Author: News Desk

ഇന്ത്യയുടെ മെയ്ക്ക് ഇൻ യുദ്ധ വിമാനമായ തേജസിന് (Tejas) 50,000 കോടി രൂപയുടെ കയറ്റുമതിക്ക് കൂടി ഓർഡർ ലഭിക്കും. എയ്റൊ ഇന്ത്യ (Aero India) 2023 ലാണ് ഇന്ത്യക്ക് ഈ നേട്ടം. തേജസ് വിമാനങ്ങൾക്ക് വിദേശ രാജ്യങ്ങളിൽ നിന്നും നേരത്തേ ലഭിച്ച 84,000 കോടിയുടെ ഓർഡറിന് പുറമെയാണിത്. അർജന്റീന പതിനഞ്ചും ഈജിപ്ത് ഇരുപതും തേജസ് വിമാനങ്ങൾ വാങ്ങാൻ താത്പര്യം അറിയിച്ചിട്ടുണ്ട്. 2024 ഫെബ്രുവരിയിൽ ആദ്യ തേജസ് കൈമാറും. 2025ൽ16 വിമാനങ്ങൾ കൈമാറുകയാണ് ലക്ഷ്യം. ഐ.എസ് ആർ ഒക്കു വേണ്ടി HAL സ്വകാര്യ പങ്കാളിത്തത്തോടെ PSLV റോക്കറ്റും നിർമ്മിക്കും. സ്പേസ് സ്റ്റാർട്ടപ്പുകൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന വാർത്തയാണിത്. അതെ സമയം വിമാനനിർമ്മാണക്കമ്പനിയായ എയർബസിൽ നിന്ന് 250 പുത്തൻ വിമാനങ്ങൾ വാങ്ങുമെന്ന് പ്രഖ്യാപിച്ച് എയർ ഇന്ത്യ.ഇത് ഇന്ത്യയുടെ വ്യോമ ഗതാഗത ശേഷി വർധിപ്പിക്കും. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (HAL) തദ്ദേശീയമായി നിർമ്മിക്കുന്ന ലഘു യുദ്ധ വിമാനമായ തേജസ്സിനായി താത്പര്യം അറിയിച്ച മലേഷ്യയുമായും…

Read More

ചരിത്രത്തിലെ ഏറ്റവും വലിയ ഡീലിൽ എയർ ഇന്ത്യ 470 വിമാനങ്ങൾക്ക് ഓർഡർ നൽകിയതായി അറിയിച്ചു അമേരിക്കൻ കമ്പനിയായ ബോയിം​ഗിന്റെ 220 വിമാനങ്ങൾക്കും യൂറോപ്യൻ വിമാന നിർമ്മാതാക്കളായ എയർബസിന്റെ 250 വിമാനങ്ങൾക്കുമാണ് ഓർഡർ നൽകിയിരിക്കുന്നത്. 70-80 ബില്യൺ ഡോളറിലധികം മൂല്യമുളളതാണ് കരാറെന്നാണ് റിപ്പോർട്ടുകൾ. ലോകത്തിലെ എക്കാലത്തെയും വലിയ ഓർഡറാണിതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതുവഴി 460 വിമാനങ്ങൾക്കായുള്ള അമേരിക്കൻ എയർലൈൻസിന്റെ 2011-ലെ ഓർഡറിനെ എയർ ഇന്ത്യ മറികടന്നു. എയർബസിൽ നിന്ന്, എയർ ഇന്ത്യ 40 വൈഡ് ബോഡി A350 വിമാനങ്ങളും 210 നാരോ ബോഡി A320neo ഫാമിലി പ്ലെയിനുകളും ഓർഡർ ചെയ്തിട്ടുണ്ട്, ഈ ഓർഡറിന്റെ വലുപ്പം കൂട്ടാനും ഓപ്ഷനുണ്ട്. ബോയിംഗിൽ നിന്ന്, 10 വൈഡ്-ബോഡി B777X വിമാനങ്ങൾ, 20 വൈഡ്-ബോഡി B787 വിമാനങ്ങൾ, കൂടാതെ 190 നാരോ ബോഡി B737MAX വിമാനങ്ങൾ എന്നിവയ്ക്ക് ഓർഡർ നൽകിയിട്ടുണ്ട്. കൂടാതെ 20 B787-കൾക്കും 50 B737MAXs-നും അധിക ഓപ്‌ഷനുമുണ്ട്. ഒരു വൈഡ് ബോഡി വിമാനത്തിന് ഒരു വലിയ…

