Author: News Desk

കേരള സ്റ്റാർട്ടപ്പ് മിഷനുമായി‌ (KSUM) ചേർന്ന് സ്റ്റാർട്ടപ്പുകൾക്കായി ഇൻക്യുബേഷൻ സെൻറർ ആരംഭിക്കുമെന്ന് മലയാളിയുടെ പ്രിയതാരം നിവിൻ പോളി (Nivin Pauly). നല്ല മാർക്ക് വാങ്ങുന്ന കുട്ടികളെ സപ്പോർട്ട് ചെയ്യുന്ന പോലെത്തന്നെ നല്ല ആശയങ്ങൾക്കും പ്രോത്സാഹനം നൽകണമെന്നും ഇതാണ് ഇൻക്യുബേഷൻ സെൻററിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റാർട്ടപ്പ് എന്നത് പണ്ട് മുതലേ ഉള്ള ആഗ്രഹമായിരുന്നു. കോളേജ് കാലം മുതൽ സ്റ്റാർട്ടപ്പ് ലോകത്തേക്ക് വരാൻ ശ്രമങ്ങൾ നടത്തി. എന്നാൽ ഒന്നും വിചാരിച്ച പോലെ നടന്നില്ല. സിനിമാ തിരക്കുകൾക്കിടയിലും ബിസിനസ് ആശയങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷനിലെത്തി നിരവധി കമ്പനികളുമായി കൂടിക്കാഴ്ച നടത്തി. അതാണ് ബിസിനസ് ലോകത്തേക്കുള്ള വരവിൽ വഴിത്തിരിവായതെന്ന് കൊച്ചിയിൽ നടന്ന കേരള ഇന്നൊവേഷൻ ഫെസ്റ്റിവലിൽ (KIF) സംസാരിവേ അദ്ദേഹം പറഞ്ഞു. അത്തരം ചർച്ചകളുടെ ഫലമായാണ് കോളേജുകളിൽ ഹാക്കത്തോൺ നടത്താം എന്ന തീരുമാനത്തിലേക്ക് എത്തുന്നത്. വിദ്യാർത്ഥികളുടെ ആശയങ്ങൾ യാഥാർത്ഥ്യമാക്കാൻ കൂടെ നിൽക്കുക എന്നതായിരുന്നു ലക്ഷ്യം. എഐയുമായി ബന്ധപ്പെട്ട ഹാക്കത്തോണിനെ കുറിച്ച് സ്റ്റാർട്ടപ്പ് മിഷനുമായി…

Read More

കഴിഞ്ഞ മാസമാണ് ഇന്നോവ ക്രിസ്റ്റയുടെ (Innova Crysta) പുത്തൻ പതിപ്പായ ക്രിസ്റ്റ് 2025 (Crysta 2025) ടൊയോട്ട (Toyota) അവതരിപ്പിച്ചത്. സ്റ്റൈലിലും ഫീച്ചേർസിലും നിരവധി അപ്ഡേറ്റുകളുമായാണ് ഇന്നോവ ക്രിസ്റ്റ് 2025 വിപണിയിൽ എത്തിയിരിക്കുന്നത്. പരിഷ്കരിച്ച ഡിസൈൻ, ശക്തമായ പ്രകടനം, അത്യാധുനിക സുരക്ഷാ സവിശേഷതകൾ എന്നിവയാണ് എംപിവി വിഭാഗത്തിലെ മികവ് നിലനിർത്താൻ ടൊയോട്ട വാഹനത്തിൽ കൊണ്ടുവന്നിട്ടുള്ളത്. മുൻവശത്തെ ഗ്രില്ലിലെ ക്രോം ഡീറ്റെയിലിംഗ്, ഇന്റഗ്രേറ്റഡ് ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള (DRL-കൾ) സ്ലീക്ക് LED ഹെഡ്‌ലൈറ്റുകൾ, സ്കൽപ്റ്റഡ് ബമ്പർ, വശങ്ങളിലെ ഷാർപ്പ് ക്യാരക്ടർ ലൈനുകൾ, ഫ്യൂച്ചറിസ്റ്റിക ലുക്കുള്ള എൽഇഡി ടെയ്ൽ ലൈറ്റുകൾ തുടങ്ങിയവയാണ് എക്സ്റ്റീരിയർ സവിശേഷതകൾ. ആഢംബര വാഹനങ്ങളോട് കിടപിടിക്കുന്ന ഇന്റീരിയറാണ് ക്രിസ്റ്റ 2025ന്റെ സവിശേഷത. സോഫ്റ്റ് ടച്ച് മെറ്റീരിയലുകളും വുഡ് ഫിനിഷ് ആക്സന്റും വലിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമെല്ലാം അകംകാഴ്ചകൾ സവിശേഷമാക്കുന്നു. 2.4 ലിറ്റർ ഡീസൽ എഞ്ചിൻ 148 ബിഎച്ച്പിയും 343 എൻഎം പീക്ക് ടോർക്കും നൽകാൻ കെൽപ്പുള്ളതാണ്. ഇതിനു പുറമേ ഹൈബ്രിഡ് വേർഷനിലും വാഹനം…

