Author: News Desk
കർഷകർക്ക് ആശ്വാസമായി പിഎം കിസാൻ സ്കീമിന്റെ ബജറ്റ് തുക വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ. 60,000 കോടി രൂപയിൽ നിന്ന് 1 ലക്ഷം കോടി രൂപയിലേക്ക് പിഎം കിസാൻ പദ്ധതിയുടെ ബജറ്റ് തുക വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. 2021-22 സാമ്പത്തിക വർഷത്തിൽ പിഎം കിസാന് ബജറ്റിൽ തുക 60,000 നീക്കിവെച്ചത്. എന്നാൽ ചെലവ് 66,825 കോടിയിലെത്തിയിരുന്നു. 2023 ഡിസംബറിനും 2024 മാർച്ചിനുമിടയിൽ വർധിപ്പിച്ച തുക കർഷകർക്ക് നൽകാനാണ് ആലോചിക്കുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. ഡിബിടി സ്കീമിൽ കർഷകരുടെ അക്കൗണ്ടിലേക്ക് ഇതുവരെ 6,000 രൂപയായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ ബജറ്റ് തുക വർധിപ്പിച്ചാൽ 7,500 രൂപ ലഭിക്കും. തുക ഗഡുക്കളായികർഷകർക്ക് വരുമാന സഹായം നൽകുക എന്ന ലക്ഷ്യത്തോടെ 2019 ഫെബ്രുവരിയിലാണ് കേന്ദ്ര സർക്കാർ പിംഎം കിസാൻ സ്കീമിന് തുടക്കമിടുന്നത്. അത്തവണത്തെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു പദ്ധതി പ്രഖ്യാപനം. 2018-19 സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ പദ്ധതിക്ക് കീഴിൽ തുക വിതരണം ചെയ്ത്…
അപേക്ഷിച്ചത് 4 ലക്ഷത്തിൽപരം മിടുക്കർ, അവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുക 100 പേർ, കടുത്ത മത്സരങ്ങൾ, പല ഘട്ടങ്ങൾ.. ഒന്നാമതെത്തുക ഒറ്റരൊൾ? അതോ ഒരു ടീമോ? അവർക്കാണ് 10 ലക്ഷം ലഭിക്കുക. ഇതൊരു ഭാഗ്യപരീക്ഷണമല്ല, കേരളത്തിലെ ഏറ്റവും മികച്ച 100 കോഡർമാരെ കണ്ടെത്തുന്ന പ്രതിഭ തിരിച്ചറിഞ്ഞ് തന്നെയാണ്. പ്രതിഭകളെ കണ്ടെത്താനുള്ള ആ വേദിയാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന ടോപ് 100 കോഡേഴ്സ്. സ്റ്റാർട്ടപ്പ് മിഷനൊപ്പം മത്സരം സംഘടിപ്പിക്കുന്നതിൽ മ്യൂലേണും പങ്കാളികളാണ്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച കോഡർമാരെ കണ്ടെത്തുന്ന മത്സര വേദിയാണ് ടോപ് 100 കോഡേഴ്സ്. കോഡിംഗ് വിദഗ്ധരുടെ ടാലന്റ് പൂൾ സൃഷ്ടിക്കാനാണ് മത്സരം സംഘടിപ്പിക്കുന്നത്. 