Author: News Desk

ഇന്ത്യ 79ആമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ അതേ ദിവസം തന്നെ മറ്റൊരു അഭിമാന സ്ഥാപനവും ജന്മദിനം ആഘോഷിക്കുന്നു-1969, ഓഗസ്റ്റ് 15ന് രൂപീകൃതമായ ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ എന്ന ഐഎസ്ആർഒ. കഴിഞ്ഞ 56 വർഷങ്ങൾക്കിടയിൽ ഇന്ത്യയ്ക്ക് ഉയിരും ഉശിരുമായ ഐഎസ്ആർഒ നേട്ടങ്ങൾ നോക്കാം. ആര്യഭട്ട, (Aryabhata, 1975)ആര്യഭട്ട എന്ന ആദ്യ ഉപഗ്രഹത്തിലൂടെയാണ് ഇന്ത്യയുടെ യഥാർത്ഥ ബഹിരാകാശ യാത്ര ആരംഭിക്കുന്നത്. 365 കിലോഗ്രാം ഭാരമുള്ള സാറ്റലൈറ്റ് സോവിയറ്റ് സഹകരണത്തോടെയായിരുന്നു നിർമിച്ചത്. എസ്എൽവി 3 (SLV-3 , 1980)ആദ്യ ഉപഗ്രഹത്തിനും അഞ്ചു വർഷങ്ങൾക്കു ശേഷം ഐഎസ്ആർഒ രാജ്യത്തിനു ആദ്യ ഇന്ത്യൻ നിർമിത ലോഞ്ച് വെഹിക്കിൾ നൽകി. അതേവർഷം സാറ്റൈലൈറ്റ് ലോഞ്ച് വെഹിക്കിൾ 3 എന്ന എസ്എൽവി ത്രീയിൽ രോഹിണി ഉപഗ്രഹം (Rohini satellite) വിക്ഷേപിക്കപ്പെട്ടു. ഇന്ത്യൻ നാഷണൽ സാറ്റലൈറ്റ് സിസ്റ്റം (INSAT) സീരീസ് (1983)1983ൽ ആദ്യമായി വിക്ഷേപിച്ച ഇൻസാറ്റ് പരമ്പര ഇന്ത്യയുടെ ടെലികമ്മ്യൂണിക്കേഷൻ രംഗത്തെ മാറ്റിമറിച്ചു. ഇന്ന് ജിയോസ്റ്റേഷണറി ഓർബിറ്റിൽ ഒൻപത് പ്രവർത്തനക്ഷമമായ കമ്യൂണിക്കേഷൻ ഉപഗ്രഹങ്ങളുള്ള…

Read More

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റെ (Sachin Tendulkar) മകൻ അർജുൻ ടെൻഡുൽക്കർ (Arjun Tendulkar) വിവാഹിതനാകുകയാണ്. മുംബൈയിലെ പ്രമുഖ ബിസിനസ് കുടുംബത്തിൽ നിന്നുള്ള സാനിയ ചന്ദോക്ക് (Saaniya Chandok) ആണ് അർജുന്റെ ഭാവി വധു. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ ദിവസം മുംബൈയിൽ നടന്നിരുന്നു. ഇതോടെ സാനിയയുടെ കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങൾ വാർത്തകളിൽ നിറയുകയാണ്. മുംബൈയിലെ പ്രമുഖ വ്യവസായികളായ ഘായി കുടുംബാംഗമാണ് (Ghai Family) സാനിയ. ഹോസ്പിറ്റാലിറ്റി, ഭക്ഷ്യ വ്യവസായങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഘായി കുടുംബത്തിനു കീഴിൽ ഗ്രാവിസ് ഗ്രൂപ്പ് (Graviss Group), ബ്രൂക്ലിൻ ക്രീമെറി (Brooklyn Creamery) എന്നിങ്ങനെ നിരവധി ബിസിനസ്സുകളുണ്ട്. ഇതിനു പുറമേ അമേരിക്കൻ ഐസ്ക്രീം ബ്രാൻഡായ ബാസ്കിൻ റോബിൻസിന്റെ (Baskin Robbins) ഇന്ത്യയിലെ നടത്തിപ്പും ഗ്രാവിസ് ഗ്രൂപ്പിനാണ്. വിവിധ റിപ്പോർട്ടുകൾ പ്രകാരം ഗ്രാവിസ് ഗ്രൂപ്പിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരുമാനം മാത്രം 624 കോടി രൂപയാണ്. മൃഗപരിപാലന രംഗത്ത് പ്രവർത്തിക്കുന്ന മിസ്റ്റർ പോസ് പെറ്റ് സ്പാ ആൻഡ് സ്റ്റോറിന്റെ…

