Author: News Desk

തിരുവനന്തപുരത്തെ ലുലു മാളിലേക്കൊന്നു കണ്ണോടിച്ചപ്പോൾ മാള്‍ ഓപ്പണ്‍ അരീനയില്‍ കണ്ടത് പറക്കുന്ന അണ്ണാന്‍ എന്നറിയപ്പെടുന്ന ഷുഗര്‍ ഗ്ലൈഡറിനെ കൈയ്യിലും, കൊക്കറ്റ് എന്നറിയപ്പെടുന്ന അപൂര്‍വ്വ ഇനം പക്ഷിയെ തോളത്തുമെടുത്ത് ഓമനിയ്ക്കുന്ന സംസ്ഥാന മൃഗസംരക്ഷണവകുപ്പ്  മന്ത്രി ജെ.ചിഞ്ചുറാണിയെയാണ്.  ലുലു പാല്‍തു ജാൻവർ പെറ്റ് കാര്‍ണിവല്‍ ഉദ്‌ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി പര്‍വതാരോഹകര്‍ക്ക് വഴികാട്ടിയായിരുന്ന സ്വിറ്റ്സര്‍ലന്‍ഡുകാരന്‍ സെന്റ് ബര്‍ണാഡ്, 55 കിലോമീറ്ററിലധികം വേഗത്തില്‍ കുതിച്ചു പായുന്ന ഇംഗ്ലണ്ടിലെ മുയല്‍വേട്ടക്കാരന്‍ വിപ്പെറ്റ്, വടക്കേഅമേരിക്കയില്‍ നിന്നുള്ള ഭീമന്‍ വളര്‍ത്തുപൂച്ച മെയിന്‍കൂണ്‍, ഒറ്റനോട്ടത്തില്‍ പൂച്ചയാണോ കടുവയാണോ എന്ന് സംശയം തോന്നിപ്പിയ്ക്കുന്ന ബംഗാള്‍ പൂച്ച, പറക്കുന്ന അണ്ണാന്‍….പിന്നെയുമുണ്ട് ലുലു പാല്‍തു ജാന്‍വര്‍ 2023 എന്ന് പേരിട്ട പെറ്റ് കാര്‍ണിവലിലെ കൗതുകകാഴ്ചകള്‍. സ്വദേശിയും വിദേശിയുമായ പൂച്ചകള്‍, നായകള്‍, കോഴികള്‍, പക്ഷികള്‍ ഉള്‍പ്പെടെ പരിചിതമായതും അപൂര്‍വ്വമായതുമായ വളര്‍ത്തുമൃഗങ്ങളുടെ കാഴ്ചകളാണ് ലുലു മാളിലെ പെറ്റ് കാര്‍ണിവലിനെ ശ്രദ്ധേയമാക്കുന്നത്.   മൃഗങ്ങളെ വളര്‍ത്തുന്നവര്‍ അതിനോടൊപ്പം തന്നെ ലൈസന്‍സ് എടുത്ത് അവയെ സംരക്ഷിയ്ക്കണമെന്ന് മന്ത്രി പറഞ്ഞു. ഇതിന് പ്രോത്സാഹനം നല്‍കുന്നതാണ് ലുലു പാല്‍തു…

