Author: News Desk
Google അടുത്ത മാസം ഡിലീറ്റ് ചെയ്യാൻ ഒരുങ്ങുന്നത് ദശലക്ഷക്കണക്കിന് ജീമെയിൽ അക്കൌണ്ടുകളാണ്. രണ്ട് വർഷമായി ഉപയോഗിക്കാത്ത, പ്രവർത്തനരഹിതമായ ദശലക്ഷക്കണക്കിന് ജിമെയിൽ അക്കൌണ്ടുകൾ 2023 ഡിസംബറിൽ ഒഴിവാക്കാൻ ഗൂഗിൾ തീരുമാനമെടുത്തു കഴിഞ്ഞു. എന്നാൽ ഈ അക്കൗണ്ടിലൂടെ നിങ്ങൾ ഏതെങ്കിലും ഗൂഗിൾ സേവനങ്ങൾ ഉപയോഗിക്കുന്നെങ്കിൽ അത് ആക്ടീവ് ആയി കണക്കാക്കും. നിലവിൽ ഉപയോക്താക്കൾ ഉപയോഗിക്കുന്ന അക്കൌണ്ട് ഗൂഗിൾ ഡിലീറ്റ് ചെയ്യില്ല. ഉപയോഗിക്കാതിരിക്കുന്ന ആക്ടീവ് അല്ലാത്ത അക്കൌണ്ടുകളാണ് ഗൂഗിൾ ഇല്ലാതാക്കാൻ പോകുന്നത്. സുരക്ഷ വർധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായിട്ടാണ് ഇത്തരത്തിൽ അക്കൌണ്ടുകൾ ഒഴിവാക്കുന്നത്. സൈബർ സുരക്ഷ വർധിപ്പിക്കാനാണ് നടപടിയെങ്കിലും ചില ജിമെയിൽ അക്കൗണ്ടുകൾ അപൂർവ്വമായി ആക്സസ് ചെയ്യുന്ന ഉപയോക്താക്കൾക്ക് ഇത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. സുരക്ഷ വർധിപ്പിക്കുക Google നയം കുറഞ്ഞത് രണ്ട് വർഷമായി ആക്ടീവ് അല്ലാത്ത അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുക എന്നതാണ് ഗൂഗിളിന്റെ പോളിസി. ഇത്തരം ഉപയോഗിക്കാത്ത ജിമെയിൽ അക്കൌണ്ടുകൾ ഡിലീറ്റ് ചെയ്തുകൊണ്ട് പ്ലാറ്റ്ഫോമിലെ സുരക്ഷ വർധിപ്പിക്കാൻ ഗൂഗിൾ പദ്ധതിയിടുന്നു. പാസ്സ്വേർഡുകളോ, ഗൂഗിൾ അക്കൗണ്ടുകളും ജിമെയിൽ,…
ഒരു പഴയ കാറിന് 340 കോടിയോ? കേട്ടിട്ട് ഞെട്ടണ്ട. ഇത് ഏതെങ്കിലും കാറല്ല, ഫെറാറിയുടെ വിന്റേജ് കാറാണ്. 1962ൽ നിർമിച്ച ഫെറാറി 250 ജിടിഒ! ലണ്ടനിൽ നടന്ന ലേലത്തിലാണ് 340 കോടി രൂപയ്ക്ക് ഈ കാർ വിറ്റുപോയത്. ഫെറാറി 250 ജിടിഒയ്ക്ക് 306 കോടി രൂപ വില ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ എല്ലാ പ്രതീക്ഷികളും തെറ്റിച്ചാണ് ഇത്രയും വലിയ തുകയ്ക്ക് കാറ് വിറ്റുപോയത്. ഇതോടെ ഏറ്റവും കൂടിയ തുകയ്ക്ക് ലേലത്തിൽ വിറ്റുപോകുന്ന രണ്ടാമത്തെ കാറായി ഫെറാറി 250 ജിടിഒ. ഒന്നാം സ്ഥാനത്ത് മെഴ്സിഡസ് 300 എസ്എൽആർ ഉലൻഹൗട്ട് കൂപ്പാണ് (Mercedes 300 SLR Uhlenhaut Coupe) ആണ്. 135 മില്യൺ യൂറോയായിരുന്നു ലേലത്തിൽ 300 എസ്എൽആർ ഉലൻഹൗട്ട് കൂപ്പിന് ലഭിച്ച വില. റേസിംഗിലും ചാമ്പ്യൻലണ്ടനിൽ ആർഎം സോത്ത്ബൈ സംഘടിപ്പിച്ച ലേലത്തിലാണ് 250 ജിടിഒയെ മോഹ വില നൽകി പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വ്യക്തി സ്വന്തമാക്കിയത്. ബ്രൈറ്റ് റെഡ് നിറത്തിലുള്ള സ്പോർട്സ് കാറാണിത്.…