Read More

ഇൻസ്റ്റന്റ് ഗ്രോസറി ഡെലിവെറി സ്റ്റാർട്ടപ്പായ സെപ്റ്റോയിൽ (Zepto) വമ്പൻ നിക്ഷേപവുമായി പ്രമുഖ ഫിനാൻഷ്യൽ സർവീസ് കമ്പനി മോത്തിലാൽ ഓസ്വാൾ (Motilal Oswal Financial Services). 400 കോടി രൂപയുടെ നിക്ഷേപമാണ് മോത്തിലാൽ ഓസ്വാൾ സെപ്റ്റോയിൽ നടത്തിയിരിക്കുന്നത്. സെപ്റ്റോയിൽ 7,54,97,341 നിർബന്ധിതമായി മാറ്റാവുന്ന മുൻഗണനാ ഓഹരികളാണ് (convertible preference shares, CCPS) മോത്തിലാൽ ഓസ്വാൾ സ്വന്തമാക്കിയത്. 2024 നവംബറിൽ സെപ്‌റ്റോയുടെ ഫണ്ടിംഗ് റൗണ്ടിൽ പങ്കെടുത്ത സ്ഥാപനം അന്നുമുതൽ സെപ്റ്റോയിൽ നിക്ഷേപകരായിരുന്നു. സെപ്‌റ്റോയിലേക്കുള്ള തന്ത്രപരമായ ചെറിയ നിക്ഷേപങ്ങളുടെ പരമ്പരയെ തുടർന്നാണ് ഏറ്റവും പുതിയ ഇൻഫ്യൂഷൻ. ഈ മാസം ആദ്യം, മാപ്പ്മൈഇന്ത്യ (CE Info Systems) ഉപഭോക്തൃ, ഡെലിവറി അനുഭവം മെച്ചപ്പെടുത്തുന്നതിനായി മാപ്പിംഗ് എസ്‌ഡികെകളും എപിഐകളും സംയോജിപ്പിക്കുന്നതിനുള്ള ബിസിനസ് കരാറിനൊപ്പം കമ്പനിയിൽ 25 കോടി രൂപ നിക്ഷേപിച്ചിരുന്നു. എൽസിഡ് ഇൻവെസ്റ്റ്‌മെന്റ് (Elcid Investment) അടുത്തിടെ 5.9 ബില്യൺ ഡോളർ മൂല്യനിർണ്ണയത്തിൽ 7.5 കോടി രൂപയുടെ സെപ്റ്റോ ഓഹരികളും സ്വന്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ മോത്തിലാൽ ഓസ്വാളിന്റെ 400…

Read More

പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻ ദാതാവും ഓസ്‌ട്രേലിയയിലെ ടെൽസ്ട്ര ഗ്രൂപ്പിന്റെ (Telstra Group) ഉടമസ്ഥതയിലുള്ള ഉപസ്ഥാപനവുമായ വെർസെന്റ് ഗ്രൂപ്പിന്റെ (Versent Group) 75% ഓഹരികൾ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ച് ഇൻഫോസിസ് (Infosys). ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികളിൽ ഒന്നായ ഇൻഫോസിസ് വെർസെന്റ് ഗ്രൂപ്പിന്റെ ഓഹരികൾ 153 മില്യൺ ഡോളറിനാണ് (ഏകദേശം 1,300 കോടി രൂപ) ഏറ്റെടുക്കുക. ഓസ്‌ട്രേലിയൻ ബിസിനസുകൾക്കായി എഐ ക്ലൗഡ്, ഡിജിറ്റൽ സൊല്യൂഷനുകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സഹകരണത്തിനായി ഇൻഫോസിസും ടെൽസ്ട്രയും തമ്മിലുള്ള സംയുക്ത സംരംഭത്തിന് ഈ കരാർ രൂപം നൽകും. വെർസെന്റ് ഗ്രൂപ്പിൽ ഇൻഫോസിസിന് പ്രവർത്തന നിയന്ത്രണം ഉണ്ടായിരിക്കുമെങ്കിലും ടെൽസ്ട്രയ്ക്ക് 25% ന്യൂനപക്ഷ ഓഹരി നിലനിർത്താൻ കഴിയും. ടെൽസ്ട്രയുടെ കണക്റ്റിവിറ്റി, വെർസെന്റിന്റെ പ്രാദേശിക ഡിജിറ്റൽ എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യം, ഇൻഫോസിസിന്റെ ആഗോള നിലവാരം എന്നിവ സംയോജിപ്പിച്ചുകൊണ്ട് വളർച്ചയ്ക്കും ഉപഭോക്തൃ മൂല്യത്തിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇൻഫോസിസ് പ്രതിനിധി പറഞ്ഞു. Infosys has announced it will acquire a 75% stake in…

