Author: News Desk
ആരെയും അത്ഭുതപ്പെടുത്തുന്ന മേക്ക് ഓവറിന് ഒരുങ്ങുകയാണ് ഡെൽഹി റെയിൽവേ സ്റ്റേഷൻ. ഈ വർഷം മൂന്ന് ഘട്ടങ്ങളിലായി പുനർനിർമ്മാണം പൂർത്തിയാകുന്നതോടെ സ്റ്റേഷന്റെ മുഖം മാറും. 1926ൽ ഈസ്റ്റ് ഇന്ത്യൻ റെയിൽവേ കമ്പനി ഒറ്റനിലയുള്ള ഒരു റെയിൽറോഡ് സ്റ്റേഷൻ നിർമ്മിച്ചു. വർഷങ്ങൾക്കിപ്പുറം ന്യൂ ഡെൽഹി റെയിൽവേ സ്റ്റേഷൻ എന്നറിയപ്പെടുന്ന നിലയിലേയ്ക്ക് ഇത് വളരുകയായിരുന്നു. അജ്മേരി ഗേറ്റിനും പഹർഗഞ്ചിനും ഇടയിൽ ഒറ്റ പ്ലാറ്റ്ഫോമുള്ള സ്റ്റേഷനായിട്ടായിരുന്നു തുടക്കം. ഇപ്പോൾ, ട്രെയിൻ ഫ്രീക്വൻസിയിലും, യാത്രക്കാരുടെ ട്രാഫിക്കിലും രാജ്യത്തെ ഏറ്റവും തിരക്കേറിയ സ്റ്റേഷനുകളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു. ആകെ 16 പ്ലാറ്റ്‌ഫോമുകളും 18 ട്രാക്കുകളും നിലവിൽ സ്റ്റേഷനിലുണ്ട്. പ്ലാറ്റ്‌ഫോം 1 പഹർഗഞ്ചിലാണ്. അജ്മേരി ഗേറ്റിലേക്ക് തുറക്കുന്നതാണ് പ്ലാറ്റ്‌ഫോം 16. ഡൽഹിയിലെ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ടായ കൊണാട്ട് പ്ലേസിൽ നിന്ന് രണ്ട് കിലോമീറ്റർ മാത്രം അകലെയാണ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. 300ലധികം റെയിൽവേ ലൈനുകളിലൂടെ നിരവധി പ്രധാന നഗരങ്ങളുമായി ഈ സ്റ്റേഷൻ ബന്ധിപ്പിച്ചിരിക്കുന്നു. ഇവിടെ നിന്ന് പുറപ്പെടുന്ന 400 ട്രെയിനുകൾ രാജ്യത്തെ 867…
തമിഴ്നാട് കേന്ദ്രീകരിച്ച് ഇലക്ട്രിക്ക് കാറുകളും, ലിഥിയം അയേൺ സെല്ലുകളും നിർമ്മിക്കുന്നതിന് 7,614 കോടി രൂപ നിക്ഷേപിക്കാൻ ഒല ഇലക്ട്രിക്. നിക്ഷേപവുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാരുമായുള്ള ധാരണാപത്രത്തിൽ ഒല കഴിഞ്ഞ ദിവസം ഒപ്പുവച്ചു. കരാർ പ്രകാരം, ഒല ഗ്രൂപ്പ് കമ്പനികളായ ഒല സെൽ ടെക്‌നോളജീസ്, ഒല ഇലക്ട്രിക് ടെക്‌നോളജീസ് എന്നിവ യഥാക്രമം ലിഥിയം അയേൺ സെൽ പ്ലാന്റും ഇവി കാർ പ്ലാന്റും സ്ഥാപിക്കും. ലിഥിയം സെല്ലുകൾ നിർമ്മിക്കുന്നതിനായി ഒല സെൽ ടെക്‌നോളജീസ് 5,114 കോടി രൂപയും, കാർ പ്ലാന്റിനായി ഒല ഇലക്ട്രിക് ടെക്‌നോളജീസ് 2,500 കോടി രൂപയും നിക്ഷേപിക്കും. സംയോജിത നിക്ഷേപം 3,111 