Author: News Desk
ഖത്തറിലെ ഫിഫ ലോകകപ്പ് ഫൈനലിൽ ലുസൈൽ സ്റ്റേഡിയത്തിൽ ലോകകപ്പ് ട്രോഫി അനാച്ഛാദനം ചെയ്യപ്പെട്ടപ്പോൾ ഇന്ത്യയ്ക്കും അത് ചരിത്രമുഹൂർത്തമായിരുന്നു. രാജ്യത്തിന് അഭിമാനമായി ഫിഫ ട്രോഫി അനാവരണം ചെയ്യുന്ന ആദ്യ ഇന്ത്യക്കാരിയായി ബോളിവുഡ് താരം ദീപിക പദുക്കോൺ മാറി. മുൻ സ്പാനിഷ് ഫുട്‌ബോളർ, ഐക്കർ കാസില്ലാസ് ഫെർണാണ്ടസിനൊപ്പമാണ് ദീപിക ലോകകപ്പ് ട്രോഫി അനാവരണം ചെയ്തത്. 6.175 കിലോഗ്രാം ഭാരമുളള 18 കാരറ്റ് സ്വർണ്ണവും മാലക്കൈറ്റും ചേർത്ത് നിർമ്മിച്ച ട്രോഫി അനാച്ഛാദനം ചെയ്യുന്നത് മത്സരത്തിന് മുമ്പുള്ള ചടങ്ങുകളുടെ വളരെ പ്രധാനപ്പെട്ട ഭാഗമാണ്. വെള്ള ഷർട്ടും ബ്രൗൺ ഓവർകോട്ടും കറുത്ത ബെൽറ്റും നൂറ് വാട്ട് പുഞ്ചിരിയുമായി സ്റ്റേഡിയത്തിൽ മിന്നി മറഞ്ഞ ദശലക്ഷക്കണക്കിന് ക്യാമറകളിൽ ദീപിക തിളങ്ങി നിന്നപ്പോൾ ഇന്ത്യയ്ക്കും അത് അഭിമാനമായി.ബോളിവുഡ് താരമെന്നതിലുപരിയായി ദീപിക പദുക്കോണിന് ആഗോള തലത്തിൽ സമാനതകളില്ലാത്ത വ്യക്തിപ്രഭാവമാണുളളത്. ലോകപ്രശസ്തമായ കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ജൂറി അംഗമായിരുന്നു ദീപിക. ‘Golden Ratio of Beauty’ യുടെ വിലയിരുത്തലിൽ ലോകത്തിലെ ഏറ്റവും സുന്ദരികളായ…
TCS നാഷണൽ ക്വാളിഫയർ ടെസ്റ്റ് (TCS NQT) ഒരു ഉദ്യോഗാർത്ഥിയുടെ കഴിവുകളും പ്രാപ്തിയും വിലയിരുത്തുന്ന ഒരു അഭിരുചി പരീക്ഷയാണ്. ഓരോ അപേക്ഷകനും TCS ദേശീയ യോഗ്യതാ പരീക്ഷ (TCS NQT) വിജയിച്ചതിന് ശേഷം NQT സ്കോർ ലഭിക്കും. NQT (കോഗ്നിറ്റീവ് സ്‌കിൽസ്) സ്‌കോർ എല്ലാ പ്രൊഫഷനുകളിലും വ്യവസായങ്ങളിലും സാധുതയുള്ളതാണ്. ഉദ്യോഗാർത്ഥികൾക്ക് അവരുടെ ഫലങ്ങൾ വീണ്ടും ഉയർത്താൻ താൽപ്പര്യമുണ്ടെങ്കിൽ പരീക്ഷകൾ വീണ്ടും എഴുതാം. NQT (കോഗ്നിറ്റീവ് സ്കിൽസ്), ആറ്റിറ്റ്യൂഡിനൽ അലൈൻമെന്റ് NQT (സൈക്കോമെട്രിക് ടെസ്റ്റ്), ഇൻഡസ്ട്രി NQT, സബ്ജക്റ്റ് NQT എന്നിവയാണ് നാല് തലങ്ങൾ. TCS NQT പ്രശസ്തമായ കോർപ്പറേറ്റ് കമ്പനികളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു. Aptitude, Industry knowledge, Domain-specific skills എന്നിവയിൽ ഒരാളെ വിലയിരുത്തുന്നതിനുളള അവസരമാണിത്. പരീക്ഷകൾ വീട്ടിലോ ടിസിഎസ് ടെസ്റ്റിംഗ് ലൊക്കേഷനുകളിലൊന്നിലോ നടത്തുന്നതാണ്. മൂന്ന് മാസത്തിലൊരിക്കലാണ് ഇവ ഷെഡ്യൂൾ ചെയ്യപ്പെടുന്നത്. ടെസ്റ്റിലെ പ്രകടനം NQT സ്‌കോർകാർഡിൽ കാണിക്കും. TCS വെബ്‌സൈറ്റിലും NQT സ്‌കോർ അംഗീകരിക്കുന്ന…
