Author: News Desk
നമ്മളിൽ മിക്കവരും ഇപ്പോഴും മികച്ച റോഡ് ട്രിപ്പ് ആസൂത്രണം ചെയ്തു കൊണ്ടേ ഇരിക്കുമ്പോൾ കോട്ടയത്തു നിന്നുള്ള വനിത ഇതിനകം തന്നെ രാജ്യത്തിന്റെ പകുതി ദൂരം പിന്നിട്ടിരിക്കുന്നു. കുഞ്ഞ്, 76 വയസ്സുള്ള അമ്മ എന്നിവരുൾപ്പെടെ ഏഴ് പേരടങ്ങുന്ന കുടുംബത്തോടൊപ്പമാണ് ജലജ രതീഷിന്റെ അതിരുകൾ ഭേദിക്കുന്ന യാത്ര. പൂർണ്ണമായും സജ്ജീകരിച്ച കാരവൻ സ്വയം ഓടിച്ചുള്ള ജലജയുടെയും സംഘത്തിന്റെയും യാത്രയ്ക്ക് ഇൻസ്റ്റാഗ്രാമിലും ആരാധകരേറെ. കോട്ടയം ഏറ്റുമാനൂരിൽ നിന്നുള്ള ദമ്പതികളായ ജലജയും ഭർത്താവ് രതീഷും പരിചയസമ്പന്നരായ ട്രക്ക് ഡ്രൈവർമാരാണ്. കേരളത്തിൽ നിന്ന് ലഡാക്കിലേക്ക് 4000 കിലോമീറ്റർ കാരവൻ യാത്രയിലാണ് ഇവരിപ്പോൾ. ഇവരുടെ പുത്തേട്ട് ട്രാവൽ വ്ലോഗ് എന്ന ഇൻസ്റ്റാഗ്രാം പേജ് വളരെ പെട്ടെന്ന് തന്നെ സെൻസേഷനായി മാറി. രസകരവും ഹൃദയസ്പർശിയായ അപ്‌ഡേറ്റുകൾക്കും മനോഹരമായ അവതരണത്തിനുമൊപ്പം മൂന്ന് തലമുറകളെ ഒരു മേൽക്കൂരയ്ക്ക് കീഴിൽ കൊണ്ടുപോകുന്ന റോഡ് യാത്രയുമാണ് ഇവരുടെ അക്കൗണ്ടിലേക്ക് കാഴ്ചക്കാരെ ആകർഷിക്കുന്നത്. മനോഹരമായ ഹൈവേകൾ മുതൽ വിചിത്രമായ പിറ്റ് സ്റ്റോപ്പുകൾ വരെ നീളുന്ന അവരുടെ ഫീഡ് പ്രത്യേക…
പഹൽഗാം, ഓപ്പറേഷൻ സിന്ദൂർ വിഷയത്തിൽ ഇന്ത്യയുടെ നിലപാടുകൾ വിശദീകരിക്കുന്നതിനായി വിവിധ രാജ്യങ്ങളിലേക്ക് ഇന്ത്യ സർവകക്ഷി സംഘത്തെ അയയ്ക്കുന്നു. പഹൽഗാം ആക്രമണത്തിലെ പാകിസ്ഥാന്റെ നിലപാടുകൾ ലോക രാജ്യങ്ങൾക്കു മുൻപിൽ തുറന്നുകാണിക്കുക കൂടിയാണ് പ്രതിനിധി സംഘങ്ങളുടെ ലക്ഷ്യം. ഇതിനായി പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള പ്രതിനിധികൾ അടക്കമുള്ള ഏഴ് സംഘങ്ങളെയാണ് കേന്ദ്രസർക്കാർ വിവിധ രാജ്യങ്ങളിലേക്ക് അയയ്ക്കുന്നത്. രവിശങ്കർ പ്രസാദ്, ബൈജയന്ത് പാണ്ഡെ, ജെഡിയു നേതാവ് സഞ്ജയ് ഝാ, ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗത്തിൽ നിന്നുള്ള ശ്രീകാന്ത് ഷിൻഡെ എന്നീ ബിജെപി-എൻഡിഎ നേതാക്കൾ നാല് സംഘങ്ങളെ നയിക്കും. കോൺഗ്രസ്സിൽ നിന്നും ശശി തരൂർ, എൻസിപി ശരദ് പവാർ വിഭാഗത്തിൽ നിന്നും സുപ്രിയ സുലെ, ഡിഎംകെ നേതാവ് കനിമൊഴി