Read More

നോ കോസ്റ്റ് ഹെൽത്ത് പ്രീ പെയ്ഡ് കാർഡുമായി QubeHealth ഇന്ത്യയിലെ കോർപ്പറേറ്റ് ജീവനക്കാർക്ക് വേണ്ടി നോ കോസ്റ്റ് ഇഎംഐ സവിശേഷതയുള്ള ഇ-റുപേ പവർഡ് പ്രീപെയ്ഡ് കാർഡ് അവതരിപ്പിക്കുകയാണ്. ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പുകൾക്കായുള്ള ഇന്ത്യയിലെ മുൻനിര ഫിൻടെക്ക് ക്യൂബ്ഹെൽത്ത് QubeHealth- ഇതുമായി ബന്ധപെട്ട് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ), ബാസ് സ്റ്റാർട്ടപ്പ്, ഫാൽക്കൺ എന്നിവയുമായി ക്യൂബ്ഹെൽത്ത് പങ്കാളിത്തം പ്രഖ്യാപിച്ചു. ആരോഗ്യ സംരക്ഷണത്തിനായി RuPay കോ-ബ്രാൻഡഡ് പ്രീപെയ്ഡ് കാർഡാണ് പുറത്തിറക്കുന്നത്. RuPay കോ-ബ്രാൻഡഡ് പ്രീപെയ്ഡ് കാർഡ് ഫാൽക്കൺ ക്യൂബ്ഹെൽത്തിന് അവരുടെ ഉപയോക്താക്കൾക്കായി ഒരു ഹെൽത്ത് കെയർ വാലറ്റും RuPay കോ-ബ്രാൻഡഡ് പ്രീപെയ്ഡ് കാർഡും ഉൾച്ചേർക്കുന്നതിനുള്ള സേവനങ്ങൾ BaaS പ്ലാറ്റ്ഫോം നൽകുന്നു. 600-ലധികം ആരോഗ്യ സേവന ദാതാക്കൾ ഉൾപ്പെടുന്ന Qubehealth പാർട്ണർ മർച്ചന്റ് ഇക്കോസിസ്റ്റത്തിൽ നിന്ന് 50% വരെ ക്യാഷ്ബാക്കുകളും കിഴിവുകളും ലഭിക്കുന്നതിനും, ആരോഗ്യ സംരക്ഷണ ചെലവുകൾക്ക് റീഇംബേഴ്‌സ്‌മെന്റുകൾ നേടാനും കാർഡ് ജീവനക്കാരെ പ്രാപ്തരാക്കുന്നു.  Qubehealth മൊബൈൽ ആപ്പിൽ സംയോജിപ്പിച്ചിരിക്കുന്ന കാർഡ് വഴി രാജ്യത്തുടനീളം 11,000 ആശുപത്രികളും ക്ലിനിക്കുകളും വെർച്വൽ, ഫിസിക്കൽ ഫോമുകളിൽ…

Read More

സംസ്ഥാന സർക്കാരിന്റെ രണ്ടാംവാർഷികത്തോടനുബന്ധിച്ച്‌ നേട്ടങ്ങളും മികവും അവതരിപ്പിക്കുന്ന ‘എന്റെ കേരളം’ പ്രദർശന വിപണന മേളയുടെ സംസ്ഥാന ഉദ്ഘാടനം ഏപ്രിൽ ഒന്നിന് രാത്രി ഏഴിന്‌ കൊച്ചി മറൈൻഡ്രൈവ് മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. “യുവതയുടെ കേരളം, കേരളം ഒന്നാമത്” പ്രമേയത്തിലുള്ള മേള എട്ടുവരെ തുടരും. വിവിധ വകുപ്പുകളും സ്ഥാപനങ്ങളും വ്യവസായവകുപ്പിനുകീഴിലെ എംഎസ്എംഇകൾ, കുടുംബശ്രീ, സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന സ്വയംതൊഴിൽ സംരംഭങ്ങൾ എന്നിവ അണിനിരക്കും. ബി ടു ബി മീറ്റ്, പ്രോജക്ട് റിപ്പോർട്ടുകൾ തയാറാക്കാനും ധനസഹായത്തിന് വഴികാട്ടാനുമുള്ള ക്ലിനിക്കുകൾ, സാങ്കേതികവിദ്യാ പ്രദർശനം, ചർച്ചാവേദി, ഭക്ഷ്യമേള എന്നിവയുമുണ്ടാകും. ദിവസവും വൈകിട്ട് പ്രമുഖ കലാസംഘങ്ങളുടെ സാംസ്‌കാരിക പരിപാടികളും അരങ്ങേറും. പൊലീസ്, കൃഷി, വ്യവസായം എന്നിവയുടെ പവിലിയനുകളുമുണ്ടാകും. ദുഃഖവെള്ളിയായ ഏപ്രിൽ ഏഴ് ഒഴികെയുള്ള ദിവസങ്ങളിൽ സെമിനാറുകളും ബോധവൽക്കരണ പരിപാടികളും നടക്കും. ആധാർ രജിസ്‌ട്രേഷൻ, പുതുക്കൽ തുടങ്ങിയ സേവനങ്ങൾക്ക്‌ അക്ഷയയുടെ പവിലിയനുണ്ടാകും. ഭക്ഷ്യ–-റവന്യു വകുപ്പുകളുടെ സ്റ്റാളുകളിൽ വിവിധ സേവനങ്ങൾ ലഭ്യമാക്കും. മാലിന്യസംസ്‌കരണത്തിലെ പുതിയ മാതൃകകൾ ശുചിത്വ മിഷൻ അവതരിപ്പിക്കും.…

