Author: News Desk

പൈനാപ്പിൾ കൃഷിയിൽ കേരളം മികവ് തുടരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 370,000 ടൺ വാർഷിക ഉത്പാദനവുമായി പൈനാപ്പിൾ കൃഷിയിൽ കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്താണ്. ദേശീയ മാധ്യമങ്ങളുടെ കണക്കുപ്രകാരം കേരളത്തിന്റെ പൈനാപ്പിൾ മേഖലയുടെ വാർഷിക വിറ്റുവരവ് 3000 കോടിയിലേറെ രൂപയാണ്. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ വാഴക്കുളമാണ് (Vazhakulam) കേരളത്തിൽ പൈനാപ്പിൾ ഉത്പാദനത്തിൽ മികച്ചു നിൽക്കുന്നത്. 2500ലധികം പൈനാപ്പിൾ കർഷകരുള്ള പ്രദേശം അറിയപ്പെടുന്നതു തന്നെ പൈനാപ്പിൾ സിറ്റി എന്നാണ്. ഇവിടെ നിന്നു മാത്രം ഒരു ലക്ഷം ടണ്ണിലധികം വാർഷിക ഉത്പാദനമുണ്ട് എന്നാണ് കണക്ക്. പ്രോസസിങ്ങിനു അനുയോജ്യമായ Kew വിഭാഗത്തിൽപ്പെടുന്ന പൈനാപ്പിളാണ് ഇവിടെ അധികവും വളർത്തുന്നത് എന്ന സവിശേഷതയുമുണ്ട്. ക്വാളിറ്റി, ഒറിജിൻ എന്നിവ അടിസ്ഥാനമാക്കി ജിഐ ടാഗ് (Geographical Indication) ലഭിച്ചവയാണ് വാഴക്കുളം പൈനാപ്പിൾ (Vazhakulam Pineapple). 450000 ടൺ വാർഷിക ഉത്പാദനവുമായി പശ്ചിമ ബംഗാളാണ് (West Bengal) രാജ്യത്ത് ഏറ്റവുമധികം പൈനാപ്പിൾ ഉത്പാദിപ്പിക്കുന്നത്. ആസ്സാമാണ് (Assam) പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 400000…

Read More

തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 (F-35 fighter jet) എയർപോർട്ടിന് ‘പാർക്കിങ് ഫീസായി’ വൻ തുക നൽകുന്നതായി റിപ്പോർട്ട്. വിവിധ ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് ദിവസം 26261 രൂപയാണ് ബ്രിട്ടീഷ് ജെറ്റിന്റെ പാർക്കിംഗ് ഫീസ്. ഈ കണക്കുപ്രകാരം, ജൂൺ 14 മുതൽ 8.6 ലക്ഷം രൂപ പാർക്കിംഗ് ഫീസ് നൽകിയതായാണ് റിപ്പോർട്ട്. അതേസമയം ഹൈഡ്രോളിക് തകരാർ കാരണം കുടുങ്ങിയ വിമാനം തിരിച്ചുപോക്കിന് ഒരുങ്ങുകയാണ്. അടിയന്തര ലാൻഡിംഗിനെത്തുടർന്ന് നിലത്തിറക്കിയ യുദ്ധവിമാനം പരിശോധിക്കാനും വിലയിരുത്താനും ബ്രിട്ടീഷ് റോയൽ എയർഫോഴ്‌സിന്റെ (British Royal Airforce) 24 പേരടങ്ങുന്ന സംഘം ജൂലൈ 6ന് തിരുവനന്തപുരത്തെത്തിയിരുന്നു. 14 സാങ്കേതിക വിദഗ്ധരും 10 ക്രൂ അംഗങ്ങളും അടങ്ങുന്ന സംഘം ജെറ്റിന്റെ അവസ്ഥ വിലയിരുത്തി. അറ്റകുറ്റപ്പണികൾ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ വിമാനം പൊളിച്ചുനീക്കി യുകെയിലേക്ക് കൊണ്ടുപോകാനായിരുന്നു തീരുമാനം. എന്നാൽ ഈയാഴ്ച തന്നെ വിമാനം പൊളിച്ചു നീക്കാതെ തിരികെ പറത്തി കൊണ്ടുപാകാനാകും എന്ന് അധികൃതർ പറയുന്നു. A…