10 ലക്ഷം സമ്മാനിക്കുക ഒരാൾക്കാണെങ്കിലും ഇവിടെ ആരും തോൽക്കുന്നില്ല. എല്ലാവർക്കും അവസരങ്ങൾ തുറന്നു കൊടുക്കുകയാണ് ടോപ് 100 കോഡേഴ്സ് ചെയ്യുന്നത്. ഇത്തവണ വിജയികളാകാത്തവർക്ക് ഒരിക്കൽ പോലും നിരാശരാകേണ്ടി വരില്ല, അത്രയധികം കാര്യങ്ങൾ പഠിക്കാനും ബന്ധങ്ങൾ സ്ഥാപിക്കാനുമുള്ള വേദി കൂടിയാണ് ഇത്. കമ്പനികളിൽ ടെക് കോ-ഫൗണ്ടേഴ്സായി…
അനധികൃതമായി പ്രവർത്തിക്കുന്ന ഫോറെക്സ് ട്രെയ്ഡിംഗ് പ്ലാറ്റ്ഫോമുകൾക്കുനേരെ (Forex trading platform) ജാഗ്രത പാലിക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. എഫ്എക്സ് സ്മാർട്ട്ബുൾ (SmartBull), ജസ്റ്റ് മാർക്കറ്റ്സ് (Just Markets), ഗോഡോ എഫ്എക്സ് (GoDo FX) തുടങ്ങി 19 ഫോറക്സ് ട്രെയ്ഡിംഗ് പ്ലാറ്റ്ഫോമുകളെ ഉൾപ്പെടുത്തി ആർബിഐ അലർട്ട് (ജാഗ്രതാ) പട്ടിക പുറത്തുവിട്ടു. ഇതടക്കം 75 ഫോറെക്സ് ട്രെയ്ഡിംഗ് പ്ലാറ്റ്ഫോമുകളുടെ പേരിലാണ് ആർബിഐ ജാഗ്രതാ നിർദേശം പുറപ്പിടുവിച്ചിരിക്കുന്നത്. 1999ലെ വിദേശ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ), 2018ലെ ഇലക്ട്രോണിക് ട്രെയ്ഡിംഗ് പ്ലാറ്റ്ഫോംസ് (റിസർവ് ബാങ്ക്) എന്നിവയുടെ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങളെയാണ് ആർബിഐ അലേർട്ട് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫോറക്സ് ഇടപാടുകൾ നടത്താൻ ഈ കമ്പനികൾക്ക് അവകാശമില്ല. അഡ്മിറൽ മാർക്കറ്റ്, ബ്ലാക്ക്ബുൾ, ഈസി മാർക്കറ്റ്സ്, എൻക്ലോവ് എഫ്എക്സ്, ഫിനോവിസ് ഫിൻടെക്, എഫ്എക്സ് സ്മാർട്ട് ബുൾ എഫ്എക്സ് ട്രേ മാർക്കറ്റ്, ഫോറെക്സ്ഫോർ യൂ, ഗ്രോയിംഗ് കാപ്പിറ്റൽ സർവീസ്, എച്ച്എഫ് മാർക്കറ്റ് എന്നിവരെയാണ് ആർബിഐ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. അനധികൃത സ്ഥാപനങ്ങളെ…
സ്വർണക്കടത്ത് അവസാനിപ്പിക്കാൻ നയം വരുന്നൂ. വിമാനത്താവളങ്ങൾ വഴിയും മറ്റും വർധിച്ചുവരുന്ന സ്വർണക്കടത്ത് അവസാനിപ്പിക്കാൻ ദുബായി മൾട്ടി കമ്മോഡിറ്റീസ് സെന്ററും വേൾഡ് ഗോൾഡ് കൗൺസിലും ചേർന്നാണ് പദ്ധതി ആവിഷ്കരിക്കുന്നത്. വിമാനയാത്രക്കാർ വഴിയുള്ള നിയമവിരുദ്ധ സ്വർണ വ്യാപാരത്തിനും