Author: News Desk
2024-ലെ പാരീസ് ഒളിമ്പിക്സിന്റേയും, യൂത്ത് ഒളിമ്പിക്സിന്റേയും സംപ്രേഷണ അവകാശം റിലയൻസ് പിന്തുണയുള്ള Viacom18 നെറ്റ്‌വർക്ക് സ്വന്തമാക്കി. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയാണ് (IOC) പ്രഖ്യാപനം നടത്തിയത്. ചൈനയാണ് ഇരു കായിക മാമാങ്കങ്ങൾക്കും വേദിയാകുന്നത്. ഇത് ഇന്ത്യ, ബംഗ്ലാദേശ്, ഭൂട്ടാൻ, മാലിദ്വീപ്, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ വിപണികളുൾക്കൊള്ളുന്നു. ഡീൽ വലുപ്പം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇടപാടിന് 200 മുതൽ 250 കോടി രൂപ വരെ മൂല്യം കണക്കാക്കുന്നു. അടുത്തിടെ സമാപിച്ച ഫിഫ ലോകകപ്പിന്റെ സംപ്രേക്ഷണാവകാശം 450 കോടി രൂപയ്ക്കാണ് വയാകോം 18 നേടിയതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഫിഫ ലോകകപ്പ് ഡീലിലേതുപോലെ, Viacom18 “മൾട്ടി പ്ലാറ്റ്ഫോം” അഥവാ, ഒളിമ്പിക്സിന്റെ ടെലിവിഷൻ, ഡിജിറ്റൽ കവറേജുകൾ നൽകും. ഒളിമ്പിക്‌സ് ഗെയിംസിനായി ബ്രോഡ്‌കാസ്റ്റർ മേഖലയ്ക്കുള്ളിൽ സൗജന്യ ടെലിവിഷൻ കവറേജും വയാകോം നൽകുമെന്ന് ഐഒസി അറിയിച്ചു. കളിക്കളങ്ങളൊന്നും വിടാതെ Viacom നിലവിൽ, Viacom18 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (IPL) 2023-27-ന്റെ ഡിജിറ്റൽ സംപ്രേഷണാവകാശം സ്വന്തമാക്കിയിട്ടുണ്ട്. അടുത്തിടെ സമാപിച്ച…
എവിടെ തിരിഞ്ഞാലും യുട്യൂബ് ചാനലാണല്ലോ എന്ന് പുച്ഛിക്കുന്നവരുണ്ടെങ്കിൽ കണ്ണു തുറന്ന് നോക്കിക്കോളൂ, ഈ യൂട്യൂബ് ചാനലുകളും, അവയിലെ കണ്ടന്റ് ക്രിയേറ്റർമാരുമൊന്നും ചില്ലറക്കാരല്ല. ഇനി ഉടമസ്ഥർ പറയട്ടെ യൂട്യൂബ്, ഇന്ത്യൻ ജീവിതത്തിന്റെ ഫാബ്രിക്കിൽ നെയ്തെടുത്തതാണ്. യൂട്യൂബിന്റെ ക്രിയേറ്റീവ് ഇക്കോസിസ്റ്റം ഇന്ത്യയുടെ സ്രഷ്‌ടാക്കളുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ സന്തുഷ്ടരാണ്, രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള പുതിയ തൊഴിലവസരങ്ങളെ പിന്തുണയ്‌ക്കുന്നു. യുട്യൂബിലെ സൗത്ത്, സൗത്ത് ഈസ്റ്റ് ഏഷ്യ, APAC എമർജിംഗ് മാർക്കറ്റ്‌സ് എന്നിവയുടെ ഡയറക്ടറായ അജയ് വിദ്യാസാഗർ പറഞ്ഞു. YouTube Creators Contributed Rs 10,000 Crore To India’s GDP In 2021.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ രണ്ട് പ്രധാന സ്പോൺസർമാരായ എഡ്‌ടെക് വമ്പൻ ബൈജൂസും എംപിഎൽ സ്‌പോർട്‌സും ബിസിസിഐയുമായുള്ള അവരുടെ സ്പോൺസർഷിപ്പ് കരാറുകൾ അവസാനിപ്പിക്കാൻ താല്പര്യപ്പെടുന്നതായി റിപ്പോർട്ട്. ബിസിസിഐ അപെക്‌സ് കൗൺസിൽ യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്തത്. ബിസിസിഐയുമായുള്ള ജേഴ്സി സ്പോൺസർഷിപ്പ് കരാർ അവസാനിപ്പിക്കാൻ ബൈജൂസ് പദ്ധതിയിടുന്നു. കിറ്റ് സ്പോൺസർ MPL ഉം സ്പോൺസർഷിപ്പ് വിടുകയാണ്. 2023 മാർച്ച് വരെയെങ്കിലും തുടരാൻ ബൈജൂസിനോട് ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. ജൂണിൽ, ബൈജൂസും ബോർഡുമായുള്ള ജേഴ്സി സ്പോൺസർഷിപ്പ് കരാർ 35 മില്യൺ യുഎസ് ഡോളറിന് 2023 നവംബർ വരെ നീട്ടിയിരുന്നു. 2019-ൽ Oppo-യെ മാറ്റിയാണ് ബൈജൂസ് ജേഴ്സി സ്പോൺസർഷിപ്പ് ഏറ്റെടുക്കുന്നത്. ഈ വർഷമാദ്യം പേടിഎം ഇന്ത്യൻ ക്രിക്കറ്റിന്റെ ഹോം സീസണിലെ ടൈറ്റിൽ സ്പോൺസർഷിപ്പ് അവകാശം മാസ്റ്റർകാർഡിന് കൈമാറിയിരുന്നു. 2020 നവംബറിലാണ് MPL നൈക്കിനെ മാറ്റി കിറ്റ് സ്പോൺസറാകുന്നത്. നിലവിലുള്ള കരാർ 2023 ഡിസംബർ 31 വരെ സാധുതയുള്ളതാണ്. ഫാഷൻ വെയർ ബ്രാൻഡായ കേവൽ കിരൺ ക്ലോത്തിംഗ് ലിമിറ്റഡിലേക്ക് (KKCL)…
2022 ഡിസംബർ 9 വരെ രാജ്യത്ത് 4.43 ലക്ഷത്തോളം ഇലക്ട്രിക്ക് വാഹനങ്ങൾ വിറ്റഴിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2020നും 21നുമിടയ്ക്ക് രാജ്യത്ത് വിറ്റഴിച്ചത് 48,179 ഇലക്ട്രിക്ക് വാഹനങ്ങളാണ്.അതേസമയം, 2021-22 സാമ്പത്തിക വർഷം മാത്രം വിറ്റഴിച്ച ഇവികൾ 2.38 ലക്ഷമാണ്. രാജ്യത്തെ ഇവി വിൽപ്പന റെക്കോർഡ് കുതിപ്പിലേക്കെന്ന് റിപ്പോർട്ട്. ഒക്ടോബറിലെ ഉത്സവസീസണിൽ ഒരു ലക്ഷത്തിൽ ക്കൂടുതൽ ഇവി യൂണിറ്റുകൾ വിറ്റഴിച്ചു. 90 ശതമാനം വിപണി വിഹിതവുമായി ടാറ്റ മോട്ടോഴ്സ് ആണ് രാജ്യത്തിന്റെ ഇവി ഫോർ വീലർ സെഗ്മെന്റിനെ നയിക്കുന്നത്. കണക്കുകൾ പ്രകാരം, 36,000ത്തിലധികം ഇലക്ട്രിക് വാഹനങ്ങളാണ് ടാറ്റ മോട്ടോഴ്സ് 2022ൽ വിറ്റഴിച്ചത്. ലോഞ്ച് ചെയ്ത് ആദ്യ ആറ് ആഴ്ചകൾ പിന്നിടുമ്പോൾ, 20,000ത്തോളം ബുക്കിംഗുകൾ ടാറ്റയുടെ ടിയോഗോ ഇവി പൂർത്തിയാക്കി. അതേസമയം, ഇവി വിൽപ്പനയുടെ കാര്യത്തിൽ ഒല ഇലക്ട്രിക്കും ടാറ്റ മോട്ടോഴ്സുമായി കടുത്ത മത്സരത്തിലാണ്. 