Author: News Desk
രാജ്യത്തെ മുൻനിര പൊതുമേഖലാ ബാങ്കുകളോട് കിട്ടാക്കടവും, മനഃപൂർവം വായ്‌പക്കാർ വരുത്തുന്ന കുടിശ്ശികയും കർശനമായി പിരിച്ചെടുക്കാൻ നിർദേശിച്ചു ധനമന്ത്രാലയം. തട്ടിപ്പുകാരുടെ അക്കൗണ്ടുകൾ ഏതൊക്കെയെന്നു വായ്‌പ അനുവദിക്കുന്നതിന് മുമ്പ് തന്നെ തിരിച്ചറിയണം. തട്ടിപ്പുകൾക്കും മനഃപൂർവമുള്ള കിട്ടാക്കടങ്ങൾക്കും എതിരെ ജാഗ്രത കർശനമാക്കാൻ പൊതുമേഖലാ ബാങ്കുകളോട് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ആവശ്യപ്പെട്ടു. ധനമന്ത്രിയുടെ നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ ന്യൂഡൽഹിയിൽ ചേർന്ന പൊതുമേഖലാ ബാങ്കുകൾ പങ്കെടുത്ത യോഗത്തിൽ, നടക്കാനിടയുള്ള സാമ്പത്തിക തട്ടിപ്പുകൾ പരിശോധിക്കുന്നതിന് ഇടപാടുകാർ നൽകുന്ന രേഖകൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ ബാങ്കുകളോട് ധനമന്ത്രി ആവശ്യപ്പെട്ടു. കുടിശ്ശികയുണ്ടെന്നു കണ്ടെത്തിയ അക്കൗണ്ടുകളിൽ നിന്ന് കിട്ടാക്കടം വീണ്ടെടുക്കാൻ കൂടുതൽ ശ്രമം നടത്താൻ നിർദേശം നൽകുകയും ചെയ്തു. ഏതൊക്കെ അക്കൗണ്ടുകൾ തട്ടിപ്പാണെന്ന് യഥാസമയം തിരിച്ചറിയുന്നതിനും തുടർന്നുള്ള അന്വേഷണത്തിനും മടി കാട്ടരുതെന്നു ധനമന്ത്രി ബാങ്കുകൾക്ക് നിർദ്ദേശം നൽകി. വൻകിട കോർപ്പറേറ്റ് വഞ്ചനകൾ, മനഃപൂർവമായ ബാങ്കിങ് ക്രമക്കേടുകൾ, ബാങ്കിങ് ജീവനക്കാരുടെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ, വ്യക്തിഗത ഉപഭോക്താക്കളെ കബളിപ്പിക്കുന്ന നടപടികൾ എന്നിവ തടയുന്ന പ്രവർത്തനങ്ങളിൽ ശ്രദ്ധ…
2022 ഏപ്രിലിന് ശേഷം ആദ്യമായി 45,000 ഡോളർ തൊട്ട് ബിറ്റ്കോയിൻ. പുതുവർഷത്തിൽ പുതുപ്രതീക്ഷകളാണ് വിപണിയിൽ ക്രിപ്റ്റോ കറൻസിയുണ്ടാക്കുന്നത്. 21 മാസങ്ങൾക്ക് ശേഷമാണ് ബിറ്റ്കോയിൻ 45,488 ഡോളറിലെത്തുന്നത്. 154% വളർച്ചയാണ് കഴിഞ്ഞ വർഷം കൈവരിച്ചത്. 2020ന് ശേഷം ആദ്യമായാണ് ഇത്തരമൊരു വളർച്ചയുണ്ടാക്കാൻ ബിറ്റ്കോയിന് സാധിക്കുന്നത്. ഇതിന് മുമ്പ് ഉയർന്ന വില ബിറ്റ്കോയിന് ലഭിക്കുന്നത് 2021ലാണ്. അന്ന് 69,000 ഡോളറായിരുന്നു ബിറ്റ്കോയിൻ വില. ബിറ്റ് കോയിനിനൊപ്പം ക്രിപ്റ്റോയിലെ മറ്റു കോയിനുകളും നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഈഥേറിയം ബ്ലോക്ക്ചെയിൻ നെറ്റ്‌വർക്കുമായി ബന്ധപ്പെട്ട ഈഥറിന്റെ (Ether) മൂല്യം 1% ഉയർന്ന് 2,376 ഡോളറായി. മറ്റു ക്രിപ്റ്റോ കറൻസികളായ സോലാന (എസ്.