ഒരു മാസത്തിനിടെ സ്വർണത്തിന്റെ വിലയിൽ വീണ്ടും വൻ കുതിപ്പ്, ഇതോടെ സ്വർണം കൈവശമുള്ളവർക്ക് നേട്ടം ഇരട്ടിയാകുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ സ്വർണ ശേഖരം ആരുടെയൊക്കെ പക്കലാണെന്നു ചോദിച്ചാൽ അത് ഏതാനും വ്യക്തികളുടെ കൈയിലല്ല എന്ന് ഉത്തരം നൽകേണ്ടി വരും. കാരണം വിവിധ ചെറു രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളേക്കാൾ കൂടുതൽ സ്വർണ ശേഖരമുള്ളത് ഇവിടെ ഇന്ത്യയിലാണ്-അതും കേരളം ആസ്ഥാനമാക്കി സ്വർണ പണയത്തിൽ വായ്പ നൽകുന്ന മൂന്നു സ്ഥാപനങ്ങൾ. മൂത്തൂറ്റ് ഫിനാൻസ്, മുത്തൂറ്റ് ഫിൻകോർപ്പ്, മണപ്പുറം ഫിനാൻസ് എന്നിവയുടെ കൈവശമാണ് ഏറ്റവും കൂടുതൽ സ്വർണ ശേഖരമുള്ളത്. ഈ മൂന്ന് പ്രമുഖ ധനകാര്യ കമ്പനികളുടെ കൈവശം 1.6 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള 320 ടൺ സ്വർണത്തിന്റെ ശേഖരം നിലവിൽ ഉണ്ടെന്നാണ് കണക്കുകൾ. ഇത് കൂടാതെ സംസ്ഥാനത്തെ പ്രമുഖ ബാങ്കുകളുടെ പക്കൽ 120 ടണ്ണിലധികം സ്വർണ ശേഖരമുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു ഇന്നത്തെ കാലത്തു സ്വർണം വാങ്ങി വീട്ടിൽ വെറുതെ വയ്ക്കാൻ ആർക്കും ധൈര്യമില്ല. ധനകാര്യ സ്ഥാപനങ്ങളിൽ…
ലോകത്ത് ആദ്യമായി ഷിപ്പ് ടു ഷിപ്പ് ദ്രവീകൃത പ്രകൃതി വാതകം (ship-to-ship liquefied natural gas-LNG) ട്രാൻസ്ഫർ നടത്തി ഗെയ്ൽ (GAIL). കപ്പൽ ചരക്ക് നീക്കത്തിൽ വരുന്ന ചെലവ് കുറയ്ക്കുകയാണ് ലക്ഷ്യം. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കാനും ഇതുവഴി സാധിക്കും.