Read More

എന്തിനാണ് കേരളത്തിൽ ഇന്ധന സെസ് കൊണ്ട് വന്നത്. അതെ ചൊല്ലി പാർലമെൻറിൽ വരെ വിവാദം ഉടലെടുത്തിരുന്നു. അതിനു കേന്ദ്രധനമന്ത്രി നൽകിയ മറുപടിയാകട്ടെ കേരളത്തിന്റെ നിലപാടിനെതിരും. ഇന്ധന സെസ് ഏർപ്പെടുത്തേണ്ടി വന്നത് കേന്ദ്ര വിഹിതം തക്കതായി വർധിപ്പിച്ചു കൊണ്ടെന്നു കേരളം കേന്ദ്രത്തോട് നിലപാട് വ്യക്തമാക്കിയിരിക്കുന്നു. അല്ലാതെ പാർലമെൻറിൽ എൻ കെ പ്രേമചന്ദ്രൻ ഉന്നയിച്ചതു പോലെ, കേന്ദ്രം നൽകുന്ന ജി.എസ്.ടി വിഹിതത്തിൽ പ്രതിവർഷം 5000 കോടി രൂപയുടെ കുറവു വരുന്നതിനാലാണ് പെട്രോളിനും ഡീസലിനും കേരളത്തിൽ 2 രൂപ സെസ് ഏർപ്പെടുത്തേണ്ടി വന്നതെന്ന ചോദ്യത്തിൽ യാതൊരു അടിസ്ഥാനവുമില്ലെന്നാണ് ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ വിശദീകരണം. സംസ്ഥാന സർക്കാരിന്റെ വാദം-ജി എസ് ടി നഷ്ടപരിഹാരം കേരളത്തിന് കൃത്യമായി കേന്ദ്രം നൽകുന്നുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ചൂണ്ടിക്കാട്ടുന്നു. പ്രേമചന്ദ്രന്റെ പാർലമെന്റിലെ ചോദ്യത്തിന് കേന്ദ്ര സഹായം വെട്ടിക്കുറച്ചതു കൊണ്ടാണ് പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതം സെസ് ഏർപ്പെടുത്തിയതെന്ന് വാദിക്കുന്ന കേരളം ജി.എസ്.ടി നഷ്‌ടപരിഹാരം ലഭിക്കാൻ 2017 മുതൽ…

Read More

ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ സെമി-ഹൈ-സ്പീഡ് ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസ് “മെയ്ക്ക് ഇൻ ഇന്ത്യ” പദ്ധതിയുടെ വിജയഗാഥയായി മാറുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ സിഎസ്എംടി സ്റ്റേഷനിൽ നിന്ന് ഫ്ളാഗ് ഓഫ് ചെയ്തു. ഒന്ന് സോലാപൂരിലേക്കും മറ്റൊന്ന് സായ്നഗർ ഷിർദിയിലേക്കും. ഇവ രണ്ടും കൂടി വരുന്നതോടെ രാജ്യത്ത് ഇപ്പോൾ 10 വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുണ്ട്. ലോകോത്തര പാസഞ്ചർ സൗകര്യങ്ങളുള്ള ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈസ്പീഡ് ട്രെയിനാണിത്. വായു പ്രതിരോധത്തെ ചെറുക്കാനും മണിക്കൂറിൽ 160 കിലോമീറ്റർ വേഗത കൈവരിക്കാനുമുള്ള എയറോഡൈനാമിക് ഡിസൈൻ പോലുള്ള ലോകോത്തര സവിശേഷതകളോടെയാണ് വന്ദേ ഭാരത് സജ്ജീകരിച്ചിരിക്കുന്നത്. വേഗത, സുരക്ഷ, മികച്ച സേവനം, ആഡംബരപൂർണമായ യാത്ര എന്നിവയാണ് ഈ ട്രെയിനിന്റെ പ്രത്യേകതകൾ. Regenerative braking technology ഊർജ്ജ ഉപഭോഗവും CO2 എമിഷനും കുറയ്ക്കുന്നു. Also Read: Vande Bharat Train Related News ഇന്ത്യൻ റെയിൽവേയുടെ അഭിമാനക്കുതിപ്പ് അത്യാധുനികസംവിധാനങ്ങളടങ്ങിയ വന്ദേ…