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വിലയിരുത്തുന്നു. തമിഴ്നാട്ടിലെ കൃഷ്ണഗിരി കേന്ദ്രീകരിച്ചാണ് ഇരു പ്ലാന്റുകളും നിർമ്മിക്കുന്നത്. തമിഴ്നാടിന്റെ പുതിയ ഇവി പോളിസി ഇലക്ട്രിക്ക് വാഹന സെഗ്മെന്റിൽ 50,000 കോടിയുടെ നിക്ഷേപം ലക്ഷ്യമിട്ടുള്ള പുതിയ ഇവി പോളിസി അടുത്തിടെയാണ് തമിഴ്നാട് സർക്കാർ പുറത്തിറക്കിയത്. 1.5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതി പ്രഖ്യാപിച്ച് ദിവസങ്ങൾക്ക്…
പ്രവാസികൾക്ക് വീണ്ടും കൈത്താങ്ങായി സൗദി അറേബ്യ സൗദി അറേബ്യയിലെ കമ്പനികൾ പ്രവാസികൾ അടക്കം തങ്ങളുടെ കീഴിൽ പണിയെടുക്കുന്ന പണിയെടുക്കുന്ന തൊഴിലാളികൾക്ക് വർധിപ്പിച്ചത് വൻ ശമ്പള വർദ്ധനവ്. ഇത്തവണ ആറ് മുതൽ പത്ത് ശതമാനം വരെ വേതന വർദ്ധനവ് കമ്പനികൾ തൊഴിലാളികൾക്കായി നടപ്പിലാക്കിയതോടെ മറ്റു ജിസിസി രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന ശമ്പള വർദ്ധനവ് കൊണ്ട് വന്ന രാജ്യമായി ഇക്കൊല്ലം സൗദി മാറി. തൊഴിലാളികൾക്ക് ശമ്പളം വർധിപ്പിക്കുന്നതിൽ ഖത്തർ തൊട്ട് പുറകിലുണ്ട്. തൊഴിലാളികളുടെ ശമ്പള വർധനവിന്റെ കാര്യത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്നത് കുവൈറ്റ് ആണ്. GCC രാജ്യങ്ങളിലെ 63 ശതമാനം കമ്പനികൾ ഇക്കൊല്ലം ശമ്പള വർദ്ധനവ് നടപ്പിലാക്കിയപ്പോൾ സൗദിയിലെ 88 ശതമാനം കമ്പനികളും അത് നടപ്പിലാക്കി മുന്നിലെത്തി. മാനേജ്‌മെന്റ് കൺസൾട്ടിംഗ് കമ്പനി Procapita നടത്തിയ സർവേ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. വ്യവസായികളും ഹ്യൂമൻ റിസോഴ്‌സ് എക്‌സ്‌പെർട്‌സും വിവിധ മേഖലകളിലുളളവരാണ് സർവേയിൽ. വാർഷിക അലവൻസുകൾ ഉൾപ്പെടെ തൊഴിൽ വ്യവസ്ഥകൾ പ്രകാരം ഏറ്റവും കൂടുതൽ വേതനം…
തുറമുഖം മുതൽ വൈദ്യുതി വരെ അമ്മാനമാടുന്ന അദാനി ഗ്രൂപ്പ് തിരിച്ചുവരവിനൊരുങ്ങുന്നു ആഗോള ഷെയർ ഹോൾഡർ ആക്ടിവിസ്റ്റുകളുടെ ആക്രമണത്തിന് തങ്ങൾ ഇരയായി എന്നാണ് ഗൗതം അദാനി ഗ്രൂപ്പിന്റെ അന്താരാഷ്ട്ര നിലപാടിപ്പോൾ. അതിനെ പ്രതിരോധിക്കാൻ കച്ച കെട്ടിയിറങ്ങിയിരിക്കുന്നു അദാനി ഗ്രൂപ്പ്. തുറമുഖം മുതൽ വൈദ്യുതി വരെ അമ്മാനമാടുന്ന അദാനി ഗ്രൂപ്പിനെ തെല്ലൊന്നുമല്ല വിപണിയിലെ തകർച്ചക്ക് കാരണമായ നീക്കങ്ങൾ അലോസരപ്പെടുത്തിയത്. അമേരിക്കൻ നിയമ സ്ഥാപനമായ വാച്ച്‌ടെൽ, ലിപ്റ്റൺ, റോസൻ & കാറ്റ്‌സ് (Wachtell, Lipton, Rosen & Katz) ഇവയെല്ലാം ഹിൻഡൻബെർഗ് (Hindenburg Research) വരുത്തിവെച്ച സാമ്പത്തിക നഷ്ടത്തിനും മാനഹാനിക്കും എതിരായി അദാനിക്ക് വേണ്ടി ശബ്ദമുയർത്തും. വാച്ച്‌ടെൽ ഏറ്റവും ചെലവേറിയ, പഞ്ചനക്ഷത്ര യുഎസ് നിയമ സ്ഥാപനങ്ങളിലൊന്നാണ്. ഷെയർഹോൾഡർ ആക്ടിവിസ്റ്റുകളുടെ ആക്രമണം നേരിടുന്ന ക്ലയന്റുകളെ പ്രതിരോധിക്കുന്നതിൽ അനുഭവപരിചയമുണ്ട് എന്നതുകൊണ്ട് തന്നെയാണ് അദാനി ഗ്രൂപ്പ് വാച്ച്‌ടെല്ലിന്റെ സഹായം തേടിയിരിക്കുന്നതും. അതെ തങ്ങൾക്ക് ഓഹരി വിപണിയിൽ 132 ബില്യൺ ഡോളർ നഷ്ടമുണ്ടാക്കിയ ഹിൻഡൻബർഗ് വെളിപ്പെടുത്തലിൽ നിന്നും ഗൗതം അദാനി തിരിച്ചുവരവിന്റെ…
വിമാനങ്ങൾ വാങ്ങിക്കൂട്ടാൻ ഇന്ത്യൻ എയർലൈനുകൾ, എയർ ബസിന് ഇൻഡിഗോയുടെ 500 ഓർഡർ എയർബസിൽ നിന്നും ബോയിംഗിൽ നിന്നും 470 വിമാനങ്ങൾ വാങ്ങാനുള്ള എയർ ഇന്ത്യയുടെ ചരിത്രപരമായ കരാർ തെല്ലൊന്നുമല്ല അമേരിക്കക്കും ഫ്രാൻസിനും ആശ്വാസം നൽകിയത്. ഇതാ വീണ്ടും ഇന്ത്യൻ വിമാനകമ്പനികൾ ഇന്ത്യയിൽ നിന്നുള്ള വ്യോമ ഗതാഗതത്തിനായി വീണ്ടും ബോയിങ്, എയർ ബസുകൾ വാങ്ങിക്കൂട്ടുകയാണ്. ഒന്നും രണ്ടുമല്ല വരുന്ന രണ്ടു വർഷം കൊണ്ട് 1200 ഗതാഗത വിമാനങ്ങൾ. ഇൻഡിഗോയും മറ്റ് ഇന്ത്യൻ എയർലൈനുകളും ഏകദേശം 1,200 വിമാനങ്ങൾ ഓർഡർ ചെയ്യാൻ ഒരുങ്ങുന്നതായി സെന്റർ ഫോർ ഏഷ്യ പസഫിക് ഏവിയേഷൻ ഇന്ത്യയുടെ (CAPA India) റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇൻഡിഗോ (Indigo) തങ്ങൾക്കായി ഇതുവരെ എയർ ബസ്സിൽ നിന്ന് മാത്രം 500 വിമാനങ്ങൾക്കായി ഓർഡർ നൽകിയിട്ടുണ്ട്. അമേരിക്കൻ ബോയിങ്ങാകട്ടെ ഇൻഡിഗോയിൽ നിന്നും മറ്റു ഇന്ത്യൻ വിമാന കമ്പനികളിൽ നിന്നുമുള്ള പുതിയ ഓർഡറിനായുള്ള കാത്തിരിപ്പിലാണ്. ഇൻഡിഗോ ടർക്കിഷ് എയർലൈനുമായി പങ്കാളിത്തത്തിന് അതിനിടെ രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ…