ഒ.എൽ) 7%, കാർഡാനോ 5% വർധിച്ചു. പ്രതീക്ഷയോടെ വിപണിസ്പോട്ട് ബിറ്റ്കോയിൻ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ട് തുടങ്ങുന്നതിന് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ അംഗീകാരം നൽകുമെന്ന പ്രതീക്ഷയാണ് ക്രിപ്റ്റോ കറൻസി വിപണിയിൽ പ്രതിഫലിച്ചത്.ക്രിപ്റ്റോ കറൻസി വിപണിയിൽ കൃത്രിമം നടക്കാനുള്ള സാധ്യത കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി സ്പോട്ട് ബിറ്റ്കോയിൻ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടിന് കമ്മിഷൻ…
ക്രിസ്തുമസ്-പുതുവത്സര സീസണിൽ കേരളം കുടിച്ചത് 543.13 കോടി രൂപയുടെ മദ്യം. ഡിസംബർ 22-31 വരെയുള്ള ദിവസങ്ങളിൽ സംസ്ഥാന ബീവറേജസ് കോർപ്പറേഷൻ വിറ്റ മദ്യത്തിന്റെ കണക്കാണിത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 27 കോടി രൂപയുടെ അധിക വിൽപ്പനയാണ് ഈ സീസണിലുണ്ടായത്. റെക്കോർഡ് മദ്യ വിൽപ്പനയാണ് ഈ സീസണിലുണ്ടായത്. പുതുവത്സര തലേന്ന് വൈകീട്ട് മാത്രം 94.54 കോടി രൂപയുടെ മദ്യമാണ് വിറ്റത്.സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ മദ്യം വിറ്റത് തിരുവനന്തപുരത്താണ്. തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ബെവ്ക്കോ ഔട്ട്‌ലെറ്റിൽ 1.02 കോടി രൂപയുടെ മദ്യം വിറ്റു. എറണാകുളം രവി പുരം ഔട്ട്‌ലെറ്റിൽ 77.06 ലക്ഷത്തിന്റെ മദ്യവും ഇരിഞ്ഞാലക്കുട ഔട്ട്‌ലെറ്റിൽ 76.06 ലക്ഷത്തിന്റെ മദ്യവും വിറ്റു. കൊല്ലം ആശ്രമം ഔട്ട്‌ലെറ്റിൽ 73 ലക്ഷം രൂപയുടെ മദ്യവിൽപ്പനയും പയ്യന്നൂർ ഔട്ട്ലെറ്റിൽ 71 ലക്ഷം രൂപയുടെ മദ്യവിൽപ്പനയും നടന്നു. ക്രിസ്തുമസിലും റെക്കോർഡ് വിൽപ്പന ക്രിസ്തുമസ് സീസണിൽ മാത്രമായി 154.77 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്ലെറ്റുകളിൽ വിറ്റുപോയത്. ക്രിസ്തുമസ്…