Read More

മെനു പരിഷ്കരിച്ച് പാർലമെന്റ് കാന്റീൻ. അംഗങ്ങളുടെ ആരോഗ്യത്തിന് പ്രധാന്യം നല്‍കിയാണ് ഹെൽത്ത് മെനുവുമായുള്ള പരിഷ്കരണം. പോഷകസമൃദ്ധവും രുചികരവുമായ ഭക്ഷണം അടങ്ങിയ പരിഷ്കരിച്ച മെനുവിന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് തുടക്കമിട്ടിരിക്കുന്നത്. സ്വാദിനൊപ്പം ന്യൂട്രീഷനും പ്രാധാന്യം നൽകിയാണ് പാർലമെന്റിലെ ഹെൽത്ത് മെനു എത്തിയിരിക്കുന്നത്. രാജ്യത്തെ തനത് ഭക്ഷണത്തിൽ തന്നെ സ്വാദിനൊപ്പം ആരോഗ്യകരമായ ട്വിസ്റ്റ് കൊണ്ടുവരാനാണ് ശ്രമിച്ചിരിക്കുന്നത്. റാഗി, മില്ലറ്റ്, ജോവർ എന്നിവ കൊണ്ടുള്ള ഇഡ്ഡലി, ഉപ്പുമാവ് തുടങ്ങിയ ഹെൽത്തി ഓപ്ഷനുകളാണ് പരിഷ്കരിച്ച മെനുവിന്റെ സവിശേഷത. ഗ്രിൽഡ് ഫിഷും ചിക്കനും വെജ്ജീസും ഒപ്പമുണ്ട്. മിക്സ് മില്ലറ്റ് ഖീറാണ് (പായസം) മധുരാരോഗ്യ വിഭവമാകുക. കൂടുതൽ സലാഡുകളും ഹെൽത്തി സൂപ്പുകളും മെനുവിൽ ഇടംപിടിച്ചിട്ടുണ്ട്. പോഷകാഹാര വിദഗ്ധരുടെ മേൽനോട്ടത്തിലാണ് മെനു പരിഷ്കാരം. ഓരോ വിഭവത്തിനുമൊപ്പവും കലോറി അളവും രേഖപ്പെടുത്തും. ആരോഗ്യ ഘടകങ്ങൾ പരിഗണിച്ച് ശ്രദ്ധയോടെ ഭക്ഷണം തിരഞ്ഞെടുക്കാൻ ഇത് എംപിമാരേയും ഉദ്യോഗസ്ഥരേയും പ്രേരിപ്പിക്കുമെന്നാണ് വിലയിരുത്തൽ. Parliament canteen introduces a healthy menu with millet dishes, grilled…

Read More

ആഗോള ചരക്ക് ഗതാഗതത്തിൽ കണ്ടെയ്നർ ഷിപ്പിങ് കമ്പനികൾ പ്രധാന പങ്കുവഹിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ഷിപ്പിങ് കമ്പനികൾ ഏതെന്നു നോക്കാം. 1. മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (Mediterranean Shipping Company)രാജ്യം-സ്വിറ്റ്സർലാൻഡ്കപ്പലുകൾ-923ടിഇയു കപ്പാസിറ്റി-6.7 മില്യൺ 2. മെർസ്ക് (Maersk)രാജ്യം-ഡെൻമാർക്ക്കപ്പലുകൾ-735ടിഇയു കപ്പാസിറ്റി-4.6 മില്യൺ 3. സിഎംഎ-സിജിഎം (CMA-CGM)രാജ്യം-ഫ്രാൻസ്കപ്പലുകൾ-682ടിഇയു കപ്പാസിറ്റി-4 മില്യൺ 4. ചൈന ഓഷ്യൻ ഷിപ്പിങ് കമ്പനി (COSCO)രാജ്യം-ചൈനകപ്പലുകൾ-529ടിഇയു കപ്പാസിറ്റി-3.4 മില്യൺ 5. ഹാപാഗ് ലോയ്ഡ് (Hapag Lloyd)രാജ്യം-ജർമനികപ്പലുകൾ-306ടിഇയു കപ്പാസിറ്റി-2.4 മില്യൺ Discover the world’s largest container shipping companies by TEU capacity, including MSC, Maersk, and CMA-CGM, driving global trade.