Read More

എഫ്എംസിജി ഭീമനായ പി ആൻഡ് ജിയുടെ (P&G) തലപ്പത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനായി മാറിയിരിക്കുകയാണ് ശൈലേഷ് ജെജുരിക്കർ (Shailesh Jejurikar). Vicks, Pampers, Tide, Gillette, Ariel തുടങ്ങിയ ബ്രാൻഡുകളുടെ മാതൃസ്ഥാപനമായ, 200 വർഷത്തോളം പഴക്കമുള്ള കമ്പനിയുടെ ആദ്യ ഇന്ത്യൻ സിഇഒയാണ് മുംബൈയിൽ ജനിച്ചുവളർന്ന ശൈലേഷ്. അടുത്ത വർഷം ജനുവരി ഒന്നു മുതൽ അദ്ദേഹം സ്ഥാനമേൽക്കും. 1989ൽ അസിസ്റ്റന്റ് ബ്രാൻഡ് മാനേജരായാണ് ശൈലേഷ് പി ആൻഡ് ജിയിൽ എത്തുന്നത്. 2021 മുതൽ കമ്പനിയുടെ സിഒഒയാണ് അദ്ദേഹം. പിതാവിന്റെ ജോലിയുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ പഠനം. ഹൈദരാബാദ് പബ്ലിക് സ്കൂളിൽ ഹൈസ്കൂൾ പഠകാലത്ത് ശൈലേഷിന്റെ സഹപാഠിയായിരുന്നു മൈക്രോസോഫ്റ്റ് (Microsoft) സിഇഒ സത്യ നദെല്ല (Satya Nadella). മികച്ച ക്രിക്കറ്റർ കൂടിയായ ശൈലേഷ് ഹൈദരാബാദ് അണ്ടർ 17 ടീമിനു വേണ്ടി കളിച്ചിട്ടുണ്ട്. മുംബൈ എൽഫിൻസ്റ്റോൺ കോളേജിൽ (Elphinstone College ) നിന്നും ഇക്കണോമിക്സ് ബിരുദം നേടിയ ശൈലേഷ് തുടർന്ന് ലഖ്നൗ ഐഐഎമ്മിൽനിന്നും (Lucknow…

Read More

‌4 ട്രില്യൺ ഡോളർ വിപണി മൂല്യം നേടി ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ് (Microsoft). എഐ ഓഹരികൾ ഉയർന്നതാണ് കമ്പനി മൂല്യം 4 ട്രില്യൺ ഡോളറിനു മുകളിലെത്തിച്ചത്. കഴിഞ്ഞ മാസം ചരിത്രത്തിൽ ആദ്യമായി 4 ട്രില്യൺ ഡോളർ വിപണി മൂല്യം നേടുന്ന ആദ്യ പൊതു കമ്പനിയായി ചിപ്പ് നിർമാതാക്കളായ എൻവിഡിയ (Nvidia) മാറിയതിനു പിന്നാലെയാണ് ഇപ്പോൾ മൈക്രോസോഫ്റ്റും നേട്ടത്തിലെത്തിയിരിക്കുന്നത്. മൈക്രോസോഫ്റ്റ് പുതിയ കപ്പാസിറ്റി വർധിപ്പിക്കുന്നതിനായി വാർഷിക ക്യാപിറ്റൽ ചിലവിൽ 100 ബില്യൺ ഡോളിലധികം ചേർക്കാൻ പദ്ധയിടുന്നുണ്ട്. എഐ നിക്ഷേപത്തിൽ വൻ കുതിച്ചുചാട്ടം ഉണ്ടാകുന്നതിന്റെ ഏറ്റവും പുതിയ സൂചനയായാണ് എൻവിഡിയയുടേയും മൈക്രോസോഫ്റ്റിന്റെ വമ്പൻ മൂല്യനിർണ്ണയം വെളിവാക്കുന്നതെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു. മൈക്രോസോഫ്റ്റിന്റെ എഐ ശേഷിയിൽ വമ്പിച്ച ഉപഭോക്തൃ താൽപ്പര്യമാണ് അടുത്ത കാലത്തായി ഉണ്ടാകുന്നത്. സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ മാത്രം മൈക്രോസോഫ്റ്റ് 76.4 ബില്യൺ ഡോളർ വരുമാനമാണ് ഉണ്ടാക്കിയത്. ഇതിൽ 27.2 ബില്യൺ ഡോള‌റിലധികം ലാഭമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ ലാഭവും കമ്പനി…

