്ത്യയ്ക്ക് വച്ച് നീട്ടുന്നു. ഇറക്കുമതി ചെയ്ത എൽഎൻജി വില 2022-ന്റെ രണ്ടാം പകുതി മുതൽ 80% കുറഞ്ഞു, കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഒരു mmBtu എൽഎൻജി വില  ഏകദേശം USD55 ആയിരുന്നത് ഇപ്പോൾ  ഏകദേശം USD12 ആയി.   ചോദ്യം ഇതാണ്: അമിതമായ ഇന്ധന വിലയിൽ നിന്ന് വലയുന്ന ഉപഭോക്താക്കൾക്ക് സർക്കാർ ആനുകൂല്യങ്ങൾ കൈമാറുമോ? കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ CNG, പൈപ്പ് ഗ്യാസ് എന്നിവയുടെ വിലകൾ 70%-ത്തിലധികം ഉയർന്നു, ഈ…

Read More

ഇന്ത്യയിൽ വനിതാ സംരംഭകർക്കായി 12,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു, 18 മാസത്തിനുള്ളിൽ 28 ബില്യൺ രൂപയുടെ വരുമാനമുണ്ടാക്കി, അങ്ങനെയവർ ഡിജിറ്റലായി, സംരംഭങ്ങളിൽ ഓട്ടോമേഷനായി, മെയ്ക് ഇൻ ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഇന്ത്യക്കൊപ്പം നിൽക്കുന്നു ഇപ്പോൾ. ഈ പ്രചോദനത്തിനു പിന്നിൽ  മറ്റാരുമല്ല ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് കമ്പനിയായ  ഗോൾഡ്‌മാൻ സാക്‌സ്- Goldman Sachs. 10,000 സ്ത്രീകളുടെ പഠനം -10,000 Women study – എന്ന പേരിൽ തങ്ങളുടെ  പഠനത്തിന്റെ കണ്ടെത്തലുകൾ ഗോൾഡ്‌മാൻ സാക്‌സ്  പ്രഖ്യാപിച്ചു. ആഗോള ധനകാര്യ സ്ഥാപനം 2008  മുതൽ നടപ്പാക്കി വരുന്നതും ധനസഹായം നൽകുന്നതുമായ വനിതാ സംരംഭകർക്കായുള്ള ബിസിനസ്, മാനേജ്‌മെന്റ് വിദ്യാഭ്യാസ സംരംഭം “10,000 വനിതാ സംരംഭം-10,000 Women initiative “- 18 മാസത്തിനുള്ളിൽ ഉണ്ടാക്കിയെടുത്ത നേട്ടമാണ് ഗോൾഡ്മാൻ സാക്‌സ് പുറത്തുവിട്ടത്. ഗോൾഡ്‌മാൻ സാക്‌സ് ഇന്ത്യയിൽ , 10,000 വനിതാ സംരംഭം-10,000 Women initiative – ആദ്യമായി ആരംഭിച്ചത് 2008-ലാണ്, ഇത് വനിതാ സംരംഭകർക്ക് ബിസിനസ്, മാനേജ്‌മെന്റ് വിദ്യാഭ്യാസം, മെന്ററിംഗും നെറ്റ്‌വർക്കിംഗും, മൂലധനത്തിനുള്ള സഹായം എന്നിവ ഉറപ്പു നൽകുന്നു. ഇന്ത്യയിലുടനീളമുള്ള…

