Author: News Desk
ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ നോവാർട്ടീസ് ( Novartis) തങ്ങളുടെ നേതൃസംരക്ഷണ വിഭാഗത്തെ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന JB കെമിക്കൽസിന് വിൽക്കുന്നു. ഇന്ത്യൻ വിപണിയിലെ കനത്ത മത്സരവും മറ്റുമാണ് നോവാർട്ടീസിന്റെ തീരുമാനത്തിന് പിന്നിൽ. ഏകദേശം 1,000 കോടി രൂപയ്ക്കാണ് ഇടപാട് നടത്തുന്നതെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ വിപണിയിൽ നിന്ന് പതിയെ പിൻവാങ്ങുന്ന ബഹുരാഷ്ട്ര കമ്പനികളിൽ ഏറ്റവും പുതിയതാണ് നോവാർട്ടീസ്. രാജ്യത്ത് നേതൃസംരക്ഷണ മേഖലയിൽ ഏകദേശം 400-500 കോടിയുടെ ആസ്തി നോവാർട്ടീസിനുണ്ടെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വർഷം വോവേറൻ, കാത്സ്യം റെയ്ഞ്ച് മരുന്നുകളുടെ വിൽപ്പനയും വിതരണവും കമ്പനി ഡോ. റെഡ്ഡീസിന് കൈമാറായിരുന്നു. വിപണിയിലെ കനത്ത മത്സരവും മോശമായി കൊണ്ടിരിക്കുന്ന ബിസിനസ് അന്തരീക്ഷവുമാണ് കമ്പനികളെ വിപണിയിൽ നിന്ന് പിൻമാറാൻ പ്രേരിപ്പിക്കുന്നത്. ഓഫ്താൽമിക് തെറാപ്പി വിഭാഗത്തെ വിറ്റ് മൂലധനം സമാഹരിക്കാനാണ് ഇതുവഴി നോവാർട്ടീസ് ലക്ഷ്യമിടുന്നത്. നോവാർട്ടീസിന്റെ തീരുമാനത്തിൽ നിന്ന് നേട്ടം കൊയ്യാൻ പോകുന്നത് ജെബി കെമിക്കൽസും. ജെബി കെമിക്കൽസിന്റെ ബിസിനസ് വളർച്ചയ്ക്ക് ഇടപാട് സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി…
നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ നയവും ചട്ടങ്ങളും മനസിലാക്കാൻ ട്വിറ്റർ ഇന്ത്യയുടെ മുൻ തലവൻ റിഷി ജെയ്റ്റ്ലിയെ കൂട്ടുപിടിക്കാൻ ഓപ്പൺ എഐ. ഇന്ത്യയിൽ ഓപ്പൺ എഐയുടെ പ്രവർത്തനത്തിന് പ്രത്യേക ടീമിനെ ഉണ്ടാക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്. ഓപ്പൺ എഐയുടെ സീനിയർ അഡ്വൈസറായിട്ടായിരിക്കും റിഷി ജെയ്റ്റ്ലിയെ നിയമിക്കുകയെന്നാണ് വിവരം. അതേസമയം ഓപ്പൺ എഐ വൈസ് പ്രസിഡന്റ് അന്ന മകഞ്ജു ഡൽഹിയിൽ നടക്കുന്ന ഗ്ലോബൽ പാർട്ണർഷിപ്പ് ഓൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ പങ്കെടുക്കാൻ ധാരണയായിട്ടുണ്ട്. ഓപ്പൺ എഐ ഇന്ത്യയിൽ ചുവടുറപ്പിക്കാൻ ലക്ഷ്യംവെക്കുന്നതിന്റെ സൂചനകളാണ് എല്ലാം നൽകുന്നത്. നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട് ഇന്ത്യ നടപ്പാക്കി വരുന്ന ചട്ടങ്ങളെ കുറിച്ചും നയങ്ങളെ കുറിച്ചും വ്യക്തമായ ധാരണയുണ്ടാക്കുകയാണ് സാം ആൾട്ട്മാന്റെ ഓപ്പൺ എഐ ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.എഐ നയങ്ങളുമായി ബന്ധപ്പെട്ട് സർക്കാരുമായി ചർച്ചയ്ക്കായിരിക്കും റിഷി ജെയ്റ്റിലിയുടെ സേവനം ഓപ്പൺ എഐ ഉപയോഗപ്പെടുത്തുക എന്നാണ് വിവരം.റിഷിയുടെ അനുഭവം ഉപകരിക്കുംറിഷി ജെയ്റ്റ്ലിയുടെ അനുഭവസമ്പത്ത് തങ്ങൾക്ക് തങ്ങൾക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുമെന്നാണ് ഓപ്പൺ എഐ കരുതുന്നത്. 2007…