ടെലികോം റെഗുലേറ്റർമാരിൽ നിന്നെന്ന തരത്തിൽ വരുന്ന വ്യാജ സന്ദേശങ്ങളെ കുറിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകണമെന്ന് ടെലികോം കമ്പനികളോട് ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ-Trai). ട്രായിൽ നിന്നെന്ന തരത്തിൽ ഇപ്പോൾ ധാരാളം വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ടെന്നും ആളുകൾ കബളിപ്പിക്കപ്പെടുന്നുണ്ടെന്നും ട്രായ് സെക്രട്ടറി വി രഘുനാഥൻ മാധ്യമങ്ങളോട് പറഞ്ഞു. വ്യാജ സന്ദേശങ്ങൾക്കെതിരേ പൊതുജനങ്ങളെ ബോധവത്കരിക്കാൻ മുന്നറിയിപ്പു സന്ദേശങ്ങൾ എല്ലാ ഉപഭോക്താക്കൾക്കും നൽകണമെന്ന് സെക്രട്ടറി പറഞ്ഞു. നിലവിലെ മൊബൈൽ നമ്പർ വിച്ഛേദിക്കാതിരിക്കാനും ടവർ സ്ഥാപിക്കുന്നതിന് എതിർപ്പില്ലാ എന്നു അറിയിക്കണമെന്നും ആവശ്യപ്പെട്ടാണ് പലപ്പോഴും മൊബൈൽ നമ്പർ ചോദിച്ച് സന്ദേശങ്ങൾ വരുന്നത്. ബിടി-ട്രായിൻഡ് (BT-TRAIND) വഴിയായിരിക്കും ട്രായ് സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത്. മൊബൈൽ നമ്പറുകളുടെ വെരിഫിക്കേഷൻ/വിച്ഛേദിക്കുക/നിയമവിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുക എന്നിവയുമായി ബന്ധപ്പെട്ട് സന്ദേശങ്ങളോ ഫോൺ കോളുകളോ ട്രായ് നടത്താറില്ല എന്ന സന്ദേശം എല്ലാ ഉപഭോക്താക്കൾക്കും അയക്കും. ട്രായിയുടെ പേരിൽ വരുന്ന ഇത്തരം സന്ദേശങ്ങൾ/ഫോൺ കോളുകളിൽ ജാഗ്രത പാലിക്കുക, ട്രായിൽ നിന്നെന്ന തരത്തിൽ ഇത്തരത്തിൽ സന്ദേശങ്ങളോ…
എൽഐസിക്ക് 806 കോടി രൂപയുടെ ജിഎസ്ടി നോട്ടീസ് അയച്ച് മുംബൈയിലെ സ്റ്റേറ്റ് ടാക്സ് ഡെപ്യൂട്ടി കമിഷണർ. 2017-18 സാമ്പത്തിക വർഷത്തെ ഡിമാൻഡ് ഓർഡർ-പെനാൽട്ടി നോട്ടീസാണ് അയച്ചത്. റീഇൻഷുറൻസിൽ നിന്നുള്ള ഇൻപുട്ട് ടാക്സ് ക്രെഡിറ്റിൻെറ നോൺ-റിവേർസലിനാണ് ടാക്സ് നോട്ടീസ് അയച്ചത്. ഇതിനെതിരേ അപ്പീൽ ഫയൽ ചെയ്യുമെന്ന് എൽഐസി പറഞ്ഞു. 2017-18 വർഷത്തെ ജിഎസ്ടി തുക 365 കോടി രൂപയാണ്. പിഴയായി 404.77 കോടി രൂപയും പലിശയായി 36.5 കോടി രൂപയും നൽകണം. ഇവയെല്ലാം കൂടിയാണ് 806 കോടി രൂപ എൽഐസി അടയ്ക്കേണ്ടത്.കമ്പനിയുടെ സാമ്പത്തിക ഇടപാടുകളെ ഉത്തരവ് ബാധിക്കില്ലെന്ന് ഡെപ്യൂട്ടി കമ്മിഷണർ അറിയിച്ചു. ഇതിന് മുമ്പ് 4,993 കോടി രൂപ ഇൻഷുറർ റിലീഫായി എൽഐസി നൽകണമെന്ന് ഇൻകം ടാക്സ് അപ്പലേറ്റ് ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു. നികുതി വ്യവഹാരവുമായി ട്രിബ്യൂണിലിന്റെ മുന്നിലെത്തിയ രണ്ട് പരാതികളിലാണ് 4,993 കോടി രൂപ നൽകാൻ എൽഐസിയോട് ആവശ്യപ്പെട്ടത്. എന്നാൽ ഇതിനെതിരേ കഴിഞ്ഞ വർഷം ഒക്ടോബറിൽ എൽഐസി ബോംബേ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ…