എന്നിവരാണ് പ്രതിനിധി സംഘത്തെ നയിക്കുന്ന പ്രതിപക്ഷ അംഗങ്ങൾ. ഭീകരതയെ ചെറുക്കുന്നതിനുള്ള ഇന്ത്യയുടെ ദേശീയ സമവായവും ദൃഢനിശ്ചയവും സർവകക്ഷി പ്രതിനിധികൾ ഉയർത്തിക്കാട്ടുമെന്ന് പാർലമെന്ററി കാര്യ മന്ത്രാലയം അറിയിച്ചു. പിടിഐ റിപ്പോർട്ട് പ്രകാരം യുഎസ് ഉൾപ്പെടെയുള്ള അഞ്ച് രാജ്യങ്ങളിലേക്കാണ് ശശി തരൂരിന്റെ…
യുകെയിലെ സമ്പന്ന കുടുംബങ്ങളുടെ പട്ടികയിൽ ഒന്നാമതായി ഇന്ത്യൻ ബിസിനസ് കുടുംബമായ ഹിന്ദുജ ഗ്രൂപ്പ്. 2025ലെ സൺഡേ ടൈംസ് റിച്ച് ലിസ്റ്റിൽ തുടർച്ചയായ നാലാം വർഷമാണ് ഹിന്ദുജ ഗ്രൂപ്പ് ഒന്നാം സ്ഥാനത്ത് എത്തുന്നത്. ഗോപി ഹിന്ദുജ നയിക്കുന്ന ഹിന്ദുജ കുടുംബത്തിന്റെ ആസ്തി £35.3 ബില്യണാണ് (ഏകദേശം ₹2,530,000 കോടി). ബാങ്കിങ്, മീഡിയ, ഊർജം തുടങ്ങിയ മേഖലകളിൽ ലോകമെമ്പാടുമായി ഏകദേശം 200,000 ജീവനക്കാരുള്ള കമ്പനിയാണ് ഹിന്ദുജ ഗ്രൂപ്പ്. ജെയിംസ് ഡേയ്സൺ, മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്സി ഉടമകളിൽ ഒരാളായ ജിം റാഡ്ക്ലിഫ് എന്നിവരും സമ്പന്ന പട്ടികയിൽ ആദ്യ 20 സ്ഥാനങ്ങളിൽ ഇടം നേടി. കഴിഞ്ഞ വർഷം 165 ബില്യണയർമാർ ഉണ്ടായിരുന്നത് ഈ വർഷം 156 ആയി കുറഞ്ഞു. അതേസമയം ഇന്ത്യൻ വംശജനായ മുൻ പ്രധാനമന്ത്രി ഋഷി സുനക്കും ചാൾസ് മൂന്നാമൻ രാജാവും സമ്പത്തിന്റെ കാര്യത്തിൽ ഒപ്പത്തിനൊപ്പമാണ്. പട്ടിക പ്രകാരം 640 മില്യൺ പൗണ്ട് വീതം ആസ്തിയുള്ള ഇരുവരും 238ആം സ്ഥാനത്താണ്. ഡേവിഡ്, സൈമൺ റൂബൻ കുടുംബമാണ്…
സീപോർട്ട്-എയർപോർട്ട് റോഡ് വിപുലീകരണത്തിനായി കേരള സർക്കാർ 32.26 കോടി രൂപ അനുവദിച്ചു. നേവൽ അർമമെന്റ് ഡിപ്പോയിൽ (NAD) നിന്ന് 2.49 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള വില ഉൾപ്പെടെയുള്ള തുകയാണ് കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭായോഗം അനുവദിച്ചത്. പ്രതിരോധ മന്ത്രാലയം നിശ്ചയിച്ച ഭൂമിയുടെ 23.11 കോടി രൂപ വിലയ്ക്ക് പുറമേ, എൻഎഡി-തൊരപ്പ് റോഡ് വീതി കൂട്ടുന്നതിന് 8.16 കോടി രൂപയും കോമ്പൗണ്ട് മതിൽ നിർമ്മാണത്തിന് 99.43 ലക്ഷം രൂപയും സർക്കാർ അനുവദിച്ചു. ജനുവരിയിൽ വ്യവസായ മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിലാണ് എൻഎഡി