Author: News Desk

കോടികൾ ചെലവഴിച്ച് ജപ്പാൻ കടലിൽ പടുത്തുയർത്തിയ കെൻസായ് അന്താരാഷ്ട്ര വിമാനത്താവളം മുങ്ങുന്നു. ജപ്പാനിലെ രണ്ടാമത്തെ ഏറ്റവും വലിയ മെട്രോ പൊളിറ്റൻ നഗരമായ ഒസാക്കയിൽ നിർമിച്ച വിമാനത്താവളമാണ് കടലിൽ മുങ്ങുന്നത്. വർഷം 25 മില്യൺ സഞ്ചാരികളെത്തുന്ന വിമാനത്താവളത്തിന്റെ വരുമാനം 20 മില്യൺ ഡോളറാണ്. വിമാനത്താവളം സംരക്ഷിക്കാൻ കോടികളാണ് ജപ്പാൻ ചെലവഴിക്കുന്നത്.1994ൽ പ്രവർത്തനം തുടങ്ങിയ വിമാനത്താവളം 30 വർഷം കൊണ്ട് 38 അടി കടലിൽ താണുവെന്നാണ് കണ്ടെത്തിയ്. ഏതാനും വർഷങ്ങൾ കൊണ്ട് വിമാനത്താവളവും ഒസാക്ക ദ്വീപും മുഴുവനായും കടലിൽ മുങ്ങാനുള്ള സാധ്യത വിദഗ്ധർ തള്ളിക്കളയുന്നില്ല. മനുഷ്യ നിർമിതമായ കൻകുജിമ ദ്വീപിന് മുകളിലാണ് വിമാനത്താവളം പണിതിരിക്കുന്നത്. കടലിന് മുകളിൽ പണിത ലോകത്തെ ആദ്യത്തെ വിമാനത്താവളം കൂടിയാണിത്. ടെർമിനൽ 1, ടെർമിനൽ 2 എന്നിവയ്ക്ക് വേണ്ടി ദ്വീപ് രണ്ടായി വേർത്തിരിച്ചിട്ടുണ്ട്. ലോകത്തെ തന്നെ ഏറ്റവും നീളം കൂടിയ എയർപോർട്ട് ടെർമിനലുള്ള വിമാനത്താവളത്തിന്റെ എന്ന വിശേഷണവും കെൻസായ്ക്കാണ്. 15 ബില്യൺ ഡോളർ ചെലവഴിച്ചാണ് വിമാനത്താവളം പണിതിരിക്കുന്നത്. പ്രധാന ദ്വീപിൽ…

Read More

6.82 ഇഞ്ച് ക്യൂഎച്ച്ഡിപ്ലസ് ( QHD+) ഡിസ്പ്ലേയുള്ള വൺപ്ലസ് 12 ഇന്ത്യയിൽ 23ന് ലോഞ്ചു ചെയ്യുന്നു. അതേ വേദിയിൽ തന്നെ വൺപ്ലസ് 12ആറിന്റെ (OnePlus 12R) ലോഞ്ചുണ്ടാകുമെന്നാണ് റിപ്പോർട്ട്. ലോഞ്ചിന് മുന്നോടിയായി യുഎസിൽ ഫോണിന്റെ വില പുറത്തായി. എൽടിപിഒ അമോലെ‍ഡ് (LTPO AMOLED) പാനലും 120Hz റിഫ്രഷ് നിരക്കുമുള്ള വൺ പ്ലസ് 12 ന്റെ ഏറ്റവും വലിയ പ്രത്യേകത 6.82 ഇഞ്ച് ക്യുഎച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ്. ഇന്ന് ഉള്ളതിൽവെച്ചുള്ള ഏത് ഫോണിനെക്കാളും കൂടുതൽ ബ്രൈറ്റ്നെസ് വൺപ്ലസ് 12ന് അവകാശപ്പെടാനാകും. 4,500 nits പരമാവധി ബ്രൈറ്റ്നെസ് ഈ ഫോണുകൾക്കുണ്ട്. 10-ബിറ്റ് കളർ ഡെപ്ത്തും ഡിസ്പ്ലേ മേറ്റിൽ നിന്ന് എപ്ലസ് സർട്ടിഫിക്കറ്റ് നേടിയ പ്രോഎക്സ്ഡിആർ ഡിസ്പ്ലേ ഡോൾബി വിഷനിലാണ് വരുന്നത്. പെയിൽ ഗ്രീൻ, റോക്ക് ബ്ലാക്ക്, വൈറ്റ് എന്നീ നിറങ്ങളിലാണ് ഇവ വിപണിയിലെത്തുന്നത്. ബാറ്ററിയിലേക്ക് വരുമ്പോൾ, 5,400 mAh പവറിലാണ് ബാറ്ററി വൺ പ്ലസിന്റെ കുടുംബത്തിൽ നിന്ന് വരുന്നത്. വയർ ലെസ് ചാർജിംഗിന്റെ ശേഷി…