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ശരിവെച്ച് സുപ്രീം കോടതി. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം താത്കാലിക വ്യവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി കേന്ദ്ര സർക്കാർ നടപടി ശരിവെച്ചത്. അടുത്ത വർഷം സെപ്റ്റംബർ 30-നകം ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നും അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിർദേശിച്ചു. സംസ്ഥാന പദവി പുനഃസ്ഥാപിക്കാനുള്ള നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. 2019 ഓഗസ്റ്റ് അഞ്ചിനാണ് കേന്ദ്ര സർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നത്. ഇതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജികളിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. കാശ്മീരി പ്രത്യേക പദവി അവകാശപ്പെടാനാകില്ലെന്നും രാഷ്ട്രപതി ഭരണസമയത്ത് പാർലമെന്റിന് തീരുമാനം എടുക്കാൻ അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. 370 (3) വകുപ്പ് കൊണ്ടുവന്നത് ഏകീകരണത്തിനാണെന്നും ശിഥിലീകരണത്തിനല്ലെന്നും വ്യക്തമാക്കി കൊണ്ടാണ് സുപ്രീം കോടതി സുപ്രധാന വിധി പുറപ്പിടുവിച്ചത്. പ്രത്യേക പദവി റദ്ദാക്കിയതിൽ അപാകതയില്ലെന്ന് ഏക കണ്ഠേനയാണ്…
200 കോടിയോളം രൂപ വാർഷിക വരുമാനം നേടി സെറോദ (Zerodha) സഹോദരന്മാർ. രാജ്യത്തെ ഒന്നാം നമ്പർ ഓഹരി ബ്രോക്കിംഗ് സ്ഥാപനമായ സെറോദയുടെ സ്ഥാപകരായ നിഥിൻ കമത്തിന്റെയും നിഖിൽ കമത്തിന്റെയും ഈ വർഷത്തെ പ്രതിഫലം 195.4 കോടി രൂപയാണ്. ഓരോരുത്തരും 72 കോടി രൂപയാണ് ശമ്പള ഇനത്തിൽ മാത്രമായി കൈപ്പറ്റിയത്. കഴിഞ്ഞ വർഷമാണ് സെറോദയുടെ മൂന്ന് ഡയറക്ടർമാർക്ക് 100 കോടി രൂപ വാർഷിക വരുമാനം അനുവദിച്ച് കമ്പനി ബോർഡ് ഉത്തരവിറക്കിയത്. സ്ഥാപകർക്ക് മാത്രമല്ല നടപ്പ് സാമ്പത്തിക വർഷത്തിൽ സെറോദയുടെ ജീവനക്കാരുടെ ശമ്പളത്തിലും കാര്യമായ വർധന രേഖപ്പെടുത്തി. കഴിഞ്ഞ വർഷം 459 കോടി രൂപയായിരുന്നു ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമെങ്കിൽ ഈ വർഷമത് 623 കോടി രൂപയായി. ഇതിൽ 236 കോടി രൂപ ഇഎസ്ഒപി വകയിരുത്തി. ഒറ്റ വർഷം കൊണ്ട് 35.7 % ആണ് ശമ്പളവും മറ്റ് ആനുകൂല്യങ്ങളിലും വർധനവുണ്ടായത്. ഈ വർഷം 380 കോടി രൂപയാണ് സെറോദ ജീവനക്കാർക്ക് ശമ്പളം നൽകിയത്.