ഇന്ത്യയില്‍ നിന്നുള്ള ചെറുകിട സംരംഭകരുടെ ഉൽപ്പന്നങ്ങൾ ഇനി വിദേശ രാജ്യങ്ങളിലെ ഉപഭോക്താക്കളിലേക്കെത്തും ആമസോൺ വഴി. കേന്ദ്ര സർക്കാരിന്റെ വൺ ഡിസ്ട്രിക്റ്റ് വൺ പ്രൊഡക്‌ട് (ODOP) പ്രോഗ്രാമിന് കീഴിൽ ആഗോള വിപണിയിൽ ചെറുകിട ബിസിനസ്സുകളെ സഹായിക്കുന്നതിനായി വാണിജ്യ മന്ത്രാലയത്തിന്റെ ഒരു വിഭാഗമായ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) യും ആമസോൺ ഇന്ത്യയുമാണ് ഒരുമിക്കുന്നത്. ആമസോണിന്റെ സേവനമുള്ള ഇരുന്നൂറിലേറെ രാജ്യങ്ങളിലുള്ള ഉപഭോക്താക്കളിലേക്ക് ഉത്പന്നങ്ങൾ എത്തിക്കാൻ ആമസോണും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡും ചേർന്നാണ് ധാരണാപത്രം ഒപ്പു വെച്ചത്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് തനതായ ആഭ്യന്തര ഉൽപന്നങ്ങൾക്കായി ഓർഡറുകൾ നൽകാനും ഇത് അന്താരാഷ്ട്ര വിപണികളിൽ ബയർമാരെ അനുവദിക്കും.ആമസോൺ ഇന്ത്യയുമായുള്ള ഡിജിഎഫ്‌ടിയുടെ കരാറിൽ പ്രാദേശിക കയറ്റുമതിക്കാർ, നിർമ്മാതാക്കൾ, എംഎസ്‌എംഇകൾ എന്നിവരെ സഹായിക്കുന്നതിന് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്തുന്നത് അന്താരാഷ്‌ട്ര ബയർമാരിലേക്കെത്താൻ സഹായിക്കുമെന്ന് വാണിജ്യ മന്ത്രാലയം പറഞ്ഞു. ഗ്രാമീണ മേഖലകളിലും വിദൂര ജില്ലകളിലുമുള്ള പ്രാദേശിക ഉല്‍പാദകരെ ആഗോള വിതരണ ശൃംഖലയുമായി ബന്ധിപ്പിക്കുകയാണ് ഈ നീക്കത്തിലൂടെ ഉദ്ദേശിക്കുന്നത്.…
നീതി ആയോഗിന്റെ മൾട്ടി ഡയമെൻഷണൽ പോവർട്ടി ഇൻഡക്സ് 2023ൽ കേരളം മെച്ചപ്പെടുന്നു എന്നാണ് കണക്കുകൾ. രാജ്യത്തിന്റെ മൊത്തം ദാരിദ്ര്യനില പതിയെ മെച്ചപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2015-2016 കാലത്ത് ദാരിദ്ര്യസൂചികയുടെ ഏറ്റവും താഴ്ന്ന റാങ്കിലുണ്ടായിരുന്നത് കേരളവും തമിഴ്നാടും പശ്ചിമബംഗാളുമടക്കം പത്ത് സംസ്ഥാനങ്ങളായിരുന്നു. ഇത് 2019-21 കാലത്തെത്തിയപ്പോൾ 19 സംസ്ഥാനങ്ങളായി ഉയർന്നതായി നീതി ആയോഗ് പറയുന്നു. ഏറ്റവും മോശം നിലയിലുണ്ടായിരുന്ന ബിഹാർ നിലവിൽ സ്ഥിതി മെച്ചപ്പെടുത്തിയിട്ടുമുണ്ട്. എങ്കിലും രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഛത്തീസ്ഗഢ്, ഒഡീഷ, അസം, അരുണാചൽ, മണിപ്പൂർ, മിസോറം, നാഗാലാൻഡ്, സിക്കിം, മേഘാലയ എന്നീ സംസ്ഥാനങ്ങളുടെ സ്ഥിതി മോശമായിത്തന്നെ തുടരുകയാണ്. നീതി ആയോഗും യുഎൻ ഡവലപ്മെന്റ് പ്രോഗ്രാമും, ഓക്സ്ഫോർഡ് പോവർട്ടി ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് ഇനിഷ്യേറ്റീവും ചേർന്നാണ് ഇന്ത്യക്ക് പ്രത്യേകമായി ഒരു ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചകം (National Multidimensional Poverty Index) രൂപപ്പെടുത്തിയെടുത്തത്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നീ മൂന്ന് മുഖ്യ സൂചകങ്ങളാണ് പരിഗണനയ്ക്ക് എടുക്കുന്നത്. ഇതിൽ ഓരോന്നിനെയും…
വനിതകൾ മാത്രം ചേർന്ന് നിർമിച്ച രാജ്യത്തെ ആദ്യത്തെ ഉപഗ്രഹമായ വി-സാറ്റ് പുതുവർഷദിനത്തിൽ വിജയകരമായി വിക്ഷേപിച്ചു. തിങ്കളാഴ്ച രാവിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ നിന്ന് പിഎസ്എൽവി-സി58 ബഹിരാകാശത്തേക്ക് പറന്നുയർന്നത് കേരളത്തിന്റെ അഭിമാനം വാനോളമുയർത്തി കൊണ്ടാണ്. തിരുവനന്തപുരം ലാൽ ബഹദൂർ ശാസ്ത്രി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പെൺകുട്ടികളാണ് വുമൺ എൻജിനിയേർഡ് സാറ്റ്ലൈറ്റിന് പിന്നിൽ. 1.4 കിലോ ഭാരമുള്ള ഉപഗ്രഹം രൂപകല്പന ചെയ്തതും വികസിപ്പിച്ചതും വനിതകൾ ചേർന്ന്. 600 കിലോമീറ്റർ ഭ്രമണപഥത്തിലാണ് ഉപഗ്രഹമെത്തിക്കുന്നത്. കോളേജിലെ സ്പേസ് ക്ലബ് അംഗങ്ങളാണ് നാനോ സാറ്റ്ലൈറ്റിന് പിന്നിൽ. തങ്ങളുണ്ടാക്കിയ ഉപഗ്രഹവുമായി പിഎസ്എൽവി-സി58 കുതിച്ചുയരുന്നത് എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ടിലെ സെമിനാർ ഹാളിലിരുന്നു അവരും കണ്ടു. ഭൂമിയുടെ ഉപരിതലത്തിലും ബഹിരാകാശത്തും അൾട്രാ വയലറ്റ് വികിരണത്തിന്റെ വ്യാപ്തി അളക്കുകയാണ് ഉപഗ്രഹത്തിലൂടെ ലക്ഷ്യംവെക്കുന്നത്. കൊളജ് അസിസ്റ്റന്റ് പ്രൊഫസറും സാറ്റ്ലൈറ്റ് പ്രൊജക്ട് പ്രിൻസിപ്പൽ ഇൻവസ്റ്റിഗേറ്ററുമായ ലിസി എബ്രഹാം അംഗങ്ങളും ശ്രീഹരിക്കോട്ടയിൽ വിക്ഷേപണം കാണാൻ നേരിട്ടെത്തിയിരുന്നു. അഞ്ചുവർഷത്തെ അധ്വാനമാണ് ഫലം കണ്ടതെന്നും വി-സാറ്റിൽ നിന്ന് ആദ്യത്തെ ഡാറ്റ…