Read More

നികുതിയും സെസും രൂപവും ഭാവവും മാറി എത്തിയ ഏപ്രിൽ വലതു കാൽ വച്ച് പുതിയായൊരു സാമ്പത്തിക വർഷത്തിലേക്ക്. പെട്രോളിനും ഡീസലിനും കേരളത്തിൽ രണ്ടു രൂപ കൂടി.  കാർ, ബൈക്ക്, സ്വർണം, ഭൂമി, സിഗരറ്റ്, മദ്യം എല്ലാത്തിനും പൊള്ളുന്ന വിലയായി പെട്രോൾ, ഡീസൽ വില കൂടുന്നതോടെ അവശ്യ സാധനങ്ങളുടെ വില ദിവസങ്ങൾ കൊണ്ട് റോക്കറ്റ് പോലെ കുതിച്ചുയരും. പാചക വാതക വില ഇതോടൊപ്പം ഇനിയും കൂടും. നികുതി, സെസ് എന്നിവയിലൂടെ 2023-24 സാമ്പത്തിക വർഷത്തിൽ അധിക ബാധ്യത ജനങ്ങളിലേക്ക് എത്തും. അതെ സമയം കേരളത്തിന് തൊട്ടടുത്ത തമിഴ്നാട്ടിൽ പെട്രോളിന് ലിറ്ററിന് കേരളത്തേക്കാൾ വിലകുറവ് 6 രൂപ വരെയാണ്. കുറച്ചു പ്രതീക്ഷക്കു വക നൽകുന്ന കാര്യങ്ങൾക്കും ഏപ്രിൽ തുടക്കമിട്ടിട്ടുണ്ട് കേട്ടോ ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പുതുക്കിയ വായ്‌പാ പദ്ധതി ക്കു തുടക്കമായി. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഒരുകോടി രൂപ വരെയുള്ള വായ്‌പയ്ക്കുള്ള വാർഷിക ഗ്യാരന്റി ഫീ കേന്ദ്ര സർക്കാർ 2 % ൽ നിന്ന് 0.37…

Read More

രാജ്യത്തെ വനിതാ സംരംഭകരെ സഹായിക്കുന്നതിനായി നീതി ആയോഗിന്റെ വനിതാ സംരംഭകത്വ പ്ലാറ്റ്‌ഫോമുമായി യോജിച്ചു ഭാരത് പേ-BharatPe. വനിതാ MSME സംരംഭകർക്ക് മെന്റർഷിപ്പ്, നെറ്റ്‌വർക്കിംഗ് ചാനലുകൾ, പഠന വിഭവങ്ങൾ എന്നിവയിലേക്ക് പ്രവേശനം നൽകുന്ന അഗ്രഗേറ്റർ പ്ലാറ്റ്‌ഫോം വികസിപ്പിക്കുകയാണ് ലക്‌ഷ്യം. ഫിൻ‌ടെക് കമ്പനിയായ ഭാരത്‌പേയുടെ കമ്പനിയായ പേബാക്കിന്റെ-PAYBACK- കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി സംരംഭമായ ഭാരത്‌പേ കെയേഴ്‌സ് ആണ് പദ്ധതി നടപ്പാക്കുന്നത്. 2021-ൽ അമേരിക്കൻ എക്‌സ്‌പ്രസ്, ഐസിഐസിഐ ഇൻവെസ്റ്റ്‌മെന്റ് സ്‌ട്രാറ്റജിക് ഫണ്ടിൽ നിന്ന് മൾട്ടി-ബ്രാൻഡ് ലോയൽറ്റി പ്രോഗ്രാമായ PAYBACK നെ BharatPe ഏറ്റെടുത്തിരുന്നു. സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ ആറാമത്തെ സാമ്പത്തിക സെൻസസ് പ്രകാരം, ഇന്ത്യയിലെ മൊത്തം സംരംഭകരിൽ 13.76 ശതമാനം മാത്രമാണ് സ്ത്രീകൾ, ഇത് മൊത്തം 58.5 ദശലക്ഷം സംരംഭകരിൽ 8.05 ദശലക്ഷമാണ്. ഇത് കണക്കിലെടുത്ത്, ഇന്ത്യയിലെ എല്ലാ തലത്തിലുമുള്ള വനിതാ സംരംഭകർ നേരിടുന്ന തടസ്സങ്ങൾ പരിഹരിക്കാനും സ്ത്രീകൾക്ക് വളർച്ചയ്ക്ക് തുല്യ അവസരങ്ങൾ ഉറപ്പാക്കാനുമാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നതെന്ന് ഭാരത പേ വ്യക്തമാക്കുന്നു. വനിതകളുടെ കഴിവ്…