യുഎസിൽ നിന്ന് വർഷം 5.8 മില്യൺ ടൺ എൽഎൻജി ഇന്ത്യയിൽ ഇറക്കുമതി ചെയ്യാൻ ഗെയ്ൽ കരാറെടുത്തിരിക്കുകയാണ്. എൽഎൻജി കപ്പലുകളിലാണ് ഇവ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുക. യുഎസിലെ സബൈൻ പാസിലൂടെ സൂയസ് കനാലും ഗിബ്രാൽത്തറും കടന്നാണ് ഇന്ത്യയിലേക്ക് കപ്പലെത്തുക. 54 ദിവസം നീണ്ടു നിൽക്കുന്ന കപ്പൽ യാത്രയിൽ 15,600 ടൺ കാർബൺഡൈഓക്സൈഡാണ് പുറന്തള്ളപ്പെടുക. ഇത് കുറച്ചുകൊണ്ടുവരാൻ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ടെങ്കിലും ചെലവ് അധികമാണ്. പുതിയ പദ്ധതിയിലൂടെ ഗെയ്ലിന് കാർബൺ ഡൈഓക്സൈഡിന്റെ പുറന്തള്ളൽ കുറയ്ക്കാൻ സഹായിക്കും.കപ്പലിൽ നിന്ന് കപ്പലിലേക്ക്കടലിൽവെച്ചു തന്നെ കപ്പലിൽ നിന്ന് മറ്റൊരു കപ്പലിലേക്ക് എൽഎൻജി മാറ്റുകയാണ് ഷിപ്പ് ടു ഷിപ്പ് ട്രാൻസ്ഫറിലൂടെ ഗെയ്ൽ ചെയ്യുന്നത്.യുഎസിൽ നിന്ന് കാസ്റ്റില്ലോ ഡി സാന്റിസ്റ്റേബൻ…
ലോകത്തിലെ ഏറ്റവും മൂല്യവത്തായ സ്റ്റാർട്ടപ്പ് എന്ന സ്ഥാനം ഉപേക്ഷിച്ച് വീവർക്ക് (WeWork) പാപ്പരത്തത്തിന് അപേക്ഷിച്ചത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. 2019ൽ 47 ബില്യൺ ഡോളർ മൂല്യമുണ്ടായിരുന്ന സ്റ്റാർട്ടപ്പ് വെറും നാല് വർഷം കൊണ്ടാണ് പാപ്പരായത്. എവിടെയാണ് കമ്പനിക്ക് പിഴച്ചതെന്ന അന്വേഷണത്തിലാണ് സ്റ്റാർട്ടപ്പ് ലോകം. കോവിഡും ലോക്ഡൗണും വരെ കമ്പനിയുടെ പരാജയത്തിൽ പ്രതിസ്ഥാനത്ത് നിന്നു. കമ്പനിയുടെ പരാജയത്തിന് കാരണം ഫൗണ്ടർ കൂടിയായ ആദം ന്യൂമാന്റെ തീരുമാനങ്ങളാണെന്ന ആരോപണവും ഉയർന്നു. ഓഫീസ് റിയൽ എസ്റ്റേറ്റ് ബിസിനിസിൽ കാലത്തിന് അനുസരിച്ച് മാറ്റം കൊണ്ടുവരാൻ പറ്റാത്തതാണ് വീവർക്കിന്റെ പരാജയത്തിന് പിന്നില്ലെന്ന് വിദഗ്ധരും പറഞ്ഞു. നിക്ഷേപകർക്കെതിരേ ആദവും ആദത്തിനെതിരേ നിക്ഷേപകരും തിരിഞ്ഞു. എന്നാൽ മടങ്ങി വരുമെന്ന പ്രതീക്ഷ പങ്കുവെച്ചിരിക്കുകയാണ് വീവർക്ക് ഇന്ത്യയുടെ സിഇഒ കരൺ വിർവാണി. Also Read അവിടത്തെ പ്രതിസന്ധി ബാധിച്ചിട്ടില്ലബിസിനസ് പുനരുജ്ജീവനത്തിനും കടം നൽകിയവരിൽ നിന്ന് സുരക്ഷയും ആവശ്യപ്പെട്ട് യുഎസിൽ ചാപ്റ്റർ 11 പാപ്പരത്തത്തിനാണ് വീവർക്ക് അപേക്ഷിച്ചിരിക്കുന്നത്. ആഗോളതലത്തിൽ പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും ഇന്ത്യയിൽ വീവർക്കിന്റെ ബിസിനസ്…
