Author: News Desk
ഇടിമിന്നലിന്റെ കരുത്തുമായി ഇന്ത്യൻ വിപണിയിൽ വരവറിയിച്ച ജിംനി തണ്ടർ എഡിഷനെ ഒച്ചപ്പാടും ബഹളവുമില്ലാതെ പിൻവലിച്ച് മാരുതി സുസുക്കി. മഹീന്ദ്രയുടെ ഥാറിനെ വെട്ടാൻ ഇറക്കിയ ജിംനി തണ്ടർ വാഹന പ്രേമികളുടെ ഹൃദയത്തിലേക്ക് ഇടിച്ചു തള്ളി കയറുമെന്നായിരുന്നു മാരുതി സുസുക്കിയുടെ പ്രതീക്ഷ. എന്നാൽ പേരിനെ അച്ചെട്ടാക്കി കൊണ്ട് വന്ന വേഗത്തിൽ തന്നെ ജിംനി തണ്ടറിനെ തിരിച്ചെടുക്കേണ്ടി വന്നു മാരുതി സുസുക്കിക്ക്. ലൈഫ് സ്റ്റൈൽ-ഓഫ് റോഡർ എസ്യുവി വിഭാഗത്തിൽ തരംഗമാകുമെന്ന വിചാരിച്ചിരുന്ന ജിംനി തണ്ടറിനെ കമ്പനിയുടെ വെബ്സൈറ്റിൽ നിന്ന് ഡീലിസ്റ്റ് ചെയ്തിട്ടുണ്ട്. കൈയിൽ ഒതുങ്ങുന്ന വിലയിലുള്ള ഓഫ്-റോഡർ എന്ന പരസ്യത്തോടെയായിരുന്നു കഴിഞ്ഞ വർഷം ഡിസംബറിൽ ജിംനി തണ്ടറിനെ മാരുതി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. നിലവിലുള്ള മോഡലുകളെക്കാൾ 1-2 ലക്ഷം രൂപ വിലക്കുറവുണ്ടായിരുന്നു. ലിമിറ്റഡ് എഡിഷന് 10.74-14-05 ലക്ഷം രൂപയാണ് വില. സ്പെഷ്യൽ ബോഡി ഡികലുകളും ഫ്രണ്ട് ബംപറിലെ സിൽവർ ഗാർനിഷും സൈഡ് ഡോർ ക്ലാഡിംഗും എല്ലാം കൂടി ഥാറിനെ തറപ്പറ്റിക്കുക എന്ന ലക്ഷ്യത്തോടെയാണ് തണ്ടറിന്റെ വരവ്.…
ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗിൽ (Indian Street Premier League-ഐഎസ്പിഎൽ) നിക്ഷേപവുമായി മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർ. ഐഎസ്പിഎല്ലിന്റെ കോർ കമ്മിറ്റി അംഗമായും സച്ചിൻ പ്രവർത്തിക്കും. ക്രിക്കറ്റിലെ പുതിയ ഫോർമാറ്റായ ടി10 ലീഗിൽ ഉപദേശകനായും സച്ചിനെ കാണാം.ഐഎസ്പിഎല്ലിൽ എത്ര രൂപയുടെ നിക്ഷേപമാണ് സച്ചിൻ നടത്തിയതെന്ന് പുറത്തുവിട്ടിട്ടില്ല. ഏത് പ്രായത്തിലുള്ളവർക്കും ക്രിക്കറ്റ് കളിക്കാൻ ഐഎസ്പിഎൽ അവസരമൊരുക്കുമെന്ന് സച്ചിൻ പറഞ്ഞു. ക്രിക്കറ്റിന്റെ ആഘോഷമാണ് ഐഎസ്പിഎൽ എന്നും ടിടെന്നിന്റെയും പുതിയ ഫോർമാറ്റിന്റെയും വളർച്ചയ്ക്ക് ക്രിക്കറ്റിലെ തന്റെ അനുഭവങ്ങൾ ഉപയോഗപ്പെടുത്തുമെന്നും സച്ചിൻ പറഞ്ഞു. ഐഎസ്പിഎല്ലിലേക്ക് ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ കൊണ്ടുവരാൻ സച്ചിന്റെ സാന്നിധ്യം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഎസ്പിഎല്ലിനെ പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് കൊണ്ടുവരാനും ഇതിലൂടെ സാധിക്കും. സച്ചിൻ ലീഗിന്റെ ഭാഗമാക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഐഎസ്പിഎൽ കോർ കമ്മിറ്റി അംഗം ആഷിഷ് ഷെലാർ പറഞ്ഞു. ഏത് പ്രായത്തിലുള്ളവർക്കും ക്രിക്കറ്റ് കളിക്കാൻ അവസരമൊരുക്കുന്നതാണ് ഐഎസ്പിഎൽ. മാർച്ച് 6 മുതൽ 15 വരെ മുംബൈയിൽ ഐഎസ്പിഎല്ലിന്റെ ഉദ്ഘാടന മത്സരം നടക്കും. ഹൈദരാബാദ്, മുംബൈ, ബംഗളൂരൂ,…
