Author: News Desk
MSME കളെ 100 കോടി കമ്പനികളാക്കാൻ മിഷൻ 1000 മിഷൻ 1000 പദ്ധതിയിലൂടെ മികച്ച 1000 എം.എസ്.എം.ഇ സംരംഭങ്ങളെ നൂറ് കോടി വിറ്റുവരവുള്ള കമ്പനിയാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. സംസ്ഥാന വ്യവസായ വകുപ്പും,ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ICAI)യുമായി ചേർന്ന് സംഘടിപ്പിച്ച MSME ഉച്ചകോടി കലൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരള സംസ്ഥാന വ്യവസായ വകുപ്പും ഐ.സി.എ.ഐ യും എം.എസ്.എം.ഇ. സേവനങ്ങൾ വിപുലീകരിക്കുന്നതിനുള്ള ധാരണപത്രം ചടങ്ങിൽ കൈമാറി. കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിൽ ആരംഭിച്ചത് 1,39815 സംരംഭങ്ങൾ. ഉറപ്പാക്കിയത് 8417 കോടിയുടെ നിക്ഷേപം, ഉറപ്പാക്കിയ തൊഴിൽ 2,99,943 പേർക്ക്. 35% വനിതാ സംരംഭകരാണ് പുതുതായി രംഗത്തെത്തിയത്. സർക്കാറിന്റെ പുതിയ വ്യവസായ നയത്തിലൂടെ സംരംഭകത്വ രംഗത്തേക്ക് വനിതകളെ എത്തിക്കാൻ കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. സംരംഭങ്ങളുടെ നടത്തിപ്പ് സുഗമമാക്കുന്നതിനായി നിരവധി പരിപാടികളാണ് സർക്കാർ ആസൂത്രണം ചെയ്തിരിക്കുന്നത്. കേരളത്തിൽ വ്യവസായം വളരാൻ ഏറ്റവും സഹകരിക്കേണ്ടത് പഞ്ചായത്തുകളും ബാങ്കുകളുമാണ്. ഇതിൻ്റെ ഭാഗമായി സംരംഭം…
‘എന്റെ കേരളം’ പ്രദർശന-വിപണന – സാംസ്കാരിക മേളക്ക് എറണാകുളം മറൈൻ ഡ്രൈവിൽ തുടക്കമായി. കേരളത്തെ ലോകോത്തര ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിന് മുൻഗണന നല്കുമെന്ന് സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘എന്റെ കേരളം’ മേള ഉദ്‌ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. “ലോകരാഷ്ട്രങ്ങളിൽ മദ്ധ്യവരുമാന നിരയിലുള്ള രാജ്യങ്ങൾക്കൊപ്പം അടുത്ത 25 വർഷത്തിനകം കേരളത്തിന്റെ സാമ്പത്തിക, സാമൂഹികരംഗം ഉയർത്തുകയാണ് ലക്ഷ്യം. അതിനായി നിരവധി കർമ്മപദ്ധതികൾക്ക് തുടക്കം കുറിച്ചു. കോവളം, ആലപ്പുഴ, കുട്ടനാട്, കുമരകം, ബേപ്പൂർ, ബേക്കൽ തുടങ്ങിയ വിനോദ സഞ്ചാരകേന്ദ്രങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും. വിനോദസഞ്ചാരികളുടെ ചാർട്ടർ വിമാനങ്ങൾ ഇറക്കാൻ ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിൽ പുതിയ എയർസ്ട്രിപ്പ് നിർമ്മിക്കാൻ 125 കോടിരൂപ വകയിരുത്തി. 