Author: News Desk
ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 1,400 ഇലക്ട്രിക് ബസുകൾ കൂടി നിരത്തിലിറക്കാൻ കർണാടക സർക്കാർ. പുതിയ ബസുകൾ ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന് ആണ് ബസുകൾ ലഭിക്കുന്നത്. അടുത്ത വർഷം ഏപ്രിലോടെ ഇ-ബസുകൾ നിരത്തിലിറക്കി തുടങ്ങും. വിധാന സൗധയിൽ 100 ഇലക്ട്രിക് നോൺ എസി- ഇലക്ട്രിക് ബസുകൾ കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ ഫ്ലാഗ് ഓഫ് ചെയ്തു. സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന ശക്തി പദ്ധതി പ്രാബല്യത്തിൽ വന്നതിന് ശേഷം 40 ലക്ഷം പേരാണ് ഇ-ബസിൽ യാത്ര ചെയ്തത്. ഇത് പൊതുഗതാഗതത്തിൽ ഊർജം പകരുന്നുവെന്ന് സിദ്ദരാമയ്യ പറഞ്ഞു. ബംഗളൂരുവിലെ പൊതുഗതാഗത സംവിധാനം വിപുലീകരിക്കാനും അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുമാണ് ഇ-ബസുകളെ സിറ്റിയിൽ അവതരിപ്പിക്കുന്നത്. പാനിക് ബട്ടണും, വീൽചെയർ കയറ്റാനുള്ള സംവിധാനവും സ്ഥലത്തിന്റെ പേര് പ്രദർശിപ്പിക്കാനുള്ള ഡിജിറ്റൽ ബോർഡ് തുടങ്ങിയ ബസിലുണ്ട്. ടാറ്റാ മോട്ടോർസിന്റെ അനുബന്ധ കമ്പനിയായ ടിഎംഎൽ സ്മാർട്ട് സിറ്റി മൊബിലിറ്റി സൊലൂഷൻ ലിമിറ്റഡിൽ നിന്ന് 921 ഇ-ബസുകൾ ബിഎംടിസി ലീസിനെടുക്കുകയാണ് ചെയ്യുന്നത്. ആദ്യഘട്ടത്തിൽ…
Biovent Innovations Pvt.Ltd with its exceptional multi-disciplinary team, aim to provide high end research service, high end innovations aimed at addressing the most important challenges in Biomedical research and in providing solutions to burning problems in the society
റിസർവ് ബാങ്ക് ഗവർണറായിരുന്ന കാലത്ത് വാർഷിക വരുമാനം നാല് ലക്ഷം രൂപ മാത്രമായിരുന്നെന്ന് രഘുറാം രാജൻ. രാജ് ഷമാനിയുടെ ഫിഗറിംഗ് ഔട്ട് എന്ന പോഡ്കാസ്റ്റ് പരിപാടിയിൽ പങ്കെടുക്കവേയാണ് രഘുറാം രാജൻ ഇക്കാര്യം പറഞ്ഞത്. തനിക്ക് ആർബിഐയിൽ നിന്ന് പിരിഞ്ഞതിന് ശേഷം പെൻഷൻ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആർബിഐ ഗവർണറായിരുന്ന കാലത്ത് ലഭിച്ച ഏറ്റവും വലിയ ആനുകൂല്യം വലിയ വീട്ടിൽ താമസിക്കാം എന്നതാണ്. മുംബൈ മലബാർ ഹില്ലിൽ ധീരുഭായി അംബാനിയുടെ വീടിന് അടുത്തായിട്ടാണ് ആർബിഐ ഗവർണറായിരുന്ന കാലത്ത് രഘുറാം രാജന് താമസ സൗകര്യം അനുവദിച്ചത്. 2013 മുതൽ 2016 വരെയുള്ള കാലത്താണ് രഘുറാം രാജൻ ആർബിഐ ഗവർണറായിരുന്നത്. ഗവർണറായിരുന്ന കാലത്ത് കാബിനെറ്റ് സെക്രട്ടറിക്ക് തുല്യമായിരുന്നു തന്റെ ശമ്പളമെന്നും രാജൻ പറഞ്ഞു. അതേ സമയം നിലവിലെ ആർബിഐ ഗവർണർക്ക് ലഭിക്കുന്ന വരുമാനം എത്രയാണെന്ന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ആർബിഐ ഗവർണർമാർ സിവിൽ സെർവന്റായതിനാൽ സിവിൽ സർവീസിൽ നിന്നുള്ള പെൻഷനുണ്ടാകുമെന്നും പ്രത്യേക പെൻഷൻ ലഭിക്കില്ലെന്നും…