പാഴ്വസ്തുക്കളിൽ നിന്ന് ലഗ്ഗേജ്, വെറും ലഗ്ഗേജുകളല്ല എമിറേറ്റ്സിന്റെ ബ്രാൻഡഡ് ലഗ്ഗേജുകൾ. സത്യമാണ്, പാഴ്വസ്തുക്കളിൽ നിന്ന് നിർമിച്ച ലഗ്ഗേജുകൾ വിപണിയിലെത്തിച്ചിരിക്കുകയാണ് എമിറേറ്റ്സ്. ബാഗ്, ലഗ്ഗേജ്, ആക്സസറീസ് എന്നിവയുടെ കളക്ഷനാണ് എമിറേറ്റ്സ് അവതരിപ്പിച്ചിരിക്കുന്നത്. വിമാനങ്ങളിൽ നിന്ന് ഉപയോഗശൂന്യമായ വസ്തുക്കളെടുത്താണ് ഇവയുടെ നിർമാണം. വിമാനം പൊളിച്ച് ബാഗ്വസ്ത്രങ്ങളും ബാഗുകളും പാഴ് വസ്തുക്കളിൽ നിന്ന്, മാറുന്ന ലോകത്ത് ഫാഷൻ കാഴ്ചപ്പാടുകളിലും മാറ്റം വന്നിട്ടുണ്ട്. ഹോളിവുഡ് മുതൽ ബോളിവുഡ് വരെ എല്ലാ ഇടങ്ങളിലും വസ്ത്രങ്ങളും മറ്റും പുനരുപയോഗിക്കുന്നത് ട്രൻഡിൽ വന്നു കഴിഞ്ഞു. പ്രശസ്ത താരങ്ങൾ പൊതുവേദിയിൽ വസ്ത്രങ്ങൾ വീണ്ടും ധരിക്കുന്നത് ഇന്നൊരു ഫാഷൻ സ്റ്റെയിറ്റ്മെന്റ് കൂടിയാണ്. ആ മാറ്റം ഉൾക്കൊണ്ടിരിക്കുകയാണ് എമിറേറ്റ്സും. സ്യൂട്ട് കേസ്, ബാക്ക്പാക്ക്, ഹാൻഡ്ബാഗ്, കാർഡ്ഹോൾഡർ, ടോയ്ലറ്ററി ബാഗ്, ബെൽറ്റ്, ഷൂ എന്നിവയെല്ലാം ഡിസൈൻ ചെയ്തിരിക്കുന്നത് വിമാനങ്ങളുടെ പാഴായ വസ്തുക്കൾ ഉപയോഗിച്ചാണ്. എമിറേറ്റ്സിന്റെ ദുബായിലെ ഫാക്റിയിലാണ് ഇവ നിർമിച്ചിരിക്കുന്നത്. എമിറേറ്റ്സിന്റെ ജീവനക്കാർ കൈ കൊണ്ട് നിർമിച്ച ബെൽറ്റും, ബാഗും അടുത്ത വർഷം എമിറേറ്റ്സിന്റെ ഔദ്യോഗിക സ്റ്റോറുകളിൽ…
ഇനി സാംസങ് ഫോണിലൂടെ ഏതു ഭാഷക്കാരോടും സ്വന്തം ഭാഷയിൽ സംസാരിക്കാം, ഏതു ഭാഷക്കാരുടെയും ഫോൺ കാളുകൾ ധൈര്യമായി അറ്റൻഡ് ചെയ്യാം. നിങ്ങൾക്കറിയാവുന്ന ഭാഷയിൽ ഓഡിയോയും, ടെക്സ്റ്റും തർജിമ ചെയ്യാൻ തയാറായി വരികയാണ് സാംസങ് സ്മാർട്ട്ഫോൺ.ഉപയോക്താക്കൾക്ക് നിരവധി AI സവിശേഷതകൾ നൽകുന്ന AI ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി സാംസങ് ഗാലക്സി. മികച്ച സ്മാർട്ട്ഫോൺ അനുഭവത്തിനായി ഫോൺ കോൾ ട്രാൻസ്ലേറ്റർ എന്ന AI സംവിധാനം “Galaxy AI” അടുത്ത വർഷം ആദ്യം അവതരിപ്പിക്കുമെന്ന് സാംസങ് വെളിപ്പെടുത്തി.”AI ലൈവ് ട്രാൻസ്ലേറ്റ് കോൾ” ടൂൾ സവിശേഷത AI ലൈവ് ട്രാൻസ്ലേറ്റ് കോൾ ഫോൺ കോളുകൾക്കിടയിൽ ഓഡിയോയുടെയും ടെക്സ്റ്റിന്റെയും തത്സമയ വിവർത്തനങ്ങൾ നൽകുമെന്ന് സാംസങ് അവകാശപ്പെടുന്നു. ഫീച്ചർ ഉപഭോക്താവിന്റെ ഡാറ്റയെയും സ്വകാര്യതയെയും സംരക്ഷിക്കുമെന്നും കമ്പനി പറയുന്നു. ഇത് സാംസങ്ങിന്റെ നേറ്റീവ് ഫോൺ ആപ്പുമായി സംയോജിപ്പിക്കും. ഏറ്റവും പുതിയ Galaxy AI ഫോണുള്ള ഉപയോക്താക്കൾക്ക് ഒരു വ്യക്തിഗത വിവർത്തകനെ നേറ്റീവ് കോൾ ഫീച്ചർ വഴി ബന്ധിപ്പിക്കുന്നതിനാൽ മൂന്നാം കക്ഷി ആപ്പുകൾ ഉപയോഗിക്കേണ്ട…
