Author: News Desk
2022 നവംബർ 30, തിരിച്ച് വരാത്ത വിധം ലോകം മാറി ഈ ദിവസം. അത്രയും കാലം സയൻസ് ഫിക്ഷനുകളിൽ മാത്രം കേട്ടിരുന്ന നിർമിത ബുദ്ധി യാഥാർഥ്യമായി. ലോകത്ത് ആർക്കു വേണമെങ്കിലും നിർമിത ബുദ്ധി ഉപയോഗിക്കാൻ പറ്റുന്ന സാഹചര്യമുണ്ടായി. ചാറ്റ് ജിപിടിയിലൂടെയായിരുന്നു ഓപ്പൺ എഐ ഇത് സാധ്യമാക്കിയത്. അന്ന് ചാറ്റ് ജിപിടിയിലൂടെയായിരുന്നു ഓപ്പൺ എഐ വിപ്ലവം സൃഷ്ടിച്ചതെങ്കിൽ സഹസ്ഥാപകനെ പുറത്താക്കി കൊണ്ടാണ് ഇന്ന് ഓപ്പൺ എഐ ചർച്ചകൾക്ക് വഴി തുറന്നത്. ഇനി എന്താകും ചാറ്റ് ജിപിടി നിർമാതാക്കളിലൊരാളായ സാം ആൾട്ട്മാനെ പുറത്താക്കിയതിന്റെ യഥാർഥ കാരണം ഓപ്പൺ എഐ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എഐ ഉണ്ടാക്കിയേക്കാവുന്ന സാമൂഹിക വിപത്തുകളിൽ ഗൗരവമായി നിലപാടെടുക്കാൻ ആൾട്ട്മാന് കഴിഞ്ഞില്ല എന്ന ആരോപണമുയർന്നു. ആൾട്ട്മാൻ എഐ വികസിപ്പിച്ച് ലാഭമുണ്ടാക്കുന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സാമൂഹിക പ്രതിബന്ധത കാണിക്കുന്നില്ലെന്നും കുറ്റപ്പെടുത്തലുകൾ ഉയർന്നു. ഇത്തരം കുറ്റപ്പെടുത്തലുകളും ചർച്ചകളും ബാധിക്കാത്ത ഒരാളുണ്ട്, സാക്ഷാൽ സാം ആൾട്ട്മാൻ തന്നെ.ഓപ്പൺ എഐയിൽ നിന്ന് പുറത്താക്കപ്പെട്ട് രണ്ട് പകലുകൾ…
കഴിഞ്ഞ മൂന്ന് ദിവസം തിരുവനന്തപുരം അടിമലത്തുറയിൽ അലയടിച്ചത് ആശയങ്ങളുടെ തിരയായിരുന്നു. 5000 അധികം സ്റ്റാർട്ടപ്പുകൾ, 400 എച്ച്എൻഐകൾ, 300 മെന്റർമാർ, 200 കോർപ്പറേറ്റുകൾ… ലോകം കേരളത്തിലേക്ക് ഉറ്റുനോക്കിയിരുന്ന മൂന്ന് ദിനങ്ങൾ. സ്റ്റാർട്ടപ്പിലെ പുതുപുത്തൻ ട്രൻഡുകളും ആശയങ്ങളും ചൂടേറിയ ചർച്ചകളും കൊണ്ട് സമൃദ്ധമായിരുന്നു കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച അഞ്ചാമത് ഹഡിൽ ഗ്ലോബൽ. സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയ്ക്ക് കേരളം അനുയോജ്യമായ മണ്ണാണെന്ന് ഹഡിൽ ഗ്ലോബൽ തെളിയിച്ചു. ആശയങ്ങളുടെ മേളവിർച്വൽ റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, റോബോട്ടിക്സ്, ലൈഫ് സയൻസ്, സ്പേസ് ടെക്, ഇ-ഗവേണൻസ്, ഫിൻടെക്, ബ്ലോക്ക് ചെയിൻ, ഹെൽത്ത് ടെക്, എജ്യുടെക്, അഗ്രി