ഉത്തരവാദിത്വമുള്ള ഉറവിടത്തിൽ നിന്നാണ് സ്വർണമെത്തുന്നത് എന്ന് ഉറപ്പ് വരുത്താനും അന്താരാഷ്ട്ര നിലവാരമുള്ള നിയമങ്ങളും മാനദണ്ഡങ്ങളും ഇരുവരും യോജിച്ചാണ് ഉണ്ടാക്കുന്നത്. ഇതുവഴി ഇന്ത്യയിലേക്ക് വരുന്നവർക്ക് ബാഗിൽ നിശ്ചിത അളവ് സ്വർണം കൊണ്ടുവരാൻ സാധിക്കും. അന്താരാഷ്ട്ര യാത്രകളിൽ സ്വർണം കൈയിൽ കരുതുന്നത് പല രാജ്യങ്ങളിലും കുറ്റമാണ്. ഇതിന് മാറ്റം വരുകയാണ് പുതിയ നയത്തിലൂടെ.കടത്ത് കുറയ്ക്കാൻസ്വർണ വ്യാപാരം നടക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ മുൻപന്തിയിലാണ്, സ്വർണക്കടത്ത് നടക്കുന്ന രാജ്യങ്ങളിലും ഇന്ത്യ മുൻപന്തിയിൽ തന്നെയാണ്. സ്വർണ വ്യാപാരം പോലെ തന്നെ പ്രബലമാണ് ഇവിടെ സ്വർണക്കടത്തും. കപ്പൽ, വിമാനം, ട്രയിൻ, ബസ്, എന്നുവേണ്ട ഏത് വഴിക്കും സ്വർണമെത്തും. സ്വർണക്കടത്തിൽ കേരളവും ഒട്ടും പിന്നിലല്ല. കൊച്ചി, കോഴിക്കോട്, കണ്ണൂർ, തിരുവന്തപുരം വിമാനത്താവളങ്ങൾ വഴി കോടിക്കണക്കിന് രൂപയുടെ…
ടെസ്ലയ്ക്ക് (Tesla) ഇന്ത്യയിലേക്ക് വരണമെന്നുണ്ട്, പക്ഷേ അതിന് സർക്കാർ കനിയണം. ടെസ്ലയുടെ ഇറക്കുമതി വാഹനങ്ങളുടെ കൺസെഷണൽ ഡ്യൂട്ടി 15% ആക്കണമെന്നാണ് കമ്പനിയുടെ ആവശ്യം. രണ്ടുവർഷത്തേക്ക് കൺസെഷണൽ ഡ്യൂട്ടി 15% ആക്കിയാൽ രാജ്യത്ത് ടെസ്ല ഇലക്ട്രിക് കാർ നിർമാണ ഫാക്ടറി തുടങ്ങുമെന്നാണ് വാഗ്ദാനം.സർക്കാരുമായി സംസാരിച്ചുഇതു സംബന്ധിച്ച് ടെസ്ല കേന്ദ്ര സർക്കാരുമായി ചർച്ച നടത്തി. കാറുകളുടെ ഇറക്കുമതി തീരുവ കുറയ്ക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ട്. രാജ്യത്ത് ഫാക്ടറി പണിയുന്നതുമായി ബന്ധപ്പെട്ട പദ്ധതികൾ സർക്കാരുമായി ചർച്ച ചെയ്തു. ടെസ്ലയുടെ 12,000 വാഹനങ്ങൾക്ക് കൺസെഷണൽ താരിഫ് നൽകുകയാണെങ്കിൽ 500 മില്യൺ ഡോളർ നിക്ഷേപിക്കാൻ തയ്യാറാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 30,000 വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കുകയാണെങ്കിൽ 2 ബില്യൺ ഡോളർ വരെ നിക്ഷേപിക്കാമെന്നാണ് ടെസ്ലയുടെ വാഗ്ദാനം. ടെസ്ല മുന്നോട്ടുവെച്ച നിർദേശങ്ങൾ സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. കേന്ദ്ര ഹെവി ഇൻഡസ്ട്രി മന്ത്രാലയം, ഡിപാർട്മെന്റ് ഓഫ് പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേർനൽ ട്രെയ്ഡ്, റോഡ് ട്രാൻസ്പോർട്ട് ഹൈവേ…