2022 ഏപ്രിലിനും നവംബറിനുമിടയിൽ രാജ്യത്ത് 90,000 ഇവികളുടെ വിൽപ്പന പൂർത്തിയാക്കിയെന്ന് കമ്പനി അവകാശപ്പെടുന്നു. ടാറ്റയുടെ വിപണന വർധന ഇന്ത്യയിലെ പ്രധാന…
രാജ്യത്ത് കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി അവലോകനയോഗം വിളിച്ചു. ബിഎഫ്.7 വകഭേദത്തിന്റെ നാല് കേസുകൾ ഇന്ത്യയിലും സ്ഥിരീകരിച്ചിരുന്നു. ലോകമെമ്പാടും ഒമൈക്രോൺ സബ് വേരിയന്റ് അണുബാധകൾ വർദ്ധിക്കുന്നതിനാൽ അന്താരാഷ്ട്ര യാത്രക്കാർക്കായി റാൻഡം കോവിഡ് പരിശോധന ഇന്ത്യ പുനരാരംഭിച്ചിരുന്നു. ചൈന ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്ന് എത്തുന്ന അന്താരാഷ്ട്ര വിമാന യാത്രക്കാർക്കായി റാൻഡം സാമ്പിൾ പരിശോധന നടത്തുന്നുണ്ട്. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, യുഎസ് എന്നിവിടങ്ങളിൽ വർദ്ധിച്ചുവരുന്ന കേസുകളുടെ എണ്ണം കണക്കിലെടുത്ത്, കേന്ദ്ര പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. “കോവിഡ് ഇതുവരെ അവസാനിച്ചിട്ടില്ല. ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും ബന്ധപ്പെട്ട എല്ലാവരോടും നിർദ്ദേശിച്ചിട്ടുണ്ട്. ഏത് സാഹചര്യവും കൈകാര്യം ചെയ്യാൻ കേന്ദ്രം തയ്യാറാണ്,” കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. രാജ്യത്തെ ജനസംഖ്യയുടെ 27-28 ശതമാനം പേർ മാത്രമാണ് കോവിഡ് -19 ന്റെ മുൻകരുതൽ ഡോസ് എടുത്തിട്ടുള്ളത്. “തിരക്കേറിയ സ്ഥലങ്ങളിൽ ആളുകൾ മാസ്‌ക് ധരിക്കണം. രോഗങ്ങളുള്ളവരും പ്രായമായവരും ഇത് പ്രത്യേകിച്ചും പാലിക്കണം,” നിതി ആയോഗ് അംഗം…
20 മിനിട്ട് ദൈർഘ്യമുള്ള നടത്തം അല്ലെങ്കിൽ സൈക്കിൾ യാത്രയിലൂടെ നിങ്ങളുടെ ദൈനംദിന ആവശ്യങ്ങളെല്ലാം നിറവേറ്റാനാകുന്ന ഒരു നഗരം! കേൾക്കുമ്പോൾ ഒരു ഉട്ടോപ്യൻ ചിന്തയെന്ന് തോന്നുന്നുണ്ടോ? എന്നാൽ അങ്ങനെ തള്ളിക്കളയാൻ വരട്ടെ. 20 മിനിറ്റ് സിറ്റി പോളിസിയിലൂടെ ഇങ്ങനെയൊരു നഗരം സൃഷ്ടിക്കാൻ തയ്യാറെടുക്കുകയാണ് ദുബായ്. കാൽനടയായോ സൈക്കിളിലോ 20 മിനിറ്റ് സമയപരിധിക്കുള്ളിൽ താമസക്കാർക്ക് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ കഴിയുന്ന, 20 മിനിറ്റ് ദൈർഘ്യമുള്ള നഗരം വികസിപ്പിക്കാനുള്ള മാസ്റ്റർ പ്ലാനിലാണ് ഇപ്പോൾ ദുബായ്. ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടിയ സംയോജിത സേവന കേന്ദ്രങ്ങൾ വികസിപ്പിക്കുകയും, ഗതാഗത സ്റ്റേഷനുകൾക്ക് ചുറ്റുമുള്ള ജനസാന്ദ്രത വർദ്ധിപ്പിക്കുകയും ചെയ്യുന്നതാണ് പദ്ധതി. ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് പദ്ധതി അവതരിപ്പിക്കുന്നത്. പദ്ധതി പ്രകാരം 20 മിനിട്ട് സിറ്റിയെ നാല് മേഖലകളായി തിരിച്ചിരിക്കുന്നു; അയൽപക്ക കേന്ദ്രം (The Neighbourhood Centre) സംയോജിത സേവന കേന്ദ്രങ്ങളിൽ ആദ്യത്തേത് അയൽപക്ക കേന്ദ്രമാണ്. ഭൂരിഭാഗം താമസക്കാർക്കും അഞ്ച് മിനിറ്റിനുള്ളിൽ കാൽനടയായി സഞ്ചരിച്ച് പ്രധാന ആവശ്യങ്ങൾ ആക്സസ്…
സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം കൂടുതൽ മികച്ചതാക്കാനും സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാനും നിരവധി സ്കീമുകളും പ്രോത്സാഹനങ്ങളുമാണ് തമിഴ്നാട് സർക്കാർ നൽകുന്നത്. തമിഴ്നാട്ടിൽ സ്റ്റാർട്ടപ്പുകൾക്ക് ഫണ്ട് നേടാൻ ലക്ഷ്യമിട്ടുളള പ്രോഗ്രാമാണ് TANSEED. ഏർളി സ്റ്റേജ് സ്റ്റാർട്ടപ്പുകൾക്ക് 10 ലക്ഷം വരെ നൽകുന്നതാണ് സ്കീം. 100 കോടിയുടെ എമെർജിംഗ് സെക്ടർ സീഡ് ഫണ്ട് , SC/ST വിഭാഗത്തിൽ നിന്നുളള സംരംഭകർക്ക് മാത്രമായുളള 30 കോടിയുടെ ഫണ്ട്, ഇതിനെല്ലാം പുറമേ ഹൈ നെറ്റ് വർത്ത് വ്യക്തികൾക്കായുളള പ്ലാറ്റ്ഫോം TAMIL ANGELS, വെഞ്ച്വർ ക്യാപിറ്റൽ കമ്പനികൾക്കായുളള അഗ്രിഗേറ്റർ പ്ലാറ്റ്ഫോം TANFUND എന്നിവ ഇൻവെസ്റ്റ്മെന്റ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുളളതാണ്. ഇൻകുബേഷൻ, ആക്സിലറേഷൻ ഇവയിലും നിരവധി പ്രോഗ്രാമുകളുണ്ട്. മാർക്കറ്റ് കണക്ട് പ്രോഗ്രാമുകളിൽ S2G, അതായത് സ്റ്റാർട്ടപ്പുകളെയും ഗവൺമെന്റിനെയും ബന്ധിപ്പിക്കുന്നു. സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ വകുപ്പുകൾക്ക് സേവനങ്ങളും സൊല്യൂഷനുകളും നൽകാം. 