ഭാവിയുടെ സാങ്കേതികമേഖലയെന്ന് വിശേഷിപ്പിക്കാവുന്ന അനിമേഷന്‍, വിഷ്വല്‍ ഇഫക്ട്സ്, ഗെയ്മിംഗ്, ആന്‍ഡ് കോമിക്സ് എക്സറ്റെന്‍ഡഡ് റിയാലിറ്റി (AVGC-XR) മേഖലയിലെ പതാകവാഹകരാകാന് ഒരുങ്ങുകയാണ് കേരളം. സമഗ്ര എവിജിസി-എക്സ്ആര്‍ നയം കൊണ്ടുവരാൻ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. രാജ്യത്തെ ഏറ്റവും ചടുലമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയും, സമഗ്ര സംരംഭക നയവും കേരളത്തെ ഇ മേഖലയിലും ഒന്നാമതായെത്തിക്കും. AVGC-XR മേഖലയിൽ കേരളത്തിന്റെ സ്റ്റാർട്ടപ്പുകൾക്കു പരിഗണന നൽകുന്ന നയമാകും നിലവിൽ വരിക. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്, കെഎസ്ഐഡിസി, കെഎസ്എഫ്ഡിസി, കേരള ഡിജിറ്റല്‍ സര്‍വകലാശാല, കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റി, സി-ഡിറ്റ് കേരള ഫൈബര്‍ ഒപ്ടിക് നെറ്റ് വര്‍ക്ക് (കെ-ഫോണ്‍), കേരള ഡെവലപ്മന്റ് ഇനോവേഷന്‍ സ്റ്റ്രാറ്റജി കൗണ്‍സില്‍ (കെ-ഡിസ്ക്), കേരള നോളഡ്ജ് ഇക്കണോമി മിഷന് (കെകെഇഎം), തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ സംയുക്ത പ്രവര്‍ത്തനമാണ് എവിജിസി-എക്സ്ആര്‍ മേഖലയ്ക്കായി ഉപയോഗപ്പെടുത്തുന്നത്. 2029 ഓടെ എവിജിസി-എക്സ്ആര്‍ മേഖലയില്‍ 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് സമഗ്ര എവിജിസി-എക്സ്ആര്‍ നയം ലക്ഷ്യം വയ്ക്കുന്നു. ഈ കാലയളവില്‍ മള്‍ട്ടിനാഷണലുകള്‍, സ്റ്റാർട്ടപ്പുകൾ എന്നിവ ഉള്‍പ്പെടെ 250…
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്പിറ്റൽ എന്നിവിടങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാൻ യുപിഐ ഇടപാട് തുക 1 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തി. ഈ വർഷം യുപിഐ ഇടപാടുകളിൽ 60% വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ മാറ്റങ്ങൾ അവതരിപ്പിക്കുകയാണ് യുപിഐ. യുപിഐയിലുണ്ടായിരിക്കുന്ന ഈ മാറ്റങ്ങൾ അറിയാം.വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവയുടെ യുപിഐ ഇടപാട് തുക വർധിപ്പിച്ചിട്ടുണ്ട്. ക്രിട്ടിക്കൽ സെക്ടറകളുടെ ഇടപാട് പരിധി 1 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായാണ് ആർബിഐ വർധിപ്പിച്ചു. ഇതുവഴി മേഖലയിലേക്ക് യുപിഐ ഉപയോഗം വർധിപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിസിനസുകൾക്കും വ്യക്തികൾക്കും വായ്പ നൽകുന്നത് സുതാര്യമാക്കാൻ യുപിഐയിൽ ക്രെഡിറ്റ് മുൻക്കൂട്ടി അനുമതി നൽകുന്നുണ്ട്.യുപിഐ ഇടപാടുകളുടെ സുരക്ഷ വർധിപ്പിക്കാൻ 2000 രൂപയിൽ കൂടുതലുള്ള പ്രാരംഭ പേയ്മെന്റുകൾക്ക് നാല് മണിക്കൂർ നിയന്ത്രണം ആർബിഐ നടപ്പാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ സെക്കൻഡറി മാർക്കറ്റിലേക്ക് യുപിഐ സേവനം എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബെറ്റ ഘട്ടത്തിലേക്കുള്ള…
