Author: News Desk
ഇന്‍റഗ്രേറ്റഡ് ഐടി മൈക്രോ ടൗണ്‍ഷിപ്പ് പദ്ധതിയായ ക്വാഡില്‍ ഉള്‍പ്പെടുത്തി ടെക്നോപാര്‍ക്ക്-ഫേസ് 4 ടെക്നോസിറ്റി, പള്ളിപ്പുറം കാമ്പസില്‍ 381 കോടി രൂപ മതിപ്പ് ചെലവിൽ ഐടി കെട്ടിട സമുച്ചയം വരുന്നു. ക്വാഡ് പദ്ധതിയില്‍ ടെക്നോസിറ്റിയില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ ഐടി കെട്ടിടമാണിത്. 2019 ലെ പുതിയ കെട്ടിട റേറ്റിംഗ് സിസ്റ്റം അനുസരിച്ച് ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലിന്‍റെ (ഐജിബിസി) കീഴില്‍ ഗോള്‍ഡ് റേറ്റിംഗ് നേടുക എന്നതാണ് മൂന്നു വര്ഷം കൊണ്ട് പൂർത്തിയാക്കാനുദ്ദേശിക്കുന്ന ഈ കെട്ടിടത്തിന്‍റെ ലക്ഷ്യം.രണ്ട് ബേസ്മെന്‍റുകളും ഒമ്പത് നിലകളുമായി 8.5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള അത്യാധുനിക കെട്ടിടത്തില്‍ ഐടി ഓഫീസുകളും റൂഫ് ടോപ് കഫറ്റേരിയയും ഉണ്ടായിരിക്കും. ബേസ്മെന്‍റ് പാര്‍ക്കിംഗിനും യൂട്ടിലിറ്റി സേവനങ്ങള്‍ക്കുമായി ഉപയോഗപ്പെടുത്തും. കെട്ടിടത്തിന്‍റെ നിലകളില്‍ ഐടി ഓഫീസുകളും കഫറ്റീരിയകളും പ്രവര്‍ത്തിക്കും. മുകളിലത്തെ നിലകളില്‍ ടെക് കമ്പനികള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഓഫീസ് മൊഡ്യൂളുകള്‍ ഉണ്ടായിരിക്കും. ഒരു നില പ്ലഗ് ആന്‍ഡ് പ്ലേ മൊഡ്യൂളായി ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്. കെട്ടിട…
യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾക്ക് കൂടുതൽ പിന്തുണ നൽകി ലുലു ഗ്രൂപ്പ്. മെയ്ക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് ക്യാപെയ്ന്റെ ഭാഗമായാണിത്. ലുലു സ്റ്റോറുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമിലും യുഎഇയിലെ പ്രാദേശിക പ്രാദേശിക ഉത്പന്നങ്ങൾക്ക് കൂടുതൽ പിന്തുണ നൽകാനാണ് ലുലു ഗ്രൂപ്പിന്റെ തീരുമാനം .മെയ്ക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് ക്യാപെയ്ന്റെ ഭാഗമായാണിത്. ലുലു സ്റ്റോറുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമിലുംപ്രാദേശിക ഉത്പന്നങ്ങൾക്ക് പ്രധാന്യം നൽകി, കൂടുതൽ വിപണി സാധ്യത ലുലു ഉറപ്പാക്കും. യുഎഇ വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയവുമായി സഹകരിച്ചാണ് പ്രാദേശിക ഉത്പന്നങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്ന ക്യാപെയ്ൻ ലുലു നടപ്പിലാക്കുന്നത്.യുഎഇ വ്യവസായ, നൂതന സാങ്കേതിക മന്ത്രി ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തിൽ വ്യവസായ വകുപ്പ് അണ്ടർസെക്രട്ടറി ഒമർ അൽ സുവൈദി, ലുലു റീട്ടെയ്ൽ സിഇഒ സെയ്ഫി രൂപാവാല എന്നിവർ ചേർന്ന് ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു. പ്രാദേശിക ഉത്പന്നങ്ങൾക്ക് മികച്ച വിപണനസാധ്യത ലഭിക്കാൻ…