പുതുവർഷം മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികൾക്കും മറ്റ് ഉത്പന്നങ്ങൾക്കും ദുബായിൽ നിരോധനം. ദുബായ് കീരിടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് നിരോധനത്തിന് ഉത്തരവിട്ടത്. ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക്-പ്ലാസ്റ്റിക് ഇതര ഉത്പന്നങ്ങൾക്കും നിരോധനം ബാധകമാണ്. ഇത്തരം ഉത്പന്നങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും നിരോധനമുണ്ട്. ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ അടക്കമുള്ള ഇടങ്ങളിൽ നിരോധനം ബാധകമായിരിക്കും. പ്രകൃതി സംരക്ഷണമാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്.നിയമം പാലിക്കാത്തവരിൽ നിന്ന് 200 ദിർഹം പിഴ ഈടാക്കും. ഒരുവർഷത്തിനുള്ളിൽ തെറ്റ് ആവർത്തിക്കുന്നവരിൽ നിന്ന് പരമാവധി 2,000 ദിർഹം വരെ പിഴ ഈടാക്കും. നിരോധനം എന്തിനെല്ലാംഫുഡ് ഡെലിവറി പാക്കേജിംഗിനും, പഴം- പച്ചക്കറി എന്നിവ പൊതിയാനും മറ്റും ഉപയോഗിക്കുന്ന കട്ടി കുറഞ്ഞ പ്ലാസ്റ്റിക് കവറുകളും കട്ടി കൂടിയ പ്ലാസ്റ്റിക് ബാഗുകളും പ്ലാസ്റ്റിക് കണ്ടെയ്നറുകളും ബോട്ടിൽ, സ്നാക് ബാഗുകൾ, ബലൂൺ തുടങ്ങി മുഴുവനായോ ഭാഗികമായോ പ്ലാസ്റ്റിക് കൊണ്ട് നിർമിച്ച ഉത്പന്നങ്ങൾക്കും നിരോധനുമുണ്ട്.…
തെന്നിന്ത്യൻ താരം പ്രഭാസ് നായകനായ സലാർ പാർട്ട് 1-സീസ്ഫയറിന്റെ (Salaar: Part 1-Ceasefire) ആഗോള ബോക്സ് ഓഫീസ് കളക്ഷൻ 600 കോടി രൂപ. തിയേറ്ററിലെത്തി 10 ദിവസം കഴിയുമ്പോഴത്തെ കളക്ഷനാണിത്. സലാറിന്റെ ഇന്ത്യയിലെ മാത്രം കളക്ഷൻ 345 കോടി രൂപയാണ്. റിലീസ് ചെയ്ത് ആദ്യ ആഴ്ച തന്നെ 308 കോടിയായിരുന്നു ബോക്സ് ഓഫീസിൽ സലാർ വാരിക്കൂട്ടിയത്. ഷാരൂഖ് ഖാൻ ചിത്രം ഡൻകി റീലിസ് ചെയ്ത തൊട്ടടുത്ത ദിവസമാണ് സലാറും തിയേറ്ററിലെത്തുന്നത്. എന്നാൽ ബോക്സ് ഓഫീസ് കളക്ഷനിൽ ഡൻകിയെ കടത്തിവെട്ടിയിരിക്കുകയാണ് സലാർ. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രം ആഗോളതലത്തിൽ 600 കോടി രൂപ കളക്ഷൻ നേടിയതായി ട്രേഡ് വിദഗ്ധൻ മനോബാല വിജയബാലൻ എക്സിൽ കുറിച്ചു. മൂന്ന് തവണ 600 കോടി ക്ലബ്ബിലെത്തുന്ന ഏക തെന്നിന്ത്യൻ താരമായി ഇതോടെ പ്രഭാസ് മാറി. കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലും പ്രഭാസും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് സലാർ. പ്രഭാസിന് പുറമേ പൃഥ്വിരാജ്, ശ്രുതി ഹാസൻ, ജഗപതി…