Read More

പ്രതിരോധ മേഖലയിലെ സഹകരണം വർദ്ധിപ്പിക്കാൻ ഇന്ത്യയും യുകെയും. വിഷൻ 2035 (Vision 2035 partnership) പങ്കാളിത്തത്തിന്റെ ഭാഗമായാണ് പ്രതിരോധ സഹകരണം വർദ്ധിപ്പിക്കാനും സുരക്ഷാ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി 10 വർഷത്തെ പ്രതിരോധ വ്യാവസായിക റോഡ്മാപ്പ് (Defence industrial roadmap) ഇരുരാജ്യങ്ങളും ചേർന്ന് ഒപ്പുവെച്ചിരിക്കുന്നത്. ബ്രിട്ടീഷ് ഹൈക്കമ്മീഷൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ നടത്തിയ പോസ്റ്റിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. പ്രതിരോധ സാങ്കേതികവിദ്യകളിലുടനീളമുള്ള സഹ-വികസനം, സംയുക്ത ഗവേഷണം, നവീകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഡിഫൻസ് ഇൻഡസ്ട്രിയൽ റോഡ്മാപ്പ്. സപ്ലൈ ചെയിൻ റെസിലിയൻസ്, സങ്കീർണ്ണമായ ആയുധങ്ങൾ വികസിപ്പിക്കൽ, ജെറ്റ്, യുദ്ധക്കപ്പൽ എഞ്ചിനുകൾ, ഇരു രാജ്യങ്ങൾക്കും ദേശീയ സുരക്ഷ മെച്ചപ്പെടുത്തൽ എന്നിവയ്ക്ക് ഊന്നൽ നൽകുന്നതാണ് സഹകരണം. India and the UK sign a 10-year roadmap to boost defense cooperation, joint research, and co-development under the Vision 2035 partnership.

Read More

വലിയ നൂലിഴകളുപയോഗിച്ച് പലവിധ പറ്റേണുകളിലൂടെ വ്യത്യസ്ത ഉത്പന്നങ്ങളാക്കിമാറ്റുകയാണ് ഐടിഐ വിദ്യാർത്ഥിനിയായ സുബ്ബലക്ഷ്മി. ആദ്യത്തെ ഒരു ആകാംഷയിൽ യൂട്യൂബിലെ ക്രോഷെ വീഡിയോകൾ കണ്ടു തുടങ്ങിയതാണ്. പിന്നീട് സ്വന്തമായി നിർമ്മിക്കാം എന്ന ആത്മവിശ്വാസം കിട്ടി. തുടർന്നാണ് ബിസ്സിനസ്സ് എന്ന ആശയം മനസ്സിൽ ഉദിച്ചത്. അറേബ്യൻ നാടുകളിലും ഈജിപ്റ്റിലും ആളുകളുടെ ഹോബിയും വരുമാനവുമായിരുന്ന ക്രോഷെ എന്ന മനോഹരമായ ആർട്ട് കേരളത്തിലും നിരവധി സംരംഭക സാധ്യത തുറന്നിടുന്നുണ്ട്. കൗമാരക്കാരിയായ സുബ്ബലക്ഷ്മി ക്രോഷെയെ വരുമാനമാർഗ്ഗമാക്കുമ്പോൾ അത് അസാധാരണമായ കലാരൂപം കൂടിയാകുന്നു കളമശ്ശേരിയിലെ പെൺകുട്ടികൾക്കായുള്ള സർക്കാർ ITI യിൽ draughtsman സിവിൽ വിഭാഗത്തിൽ പഠിക്കുന്ന വിദ്യാർത്ഥിനിയാണ് സുബ്ബലക്ഷ്മി.ചെറായി സ്വദേശിയായ ഈ മിടുക്കി പ്ലസ് ടു കഴിഞ്ഞപ്പോൽ തന്നെ ക്രോഷേ ചെയ്യാൻ തുടങ്ങുകയായിരുന്നു. ക്രോഷയിൽ തുന്നിയെടുക്കുന്ന പാവക്കുട്ടികളും വസ്ത്രങ്ങളും മറ്റും ഇൻസ്റ്റഗ്രാമിലൂടെ സുബ്ബലക്ഷ്മി വിൽക്കുന്നു. ഡിസൈൻ അനുസരിച്ചും വലുപ്പമനുസരിച്ചും മികച്ച വരുമാനം സുബ്ബലക്ഷ്മി എല്ലാ മാസവും നേടുന്നുണ്ട്. പാവക്കുട്ടികളൊരുക്കി പ്രൊഫഷണലായി ഒരു വരുമാന മാർഗ്ഗം സുബ്ബലക്ഷ്മിക്ക് തുറന്നിട്ടുകൊടുത്തത് LEAP എന്ന സംരംഭക…

Read More

800 രൂപയ്ക്ക് മുകളിലുള്ള മദ്യം ചില്ല് കുപ്പികളിൽ വിതരണം ചെയ്യാൻ കേരളം. പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. മദ്യക്കുപ്പികൾക്ക് 20 രൂപ റീഫണ്ടബിൾ ഡെപ്പോസിറ്റ് ഏർപ്പെടുത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴി വിൽക്കുന്ന പ്ലാസ്റ്റിക് മദ്യക്കുപ്പികൾ തിരിച്ചെടുക്കുന്നതിന് ഈ സംവിധാനം വഴിയൊരുക്കും. മദ്യം വാങ്ങുമ്പോൾ 20 രൂപ ഡെപ്പോസിറ്റ്‌ തുകയായി വാങ്ങി, കുപ്പികൾ മദ്യം വാങ്ങിയ അതേ ഔട്ട്‌ലെറ്റിൽ തിരികെ കൊണ്ട് വന്നു നിക്ഷേപിക്കുമ്പോൾ ഡെപോസിറ്റ്‌ തുക തിരികെ ലഭിക്കുന്ന രീതിയാണ് നടപ്പാക്കുക. മദ്യക്കുപ്പിയിലെ ക്യൂആർ കോഡ്‌ അടങ്ങിയ സ്റ്റിക്കറിലൂടെയാണ് ഈ ഡെപ്പോസിറ്റ് രീതി പ്രവർത്തിക്കുക. അതുകൊണ്ടുതന്നെ തിരിച്ചേൽപ്പിക്കുന്ന മദ്യക്കുപ്പികളിലെ ക്യൂആർ കോഡുകൾ നഷ്ടപ്പെടുത്താൻ പാടില്ല. ക്യൂആർ കോഡ് സ്കാൻ ചെയ്ത ശേഷം അധികമായി ഈടാക്കിയ 20 രൂപ തിരികെ നൽകും. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്തും കണ്ണൂരിലുമാണ് പൈലറ്റ് പദ്ധതി ആരംഭിക്കുക. അടുത്ത വർഷത്തോടെ സംസ്ഥാനമൊട്ടാകെ പദ്ധതി വ്യാപിപ്പിക്കാനാണ് നീക്കം. ഭാവിയിൽ മദ്യം വാങ്ങിയ…

Read More

അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 17000 നോൺ-എസി ജനറൽ, സ്ലീപ്പർ കോച്ചുകൾ അവതരിപ്പിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് (Ashwini Vaishnaw). ആകെയുള്ള 82200 കോച്ചുകളിൽ 70% (57200) നോൺ-എസി കോച്ചുകൾ (ജനറൽ, സ്ലീപ്പർ) ആയി വർധിച്ചതായി ലോക്സഭയിൽ സംസാരിക്കവേ മന്ത്രി പറഞ്ഞു. അതേസമയം ഏകദേശം 25000 (30%) എസി ബോഗികൾ ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജനറൽ ക്ലാസ് യാത്ര ആവശ്യപ്പെടുന്ന യാത്രക്കാർക്കുള്ള സൗകര്യങ്ങൾ റെയിൽവേ ഗണ്യമായി വർധിപ്പിച്ചു. 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം വിവിധ ദീർഘദൂര ട്രെയിനുകളിൽ 1250 ജനറൽ കോച്ചുകൾ വന്നു. നോൺ-എസി ജനറൽ/സ്ലീപ്പർ കോച്ചുകൾക്കായി റെയിൽവേ പ്രത്യേക നിർമ്മാണ പരിപാടി നടപ്പിലാക്കുന്നതായും മന്ത്രി പറഞ്ഞു. ഈ നിർമാണ പദ്ധതി പ്രകാരമാണ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 17000 നോൺ-എസി ജനറൽ, സ്ലീപ്പർ കോച്ചുകൾ അവതരിപ്പിക്കുക. Indian Railways will add 17,000 non-AC general and sleeper coaches over the next five years to meet passenger…