ഇന്ത്യന്‍ പ്രതിരോധ രംഗത്തിന്റെ വലിയ വ്യവസായ സഹകരണ സാദ്ധ്യതകള്‍ എത്രത്തോളം ആയിരിക്കും എന്നതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിനൊരു ഏറ്റവും പുതിയ ഉത്തരമായിരുന്നു ബംഗളൂരുവിൽ നടന്ന എയ്റോ ഇന്ത്യ 2023 (Aero India 2023). ആ വേദിയിൽ നിന്നുമൊന്നു തിരിഞ്ഞുനോക്കുകയാണെങ്കിൽ ഇന്ത്യയുടെ MAKE IN INDIA യുദ്ധ വിമാനമായ തേജസിന് 50,000 കോടി രൂപയുടെ കയറ്റുമതിക്ക് കൂടി എയ്റോ ഇന്ത്യ വേദിയിൽ വച്ച് ഓർഡർ ലഭിച്ചു. തേജസ് വിമാനങ്ങൾക്ക് വിദേശ രാജ്യങ്ങളിൽ നിന്നും നേരത്തേ ലഭിച്ച 84,000 കോടിയുടെ ഓർഡറിന് പുറമെയാണിത്. വിമാന ഹെലികോപ്റ്റർ നിർമാണ കമ്പനിയായ ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ് ലിമിറ്റഡ് (HAL) പ്രഖ്യാപിച്ചത് സ്വകാര്യ, സ്റ്റാർട്ടപ്പ് മേഖലയുമായി ചേർന്ന് വാണിജ്യ ആവശ്യങ്ങൾക്കായുള്ള PSLV റോക്കറ്റുകൾ നിർമിക്കുമെന്നാണ്. ഏറ്റവും വലിയ ഹെലികോപ്ടർ നിർമാണ ശാലക്ക് HAL കർണാടകയിലെ തുംകൂറിൽ തുടക്കമിട്ടുകഴിഞ്ഞു. പ്രതിവർഷം 1000 ഹെലികോപ്റ്ററുകൾ നിർമിച്ചിറക്കുകയെന്നതാണ് HAL ടാർജറ്റ്. ഇന്ത്യ ആയുധ കയറ്റുമതിയിൽ കുതിക്കുന്നു 2025 ആവുമ്പോഴേക്കും പ്രതിവര്‍ഷം 35,000 കോടിയുടെ പ്രതിരോധ…
നോക്കിയ പഴയ നോക്കിയയല്ല. ഇപ്പോഴിതാ, ഏറ്റവും മികച്ച പരിസ്ഥിതി സൗഹൃദ മോഡൽ എന്നവകാശപ്പെടുന്ന X30 5Gയുമായി എത്തിയിരിക്കുകയാണ് കമ്പനി. നൂറു ശതമാനം റീസൈക്കിൾ ചെയ്‌ത അലുമിനിയം ഫ്രെയിമിലാണ് സ്മാർട്ട്ഫോൺ നിർമ്മിച്ചിരിക്കുന്നതെന്നാണ് അവകാശവാദം. 2022 സെപ്റ്റംബറിൽ പുറത്തിറക്കിയ സ്മാർട്ട്ഫോൺ ഇപ്പോഴാണ് ഇന്ത്യൻ വിപണിയിൽ ഇറക്കുന്നത്. സ്‌നാപ്ഡ്രാഗണ്‍ 695 5ജി പ്രോസസ്സർ, 50 എംപി ഡ്യുവല്‍ റിയര്‍ ക്യാമറ എന്നിവ സവിശേഷതകളാണ്. 4200 എംഎഎച്ച് ബാറ്ററി, 33 വാട്ട് അതിവേഗ ചാര്‍ജിങ് എന്നീ സവിശേഷതകളുമുണ്ട്. രണ്ട് ദിവസത്തെ ബാറ്ററി ലൈഫാണ് ഫോണിന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ക്യാമറ ഫീച്ചറുകളും, വിലയും 8 ജിബി റാമും, 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിൽ മൂന്ന് വർഷത്തെ ആൻഡ്രോയിഡ്, സുരക്ഷാ അപ്ഡേറ്റുകൾ ലഭിക്കും. നോക്കിയ എക്സ്30 5ജി സ്മാർട്ട്ഫോണിൽ ഡ്യുവൽ റിയർ ക്യാമറ സംവിധാനമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ആകർഷകമായ ഡിസൈനും, ക്യാമറ സെൻട്രിക് ഫീച്ചറുകളുമെല്ലാം സ്മാർട്ട്ഫോണിൽ ലഭ്യമാണ്. 