Read More

‘Ching’s Secret’ ഉടമസ്ഥ കമ്പനിയായ ക്യാപിറ്റൽ ഫുഡ്‌സിനെ ഏറ്റെടുക്കാൻ നെസ്‌ലെ. ഒരു ബില്യൺ ഡോളറിന്റെ ഇടപാടിൽ ലോകത്തിലെ ഏറ്റവും വലിയ ഫുഡ് ഗ്രൂപ്പായ നെസ്‌ലെ ക്യാപിറ്റൽ ഫുഡ്‌സിനെ ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ട്. ചിങ്‌സ് സീക്രട്ട് ബ്രാൻഡിൽ “ദേശി ചൈനീസ്” ഫ്ലേവറുകളാൽ സമ്പന്നമായ എരിവുള്ള നൂഡിൽസ്, ഫ്യൂഷൻ ചട്‌നികൾ എന്നിവ വിപണിയിലെത്തുന്നു. സ്മിത്ത് & ജോൺസ് കുക്കിംഗ് പേസ്റ്റുകളും മസാല മിക്സുകളും ക്യാപിറ്റൽ ഫുഡ്സ്  വിപണനം ചെയ്യുന്നുണ്ട്. മുംബൈ ആസ്ഥാനമായുള്ള ക്യാപിറ്റൽ ഫുഡ്‌സുമായി ഇടപാടിന്റെ നിബന്ധനകൾ സ്വിസ് കമ്പനി ചർച്ച ചെയ്യുന്നതായാണ് റിപ്പോർട്ട്. 1961-ൽ ഇന്ത്യയിൽ അതിന്റെ ആദ്യ ഉൽപ്പാദന കേന്ദ്രം ആരംഭിച്ച നെസ്‌ലെ, തൈര് മുതൽ ധാന്യങ്ങൾ വരെ രാജ്യത്ത് വിൽക്കുന്നു. ക്യാപിറ്റൽ ഫുഡ്സിന്റെ നിക്ഷേപകരിൽ 2018-ൽ കമ്പനിയുടെ ഓഹരി വാങ്ങിയ പ്രമുഖ നിക്ഷേപസ്ഥാപനമായ ജനറൽ അറ്റ്ലാന്റികും ഉൾപ്പെടുന്നു. ക്യാപിറ്റൽ ഫുഡ്സ് ഏറ്റെടുക്കുന്നതിനെ കുറിച്ച് നെസ്‌ലെ ഇന്ത്യയുടെ വക്താവ് പ്രതികരിക്കാൻ വിസമ്മതിച്ചു. ഡീലിനെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുമ്പോൾ, മറ്റ് നിരവധി കമ്പനികളും ക്യാപിറ്റൽ ഫുഡ്‌സ്…