ഇന്ത്യ ഏറെക്കാലമായി കാത്തിരിക്കുന്ന ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2026 ഓടെ ട്രാക്കിലെത്തും. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ കോറിഡോറിലെ സൂറത്തിനും ബിലിമോറയ്ക്കും ഇടയിലാകും ബുള്ളറ്റ് ട്രെയിൻ ആദ്യ സർവീസ് നടത്തുക.നിർമാണം തുടരുന്ന മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ കോറിഡോറിന് 1.08 ലക്ഷം കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത് . മണിക്കൂറിൽ 320 കിലോമീറ്റർ ആണ് ട്രെയിനിന്റെ വേഗത. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചതാണിക്കാര്യം. 2017 സെപ്തംബറിൽ അഹമ്മദാബാദിൽ ആരംഭിച്ച ഈ പദ്ധതി ഏകദേശം രണ്ട് മണിക്കൂറിനുള്ളിൽ 500 കിലോമീറ്ററിലധികം ദൂരം പിന്നിടാനാണ് ലക്ഷ്യമിടുന്നത്. നിയുക്ത സമയക്രമം അനുസരിച്ചാണ് പദ്ധതി മുന്നോട്ടുപോകുന്നതെന്നും ബുള്ളറ്റ് ട്രെയിനിന്റെ 270 കിലോമീറ്റർ ഗ്രൗണ്ട് ട്രാക്ക് വർക്ക് ഇതിനകം പൂർത്തിയായിക്കഴിഞ്ഞു എന്നും മന്ത്രി അറിയിച്ചു . കോറിഡോർ നിർമാണത്തിലെ ഏറ്റവും ദുർഘടമായ മുംബൈ-താനെ കടലിനടിയിലെ തുരങ്കത്തിന്റെ ജോലിയും ആരംഭിച്ചു. പാതയിൽ വരുന്ന എട്ട് നദികൾക്ക് കുറുകെ പാലങ്ങളുടെ നിർമാണം ദ്രുതഗതിയിൽ നടക്കുന്നു. രണ്ട് പാലങ്ങൾ ഇതിനകം പൂർത്തിയായി.സബർമതി ടെർമിനൽ സ്റ്റേഷന്റെ…
ഗൂഗിൾ പ്ലേ സ്റ്റോറിൽ ഇനി പണമെറിഞ്ഞ് കളിക്കാം. പണം ഉപയോഗിച്ച് കളിക്കാൻ പറ്റുന്ന കൂടുതൽ ഗെയിമുകൾ കൊണ്ടുവരാൻ പ്ലേ സ്റ്റോർ പോളിസികളിൽ മാറ്റം കൊണ്ടുവരികയാണ് ഗൂഗിൾ. ആപ്പ് മാർക്കറ്റ് പ്ലേസിൽ കൂടുതൽ ഇളവുകൾ കൊണ്ടുവരുന്നത് കൂടുതൽ ഗെയിമിംഗ് കമ്പനികൾക്ക് കൂടുതൽ അവസരം തുറന്നു കൊടുക്കും. റമ്മി, ഫാന്റസി എന്നിവ കൂടാതെ വേറെയും റിയൽ മണി ഗെയിമുകൾ ഗൂഗിളിൽ ജൂലൈ ലഭിച്ച് തുടങ്ങും. റിയൽ മണി ഗെയിമിംഗ് കമ്പനികളായ വിൻസോ (WinZo), എംപിഎൽ (MPL) തുടങ്ങിയ കമ്പനികൾക്ക് തീരുമാനം ഗുണകരമാകും.പോക്കർ, ചെസ് തുടങ്ങിയ ഗെയിമുകൾ പണം വെച്ച് കളിക്കാം. കൂടുതൽ ആൺഡ്രോയ്ഡ് ഉപഭോക്താക്കളിലേക്ക് എത്താൻ ഇതുവഴി ഗൂഗിൾ പ്ലേ സ്റ്റോറിനും ഗെയിമിംഗ് കമ്പനികൾക്കും സാധിക്കും. ഡ്രീം11, ഗെയിംസ് 24*7 തുടങ്ങിയ ഗെയിമുകൾ മാത്രമാണ് ഇതുവരെ പ്ലേ സ്റ്റോറിൽ ലഭിച്ചിരുന്നത്. ഫാന്റസി, റമ്മി വിഭാഗത്തിലാണ് ഇവ പ്ലേ സ്റ്റോറിൽ ലഭിച്ചിരുന്നത്. 2022 സെപ്റ്റംബർ മുതൽ ഒരു വർഷത്തേക്ക് ഇന്ത്യയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഡെയ്ലി ഫാന്റസി സ്പോർട്സുകളും…