Read More

മെയ്ക് ഇൻ ഇന്ത്യ തന്നെ താരം. ലക്ഷ്യം 40,000 കോടിയുടെ പ്രതിരോധ കയറ്റുമതി. പ്രതീക്ഷ 75,000 കോടിയുടെ 251 നിക്ഷേപ കരാറെന്ന് പ്രധാനമന്ത്രി എയ്‌റോ ഇന്ത്യ 2023നു ഗംഭീര തുടക്കം 98 രാജ്യങ്ങളുടെ സാന്നിധ്യം, 32 രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാർ, 29 രാജ്യങ്ങളിലെ എയർഫോഴ്‌സ് മേധാവികൾ, ഇന്ത്യയിലെയും വിദേശത്തെയും 73 കമ്പനികളുടെ സിഇഒമാർ, 809 സ്ഥാപനങ്ങൾ ബെംഗളൂരു : പ്രതിരോധ രംഗത്തെ ഏറ്റവും വലിയ ഇറക്കുമതി രാജ്യമെന്ന പേരിൽ നിന്നും, ഒന്നാംനിര കയറ്റുമതി രാജ്യമെന്ന ഖ്യാതി നേടാനൊരുങ്ങി ഇന്ത്യ. മെയ്ക് ഇൻ ഇന്ത്യയുടെ പെരുമയിൽ ഇന്ത്യൻ പ്രതിരോധ ഉത്പന്നങ്ങളുടെ കയറ്റുമതി 2022-23ൽ 12,500 കോടി രൂപ കവിഞ്ഞു. 2024-25ൽ ഇത് 40,000 കോടിയിലെത്തിക്കുമെന്ന പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധ രാജ്യങ്ങളിലെ പ്രതിരോധ സ്ഥാപനങ്ങളുമായി 75,000 കോടിയുടെ നിക്ഷേപ കരാർ മേക്ക് ഇൻ ഇന്ത്യയിലും പ്രതീക്ഷിക്കുന്നു. പ്രതിരോധമേഖലയിൽ 75,000 കോടി രൂപയുടെ നിക്ഷേപത്തിനുള്ള 251 ധാരണാപത്രങ്ങൾ ഏയ്‌റോ 2023 പ്രദർശനത്തിൽ ഒപ്പുവയ്ക്കും.…

Read More

ജപ്പാൻകാരും, ജീവിതം എളുപ്പമാക്കുന്നതിലുള്ള അവരുടെ വൈദഗ്ധ്യവും ലോക പ്രശസ്തമാണ്. ഇത്തവണ വിചിത്രമായ ഒരു കണ്ടു പിടിത്തവുമായാണ് അവർ വന്നിരിക്കുന്നത്. നല്ല സ്വയമ്പനൊരു ബീൻബാഗ്. ഒരു ബീൻബാഗിൽ ഇത്രമാത്രം വ്യത്യാസം എന്തെന്ന് അത്ഭുതപ്പെടേണ്ട. ഉടുപ്പു പോലെ ധരിക്കാനാകുന്നതാണ് ഒനിയൻ ഷെയ്പ്പിലുള്ള ഈ ബീൻബാഗ്. ഔപചാരികത കുറവായതിനാൽ ഓഫീസ് സ്ഥലങ്ങളിലടക്കം പലപ്പോഴും സ്ട്രെസ് ബസ്റ്ററായി പ്രവർത്തിക്കാൻ കഴിവുള്ളവയാണ് ബീൻബാഗുകൾ. പക്ഷേ, ഇരിക്കുന്ന ഇടത്തിന് അനുസരിച്ച് ഇവ മാറ്റിക്കൊണ്ടേയിരിക്കേണ്ടതുണ്ട്. വെയറബിളായ ബീൻബാഗുകളാകുമ്പോൾ ഇതിന്റെ ആവശ്യമില്ല. കാരണം നിങ്ങൾ സഞ്ചരിക്കുന്നതിനൊപ്പം തന്നെ ഇവയും കൂടെ പോരും. ബീൻബാഗുകൾ അല്ലെങ്കിൽ ബീഡ് കുഷ്യനുകൾ നിർമ്മിക്കുന്നതിൽ വൈദഗ്ദ്ധ്യമുള്ള ജപ്പാനിലെ ഒകാസാക്കി സിറ്റി ആസ്ഥാനമായുള്ള Takikou Sewing ആണ് ഇതിന്റെ നിർമ്മാണത്തിന് പിന്നിൽ. Related Tags: Innovation | Technology Innovation | Automobile Innovation ഇരുന്നിടത്ത് നിന്ന് എഴുന്നേൽക്കാൻ തോന്നാത്ത രീതിയിലുള്ള സുഖകരമായ അനുഭവമാണ് ഉപയോക്താവിന് ലഭിക്കുക എന്നർത്ഥം. ഇനിയിപ്പോൾ ധരിക്കാൻ ഇഷ്ടമില്ലെങ്കിൽ സാധാരണ ബീൻബാഗ് പോലെ തന്നെ ഉപയോഗിക്കാനും സാധിക്കും. കോവിഡ് കാലഘട്ടത്തിലാണ് Takikou…

Read More

മുഖ്യമന്ത്രി പിണറായി വിജയനും പ്രൊഫഷണൽ രംഗത്തെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളും തമ്മിൽ നടന്ന സംവാദം കേരളത്തിന്റെ പ്രൊഫഷണൽ വിദ്യാഭ്യാസ രംഗം ഏതു തരത്തിലേക്ക് നീങ്ങണം എന്നതിന്റെ സൂചനയായി. സ്റ്റാർട്ടപ്പുകൾക്കു പ്രൊഫഷണൽ വിദ്യാഭ്യാസ രംഗവുമായി എത്രത്തോളം ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തി. പത്ത് വ്യത്യസ്ത മേഖലകളിലുള്ള സ്റ്റാര്‍ട്ട് അപ്പ് ആവാസ വ്യവസ്ഥ സൃഷ്ടിക്കലാണ് ലക്ഷ്യം. അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രൊഫഷണല്‍ സ്റ്റുഡന്റ്‌സ് ഉച്ച കോടിയുടെ ഭാഗമായി വിദ്യാര്‍ഥികളുമായി മുഖ്യമന്ത്രി നടത്തിയ സംവാദത്തിന് തുടക്കമിട്ടായിരുന്നു മറുപടികൾ. തൃക്കാക്കര മോഡല്‍ എന്‍ജിനീയറിംഗ് കോളേജ് വിദ്യാർത്ഥി ആദം ഉമ്മന്‍ ജേക്കബ് മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിച്ച ചോദ്യം ഇതാണ്. വൈജ്ഞാനിക സമൂഹത്തില്‍ അധിഷ്ടിതമായ വ്യവസായങ്ങളിലേക്ക് പ്രതിഭകളെ ആകര്‍ഷിക്കാന്‍ എന്തെല്ലാം ചെയ്യുന്നു? ഈ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ വിശദമായ മറുപടി ഇങ്ങനെ. പുതിയ തൊഴില്‍ മേഖലകള്‍ പഠനകാലത്ത് തന്നെ സൃഷ്ടിക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൊട്ടടുത്ത ചോദ്യം കോഴിക്കോട് ഗവ. കോളേജ് ഓഫ് ഫാര്‍മസിക്യൂട്ടിക്കല്‍ സയന്‍സസിലെ ബി. അശ്വതി വകയായിരുന്നു.…

Read More

പാസ്‌പോർട്ടോ, ബോർഡിംഗ് പാസോ ഇല്ലാതെ യാത്ര ചെയ്യാൻ അനുവദിക്കുന്ന പുതിയ ബയോമെട്രിക് സംവിധാനവുമായി ദുബായ് ഇന്റർനാഷണൽ എയർപോർട്ട്. ഫ്ലൈറ്റുകളിൽ കയറാൻ യാത്രക്കാർ ഇനിമുതൽ പാസ്‌പോർട്ടോ, തിരിച്ചറിയൽ കാർഡോ ഹാജരാക്കേണ്ടതില്ല. മുഖം, ഐറിസ് ഐഡന്റിഫിക്കേഷനിലൂടെ യാത്രക്കാർക്ക് അവരുടെ ഫ്ലൈറ്റുകൾ പരിശോധിക്കാനും, എമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും കഴിയും. 2019 മുതൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യാത്രക്കാർക്ക് സംവിധാനം ബാധകമാണ്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഐറിസ്, ബയോമെട്രിക്‌സ് വിവരങ്ങൾ എന്നിവ വഴിയാണ് പരിശോധന നടത്തുന്നത്. എമിറാത്തികൾ, പ്രവാസികൾ, ജിസിസി പൗരന്മാർ, ബയോമെട്രിക് പാസ്‌പോർട്ടുള്ള യാത്രക്കാർ എന്നിവർക്ക് ഓൺ അറൈവൽ വിസ നേടാൻ സംവിധാനം ഉപയോഗപ്രദമാകും. സ്മാർട്ട് ഗേറ്റ്സ് റിപ്പോർട്ടുകൾ പ്രകാരം, എത്തിച്ചേരുകയും പുറപ്പെടുകയും ചെയ്യുന്ന യാത്രക്കാർക്ക് കോൺടാക്റ്റ്‌ലെസ് ഓപ്പറേഷൻ ഫീച്ചർ ചെയ്യുന്ന ‘എൻഹാൻസ്‌ഡ് സ്‌മാർട്ട് ഗേറ്റ്‌സ്’ വഴി ഏതാനും നിമിഷങ്ങൾക്കുള്ളിൽ പാസ്‌പോർട്ട് സ്കാൻ ചെയ്യാൻ കഴിയും. ഗേറ്റിലൂടെ കടന്നു പോകുമ്പോൾ, യാത്രക്കാർ…