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിഗത യൂട്യൂബ് ചാനൽ വരിക്കാരുടെ (സബ്സ്ക്രൈബർ) എണ്ണം ചൊവ്വാഴ്ച രണ്ട് കോടി പിന്നിട്ടു. ലോകനേതാക്കന്മാരിൽ ഈ നേട്ടം കൈവരിക്കുന്ന ഏക വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ സമകാലികരായ രാഷ്ട്രത്തലവന്മാരെക്കാൾ വളരെ മുന്നിലാണ് പ്രധാനമന്ത്രി.പ്രധാനമന്ത്രിയുടെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത മൊത്തം വീഡിയോകളുടെ വ്യൂസ് 450 കോടി കടന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. ഏകദേശം 64 ലക്ഷം സബ്സ്ക്രൈബർമാരുമായി മുൻ ബ്രസീലിയൻ പ്രസിഡന്റ് ജെയിർ ബോൽസനാരോ രണ്ടാം സ്ഥാനത്തെത്തി. അതായത് പ്രധാനമന്ത്രിയുടെ സബ്സ്ക്രൈബർമാരുടെ എണ്ണത്തിന്റെ മൂന്നിലൊന്ന് പോലും വരില്ല. 2007ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യൂട്യൂബ് ചാനൽ തുടങ്ങുന്നത്. പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട യോഗ വിത്ത് മോദി എന്ന യൂട്യൂബ് ചാനലിനും അത്യാവശ്യം വരിക്കാരുണ്ട്. 73,3000 ആണ് ഈ ചാനലിന്റെ വരിക്കാരുടെ എണ്ണം. യൂട്യൂബിലെ വ്യൂസിൽ പ്രധാനമന്ത്രിക്ക് തൊട്ടുപിന്നിൽ യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെസ്കിയാണ്. 22.4 കോടി പേരാണ് സെലെസ്കിയുടെ വീഡിയോകൾ കണ്ടത്. യുഎസ് പ്രസിഡന്റ്…
Biovent Innovations Pvt.Ltd with its exceptional multi-disciplinary team, aim to provide high end research service, high end innovations aimed at addressing the most important challenges in Biomedical research and in providing solutions to burning problems in the society
അടുത്ത വർഷം ജീവനക്കാരെ പിരിച്ചുവിട്ട് പകരം എഐ (നിർമിത ബുദ്ധി) സാങ്കേതിക വിദ്യയിലേക്ക് കൂടുതൽ സ്റ്റാർട്ടപ്പുകൾ മാറുമെന്ന് റിപ്പോർട്ട്. ഈ വർഷം ഇതുവരെ രാജ്യത്ത് വിവിധ സ്റ്റാർട്ടപ്പുകൾ പിരിച്ചുവിട്ടത് 15,000 ജീവനക്കാരെയാണ്. 2024ൽ കണക്ക് ഇതിലും ഉയരുമെന്നാണ് വിലയിരുത്തുന്നത്. ചെലവുചുരുക്കലിന്റെ ഭാഗമായി കൂടുതൽ കമ്പനികൾ അടുത്ത വർഷം എഐ സാങ്കേതിക വിദ്യയിലേക്ക് മാറുമെന്നാണ് വിദഗ്ധർ പറയുന്നത്. ജീവനക്കാരെ വെട്ടിച്ചുരുക്കുകയും ചെയ്യും. വർഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ ഇത്തരമൊരു പ്രവണതയ്ക്ക് പേടിഎം തുടക്കമിടുകയും ചെയ്തിട്ടുണ്ട്. ഓപ്പറേഷൻസ്, മാർക്കറ്റിംഗ് ടീമിലെ ജീവനക്കാരുടെ എണ്ണം കുറച്ച് പകരം എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുകയാണെന്ന് കമ്പനി പറഞ്ഞു. ഇതുവഴി ജീവനക്കാർക്ക് വേണ്ടി ചെലവഴിക്കുന്ന തുകയുടെ 10-15% വരെ കുറയ്ക്കാൻ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. ഏകദേശം 1,000 പേരെ പിരിച്ചു വിടാനാണ് പേടിഎമ്മിന്റെ തീരുമാനം. കാഷ് ബേണുകളേ വിടഎഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കാര്യത്തിൽ പേടിഎമ്മിന്റെ പാതയിൽ തന്നെയാണ് മിക്ക സ്റ്റാർട്ടപ്പുകളും. വെഞ്ചർ കാപ്പിറ്റലും സ്വകാര്യ ഇക്വിറ്റി നിക്ഷേപങ്ങളും…