Read More

ഉത്പത്തി തുടങ്ങി ഇതുവരെയുള്ള പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളുടെ പ്രദർശനവുമായി ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള ജനുവരി 15 മുതൽ ഫെബ്രുവരി 15 വരെ തോന്നയ്ക്കൽ ബയോ 360 ലൈഫ് സയൻസസ് പാർക്കിൽ. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും അമ്യൂസിയം ആർട്ട് സയൻസും ചേർന്നാണ് കേരള അന്താരാഷ്ട്ര ശാസ്ത്രോത്സവം സംഘടിപ്പിക്കുന്നത്. പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാൾസ് ഡാർവിൻ സഞ്ചരിച്ച എച്ച്എംഎസ് ബീഗിൾ, ദിനോസറിന്റെ യഥാർഥ വലിപ്പത്തിലുള്ള അസ്ഥികൂടത്തിന്റെ മാതൃക, ഉള്ളിൽ നിന്ന് ആസ്വദിക്കാൻ കഴിയുന്ന പ്രപഞ്ചത്തിന്റെ മാതൃക, ബഹിരാകാശനിലയത്തിൽ നിന്നുള്ള കാഴ്ചകൾ തുടങ്ങി നിരവധി അത്ഭുതങ്ങൾ ശാസ്ത്രോത്സവത്തിൽ ആസ്വദിക്കാം. വീടിനുള്ളിൽ നിത്യവും കാണുന്ന വസ്തുക്കൾക്കു പിന്നിലെ ശാസ്ത്രം, മനുഷ്യ ശരീരത്തിന്റെ പ്രവർത്തനം എന്നിവയെല്ലാം നേരിട്ട് കണ്ടുപഠിക്കാനും അവസരമുണ്ട്. എ.ആർ, വി.ആർ അടക്കമുള്ള സാങ്കേതിക വിദ്യകളുടെയും മറ്റും സഹായത്തോടെ സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ കാണികൾക്ക് പുത്തൻ അനുഭവമാകും.   കേരളം കാണുന്ന ഏറ്റവും വലിയ ശാസ്ത്ര മേള 25 ഏക്കറിലാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. രണ്ടര ലക്ഷം ചതുരശ്ര…