Read More

ബ്യൂട്ടി, പേഴ്‌സണൽ കെയർ വിപണിയിലേക്ക് പ്രവേശനമുറപ്പിച്ച് റിലയൻസ് റീട്ടെയിൽ മുംബൈയിൽ ആദ്യ സ്റ്റോർ തുറക്കുന്നു. ഒമ്‌നിചാനൽ ബ്യൂട്ടി റീട്ടെയിൽ പ്ലാറ്റ്‌ഫോമായ Tiraയുടെ സമാരംഭത്തോടെയാണ് റിലയൻസ് റീട്ടെയിൽ  ബ്യൂട്ടി സ്‌പെയ്‌സിലേക്ക് പ്രവേശിച്ചത്.   Tira ആപ്പിനും വെബ്‌സൈറ്റിനും ഒപ്പം, മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിലെ ജിയോ വേൾഡ് ഡ്രൈവിലാണ് ഫ്ലാഗ്ഷിപ്പ്  സ്‌റ്റോർ തുറന്നത്.ജിയോ വേൾഡ് ഡ്രൈവിലെ Tira സ്റ്റോർ 4,300 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്നതാണ്. ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത് ലണ്ടൻ ആസ്ഥാനമായുള്ള ഇന്നൊവേഷൻ സ്റ്റുഡിയോ Dalziel & Pow ആണ്. ഞങ്ങളുടെ ഇന്ത്യൻ ഉപഭോക്താക്കൾക്ക് Tiraയിലൂടെ മികച്ച അനുഭവം നൽകുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. സൗന്ദര്യ വിപണിയിലെ തടസ്സങ്ങൾ തകർത്ത് സെഗ്‌മെന്റുകളിലുടനീളമുള്ള ഉപഭോക്താക്കൾക്കായി സൗന്ദര്യം ജനാധിപത്യവൽക്കരിക്കുക എന്നതാണ് Tiraയിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത്, റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇഷ അംബാനി പറഞ്ഞു. ഓമ്‌നിചാനൽ റീട്ടെയിൽ ആശയമായ Tira, മികച്ച ആഗോള, സ്വദേശീയ ബ്രാൻഡുകളുടെ ശേഖരം വാഗ്ദാനം ചെയ്യുന്നു. കസ്റ്റമൈസ്ഡ് ബ്യൂട്ടി കൺസെപ്റ്റ് നൽകുന്ന വെർച്വൽ ട്രൈ-ഓൺ, ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് വാങ്ങൽ തീരുമാനങ്ങൾ എടുക്കുന്നതിന്…

Read More

മെയ്ക് ഇൻ ഇന്ത്യയുടെ കീഴിൽ ഇന്ത്യക്കു മറ്റൊരു ആകാശ പൊൻതൂവൽ കൂടി. ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന സ്റ്റാൻഡേർഡ് തേജസ് ട്രെയിനർ വിമാനം-standard TEJAS Trainer (LT 5201)- ഏപ്രിൽ 5 ന് അതിന്റെ കന്നി പറക്കൽ വിജയകരമായി പൂർത്തിയാക്കി. ഇന്ത്യയുടെ തേജസ് പ്രോഗ്രാമിന്റെ ഒരു പ്രധാന നാഴികക്കല്ലാണിത്. എച്ച്എഎൽ നിർമ്മിക്കുന്ന ആദ്യത്തെ സീരീസ് പ്രൊഡക്ഷൻ സ്റ്റാൻഡേർഡ് തേജസ് ട്രെയിനർ (എൽടി 5201) യാണ് എച്ച്എഎൽ വിമാനത്താവളത്തിൽ നിന്ന് കന്നിപ്പറക്കൽ നടത്തിയത്. വിവിധ രാജ്യങ്ങളും ഇന്ത്യയുടെ തേജസ് പരിശീലന വിമാനം വിപണിയിലെത്തുന്നതും കാത്തിരിക്കുകയാണ്. ഏകദേശം 35 മിനിറ്റ് വിജയകരമായി പറക്കൽ പൂർത്തിയാക്കിയ ശേഷം LT5201 തിരികെ  ലാൻഡ് ചെയ്തു,” HAL പ്രസ്താവനയിൽ പറഞ്ഞു. Our thanks to ADA, DGAQA, CEMILAC and others involved in this success. @DefProdnIndia @SpokespersonMoD @gopalsutar pic.twitter.com/m2iiwDFmxr— HAL (@HALHQBLR) April 5, 2023 പരിശീലനം പൂർത്തിയാക്കുന്ന പൈലറ്റുമാരുടെ പരിശീലന വിമാനമായി തേജസ് ട്രെയിനർ ഉപയോഗിക്കും. തേജസ് എംകെ-1എ പ്രോഗ്രാമിന്റെ ഭാഗമാണ്…