അബുദാബി ബിഗ് ടിക്കറ്റ് ഇ-ഡ്രോയിൽ ഭാഗ്യം തേടിയെത്തി മലയാളികൾ അടക്കം അഞ്ചു പേർ. 3 ഇന്ത്യക്കാരെയും പാകിസ്ഥാൻ, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസികളെയുമാണ് ഭാഗ്യം തേടിയെത്തിയത്. 50000 ദിർഹം (11 ലക്ഷത്തിലേറെ രൂപ) വീതമാണ് അഞ്ചു പേരും നേടിയത്. ഖത്തറിൽ നഴ്‌സായ അരുൺ, ഗംഗാധരൻ എന്നീ മലയാളികൾക്കൊപ്പം ചെന്നൈ സ്വദേശിയായ സാരംഗരാജും സമ്മാനം നേടിയിട്ടുണ്ട്. മറ്റ് രണ്ട് വിജയികൾ പാക്കിസ്ഥാനിൽ നിന്നും ബ്രിട്ടനിൽ നിന്നുമാണ്. രണ്ട് വർഷത്തോളമായി തുടർച്ചയായി ടിക്കറ്റെടുക്കുന്ന വ്യക്തിയാണ് അരുൺ. പത്ത് സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് അരുൺ ടിക്കറ്റ് എടുത്തത്. സമ്മാനത്തുക തുല്യമായി പങ്കുവെക്കുമെന്നും ഇനിയും ഭാഗ്യപരീക്ഷണം തുടരുമെന്നും അരുൺ പറഞ്ഞു. കേരളത്തിൽ നിന്ന് ഓൺലൈൻ വഴിയാണ് ഗംഗാധരൻ ടിക്കറ്റ് എടുത്തത്. അബുദാബിയിൽ ക്രെയിൻ ഓപ്പറേറ്ററായ സാരംഗരാജ് ആറു വർഷത്തോളമായി ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നു. പാകിസ്ഥാനി സ്വദേശിയായ മുഹമ്മദ് റംസാൻ ആദ്യമായി എടുക്കുന്ന ടിക്കറ്റിനു തന്നെ സമ്മാനം സ്വന്തമാക്കിയിരിക്കുകയാണ്. Two Keralites and three others win big in…
പഹൽഗാം ഭീകരാക്രമണവും അതിനു തിരിച്ചടിയായുള്ള ഓപ്പറേഷൻ സിന്ദൂറും ഇന്ത്യ-പാകിസ്ഥാൻ ബന്ധത്തിനൊപ്പം തുർക്കി, അസർബൈജാൻ എന്നീ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തേയും ബാധിക്കുകയാണ്. പഹൽഗാം ഭീകരാക്രമണത്തെ ലോകം മുഴുവൻ അപലപിച്ചപ്പോൾ പാകിസ്ഥാനോടൊപ്പം നിൽക്കുന്ന നിലപാടാണ് തുർക്കിയും അസർബൈജാനും സ്വീകരിച്ചത്. ഇതിനെത്തുടർന്ന് വിനോദസഞ്ചാരം, ഇറക്കുമതി എന്നിവയുടെ കാര്യത്തിൽ തുർക്കിയെയും അസർബൈജാനെയും ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് ബിസിനസ് പ്രമുഖരും സ്ഥാപനങ്ങളും രാഷ്ട്രീയക്കാരും അടക്കമുള്ള നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിട്ടുള്ളത്. ഇന്ത്യൻ വിനോദസഞ്ചാരികൾ തുർക്കിയിലേക്കും അസർബൈജാനിലേക്കും യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് വ്യവസായിയും ആർപിജി ഗ്രൂപ്പ് ചെയർപേഴ്‌സണുമായ ഹർഷ് ഗോയങ്ക സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലൂടെ അഭ്യർത്ഥിച്ചു. ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളിലൂടെ തുർക്കിയ്ക്കും അസർബൈജാനിനും 4000 കോടിയിലധികം രൂപ ലഭിക്കുന്നതായും ഇരുരാജ്യങ്ങളും പാകിസ്ഥാനോടൊപ്പം നിൽക്കുന്ന സാഹചര്യത്തിൽ ഈ രണ്ടു സ്ഥലങ്ങളും സഞ്ചാരികൾ ഒഴിവാക്കണമെന്ന് അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. സംഭവത്തെത്തുടർന്ന് നിരവധി ഇന്ത്യൻ ട്രാവൽ കമ്പനികളും ഇരു രാജ്യങ്ങളിലേക്കുമുള്ള ബുക്കിംഗുകൾ നിർത്തിവെച്ചിട്ടുമുണ്ട്. ചില ഇന്ത്യൻ യാത്രാ വെബ്‌സൈറ്റുകൾ തുർക്കി എയർലൈൻസിൽ നിന്ന്…
ഇന്ത്യൻ പൊതുമേഖലാ പ്രതിരോധ കപ്പൽ നിർമ്മാതാക്കളായ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് (Mazagon Dock), ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് & എഞ്ചിനീയേഴ്‌സ് (GRSE) കൊച്ചിൻ ഷിപ്പ്‌യാർഡ് എന്നിവ വൻ ഓർഡർ ബൂമിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഈ കമ്പനികളുടെ ഓർഡർ ബുക്കുകൾ മൂന്നിരട്ടിയിലധികം വർദ്ധിപ്പിക്കാൻ സാധ്യതയുള്ളതായി ഫിനാൻഷ്യൽ കമ്പനി സേവനദാക്കളായ ആൻ്റിക് ബ്രോക്കിംഗ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെ സംഘർഷങ്ങൾ, 54000 കോടി രൂപയുടെ പ്രതിരോധ ഓർഡറുകൾ തുടങ്ങിയവയിലൂടെ പ്രതിരോധ ഓഹരികളിൽ വലിയ മാറ്റം ഉണ്ടായതാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിക്ഷേപകരുടെ വികാരത്തിലെ മാറ്റവും ഇതിന് അനുസരിച്ച് പ്രതിഫലിച്ചതായി ആന്റിക് സ്റ്റോക്ക് ബ്രോക്കിംഗ് പറഞ്ഞു. കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ സ്റ്റോക്ക് വിലയുടെ ഭാവി, വിമാനവാഹിനിക്കപ്പലിന്റെ (IAC-II) ഓർഡറുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രതിരോധ കപ്പൽശാലകളിലെ ദീർഘകാല വരുമാന സാധ്യത കണക്കിലെടുക്കുമ്പോൾ ഈ ഓഹരികൾ 2027 സാമ്പത്തിക വർഷത്തിൽ കോർ വരുമാനത്തിന്റെ 45 മടങ്ങ് വരെ വ്യാപാരം നടത്തും. മസഗോൺ ഡോക്കിലും ജിആർഎസ്ഇയിലും…
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാക് നുണക്കഥകൾ പൊളിച്ചടുക്കുന്നതിൽ നിർണായകമായത് മലയാളി സ്റ്റാർട്ടപ്പ് കാവ സ്പേസ് (Kawa Space). പാകിസ്ഥാനിലെ പ്രതിരോധ കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ നാശനഷ്ടങ്ങൾ പാക് വൃത്തങ്ങൾ നിഷേധിച്ചപ്പോൾ ഉപഗ്രഹചിത്രങ്ങളിലൂടെ തെളിവുസസഹിതം അവ ലോകത്തിനു മുൻപിൽ എത്തിച്ചാണ് തിരുവനന്തപുരം സ്വദേശിയായ ക്രിസ് നായർ സ്ഥാപിച്ച ആഗോള ഇന്റലിജൻസ്, പ്രതിരോധ ബഹിരാകാശ കമ്പനിയായ കാവ സ്പേസ് ശ്രദ്ധ നേടിയത്. പാക് നുണക്കഥകൾ തകർത്തതിലൂടെ ഡിജിറ്റൽ രംഗത്ത് നിർണായക സ്വാധീനമായി മാറിയിരിക്കുകയാണ് കാവ സ്പേസ്. 2019ലാണ് ക്രിസ് നായർ കാവ സ്പേസ് ആരംഭിച്ചത്. ഇന്ത്യയുടെ ഉപഗ്രഹ അധിഷ്ഠിത ഇന്റലിജൻസിന്റെ ഏറ്റവും വിശ്വസനീയ ഉറവിടങ്ങളിലൊന്നായാണ് കാവ സ്‌പേസിനെ അന്താരാഷ്ട്ര മാധ്യമങ്ങൾ അടക്കം വിശേഷിപ്പിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള തെറ്റായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചപ്പോൾ കാവ സ്പേസ് മാപ്പുകളും ചിത്രങ്ങളും പുറത്തുവിട്ട് അതിന്റെ നിജസ്ഥിതി വ്യക്തമാക്കുകയായിരുന്നു. ഈ ചിത്രങ്ങൾ ഇന്ത്യയുടെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നതും രാജ്യത്തിന്റെ പ്രവർത്തനങ്ങളുടെ യഥാർത്ഥ സ്വാധീനം കാണിക്കുന്നവയും ആണെന്ന് ക്രിസ് നായർ…