ടെക്, ഐഒടി, സോഫ്റ്റ് വെയർ ആൻഡ് സർവീസ്, ഹെൽത്ത് ടെക് തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള ആധുനിക ഉത്പന്നങ്ങളുടെ പ്രദർശനം കാണാൻ വേണ്ടി രാജ്യത്തിനകത്തും പുറത്തുനിന്നും ആളുകളെത്തി. സ്റ്റാർട്ടപ്പ് ഇന്ത്യ, ഹെഡ്സ്റ്റാർട്ട്, ടൈ കേരള, ജിടെക്, സ്റ്റാർട്ടപ്പ് മിഡിൽ ഈസ്റ്റ്, ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി, ടെക്നോപാർക്ക് ടുഡേ…
ക്രിക്കറ്റ് ലോക കപ്പ് കഴിഞ്ഞു, ആസ്ട്രേലിയ കപ്പടിച്ചു, നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടീം ക്യാപ്റ്റൻ രോഹിത് ശർമയെ പോലെ ഇന്ത്യയും ദുഃഖം കൊണ്ട് തലതാഴ്ത്തി. കളിയിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ സാധിച്ചില്ലെങ്കിലും കളിയിലെ കച്ചവടത്തിൽ നിന്ന് ലക്ഷങ്ങളാണ് വാരിക്കൂട്ടിയത്. ഫൈനൽ കാണാൻ ഡൽഹിയിലേക്ക് പറന്നവരുടെ എണ്ണം പറയും ക്രിക്കറ്റ്, വിമാന കമ്പനികൾക്ക് മാത്രമുണ്ടാക്കി കൊടുത്ത സ്കോർ. ക്രിക്കറ്റ് ലാഭമുണ്ടാക്കി കൊടുത്ത വിവിധ മേഖലകളിൽ ഒന്നു മാത്രമാണ് വ്യോമയാന മേഖല. പറന്ന് ലക്ഷങ്ങൾഏകദേശം 4.6 ലക്ഷം രാജ്യാന്തര യാത്രക്കാരാണ് ഞായറാഴ്ച ഡൽഹിയിലേക്ക് പറന്നത്. ദീപാവലി അവധിക്ക് പോലും ഇത്രയും രാജ്യാന്തര യാത്രക്കാരെ വിമാനക്കമ്പനികൾക്ക് കിട്ടിയിരുന്നില്ല. മുൻ വർഷങ്ങളിൽ ദീപാവലി സീസണുകളിൽ വിമാനക്കമ്പനികൾക്ക് വലിയ ലാഭമുണ്ടാക്കാൻ സാധിച്ചിരുന്നു. എന്നാൽ ഇത്തവണ ദീപാവലിക്ക് ഒരുമാസം മുമ്പേ വിമാന ടിക്കറ്റ് നിരക്കിൽ ക്രമാതീതമായ വർധനയാണുണ്ടായത്. ദീപാവലി സീസണിൽ വിമാനയാത്രക്കാരുടെ എണ്ണം കുറയാനുള്ള പ്രധാന കാരണം നിരക്ക് വർധനയാണെന്ന് വിലയിരുത്തിയിരുന്നു. ഉത്സവ സീസൺ പ്രതീക്ഷിച്ച് സെപ്റ്റംബർ മുതലേ അഡ്വാൻസ് ബുക്കിംഗിന്…
സഹാറ ഗ്രൂപ്പിന്റെ ചെയർമാൻ സുബ്രത റോയ് വിടവാങ്ങിയത് ഒട്ടേറെ അവ്യക്തതകളും, നിക്ഷേപകരുടെ ആശങ്കകളും വിപണിയിൽ അവശേഷിപ്പിച്ചുകൊണ്ടാണ്.