48,999 രൂപയുടെ പ്രൈസ് ടാഗോടെയാണ് വിപണിയിൽ എത്തിയതെങ്കിലും,…
ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയും വിസ്താരയും തമ്മിലുള്ള ലയന നടപടികൾ ആരംഭിച്ചതായി റിപ്പോർട്ട് എയർ ഇന്ത്യയും വിസ്താരയും കഴിഞ്ഞ വർഷം ലയനം പ്രഖ്യാപിച്ചിരുന്നു. ജനുവരിയിൽ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത എയർ ഇന്ത്യയുമായുള്ള ലയനത്തിന്റെ ഭാഗമായി SIA എയർ ഇന്ത്യയിൽ 2,059 കോടി രൂപ നിക്ഷേപിക്കും. ഇടപാട് പൂർത്തിയാകുമ്പോൾ എയർ ഇന്ത്യയിൽ എസ്ഐഎയ്ക്ക് 25.1 ശതമാനം ഓഹരി ലഭിക്കും. ലയനത്തിന് RBI, DGCA, സിവിൽ ഏവിയേഷൻ മന്ത്രാലയം തുടങ്ങിയവയുടെ അനുമതി ആവശ്യമാണ്. ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമാണ് വിസ്താര എന്നിരിക്കെ, ഇന്ത്യയുടെയും സിംഗപ്പൂരിലെയും കോംപറ്റീഷൻ അതോറിറ്റികളുടെ അനുമതിയും ആവശ്യമാണ്. ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ആവശ്യമായ എല്ലാ അനുമതികളും നേടുന്നതിന് ടാറ്റാ സൺസ് വേഗത്തിൽ മുന്നോട്ട് പോകുകയാണ്. നിയമ സ്ഥാപനമായ AZB പാർ്ട്ണേഴ്സിനെ റെഗുലേറ്ററി, നിയമപരമായ പാലനം എന്നിവയ്ക്കായി നിയോഗിച്ചിട്ടുണ്ടെന്നും The Economic Times റിപ്പോർട്ട് പറയുന്നു. കൺസൾട്ടൻസി സ്ഥാപനമായ ഡെലോയിറ്റിനൊപ്പം എയർ ഇന്ത്യയുടെയും വിസ്താരയിലെയും ഉന്നത എക്‌സിക്യൂട്ടീവുകളുടെ ഒരു…
ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളായ Ather Energy ഈ വർഷം അവസാനത്തോടെ 2,500-ലധികം ഫാസ്റ്റ് ചാർജിംഗ് ഗ്രിഡുകൾ സ്ഥാപിക്കാൻ പദ്ധതിയിടുന്നു ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളായ Ather Energy ഈ വർഷം അവസാനത്തോടെ 2,500-ലധികം ഫാസ്റ്റ് ചാർജിംഗ് ഗ്രിഡുകൾ സ്ഥാപിക്കാൻ പദ്ധതിയിടുന്നു. രാജ്യത്തെ 80 നഗരങ്ങളിലായി 1,000 ആതർ ഗ്രിഡ് ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചതായി ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളായ ആതർ എനർജി അറിയിച്ചു. റേഞ്ച് പ്രശ്നങ്ങൾ മറികടക്കുന്നതിനും ഇവികളിലേക്കുള്ള തടസ്സരഹിതമായ മാറ്റം സുഗമമാക്കുന്നതിനുമായി ഈ വർഷം അവസാനത്തോടെ 2,500-ലധികം ആതർ ഗ്രിഡുകൾ സ്ഥാപിക്കാൻ കമ്പനി പദ്ധതിയിടുന്നതായി കമ്പനി അറിയിച്ചു. ഫാസ്റ്റ് ചാർജിംഗ് നെറ്റ്‌വർക്ക് നിർമ്മിക്കുന്നതിന്റെ ഭാഗമായി, എല്ലാ ഒഇഎമ്മുകളിലേക്കും കണക്ടർ ചാർജ് ചെയ്യുന്നതിനായി ആതർ എനർജി അതിന്റെ IP പുറത്തിറക്കി, അങ്ങനെ പരസ്പരം പ്രവർത്തിപ്പിക്കാവുന്ന ഇരുചക്രവാഹന ഫാസ്റ്റ് ചാർജിംഗ് പ്ലാറ്റ്‌ഫോമിന് വഴിയൊരുക്കി, കമ്പനി ഇറക്കിയ കുറിപ്പിൽ പറയുന്നു. ആതർ ഗ്രിഡിന്റെ 60% ഇൻസ്റ്റാളേഷനുകളും ടയർ II, ടയർ III നഗരങ്ങളിലാണ്.…
നാളെയുടെ പദാർത്ഥം’ ലോകത്തിന്റെ ‘അത്ഭുത വസ്തു’ ഗ്രഫീൻ കൊണ്ടൊരു കൈ നോക്കാൻ കേരളവും | Graphene production in Kerala വജ്രത്തേക്കാൾ അതിശക്തൻ ഉരുക്കിനേക്കാൾ 200 മടങ്ങ് ശക്തം, പക്ഷെ ഇത് വൺ കാർബൺ ആറ്റം കട്ടികുറഞ്ഞത് ഗ്രഫീൻ കേരളത്തിൽ വജ്രത്തേക്കാൾ അതിശക്തൻ, ഉരുക്കിനേക്കാൾ 200 മടങ്ങ് കട്ടി, ഭാവിയുടെ സൂപ്പർ ചാലകം. അതാണ് അത്ഭുതത്തോടെയും, കൗതുകത്തോടെയും നോക്കിക്കാണുന്ന ഗ്രഫീൻ. നാളെയുടെ പദാർത്ഥമെന്നും, അത്ഭുത വസ്തുവെന്നുമൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ഗ്രഫീൻ അധിഷ്ഠിത വ്യാവസായികോൽപ്പാദനത്തിന് കേരളത്തിൽ തുടക്കം കുറിച്ചിരിക്കുന്നു. ഗ്രഫീൻ പഠന ഗവേഷണങ്ങളിലും, പ്രയോഗ സാധ്യതകൾ സംബന്ധിച്ച അന്വേഷണങ്ങളിലും ലോകം തന്നെ ശൈശവ ദശയിലാണെങ്കിലും ഈ മേഖലയിലെ ആദ്യപഥികർക്കൊപ്പം ഇതോടെ കേരളമുണ്ട്. പ്രമുഖ വ്യവസായ ഗ്രൂപ്പായ മുരുഗപ്പയുടെ കീഴിലുള്ള കൊച്ചിയിലെ കാർബൊറാണ്ടം യൂണിവേഴ്സൽ (CUMI) ആണ് കേരളത്തിൽ ഗ്രഫീൻ ഉൽപ്പാദനത്തിന് തുടക്കം കുറിച്ചിട്ടുള്ളത്. ഇലക്ട്രിക്, ഇലക്ട്രോണിക് വ്യവസായങ്ങളിലുൾപ്പെടെ ഗ്രഫീന് വൻ സാധ്യതയാണുള്ളത്. സ്വാഭാവിക /സിന്തറ്റിക് റബ്ബർ, കൊറോഷൻ കോട്ടിംഗ്, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി ചാർജ്ജിംഗ്…