തന്ത്രപരമായ സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പിട്ട് യുഎസും സൗദി അറേബ്യയും. സൗദി സന്ദർശനത്തിന് എത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി (MBS) നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് നിർണായക കരാറിൽ ഒപ്പിട്ടത്. ഊർജ്ജം, ഖനനം, പ്രതിരോധം, അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകൾ ഉൾക്കൊള്ളുന്നതാണ് കരാർ. കരാർ പ്രകാരം യുഎസിൽ സൗദി 600 ബില്യൺ ഡോളർ നിക്ഷേപം നടത്തും. ഇതിനുപുറമെ സൗദിയുമായി 142 ബില്യൺ ഡോളറിന്റെ ആയുധ ഇടപാടിനും യുഎസ് ധാരണയായി. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ വിൽപ്പന കരാറാണിത്. അത്യാധുനിക യുദ്ധ പോരാട്ട സംവിധാനങ്ങൾ, വ്യോമ, മിസൈൽ പ്രതിരോധം, അതിർത്തി സുരക്ഷാ നവീകരണങ്ങൾ, സൗദി സേനകൾക്കുള്ള വിപുലമായ സൈനിക പരിശീലനം എന്നിവ ഉൾപ്പെടുന്നതാണ് 142 ബില്യൺ ഡോളറിന്റെ ആയുധ ഇടപാട്. അമേരിക്കൻ ഊർജ്ജ സുരക്ഷ വർദ്ധിപ്പിക്കുക, ഉൽപ്പാദനം പുനരുജ്ജീവിപ്പിക്കുക, പ്രധാന വ്യവസായങ്ങളിൽ നവീകരണം വർദ്ധിപ്പിക്കുക എന്നിവയാണ് സൗദിയുടെ യുഎസ് നിക്ഷേപത്തിന്റെ ലക്ഷ്യങ്ങൾ. യുഎസിന്റെ സുപ്രധാന…
ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നടത്തിയ ആക്രമണത്തിൽ പാകിസ്ഥാന് വൻ നാശനഷ്ടങ്ങൾ. പാക് സൈനിക താവളങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണങ്ങളിൽ പാക് വ്യോമസേനയുടെ അടിസ്ഥാന സൗകര്യങ്ങളുടെ ഏകദേശം 20 ശതമാനവും നിരവധി പിഎഎഫ് യുദ്ധവിമാനങ്ങളും തകർത്തതായി ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി. പാക് വ്യോമസേനയുടെ എഫ്-16, ജെ-17 യുദ്ധവിമാനങ്ങൾ ഇന്ത്യ തകർത്തതായും ഒദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് 70 രാജ്യങ്ങളുടെ പ്രതിനിധികളോട് ഇന്ത്യൻ സേന നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെയും സാധാരണ പ്രദേശങ്ങളെയും സായുധ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമിക്കാനുള്ള പാകിസ്ഥാൻ ശ്രമങ്ങൾക്ക് തിരിച്ചടിയായാണ് പാക് വ്യോമസേനയുടെ എഫ്-16, ജെ17 യുദ്ധവിമാനങ്ങൾ നിലയുറപ്പിച്ചിരുന്ന സർഗോധ, ബൊളാരി തുടങ്ങിയ വ്യോമതാവളങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്ന് വൃത്തങ്ങൾ അറിയിച്ചു. സിന്ധിലെ ജംഷോറോ ജില്ലയിലെ ബൊളാരി വ്യോമതാവളത്തിൽ നടത്തിയ ആക്രമണത്തിൽ പാക് സ്ക്വാഡ്രൺ ലീഡർ ഉസ്മാൻ യൂസഫും നാല് വ്യോമസേനാംഗങ്ങളും ഉൾപ്പെടെ 50 ലധികം പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിരവധി പിഎഎഫ്…
ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള ട്രെന്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള സുഡിയോ പത്ത് വർഷങ്ങൾ കൊണ്ട് ഇന്ത്യയിലുടനീളം 400ലധികം സ്റ്റോറുകൾ തുറക്കുന്നതിലേക്ക് വളർന്നു. അന്താരാഷ്ട്ര ഫാഷൻ ഭീമന്മാർ ഇന്ത്യൻ നഗരങ്ങൾ കേന്ദ്രീകരിച്ച് മത്സരിക്കുന്ന ഘട്ടത്തിലാണ് ഇന്ത്യൻ ബ്രാൻഡ് നിശബ്ദമായി ദശലക്ഷക്കണക്കിന് ആളുകളുടെ വാർഡ്റോബുകളിലേക്ക് കടന്നുവന്നത്. ഇ-കൊമേഴ്‌സ് സാന്നിധ്യമില്ലാത്ത ബ്രാൻഡ് ഇന്ത്യയുടെഫാഷൻ റീട്ടെയിൽ മേഖലയിൽ വിപ്ലവം സൃഷ്ടിച്ചത് എങ്ങനെയെന്നു നോക്കാം. റീട്ടെയിൽ തന്ത്രങ്ങളും വ്യക്തതയുമാണ് സുഡിയോയുടെ വിജയഗാഥയ്ക്കു പിന്നിൽ. ടാറ്റയുടെ ഉടമസ്ഥതയിലുള്ള സംരംഭമാണെങ്കിലും, കമ്പനിയുമായി ബന്ധപ്പെട്ട ഉയർന്ന നിലവാരമുള്ള ബ്രാൻഡിംഗും ആക്രമണാത്മക മാർക്കറ്റിംഗും സുഡിയോ ഒഴിവാക്കി. പ്രീമിയം, കോർപ്പറേറ്റ് ഉത്പന്നവുമായല്ല സുഡിയോ എത്തിയത്. താങ്ങാനാവുന്ന വിലയിൽ നല്ല വസ്ത്രം വാങ്ങാൻ ഉദ്ദേശിക്കുന്ന കോടിക്കണക്കിന് ഉപഭോക്താക്കളാണ് സുഡിയോയുടെ കസ്റ്റമേർസ്. ഈ സ്ഥാനനിർണ്ണയം സുഡിയോയെ സംബന്ധിച്ച് പ്രധാനമായി. വെസ്റ്റ്‌സൈഡ് പോലുള്ള ടാറ്റയുടെ മറ്റ് റീട്ടെയിൽ വിഭാഗങ്ങൾ മിഡിൽ-അപ്പർ മിഡിൽ വിഭാഗങ്ങളെ ലക്ഷ്യമിട്ടപ്പോൾ ഫാഷൻ പ്രസ്താവനകൾക്കപ്പുറം ദൈനംദിന ഷോപ്പേർസിന്റെ ശ്രദ്ധ ആകർഷിക്കാൻ സുഡിയോയ്ക്കായി. സുഡിയോയുടെ ഉൽപ്പന്ന തന്ത്രം വളരെ വ്യക്തമാണ്.…
ലോകത്ത് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ബ്രിട്ടീഷ് വനിത. 115 വയസുള്ള എഥൽ കാറ്റർഹാമാണ് അപൂർവ ബഹുമതി സ്വന്തമാക്കിയിരിക്കുന്നത്. 116 വയസുകാരി ഇനാ കാനബാരോ ലൂക്കോസെന്ന കന്യാസ്ത്രീയുടെ മരണത്തെ തുടർന്നാണ് എഥൽ ‘ലോകമുത്തശ്ശി’യാകുന്നത്. ചരിത്രത്തിൽത്തന്നെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ബഹുമതി നേടുന്ന രണ്ടാമത്തെ ബ്രിട്ടീഷ് വനിത കൂടിയാണ് എഥൽ. ഗിന്നസ് വേൾഡ് റെക്കോർഡിനായി പ്രായം വിലയിരുത്തുന്ന ഗവേഷണ സംഘടനകളായ ലോംഗെവിക്വസ്റ്റ്, ജെറന്റോളജി റിസർച്ച് ഗ്രൂപ്പ് എന്നിവ ചേർന്നാണ് എഥലിന് ഈ പദവി നൽകിയിരിക്കുന്നത്. ജീവിതത്തോടുള്ള തന്റെ സമീപനവും ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് ജീവിക്കുന്നതുമാണ് ദീർഘായുസിന്റെ രഹസ്യമെന്ന് എഥൽ പറയുന്നു. ജീവിതത്തിലെ ഉയർച്ചതാഴ്ചകളെ അഭിമുഖീകരിച്ചിട്ടുണ്ട്. എന്തുവന്നാലും ആരുമായും വാഗ്വാദത്തിൽ ഏർപ്പെടരുതെന്ന് തീരുമാനമെടുത്തു. ഇത് ജീവിതത്തിലെ പല ഘട്ടങ്ങളിലും സഹായകരമായി-എഥൽ പറഞ്ഞു. 1909 ഓഗസ്റ്റ് 21ന് ഹാംഷെയറിൽ ജനിച്ച എഥൽ കാറ്റർഹാം 18 വയസ്സുള്ളപ്പോൾ ബ്രിട്ടീഷ് ഇന്ത്യയിലെ സൈനിക കുടുംബത്തിലെ കെയർ ടേക്കറായി സേവനമനുഷ്ഠിച്ചു. ഇന്ത്യയിൽ ജീവിച്ചിരുന്ന…