615 കിലോമീറ്റർ ദൈർഘ്യമുള്ള ബേക്കൽ- കോവളം വെസ്റ്റ് കോസ്റ്റ് കനാൽ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ കനാലിന്റെ ഇരുകരകളിലും വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിന് സ്ഥലം ഏറ്റെടുക്കും. ഇതിനായി 300 കോടിരൂപ നീക്കിവച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളിൽ പ്രാദേശികമായ ഭക്ഷ്യവിഭവങ്ങൾ…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) നമ്മുടെ ജീവിതത്തിൽ എന്നത്തേക്കാളും വലിയ പങ്ക് വഹിക്കുന്ന ഈ സമയത്ത് നേത്രരോഗങ്ങൾ തിരിച്ചറിയാൻ കഴിയുന്ന ഒരു AI ആപ്പ് സൃഷ്ടിച്ചിരിക്കുകയാണ് 11 കാരിയായ ലീന റഫീഖ്. ആപ്പിന്റെ കൃത്യത ശതമാനം ഏകദേശം 70% ആണ്. ദുബായിൽ താമസിക്കുന്ന മലയാളിയായ ലീന സ്വയം പഠിപ്പി പ്രോഗ്രാമറാണ്. കണ്ണിന്റെ വിവിധ രോഗാവസ്ഥയും തിമിരം, ആർക്കസ്, മെലനോമ, പെറ്ററിജിയം തുടങ്ങിയ രോഗങ്ങളും കണ്ടുപിടിക്കുന്നതിനായി, “ഓഗ്ലർ ഐസ്‌കാൻ” (Ogler EyeScan) എന്ന AI അടിസ്ഥാനമാക്കിയുള്ള ഒരു പ്രോഗ്രാം ലീന സൃഷ്ടിച്ചു. ഫ്രെയിമിന്റെ പരിധിക്കുള്ളിൽ കണ്ണുകളിലെ പ്രകാശത്തിന്റെയും വർണ്ണത്തിന്റെയും തീവ്രത, ദൂരം, ലുക്ക്-അപ്പ് പോയിന്റുകൾ തുടങ്ങിയ വിവിധ ഘടകങ്ങൾ തിരിച്ചറിയാനും ഓഗ്ലറിന് വിശകലനം ചെയ്യാനും ഓഗ്ലറിന് കഴിയും. പരിശീലനം ലഭിച്ച മോഡലുകൾ ഉപയോഗിച്ച് സാധ്യമായ നേത്രരോഗങ്ങൾ തിരിച്ചറിയാൻ ആപ്പ് സ്കാൻ വിശകലനം ചെയ്യുന്നു. തേർഡ് പാർട്ടി ലൈബ്രറികളുടേയോ പാക്കേജുകളുടേയോ സഹായമില്ലാതെ വെറും ആറുമാസത്തിനുള്ളിൽ ഒരു ആപ്പ് സൃഷ്‌ടിക്കാൻ ഒരാളെ അനുവദിക്കുന്ന ആപ്പിളിന്റെ യൂസർ ഇന്റർഫേസ് ടൂൾകിറ്റായ SwiftUI ഉപയോഗിച്ചാണ് താൻ Ogler…
Honda Motorcycle & Scooter India, ഡ്രൈവിംഗ് എമിഷൻ (RDE) മാനദണ്ഡങ്ങൾ പാലിക്കുന്ന Activa 125 2023 പുറത്തിറക്കി. പുതിയ 2023 ഹോണ്ട ആക്ടിവ 125 വിപണിയിൽ പ്രാരംഭവില 78,920 രൂപയിൽ തുടങ്ങുന്നു. ഹോണ്ട ACG സ്റ്റാർട്ടറും സ്റ്റാർട്ട് സോളിനോയിഡും സമന്വയിപ്പിക്കുന്ന മെച്ചപ്പെടുത്തിയ സ്മാർട്ട് പവർ ഉള്ള 125cc PGM-FI എഞ്ചിനാണ് ആക്ടിവ 2023 ക്ക് കരുത്ത് പകരുന്നത്. Pearl Night Start Black, Heavy Gray Metallic, Rebel Red Metallic, Pearl Precious White, Mid Night Blue Metallic എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളാണ് ഹോണ്ട ആക്ടിവ 125 2023 ക്ക് ഉള്ളത്. സ്കൂട്ടറിന് Drum, Drum Alloy, Disc, H-Smart എന്നീ നാല് വേരിയന്റുകളുണ്ട്. ഇക്വലൈസർ, ടെലിസ്‌കോപിക് ഫ്രണ്ട് സസ്‌പെൻഷൻ, 3-സ്റ്റെപ്പ് അഡ്ജസ്റ്റബിൾ റിയർ സസ്‌പെൻഷൻ എന്നിവയ്‌ക്കൊപ്പം കോമ്പി-ബ്രേക്ക് സിസ്റ്റം സ്‌കൂട്ടറിനുണ്ട്. സ്മാർട്ട് കീക്കൊപ്പം സ്മാർട്ട് ഫൈൻഡ്, സ്‌മാർട്ട് അൺലോക്ക്, സ്‌മാർട്ട് സ്റ്റാർട്ട്, സ്‌മാർട്ട് സേഫ് പോലുള്ള സവിശേഷതകളും വാഗ്ദാനം…
ദുബായ് എക്‌സ്‌പോ 2020 വൻ വിജയമായിരുന്നുവെന്നും വരും ദശകങ്ങളിലും പണവും തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നും റിപ്പോർട്ട്.ദുബായ് എക്സ്പോ 2020 യുഎഇ സമ്പദ്‌വ്യവസ്ഥയിലേക്ക് 42 ബില്യൺ ഡോളർ കൂട്ടിച്ചേർക്കുകയും പ്രതിവർഷം 35,000 തൊഴിലവസരങ്ങൾ നിലനിർത്തുകയും ചെയ്യുമെന്ന് ലണ്ടൻ ആസ്ഥാനമായുള്ള കൺസൾട്ടൻസിയായ EYയുടെ റിപ്പോർട്ട് പറയുന്നു. ദുബായ് എക്‌സ്‌പോ 2020യും അതിന്റെ പാരമ്പര്യവും 2013 മുതൽ 2042 വരെ യുഎഇ സമ്പദ്‌വ്യവസ്ഥയിലേക്ക് 154.9 ബില്യൺ ദിർഹം (42.2 ബില്യൺ ഡോളർ) സംഭാവന ചെയ്യുമെന്ന് ഇവൈയുടെ റിപ്പോർട്ട് പറയുന്നു. 2021 ഒക്‌ടോബർ മുതലുള്ള ആറ് മാസ കാലയളവിൽ 24.1 ദശലക്ഷം പേരെ സ്വാഗതം ചെയ്ത എക്സ്പോ പ്രതിവർഷം 35,000 തൊഴിലവസരങ്ങളെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാമ്പത്തിക ഉൽപ്പാദനക്ഷമതയുടെ അളവുകോലായ ജിവിഎയ്ക്ക് (gross value added) ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന മേഖലകൾ ഇവന്റുകളും ബിസിനസ് സേവനങ്ങളും (75.5 ബില്യൺ ദിർഹം), തുടർന്ന് നിർമാണം (31.9 ബില്യൺ ദിർഹം), റെസ്റ്റോറന്റുകളും ഹോട്ടലുകളും (23.1 ബില്യൺ ദിർഹം) എന്നിവയാണെന്നാണ് റിപ്പോർട്ട്. ഇവന്റിന് മുമ്പുള്ള…