Read More

രാജ്യത്തെ ഏറ്റവും ഭാരം കുറഞ്ഞ വീൽച്ചെയർ, ചിലവു കുറച്ച് വികസിപ്പിച്ച് ഐഐടി മദ്രാസ് (IIT Madras). ഒൻപത് കിലോ മാത്രം ഭാരമുള്ള വൈഡി വൺ (YD One) ആക്ടീവ് വീൽച്ചെയറാണ് ഐഐടി വികസിപ്പിച്ച് പുറത്തിറക്കിയിരിക്കുന്നത്. ഉപയോക്താക്കളുടെ ശരീര ഘടന, പോസ്ചർ, മൊബിലിറ്റി ആവശ്യങ്ങൾ എന്നിവയ്ക്ക് അനുസരിച്ച് പൂർണമായും വൈഡി വൺ കസ്റ്റമൈസ് ചെയ്യാനാകും. ഒരു വീൽച്ചെയറിന് 74000 രൂപ ചിലവിലാണ് നിർമാണം സാധ്യമായിരിക്കുന്നത്. ഇതേ നിലവാരവും സവിശേഷതകളുമുള്ള ഇംപോർട്ടഡ് വീൽച്ചെയറുകൾക്ക് രണ്ടര ലക്ഷം രൂപ മുതൽ ചിലവ് വരുന്നിടത്താണ് ഐഐടി മദ്രാസ് ഇതിനേക്കാളും ഏറെ ചിലവ് കുറവിൽ വൈഡി വണ്ണുമായി എത്തിയിരിക്കുന്നത്. പരമാവധി സ്ട്രെങ്തും എനെർജി എഫിഷ്യൻസിയും തരുന്ന തരത്തിലാണ് വീൽച്ചെയറിന്റെ രൂപഘടന. എളുപ്പത്തിൽ എടുത്ത് പൊക്കാനും ഹാൻഡിൽ ചെയ്യാനും ഇതിലൂടെ സാധിക്കും. അതുകൊണ്ടുതന്നെ കാറുകളിലും പബ്ലിക് ട്രാൻസ്പോർട്ടുകളിലുമെല്ലാം ഇവ എടുവെയ്ക്കാൻ എളുപ്പമാണെന്ന് ഐഐടി മദ്രാസ് പ്രതിനിധി പറഞ്ഞു. IIT Madras launches YD One, India’s lightest active wheelchair…

Read More

ഇന്ത്യൻ നാവികസേനയുടെ ആദ്യത്തെ തദ്ദേശീയ ഡൈവിംഗ് സപ്പോർട്ട് വെസ്സലായ (DSV) നിസ്താറിന് (Nistar) സവിേശഷതകൾ ഏറെയാണ്. അന്തർവാഹിനി അപകടങ്ങൾ അടക്കമുള്ള കടലിനടിയിലെ രക്ഷാദൗത്യങ്ങളിൽ നിർണായക പങ്ക് വഹിക്കാൻ നിസ്താറിന് സാധിക്കും. നാവികസേനയുടെ അന്തർവാഹിനി രക്ഷാപ്രവർത്തനങ്ങളിലെ സുപ്രധാന ചുവടുവെയ്പ്പായാണ് നിസ്താറിന്റെ കമ്മീഷനിംഗ് വിലയിരുത്തപ്പെടുന്നത്. ആഴക്കടൽ ഡൈവിംഗ്-രക്ഷാ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുന്ന നിസ്താർ ഡീപ് സബ്‌മേർജൻസ് റെസ്‌ക്യൂ വെസ്സലിന്റെ (Deep Submergence Rescue Vessel) ‘മദർ ഷിപ്പ്’ ആയും പ്രവർത്തിക്കും. വെള്ളത്തിനടിയിലുള്ള അന്തർവാഹിനിയിൽ അടിയന്തര സാഹചര്യങ്ങളിൽ രക്ഷപ്പെടുത്തുന്നതിനും ഒഴിപ്പിക്കുന്നതിനുമാണ് ഡിഎസ്ആർവി ഉപയോഗിക്കപ്പെടുന്നത്. അത്യാധുനിക ആഴക്കടൽ ഡൈവിംഗ് സംവിധാനങ്ങളാണ് നിസ്താറിൽ സജ്ജീകരിച്ചിരിച്ചിട്ടുള്ളത്. കൃത്യതയോടുകൂടി രക്ഷാപ്രവർത്തനത്തിന് സഹായിക്കുന്ന ഡൈനാമിക് പൊസിഷനിംഗ് സിസ്റ്റമാണ് (Dynamic Positioning System) നിസ്താറിന്റെ പ്രത്യേകത. ആഴക്കടൽ ഡൈവിംഗിനായി എയർ ആൻഡ് സാറ്റുറേഷൻ ഡൈവിംഗ് സിസ്റ്റം (Air and Saturation Diving System), വെള്ളത്തിനടിയിൽ പ്രവർത്തിക്കാനാകുന്ന റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിൾ (ROV), സൈഡ് സ്കാൻ സോണാർ (Side Scan SONAR) തുടങ്ങിയ സവിശേഷതകളുമുണ്ട്. ഹിന്ദുസ്ഥാൻ…