വിദേശത്തെ തിരക്കേറിയ ജോലിയിൽ നിന്നും ഒരു ആശ്വാസമായി ലഭിച്ച അവധിയെടുത്തു നാട്ടിലേക്കു കുടുംബവുമൊത്തു യാത്ര തിരിക്കുന്ന അവസാന നിമിഷത്തിൽ ലഗേജ് പാക്ക് ചെയ്യുമ്പോളാണ് ഓർക്കുന്നത് ഇത്രയും സാധനങ്ങൾ വിമാനത്തിൽ അനുവദനീയമല്ല എന്ന്. അധിക ലഗേജിനു അധിക ഡ്യൂട്ടി അടച്ചാലും കൈ നഷ്ടം. നാട്ടിലെ വേണ്ടപെട്ടവർക്കായി വാങ്ങിയതൊക്കെ തിരികെ റൂമിൽ ഉപേക്ഷിച്ചു വിമാനം കയറേണ്ട അവസ്ഥയാണ് നിലവിൽ.എന്നാൽ അതിനൊരു മികച്ച പരിഹാരമാർഗമാണ് ഇന്ത്യയിലെ ഈ മേഖലയിലെ ആദ്യ സ്റ്റാർട്ട് അപ്പ് കമ്പനി ആയ ഫ്ലൈ മൈ ലഗേജ് ഓൺലൈൻ ലഗേജ് പ്ലാറ്റ്ഫോം മുന്നോട്ടു വയ്ക്കുന്നത്. നിങ്ങളുടെ അധിക ലഗേജ് അത് വിദേശത്തായാലും, അന്യ സംസ്ഥാനത്തായാലും Fly My Luggageനെ ഏൽപ്പിച്ചാൽ അവർ സുരക്ഷിതമായി നാട്ടിൽ എത്തിക്കും. വിമാനക്കമ്പനികൾ അവരുടെ അധിക ലഗേജിനു ഈടാക്കുന്ന ചാർജുകളുടെ വളരെ ചെറിയ ചിലവിൽ അധിക ലഗേജ് ബുക്ക് ചെയ്യാൻ ഇത് യാത്രക്കാരെ പ്രാപ്തരാക്കുന്നു. വിമാന യാത്രയിൽ അനുവദിക്കപ്പെട്ട പരിധിയിൽ കൂടുതൽ ലഗേജ് കൊണ്ടു പോകാനുള്ള പ്രയാസങ്ങൾക്ക് പരിഹാരവുമായി…
OTT യിൽ ഒരു സിനിമ കാണുന്നതിന്റെ ത്രിൽ എന്തിലാണിരിക്കുന്നത്. സംവിധായകന്റെ സ്റ്റോറി ബോർഡിലുള്ള സിനിമ പൂർണമായും കാണാനാകും എന്നത് തന്നെ. സെൻസർ ബോർഡ് മുറിച്ചു കളഞ്ഞ, തിയേറ്ററിൽ പ്രദർശിപ്പിക്കാത്ത സീനുകൾ ചേർത്ത എക്സ്റ്റെന്ഡഡ് വേർഷനായാണ് അങ്ങനൊരു ചിത്രം ഒടിടിയിൽ ഇറങ്ങുന്നത്. എന്നാൽ ഒടിടിയിൽ ലഭിക്കുന്ന ഈ സൗകര്യം ഇനി ഉണ്ടായേക്കില്ല. ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാരിന്റെ പുതിയ ബിൽ പാസാകുന്നതോടു കൂടി ഉള്ളടക്കത്തിൽ അശ്ലീലവും അക്രമവും ഉൾക്കൊള്ളുന്ന സീനുകൾക്ക് അടക്കം OTT യിൽ നിയന്ത്രങ്ങൾ വരും. നെറ്റ്ഫ്ലിക്സ്, ഡിസ്നി ഹോട്സ്റ്റാർ, ആമസോൺ തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കരട് സംപ്രേഷണ ബിൽ കേന്ദ്ര സർക്കാർ തയാറാക്കിയിരിക്കുന്നത്. ഉള്ളടക്കം സംബന്ധിച്ച വിഷയങ്ങളിൽ സ്ട്രീമിങ് കമ്പനികൾക്കെതിരായ നിരീക്ഷണം ശക്തമാക്കിയ സാഹചര്യത്തിലാണ് പുതിയ ബില്ല്. കേന്ദ്ര വാർത്താവിതരണ, പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലേയ്ക്ക് ഒടിടി പ്ലാറ്റ്ഫോമുകളെ പൂർണമായി കൊണ്ടുവരാൻ ഉദ്ദേശിച്ചുള്ള ഈ കരട് ബില്ല് നിലവിലുള്ള കേബിൾ ടെലിവിഷൻ നെറ്റ്വർക്ക്സ് (റെഗുലേഷൻ) നിയമത്തിന്…
നിർമിത ബുദ്ധിയുടെ സഹായാത്തോടെ നിർമിക്കുന്ന ഡീപ്ഫെയ്ക്ക് വീഡിയോകൾക്ക് നിയന്ത്രണം കൊണ്ടുവരാൻ കർശന നടപടികളുമായി കേന്ദ്ര സർക്കാർ. ഡീപ്ഫെയ്ക്കുമായി ബന്ധപ്പെട്ട സേവനങ്ങളും നയങ്ങളും കേന്ദ്ര നിയമങ്ങളും മാനദണ്ഡങ്ങളും അനുസരിച്ച് പുനഃക്രമീകരിക്കാൻ കേന്ദ്രസർക്കാർ സാമൂഹിക മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. ഏഴു ദിവസത്തെ സാവകാശമാണ് ഇതിനായി നൽകിയിരിക്കുന്നത്. രശ്മിക മന്ദാന, കത്രീന കൈഫ് തുടങ്ങിയ ഡീപ്ഫെയ്ക്ക് വീഡിയോകൾ പ്രചരിച്ചതിന് പിന്നാലെ ഡീപ്ഫെയ്ക്ക് വലിയ ചർച്ചയായി മാറി. സാമൂഹിക മാധ്യമങ്ങളിലും മറ്റും പലരും ഡീപ്ഫെയ്ക്കിൽ ആശങ്ക അറിയിച്ചും നടപടി ആവശ്യപ്പെട്ടും രംഗത്തെത്തിയിരുന്നു. നിയമങ്ങൾ പാലിക്കണംഡീപ്ഫെയ്ക്കിൽ സാമൂഹിക മാധ്യമ പ്ലാറ്റുഫോമുകൾ ഏഴു ദിവസത്തിനകം നയം രൂപീകരിക്കണമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയമാണ് ആവശ്യപ്പെട്ടത്. കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ ഓൺലൈൻ പ്ലാറ്റ്ഫോമുകളുമായി ചർച്ച നടത്തി. ഇന്ത്യൻ ഐടി നിയമം അനുസരിച്ച് സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമുകൾ വഴി ഇത്തരം വീഡിയോകളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. ഐടി നിയമം 3(1)(b) അനുസരിച്ച് 12 തരം ഉള്ളടക്കങ്ങൾ സാമൂഹിക മാധ്യമങ്ങൾ…