Read More

ഏറ്റവും മികച്ച വിലയിൽ ഷോപ്പിങ്ങും കൈനിറയെ സമ്മാനങ്ങളും നേടാൻ അവസരമൊരുക്കി ലുലു സൗഭാഗ്യോത്സവത്തിന് തുടക്കമായി. കേരളത്തിലുടനീളമുള്ള എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും (LuLu Hypermarket), ലുലു ഡെയിലികളിലുമാണ് (LuLu Daily) സൗഭാഗ്യോത്സവത്തിന് തുടക്കമായിരിക്കുന്നത്. ഓണക്കാല ഷോപ്പിങ്ങ് മികവുറ്റതാക്കാൻ അവസരം ഒരുക്കുന്നതോടൊപ്പം ആകർഷകമായ സമ്മാനങ്ങളും ഷോപ്പിങ്ങിലൂടെ നേടാം. 18 കിയ സോനറ്റ് കാറുകൾ, സ്വർണ നാണയങ്ങൾ, ടിവി, മൊബൈൽ ഫോണുകൾ എന്നിവയ്ക്കൊപ്പം മറ്റ് നിരവധി സമ്മാനങ്ങളുമാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. സെപ്റ്റംബർ 7 വരെ സൗഭാഗ്യോത്സവം ഓഫർ‌ തുടരും. ഹൈപ്പർ മാർക്കറ്റ്, കണക്ട് (Lulu Connect), ഫാഷൻ (LuLu Fashion Store), സെലിബ്രേറ്റ് (Lulu Celebrate) ഉൾപ്പടെയുള്ള ലുലു സ്റ്റോറുകളിലും ലുലു ഡെയിലികളിലും ഓണം വിൽപ്പനയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനം, ഓണം തുടങ്ങിയ ആഘോഷങ്ങൾ പ്രമാണിച്ച് വിപുലമായ ഓഫറുകളാണ് ലുലുവിൽ ഒരുങ്ങുന്നത്. ലുലു ഹൈപ്പർമാർക്കറ്റിൽ നിത്യോപയോഗ സാധനങ്ങൾ, ഗ്രോസറി ഉത്പ്പന്നങ്ങൾ, പഴം, പച്ചക്കറി തുടങ്ങിയവ വിലക്കുറവിൽ ഒരുങ്ങുന്നു. മുതിർന്നവരുടെ മുതൽ കുട്ടികളുടെ വരെ വിവിധ ബ്രാൻഡുകളുടെ…

Read More

അഗ്രിക്കൾച്ചർ ഡ്രോണുകളുടെ സംഭാവനകൾക്ക് കേരള കൃഷി വകുപ്പിന്റെ മികച്ച കാർഷിക സ്റ്റാർട്ടപ്പ് അവാർഡ് നേടി ഡ്രോൺ നിർമാണ കമ്പനി ഫ്യൂസലേജ് ഇന്നൊവേഷൻസ് (Fuselage Innovations). 2020ൽ സ്ഥാപിതമായ കമ്പനി കാർഷിക മേഖലയിൽ ഡ്രോണുകൾ ഉപയോഗിച്ചു കൃത്യതാ കൃഷിരീതികൾ അവതരിപ്പിച്ചാണ് ശ്രദ്ധ നേടിയത്. ടീം വികസിപ്പിച്ച FIA QD10 എന്ന സ്‌പ്രേയിങ് ഡ്രോണുകളും, Nireeksh എന്ന കാർഷിക നിരീക്ഷണ ഡ്രോണുകളും ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. കേരള സ്റ്റാർട്ടപ്പ് മിഷന്റെ (KSUM) കീഴിൽ മേക്കർ വില്ലേജിൽ പ്രവർത്തിക്കുന്ന ഫ്യൂസലേജ് NABARD, UNDP, റബ്ബർ ബോർഡ്, SELCO Foundation തുടങ്ങിയ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തിലൂടെ 2,500ത്തിലധികം കർഷകർക്ക് നിലവിൽ ഡ്രോൺ സേവനങ്ങൾ നൽകി വരുന്നു. 2.5 ലക്ഷം ഹെക്റ്റർ ഭൂമിയിൽ സേവനം എത്തിച്ചിട്ടുള്ള ഫ്യൂസലേജ് ഇന്നൊവേഷൻസ്, “മേക്ക് ഇൻ ഇന്ത്യ” പദ്ധതിയിലൂടെ ഡ്രോണുകൾ തദ്ദേശീയമായി നിർമിക്കുകയും വിദേശരാജ്യങ്ങളിലേക് കയറ്റിയയക്കുന്നുമുണ്ട്. കേരള കാർഷിക സർവകലാശാല മേധാവി ബെറിൻ പത്രോസ്, CMET തൃശൂർ മേധാവി സീമ, സാമ്പത്തിക വിദഗ്ധൻ ഗിരിശങ്കർ…

