Author: News Desk

“സ്വയം രാജിവച്ചാൽ 4 ലക്ഷം രൂപ എന്ന ജെഫ് ബെസോസിന്റെ പ്രഖ്യാപനം കേട്ടപ്പോൾ ആമസോൺ തന്നെ ജീവനക്കാർ ഞെട്ടി. ജെഫ് ബെസോസിന്റെ കൂടുതൽ പേരെ പിരിച്ചു വിടാനുള്ള തന്ത്രമാണെന്നു പലരും വിശ്വസിച്ചു. പക്ഷെ ‘Pay To Quit’ പദ്ധതിയുടെ യഥാർത്ഥ ലക്ഷ്യമറിഞ്ഞവർ അത്ഭുതപ്പെട്ടു. ലക്‌ഷ്യം ഒഴിവാക്കലല്ല, പിന്നെ? ആമസോണിൽ നിന്നും രാജിവെക്കുന്ന ജീവനക്കാർക്ക് വിചിത്രമെന്നു തോന്നാവുന്ന നഷ്ടപരിഹാര പദ്ധതി ‘Pay To Quit’ പദ്ധതിയുമായി എത്തിയിരിക്കുന്നത് ആമസോൺ മേധാവി ജെഫ് ബെസോസ് തന്നെയാണ്. രാജിവെക്കുന്ന ജീവനക്കാർക്ക് 4.1 ലക്ഷം രൂപ നൽകുമെന്നാണ് കമ്പനി സി.ഇ.ഒ അറിയിച്ചിരിക്കുന്നത്. ഇതാണ് ബെസോസിന്റെ ആ തന്ത്രം ജീവനക്കാരെ പ്രശ്‌നങ്ങൾ കൂടാതെ ഒഴിവാക്കാനുള്ള തന്ത്രമായാണ് ബെസോസിന്റെ ആശയത്തെ പലരും കണ്ടത്. എന്നാൽ കർത്തവ്യ ബോധവും, ജോലിയോടുള്ള അർപ്പണ മനോഭാവവും, ആത്മാർത്ഥതയും ഉള്ള ജീവനക്കാരെ കണ്ടെത്തി നിലനിർത്തുക, മടിപിടിച്ചും, മനസ്സ് മടുത്തും ജോലി ചെയ്യുന്നവർക്ക്‌ പുറത്തേക്കുള്ള വാതിൽ കാട്ടികൊടുക്കുക, അതും മാന്യമായ നഷ്ടപരിഹാരത്തിനൊപ്പം. അത് തന്നെയാണ് ജെഫ്…

Read More

ഗാലക്‌സി എസ്24 (Galaxy S24) വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി സാംസങ്ങ് (Samsung). ജനുവരിയിൽ ഐഫോണിന്റേത് പോലെ ടൈറ്റാനിയം ബോഡിയും പുതിയ ഫീച്ചറുകളുമായി സാംസങ്ങിന്റെ ഗാലക്‌സി എസ്24 വിപണിയിലെത്തും. സാംസങ്ങ് കുടുംബത്തിലും ഏറ്റവും വലുതും ബ്രൈറ്റർ ഡിസ്‌പ്ലേയും ഗാലക്‌സി എസ്24ന്റെ പ്രത്യേകതയാണ്. അവിടെയും തീരുന്നില്ല, വലിയ ബാറ്ററിയും മികച്ച എഐ ശേഷിയും കൂടി ഗാലക്‌സി എസ്24ൽ സാംസങ്ങ് ഉറപ്പ് നൽകുന്നു. ഗാലക്‌സി എസ്23 അൾട്രയെയും വരാനിരിക്കുന്ന് ഗാലക്‌സി എസ്24നെയും താരതമ്യപ്പെടുത്തി ഇപ്പോഴേ ചർച്ചകൾ പുരോഗമിക്കുകയാണ്.പുതുവർഷം പിറക്കുമ്പോൾ തന്നെ പുതിയ ഫോണുകളും വിപണിയിലെത്തിക്കാനാണ് സാംസങ്ങ് അടക്കമുള്ള സ്മാർട്ട് ഫോൺ നിർമാതാക്കൾ ലക്ഷ്യമിടുന്നത്.ഐഫോൺ പോലെ, ബ്രൈറ്റർ ഡിസ്പ്ലേയുംഗാലക്‌സി എസ്24, ഗാലക്‌സി എസ്24 പ്ലസ്, ഗാലക്‌സി എസ്24 അൾട്ര ഉൾപ്പെടുന്ന ഗാലക്‌സി എസ്24 സീരിസ് ജനുവരി 17 സാൻഫ്രാൻസിസ്‌കോയിൽ സാംസങ് അവതരിപ്പിക്കും. പ്രഖ്യാപിച്ചതിലും നേരത്തെയാണ് സാംസങ്ങ് ഗാലക്‌സി എസ്24 സീരിസിനെ അവതരിപ്പിക്കുന്നത്. ഇതിനായി സാംസങ്ങിന്റെ പങ്കാളിത്ത കമ്പനികൾ ഗാലക്‌സി എസ്24, ഗാലക്‌സി എസ്24 പ്ലസ്, ഗാലക്‌സി എസ്24 അൾട്ര…