Read More

ദേശീയ ശുചിത്വ റാങ്കിങ്ങിൽ കേരളത്തിനു നേട്ടം. ശുചിത്വ റാങ്കിങ്ങിനായി കേന്ദ്ര നഗരകാര്യ മന്ത്രാലയം (Ministry of urban affairs) നടത്തുന്ന സ്വച്ഛ് സുർവേക്ഷൺ പുരസ്കാരങ്ങളിലാണ് (Swacch Survekshan) കേരളത്തിന്റെ നേട്ടം. സംസ്ഥാനത്തെ എട്ട് നഗരസഭകളാണ് രാജ്യത്തെ മികച്ച 100 പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. ഇത്തരത്തിലൊരു നേട്ടം ചരിത്രത്തിൽ ആദ്യമായാണെന്ന് മന്ത്രി എം.ബി. രാജേഷ് ചൂണ്ടിക്കാട്ടി. ആദ്യമായാണ് രാജ്യത്തെ 100 ശുചിത്വനഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള 8 നഗരങ്ങൾ ഇടംനേടിയിരിക്കുന്നത്. കൊച്ചി (50), മട്ടന്നൂർ (53), തൃശൂർ (58), കോഴിക്കോട് (70), ആലപ്പുഴ (80), ഗുരുവായൂർ (82), തിരുവനന്തപുരം (89) കൊല്ലം (93) എന്നിവയാണ് ആദ്യ നൂറിൽ ഇടംപിടിച്ച 8 നഗരസഭകൾ. കഴിഞ്ഞ വർഷം ആയിരത്തിനുള്ളിൽ പോലും ഇടംപിടിക്കാൻ കേരളത്തിലെ നഗരസഭൾക്ക് സാധിച്ചിരുന്നില്ല എന്നും പിന്നീട് മാലിന്യസംസ്കരണത്തിൽ നടത്തിയ മുന്നേറ്റത്തിലൂടെ ഇപ്പോൾ നേട്ടം സ്വന്തമാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ആകെ 93 നഗരസഭകളിൽ 82ഉം ഇത്തവണം ആയിരം റാങ്കിൽ ഇടം നേടി. സ്പെഷ്യൽ കാറ്റഗറിയിലെ…

Read More

ഇന്ത്യയുടെ ആധുനിക സാമ്പത്തിക-ബാങ്കിങ് രംഗത്തിന് അടിത്തറ പാകിയ വ്യക്തിയായാണ് എം. അണ്ണാമലൈ ചെട്ടിയാർ അറിയപ്പെടുന്നത്. 1881ൽ തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ സമ്പന്ന കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. എന്നാൽ സമ്പത്തിനപ്പുറം ബാങ്കിങ്ങിലും ആഗോള ധനകാര്യത്തിലും അദ്ദേഹത്തിന് കൃത്യമായ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നു. ഇന്ത്യൻ ബാങ്ക് (Indian Bank) സ്ഥാപിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യയുടെ (ഇന്നത്തെ എസ്ബിഐ) ആദ്യ ഇന്ത്യക്കാരനായ ഗവർണറായി സേവനമനുഷ്ഠിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. കുടുംബത്തിന്റെ ബാങ്കിംഗ് പ്രവർത്തനങ്ങൾ സൗത്ത് ഈസ്റ്റ് ഏഷ്യയിലുടനീളം വ്യാപിപ്പിക്കാൻ അദ്ദേഹത്തിനു സാധിച്ചു. പ്രവാസി നിക്ഷേപത്തിലൂടെയും മറ്റുമായിരുന്നു ഈ വിജയയാത്ര. ഇന്ത്യയിൽ ഔപചാരിക ബാങ്കിംഗ് ബാല്യദശയിലായിരുന്ന കാലത്ത് അണ്ണാമലൈ ചെട്ടിയാരുടെ സംരംഭങ്ങൾ വായ്പാ, സാമ്പത്തിക സേവനങ്ങളിലൂടെ നിർണായക സ്വാധീനമായി. ഇന്ത്യൻ വ്യാപാരികൾക്കും വ്യവസായങ്ങൾക്കും വലിയ ആശ്രയമായി അദ്ദേഹം നിലകൊണ്ടു. സാമ്പത്തിക മേഖലയ്ക്കപ്പുറം, വിദ്യാഭ്യാസ മേഖലയിലും അദ്ദേഹം തന്റെ കാൽപ്പാട് പതിപ്പിച്ചു. 1929ൽ ചിദംബരത്ത് അണ്ണാമലൈ സർവകലാശാല സ്ഥാപിച്ചതടക്കം അദ്ദേഹത്തിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ തെളിവാണ്. …