Read More

യുഎസ് ഭരണകൂടവും ഗൂഗിളും തമ്മിലുള്ള ആന്റി ട്രസ്റ്റ് കേസിന്റെ ഫലമായി ഗൂഗിൾ ക്രോം (Google Chrome) ബ്രൗസർ വിൽക്കാൻ ആൽഫബെറ്റ് (Alphabet) നിർബന്ധിതരായാൽ ക്രോം ബ്രൗസർ ഏറ്റെടുക്കാൻ താത്പര്യം അറിയിച്ച് അരവിന്ദ് ശ്രീനിവാസ് (Aravind Srinivas). പെർപ്ലെക്സിറ്റി എഐ (Perplexity AI) സ്ഥാപകനും ഇന്ത്യൻ വംശജനുമാണ് അരവിന്ദ് ശ്രീനിവാസ്. പെർപ്ലെക്സിറ്റി ക്രോം ഏറ്റെടുക്കുന്നതിനായി 34.5 ബില്യൺ ഡോളർ വാഗ്ദാനം ചെയ്തതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ക്രോമിന്റെ അടിസ്ഥാന ക്രോമിയം കോഡ് (Chromium code) ഓപ്പൺ സോഴ്‌സ് ആയി സൂക്ഷിക്കുക, രണ്ട് വർഷത്തിനുള്ളിൽ ബ്രൗസറിൽ $3 ബില്യൺ നിക്ഷേപിക്കുക, ക്രോമിന്റെ ഡിഫോൾട്ട് സെർച്ച് എഞ്ചിൻ ക്രമീകരണങ്ങൾ നിലനിർത്തുക തുടങ്ങിയ നിർദേശങ്ങളാണ് പെർപ്ലെക്സിറ്റിയുടെ ബിഡ്ഡിൽ വാഗ്ദാനം ചെയ്തിട്ടുള്ളത്. പെർപ്ലെക്സിറ്റിയുടെ സ്വന്തം മൂല്യനിർണ്ണയത്തേക്കാൾ വളരെ ഉയർന്നതാണ് ഈ ഓഫർ എന്നതിനാൽ കമ്പനിയിൽ നിന്നുള്ള നീക്കം അത്ഭുതത്തോടെയാണ് ബിസിനസ് വിദഗ്ധർ നിരീക്ഷിക്കുന്നത്. മൂന്ന് വർഷം മാത്രം പഴക്കമുള്ള എഐ സ്റ്റാർട്ടപ്പ് ആണ് പെർപ്ലെക്സിറ്റി. ഗൂഗിളിനുമേലുള്ള റെഗുലേറ്ററി…

Read More

കൊച്ചിയുടെ ഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിലും ടൂറിസം രംഗത്തും പ്രധാന പങ്കുവഹിക്കുന്ന കൊച്ചി വാട്ടർ മെട്രോ (KWM) മാതൃക രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയാണ്. കൊച്ചിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇപ്പോൾ തമിഴ്നാട്ടിലും ചെന്നൈ വാട്ടർ മെട്രോ പദ്ധതി പരിഗണനയിലാണ്. ചെന്നൈ നഗരത്തോട് ചേർന്നാണ് കൊച്ചി മാതൃകയിൽ വാട്ടർ മെട്രോ പദ്ധതി ആരംഭിക്കാനുള്ള ഒരുക്കം സജീവമാകുന്നത്. കോവളം (Kovalam) മുതൽ നാപ്പിയർ ബ്രിഡ്ജ് (Napier Bridge) വരെ ചെന്നൈ വാട്ടർ മെട്രോ ആദ്യ സർവീസ് ആരംഭിക്കാൻ ചർച്ചകൾ നടക്കുന്നതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. 53 കിലോമീറ്ററുള്ള ഈ സർവീസിനു പുറമേ ഗതാഗത വികസനത്തിനൊപ്പം ടൂറിസം സാധ്യതകൾ കൂടി ലക്ഷ്യംവെച്ച് തമിഴ്നാട്ടിലെ പത്തിലേറെ ഇടങ്ങളിൽ മെട്രോ ജലപാത സജ്ജമാക്കാൻ ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു. Inspired by the Kochi Water Metro, Chennai is planning a similar project to enhance urban transport and tourism, with a 53 km…