എഐ (നിർമിത ബുദ്ധി) സിറ്റിയായി മാറാനൊരുങ്ങുകയാണ് രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിന്റെ തലസ്ഥാനം ലഖ്നൗ. എഐ ആവാസവ്യവസ്ഥയുടെ പ്രധാന കേന്ദ്രമായി വളരാനുള്ള ഒരുക്കത്തിലാണ് ലഖ്നൗ. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിർമിത ബുദ്ധി സാങ്കേതിക വിദ്യ പിന്തുണയ്ക്കുന്നതിലും ആവാസ വ്യവസ്ഥ ഒരുക്കുന്നതിലും മുന്നേറാൻ ലഖ്നൗവിന് സാധിച്ചിട്ടുണ്ട്. ഇതാണ് ലഖ്നൗവിനെ എഐ സിറ്റിയാകുന്നതിലേക്കെത്തിച്ചത്. യുപി ഇലക്ടോണിക്സ് കോർപ്പറേഷനാണ് എഐ സിറ്റി പദ്ധതിയുടെ നോഡൽ ഏജൻസിയായി പ്രവർത്തിക്കുക. എഐ സിറ്റി നിർമിക്കാനും മറ്റുമായി റിയൽ എസ്റ്റേറ്റ് ഡെവലപ്പറെ അന്വേഷിക്കുന്നുണ്ട്.എഐ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട മേഖലകളിലും എഐ സാങ്കേതിക വിദ്യ ഏറ്റവുമധികം ഉപയോഗിക്കുന്ന മെഡ്ടെക്കിലും ശ്രദ്ധയൂന്നികൊണ്ടുള്ള മികവിന്റെ കേന്ദ്രങ്ങൾ ലഖ്നൗവിന്റെ പ്രത്യേകതയാണ്. അത്യാധുനിക സാങ്കേതിക വിദ്യ, ഗവേഷണ-പഠന സംവിധാനങ്ങൾ എന്നിവ ലഖ്നൗവിലെ എഐ സിറ്റിയിലുണ്ടാകുമെന്ന് യുപി ഇലക്ട്രോണിക്സ് കോർപ്പറേഷൻ പുറത്തുവിട്ട താത്പര്യപത്രത്തിൽ പറയുന്നു. പദ്ധതിക്ക് വേണ്ടി നഡർഗഞ്ച് വ്യവസായിക മേഖലയിൽ 40 ഏക്കർ ഭൂമി സർക്കാർ അനുവദിച്ചു. ഭൂമിയേറ്റെടുപ്പ് പോലുള്ള പ്രശ്നങ്ങളില്ലാത്ത പ്രദേശമാണ് സർക്കാർ ഇതിനായി…
ഫിൻടെക് സ്ഥാപനമായ ഇൻക്രഡ് (InCred) ഫണ്ടിംഗ് റൗണ്ടിൽ 60 മില്യൺ ഡോളർ സമാഹരിച്ചു. ഫണ്ടിംഗ് റൗണ്ടിൽ പുതിയ നിക്ഷേപകരെയും ഇൻക്രഡിന് ലഭിച്ചു. ഫണ്ടിംഗിൽ തുക സമാഹരിച്ചതോടെ ഇൻക്രഡിന്റെ മൂല്യം 1.04 ബില്യണായി ഉയർന്നു. ഇതോടെ ഈ വർഷം യൂണികോൺ പദവി ലഭിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ കമ്പനിയായ മാറിയെന്ന് ഇൻക്രഡ് പറഞ്ഞു. എംഇഎജിയുടെ രഞ്ജൻ പൈ 9 മില്യൺ ഡോളറാണ് ഇൻക്രഡിൽ നിക്ഷേപിച്ചത്. ആർപി ഗ്രൂപ് ഓഫ് കമ്പനീസിന്റെ രവി പിള്ള 5.4 മില്യണും, ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെ ഗ്ലോബൽ കോ-ഹെഡ് രാം നായക് 1.2 മില്യണും നിക്ഷേപിച്ചു. വരേണിയം കാപ്പിറ്റൽ അഡ്‌വൈസേഴേസ്, സട്ട്‍വ ഗ്രൂപ്പ് തുടങ്ങി നിരവധി പേർ ഫണ്ട് റൈസിംഗിൽ പങ്കെടുത്തു. സമാഹരിച്ച തുക കൊണ്ട് അടുത്ത വർഷങ്ങളിൽ കമ്പനിയുടെ പ്രവർത്തനം വിപുലപ്പെടുത്താൻ ഉപയോഗിക്കുമെന്നും പങ്കെടുത്ത് പിന്തുണച്ച എല്ലാ നിക്ഷേപകരോടും നന്ദിയുണ്ടെന്നും കമ്പനി സിഇഒ ഭുപേന്ദർ സിംഗ് പറഞ്ഞു.500 കോടിയുടെ ഇക്വിറ്റി കാപ്പിറ്റൽ ഇൻക്രഡിന്റെ വിവിധ ബിസിനസ് മേഖലകളുടെ പ്രവർത്തനത്തിന് ഭാഗിച്ചു…