Read More

ഇന്ത്യയിലെ ആദ്യ ഇ പ്രീ ഫോർമുല ഇ റേസ് ഹൈദരാബാദിനെ ഇളക്കി മറിച്ചു. റേസർമാർക്ക് ആശംസകളുമായി സച്ചിനടക്കം കായിക-സിനിമാ മേഖലകളിലെ സൂപ്പർ താരങ്ങളും പവലിയനിലുണ്ടായിരുന്നു 2022-2023 ഫോർമുല ഇ വേൾഡ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായാണ് സിംഗിൾ സീറ്റർ ഇലക്ട്രിക്കലി പവേർഡ് ഫോർമുല ഇ റേസ് ആദ്യമായി ഇന്ത്യയിൽ നടന്നത്. സച്ചിനൊപ്പം ദുൽഖറും ഹൈദരാബാദ് നഗരവീഥികളിൽ ഇ വി പവേർഡ് (EV Powered) നെറ്റ് സീറോ സ്പോർട്ടിങ് കാറുകളിൽ സൂപ്പർസോണിക് സ്പീഡിൽ ലോകത്തിലെ പ്രശസ്തരായ റേസർമാർ കുതിച്ചത് ഹൈദരാബാദിന് പുതിയൊരു അനുഭവമായി. റേസർമാർ ഇ വി കാറുകളിൽ കുതിക്കുന്ന കാഴ്ച കാണാനും ഇന്ത്യയിലെ ആദ്യ ഫോർമുലാ വൺ ഗ്രാൻഡ്പിക്സിന് ആശംസകളുമായി താരങ്ങളും പങ്കെടുത്ത വിഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും (Sachin Tendulkar) മലയാളത്തിന്റെ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാനും (Dulquer Salman) മുഖ്യാഥികളായി ഒരുമിച്ച ഒരു വേദി കൂടിയായിരുന്നു ഈ ഇവന്റ്. തെന്നിന്ത്യൻ…

Read More

ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ഡൽഹി-മുംബൈ അതിവേഗ പാതയുടെ ആദ്യ ഘട്ടം തുറന്നുകൊടുത്തു  ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ഡൽഹി-മുംബൈ അതിവേഗ പാതയുടെ ഭാഗമായ രാജസ്ഥാനിലെ സോഹ്‌ന – ദൗസ – ലാൽസോട്ട് പാത (246 കി.മീ.) പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. ഇതോടെ ഡൽഹി-ജയ്‌പൂർ യാത്രാ സമയം അഞ്ച് മണിക്കൂറിൽ നിന്ന് മൂന്നര മണിക്കൂറായി കുറയും.1,386 കിലോമീറ്ററുള്ള, അലൈൻമെന്റ് ഒപ്റ്റിമൈസേഷനോടെ നിർമ്മിക്കുന്ന 8 ലൈൻ ഗ്രീൻ ഫീൽഡ് എക്സ്പ്രസ് വേ പൂർത്തിയാകുന്നതോടെ മുംബൈ-ഡൽഹി യാത്രാ സമയം 24 മണിക്കൂറിൽ നിന്ന് 12 മണിക്കൂറായി കുറയും. അതിവേ​ഗം ബഹുദൂരം 21 മീറ്റർ മീഡിയനിൽ വികസിപ്പിച്ച ആദ്യ എക്സ്പ്രസ് വേയാണിത്. അതിവേഗ പാതയ്ക്ക് ഒരു അത്യാധുനിക ഓട്ടോമേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സംവിധാനവുമുണ്ട്. പാത കടന്ന് പോകുന്ന രൺതമ്പോർ വന്യജീവി സങ്കേതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനായി വന്യജീവി സൗഹൃദമായ അനിമൽ ഓവർ പാസുകളും അണ്ടർപാസുകളും അതിർത്തിയിൽ മതിലുകളും ഉൾക്കൊള്ളിച്ച ഏഷ്യയിലെ തന്നെ ആദ്യ എക്സ്പ്രസ് വേയാണിത്. ഹൈവേകൾ, റെയിൽവേ, തുറമുഖങ്ങൾ,…

Read More