പിസിഒഎസ് എന്ന ഓമനപേരിൽ അറിയപ്പെടുന്ന പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രം (PolyCystic Ovarian Syndrome) എന്ന ഹോർമോണൽ ഡിസോഡർ ഉള്ള സ്ത്രീകൾക്ക് ഗർഭധാരണം നടക്കില്ല! ഇതൊരു തെറ്റിദ്ധാരണയാണെന്ന് പറയുന്നു ക്യൂറേറ്റ് ഹെൽത്ത് എന്ന ആരോഗ്യ സാങ്കേതിക സ്റ്റാർട്ടപ്പ്. സ്ത്രീകളുടെ ആരോഗ്യ പരിപാലനം ലക്ഷ്യംവെക്കുന്ന സ്റ്റാർട്ടപ്പാണ് ക്യൂറേറ്റ് ഹെൽത്ത്. വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ വഴി ആരോഗ്യ പരിപാലന രംഗത്ത് വിവിധ സേവനങ്ങൾ ക്യൂറേറ്റ് ഹെൽത്ത് നൽകുന്നു. ഫിറ്റ്നെസ്, കൺസൾട്ടേഷൻ തുടങ്ങി നിരവധി സേവനങ്ങൾ ക്യൂറേറ്റ് ഹെൽത്ത് മുന്നോട്ടുവെക്കുന്നുണ്ട്. കണ്ണൂരിൽ തുടങ്ങിസ്വകാര്യ കമ്പനിയായ ക്യൂറേറ്റ് ഹെൽത്ത് 2022 ജൂണിലാണ് ആരംഭിക്കുന്നത്. കണ്ണൂരിൽ തുടങ്ങിയ ക്യൂറേറ്റ് ഹെൽത്തിന്റെ അംഗീകൃത ഓഹരി മൂല്യം 15 ലക്ഷവും പെയ്ഡ് അപ്പ് കാപ്പിറ്റൽ 50,000 രൂപയുമാണ്. സഹോദരികളായ ഡോ. വന്ദന പണയംപറമ്പിലും കീർത്തന ജയകുമാറുമാണ് ക്യൂറേറ്റ് ഹെൽത്തിന്റെ ഡയറക്ടർമാർ.ന്യൂട്രീഷൻ പ്ലാൻ, ഡയറ്റ് പ്ലാൻ, മാനസിക ആരോഗ്യ പരിപാലനം, കൗൺസിലിംഗ് സെഷൻ, മെഡിറ്റേഷൻ തുടങ്ങിയ സ്ത്രീകളുടെ മാനസിക-ശാരീരിക ആരോഗ്യ പരിപാലന രംഗത്തെ വിവിധ…
രാജസ്ഥാൻ ജയ്സാൽമീറിലെ രാജ്കുമാരി രത്നാവതി സ്കൂൾ കണ്ടാൽ ആർക്കുമൊന്ന് വീണ്ടും പഠിക്കാൻ തോന്നും. രാജസ്ഥാനിലെ ചൂടേറിയ കാലാവസ്ഥയെ ചെറുക്കുന്ന ആർക്കിടെക്ച്ചർ വിസ്മയമാണ് ഈ സ്കൂൾ. കാലാവസ്ഥയും ചുറ്റുപാടും മനസിലാക്കി എങ്ങനെ കെട്ടിടങ്ങൾ നിർമിക്കാം എന്നതിന് ആർക്കും മാതൃകയാക്കാൻ പറ്റുന്നതാണ് ഈ സ്കൂളിന്റെ ആർക്കിടെക്ചർ. സ്കൂളിന്റെ കെട്ടിട കോംപ്ലക്സുകളെ ഗ്യാൻ സെന്റർ എന്നാണ് വിളിക്കുന്നത്.രാജസ്ഥാനിലെ പിന്നാക്ക മേഖലയിൽ വിദ്യാഭ്യാസ വിപ്ലം സൃഷ്ടിക്കുന്നത് ഒരു സ്കൂൾ ആണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം തോന്നും. സംസ്ഥാനത്തിന്റെ പിന്നാക്ക മേഖലയിൽ 13 കിലോമീറ്റർ ചുറ്റുള്ളവിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും വനിതകളുടെ ഉന്നമനത്തിലും വേണ്ടി പ്രവർത്തിക്കുന്ന ഏക സ്ഥാപനം കൂടിയാണ് രാജ്കുമാരി രത്നാവതി ഗേൾസ് സ്കൂൾ. മരുഭൂമിയിലെ ചൂടു കാറ്റും വെയിലും തടുക്കാൻ പറ്റുന്ന തരത്തിൽ ഓവൽ ആകൃതിയിലാണ് സ്കൂൾ പണിതിരിക്കുന്നത്. 50 ഡിഗ്രി സെൽസ്യസ് താപ നിലയിലും ഈ സ്കൂളിന്റെ അകത്ത് തണുപ്പായിരിക്കും. ഈ സ്കൂളിലെ കുട്ടികൾ ധരിക്കുന്നത് പ്രമുഖ ഇന്ത്യൻ ഫാഷൻ ഡിസൈനർ സബ്സ്യാചി മുഖർജി…