ക്യാപിറ്റൽ മാർക്കറ്റ് റെഗുലേറ്റർ സെബിയുടെ അക്കൗണ്ടിലുള്ള മൊത്തം 25,000 കോടി രൂപയിലധികം വരുന്ന വിതരണം ചെയ്യപ്പെടാത്ത ഫണ്ടുകൾ സഹാറ ഗ്രൂപ്പിന്റെ മേധാവി സുബ്രത റോയിയുടെ മരണത്തിന് ശേഷം വീണ്ടും ശ്രദ്ധയാകർഷിക്കുകയാണ്. വളരെ ചെറിയ തുക നിക്ഷേപമായി സ്വീകരിച്ച്, വർഷങ്ങൾ കൊണ്ട് അത് ഇരട്ടിയാക്കി സാധാരണക്കാർക്ക് മികച്ച വരുമാനം വാഗ്ദാനം ചെയ്യുന്നതിനെ അടിസ്ഥാനമാക്കിയാണ് സഹാറയുടെ ബിസിനസ്സ്. ഇന്ത്യാ ടുഡേ 2012-ൽ ഏറ്റവും സ്വാധീനമുള്ള പത്താമത്തെ ഇന്ത്യൻ വ്യവസായിയായി തിരഞ്ഞെടുക്കപ്പെട്ട വ്യവസായിയായിരുന്നു റോയ്. 2004-ൽ, ടൈം മാഗസിൻ സഹാറ ഗ്രൂപ്പിനെ “ഇന്ത്യൻ റെയിൽവേ കഴിഞ്ഞാൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ തൊഴിൽദാതാവ്” എന്ന് വിശേഷിപ്പിച്ചു. എന്നാൽ സുബ്രത റോയിക്ക് ശേഷം വിശാലമായ ബിസിനസ്സ് സാമ്രാജ്യമായ സഹാറ ഗ്രൂപ്പിന്റെ നേതൃത്വം ആർക്കാണെന്നതിൽ ഇതുവരെ പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല. റോയിയുടെ ഭാര്യ സ്വപ്ന റോയിയും അവരുടെ രണ്ട് ആൺമക്കൾ സുശാന്തോ, സീമാന്റോ എന്നിവരുമുണ്ട് പിന്ഗാമികളായി. സുബ്രത…
വനിതകളെ കൊണ്ട് കൂട്ടിയാൽ കൂടുന്നതാണോ ടെക്നോളജി? ടയർ-2, ടയർ-3 നഗരങ്ങളെ കേന്ദ്രീകരിച്ച് വനിതാ ടെക്കികൾക്കായിട്ടുള്ള അന്വേഷണത്തിലാണ് പല കമ്പനികളും. ഇൻഫോസിസ്, ലോവ്സ് ഇന്ത്യ, ആമസോൺ, സിസ്കോ, എബിബി ഇന്ത്യ, ബിടി ഗ്രൂപ്പ്, വീവർക്ക് ഇന്ത്യ, എച്ച്സിഎൽ ടെക്ക്, യൂബർ, ഫ്ലിപ്കാർട്ട് തുടങ്ങി പല കമ്പനികളും വനിതാ ടെക്കികൾക്കായി അവസരങ്ങൾ തുറന്നു കഴിഞ്ഞു.AI സാങ്കേതിക വിദ്യയുടെ സഹായത്തോടെ വനിതാ ടെക്കികളെ തൊഴിലിടങ്ങളിലേക്ക് മടക്കി കൊണ്ടുവരാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. റിക്രൂട്ട്മെന്റിൽ അനാവശ്യ ജെൻഡർ വിവേചനം ഒഴിവാക്കാൻ ടെക്കി കമ്പനികൾ ശ്രദ്ധിക്കുന്നുണ്ട്. മെന്ററിംഗിനും കരിയർ വികാസത്തിനും വനിതാ ടെക്കികളെ തിരികെ കൊണ്ടുവരാനും മറ്റും എഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നുണ്ട്.ഇതാ അവസരങ്ങൾ താഴ്ന്ന അല്ലെങ്കിൽ ഇടത്തരം സാമൂഹിക-സാമ്പത്തിക ചുറ്റുപാടിൽ നിന്ന് വരുന്ന വിദ്യാർഥിനികൾക്ക് മെച്ചപ്പെട്ട അവസരങ്ങൾ സൃഷ്ടിക്കാനായി ഫ്ലിപ്കാർട്ട്, ഡെൽ പോലുള്ള കമ്പനികൾ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. സാങ്കേതിക വിദ്യയിൽ അഭിരുചിയുള്ള വിദ്യാർഥിനികളെ കണ്ടെത്തി പരിശീലനം നൽകുന്ന പദ്ധതി ഫ്ലിപ്കാർട്ട് ആവിഷ്കരിച്ചിട്ടുണ്ട്. ഗേൾസ് വാന കോഡ് (Girls Wanna…