കൊച്ചി മെട്രോയിൽ ടിക്കറ്റെടുക്കാൻ ഇനി ക്യൂ നിൽക്കണ്ട, വാട്സാപ്പിൽ ഒരു ഹായ് അയച്ചാൽ മതി. ഹായ് അയച്ചാൽ വാട്സാപ്പിൽ ടിക്കറ്റ് ലഭിക്കുന്ന സംവിധാനമാണ് കൊച്ചി മെട്രോ അവതരിപ്പിച്ചിരിക്കുന്നത്. കൗണ്ടറിൽ നിന്ന് നേരിട്ടും മൊബൈൽ ആപ്പ് വഴിയും മറ്റും ടിക്കറ്റെടുക്കുന്ന സംവിധാനമാണ് കൊച്ചി മെട്രോയ്ക്ക് ഇപ്പോഴുള്ളത്. ഇതിന് പുറമേയാണ് വാട്സാപ്പ് വഴി ടിക്കറ്റെടുക്കാനുള്ള സംവിധാനം കൊണ്ടുവന്നിരിക്കുന്നത്.കഴിഞ്ഞില്ല, വാട്സാപ്പ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതെങ്കിൽ 10% ഇളവും നൽകുന്നുണ്ട്. രാവിലെ 5.45 മുതൽ 7 വരെയും, രാത്രി 10 മുതൽ 11 മണി വരെയുമുള്ള തിരക്കില്ലാത്ത സമയങ്ങളിൽ 50% ഇളവാണ് ടിക്കറ്റിന് ലഭിക്കുക. പുതിയ സംവിധാനത്തിൽ 30 സെക്കന്റിൽ ടിക്കറ്റ് ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. ഡിജിറ്റൽ ടിക്കറ്റിംഗും ഇ പേയ്മെന്റും പ്രോത്സാഹിക്കുന്നതിന്റെ ഭാഗമായാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് പദ്ധതി നടപ്പാക്കുന്നത്. ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടത് കെഎംആർഎല്ലിന്റെ 9188957488 എന്ന വാട്സാപ്പ് നമ്പറിലാണ്. ഈ നമ്പറിൽ ഹായ് അയച്ചാൽ ക്യൂആർ ടിക്കറ്റ് എന്ന ഓപ്ഷൻ…
ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത ടെക്നോളജി ഫേമായ സെന്റിനൽ വൺ ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പിംഗ്സെയ്ഫി (PingSafe)നെ ഏറ്റെടുക്കുന്നു. 100 മില്യൺ ഡോളറിനാണ് പിംഗ്സെയ്ഫിനെ സെന്റിനൽ വൺ സ്വന്തമാക്കുന്നത് എന്നാണ് റിപ്പോർട്ട്. രാജ്യത്തെ സൈബർ സുരക്ഷാ സ്റ്റാർട്ടപ്പ് മേഖലയിൽ നടക്കുന്ന ഏറ്റവും വലിയ ഏറ്റെടുക്കൽ കൂടിയാണിത്. ഓഹരി വാങ്ങിയും പണം നൽകിയുമാണ് പിംഗ് സെയ്ഫിനെ സെന്റിനൽ ഏറ്റെടുക്കുന്നത്.അടുത്ത സാമ്പത്തിക വർഷത്തോടെ വാങ്ങൽ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം സീഡ് ഫണ്ടിംഗിൽ 3.3 മില്യൺ ഡോളർ പിംഗ് സെയ്ഫ് സമാഹരിച്ചിരുന്നു. 2020ൽ ആനന്ദ് പ്രകാശ്, നിഷാന്ത് മിത്തൽ എന്നിവർ ചേർന്നാണ് പിംഗ് സെയ്ഫ് ആരംഭിക്കുന്നത്. 20 മില്യൺ ഡോളറിന്റെ നിക്ഷേപം ലക്ഷ്യമിട്ട് ആനന്ദ് പ്രകാശ് നടത്തിയ ചർച്ചകൾ കമ്പനിയുടെ ഏറ്റെടുക്കലിലേക്ക് വഴിവെക്കുകയായിരുന്നു. സെന്റിനൽ വണിനെ കൂടാതെ മറ്റ് നിക്ഷേപകരെയും ആനന്ദ് സമീപിച്ചു. പിംഗ് സെയ്ഫിന്റെ വിൽപ്പന ഒരിക്കലും കരുതിയിരുന്നില്ല എന്നാണ് ഏറ്റെടുക്കിലിനെ കുറിച്ച് ആനന്ദ് പ്രതികരിച്ചത്. ക്ലൗഡ് നേറ്റീവ് ആപ്ലിക്കേഷന്ഡ പ്രൊറ്റക്ഷൻ…