അരൂരിൽ നിന്ന് തുറവൂരിലേക്ക് മേൽപ്പാലം നിർമ്മിക്കാൻ അശോക് ബിൽഡ്കോണിനെ തിരഞ്ഞെടുത്ത് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. 13 കിലോമീറ്റർ നീളമുള്ള ഈ മേൽപ്പാലം രാജ്യത്തെ ഏറ്റവും നീളമേറിയ 6 വരി മേൽപ്പാലമാണ്. നാസിക് ആസ്ഥാനമായുള്ള അശോക് ബിൽഡ്‌കോൺ 1,668.50 കോടി രൂപയ്ക്കാണ് കരാർ നേടിയത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022 ഡിസംബർ 15 ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി 13 ദേശീയ പാതാ പദ്ധതികൾ അനാച്ഛാദനം ചെയ്തിരുന്നു. 2025 അവസാനത്തോടെ സംസ്ഥാനത്ത് മൂന്ന് ലക്ഷം കോടി രൂപയുടെ ഗതാഗത പദ്ധതികൾ നടപ്പാക്കുമെന്ന് ചടങ്ങിൽ നിതിൻ ഗഡ്കരി പറഞ്ഞിരുന്നു. 11.6 കിലോമീറ്ററുള്ള ഹൈദരാബാദിലെ പി.വി.എൻ.ആർ എക്പ്രസ് വേയാണ് നിലവിൽ രാജ്യത്തെ ദൈർഘ്യമേറിയ മേൽപ്പാലം. ഭോപാലിലെ ഹൈവേ എൻജിനീയറിങ് കമ്പനിക്കാണ് കൺസൽട്ടൻസി ചുമതല. രണ്ടര വർഷംകൊണ്ട് പൂർത്തിയാക്കാനാണ് കരാർ അരൂർ ജങ്ഷന് സമീപം തുടങ്ങുന്ന പാത തുറവൂർ മഹാക്ഷേത്രത്തിനടുത്താണ് തീരുക. നിലവിലെ നാലുവരിപ്പാതക്ക്…
എല്ലാ സംരംഭവും വരുമാനം മാത്രം ലക്ഷ്യംവെച്ചുള്ളതാകണമെന്നില്ല. സാഹിതിവാണി 1.14 എന്ന ഇൻറർനെറ്റ് റേഡിയോ ഒരു റേഡിയോ റെവല്യൂഷനാണ്. കൊച്ചുകുട്ടികൾ അവരുടെ ചുറ്റുപാടുകളിൽ നിന്ന് കണ്ടെത്തുന്ന പരിപാടികളാണ് സാഹിതിവാണിയുടെ ഉള്ളടക്കം. കണ്ടന്റ് തയ്യാറാക്കുന്നതും കുട്ടികൾ തന്നെ. 2020 നവംബർ 20 ലോകശിശുദിനത്തിനാണ് സാഹിതിവാണിയെന്ന കുട്ടികളുടെ റേഡിയോ എയർ ചെയ്യുന്നത്. ഇൻറർനെറ്റും, ടെലിവിഷനും മാത്രം ശീലമുള്ള പുതിയ തലമുറയ്ക്ക് പഴയ റേഡിയോ കാലം തിരിച്ചു കൊടുക്കുക എന്ന ആശയവുമായാണ് സാഹിതിവാണി പ്രവർത്തിക്കുന്നത്. കേരളത്തിലെ പതിനാലു ജില്ലകളിൽ നിന്നുള്ള കുട്ടികളും, അവർക്ക് സഹായമായി കുറച്ച് അധ്യാപകരുമാണ് സാഹിതിവാണിയുടെ അണിയറയിൽ ഉള്ളത്. സാഹിതിവാണി 1.14 എന്ന പേരിലും പ്രത്യേകതയുണ്ട്. ഒരു റേഡിയോ സ്റ്റേഷൻ ആയതുകൊണ്ട് കേൾക്കുന്നവർ ഒരു ഫ്രീക്വൻസി നമ്പറായി കരുമെങ്കിലും തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള പതിനാല് ജില്ലകളിലെ വാഹന രജിസ്ട്രേഷൻ നമ്പറാണ് ഇത്. നിരവധി അംഗീകാരങ്ങളും സാഹിതിവാണിയെന്ന കുട്ടികളുടെ റേഡിയോ കരസ്ഥമാക്കിയിട്ടുണ്ട്. ലോകത്തിൽ ആദ്യമായി കുട്ടികൾ നിയന്ത്രിക്കുന്ന ഇൻറർനെറ്റ് റേഡിയോ എന്ന ടൈറ്റിൽ നേടിയെടുത്ത സാഹിതിവാണി…
ഇന്ത്യയിലെ വിപുലീകരണ പദ്ധതികളുടെ ഭാഗമായി, ഇത്തിഹാദ് എയർവേയ്‌സ് 2023 ആദ്യം മുതൽ അഹമ്മദാബാദ്, ചെന്നൈ, കൊച്ചി, ഡൽഹി എന്നിവിടങ്ങളിലേക്ക് അധിക സർവീസുകൾ ആരംഭിക്കുന്നു. 2023 മാർച്ച് 26 മുതൽ അബുദാബിയിൽ നിന്ന് കൊൽക്കത്തയിലേക്ക് പ്രതിദിന ഫ്ലൈറ്റ് സർവീസ് ആരംഭിക്കാനുള്ള പദ്ധതിയും ഇത്തിഹാദ് പ്രഖ്യാപിച്ചു. പുതിയ പ്രതിദിന ഫ്ലൈറ്റ് ആരംഭിച്ചതിന് ശേഷം, കൊൽക്കത്തയിലേക്ക് മൊത്തം ഏഴ് നോൺ-സ്റ്റോപ്പ് സർവീസുകൾ ഉണ്ടാകും. എയർബസ് എ320 എയർക്രാഫ്റ്റ് ഉപയോഗിച്ചാണ് വിമാനങ്ങൾ സർവീസ് നടത്തുക, ബിസിനസ് ക്ലാസിൽ 8 സീറ്റുകളും, ഇക്കണോമി ക്ലാസിൽ 150 സീറ്റുകളുമാണ് ഇത്തിഹാദ് വാഗ്ദാനം ചെയ്യുന്നത്. കൊച്ചിയ്ക്ക് മുകളിലും പറക്കും ഇത്തിഹാദ് 2023 മാർച്ച് മുതൽ കൊച്ചിയിൽ ആഴ്ചയിൽ 13 വിമാന സർവ്വീസുകൾ തുടങ്ങാനും ഇത്തിഹാദ് പദ്ധതിയിടുന്നുണ്ട്. കൊച്ചിയിൽ ആഴ്ചയിൽ 6 വിമാനങ്ങളായിരിക്കും അധികമായി സർവീസ് നടത്തുക. 2023 മാർച്ച് 26 മുതൽ ആരംഭിക്കുന്ന അധിക വിമാന സർവ്വീസടക്കം കൊച്ചിയിലേക്കുള്ള മൊത്തം വിമാനങ്ങളുടെ എണ്ണം ഇതോടെ ആഴ്ചയിൽ 13 ആകും. 2023 ഏപ്രിൽ…
പേയ്‌മെന്റ് പ്രോസസ്സിംഗ് ബിസിനസ്സിനായി പുതിയ ഉപഭോക്താക്കളുടെ ഓൺബോർഡിംഗ് താൽക്കാലികമായി നിർത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ Razorpay, Cashfree എന്നിവയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഇത് ഒരു താൽക്കാലിക നീക്കമാണെന്നും റേസർപേയുടെ നിലവിലുള്ള ബിസിനസ്സ് പ്രവർത്തനങ്ങളെയും നിലവിലെ വ്യാപാരികളെയും ബാധിക്കില്ലെന്നും കമ്പനി പറഞ്ഞു. ക്യാഷ്ഫ്രീയിൽ ഇത് സംബന്ധിച്ച് വിശദീകരണങ്ങളൊന്നും നൽകിയിട്ടില്ല. പേയ്‌മെന്റ് അഗ്രഗേറ്ററിനും പേയ്‌മെന്റ് ഗേറ്റ്‌വേ ലൈസൻസിനും വേണ്ടി ജൂലൈയിൽ ആർബിഐയിൽ നിന്ന് തത്ത്വത്തിൽ അനുമതി ലഭിച്ചിട്ടുണ്ടെന്നും അന്തിമ ലൈസൻസ് ലഭിക്കുന്നതിന് കമ്പനി ഇപ്പോൾ ആർബിഐയ്ക്ക് കൂടുതൽ വിശദാംശങ്ങൾ പങ്കിടേണ്ടതുണ്ടെന്നും റേസർപേ പറഞ്ഞു. ഈ പ്രക്രിയയുടെ ഭാഗമായി, അത്തരം വിശദാംശങ്ങൾ സമർപ്പിക്കുന്നതുവരെ പുതിയ ഓൺലൈൻ വ്യാപാരികളുടെ ഓൺബോർഡിംഗ് താൽക്കാലികമായി നിർത്തിവയ്ക്കാനാണ് ആർബിഐ ആവശ്യപ്പെട്ടതെന്നും കമ്പനി അറിയിച്ചു. റേസർപേയുടെ മറ്റ് സേവനങ്ങളിൽ – RazorpayX കോർപ്പറേറ്റ് കാർഡ്, Ezetap വഴിയുള്ള ഓഫ്‌ലൈൻ പേയ്‌മെന്റുകൾ എന്നിവയിൽ പുതിയ ബിസിനസുകൾ ഓൺബോർഡ് ചെയ്യുന്നത് തുടരുന്നുവെന്ന് Razorpay വ്യക്തമാക്കി. Razorpay യുടെ പ്രവർത്തനങ്ങൾ ആർബിഐയുടെ എല്ലാ നിയന്ത്രണ മാർഗ്ഗനിർദ്ദേശങ്ങൾക്കും പൂർണ്ണമായി അനുസൃതമാണെന്ന് Razporpay വക്താവ് പറഞ്ഞു. നിലവിൽ RazorPay പ്ലാറ്റ്‌ഫോമിൽ ഏകദേശം 8 ദശലക്ഷം വ്യാപാരികളുണ്ട്. ആഴ്ചയിൽ ഏകദേശം 400-500 പുതിയ വ്യാപാരികളെന്നതാണ്…
സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളിൽ ഇടതടവില്ലാതെ ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ ഇതിനൊക്കെ ഒടുവിൽ ഒരു കണക്കെടുപ്പ് ഉണ്ടെന്ന് ആരെങ്കിലും ആലോചിക്കാറുണ്ടോ? എല്ലാം റെക്കോർഡിലുണ്ടേ എന്നാൽ അങ്ങനെയൊരു കണക്ക് ഇപ്പോൾ സ്വിഗ്ഗി വെളിപ്പെടുത്തിയിട്ടുണ്ട്. 2022-ൽ പ്ലാറ്റ്‌ഫോമിൽ നിന്ന് ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഓർഡർ ചെയ്തത് എന്താണെന്ന വിവരം സ്വിഗ്ഗി പുറത്തുവിട്ടു. ഈ വർഷം ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത വിഭവങ്ങളുടെ പട്ടികയിൽ ബിരിയാണിയാണ് ഒന്നാമതെത്തിയത്. സെക്കൻഡിൽ 2.28 ഓർഡറുകളോടെ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ഈ ഭക്ഷ്യ വിഭവം. തുടർച്ചയായി ഏഴാം വർഷമാണ് ബിരിയാണി ഈ റെക്കോർഡ് സ്വന്തമാക്കുന്നത്. ഈ വർഷം ഓരോ മിനിറ്റിലും 137 ബിരിയാണി ഓർഡറുകൾ ഡെലിവർ ചെയ്തതായും സ്വിഗ്ഗി അറിയിച്ചു. അറിയണ്ടേ മറ്റുള്ളവയേതൊക്കെയെന്ന്? റിപ്പോർട്ട് പ്രകാരം, ഈ വർഷം സ്വിഗ്ഗിയിൽ ഏറ്റവുമധികം ഓർഡർ ചെയ്ത മറ്റു വിഭവങ്ങൾ മസാല ദോസ, ചിക്കൻ ഫ്രൈഡ് റൈസ്, പനീർ ബട്ടർ മസാല, ബട്ടർ നാൻ, വെജ് ഫ്രൈഡ് റൈസ്, വെജ്…