ഫഹദ് ഫാസിലിന്റെ മുഖത്ത് പെപ്പർ സ്പ്രേ അടിച്ച, പെൺകുട്ടികളുടെ ആയുധം വിദ്യാഭ്യാസമാണെന്ന് വിശ്വസിക്കുന്ന കൂൾ ഉമ്മച്ചി… പാച്ചുവും അത്ഭുത വിളക്കും എന്ന സിനിമയിൽ നിന്ന് മലയാളികളുടെ മനസിലേക്ക് ബോൾഡായി കയറിച്ചെന്നു ലൈല. ആ കഥാപാത്രത്തിലൂടെ വിജി വെങ്കിടേഷിനെയും മലയാളികൾക്ക് പരിചിതമായി. ലൈലയെ പോലെ തന്നെ ഉറച്ച നിലപാടുകളും ശക്തമായ വ്യക്തിത്വവും മനസിൽ നന്മയും സൂക്ഷിക്കുന്ന വിജി. തിരുവനന്തപുരത്ത് നടന്ന ഹഡിൽ ഗ്ലോബലിൽ പങ്കെടുക്കാൻ വിജിയുമുണ്ടായിരുന്നു. താരപരിവേഷങ്ങളിലാതെ മോട്ടിവേഷണൽ സ്പീക്കറായി. ഹഡിൽ ഗ്ലോബലിൽ സിനിമയെ കുറിച്ചും ജീവിത കാഴ്ചപ്പാടുകളെ കുറിച്ചും channeliam.com നോട് സംസാരിക്കാനും വിജി സമയം കണ്ടെത്തി. സ്ത്രീകളും പെൺകുട്ടികളും പേടിച്ച് മാറി നിൽക്കരുതെന്നും ആത്മവിശ്വാസത്തോടെ മുന്നോട്ടുവന്ന് പ്രവർത്തിക്കണമെന്നും വിജി പറയുന്നു. മലയാളം പഠിച്ച് സിനിമയിൽ മലയാളം അറിയില്ല, ജോലിയുണ്ട്, സിനിമയിൽ അഭിനയിച്ചിട്ടേയില്ല, എന്നിട്ടും പാച്ചുവും അത്ഭുത വിളക്കും എന്ന സിനിമയിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ ഒഴിഞ്ഞുമാറാൻ വിജിക്ക് നൂറ് കാരണങ്ങളുണ്ടായിരുന്നു. പക്ഷേ, സംവിധായകൻ അഖിൽ സത്യന് അങ്ങനെയൊന്നും വിജിയെ വിടാൻ ഉദ്ദേശ്യമില്ലായിരുന്നു. പാച്ചുവിലെ സ്റ്റൈലിഷും…
അറബി നാട്ടിൽ നിന്നെത്തിയ ഷവർമയെ ഇരുക്കൈയും നീട്ടിയാണ് മലയാളികൾ വാങ്ങി, വായിൽവെച്ച് രുചിച്ചത്. പിന്നെ, ഷവർമ മലയാളികളുടെ സ്വന്തമായി. രാവിലത്തെ പ്രാതലായും ഉച്ചഭക്ഷണമായും വൈകീട്ട് സ്നാക്കിന് പകരവും ഷവർമ കഴിക്കുന്നത് മലയാളികളുടെ ശീലമായി. എന്നാൽ ആ പ്രശസ്തി അധിക കാലം നീണ്ടുപോയില്ല, മലയാളികളുടെ ഇഷ്ടഭക്ഷണത്തിൽ നിന്ന് ഷവർമ നോട്ടപ്പുള്ളിയായി. ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ആളുകൾ മരിച്ച സംഭവം വരെയുണ്ടായി. പേടിച്ച് ഷവർമ കഴിക്കുന്നത് തന്നെ പലരും നിർത്തി. വീഗൻ ഷവർമ ജർമനിയിൽ ഡോണർ കബാബ്, ഗ്രീസിൽ ഗൈറോസ്, അറബികളുടെ ഷവർമ. ലോകപ്രശസ്തനാണെങ്കിലും കേരളത്തിൽ കഴിക്കാൻ പേടിക്കണം ഇനി പേടിക്കാതെ ഷവർമ കഴിക്കാമെന്ന് ഗ്രാസ് ഹോപ്പർ ഗ്ലോബൽ പറയും. ചിക്കൻ ഷവർമയോ, ബീഫ് ഷവർമയോ അല്ല ഗ്രാസ് ഹോപ്പർ ഗ്ലോബൽ എന്ന സ്റ്റാർട്ടപ്പ് വിപണിയിലെത്തിക്കുന്നത്. ചിക്കന്റെ രുചിയിൽ നല്ല വീഗൻ ഷവർമ, അതും ചക്ക കൊണ്ട്. തിരുവനന്തപുരം പിടിപി നഗർ സ്വദേശിയായ കണ്ണൻ പാറക്കുന്നേൽ ആണ് ഫുഡ്ടെക്ക് സ്റ്റാർട്ടപ്പായ ഗ്രാസ് ഹോപ്പർ ഗ്ലോബലിന്റെ…
ദക്ഷിണാഫ്രിക്കയുടെ മിന്നും ഫീൽഡർ, ക്രിക്കറ്റ് പ്രേമികളുടെ സ്വന്തം മംമ്പ, ജോൺഡി റോഡ്സ്, ഹഡിൽ ഗ്ലോബലിലെയും മിന്നും താരമായിരുന്നു. ലോക ക്രിക്കറ്റിൻെറ ഇതിഹാസ താരത്തെ കാണാൻ നിരവധി പേരെത്തി.തിരുവനന്തപുരത്ത് നടന്ന ഹഡിൽ ഗ്ലോബലിൽ പങ്കെടുക്കാനെത്തിയ ജോൺഡി റോഡ്സ് ക്രിക്കറ്റിനെ കുറിച്ചും സ്റ്റാർട്ടപ്പിനെ കുറിച്ചും തന്റെ ആശയങ്ങൾ CHANNELIAMനോട് പങ്കുവെച്ചു.എൻട്രപ്രണർ കമ്യൂണിറ്റി പോലെ തന്നെ ജോൺഡി റോഡ്സ് ഇഷ്ടപ്പെടുന്ന ഒന്നാണ് ബീച്ച് കമ്യൂണിറ്റി. പ്രത്യേകിച്ച് ഗോവയിൽ താമസിക്കാൻ തുടങ്ങിയത് മുതൽ. അതുകൂടി കൊണ്ടാണ് രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാർട്ടപ്പ് ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള അവസരം നഷ്ടപ്പെടുത്താതെ എത്തിയതെന്ന് ജോൺഡി പറയുന്നു. ക്രിക്കറ്റ് കഴിഞ്ഞ് ബാങ്കിലേക്ക്കോമേഴ്സിൽ ബിരുദമെടുത്ത് ബാങ്കിൽ ജോലി ചെയ്തിരുന്ന ജോൺഡി റോഡ്സിന് ക്രിക്കറ്റിനെ കുറിച്ച് അറിയുന്നത് പോലെ തന്നെ ബിസിനസിനെ കുറിച്ചും അറിയാം. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ കുപ്പായമഴിച്ച് വെച്ച് വിരമിക്കലിന് ശേഷം ബാങ്ക് ജീവനക്കാരന്റെ യൂണിഫോം അണിഞ്ഞ ജോൺഡി പറയും ജീവിതത്തിലും ബിസിനസിലും സംഭവിക്കുന്ന പരിണാമങ്ങളെ കുറിച്ച്. ക്രിക്കറ്റ് ഫീൽഡ്…