ഏറ്റവും വലിയ ഐഫോണ്‍ നിര്‍മാതാക്കളായ ഫോക്സ്കോണ്‍ (Foxconn) ബഹിരാകാശത്തേക്ക്. ഫോക്സ്കോണിന്റെ രണ്ട് പ്രോട്ടോടൈപ്പ് ലോ എര്‍ത്ത് ഓര്‍ബിറ്റ് സാറ്റ്ലൈറ്റുകള്‍ വഹിച്ചുകൊണ്ട് സ്പേസ് എക്സ് (SpaceX) റോക്കറ്റ് ഞായറാഴ്ച പറന്നുയര്‍ന്നു. കാലിഫോര്‍ണിയയിലെ വെഡന്ബര്ഗ് സ്പേസ് ഫോഴ്സ് ബെയ്സില്‍ നിന്നായിരുന്നു വിക്ഷേപണം. ബിസിനസ് വളര്‍ത്താന്‍ തായ് വാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക്സ് നിര്‍മാതാക്കളായ ഫോക്സ്കോണിന്റെ (ഹോണ്‍ ഹായ് പ്രെസിഷന്‍ ഇന്‍ഡസ്ട്രി കോ) പ്രധാന ചുവടുവെപ്പാണിത്. നിലവിലുള്ള പല ബിസിനുകളില്‍ നിന്ന് തിരിച്ചടി നേരിട്ടതാണ് ഫോക്സ്കോണിനെ പുതിയ സംരംഭങ്ങളിലേക്ക് മാറാന്‍ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. ഏതാനും വര്‍ഷങ്ങളായി ഫോക്സ്കോണിന്റെ സ്മാര്‍ട്ട് ഫോണും, ലാപ്ടോപ്പുകളും വിപണിയില്‍ മികച്ച പ്രകടനമല്ല കാഴ്ചവെക്കുന്നത്. സാറ്റ്ലൈറ്റ് വിക്ഷേപിക്കുന്നതിലൂടെ ബഹിരാകാശത്തു നിന്നുള്ള ആശയവിനിമയത്തിന് തങ്ങള്‍ സാങ്കേതികമായി തയ്യാറാണെന്ന് അറിയിക്കുകയാണ് ഫോക്സ്കോണ്‍. ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സ്പ്ലോറേഷന്‍ ടെക്നോളജീസ് കോര്‍പ്പ് 5,000 എല്‍ഇഒ സാറ്റ്ലൈറ്റുകള്‍ സ്റ്റാര്‍ ലിങ്ക് കോണ്സ്റ്റലേഷന് വേണ്ടി വിക്ഷേപിച്ചിരുന്നു. കോര്‍പ്പറേറ്റുകളും സര്‍ക്കാരുമായിരിക്കും തങ്ങളുടെ പ്രാഥമിക ഉപഭോക്താക്കളെന്ന് ഫോക്സ്കോണ്‍ പറയുന്നു. ബാക്ക്പാക്ക് വലിപ്പത്തില്‍ സാറ്റ്ലൈറ്റ്ഒരു…
ആറുമാസത്തിനുള്ളിൽ നേട്ടമുണ്ടാക്കി കൊച്ചി വാട്ടർ മെട്രോ. കൊച്ചിയിലെ വിനോദസഞ്ചാരമേഖലയ്ക്ക് ഉണർവുണ്ടാക്കാനായി തുടങ്ങിയ വാട്ടർ മെട്രോ രാജ്യത്തെ തന്നെ ആദ്യത്തെ വാട്ടർ മെട്രോ സർവീസാണ്. ഈ വർഷം ഏപ്രിൽ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കൊച്ചി വാട്ടർ മെട്രോ ഉദ്ഘാടനം ചെയ്യുന്നത്. ആരംഭിച്ച് ആറുമാസത്തിനുള്ളിൽ 10 ലക്ഷത്തോളം സഞ്ചാരികളാണ് വാട്ടർ മെട്രോ ഉപയോഗപ്പെടുത്തിയതെന്ന് കണക്കുകൾ പറയുന്നു. സഞ്ചാരികളെ ആകർഷിച്ച്വിനോദസഞ്ചാരികളെ ആകർഷിക്കാനും മറ്റു യാത്രക്കാർക്കും വേണ്ടിയാണ് കൊച്ചി വാട്ടർ മെട്രോ ആരംഭിക്കുന്നത്. നവംബർ 17 വരെ 1,113,615 പേരാണ് വാട്ടർ മെട്രോ സർവീസ് ഉപയോഗപ്പെടുത്തിയത്. കൊച്ചിയുടെ സുസ്ഥിര വികസനത്തിന് വാട്ടർ മെട്രോ സഹായകമാകുമെന്നാണ് വിലയിരുത്തുന്നത്. നിലവിൽ രണ്ട് റൂട്ടുകളിലാണ് കൊച്ചി വാട്ടർ മെട്രോ സർവീസ് നടത്തുന്നത്. അധികം വൈകാതെ കൂടുതൽ റൂട്ടുകളിൽ സർവീസ് നടത്താനും കൊച്ചി വാട്ടർ മെട്രോ ആലോചിക്കുന്നുണ്ട്. നിലവിൽ 10 ദ്വീപുകളിൽ കൊച്ചി വാട്ടർ മെട്രോ എത്തുന്നുണ്ട്. 78 ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകളാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ബാറ്ററിയിലാണ് ഇവ പ്രവർത്തിക്കുന്നത്. 15…
മധ്യ കേരളത്തിലെ മൂന്നു ജില്ലകളിലെ വ്യവസായങ്ങൾക്കും, ഉപഭോക്താക്കൾക്കും ഇനി വോൾട്ടേജ് ക്ഷാമം എന്ന ദുരിതം പരമാവധി ഇല്ലാതാകും. ഈ ലക്ഷ്യം മുൻനിർത്തിയുള്ള ആദ്യ ഗ്യാസ് ഇൻസുലേറ്റഡ് 400 കെ.വി സബ്സ്റ്റേഷൻ കോട്ടയത്ത് പ്രവർത്തനക്ഷമമായി. കേരളത്തിന്റെ ഊർജ്ജ മേഖലയ്ക്ക് കരുത്തുപകരുന്ന 152 കോടി ചെലവില്‍ കുറവിലങ്ങാട്ട് സ്ഥാപിച്ച കെ.എസ്.ഇ.ബിയുടെ സംസ്ഥാനത്തെ ആദ്യ ഗ്യാസ് ഇൻസുലേറ്റഡ് 400 കെ.വി സബ്സ്റ്റേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമര്‍പ്പിച്ചു. മറ്റു രണ്ടു സബ്സ്റ്റേഷൻ കൂടി യാഥാർഥ്യമാകുന്നതോടെ കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ വോൾടേജ് ക്ഷാമത്തിന് പരമാവധി പരിഹാരമാകുമെന്നാണ് പ്രതീക്ഷ. തുറവൂരില്‍ സബ്സ്റ്റേഷന് യാഥാര്‍ഥ്യമാകുന്നതോടെ ആലപ്പുഴയ്ക്കും പരമാവധി പ്രയോജനം ലഭിക്കും. തിരുനെല്‍വേലി-കൊച്ചി ലൈന്‍ വഴി 400 കെ.വി. അന്തര്‍സംസ്ഥാന പ്രസരണലൈന്‍ ഉപയോഗിച്ച് കൂടംകുളം ആണവനിലയത്തില്‍ നിന്ന് വൈദ്യുതി മധ്യകേരളത്തില്‍ എത്തിക്കുന്നതിനു സഹായിക്കുന്നതാണ് ഈ ഗ്യാസ് ഇൻസുലേറ്റഡ് 400 കെ.വി സബ്സ്റ്റേഷൻ. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകൾക്ക് ഇതിന്റെ ഗുണം ലഭിക്കും. 400 കെ.വി. പ്രസരണലൈനിലൂടെ വൈദ്യുതി…