സമ്പന്നർ നേർക്കുനേർ കൺസ്യൂമർ ഗുഡ്സ് ബിസിനസ്സിൽ നേർക്കുനേർ പോരാടാൻ മുകേഷ് അംബാനിയും, ഗൗതം അദാനിയും. കഴിഞ്ഞദിവസം അവതരിപ്പിച്ച FMCG ബ്രാൻഡ് ഇൻഡിപെൻഡൻസിലൂടെ രാജ്യത്തെ കൺസ്യൂമർ ഗുഡ്സ് വിപണിയിൽ മുകേഷ് അംബാനി സജീവമാകുന്നു. അദാനിയുടെ കൺസ്യൂമർ ഗുഡ്സ് സംരംഭമായ അദാനി വിൽമർ, ഐടിസി, ടാറ്റ ഗ്രൂപ്പ്, ബ്രിട്ടാനിയ തുടങ്ങി രാജ്യത്തെ മുൻനിര ഉപഭോക്തൃ ഉൽപ്പന്ന കമ്പനികളുമായാണ് ബ്രാൻഡ് മത്സരിക്കുക. വർഷങ്ങളായി രാജ്യത്ത് പാക്കുചെയ്ത ഭക്ഷ്യ എണ്ണയുടെ ഏറ്റവും വലിയ വിതരണക്കാരാണ് അദാനി വിൽമർ. രാജ്യത്തെ 200,000 കോടി രൂപയുടെ ബ്രാൻഡഡ് ഭക്ഷ്യ എണ്ണ വിപണിയുടെ അഞ്ചിലൊന്ന് അദാനി വിൽമറിന് സ്വന്തമാണ്. നിലക്കടലയെണ്ണ, സൂര്യകാന്തിയെണ്ണ എന്നിവയുൾപ്പെടെയുള്ള ഭക്ഷ്യ എണ്ണ വിപണനത്തിലൂടെ ഈ ആധിപത്യം നേടാനും റിലയൻസ് ശ്രമം നടത്തുന്നുണ്ട്. ഗോതമ്പ് പൊടിയും, ക്രിസ്റ്റലിൻ പഞ്ചസാരയും മുതൽ ബ്രാൻഡഡ് അരിയും, ബിസ്‌ക്കറ്റും വരെയുൾക്കൊള്ളുന്നതാണ് അംബാനിയുടെ ഇൻഡിപെൻഡൻസ്. റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സ് ലിമിറ്റഡ് അനുബന്ധ സ്ഥാപനമായ റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സാണ് ബ്രാൻഡ് ലോഞ്ച് ചെയ്തത്. ഗുജറാത്തിലെ അഹമ്മദാബാദിൽ ആദ്യഘട്ടം ആരംഭിച്ച ഇൻഡിപെൻഡൻസ് ഭാവിയിൽ ദേശീയ തലത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമെന്നാണ് സൂചന. അതേസമയം, ആഗോള സമ്പന്ന…
മെറ്റാവേഴ്സിൽ തിളങ്ങി കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ടിലെ ടെർമിനൽ 2. ആമസോൺ വെബ് സർവീസസ് (AWS), പോളിഗോൺ എന്നിവയുമായി സഹകരിച്ചാണ് BLR Metaport എന്ന സംവിധാനം സജ്ജമാക്കിയത്. യാത്രക്കാർക്കും, പൊതുജനങ്ങൾക്കും www.blrmetaport.com എന്ന വെബ്സൈറ്റ് ലോഗിൻ ചെയ്‌ത് മെറ്റാവേഴ്സ് ഫീച്ചറുകൾ ആസ്വദിക്കാനാകും. യാത്രക്കാർക്ക് ഫോണോ, മറ്റ് സ്‌മാർട്ട് ഉപകരണങ്ങളോ ഉപയോഗിച്ച് പുതിയ ടെർമിനലിലൂടെ വെർച്വൽ ടൂർ നടത്താം. മെറ്റാവേഴ്സ് മാതൃകയിൽ തയ്യാറാക്കുന്ന ലോകത്തിലെ ആദ്യ എയർപോർട്ട് ടെർമിനലുകളിൽ ഒന്നാണിതെന്ന് ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് അവകാശപ്പെടുന്നു. ഫ്ലൈറ്റുകളിൽ ചെക്ക് ഇൻ ചെയ്യുന്നതു മുതൽ വെർച്വൽ അവതാറുകളുമായി സംവദിക്കുന്നതിന് വരെ മെറ്റാപോർട്ടിലൂടെ അവസരം ലഭിക്കും. ലോകത്തിന്റെ ഏത് കോണിലിരുന്നും ഉപയോക്താക്കൾക്ക് പ്രീയപ്പെട്ട ബ്രാൻഡുകളിൽ നിന്ന് ഷോപ്പിംഗ് നടത്താം. 2022 നവംബർ 11ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ടിലെ ടെർമിനൽ 2 ഉദ്ഘാടനം ചെയ്തത്. 3D ഇന്റർഫേസ് ഫ്ലൈറ്റുകളിൽ ചെക്ക് ഇൻ ചെയ്യാനും ടെർമിനലുകൾ നാവിഗേറ്റ് ചെയ്യാനും ഷോപ്പിംഗ് നടത്താനും 3D ഇന്റർഫേസ് യാത്രക്കാരെ…
അപരിചിതമായ വഴികൾ പറഞ്ഞു തരാനും യാത്രാ സമയം കണക്കാക്കാനും പുതിയ വഴി കണ്ടെത്താനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ഒക്കെ നമ്മളിൽ പലരും ആശ്രയിക്കുന്നത് GPS അഥവാ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റമാണ്. എന്നാൽ GPS കാരണം വഴി തെറ്റി പണി കിട്ടിയ സംഭവങ്ങളും പലപ്പോഴായി റിപ്പോർട്ട് ചെയ്ത് നമ്മൾ കണ്ടിട്ടുണ്ട്. ഉൾപ്രദേശങ്ങളിൽ മാത്രമല്ല നഗരങ്ങളിൽ പോലും GPS വഴി തെറ്റിച്ച സംഭവങ്ങളുണ്ട്. ഇതൊക്കെ കൊണ്ട് ഒരു കൂട്ടം ഗവേഷകർ പറയുന്നത് GPS എല്ലായ്‌പ്പോഴും ഏറ്റവും വിശ്വസനീയമായ സംവിധാനമല്ല എന്നാണ്. പുതിയ ‘SuperGPS’ സാങ്കേതികവിദ്യയാണ് ഇതിനൊരു പരിഹാരമായി ഗവേഷകർ നിർദ്ദേശിക്കുന്നത്. പരീക്ഷണം വിജയകരംനാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റങ്ങളെ ആശ്രയിക്കാത്ത Super GPS, 10 സെന്റീമീറ്ററിനുള്ളിൽ വരെ വളരെ കൃത്യമായി സ്ഥാനം നിർണയിക്കുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. റേഡിയോ ട്രാൻസ്മിറ്ററുകളുടെയും ഫൈബർ-ഒപ്റ്റിക് നെറ്റ്‌വർക്കുകളുടെയും സംയോജനമാണ് സിസ്റ്റത്തിന്റെ അടിസ്ഥാനം. അതായത് നമ്മുടെ ഫോൺ നെറ്റ് വർക്ക് പ്രവർത്തിക്കുന്നത് പോലെ സൂപ്പർ ജിപിഎസും പ്രവർത്തിക്കും. ഫോണിന് പകരം സ്ഥാനം നിർണയിക്കാനുളള ഉപകരണത്തിലേക്കായിരിക്കും സിഗ്നൽ…