ഭൂമി കൈമാറുന്നതിനുള്ള കരാർ ഒപ്പിട്ടതെന്ന് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. സീപോർട്ട്-എയർപോർട്ട് റോഡ് വിപുലീകരണത്തിന്റെ നിർവ്വഹണ ഏജൻസിയായ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഓഫ് കേരളയ്ക്ക് (RBDCK) ഭൂമിയുടെ വില കൈമാറും. കഴിഞ്ഞ 20 വർഷമായി സീപോർട്ട്-എയർപോർട്ട് റോഡ് വികസനത്തിന് എൻഎഡി ഭൂമി പ്രശ്നം പ്രധാന വെല്ലുവിളിയായിരുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു. ഭൂമിയുടെ വില കൈമാറിയ ഉടൻ തന്നെ ടെൻഡർ നടപടികൾ…
ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് പ്രഖ്യാപിച്ച വയനാട് ടൗൺഷിപ്പ് പുനരധിവാസ പദ്ധതിക്ക് ഭരണാനുമതി നൽകി മന്ത്രിസഭായോഗം. 351,48,03,778 രൂപയുടെ ഭരണാനുമതിയാണ് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗം നൽകിയത്. പ്രാരംഭപ്രവർത്തനങ്ങൾക്കുള്ള ചിലവ് ഉൾപ്പെടെയാണിത്. പദ്ധതിയുടെ സാങ്കേതിക അനുമതി കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്സ് കൺസൾട്ടൻസി വിങ് (KIIFCON) പുറപ്പെടുവിക്കേണ്ടതാണെന്ന നിബന്ധനയോടെയാണ് ഭരണാനുമതി നൽകിയിരിക്കുന്നത്. എൽസ്റ്റോൺ ടീ എസ്റ്റേറ്റ് ലിമിറ്റഡ് ഫയൽ ചെയ്ത കേസിലെ ഹൈക്കോടതി ഉത്തരവ് പ്രകാരം വയനാട് ജില്ലാ കളക്ടറുടെ സിഎംഡിആർഎഫ് അക്കൗണ്ടിൽ നിന്ന് ഹൈക്കോടതി റജിസ്ട്രാറുടെ അക്കൗണ്ടിലേക്ക് 17 കോടി രൂപ നിക്ഷേപിച്ച ജില്ലാ കളക്ടറുടെ നടപടിയും മന്ത്രിസഭായോഗം സാധൂകരിച്ചു. കൽപ്പറ്റ എൽസ്‌റ്റൺ എസ്‌റ്റേറ്റിൽ സർക്കാർ ഏറ്റെടുത്ത 64 ഹെക്ടറിലാണ് ടൗൺഷിപ്പ് നിർമാണം. ഇതിനായി മാർച്ച് 27ന് മുഖ്യമന്ത്രി പിണറായി വിജയൻ ശിലാസ്ഥാപനം നിർവഹിച്ചിരുന്നു. ടൗൺഷിപ്പിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആറു മാസത്തിനകം ടൗൺഷിപ്പ് പൂർത്തിയാക്കുകയാണ് ഗവൺമെന്റിന്റെ ലക്ഷ്യം. The Kerala cabinet has approved ₹351 crore…
ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ പ്രതിരോധ മേഖലയ്ക്ക് അധിക സഹായവുമായി കേന്ദ്ര ഗവൺമെന്റ്. നിലവിൽ അനുവദിച്ചിരുന്ന തുകയ്ക്ക് പുറമെ അധികമായി 50000 കോടി രൂപ കൂടി അനുവദിക്കാൻ ഗവൺമെന്റ് തീരുമാനിച്ചു. കഴിഞ്ഞ ബജറ്റിൽ 6.81 ലക്ഷം കോടി രൂപയാണ് പ്രതിരോധ നീക്കിയിരിപ്പ്. കൂടുതൽ തുക കൂടി വകയിരുത്തുന്നതോടെ ഈ വിഹിതം 7 ലക്ഷം കോടി രൂപ കടക്കും. ആയുധങ്ങൾ വാങ്ങുക, പ്രതിരോധ മേഖലയിലെ ഗവേഷണങ്ങൾ എന്നിവയ്ക്കായാണ് കൂടുതൽ തുക. നിലവിൽ ഇതിനുള്ള നിർദേശം മാത്രമാണ് മുന്നോട്ടുവെച്ചിട്ടുള്ളതെന്നും പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അനുമതി നേടിയെടുക്കാനാണ് പദ്ധതിയെന്നും മുതിർന്ന ഗവൺമെന്റ് പ്രതിനിധിയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 2014-15 സാമ്പത്തിക വർഷത്തിൽ 2.29 ലക്ഷം കോടി രൂപയാണ് പ്രതിരോധ വകുപ്പിന് വേണ്ടി വകയിരുത്തിയത്. പിന്നീടുള്ള വർഷങ്ങളിൽ ഇത് കൂടിവന്നു. നിലവിൽ മൊത്തം ബജറ്റിന്റെ 13 ശതമാനത്തോളം പ്രതിരോധത്തിനായി നീക്കിവെച്ചിരിക്കുകയാണ്. India to increase its defence budget by ₹50,000 crore after Operation Sindoor,…
ഗതാഗതത്തിന്റെ ഭാവിയിലേക്ക് ചുവടുവെച്ച് അബുദാബി. ചൈനീസ് ഓട്ടോണോമസ് ഡ്രൈവിങ് ടെക്നോളജി കമ്പനിയായ വീറൈഡ് (WeRide) യുഎഇ തലസ്ഥാനത്ത് പൂർണമായും ഡ്രൈവർലെസ് ആയ റോബോടാക്സികളുടെ ട്രയൽ റൺ ആരംഭിച്ചു. സുരക്ഷാ ഡ്രൈവർ ഇല്ലാതെ പൊതു റോഡുകളിൽ വീറൈഡിന്റെ റോബോടാക്സികൾ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തും. റെഗുലേറ്ററി അംഗീകാരങ്ങൾ ലഭിക്കുന്നതിന് അനുസരിച്ച് ക്രമേണ കൊമേഴ്സ്യൽ ഡ്രൈവർലെസ് റൈഡുകളും അധിക സേവന മേഖലകളും അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. പദ്ധതിയുടെ ഭാഗമായി അൽ മർയ ഐലൻഡ്, അൽ റീം ഐലൻഡ് എന്നിവിടങ്ങളിലേക്ക് വീറൈഡ് റോബോടാക്സി സേവനം വ്യാപിപ്പിക്കും. 2021 മുതൽ യാസ് ഐലൻഡ്, സാദിയാത്ത് ഐലൻഡ്, സായിദ് അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന റൂട്ടുകൾ എന്നിവയ്ക്ക് സേവനം നൽകുന്ന വീറൈഡിന്റെ നിലവിലുള്ള റോബോടാക്സി ശൃംഖലയിലാണ് ഈ പുതിയ സോണുകൾ നിർമ്മിക്കുന്നത്. അത്യാധുനിക സെൻസറുകൾ, കൃത്രിമ ബുദ്ധി, മാപ്പിംഗ് സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ച് റോഡുകളിൽ സഞ്ചരിക്കുന്നതിനും മനുഷ്യന്റെ ഇടപെടലില്ലാതെ യാത്രക്കാരെ കൊണ്ടുപോകുന്നതിനും ഒരുക്കിയ സംവിധാനമാണ് വീറൈഡിന്റെ റോബോടാക്സി. യുഎസ്, ചൈന, യുഎഇ…