ക്രിപ്റ്റോ കറൻസി വേണമോ എന്ന് RBI യോട് ചോദിക്കണം. ഉത്തരം ‘വേണ്ടേ വേണ്ടാ’ എന്നായിരിക്കും. ക്രിപ്റ്റോ ഇടപാടുകളുടെ നികുതി വേണോ എന്ന് കേന്ദ്ര ധനമന്ത്രാലയത്തിനോട് ചോദിക്കണം. ഉത്തരം ‘വേണം വേണം’ എന്ന് തന്നെയായിരിക്കും. അതാണല്ലോ കഴിഞ്ഞ വർഷത്തെ ബജറ്റിൽ പറഞ്ഞു വച്ച് നടപ്പാക്കിയത്. കാര്യമിതാണ്. വെർച്വൽ ഡിജിറ്റൽ അസറ്റുകൾക്ക് (വിഡിഎ) നികുതി ചുമത്തുന്ന ഇനത്തിൽ 2022-23 സാമ്പത്തിക വർഷമവസാനിക്കുമ്പോൾ കേന്ദ്രത്തിനു ലഭിച്ചത് മാർച്ച് 20 വരെ 157.9 കോടി രൂപ. ഒട്ടും കുറവല്ല ക്രിപ്റ്റോ കറൻസിക്കെതിരായി ഒരു സാമ്പത്തിക യുദ്ധം തന്നെ ഔദ്യോഗിക തലത്തിൽ നടക്കുന്ന ഇന്ത്യയിൽ. വെർച്വൽ ഡിജിറ്റൽ അസറ്റുകൾ കൈമാറ്റം ചെയ്യുമ്പോൾ നടത്തിയ പേയ്‌മെന്റുകൾക്ക് 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 194 എസ് പ്രകാരം സ്രോതസ്സിൽ നിന്ന്- tax deducted at source under section 194S of the Income Tax Act, 1961 – നികുതി വഴി പിരിച്ചെടുത്ത നേരിട്ടുള്ള നികുതിയാണിതെന്ന് കേന്ദ്ര ധനമന്ത്രാലയം…
ഉത്പന്ന, സേവന കയറ്റുമതിയിലൂടെ 2030നകം 2 ലക്ഷം കോടി ഡോളറിന്റെ (ഏകദേശം 164 ലക്ഷം കോടി രൂപ) വരുമാനം ലക്ഷ്യമിടുന്ന പുതിയ വിദേശ വ്യാപാരനയം- FTP 2023 – ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്നു. രൂപ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര വ്യാപാരം വർദ്ധിപ്പിക്കുകയും പ്രധാന ലക്ഷ്യമാണ്. ഇന്ത്യൻ രൂപയുടെ വ്യാപാരം അന്താരാഷ്ട്രവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ പുറത്തിറക്കിയ വിദേശ വ്യാപാര നയത്തിന്റെ കാതലിതാണ്.2030-ഓടെ രാജ്യത്തിന്റെ പുറത്തേക്കുള്ള കയറ്റുമതി 2 ട്രില്യൺ ഡോളറായി ഉയർത്തുക, ഇന്ത്യൻ രൂപയെ ആഗോള കറൻസിയാക്കുകയും ഇ-കൊമേഴ്‌സ് കയറ്റുമതി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, കയറ്റുമതിക്കാർ, സംസ്ഥാനങ്ങൾ, ജില്ലകൾ, ഇന്ത്യൻ മിഷനുകൾ എന്നിവ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുക; ഇടപാട് ചെലവ് കുറയ്ക്കുക; കൂടുതൽ കയറ്റുമതി കേന്ദ്രങ്ങൾ വികസിപ്പിക്കുക. ഫോറിൻ ട്രേഡ് പോളിസി (എഫ്‌ടിപി) 2023-ന്റെ സമീപനം ‘പ്രോത്സാഹനത്തിൽ നിന്ന് ആശ്വാസം’ ‘incentive to remission’ എന്നതാണ്. ഇൻസെന്റീവുകളിൽ നിന്ന് വ്യത്യസ്ഥമായി കൂടുതൽ ഇളവുകളും, അർഹതയെ അടിസ്ഥാനമാക്കിയുള്ള മറ്റ് ആനുകൂല്യങ്ങളും ഉൾക്കൊള്ളിച്ചാണ് പുതിയ നയത്തിലൂടെ…