Read More

വാഴനാരില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളുമായി അഗ്രോ സ്റ്റാര്‍ട്ടപ്പ് Greenikk ആർക്കും ഒരുപയോഗവുമില്ലാതെ കവലയിൽ ഇരിക്കുന്ന ചെറുപ്പക്കാരെ കാണുമ്പോൾ പണ്ട് കാരണവന്മാർ ആത്മഗതം പറയുമായിരുന്നു. ഇവന്മാരെ പഠിക്കാൻ വിട്ട സമയത്തു 10 വാഴക്കന്ന് വച്ചിരുന്നെങ്കിൽ അതിപ്പോൾ കുലച്ചു വിളഞ്ഞനെ എന്ന്. അക്കാലമൊക്കെ കഴിഞ്ഞു കേട്ടോ. വാഴയെ അങ്ങനങ്ങു കുറച്ചു കാണണ്ട. വാഴ നമുക്ക് വാഴപ്പഴം തരുമെന്നല്ലേ കുഞ്ഞു ക്‌ളാസിൽ ചൊല്ലിപ്പഠിച്ചത്. എന്നാൽ കേട്ടോളൂ വാഴ വാഴക്കുല മാത്രമല്ല തരിക, വാഴതണ്ടു മുതൽ വാഴ നാര് വരെ ഇന്ന് മാറും മൂല്യ വർധിത ഉത്പന്നങ്ങളായിട്ട്. അതിനുണ്ടല്ലോ അഗ്രി സ്റ്റാര്‍ട്ടപ്പ് ഗ്രീനിക്. വാഴനാരില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കായി വാഴത്തണ്ടിന്‍റെ വിതരണം ശക്തിപ്പെടുത്തുന്നതിനായുള്ള സംവിധാനം വികസിപ്പിച്ചെടുത്ത് ഇന്ത്യയിലെ ആദ്യത്തെ വാഴപ്പഴ വിതരണ ശൃംഖല സൃഷ്ടിച്ച അഗ്രോ ബിസിനസ് സ്റ്റാര്‍ട്ടപ്പായ ഗ്രീനിക്ക്. ആഭ്യന്തര, ആഗോള വിപണികളില്‍ ഈ ഉത്പന്നങ്ങള്‍ക്കുള്ള ആവശ്യം കണക്കിലെടുത്ത് സംരംഭകര്‍ക്കും കരകൗശല വിദഗ്ധര്‍ക്കും വാഴത്തണ്ടിന്‍റെ വിതരണം ആവശ്യാനുസരണം ഗ്രീനിക്ക് ഉറപ്പാക്കും. കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ…

Read More

സ്വർണത്തിനും യുണീക്ക് ഐഡന്റിഫിക്കേഷനോ? ഹാൾമാർക്ക്ഡ് സ്വർണാഭരണങ്ങളിലും  ബ്ലോക്ക് ചെയ്നിലും പിടി മുറുക്കി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (BIS). ഹാൾമാർക്ക്ഡ് സ്വർണാഭരണങ്ങൾക്ക്   6 അക്ക ആൽഫാന്യൂമെറിക് HUID ഏപ്രിൽ 1 മുതൽ നിർബന്ധമാക്കികഴിഞ്ഞു. ബ്ലോക്ക്ചെയിൻ പോലുള്ള ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾക്കും ബിഐഎസ് മാനദണ്ഡങ്ങൾ അന്തിമ ഘട്ടത്തിലാണ്. സ്വർണാഭരണങ്ങളുടെയും, സ്വർണ പുരാവസ്തുക്കളുടെയും വിൽപ്പനയ്ക്ക് ആറ് അക്ക ആൽഫാന്യൂമെറിക് എച്ച്യുഐഡി (ഹാൾമാർക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ) ഉറപ്പാക്കുന്നതിനു സർക്കാർ ഏപ്രിൽ 1 സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ഇതിനായി ഇനി സമയപരിധി ദീർഘിപ്പിക്കില്ലെന്നു ബിഐഎസ് മേധാവി പ്രമോദ് കുമാർ തിവാരി വ്യക്തമാക്കി. പഴയ സ്റ്റോക്ക് നീക്കം ചെയ്യാൻ ജുവലറികൾക്ക് 2 വർഷത്തിലേറെ സമയം അനുവദിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇനി കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 3 മാസം കൂടി സാവകാശം നൽകി കേരള ഹൈക്കോടതി സ്വർണാഭരണങ്ങളിൽ എച്ച്.യു.ഐ.ഡി ഹാൾമാർക്ക് പതിപ്പിക്കാൻ മൂന്ന് മാസം കൂടി സമയം നീട്ടി നൽകി ഹൈക്കോടതി എച്ച്.യു.ഐഡി ഹാൾമാർക്ക് പതിച്ച ആഭരണങ്ങൾ മാത്രമേ ഏപ്രിൽ…