വോയ്സ് മെസേജുകൾക്കും വ്യൂ വൺസ് (ഒറ്റത്തവണ മാത്രം കാണാൻ സാധിക്കുന്ന) ഫീച്ചർ ഏർപ്പെടുത്തി വാട്സാപ്പ്. ഇതോടെ വോയ്സ് മെസുകൾ ഒരുവട്ടം കേട്ട് കഴിഞ്ഞാൽ അപ്രത്യക്ഷമാകും. പുതിയ ഫീച്ചറും എൻഡ് ടു എൻഡ് പ്രോട്ടക്ഷനോടെയാണ് വരുന്നത്. വൺ ടൈം (ഒറ്റ തവണ) ഐക്കണിൽ മാർക്ക് ചെയ്ത് വോയ്സ് മെസേജുകൾ അയക്കാം. ആളുകൾ ഒരുതവണ കേട്ട് കഴിഞ്ഞാൽ വോയ്സ് മെസേജുകൾ താനെ അപ്രത്യക്ഷമാകും. സ്വകാര്യത സൂക്ഷിക്കാൻ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ പോലുള്ള സ്വകാര്യ വിവരങ്ങൾ പങ്കുവെക്കുമ്പോൾ ചോർന്നുപോകാതിരിക്കാൻ സംവിധാനം സഹായിക്കുമെന്നാണ് വാട്സാപ്പ് പറയുന്നത്.2021ലാണ് വാട്സാപ്പ് ഫോട്ടോകൾക്കും വീഡിയോകൾക്കും വ്യൂ വൺസ് ഫീച്ചർ ഏർപ്പെടുത്തിയത്. വോയ്സ് മെസേജുകൾക്കും ഈ ഫീച്ചർ കൊണ്ടുവരണമെന്ന് ഉപഭോക്താകൾ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. വരും ദിവസങ്ങളിൽ വാട്സാപ്പിൽ പുതിയ ഫീച്ചറുകൾ ലഭ്യമായി തുടങ്ങുമെന്ന് കമ്പനി അറിയിച്ചു. വ്യൂ വൺസ് ഫോട്ടോ, വീഡിയോ, വോയ്സ് മെസേജ് എന്നിവ 14 ദിവസത്തിനുള്ളിൽ തുറന്നിട്ടില്ലെങ്കിൽ ചാറ്റിൽ നിന്ന് എന്നന്നേക്കുമായി നഷ്ടപ്പെടും. അതേസമയം ബാക്ക് അപ്പ്…
ഹാർട്ട് കെയർ ഫൗണ്ടേഷൻറെ നേതൃത്വത്തിൽ നടന്ന പ്രഥമ ട്രാൻസ്പ്ലാന്റ് ഗെയിംസ് കൊച്ചിക്ക് പുതിയ അനുഭവമായി. മുസിരിസ് സൈക്കിൾ ക്ലബ്ബ് അംഗങ്ങൾ എത്തിച്ച ദീപശിഖ ഏറ്റുവാങ്ങികൊണ്ട് മമ്മൂട്ടി ഗെയിംസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച 5 കിലോ മീറ്റർ റേസ് വാക്ക് കിഡ്നി ദാതാവും, പ്രമുഖ വ്യവസായിയുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. ട്രാൻസ്പ്ലാന്റ് ഗെയിംസിന്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി നിയമസഭാ സ്പീക്കർ എഎൻ ഷംസീർ പങ്കെടുത്തു.ട്രാൻസ്പ്ലാന്റ് ചെയ്തവരുടെയും, ദാതാക്കളുടെയും ഏറ്റവും വലിയ കൂട്ടായ്മ എന്ന വിഭാഗത്തിൽ ട്രാൻസ്പ്ലാന്റ് ഗെയിംസ് റെക്കോർഡും സ്വന്തമാക്കി. ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിലും11 മത്സരയിനങ്ങളിലായി 450 പേരാണ് മത്സരിച്ചത്. വൃക്ക ദാതാക്കളായ 29 പേരും കരൾ ദാതാക്കളായ 47 പേരും, വൃക്ക സ്വീകരിച്ച 130 പേരും കരൾ സ്വീകരിച്ച 111 പേരും ഹൃദയം സ്വീകരിച്ച 31 പേരുമാണ് ഗെയിംസിൽ പങ്കെടുത്തത്. ഇന്ത്യയിൽ ഇതാദ്യമായാണ് ഇത്രയേറെ ആളുകളെ പങ്കെടുപ്പിച്ച് ട്രാൻസ്പ്ലാന്റ് ഗെയിംസ് സംഘടിപ്പിക്കുന്നത്.…