ജനുവരി 22-ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി യുഎസിലെ 10 സംസ്ഥാനങ്ങളിൽ ഭീമൻ ബിൽബോർഡുകൾ ഉയർത്തി വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി). രാമന്റെയും അയോധ്യയിലെ രാമക്ഷേത്രത്തിന്റെയും ചിത്രങ്ങൾ ആലേഖനം ചെയ്ത ഭീമൻ ബോർഡുകളാണ് വിഎച്ച്പിയുടെ യുഎസ് ചാപ്റ്റർ പത്ത് സംസ്ഥാനങ്ങളിൽ സ്ഥാപിച്ചത്. 40 ബിൽബോർഡുകളാണ് വിവിധ സംസ്ഥാനങ്ങളിലായി സ്ഥാപിച്ചിരിക്കുന്നത്. ചടങ്ങിൽ അമേരിക്കയിലെ ഹിന്ദു വിഭാഗത്തിന്റെ പങ്കാളിത്തം അറിയിക്കുകയാണ് ഇതിലൂടെ. പ്രാണ പ്രതിഷ്ഠ എന്ന പേരിൽ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങ് ആഗോളതലത്തിലാണ് ആഘോഷിക്കപ്പെടുന്നത്. ടെക്സാസ്, ഇല്ലിനോയ്സ്, ന്യൂയോർക്ക്, ന്യൂ ജേഴ്സി, ജോർജിയ തുടങ്ങിയ സംസ്ഥാനങ്ങളിൽ ബിൽബോർഡ് സ്ഥാപിച്ചിരിക്കുന്നത്. അരിസോണ, മിസോറി എന്നിവിടങ്ങളിൽ വരും നാളുകളിൽ സ്ഥാപിക്കാൻ പദ്ധതിയുണ്ട്.പ്രതിഷ്ഠാ ചടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. രാഷ്ട്രീയ-മത സംഘടനകളിൽ നിന്ന് വിവിധ നേതാക്കൾ പങ്കെടുക്കും. In anticipation of the upcoming ‘Pran Pratishtha’ ceremony at the Ram Temple in Ayodhya on January 22, the Vishwa Hindu Parishad…
2024ലെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ 80 -ാം സ്ഥാനം നിലനിർത്തി ഇന്ത്യൻ പാസ്പോർട്ട്. ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ 62 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുമതിയുണ്ട്. പട്ടികയിൽ ഒന്നാം സ്ഥാനം ഫ്രാൻസ്, ജർമ്മനി, ഇറ്റലി, സ്പെയിൻ രാജ്യങ്ങളാണ്. ഇന്ത്യക്കൊപ്പം 80 -ാം സ്ഥാനത്തു ഉസ്ബക്കിസ്ഥാനുമുണ്ട്. അഫ്ഗാനിസ്ഥാനാണ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ളത്. യുഎസ് പാസ്സ്പോർട്ട് ഏഴാം സ്ഥാനത്താണ് ഉള്ളത്. 2022 ൽ ഇന്ത്യൻ പാസ്പോർട്ട് ഈ പട്ടികയിൽ 87 -ാം സ്ഥാനത്തായിരുന്നു. ഇരു രാജ്യങ്ങളുടെ പാസ്പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ 62 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുമതിയുണ്ടെന്ന് ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ് സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷത്തെ പട്ടികയിലും ഇന്ത്യക്ക് സമാന സ്ഥാനമായിരുന്നു. ഫ്രാൻസ്, ജർമ്മനി, ഇറ്റലി, സ്പെയിൻ എന്നിങ്ങനെ നാലു രാഷ്ട്രങ്ങളാണ് 2024 പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. സൂചികയ്ക്കായി വിലയിരുത്തുന്ന 227 ഡെസ്റ്റിനേഷനുകളില്‍ 194 ഇടങ്ങളിലേക്കും വിസയില്ലാതെ പോകാൻ ഈ 4 രാജ്യങ്ങളിലെ പാസ്സ്പോർട്ടുകാർക്ക് സാധിക്കുമെന്നതാണ് സവിശേഷത. 2023ലെ പട്ടികയില്‍ മൂന്നാം…