ഇന്ത്യ-പാക് സംഘർഷത്തിൽ പാകിസ്ഥാനെ പിന്തുണച്ച തുർക്കിക്കെതിരെ ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ ടർക്കിഷ് ഏവിയേഷൻ കമ്പനി സെലിബിയുടെ സുരക്ഷാ ക്ലിയറൻസ് വ്യോമയാന മന്ത്രാലയം പിൻവലിച്ചിരുന്നു. എന്നാൽ ഇന്ത്യയുടെ നടപടിക്ക് എതിരേ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സെലിബി ഇപ്പോൾ. ഇന്ത്യയിലെ ഒൻപത് പ്രമുഖ വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് ഹാൻഡ്‌ലിങ്, കാർഗോ സർവീസ് നടത്തുന്ന കമ്പനിയായ സെലിബി എയർപോർട്ട് സർവീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സുരക്ഷാ ക്ലിയറൻസ് ദേശസുരക്ഷാകാരണങ്ങൾ പറഞ്ഞാണ് കേന്ദ്രം പിൻവലിച്ചത്. സുരക്ഷാ ക്ലിയറൻസ് റദ്ദാക്കിയിരിക്കുന്നത് കാരണമില്ലാതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനി ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. രാജ്യസുരക്ഷാ ആശങ്കയാണ് കാരണമായി പറയുന്നതെങ്കിലും അതെന്താണെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും മുന്നറിയിപ്പു പോലും നൽകാതെയാണ് നോട്ടീസ് നൽകിയതെന്നു ഹർജിയിൽ പറയുന്നു. 3791 പേരുടെ തൊഴിലിനെയും നിക്ഷേപക വിശ്വാസത്തെയും ബാധിക്കുന്ന നടരടിയാണ് കേന്ദ്രത്തിന്റേത് എന്നും ഹർജി ചൂണ്ടിക്കാട്ടുന്നു. മുംബൈ, കൊച്ചി, കണ്ണൂർ, ഡൽഹി, ബെംഗളൂരു, ഹൈദരാബാദ്, ഗോവ, അഹമ്മദാബാദ്, ചെന്നൈ വിമാനത്താവളങ്ങളിൽ കമ്പനിക്ക് പ്രവർത്തനകേന്ദ്രങ്ങളുണ്ട്. India revokes security clearance for Celebi Airport…
കേരളത്തിലെ ഫുട്ബോൾ ആരാധകരെ നിരാശയിലാഴ്ത്തി ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി ഈ വർഷം കേരളത്തിൽ സൗഹൃദ മത്സരം കളിക്കാൻ എത്തില്ല എന്ന് വാർത്ത വന്നിരുന്നു. സ്പോൺസർമാർ കരാർ തുക അടയ്ക്കാത്തതാണ് മെസ്സിയുടെയും സംഘത്തിന്റെയും കേരളത്തിലേക്കുള്ള വരവു മുടങ്ങാൻ കാരണം. ധാരണ പ്രകാരം പറഞ്ഞ തീയതി കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റ് കോർപറേഷൻ പണം അടച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്. ലയണൽ മെസ്സിയും സംഘവും കേരളത്തിലേക്ക് എത്തില്ലെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാന്റെ ഓഫീസും വ്യക്തമാക്കിയിട്ടുണ്ട്. കേരള സന്ദർശനം ഒഴിവാക്കിയതിൽ അർജന്റീന ഫുട്ബോൾ അസോസിയേഷനും സംസ്ഥാന സർക്കാരും സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കമ്പനിക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നതായും ഏഷ്യാനെറ്റ് ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. കരാർ ലംഘനം ചൂണ്ടിക്കാട്ടിയാണ് നിയമനടപടി. ഒക്ടോബറിൽ മെസ്സി കേരളത്തിൽ എത്തുമെന്നാണ് കായിക മന്ത്രി വി. അബ്ദുറഹിമാൻ മുൻപ് പറഞ്ഞിരുന്നത്. എന്നാൽ മന്ത്രിയോ സർക്കാറോ കഴിഞ്ഞ കുച്ചു നാളുകളായി ഈ വിഷയത്തിൽ പ്രതികരിക്കാറില്ലായിരുന്നു. അർജന്റീന കേരളത്തിൽ കളിക്കാൻ…
ഇന്ത്യ പാക് സംഘർഷങ്ങൾക്കിടെ രാജ്യം തദ്ദേശീയമായി വികസിപ്പിച്ച ആകാശ് മിസൈൽ പ്രതിരോധ സംവിധാനം പാക് മിസൈലുകളെ നിഷ്പ്രഭമാക്കിയപ്പോൾ സ്വന്തം മകന്റെ നേട്ടങ്ങളിലെന്ന അതിൽ അഭിമാനിക്കുന്ന ഒരു വ്യക്തിയുണ്ട്-പ്രഹ്ലാദ രാമറാവു. ഇന്ത്യയുടെ മിസൈൽ മാൻ എ.പി.ജെ. അബ്ദുൽ കലാമിനൊപ്പം ആകാശ് മിസൈൽ വികസനത്തിൽ സുപ്രധാന പങ്കുവഹിച്ച ശാസ്ത്രജ്ഞനാണ് പ്രഹ്ലാദ രാമറാവു. ആകാശ് മിസൈൽ രാജ്യത്തിന്റെ സൈനിക ചരിത്രത്തിൽ ഇടം നേടുന്നതിനു വളരെ മുമ്പുതന്നെ പ്രഹ്ലാദ രാമറാവു തന്റെ പാരമ്പര്യം കെട്ടിപ്പടുക്കാൻ ആരംഭിച്ചിരുന്നു. 1990കളുടെ തുടക്കത്തിൽ ആകാശ് പ്രോഗ്രാമിന് നേതൃത്വം നൽകുന്നമ്പോൾ വെറും 35 വയസ്സായിരുന്നു രാമറാവുവിന്റെ പ്രായം. ഏറ്റവും പ്രായം കുറഞ്ഞ പ്രോജക്ട് ഡയറക്ടറായി അദ്ദേഹം നിയമിതനായപ്പോൾ അന്ന് അദ്ദേഹത്തെ ആ സ്ഥാനത്തേക്ക് എത്തിച്ചത് എ.പി.ജെയും. എ.പി.ജെ ഹൈദരാബാദ് പ്രതിരോധ ഗവേഷണ ലബോറട്ടറിയുടെ (DRL) തലവനായിരുന്ന കാലത്തായിരുന്നു ഇത്. ഗുരു-ശിഷ്യ ബന്ധത്തിനു തുല്യമായ ബന്ധമായിരുന്നു ഇരുവരും തമ്മിൽ. അതിലുമുപരി എ.പി.ജെ യഥാർത്ഥ നേതാവായിരുന്നു എന്ന് രാമറാവു പറയുന്നു. ഒരു നേതാവ് ടീം സ്പിരിറ്റ്…