വായ്പ നൽകുമ്പോൾ ബാങ്കിംഗ് ഇതര ധനസ്ഥാപനങ്ങൾ (നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി) ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ. എൻബിഎഫ്സി, സ്മാൾ ഫിനാൻസ് ബാങ്കുകൾ എന്നിവർ ആർബിഐ നിർദേശമനുസരിച്ചേ വായ്പകൾ നൽകാൻ പാടുള്ളു. ആർബിഐ മാനദണ്ഡം പാലിക്കാതെ വായ്പ നൽകാൻ ഇവർക്ക് അനുവാദമില്ല. ഡൽഹിയിൽ ഡിജിറ്റൽ ആക്സലറേഷൻ ആൻഡ് ട്രാൻസ്ഫർമേഷൻ എക്സ്പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.എൻബിഎഫ്സി, സ്മാൾ ഫിനാൻസ് ബാങ്കുകൾ അവർക്ക് നൽകിയിട്ടുള്ള അതിർവരമ്പ് ബഹുമാനിക്കണം, ആവേശം കൊണ്ട് കൂടുതൽ മുന്നോട്ടു പോകരുത്. ആവേശം നല്ലതാണ്, എന്നാൽ അതിര് കടന്നാൽ എല്ലാവർക്കും ദഹിച്ചുകൊള്ളണമെന്നില്ല എന്നു മന്ത്രി പറഞ്ഞു. ഭാവിയിൽ പ്രശ്നം നേരിടാതിരിക്കാൻ സ്മാൾ ഫിനാൻസ് ബാങ്കുകളോടും എൻബിഎഫ്സികളോടും ജാഗ്രത പാലിക്കാൻ ആർബിഐ നിർദേശിച്ചിട്ടുണ്ടെന്നും നിർമലാ സീതാരാമൻ പറഞ്ഞു. സാമ്പത്തിക സ്ഥിരത ഉന്നമിട്ട്സാമ്പത്തിക സ്ഥിരത ലക്ഷ്യമിട്ട് ആർബിഐ ചില മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞിരുന്നു. ഈടില്ലാത്ത വായ്പകളുടെ കാര്യത്തിൽ കടുത്ത നിലപാടുകൾ സ്വീകരിക്കുകയാണ്…
രാജ്യത്ത് ഏറ്റവുമധികം പേര് ഉപയോഗിക്കുന്ന യുപിഎ മൊബൈല് ആപ്ലിക്കേഷനുകളില് ഒന്നാണ് ഗൂഗിള് പേ. രാജ്യത്തെ മാര്ക്കറ്റ് വിഹിതം പരിശോധിക്കുമ്പോള് മുന്നിരയിലുള്ള അഞ്ച് ആപ്ലിക്കേഷനുകളില് ഗൂഗിള് പേയുമുണ്ട്. ഉപയോഗിക്കുന്നതിലുള്ള സൗകര്യവും ഒപ്പം ഗൂഗിള് ഉറപ്പു നല്കുന്ന സുരക്ഷയും ഗൂഗിള് പേയ്ക്ക് ഉണ്ടെന്നാണ് നിര്മാതാക്കള് തന്നെ അവകാശപ്പെടുന്നത്. ഗൂഗിൾ പേ ഉപയോഗിക്കുന്ന ഫോണുകളിൽ ഇല്ല എന്ന് ഉറപ്പു വരുത്തേണ്ട സ്ക്രീൻ പങ്കിടൽ ആപ്പുകൾ സ്ക്രീൻ ഷെയർ, AnyDesk, TeamViewer എന്നിവ അടക്കമുള്ള തേർഡ് പാർട്ടി ആപ്പുകളാണ്. Google Pay ഉപയോക്താക്കൾ Google Pay-യിൽ സ്ക്രീൻ പങ്കിടൽ ആപ്പുകൾ ഉപയോഗിക്കരുത് എന്നതിന്റെ കാരണം തട്ടിപ്പുകാർക്ക് ഈ ആപ്പുകൾ നിങ്ങളുടെ പണം തട്ടാനായി ഉപയോഗിക്കാം എന്നതാണ് ഗൂഗിൾ നൽകുന്ന ഏറ്റവും പുതിയ മുന്നറിയിപ്പ്. നിങ്ങളുടെ പേരിൽ ഇടപാടുകൾ നടത്താൻ നിങ്ങളുടെ ഫോൺ നിയന്ത്രണം ഇവക്ക് ഏറ്റെടുക്കാൻ സാധിക്കും. നിങ്ങളുടെ എടിഎം അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ കാണുന്നതിന് ഈ ആപ്പുകൾക്കാകും . നിങ്ങളുടെ ഫോണിലേക്ക് അയച്ച OTP…