50 ലക്ഷം വരെയുളള പ്രവർത്തനങ്ങൾക്ക് ടെൻഡർ പ്രോസസ് ഉണ്ടായിരിക്കില്ല. വിദേശരാജ്യങ്ങളുമായി കണക്ട് ചെയ്യുന്നതിനും TANSIM സ്റ്റാർട്ടപ്പുകൾക്ക് അവസരമൊരുക്കുന്നു. സ്റ്റാർട്ടപ്പുകൾക്ക് ബ്രാൻഡിംഗിനും പ്രോഡക്ട് ലോഞ്ചിനും ലോഞ്ച് പാഡ്, വിപണി…
നിലവിലെ ആഗോള സാമ്പത്തിക സാഹചര്യങ്ങളിൽ ബജറ്റ് പ്ലാനിംഗ് ഇല്ലെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഈ സാമ്പത്തിക വർഷത്തിലെ (FY23) നികുതി വരുമാനം അധിക ചിലവുകൾ നടത്താൻ പര്യാപ്തമാകുമെന്ന് ധനമന്ത്രി പറഞ്ഞു. 3.26 ട്രില്യൺ രൂപ അധികചിലവ് പ്രതീക്ഷിക്കുന്നുണ്ട്. അതിനായി മന്ത്രാലയം പാർലമെന്റിന്റെ അനുമതി തേടിയിട്ടുണ്ട്. ആഗോള സാഹചര്യങ്ങളെ നേരിടാൻ കേന്ദ്രം വേണ്ടത്ര സജ്ജമല്ലെന്ന പ്രതിപക്ഷത്തിന്റെ വാദങ്ങളെ നിരാകരിച്ച ധനമന്ത്രി, അവശ്യവസ്തുക്കളുടെ വിലയെ ഉക്രെയ്‌ൻ യുദ്ധം സ്വാധീനിക്കുന്നതിനും മുമ്പാണ് ബജറ്റ് ചെലവ് സംബന്ധിച്ച അനുമാനങ്ങൾ നടത്തിയതെന്നും പറഞ്ഞു. ചിലവ് നടത്താൻ പണമുണ്ടെന്ന് ധനമന്ത്രി: രാജ്യത്തിന്റെ നികുതി വരുമാനം അധിക ചെലവുകൾക്കായി പര്യാപ്തമാണ്. വർഷത്തിന്റെ ആദ്യ പകുതിയിൽ (ഏപ്രിൽ-സെപ്റ്റംബർ) മൊത്ത നികുതി വരുമാനം വാർഷികാടിസ്ഥാനത്തിൽ 18 ശതമാനം ഉയർന്നു. ഇത് 2023 ലെ ബജറ്റ് വളർച്ചാ അനുമാനമായ 9.6 ശതമാനത്തേക്കാൾ ഗണ്യമായി ഉയർന്നതാണ്, രാജ്യസഭയിൽ ഗ്രാന്റുകൾക്കായുള്ള സപ്ലിമെന്ററി ഡിമാൻഡ് ചർച്ചയ്ക്ക് മറുപടി പറയവേ, ധനമന്ത്രി പറഞ്ഞു. Supplementary Demands…
വിഭിന്നശേഷിയുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരാൻ കൈപിടിക്കുകയാണ് കൊച്ചിയിലെ ഇൻക്ലൂസിസ് ഓർഗ് ഫൗണ്ടേഷൻ. ജോലി സ്ഥലങ്ങളിലും, ബിസിനസ്സിലും, സമൂഹത്തിലും വിഭിന്നശേഷിയിൽ കഴിവു തെളിയിച്ച പൗരന്മാരെ ഉൾപ്പെടുത്താൻ പ്രവർത്തിക്കുകയാണ് ഇൻക്ലൂസിസ്. ഈ അവബോധം പ്രചരിപ്പിക്കുന്നതിനും വിവിധ മേഖലകളിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കിയ വിഭിന്നശേഷിയുള്ളവരെ ആദരിക്കുന്നതിനുമായി ‘Inclusys -Inclusion matters with togetherness’ എന്ന ബോധവൽക്കരണ കാമ്പയിൻ ഫൗണ്ടേഷൻ ആരംഭിച്ചിട്ടുണ്ട്. വൈദഗ്ധ്യം, സംരംഭകത്വം, ഡിജിറ്റൽ സാങ്കേതികവിദ്യ, സ്റ്റാർട്ടപ്പ് ഇൻകുബേഷൻ എന്നിവയിൽ ഭിന്നശേഷിയുള്ളവരെ നൈപുണിയുള്ളവരാക്കാൻ ഒരു വർഷം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ മുൻകൈയെടുക്കുകയാണ്. സർക്കാർ, ബഹുരാഷ്ട്ര കമ്പനികൾ, സ്വകാര്യ, പൊതു സ്ഥാപനങ്ങൾ, സാമൂഹിക സംരംഭകർ, ഇൻകുബേറ്ററുകൾ തുടങ്ങിയവയെ സംയോജിപ്പിച്ചു കൊണ്ടുള്ള ഒരു ഇക്കോസിസ്റ്റം വിഭിന്നശേഷിയുളളവർക്കായി രൂപപ്പെടുത്തു കയാണ് പ്രധാന ആശയം. ഇത് ഭിന്നശേഷിക്കാർക്ക് സുസ്ഥിരമായ ഉപജീവനമാർഗവും, സാമ്പത്തിക സമത്വവും നൽകും. ഇതുവരെ, 75ഓളംം ഭിന്നശേഷിക്കാരെയാണ് ഇൻക്ലൂസിസ് ഓർഗ് ഫൗണ്ടേഷൻ, ഡിജിറ്റൽ സാങ്കേതികവിദ്യയിൽ നൈപുണിയുള്ളവരാക്കി മാറ്റിയത്. ഐസിടി അക്കാദമി ഓഫ് കേരള, ജിടെക്, കേരള സ്റ്റാർട്ടപ്പ് മിഷൻ, കേരള നോളജ്…
ഏറ്റെടുക്കലുകളും തന്ത്രപരമായ നിക്ഷേപങ്ങളുമായി റിലയൻസ് ഇൻഡസ്ട്രീസ് സാമ്രാജ്യം വിപുലീകരിക്കുകയാണ്. ജർമൻ റീട്ടെയിലറായ മെട്രോ എജിയുടെ (METRO AG) ഇന്ത്യയിലെ ക്യാഷ് & കാരി ബിസിനസ്സ് റിലയൻസ് റീട്ടെയിൽ ഏറ്റെടുക്കുകയാണ്. 2,850 കോടി രൂപയ്ക്കാണ് മെട്രോ ക്യാഷ് ആൻഡ് കാരി ഇന്ത്യയെ അംബാനിയുടെ റിലയൻസ് ഏറ്റെടുക്കുന്നത്. മെട്രോ ക്യാഷ് ആൻഡ് കാരി ഇന്ത്യയുടെ 100 ശതമാനം ഓഹരികളാണ് റിലയൻസ് റീട്ടെയിൽ ഏറ്റെടുക്കുന്നത്. റിലയൻസ് റീട്ടെയിലിന് (Reliance Retail) B2B സെഗ്‌മെന്റിൽ സാന്നിധ്യം വർദ്ധിപ്പിക്കാൻ ഈ ഏറ്റെടുക്കൽ സഹായിക്കും. ഈ ഏറ്റെടുക്കലിലൂടെ റിലയൻസ് റീട്ടെയ്‌ലിന് രാജ്യത്തെ പ്രധാന നഗരങ്ങളിലുടനീളമുള്ള ലൊക്കേഷനുകളിൽ സ്ഥിതി ചെയ്യുന്ന മെട്രോ ഇന്ത്യ സ്റ്റോറുകളുടെ വിപുലമായ ശൃംഖലയിലേക്കും രജിസ്റ്റർ ചെയ്ത കിരാനകളുടെ ഒരു വലിയ അടിത്തറയിലേക്കും മറ്റ് സ്ഥാപന ഉപഭോക്താക്കളിലേക്കും പ്രവേശനം ലഭിക്കുമെന്ന് റിലയൻസ് റീട്ടെയ്‌ൽ പ്രസ്താവനയിൽ പറഞ്ഞു. 2023 മാർച്ചോടെ ഇടപാട് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. കരാർ പൂർത്തിയാകുന്നതോടെ, ഫ്രഞ്ച് കാരിഫോറിന് (French Carrefour) ശേഷം ഇന്ത്യയിലെ B2B ബിസിനസിൽ നിന്ന്…