Read More

32 കോടി വിനോദസഞ്ചാരികളുമായി ആഗോള വിനോദ സ‍ഞ്ചാര ഭൂപടത്തിൽ സ്ഥാനമുറപ്പിച്ച് ഉത്തർപ്രദേശ്. ഉത്തർപ്രദേശിൽ തന്നെ കഴിഞ്ഞ വർഷം വിനോദസഞ്ചാരികളുടെ ഒഴുക്കുണ്ടായത് കാശിയിലേക്കാണ്. ഒമ്പതു മാസം കൊണ്ടാണ് ഉത്തർപ്രദേശിൽ 32 കോടി വിനോദസഞ്ചാരികളെത്തിയത്. കാശി കഴിഞ്ഞാൽ പ്രയാഗ്‌രാജ്, അയോധ്യ തുടങ്ങിയ കേന്ദ്രങ്ങളിലേക്കാണ് ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെത്തിയത്. കോടികണക്കിന് ആളുകളാണ് ഇവിടം സന്ദർശിച്ചത്.മുൻ വർഷങ്ങളെ അപേക്ഷിച്ച് വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 25% വർധനവുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. എഎൻഐയുടെ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ വർഷം യുപി സന്ദർശിച്ച ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 31,91,95,206 ആണ്. ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കണക്കാണിത്. 9,54,866 വിദേശ വിനോദസഞ്ചാരികളും ഉത്തർപ്രദേശ് സന്ദർശിച്ചു. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭാ മണ്ഡലമായ വാരണാസിയാണ്. 8 കോടിയോളം പേരാണ് കഴിഞ്ഞ വർഷം വാരണാസി സന്ദർശിച്ചത്. ഇതിൽ ഒരുലക്ഷത്തോളം പേർ വിദേശ വിനോദസഞ്ചാരികളാണ്. ഉത്തർപ്രദേശിൽ സഞ്ചാരികൾ കാണാൻ ആഗ്രഹിക്കുന്ന രണ്ടാമത്തെ വിനോദസഞ്ചാര കേന്ദ്രം പ്രയാഗ്‌രാജാണ്. 4 കോടിയോളം…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ പ്രതിസന്ധി നേരിട്ട് മാലദ്വീപ്. ആഗോള വിനോദസഞ്ചാരികളുടെ ശ്രദ്ധ ലക്ഷദ്വീപിലേക്ക് കൊണ്ടുവരാൻ പ്രധാനമന്ത്രിയുടെ സന്ദർശനം സഹായിച്ചു. ഇത് തിരിച്ചടിയാകാൻ പോകുന്നത് മാലദ്വീപിന്റെ വിനോദസഞ്ചാര മേഖലയെയാണ്. ബീച്ച് ടൂറിസത്തിൽ നേട്ടമുണ്ടാക്കാൻ നമ്മുടെ ദ്വീപുകൾ ലക്ഷദ്വീപ് സന്ദർശന വേളയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്നോർക്കലിംഗിന്റെയും ബീച്ചിന്റെയും മറ്റും ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വിനോദസഞ്ചാര പട്ടികയിൽ ലക്ഷദ്വീപിനെയും ഉൾപ്പെടുത്തണമെന്നും പ്രധാനമന്ത്രി കുറിച്ചിരുന്നു. മാലദ്വീപിന് ബദലാണ് ലക്ഷദ്വീപ് എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചകളും സജീവമായി. ഇതിന് പിന്നാലെയാണ് ബീച്ച് ടൂറിസത്തിൽ വെല്ലുവിളി നേരിടുന്ന ഇന്ത്യ മാലദ്വീപിനെ ലക്ഷ്യംവെക്കുന്നുവെന്ന തരത്തിൽ മാലദ്വീപ് മന്ത്രി അബ്ദുള്ള മഹ്സൂം മാജിദ് എക്സിൽ പോസ്റ്റിട്ടത്. പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനം ബീച്ച് മാലദ്വീപിന് വെല്ലുവിളിയാകുമെന്ന നിഗമനമാണ് ഇത്തരമൊരു പ്രസ്താവനയ്ക്ക് പിന്നില്ലെന്നാണ് വിലയിരുത്തൽ. ലക്ഷദ്വീപിലേക്ക് ലോകശ്രദ്ധ പോകുന്നത് വരുമാനത്തിന് വിനോദസഞ്ചാര മേഖലയെ മാത്രം ആശ്രയിക്കുന്ന മാലദ്വീപിന് വലിയ തിരിച്ചടിയാകും. രാജ്യത്തിന്റെ ബീച്ച് ടൂറിസത്തിന് പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനം…

Read More

തമിഴ്നാട്ടിൽ സൗരോർജ, കാറ്റാടി യൂണിറ്റുകൾക്ക് ടാറ്റയുടെ 70,000 കോടി രൂപയുടെ നിക്ഷേപം. 10 Gw ഉത്പാദന ശേഷിയുള്ള സൗരോർജ, കാറ്റാടി യൂണിറ്റുകൾക്ക് അഞ്ചു വർഷത്തേക്കാണ് ടാറ്റ 70,000 കോടി രൂപ നിക്ഷേപിക്കുന്നത്. നടപടിക്രമങ്ങൾ എല്ലാം കൃത്യമായി നടന്നാൽ ഇന്ത്യയിൽ ഒരു സംസ്ഥാനത്ത് ടാറ്റ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമായി ഇത് മാറും. തമിഴ്നാട് അന്താരാഷ്ട്ര നിക്ഷേപക സംഗമത്തിലാണ് സൗരോർജ, കാറ്റാടി യൂണിറ്റിനെ കുറിച്ച് ചർച്ച നടന്നത്. 2030ഓടെ 1 ട്രില്യൺ സമ്പദ് ശേഷിയുള്ള സംസ്ഥാനമായി തമിഴ്നാടിനെ മാറ്റുകയാണ് നിക്ഷേപക സംഗമത്തിന്റെ ലക്ഷ്യം.   ഇതു സംബന്ധിച്ച ധാരണാപത്രം തമിഴ്നാട് സർക്കാരും ടാറ്റ പവറും തമ്മിൽ തിങ്കളാഴ്ച ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ട്.തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ 4.3 Gw ഉത്പാദനശേഷിയുള്ള സോളാർ സെൽ ആൻഡ് മൊഡ്യൂൾ നിർമാണ ഫാക്ടറി നിർമിക്കാനിരിക്കുകയാണ് ടാറ്റ. ഇതിന് പുറമേയാണ് 10 ജിഗാവാട്ടിന്റെ പുതിയ പദ്ധതി. 5-7 വർഷം കൊണ്ടാണ് 70,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്നതെന്ന് ടാറ്റ പവർ കമ്പനി…

Read More

വിജയകരമായ ഇന്ത്യയുടെ പ്രഥമ സൗരദൗത്യ പേടകമായ ആദിത്യയിലും കേരളത്തിന്റെ വ്യക്തമായ പങ്കുണ്ട്. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളായ കെൽട്രോൺ, എസ്‌ഐഎഫ്‌എൽ, ടിസിസി, കെഎഎൽ എന്നീ സ്ഥാപനങ്ങളിൽ നിന്ന് നിർമ്മിച്ച വിവിധ ഉൽപ്പന്നങ്ങളാണ് ആദിത്യ എൽ-1 ദൗത്യത്തിനായി ഉപയോഗിച്ചിട്ടുള്ളത്. ആദിത്യ എൽ-1 വിക്ഷേപണ വാഹനമായ പിഎസ്‌എൽവിയുടെ വിവിധ ഘട്ടങ്ങൾക്കുള്ള ഫോർജിങ്ങുകൾ എസ്‌ഐഎഫ്‌എൽ തദ്ദേശീയമായി വികസിപ്പിച്ചു നൽകിയിട്ടുള്ളതാണ്. പ്രൊപ്പല്ലർ ടാങ്കിനാവശ്യമായ ടൈറ്റാനിയം അലോയ് ഫോർജിംഗ്‌സ്, 15സിഡിവി6 ഡോം ഫോർജിങ്സ് എന്നിവയ്ക്കൊപ്പം വികാസ് എഞ്ചിന്റെ പ്രധാന ഘടകമായ കൺവെർജെന്റ് ഡൈവേർജെന്റ് ഫോർജിങ്ങുകളും മറ്റു ഘടകങ്ങളായ പ്രിൻസിപ്പിൾ ഷാഫ്റ്റ്, ഇക്വിലിബിറിയം റെഗുലേറ്റർ പിസ്റ്റൺ, ഇക്വിലിബ്രിയം റെഗുലേറ്റർ ബോഡി എന്നിവയും എസ്‌ഐഎഫ്‌എൽ തദ്ദേശീയമായി വികസിപ്പിച്ചതാണ്. പിഎസ്‌എൽവി സി 57 ആദിത്യ എൽ-1 മിഷന്റെ ഭാഗമായി പിഎസ്‌എൽവി റോക്കറ്റിനു വേണ്ടി കെൽട്രോണിൽ നിർമിച്ചിട്ടുള്ള 38 ഇലക്‌ട്രോണിക്സ് മൊഡ്യൂളുകൾ ഉപയോഗിച്ചിട്ടുണ്ട്. ഇത് കൂടാതെ ദൗത്യത്തിനാവശ്യമായ വിവിധ തരം ഇലക്‌ട്രോണിക്സ് മോഡലുകളുടെ ടെസ്റ്റിങ് സപ്പോർട്ടും കെൽട്രോൺ നൽകിയിട്ടുണ്ട്. പദ്ധതിക്കാവശ്യമായ 150 മെട്രിക് ടൺ സോഡിയം…