Read More

ഇന്ത്യയിലെ ആദ്യത്തെ ആപ്പിൾ റീട്ടെയിൽ സ്റ്റോർ മുംബൈയിൽ തുറക്കുന്നു.  മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ വേൾഡ് ഡ്രൈവ് മാളിലാണ് ആദ്യത്തെ ആപ്പിൾ സ്റ്റോർ വരുന്നത്.  മുംബൈയിലെ റീട്ടെയിൽ സ്റ്റോറിന്റെ  ചിത്രം പുറത്തുവിട്ടെങ്കിലും തുറക്കുന്നതിന്റെ ഔപചാരിക തീയതി ആപ്പിൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ആപ്പിളിന്റെ രണ്ടാമത്തെ റീട്ടെയിൽ സ്റ്റോർ  വരും ദിവസങ്ങളിൽ ഡൽഹിയിൽ തുറക്കുമെന്നാണ് റിപ്പോർട്ടുകൾ. ന്യൂയോർക്ക്, ദുബായ്, ലണ്ടൻ, ടോക്കിയോ എന്നിവയുൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ആപ്പിളിന് 500-ലധികം സ്റ്റോറുകളുണ്ട്. ഓരോ സ്റ്റോറും “ഒരു ടൗൺ സ്‌ക്വയർ പോലെ തോന്നിക്കുന്ന തരത്തിലാണ്” പുനർരൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മൂല്യവത്തായ ടെക് കമ്പനി വിപുലീകരണം വേഗത്തിലാക്കുകയും ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുകയാണ്. ഐഫോൺ നിർമാണത്തിൽ രാജ്യത്ത് തകർപ്പൻ വളർച്ച കൈവരിച്ച സമയത്താണ് ആപ്പിൾ ആപ്പിൾ സ്റ്റോർ ഇന്ത്യയിലേക്ക് വരുന്നത്. സ്മാർട്ട്‌ഫോണുകളുടെ, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയാണ് ഇന്ത്യ. സ്മാർട്ട്‌ഫോൺ വിഭാഗത്തിൽ മുൻ നിരയിൽ വളരാൻ ഇന്ത്യ ആപ്പിളിന് വളരെയധികം സാധ്യതകൾ നൽകുന്നു. ഇന്ത്യയിലെ…

Read More

ക്‌ളൗഡ്‌ ഫോണിയിൽ ഒരു കൈ നോക്കാനൊരുങ്ങുകയാണ് സംസ്ഥാന വൈദ്യുതി ബോർഡ്. Kerala State Electricity Board – KSEB- തങ്ങളുടെ  ഉപഭോക്താക്കള്‍‍ക്ക് വൈദ്യുതി സംബന്ധമായ പരാതികള്‍ ഓട്ടോമാറ്റിക്കായി രേഖപ്പെടുത്താന്‍ ക്ലൌഡ് ടെലിഫോണി Cloud Telephony System സംവിധാനം ഒരുക്കുന്നു. ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ഒരേ സമയം പരാതികള്‍ രേഖപ്പെടുത്തുന്നതിനും വിവരങ്ങള്‍‍ ലഭ്യമാക്കുന്നതിനുമുള്ള സംവിധാനമാണ് അണിയറയില്‍ ഒരുങ്ങുന്നത്. വൈദ്യുതി തടസ്സം ഓണ്‍‍ലൈന്‍‍ പേയ്മെന്റ്, വൈദ്യുതി ബില്‍ തുടങ്ങി വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട എല്ലാ പരാതികളും രേഖപ്പെടുത്തുന്നതിനും പുതിയ കണക്ഷന്‍‍ ഒഴികെയുള്ള വാതില്‍‍പ്പടി സേവനങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യുന്നതിനും ക്ലൌഡ് ടെലിഫോണി സംവിധാനത്തിലൂടെ കഴിയും. 9496001912 എന്ന മൊബൈല്‍ നമ്പരിലേക്ക് വിളിച്ചാല്‍ ഈ സേവനം ലഭ്യമാകും. വാട്സ്ആപ്, എസ്എം.എസ്. മാര്‍‍ഗ്ഗങ്ങളിലൂടെ ക്ലൌഡ് ടെലിഫോണി സേവനങ്ങള്‍ നല്‍കുന്ന സംവിധാനവും രണ്ടാംഘട്ടമായി ഏര്‍‍പ്പെടുത്തും. നിലവില്‍ പരാതികള്‍ രേഖപ്പെടുത്താനും സേവനങ്ങള്‍‍ നേടാനും സെക്ഷന്‍‍ ഓഫീസിലെ ലാന്‍ഡ് ഫോണിലേക്കോ 1912 എന്ന ടോള്‍‍ഫ്രീ കസ്റ്റമര്‍‍കെയര്‍‍ നമ്പരിലേക്കോ ആണ് ഉപഭോക്താക്കള്‍ ബന്ധപ്പെടുന്നത്.  പതിനയ്യായിരത്തോളം ഉപഭോക്താക്കളുള്ള സെക്ഷന്‍‍ ഓഫീസില്‍…