4.10 ലക്ഷത്തിന്റെ RS 457 (RS 457) സ്പോർട്സ് ബൈക്ക് ഇന്ത്യൻ റോഡുകളിലിറക്കാൻ അപ്രീലിയ (Aprilia). ഇറ്റാലിയൻ ഇരുചക്ര വാഹന ബ്രാൻഡായ പിയാജിയോയുടെ കീഴിലുള്ള അപ്രീലിയയുടെ RS 457 ഡിസംബർ 15 മുതൽ ബുക്ക് ചെയ്ത് തുടങ്ങാം. ഇന്ത്യയിൽ ബൈക്കുകളുടെ ഡെലിവറി മാർച്ചിൽ പ്രതീക്ഷിക്കാമെന്ന് കമ്പനി പറഞ്ഞു. അപ്രീലിയയുടെ ഇറ്റലിയിലെ ആസ്ഥാനത്ത് ഡിസൈൻ ചെയ്ത ബൈക്കുകളാണ് ആർഎസ് 457. ഗോവയിൽ നടന്ന ഇന്ത്യാ ബൈക്ക് വീക്കിൽ പിയാജിയോ ചെയർമാനും എംഡിയുമായ ഡിയാഗോ ഗ്രാഫിയാണ് ആർഎസ് 457 ഇന്ത്യയിലിറക്കുന്ന കാര്യം വെളിപ്പെടുത്തിയത്. ഗംഭീര ലുക്കിൽഅപ്രീലിയയുടെ മിഡിൽവെയ്റ്റ് വിസ്മയമായ RS 660ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ആർഎസ് 457 ഡിസൈൻ ചെയ്തിരിക്കുന്നത്. സ്പ്ലിറ്റ് എൽഇഡി ഹെഡ്ലൈറ്റുകളും ഷാർപ്പ് ബോഡി വർക്കും ബൈക്കിന് ഗംഭീര ലുക്ക് നൽകുന്നുണ്ട്. 47.6bhp, 43.5Nm ശേഷിയുള്ള പാരലൽ -ട്വിൻ സിലണ്ടർ എൻജിനാണ് ബൈക്കിന്റെ മറ്റൊരു പ്രത്യേകത. ആറ് സ്പീഡ് ഗിയർ ബോക്സും സ്ലിപ്പർ ക്ലച്ചും മറ്റൊരു ബൈക്ക് സവാരി അനുഭവം…
ഏഴുവർഷത്തിനിടയിൽ ഏറ്റവും കുറഞ്ഞ സ്റ്റാർട്ടപ്പ് ഫണ്ടിംഗിൽ ഇന്ത്യ. 25 ബില്യൺ ഡോളറിന് മുകളിൽ സ്റ്റാർട്ടപ്പ് ഫണ്ടിംഗ് പ്രതീക്ഷിച്ച ഇന്ത്യയ്ക്ക് നേടാനായത് വെറും 7 ബില്യൺ ഡോളർ മാത്രം. 2016ന് ശേഷം ആദ്യമായാണ് സ്റ്റാർട്ടപ്പ് ഫണ്ടിംഗിൽ ഇന്ത്യയ്ക്ക് തിരിച്ചടി നേരിടേണ്ടി വരുന്നത്. ഏറ്റവും കൂടുതൽ സ്റ്റാർട്ടപ്പ് ഫണ്ടുകൾ നേടുന്ന രാജ്യങ്ങളിൽ നാലാം സ്ഥാനത്ത് നിന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ട്രാക്സൻ (Tracxn) ആണ് ഡാറ്റ പുറത്തുവിട്ടത്. ഈ വർഷം സ്റ്റാർട്ടപ്പ് ഫണ്ടിംഗിൽ 72% വളർച്ച മാത്രമാണ് ഇന്ത്യ കൈവരിച്ചത്. കഴിഞ്ഞ വർഷം 25 ബില്യൺ ഡോളറിന്റെ സ്റ്റാർട്ടപ്പ് ഫണ്ടിംഗാണ് രാജ്യത്തെത്തിയത്. നടപ്പു സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ 957 മില്യൺ ഡോളറാണ് സമാഹരിക്കാൻ സാധിച്ചത്. 2016ന് ശേഷം ആദ്യമായാണ് സ്റ്റാർട്ടപ്പ് ഫണ്ടിംഗിൽ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്. വിവിധ സ്റ്റാർട്ടപ്പ് ഫണ്ടിംഗ് റൗണ്ടുകളിലും കാര്യമായ തുക ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലേക്കെത്തിയിട്ടില്ല. ഏർലി സ്റ്റേജ് ഫണ്ടിംഗ് 70% ആയും സീഡ് ഫണ്ടിംഗ് 60% ആയും കുറഞ്ഞു.…