Author: News Desk
തന്ത്രപരമായ സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പിട്ട് യുഎസും സൗദി അറേബ്യയും. സൗദി സന്ദർശനത്തിന് എത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി (MBS) നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് നിർണായക കരാറിൽ ഒപ്പിട്ടത്. ഊർജ്ജം, ഖനനം, പ്രതിരോധം, അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകൾ ഉൾക്കൊള്ളുന്നതാണ് കരാർ. കരാർ പ്രകാരം യുഎസിൽ സൗദി 600 ബില്യൺ ഡോളർ നിക്ഷേപം നടത്തും. ഇതിനുപുറമെ സൗദിയുമായി 142 ബില്യൺ ഡോളറിന്റെ ആയുധ ഇടപാടിനും യുഎസ് ധാരണയായി. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ വിൽപ്പന കരാറാണിത്. അത്യാധുനിക യുദ്ധ പോരാട്ട സംവിധാനങ്ങൾ, വ്യോമ, മിസൈൽ പ്രതിരോധം, അതിർത്തി സുരക്ഷാ നവീകരണങ്ങൾ, സൗദി സേനകൾക്കുള്ള വിപുലമായ സൈനിക പരിശീലനം എന്നിവ ഉൾപ്പെടുന്നതാണ് 142 ബില്യൺ ഡോളറിന്റെ ആയുധ ഇടപാട്. അമേരിക്കൻ ഊർജ്ജ സുരക്ഷ വർദ്ധിപ്പിക്കുക, ഉൽപ്പാദനം പുനരുജ്ജീവിപ്പിക്കുക, പ്രധാന വ്യവസായങ്ങളിൽ നവീകരണം വർദ്ധിപ്പിക്കുക എന്നിവയാണ് സൗദിയുടെ യുഎസ് നിക്ഷേപത്തിന്റെ ലക്ഷ്യങ്ങൾ. യുഎസിന്റെ സുപ്രധാന…
ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നടത്തിയ ആക്രമണത്തിൽ പാകിസ്ഥാന് വൻ നാശനഷ്ടങ്ങൾ. പാക് സൈനിക താവളങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണങ്ങളിൽ പാക് വ്യോമസേനയുടെ അടിസ്ഥാന സൗകര്യങ്ങളുടെ ഏകദേശം 20 ശതമാനവും നിരവധി പിഎഎഫ് യുദ്ധവിമാനങ്ങളും തകർത്തതായി ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി. പാക് വ്യോമസേനയുടെ എഫ്-16, ജെ-17 യുദ്ധവിമാനങ്ങൾ ഇന്ത്യ തകർത്തതായും ഒദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് 70 രാജ്യങ്ങളുടെ പ്രതിനിധികളോട് ഇന്ത്യൻ സേന നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെയും സാധാരണ പ്രദേശങ്ങളെയും സായുധ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമിക്കാനുള്ള പാകിസ്ഥാൻ ശ്രമങ്ങൾക്ക് തിരിച്ചടിയായാണ് പാക് വ്യോമസേനയുടെ എഫ്-16, ജെ17 യുദ്ധവിമാനങ്ങൾ നിലയുറപ്പിച്ചിരുന്ന സർഗോധ, ബൊളാരി തുടങ്ങിയ വ്യോമതാവളങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്ന് വൃത്തങ്ങൾ അറിയിച്ചു. സിന്ധിലെ ജംഷോറോ ജില്ലയിലെ ബൊളാരി വ്യോമതാവളത്തിൽ നടത്തിയ ആക്രമണത്തിൽ പാക് സ്ക്വാഡ്രൺ ലീഡർ ഉസ്മാൻ യൂസഫും നാല് വ്യോമസേനാംഗങ്ങളും ഉൾപ്പെടെ 50 ലധികം പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിരവധി പിഎഎഫ്…
ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള ട്രെന്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള സുഡിയോ പത്ത് വർഷങ്ങൾ കൊണ്ട് ഇന്ത്യയിലുടനീളം 400ലധികം സ്റ്റോറുകൾ തുറക്കുന്നതിലേക്ക് വളർന്നു. അന്താരാഷ്ട്ര ഫാഷൻ ഭീമന്മാർ ഇന്ത്യൻ നഗരങ്ങൾ കേന്ദ്രീകരിച്ച് മത്സരിക്കുന്ന ഘട്ടത്തിലാണ് ഇന്ത്യൻ ബ്രാൻഡ് നിശബ്ദമായി ദശലക്ഷക്കണക്കിന് ആളുകളുടെ വാർഡ്റോബുകളിലേക്ക് കടന്നുവന്നത്. ഇ-കൊമേഴ്‌സ് സാന്നിധ്യമില്ലാത്ത ബ്രാൻഡ് ഇന്ത്യയുടെഫാഷൻ റീട്ടെയിൽ മേഖലയിൽ വിപ്ലവം സൃഷ്ടിച്ചത് എങ്ങനെയെന്നു നോക്കാം. റീട്ടെയിൽ തന്ത്രങ്ങളും വ്യക്തതയുമാണ് സുഡിയോയുടെ വിജയഗാഥയ്ക്കു പിന്നിൽ. ടാറ്റയുടെ ഉടമസ്ഥതയിലുള്ള സംരംഭമാണെങ്കിലും, കമ്പനിയുമായി ബന്ധപ്പെട്ട ഉയർന്ന നിലവാരമുള്ള ബ്രാൻഡിംഗും ആക്രമണാത്മക മാർക്കറ്റിംഗും സുഡിയോ ഒഴിവാക്കി. പ്രീമിയം, കോർപ്പറേറ്റ് ഉത്പന്നവുമായല്ല സുഡിയോ എത്തിയത്. താങ്ങാനാവുന്ന വിലയിൽ നല്ല വസ്ത്രം വാങ്ങാൻ ഉദ്ദേശിക്കുന്ന കോടിക്കണക്കിന് ഉപഭോക്താക്കളാണ് സുഡിയോയുടെ കസ്റ്റമേർസ്. ഈ സ്ഥാനനിർണ്ണയം സുഡിയോയെ സംബന്ധിച്ച് പ്രധാനമായി. വെസ്റ്റ്‌സൈഡ് പോലുള്ള ടാറ്റയുടെ മറ്റ് റീട്ടെയിൽ വിഭാഗങ്ങൾ മിഡിൽ-അപ്പർ മിഡിൽ വിഭാഗങ്ങളെ ലക്ഷ്യമിട്ടപ്പോൾ ഫാഷൻ പ്രസ്താവനകൾക്കപ്പുറം ദൈനംദിന ഷോപ്പേർസിന്റെ ശ്രദ്ധ ആകർഷിക്കാൻ സുഡിയോയ്ക്കായി. സുഡിയോയുടെ ഉൽപ്പന്ന തന്ത്രം വളരെ വ്യക്തമാണ്.…
ലോകത്ത് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ബ്രിട്ടീഷ് വനിത. 115 വയസുള്ള എഥൽ കാറ്റർഹാമാണ് അപൂർവ ബഹുമതി സ്വന്തമാക്കിയിരിക്കുന്നത്. 116 വയസുകാരി ഇനാ കാനബാരോ ലൂക്കോസെന്ന കന്യാസ്ത്രീയുടെ മരണത്തെ തുടർന്നാണ് എഥൽ ‘ലോകമുത്തശ്ശി’യാകുന്നത്. ചരിത്രത്തിൽത്തന്നെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ബഹുമതി നേടുന്ന രണ്ടാമത്തെ ബ്രിട്ടീഷ് വനിത കൂടിയാണ് എഥൽ. ഗിന്നസ് വേൾഡ് റെക്കോർഡിനായി പ്രായം വിലയിരുത്തുന്ന ഗവേഷണ സംഘടനകളായ ലോംഗെവിക്വസ്റ്റ്, ജെറന്റോളജി റിസർച്ച് ഗ്രൂപ്പ് എന്നിവ ചേർന്നാണ് എഥലിന് ഈ പദവി നൽകിയിരിക്കുന്നത്. ജീവിതത്തോടുള്ള തന്റെ സമീപനവും ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് ജീവിക്കുന്നതുമാണ് ദീർഘായുസിന്റെ രഹസ്യമെന്ന് എഥൽ പറയുന്നു. ജീവിതത്തിലെ ഉയർച്ചതാഴ്ചകളെ അഭിമുഖീകരിച്ചിട്ടുണ്ട്. എന്തുവന്നാലും ആരുമായും വാഗ്വാദത്തിൽ ഏർപ്പെടരുതെന്ന് തീരുമാനമെടുത്തു. ഇത് ജീവിതത്തിലെ പല ഘട്ടങ്ങളിലും സഹായകരമായി-എഥൽ പറഞ്ഞു. 1909 ഓഗസ്റ്റ് 21ന് ഹാംഷെയറിൽ ജനിച്ച എഥൽ കാറ്റർഹാം 18 വയസ്സുള്ളപ്പോൾ ബ്രിട്ടീഷ് ഇന്ത്യയിലെ സൈനിക കുടുംബത്തിലെ കെയർ ടേക്കറായി സേവനമനുഷ്ഠിച്ചു. ഇന്ത്യയിൽ ജീവിച്ചിരുന്ന…
പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂറിലൂടെ’ തിരിച്ചടി നൽകിയപ്പോൾ അതിൽ പ്രധാന പങ്ക് വഹിച്ച് ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനി നിർമിച്ച ഡ്രോണുകളും. അദാനി ഗ്രൂപ്പിന്റെ ബെംഗളൂരു ആസ്ഥാനമായുള്ള ആൽഫ ഡിസൈൻ ടെക്നോളജീസുമായി സഹകരിച്ച് വികസിപ്പിച്ച സ്കൈസ്ട്രൈക്കർ കാമികാസെ സൂയിസൈഡ് ഡ്രോണുകളാണ് ഇന്ത്യയുടെ പാക് ഭീകരാക്രമണ കേന്ദ്ര ആക്രമണത്തിൽ നിർണായകമായത്. പാകിസ്ഥാൻ, പാക് അധിനിവേശ കശ്മീർ എന്നിവിടങ്ങളിലെ ഭീകര ക്യാമ്പുകൾ നശിപ്പിക്കുന്നതിലാണ് ഈ ചാവേർ ഡ്രോണുകൾ നിർണായക പങ്ക് വഹിച്ചത്. ഇന്ത്യൻ സൈന്യത്തിന്റെ സ്കാൾപ്പ് ക്രൂയിസ് മിസൈലുകൾ, ഹാമർ ബോംബുകൾ തുടങ്ങിയ ശക്തമായ ആയുധങ്ങൾക്കൊപ്പമാണ് കൃത്യമായ ആക്രമണങ്ങൾക്കായി സൂയിസൈഡ് ഡ്രോൺ സ്കൈസ്ട്രൈക്കറും വിന്യസിച്ചത്. ആളില്ലാ വിമാന സംവിധാനം പോലെ പറക്കുന്ന സ്കൈസ്ട്രൈക്കർ മിസൈൽ പോലെ പ്രഹരശേഷിയും ഉള്ളവയാണ്. ലൂട്ടറിംഗ് യുദ്ധോപകരണമായി കണക്കാക്കപ്പെടുന്ന ഈ ഡ്രോണുകൾ ലക്ഷ്യം കണ്ടെത്തുന്നതിനും ആക്രമിക്കുന്നതിനും ഒരുപോലെ ഉപയോഗിക്കുന്നു. ദീർഘദൂര ലക്ഷ്യങ്ങളെ കൃത്യമായി തിരിച്ചറിയാനും നശിപ്പിക്കാനും ഇവയ്ക്കാകും. അഞ്ച് മുതൽ 10 കിലോഗ്രാം വരെ ഭാരമുള്ള വാർഹെഡ് വഹിക്കാൻ…
2017ൽ പുറത്തിറങ്ങിയ ‘അർജുൻ റെഡ്ഡി’ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് വിജയ് ദേവരകൊണ്ട. ഗീതാ ഗോവിന്ദം, ഡിയർ കോമ്രേഡ് എന്നിങ്ങനെ പിന്നീട് വന്ന താരത്തിന്റെ മിക്ക ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. ഇതോടെ താരത്തിന്റെ ആസ്തിയിലും വൻ വർധനയാണ് ഉണ്ടായത്. നിരവധി ഓൺലൈൻ റിപ്പോർട്ടുകൾ അനുസരിച്ച് 50-70 കോടി രൂപയാണ് താരത്തിന്റെ ആസ്തി. ഒരു ചിത്രത്തിൽ 15 കോടിയോളം രൂപ പ്രതിഫലം വാങ്ങുന്ന അർജുൻ തെലുങ്ക് സിനിമയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാൾകൂടിയാണ്. ബ്രാൻഡ് എൻഡോഴ്സ്മെന്റിലൂടെ താരം ഒരു കോടി രൂപയോളം സമ്പാദിക്കുന്നു. ഇതിനു പുറമേ ഇൻസ്റ്റഗ്രാമിലെ ഒരു സ്പോൺസേർഡ് പോസ്റ്റിന് താരം 40 ലക്ഷം രൂപ പ്രതിഫലം വാങ്ങുന്നുണ്ട്. ഈ സമ്പാദ്യ സ്രോതസ്സുകൾക്കു പുറമേ നിരവധി നിക്ഷേപങ്ങളും താരത്തിനുണ്ട്. ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ 15 കോടി രൂപ വിലമതിക്കുന്ന ആഡംബര വസതിയിലാണ് താരം താമസിക്കുന്നത്. വാഹനപ്രേമി കൂടിയായ താരത്തിന്റെ പക്കൽ ലെക്സസ് എംപിവി, ബിഎംഡബ്ല്യു 5 സീരീസ് 520d ലക്ഷ്വറി…