Read More

കഴിഞ്ഞ വർഷം മികച്ച സാമ്പത്തിക വളർച്ചയുണ്ടാക്കി വിദ്യാഭ്യാസ – സാങ്കേതിക വിദ്യാ (Edtech) കമ്പനിയായ ഫിസിക്സ്‌വാല (PhysicsWallah). കഴിഞ്ഞ വർഷം 3.4 മടങ്ങ് സാമ്പത്തിക വളർച്ചയുണ്ടാക്കാൻ ഫിസിക്സ്‌വാലയ്ക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഫിസിക്സ്‌വാലയുടെ വരുമാനം 798 കോടി രൂപയാണ്.വിവിധ പ്രവർത്തനങ്ങളിൽ നിന്നുള്ള ഫിസിക്സ്‌വാലയുടെ വരുമാനം മാർച്ചിൽ 771.76 കോടി രൂപയായെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2022ലെ ഫിസിക്സ് വാലയുടെ മൊത്ത വരുമാനം 232.47 കോടി രൂപയായിരുന്നു. 2021ൽ 24.6 കോടി രൂപ മാത്രം വരുമാനമുണ്ടാക്കിയ ഫിസിക്സ് വാലയാണ് ഇത്തവണ 798 കോടി രൂപയുടെ വരുമാനമുണ്ടാക്കിയത്. വിദ്യാർഥികളുടെ എണ്ണത്തിലും വർധന വിവിധ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിന് വിദ്യാർഥികൾക്ക് ഫിസിക്സ്‌വാല സഹായം നൽകുന്നു. വിവിധ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന 24 ലക്ഷം വിദ്യാർഥികൾക്ക് ഫിസിക്സ്‌വാല സേവനം നൽകുന്നു. കഴിഞ്ഞ വർഷം 9 ലക്ഷം വിദ്യാർഥികൾ മാത്രമുണ്ടായിരുന്ന സ്ഥാനത്താണിത്. വിദ്യാർഥികളുടെ എണ്ണം വർധിച്ചത് വരുമാനത്തിലും പ്രതിഫലിച്ചിട്ടുണ്ട്. സേവന മേഖലകളിലും ഫിസിക്സ്‌വാല മാറ്റങ്ങൾ കൊണ്ടുവരാൻ ഇതുവഴി ഫിസിക്സ് വാലയ്ക്ക് സാധിച്ചു. നീറ്റ്/ജെഇഇ…