Read More

സംസ്ഥാനത്തെ ഖരമാലിന്യ സംസ്കരണം അടക്കമുള്ളവ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ്. ജൈവമാലിന്യങ്ങളും അജൈവ മാലിന്യങ്ങളും പ്രത്യേകം തരംതിരിച്ച് സംസ്‌കരിക്കുന്നതിനായുള്ള മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കാനുള്ള പദ്ധതികൾ മന്ത്രി പ്രഖ്യാപിച്ചു. ഈ വർഷം തന്നെ ആറ് റെഫ്യൂസ്‌ ഡിറൈവ്‌ഡ്‌ ഫ്യൂവൽ (RDF) പ്ലാന്റുകൾ അടക്കം 17 പുതിയ മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കാനാണ് സർക്കാർ നീക്കം. സാനിറ്ററി മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനും പ്രത്യേക സംവിധാനം ഒരുക്കും. നാല് പ്ലാന്റുകളാണ് സാനിറ്ററി മാലിന്യം കൈകാര്യം ചെയ്യുന്നതിനായി ഒരുക്കുക. നിലവിൽ ആറ്‌ തദ്ദേശ സ്ഥാപനങ്ങളിൽ സാനിട്ടറി മാലിന്യ സംസ്കരണത്തിനായുള്ള ഡബിൾ ചേംബർ ഇൻസിനറേറ്ററുകൾ നിലവിലുണ്ട്. പുതിയ പ്ലാൻ്റുകളിലൂടെ പ്രതിദിനം 80 മുതൽ 100 ടൺ വരെ സാനിറ്ററി മാലിന്യം സംസ്‌കരിക്കുകയാണ് ലക്ഷ്യം. മാലിന്യസംസ്കരണത്തിന് കേരളത്തിലെങ്ങും ഏഴു സിബിജി പ്ലാന്റുകളും (CBG Plant) സ്ഥാപിക്കുന്നുണ്ട്.

Read More

രാജ്യത്തിന്റെ സമുദ്രശേഷി വർദ്ധിപ്പിക്കുന്ന ഹിമഗിരി യുദ്ധക്കപ്പൽ (Himgiri) നാവികസേനയ്ക്ക് കൈമാറി. തദ്ദേശീയമായി നിർമിച്ച മൾട്ടി-റോൾ സ്റ്റെൽത്ത് ഫ്രിഗേറ്റാണ് (Multi-role stealth frigate) ഹിമഗിരി. ഈ മാസം സേനയ്ക്ക് കൈമാറുന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ സ്റ്റെൽത്ത് യുദ്ധക്കപ്പലാണിത്. കൊൽക്കത്ത ആസ്ഥാനമായുള്ള ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയേഴ്‌സ് (GRSE) ആണ് 6670 ടൺ ഭാരമുള്ള ഹിമഗിരി നിർമ്മിച്ചത്. ഓഗസ്റ്റ് അവസാനത്തോടെ കപ്പൽ കമ്മീഷൻ ചെയ്യും. പ്രൊജക്ട്-17എ (Project-17A) പ്രകാരം നിർമിച്ച ഏഴ് ഫ്രിഗേറ്റുകളിൽ മൂന്നാമത്തേതാണ് 149 മീറ്റർ നീളമുള്ള ഹിമഗിരി. മുംബൈയിലെ എംഡിഎല്ലിലും (Mazagon Dock Shipbuilders Limited) കൊൽക്കത്തയിലെ ജിആർഎസ്ഇയിലും ആയാണ് പ്രൊജക്ട്-17എയുടെ നിർമാണം നടന്നത്. 45000 കോടി രൂപയാണ് പ്രൊജക്ട് 17 എയിൽ വരുന്ന ഏഴ് ഫ്രിഗേറ്റുകൾ നിർമിക്കാൻ വേണ്ടിവന്ന ആകെ ചിലവ്. ഈ വർഷം ജനുവരിയിൽ പ്രൊജക്ട്-17എ പ്രകാരം നിർമിച്ച ആദ്യ യുദ്ധക്കപ്പലായ ഐഎൻഎസ് നീലഗിരി (INS Nilgiri) കമ്മീഷൻ ചെയ്തിരുന്നു. ബാക്കി കപ്പലുകൾ 2026 അവസാനത്തോടെ കമ്മീഷൻ…

Read More