മംഗളൂരു-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസിൽ (ട്രെയിൻ നമ്പർ 20631/632) എട്ട് കോച്ചുകൾ കൂടി കൂട്ടിച്ചേർക്കാൻ റെയിൽവേ. ഉയർന്ന ഡിമാൻഡും തിരക്ക് കൂടിയതും കണക്കിലെടുത്തുള്ള തീരുമാനം 2025 മെയ് 22 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സതേൺ റെയിൽവേ അധികൃതർ അറിയിച്ചു. നിലവിൽ ഏഴ് ചെയർ കാർ, ഒരു എക്സിക്യൂട്ടീവ് ക്ലാസ് എന്നിവ ഉപയോഗിച്ചാണ് ട്രെയിൻ സർവീസ് നടത്തുന്നത്. 22 മുതൽ ഇത് 16 എണ്ണമായി ഉയർത്തും. ഓരോ ക്ലാസ്സുകളിലും പ്രാമുഖ്യം അനുസരിച്ച് ആവശ്യമായ കോച്ചുകൾ കൂട്ടിച്ചേർക്കുമെന്ന് റെയിൽവേ പ്രതിനിധി പറഞ്ഞു. 14 ചെയർ കാർ കോച്ചുകൾ, രണ്ട് എക്സിക്യൂട്ടീവ് ക്ലാസ് കോച്ചുകൾ എന്നിങ്ങനെയാകും കോച്ച് വർധന എന്നാണ് റിപ്പോർട്ട്. കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതോടെ യാത്രക്കാരെ വഹിക്കാനുള്ള സർവീസുകളുടെ ശേഷി ഇരട്ടിയാകും. എട്ട് കോച്ചുകളുടെ ശേഷി ഏകദേശം 530 യാത്രക്കാരായിരുന്നു. 16 കോച്ചാകുമ്പോൾ 1128 യാത്രക്കാരെ വരെ വഹിക്കാൻ കഴിയും. നേരത്തെ തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരത് എക്സ്പ്രസ് (ട്രെയിൻ നമ്പർ 20634/633) 20…
ഇന്ത്യയിലെ കപ്പൽ അറ്റകുറ്റപ്പണികളും ഓഫ്ഷോർ നിർമാണ ശേഷികളും വർധിപ്പിക്കുന്നതിനുള്ള സഹകരണം ശക്തമാക്കാൻ കൊച്ചിൻ ഷിപ്പ് യാർഡും (CSL) ഡ്രൈഡോക്സ് വേൾഡും (Drydocks World). ഇതിന്റെ ഭാഗമായി ഡിപി വേൾഡിന്റെ അനുബന്ധ കമ്പനിയായ ഡ്രൈഡോക്സ് വേൾഡിൽ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘം കേരളം ആസ്ഥാനമായുള്ള കേന്ദ്ര പൊതുമേഖലാ കപ്പൽശാലയായ കൊച്ചിൻ ഷിപ്പ്‌യാർഡ് സന്ദർശിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സന്ദർശനവേളയിൽ കഴിഞ്ഞ മാസം മുംബൈയിൽ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് സന്ദർശനം. ഇന്ത്യയുടെ സമുദ്രമേഖലയിലേക്ക് ആഗോളതലത്തിലെ മികച്ച രീതികൾ കൊണ്ടുവരികയും രാജ്യത്തിന്റെ ദേശീയ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുകയാണ് പങ്കാളിത്തത്തിന്റെ ലക്ഷ്യം. കൊച്ചിയിലെ അന്താരാഷ്ട്ര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രത്തിൽ (ISRF) സംയുക്ത പ്രവർത്തനങ്ങൾ ആരംഭിക്കാനും ധാരണയിലൂടെ ലക്ഷ്യമിടുന്നു. ആഭ്യന്തര, അന്തർദേശീയ കപ്പലുകൾക്ക് സേവനം നൽകുന്നതിനായി ലോകോത്തര കപ്പൽ റിപ്പയറിങ് ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിൽ പങ്കാളിത്തം നിർണായക പങ്ക് വഹിക്കും. ആഭ്യന്തര…