Read More

കേരളത്തിലെ കാർഷിക മേഖല പ്രതിസന്ധികൾ നേരിടുന്ന ഘട്ടത്തിൽ കൈത്താങ്ങായി പാലാ രൂപത. പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്മാരക സാന്തോം ഫുഡ് ഫാക്ടറിയിലൂടെയാണ് കാർഷിക ഉൽപന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുക. കാർഷികവിളകളെ മൂല്യവർധിത ഉൽപന്നങ്ങളാക്കുകയാണു ഫുഡ് ഫാക്ടറിയിലൂടെ ലക്ഷ്യമിടുന്നത്. കർഷക സംഘടനകൾ, കമ്പനികൾ, കർഷക ക്ലബ്ബുകൾ, ഇടവകകളിലെ സ്വയം സഹായ സംഘങ്ങൾ എന്നിവയുൾപ്പെടെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഫാക്ടറിയിൽ നിന്ന് ശേഖരിക്കും. ചക്ക, കപ്പ, പൈനാപ്പിൾ, വാഴപ്പഴം, പച്ചക്കറികൾ തുടങ്ങിയവയാണ് ന്യായവിലയ്ക്ക് കർഷകരിൽ നിന്ന് നേരിട്ട് വാങ്ങുക. മുണ്ടുപാലം സ്റ്റീൽ ഇന്ത്യ ക്യാംപസിലെ ഫുഡ് ഫാക്ട‌റി ഉദ്ഘാടനം മന്ത്രി പി.പ്രസാദ് നിർവഹിച്ചു. 6 ഏക്കർ സ്‌ഥലത്ത് 6000 ചതുരശ്രയടി കെട്ടിടത്തിലാണു ഫാക്ടറി. Pala Diocese’s new ‘Santhom Food Factory’ ensures fair prices for farmers by converting produce into value-added products, supporting Kerala’s agricultural sector.

Read More

കൊച്ചിയുടെ നഗരക്കാഴ്ച്ചകൾ ആസ്വദിച്ച് യാത്ര ചെയ്യാവുന്ന കെഎസ്ആർടിസി ഓപ്പൺ ടോപ്പ് ഡബിൾ ഡെക്കർ (Open top double decker) ബസ് സർവീസിന് വൻ ജനപ്രീതി. ടൂറിസം മേഖലയ്ക്ക് വൻ മുതൽക്കൂട്ടാകുമെന്ന പ്രതീക്ഷയോടെയാണ് ബജറ്റ് ടൂറിസത്തിനു കീഴിലുള്ള പദ്ധതി എത്തിയിരിക്കുന്നത്. കേരളത്തിന്റെയും കൊച്ചിയുടെയും വിനോദസഞ്ചാരത്തിൽ ഡബിൾ ഡെക്കർ ഏറെ പ്രയോജനപ്പെടുമെന്ന് സർവീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ മന്ത്രി പി. രാജീവ് പറഞ്ഞു. ദിവസവും വൈകീട്ട് അഞ്ചു മുതൽ ബോട്ട് ജെട്ടി സ്റ്റാൻഡിൽനിന്നാണ് ഡബിൾ ഡെക്കർ സർവീസ്. മറൈൻഡ്രൈവ്, ഹൈക്കോടതി, ഗോശ്രീ പാലം, ഹൈക്കോടതി, കച്ചേരിപ്പടി, എംജി റോഡ്, തേവര, വെണ്ടുരുത്തി പാലം, തോപ്പുംപടി ബിഒടി പാലം തുടങ്ങിയ ഇടങ്ങങ്ങളാണ് റൂട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. രാത്രി എട്ടുമണിയോടെ തിരിച്ച് സ്റ്റാൻഡിൽ എത്തുന്ന തരത്തിലാണ് സർവീസ്. 63 സീറ്റുകളുള്ള ഓപ്പൺ ഡെബിൾ ഡക്കറിന്റെ മുകളിൽ ഇരുന്ന് യാത്ര ചെയ്യാനായി 300 രൂപയാണ് നിരക്ക്. താഴെയുള്ള യാത്രയ്ക്ക് 150 രൂപ നിരക്ക് വരും. https://onlineksrtcswift.com വഴിയാണ് ബുക്കിങ്. പ്ലേസ്റ്റോർ വഴി Ente…

Read More