യുഎസ് ആസ്ഥാനമായ അസറ്റ് മാനേജ്മന്റ് കമ്പനിയായ BlackRock ഇന്ത്യയിലെ പ്രമുഖ എഡ്ടെക് കമ്പനിയായ ബൈജൂസിന്റെ വാല്യുവേഷൻ വെട്ടിക്കുറച്ചു. വാല്യുവേഷൻ ഏകദേശം 50% കുറച്ചതോടെ $11.5 ബില്യൺ ആയി കുറഞ്ഞു. 2022-ലെ എഡ്ടെക് ഡെക്കാകോണിന്റെ മൂല്യനിർണയമായ $22 Bn-ൽ നിന്നുള്ള ഏറ്റവും ഗണ്യമായ കുറവാണിത്. 2022 ഏപ്രിലിൽ, ബൈജൂസിൽ 1%-ൽ താഴെ മാത്രം ഓഹരി ഉടമസ്ഥതയുളള BlackRock ബൈജൂസിന്റെ ഓഹരികൾ യൂണിറ്റിന് ഏകദേശം 4,660 ഡോളറായി കണക്കാക്കിയിരുന്നു. ഇത് ഏകദേശം 22 ബില്യൺ ഡോളറിന്റെ മൂല്യമാണ് നൽകിയത്. എന്നാൽ ബ്ലാക്ക്‌റോക്ക് 2022 ഡിസംബർ അവസാനത്തോടെ ബൈജുസിന്റെ ഓഹരികളുടെ മൂല്യം ഒരു ഷെയറിന് $2,400 ആയി കുറച്ചു. മുൻവർഷത്തെ ഉയർന്ന മൂല്യനിർണ്ണയത്തിനും ശേഷം ഹൈ പ്രൊഫൈൽ നിക്ഷേപകരിൽ നിന്നുണ്ടാകുന്ന ഇത്തരം നടപടികൾ ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ കാര്യങ്ങൾ കൂടുതൽ വഷളാക്കുമെന്നാണ് സൂചിപ്പിക്കുന്നത്. വർദ്ധിച്ചുവരുന്ന വിപണിയിലെ ചാഞ്ചാട്ടവും നിയമ പ്രശ്നങ്ങളും കാരണം നിക്ഷേപകർ തങ്ങളുടെ ഇന്ത്യൻ പോർട്ട്‌ഫോളിയോയിലെ കമ്പനികളുടെ മൂല്യം വെട്ടിക്കുറച്ചതായി വാർത്തകൾ വന്നുകൊണ്ടേയിരിക്കുന്നു. യുഎസ്…
ഈ ഓഗസ്റ്റിൽ ബെംഗളൂരുവിൽ നടക്കുന്ന G20-DIA ഉച്ചകോടിക്ക് മുന്നോടിയായി ദേശീയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം നെറ്റ് വർക്ക് ശക്തിപ്പെടുത്തുന്ന കേന്ദ്രത്തിന്റെ പ്രക്രിയയിൽ കേരളവും പങ്കാളികളായി. സമ്പദ്‌വ്യവസ്ഥയുടെ പുരോഗതിയും സമൂഹങ്ങളുടെ ഉന്നമനവും ലക്ഷ്യമിട്ടുള്ള നൂതനമായ പരിഹാരങ്ങൾ പ്രദർശിപ്പിക്കുന്ന പരിപാടിയിൽ കേരളവും ഭാഗഭാക്കായി. കേരളത്തിന്റെ നവീന കമ്പനികളിലൂടെ ആഗോള സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു കളമശ്ശേരിയിൽ നടന്ന ജി20-ഡിജിറ്റൽ ഇന്നൊവേഷൻ അലയൻസ് നാഷണൽ റോഡ്‌ഷോ. ഇൻകുബേറ്ററുകൾ, വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനങ്ങൾ, എയ്ഞ്ചൽ നെറ്റ്‌വർക്കുകൾ, സ്റ്റാർട്ടപ്പ് സ്ഥാപകർ, മെന്റർമാർ, വിദഗ്ധർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ റോഡ്‌ഷോയുടെ ഭാഗമായി. G20-DIA റോഡ്‌ഷോ പരമ്പരയിലെ എട്ടാമത്തെ വേദിയായിരുന്നു കൊച്ചി. സൂറത്ത് (ഗുജറാത്ത്), ഇൻഡോർ (മധ്യപ്രദേശ്), ഭുവനേശ്വർ (ഒഡീഷ), ചെന്നൈ തമിഴ്നാട്, ബാംഗ്ലൂർ (കർണാടക), ഇംഫാൽ (മണിപ്പൂർ), ഗ്രേറ്റർ നോയിഡ (ഉത്തർപ്രദേശ്) എന്നിവയായിരുന്നു നേരത്തെയുള്ള സ്ഥലങ്ങൾ. രാജ്യത്തെ ഏറ്റവും വലിയ ഇലക്‌ട്രോണിക് ഹാർഡ്‌വെയർ ഇൻകുബേറ്ററായ മേക്കർ വില്ലേജായിരുന്നു മുഖ്യസംഘാടകർ. ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്‌സിൽ നടന്ന റീജിയണൽ മീറ്റിൽ ഇൻകുബേറ്റഡ് സ്ഥാപനങ്ങളുടെ ഉൽപ്പന്ന…
തിരുവനന്തപുരത്തെ ലുലു മാളിലേക്കൊന്നു കണ്ണോടിച്ചപ്പോൾ മാള്‍ ഓപ്പണ്‍ അരീനയില്‍ കണ്ടത് പറക്കുന്ന അണ്ണാന്‍ എന്നറിയപ്പെടുന്ന ഷുഗര്‍ ഗ്ലൈഡറിനെ കൈയ്യിലും, കൊക്കറ്റ് എന്നറിയപ്പെടുന്ന അപൂര്‍വ്വ ഇനം പക്ഷിയെ തോളത്തുമെടുത്ത് ഓമനിയ്ക്കുന്ന സംസ്ഥാന മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയെയാണ്. ലുലു പാല്‍തു ജാൻവർ പെറ്റ് കാര്‍ണിവല്‍ ഉദ്‌ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി പര്‍വതാരോഹകര്‍ക്ക് വഴികാട്ടിയായിരുന്ന സ്വിറ്റ്സര്‍ലന്‍ഡുകാരന്‍ സെന്റ് ബര്‍ണാഡ്, 55 കിലോമീറ്ററിലധികം വേഗത്തില്‍ കുതിച്ചു പായുന്ന ഇംഗ്ലണ്ടിലെ മുയല്‍വേട്ടക്കാരന്‍ വിപ്പെറ്റ്, വടക്കേഅമേരിക്കയില്‍ നിന്നുള്ള ഭീമന്‍ വളര്‍ത്തുപൂച്ച മെയിന്‍കൂണ്‍, ഒറ്റനോട്ടത്തില്‍ പൂച്ചയാണോ കടുവയാണോ എന്ന് സംശയം തോന്നിപ്പിയ്ക്കുന്ന ബംഗാള്‍ പൂച്ച, പറക്കുന്ന അണ്ണാന്‍….പിന്നെയുമുണ്ട് ലുലു പാല്‍തു ജാന്‍വര്‍ 2023 എന്ന് പേരിട്ട പെറ്റ് കാര്‍ണിവലിലെ കൗതുകകാഴ്ചകള്‍. സ്വദേശിയും വിദേശിയുമായ പൂച്ചകള്‍, നായകള്‍, കോഴികള്‍, പക്ഷികള്‍ ഉള്‍പ്പെടെ പരിചിതമായതും അപൂര്‍വ്വമായതുമായ വളര്‍ത്തുമൃഗങ്ങളുടെ കാഴ്ചകളാണ് ലുലു മാളിലെ പെറ്റ് കാര്‍ണിവലിനെ ശ്രദ്ധേയമാക്കുന്നത്. മൃഗങ്ങളെ വളര്‍ത്തുന്നവര്‍ അതിനോടൊപ്പം തന്നെ ലൈസന്‍സ് എടുത്ത് അവയെ സംരക്ഷിയ്ക്കണമെന്ന് മന്ത്രി പറഞ്ഞു. ഇതിന് പ്രോത്സാഹനം നല്‍കുന്നതാണ് ലുലു പാല്‍തു…