പാകിസ്ഥാൻ സാമ്പത്തികമായി തകർന്നു തരിപ്പണമായ രാജ്യമാണ്, പക്ഷേ അവരുടെ സൈന്യം അങ്ങനെയല്ല. സാമ്പത്തിക തകർച്ചയിലും പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ, അന്തർവാഹിനികൾ, യുദ്ധക്കപ്പലുകൾ തുടങ്ങിയവ ശേഖരിക്കുന്നത് തുടരുന്നു. 7 ബില്യൺ ഡോളറിലധികമാണ് ഈ വർഷം മാത്രം പ്രതിരോധത്തിനായി പാകിസ്ഥാൻ നീക്കിവെച്ചത്. റൊട്ടി വാങ്ങാനുള്ള ചിലവിനു പോലും ഐഎംഎഫിന്റെ കനിവു കാത്തുനിൽക്കുന്ന രാജ്യത്തിന് ആയുധം വാങ്ങിക്കൂട്ടാൻ എങ്ങനെ ലഭിക്കുന്നു ഇത്രയും പണം? പാകിസ്ഥാന്റെ മുഖ്യ ആയുധ വ്യാപാരിയും ബാങ്കറും ഒരു രാജ്യം തന്നെയാണ്-ചൈന. പാകിസ്ഥാന്റെ ആയുധ ഇറക്കുമതിയുടെ 80% ത്തിലധികവും ചൈനയാണ് നൽകുന്നത്. ആയുധങ്ങൾക്കൊപ്പം സൈനിക ചിലവുകൾക്ക് അടക്കമുള്ള പണവും ചൈന നൽകുന്നു. കുറഞ്ഞ പലിശ, വഴക്കമുള്ള നിബന്ധനകൾ, നീണ്ട ഗ്രേസ് പിരീഡുകൾ എന്നിവയുള്ള ക്രെഡിറ്റിലാണ് ഈ പണം നൽകുന്നത്. പാകിസ്ഥാന് ആയുധത്തിനായി പണമേ ആവശ്യമില്ല; സുഹൃത്തെന്ന് അവർ കരുതുന്നവരെ മാത്രമേ ആവശ്യമുള്ളൂ. കൃഷിഭൂമി, സിമൻറ് ഫാക്ടറികൾ മുതൽ നിക്ഷേപ കൗൺസിലുകളും ഭവന പദ്ധതികളും വരെ നടത്തുന്ന വാണിജ്യ സാമ്രാജ്യത്തെ നിയന്ത്രിക്കുന്ന സൈന്യം കൂടി…
ആരോഗ്യരംഗത്ത് ദീർഘകാലം പ്രവർത്തിച്ച നഴ്‌സുമാരുടെ അതുല്യ സംഭാവനകൾക്ക് അംഗീകാരവുമായി ദുബായ്. ദുബായ് ഹെൽത്തിൽ 15 വർഷം സേവനം പൂർത്തിയാക്കിയ എല്ലാ നഴ്‌സുമാർക്കും ഗോൾഡൻ വിസ നൽകുമെന്ന് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. യുഎഇയിലെ ആരോഗ്യമേഖലയിൽ സേവനം ചെയ്യുന്നവരിൽ ഭൂരിഭാഗവും മലയാളികളാണ് എന്നുള്ളത് പുതിയ പ്രഖ്യാപനത്തിന് തിളക്കമേറ്റുന്നു. മലയാളികൾ അടക്കമുള്ള നിരവധി നഴ്സുമാർക്കാണ് പ്രഖ്യാപനത്തോടെ ഗോൾഡൺ വിസ ലഭിക്കുക. അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോട് അനുബന്ധിച്ചുള്ള പ്രഖ്യാപനം ആരോഗ്യ പരിപാലനത്തിനും സമൂഹത്തിന്റെ ഭദ്രതയ്ക്കും സമർപ്പിച്ചിരിക്കുന്ന ആരോഗ്യപ്രവർത്തകരുടെ സേവനത്തിനുള്ള അംഗീകാരമാണ്. നഴ്‌സുമാർ ആരോഗ്യ സംരക്ഷണ രംഗത്ത് മുൻനിരയിലാണെന്നും ആരോഗ്യമുള്ള സമൂഹം എന്ന ലക്ഷ്യത്തിന്റെ പ്രധാന പങ്കാളികളാണെന്നും ഷെയ്ഖ് ഹംദാൻ പറഞ്ഞു. രോഗികളുടെ ക്ഷേമത്തിനായുള്ള നഴ്സുമാരുടെ നിരന്തര സമർപ്പണത്തെ ഷെയ്ഖ് ഹംദാൻ പ്രശംസിച്ചു. ദുബായുടെ മികവിനെ ലോകം മുഴുവനും വിലമതിക്കുന്നതായും സേവന സമർപ്പണത്തോടെ പ്രവർത്തിക്കുന്നവരെ ആദരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യ പ്രവർത്തകരെ പിന്തുണയ്ക്കുന്നതിനും…