Read More

ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാവായ OnePlus അതിന്റെ വരാനിരിക്കുന്ന സ്മാർട്ട്‌ഫോണായ OnePlus Nord CE 3 Lite 5G ഇന്ത്യയിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നു. അത് Amazon.in വഴിയാകും വാങ്ങാൻ ലഭ്യമാകുക. BIS ഉൾപ്പെടെ വിവിധ സർട്ടിഫിക്കേഷൻ നോർഡ് 3 5G നേടിയിരുന്നു.   അതിന്റെ മോഡൽ നമ്പറും കമ്പനി ആദ്യമായി വെളിപ്പെടുത്തി. ജൂൺ അവസാനമോ ജൂലൈ ആദ്യമോ OnePlus Nord 3 5G ഇന്ത്യയിലെത്തുമെന്നാണ് കരുതുന്നത്. അടുത്തിടെ ചൈനയിൽ പുറത്തിറങ്ങിയ OnePlus Ace 2V യുടെ റീബ്രാൻഡഡ് പതിപ്പാണ് OnePlus Nord 3 5G എന്നാണ് പറയപ്പെടുന്നത്. OnePlus Nord 2 മായി താരതമ്യപ്പെടുത്തുമ്പോൾ, Nord 3 മെച്ചപ്പെട്ട ഡിസ്‌പ്ലേയും ശക്തമായ ചിപ്‌സെറ്റും നൽകുമെന്ന് പ്രതീക്ഷിക്കുന്നു. OnePlus Nord 3 5G-ക്ക് 6.72-ഇഞ്ച് ഫുൾ-എച്ച്‌ഡി + അമോലെഡ് ഡിസ്‌പ്ലേ ലഭിക്കും. ഡിസ്‌പ്ലേയ്ക്ക് കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവും 120Hz റിഫ്രഷ് റേറ്റും ഉണ്ടായിരിക്കും. നോർഡ് 3 സ്മാർട്ട്‌ഫോണിനായി 4nm-പ്രോസസ്സ് ചെയ്ത MediaTek Dimensity 9000 ചിപ്‌സെറ്റ് ഇതിലുണ്ടാകും.512GB വരെ UFS 3.1 സ്റ്റോറേജിലും 16GB വരെ LPDDR5X റാമിലും…

Read More

2024ലോടെ കേരളത്തെ സീറോ വേസ്റ്റ് പദവിയിലെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ്. പ്രതിസന്ധികൾ ഒഴിവാക്കാനുള്ള മുൻകരുതലുകളാണ് കേരളത്തിലെ മാലിന്യ പരിപാലന രംഗത്ത്  ആവശ്യമെന്നും, പ്രതിസന്ധി ഉണ്ടായാൽ പ്രശ്‌നപരിഹാരത്തിനുള്ള അവസരമായി അതിനെ കാണണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ശുചിത്വ സൈന്യമാണ് ഹരിത കർമസേന. ഹരിതകർമസേനയില്ലാതെ സീറോ വേസ്റ്റ് എന്ന ലക്ഷ്യം കൈവരിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രഥമ അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനാചരണത്തോടനുബന്ധിച്ച് ശുചിത്വ മിഷനും യു.എസ്.ടി ഗ്ലോബലും സംയുക്തമായി സംഘടിപ്പിച്ച ബീച്ച് ക്ലീൻ അപ് ഡ്രൈവ് തിരുവനന്തപുരം ജില്ലയിലെ പെരുമാതുറയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി .കടലോരശുചീകരണത്തിൽ മന്ത്രിയും പങ്കാളിയായി. ഐക്യരാഷ്ട്രസഭയുടെ നിർദേശപ്രകാരം 2023 മുതൽ എല്ലാ വർഷവും മാർച്ച് 30 അന്താരാഷ്ട്ര സീറോവേസ്റ്റ് ദിനമായി ആചരിക്കും. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളുടെ പുനരുപയോഗം പരമാവധിയാക്കാനും മാലിന്യവും ഉപഭോഗവും കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ദിനാചരണം സംഘടിപ്പിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ നിർമാർജനം ചെയ്ത് വൃത്തിയുള്ള ബീച്ചുകൾ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ‘അഡോപ്റ്റ് എ…

Read More