Read More

ഇന്ത്യ – യു എസ് സഹകരണത്തിലൂടെ ഇരുവശത്തുമുള്ള പ്രതിരോധ സ്റ്റാർട്ടപ്പുകളെ ബന്ധിപ്പിക്കുന്നതിന് ഒരു പുതിയ ഇന്നൊവേഷൻ ബ്രിഡ്ജ് സൃഷ്ടിക്കുവാനുള്ള ശ്രമത്തിലാണ് ഇന്ത്യ. കാരണം ഇന്ത്യക്കുള്ളത് ഒരു മെഗാ മെയ്ക് ഇൻ ഇന്ത്യ പ്രോജക്ട് ആണ്. ജെറ്റ് എൻജിൻ നിർമാണം, അതും ഇന്ത്യയിൽ, തദ്ദേശീയമായി. അതിനാണ് ഈ രംഗത്തെ പ്രതിരോധ സ്റ്റാർട്ടപ്പുകളെ കൂട്ടിചേർത്തു ഇന്നോവേഷൻ ബ്രിഡ്ജ് എന്ന ആശയത്തിന് ഇന്ത്യ തയാറെടുക്കുന്നത്. ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്‌നോളജി (iCET) സംബന്ധിച്ച യുഎസ്-ഇന്ത്യ സംരംഭത്തിന്റെ ഭാഗമായി ജനുവരി 31 ന് വൈറ്റ് ഹൗസ് ഒരു പത്രപ്രസ്താവന നടത്തിയിരുന്നു. ഇന്ത്യ തദ്ദേശീയമായി നിർമിച്ചു പ്രവർത്തിപ്പിക്കുന്ന ജെറ്റ് വിമാനങ്ങൾക്കു വേണ്ടിയുള്ള ജെറ്റ് എഞ്ചിനുകൾ ഇന്ത്യയുമായി ചേർന്ന് സംയുക്തമായി നിർമ്മിക്കാൻ യുഎസ് സർക്കാരിന് ജനറൽ ഇലക്ട്രിക്കിൽ നിന്ന് അപേക്ഷ ലഭിച്ചിട്ടുണ്ടെന്നായിരുന്നു ആ പ്രസ്താവന. ഡിഫൻസ് ടെക്നോളജി ആൻഡ് ട്രേഡ് ഇനിഷ്യേറ്റീവിന് (ഡിടിടിഐ) കീഴിൽ ഒരു ജെറ്റ് എഞ്ചിൻ സഹ-വികസിപ്പിച്ചെടുക്കുന്നതിനുള്ള ഇന്ത്യയുടെ നേരത്തെയുള്ള ശ്രമം യുഎസ് ആഭ്യന്തര നിയമനിർമ്മാണം കാരണം പരാജയപ്പെട്ടുവെന്നത് ഓർക്കേണ്ടതാണ്. പ്രസ്താവന…

Read More