Read More

ഇന്ത്യയിൽ നിന്നും തായ്ലാൻഡിലേക്ക് (Thailand) നേരിട്ട് സർവീസ് ആരംഭിക്കാൻ ആകാശ എയർ (Akasa Air). മുബൈയിൽ നിന്നും തായ്ലാൻഡിലെ പൂക്കെറ്റിലേക്കാണ് (Phuket) സർവീസ്. ആദ്യമായാണ് ഒരു സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യത്തേക്ക് ആകാശ് എയർ സർവീസ് നടത്തുന്നത് എന്ന സവിശേഷതയുമുണ്ട്. ആകാശ് എയറിന്റെ ആറാമത് ഇന്റർനാഷണൽ ഡെസ്റ്റിനേഷനാണ് തായ്ലാൻഡ്. സെപ്റ്റംബർ 20 മുതൽ ആരംഭിക്കുന്ന സർവീസിനായി ബുക്കിങ് ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു. ആകാശ എയർ വെബ്സൈറ്റ്, ആപ്പ് വഴിയും പ്രധാന ഓൺലൈൻ ട്രാവൽ ഏജൻസികൾ വഴിയും ബുക്കിങ് നടത്താം. ഇന്ത്യൻ വിനോദസഞ്ചാരികൾ അടക്കം ഏറ്റവുമധികം എത്തിച്ചേരാൻ ആഗ്രഹിക്കുന്ന ഇടം എന്ന നിലയ്ക്കാണ് പൂക്കെറ്റിനെ തിരഞ്ഞെടുത്തതെന്ന് ആകാശ പ്രതിനിധി പറഞ്ഞു. Akasa Air is launching its first direct service from Mumbai to Phuket, Thailand, starting September 20, marking its sixth international destination.

Read More

ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ (Shah Rukh Khan) ബിസിനസ് ലോകത്തും സജീവ സാന്നിധ്യമാണ്. ഐപിഎൽ ടീം ഉടമസ്ഥത മുതൽ മദ്യ വ്യവസായം വരെ നീളുന്ന വമ്പൻ നിക്ഷേപങ്ങളാണ് അദ്ദേഹത്തിനുള്ളത്. ഇപ്പോൾ ഡിയാവോൾ (D’Yavol) എന്ന സ്വന്തം മദ്യ ബ്രാൻഡിന്റെ പ്രവർത്തനങ്ങൾ വിപുലീകരിച്ച് ഡിയാവോൾ സ്പിരിറ്റ്സ് (D’Yavol Spirits) എന്ന പുതിയ മദ്യ കമ്പനിയുടെ രൂപീകരണത്തിൽ പങ്കാളിയായിരിക്കുകയാണ് ഷാരൂഖ്. 2022ൽ മകൻ ആര്യൻ ഖാനോടൊപ്പം (Aryan Khan) ആരംഭിച്ച ഡിയാവോൾ ബ്രാൻഡിന്റെ വിപുലീകരണത്തിന്റെ ഭാഗമായാണ് പുതിയ നിക്ഷേപകരെ ഉൾപ്പെടുത്തി ഡിയാവോൾ സ്പിരിറ്റ്സ് രൂപീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ ആൽക്കോ-ബെവ് കമ്പനികളിലൊന്നായ റേഡികോ ഖൈത്താൻ (Radico Khaitan) ആണ് കമ്പനിയിലെ പ്രധാന പങ്കാളി. ഇതോടൊപ്പം സെറോദ (Zerodha) സഹസ്ഥാപകൻ നിഖിൽ കാമത്തിനും (Nikhil Kamath) ഡിയാവോൾ സ്പിരിറ്റ്സിൽ നിക്ഷേപമുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ഡിയാവോൾ സ്പിരിറ്റ്സിൽ 47.5% ഓഹരിയാണ് ഷാരൂഖിന്റെയും ആര്യന്റെയും കമ്പനിയായ സ്ലാബ് വെഞ്ചേഴ്സിന് (SLAB Ventures) ഉള്ളത്. റേഡികോ ഖൈത്താനും 47.5% ഓഹരി…

Read More