Read More

ബഹുരാഷ്ട്ര കമ്പനികളിൽ നിന്നും മറ്റും ജോലി വാഗ്ദാനം വർധിപ്പിക്കാൻ പുതിയ നയങ്ങളുമായി രാജ്യത്തെ ഐഐടികൾ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി-IIT). പ്ലേസ്മെന്റിന്റെ രണ്ടാം സീസൺ ആരംഭിച്ചതോടെയാണ് കൂടുതൽ ജോബ് ഓഫറുകൾ ആകർഷിക്കാൻ ഐഐടികൾ പദ്ധതികൾ ആവിഷ്കരിക്കുന്നത്. ഡിസംബറിൽ അവസാനിച്ച പ്ലേസ്മെന്റിന്റെ ഒന്നാംഘട്ടത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് 15-20% പ്ലേസ്മെന്റ് കുറഞ്ഞിരുന്നു. ബഹുരാഷ്ട്ര കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടലും സാമ്പത്തിക മാന്ദ്യവും വിദ്യാർഥികളിലും ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഫ്രഷറായ ഉദ്യോഗാർഥികളെ ജോലിക്ക് എടുക്കുന്നത് പല കമ്പനികളും കുറച്ചിട്ടുണ്ട്. പ്രത്യേകിച്ച് ടെക്നോളജി, സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾ. പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് ജോലി ഉറപ്പാക്കാൻ അതിനാൽ ഐഐടികൾ കുറച്ചധികം ബുദ്ധിമുട്ടുന്നുണ്ട്. വിദ്യാർഥികളെ കൈയിൽ ജോലിയുമായി പുറത്തുവിടാൻ പരമാവധി ജോബ് ഓഫറുകൾ ആകർഷിക്കാനുള്ള ഓട്ടത്തിലാണ് ഐഐടികൾ. ഇതിനായി റിക്രൂട്ടർ പട്ടികയിൽ കൂടുതൽ കമ്പനികളെ ഉൾപ്പെടുത്താൻ ഐഐടികൾ പരിശ്രമിക്കുന്നുണ്ട്. ലിങ്ക്ഡ് ഇൻ പോലുള്ള സാമൂഹിക മാധ്യമങ്ങൾ വഴിയും അലുമിനി, വെഞ്ച്വർ കാപ്പിറ്റലിസ്റ്റ് വഴിയും കൂടുതൽ കമ്പനികളേക്ക് എത്താനുള്ള ശ്രമത്തിലാണ് ഐഐടികൾ.…

Read More

2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ കളിപ്പാട്ട വ്യവസായ കയറ്റുമതിയിൽ ഉണ്ടാക്കിയ വർദ്ധന 239 %. ഇന്ത്യയുടെ ആഭ്യന്തര കളിപ്പാട്ട ഉത്പാദനം കഴിഞ്ഞ 7 വർഷം കൊണ്ട് നേടിയ വളർച്ചയുടെ ഫലമാണിത്. ഇന്ത്യൻ കളിപ്പാട്ടത്തിന്റെ ഗുണനിലവാരം മനസിലാക്കിയ വാൾമാർട്ട്ഇവിടെ നിന്ന് ലക്ഷ്യമിടുന്നത് 10 ബില്യൺ യുഎസ് ഡോളറിന്റെ കയറ്റുമതി. കളിപ്പാട്ട സംരംഭകർക്കും, MSME കൾക്കും ഏറെ പ്രതീക്ഷയാണ് ഈ വിപണി. 2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ കളിപ്പാട്ട വ്യവസായം ശ്രദ്ധേയമായ വളർച്ച കൈവരിച്ചു. Make in India ഇറക്കുമതിയിൽ 52% ഇടിവ് ഇന്ത്യക്കു നേട്ടമാണ്. കയറ്റുമതിയിൽ 239 ശതമാനം വർദ്ധനവ് എന്നത് ആഭ്യന്തര വിപണി സജീവമാകുന്നതിന്റെയും, കളിപ്പാട്ടങ്ങളുടെ മൊത്തത്തിലുള്ള ഗുണമേന്മ വികസിച്ചു എന്നതിന്റെയും തെളിവാണ്. ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡിന്റെ (ഡിപിഐഐടി) ആഭിമുഖ്യത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ലഖ്‌നൗ “ഇന്ത്യയിലെ കളിപ്പാട്ടങ്ങളുടെ വിജയ കഥ” എന്ന വിഷയത്തിൽ നടത്തിയ പഠനത്തിലാണ് ഈ നിരീക്ഷണങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. സർക്കാരിന്റെ…

Read More