നവകേരള സദസിന് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാർക്കും യാത്ര ചെയ്യുന്നതിനായി ഒരുക്കിയ ഭാരത് ബെൻസ് ആഡംബര ബസ്സിനായി ഒരു കോടിയോളം രൂപയാണ് ചിലവഴിച്ചത്. 25 പേർക്ക് ഒരേസമയം സഞ്ചരിക്കാൻ സാധിക്കുന്ന പുത്തൻ ബസിന്റെ പ്രത്യേകതകൾ ഇവയാണ്. മുൻ നിരയിലെ മുഖ്യമന്ത്രിയുടെ കസേര 180 ഡിഗ്രി കറങ്ങാൻ സാധിക്കുന്നതാണ്. ഓരോ മന്ത്രിമാർക്കും പ്രത്യേക സീറ്റുകളും ബസിൽ സജ്ജീകരിച്ചിട്ടുണ്ട്. ബയോ ടോയ്ലെറ്റ്, ഫ്രിഡ്ജ്, ഡ്രൈവറുടെ അടുത്ത് ജനങ്ങളെ അഭിമുഖീകരിക്കാൻ പ്രത്യേക ഏരിയ തുടങ്ങിയവ ബസിലുണ്ട്. പുത്തൻ ബസിൽ മുഖ്യമന്ത്രിക്ക് യാത്ര ചെയ്യുന്നതിന് പ്രത്യേക ക്യാബിൻ ഉണ്ടാകും. അടിയന്തര യോഗങ്ങൾ കൂടുന്നതിനായി റൗണ്ട് ടേബിൾ മുറിയൊരുക്കിയിട്ടുണ്ട്. യാത്രക്കാർക്ക് ആവശ്യത്തിനായുളള ലഘുഭക്ഷണങ്ങൾ തയ്യാറാക്കുന്നതിനായി വൈദ്യുതിയിൽ പ്രവർത്തിക്കുന്ന മിനി കിച്ചൺ സൗകര്യം ഉണ്ടാകും. കൂടാതെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനുളള ശുചിമുറിയും ഘടിപ്പിച്ചിട്ടുണ്ട്. ഭാരത് ബെൻസിന്റെ ഒ എഫ് 1624 എന്ന മോഡൽ ഷാസി ഉപയോഗിച്ചാണ് ബസ് നിർമിച്ചിരിക്കുന്നത്. ബസിന്റെ നിർമ്മാണത്തിനായി ആകെ 1,05,20000 രൂപയാണ് ചെലവായത്. ഏകദേശം…
ചാറ്റ് ജിപിടി സഹസ്ഥാപകൻ സാം ആൾട്ട് മാനെ പുറത്താക്കി ഓപ്പൺ എഐ (OPEN AI). ചാറ്റ് ജിപിടി നിർമാതാക്കളായ ഓപ്പൺ എഐയുടെ സിഇഒ സ്ഥാനത്ത് നിന്നാണ് സാം ആൾട്ട്മാനെ കമ്പനി പുറത്താക്കിയത്. സാം ആൾട്ട്മാനെ പുറത്താക്കിയതിന് പിന്നാലെ സഹസ്ഥാപകനായ ഗ്രെഗ് ബ്രോക്ക്മാൻ രാജിവെച്ച് ഒഴിയുകയും ചെയ്തു. ഓപ്പൺ എഐയെ മുന്നോട്ട് നയിക്കാൻ സാമിന് കഴിവില്ലെന്ന് ആരോപിച്ചായിരുന്നു പിരിച്ചുവിട്ടത്. കമ്പനിയുടെ ബോർഡ് ഡയറക്ടർമാരുമായി ആശയവിനിമയം നടത്തുന്നതിൽ സാം നിരന്തരം വീഴ്ച വരുത്തിയെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. കമ്പനി ചീഫ് ടെക്നോളജി ഓഫീസർ മിറ മൊറാട്ടിയയെയാണ് താത്കാലികമായി സിഇഒ ആയി നിയമിച്ചിരിക്കുന്നത്. സ്ഥിരം സിഇഒയെ നിയമിക്കുന്നത് വരെ മിറ സ്ഥാനത്ത് തുടരുമെന്ന് ഓപ്പൺ എഐ പറഞ്ഞു. ഓപ്പൺ എഐയുടെ ചീഫ് സയന്റിസ് ഇല്യ സുതേസ്കവർ (Ilya Sutskever), ക്വാറ സിഇഒ ആദം ഡി ഏയ്ഞ്ചലോ (Adam D’Angelo), ടാഷ മക്കൗളേ, ഹെലൻ ടോണർ എന്നിവരാണ് കമ്പനിയുടെ ഡയറക്ടർ ബോർഡിലുള്ളത്. സാം പടിയിറങ്ങുമ്പോൾവിദൂര…