പുതുതായി നിർമിച്ച അമൃത് ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഡിസംബർ 30-നായിരിക്കും ഫ്ലാഗ് ഓഫ് ചെയ്യുക. സാധാരണക്കാർക്ക് വേഗമേറിയതും സുഗമവുമായ യാത്ര സൗകര്യമൊരുക്കാനാണ് അമൃത് ഭാരതിലൂടെ ഇന്ത്യൻ റെയിൽവേയുടെ ലക്ഷ്യം. പുഷ്-പുൾ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ ട്രെയിൻ അതിവേഗം സഞ്ചരിക്കുമ്പോഴും സുഗമമമായ യാത്ര ഉറപ്പാക്കാമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പുഷ്-പുൾ സാങ്കേതിക വിദ്യ വികസിപ്പിച്ചത് ഇന്ത്യയിലാണ്. ആദ്യ യാത്ര അയോധ്യയിൽ നിന്ന് അമൃത് ഭാരത് എക്സ്പ്രസിന്റെ ആദ്യ സർവീസ് ഉത്തർപ്രദേശിലെ അയോധ്യയിൽ നിന്ന് ബിഹാറിലെ ദർഭംഗയിലേക്കായിരിക്കുമെന്നാണ് റിപ്പോർട്ട്. രണ്ടാമത്തെ സർവീസ് ബംഗളൂരുവിലെ മാൽഡയിലേക്കും. അമൃത് ഭാരതിന്റെ ഏറ്റവും വലിയ പ്രത്യേകത യാത്രക്കാർക്ക് കുലുക്കം അനുഭവപ്പെടാതെ തന്നെ കുറഞ്ഞ സമയത്തിൽ കൂടുതൽ വേഗത കൈവരിക്കാൻ സാധിക്കുമെന്നതാണ്. പുഷ്-പുൾ സാങ്കേതിക വിദ്യ ഉള്ളതിനാൽ കുറഞ്ഞ സമയത്തിൽ വേഗത കൂട്ടാൻ പറ്റുന്നത് പോലെ തന്നെ ഞൊടിയിടയിൽ നിർത്താനും സാധിക്കും. പാലത്തിലൂടെയും…
ഏതൊരു സംരംഭവും തുടങ്ങാന്‍ ആവശ്യമാണ് മൂലധനം. ആ സംരംഭം മുന്നോട്ടു പോകണമെങ്കിലും സാമ്പത്തികം കൂടിയേ തീരൂ. സ്ഥാപനം വിപുലീകരിക്കുമ്പോള്‍, കമ്പനികള്‍ പുതിയ പ്രോജക്ടുകളോ സംരംഭങ്ങളോ ബ്രാഞ്ചുകളോ തുടങ്ങാന്‍ ആവശ്യമായ തുക ചിലപ്പോള്‍ വേറെ കണ്ടെത്തേണ്ടി വരും. വായ്പ ലഭിക്കാന്‍ ബാങ്കുകളെ സമീപിക്കുമ്പോള്‍ കുറച്ച് കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ലോണിന് വേണ്ടി അധികം അലയേണ്ടി വരില്ല. നല്ലൊരു പ്രോജക്ട് റിപ്പോര്‍ട്ട് കൈയിലുണ്ടെങ്കില്‍ ധൈര്യമായി ലോണിന് അപേക്ഷിക്കാം. പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ലളിതം തന്നെയാണ് സുന്ദരം. എന്നുകരുതി അത്യാവശ്യ കാര്യങ്ങള്‍ ഒഴിവാക്കുകയും അരുത്. പക്ഷേ, പലര്‍ക്കും ഈ അത്യാവശ്യ കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് സംശയമുണ്ടാകും. സഹായത്തിന് സാമ്പത്തിക വിദഗ്ധന്റെയോ, ക്വാളിഫൈഡായ ഒരു സിഎയോ സമീപിക്കുന്നതില്‍ തെറ്റില്ല. തുടക്കം നന്നാവണംഎക്‌സിക്യൂട്ടീവ് സമ്മറി (Executive Summary): ഒരു പ്രോജക്ട് റിപ്പോര്‍ട്ട് നന്നാകാന്‍ എന്തെല്ലാം ശ്രദ്ധിക്കണം? തുടക്കം തന്നെ ശ്രദ്ധിക്കണം. എന്ത് സംരംഭമാണ് ചെയ്യുന്നതെന്ന് പ്രോജക്ട് റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ നിന്നേ മനസിലാകണം. സംരംഭത്തിന്റെ ആരംഭകാലം മുതലുള്ള കാര്യങ്ങള്‍ ആമുഖത്തില്‍ ആവശ്യമില്ല.…