Read More

ലോകത്തിലെ ഒന്നാം കിട സാമ്പത്തിക ശക്തിയാകുക എളുപ്പമല്ല. പുതിയ വീക്ഷണവും കാഴ്ചപ്പാടുകളുമായി മുന്നോട്ട് കുതിക്കുകയാണ് യുഎഇ. ലോകത്തിലെ മികച്ച സമ്പദ്ഘടനയായി മാറാൻ പുതിയ പദ്ധതികൾ അവതരിപ്പിക്കുകയാണ് യുഎഇ. മറ്റു ലോക രാജ്യങ്ങൾക്കും പാഠമാക്കാൻ പറ്റുന്നതാണ് യുഎഇയുടെ ഈ തത്വങ്ങൾ. ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് രാജ്യത്തിന്റെ സമ്പദ്ഘടനയുടെ വികാസം ലക്ഷ്യംവെച്ച് പത്തിന പദ്ധതി തയ്യാറാക്കിയത്. യുഎഇയുടെ സാമ്പത്തിക തത്ത്വങ്ങൾ എന്ന പേരിലാണ് പദ്ധതി അറിയപ്പെടുക. ഫ്രീമാർക്കറ്റ് ഇക്കോണമി അന്താരാഷ്ട്ര വ്യാപാരം രാജ്യത്തിലേക്ക് ആകർഷിക്കുകയാണ് രാജ്യത്തിന്റെ സമ്പദ്ഘടന വിപുലപ്പെടുത്താൻ യുഎഇ പ്രഥമ പരിഗണന നൽകുന്നത്. വലിയ നിയന്ത്രണങ്ങളോ നിബന്ധനകളോ ഇല്ലാതെ അന്താരാഷ്ട്ര വിപണിക്ക് മുന്നിൽ യുഎഇ വാതിൽ തുറക്കുന്നു. രാജ്യത്തിലേക്കുള്ള നിക്ഷേപം വർധിപ്പിക്കുന്നതിന് തങ്ങളാൽ പറ്റുന്ന വിധത്തിലെല്ലാം ശ്രമിക്കാനാണ് യുഎഇയുടെ തീരുമാനം. മറ്റു ലോക രാജ്യങ്ങളുമായി സാമ്പത്തിക ബന്ധം വർധിപ്പിക്കാനാണ് യുഎഇ ശ്രമിക്കുന്നത്. പ്രഗൽഭർക്ക് വാതിൽ തുറന്ന് ലോകത്തെ മിടുക്കരെയെല്ലാം…

Read More

സംരംഭങ്ങൾക്ക് കൂടുതൽ പ്രവർത്തന പിന്തുണയുമായി കേരള സർക്കാർ. 50 കോടി രൂപ വരെ നിക്ഷേപം നടത്തി ആരംഭിക്കുന്ന സംരംഭങ്ങൾക്ക് തടസമില്ലാതെ പ്രവർത്തിക്കാൻ കെ സ്വിഫ്റ്റ് വഴി താൽക്കാലിക കെട്ടിട നമ്പർ അനുവദിക്കും. ഇതിനുള്ള ചട്ടം ഭേദഗതി ചെയ്ത് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. 2020 ലെ കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങളും ഇതര വ്യവസായസ്ഥാപനങ്ങളും സുഗമമാക്കൽ ചട്ടങ്ങളിലാണ് ഭേദഗതി വരുത്തിയത്. കെ സ്വിഫ്റ്റ് മുഖേന വ്യവസായ സംരംഭത്തിനുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന കൈപ്പറ്റ് സാക്ഷ്യപത്രത്തിൽ രേഖപ്പെടുത്തിയ നമ്പർ താൽക്കാലിക കെട്ടിട നമ്പറായി പരിഗണിക്കുമെന്നതാണ്‌ ചട്ട ഭേദഗതി. കെ.സ്വിഫ്റ്റ് അക്നോളജ്മെന്റുള്ള സംരംഭങ്ങൾക്ക് മൂന്നുവർഷം വരെ മറ്റൊരു അനുമതിയുമില്ലാതെ പ്രവർത്തിക്കാമെന്ന് നേരത്തെ തന്നെ വ്യവസ്ഥയുണ്ട്. മൂന്ന് വർഷം കഴിഞ്ഞ് ആറുമാസത്തിനുള്ളിൽ ആവശ്യമുള്ള അനുമതികൾ നേടിയാൽ മതി. എന്നാൽ വായ്പ നേടുന്നതിനുൾപ്പെടെ കെട്ടിടനമ്പർ ആവശ്യമായതിനാൽ കെ സ്വഫ്റ്റ് മുഖേന താൽക്കാലിക കെട്ടിട നമ്പർ അനുവദിക്കാനാണ് ചട്ട ഭേദഗതിയിലൂടെ വ്യവസ്ഥ ചെയ്യുന്നത്. കാലഹരണപ്പെട്ട വ്യവസായ നിയമങ്ങൾ…

Read More

കേരളത്തിന്റെ സ്വന്തം ബിസ്‌കറ്റ് ബ്രാൻഡായ ക്രേസ് ബിസ്‌കറ്റ്സിന്റെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ.38 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് കമ്പനി ബ്രാൻഡ് അംബാസഡറെ നിയമിക്കുന്നത്. ബ്രാൻഡ് അംബാസഡർ ആകാനുള്ള ധാരണാപത്രത്തിൽ മോഹൻലാൽ ഒപ്പുവെച്ചു. ചടങ്ങിൽ കമ്പനി ചെയർമാൻ അബ്ദുൾ അസീസ് ചൊവ്വഞ്ചേരി, ഡയറക്ടർ അലി സിയാൻ, ബ്രാൻഡ് സ്ട്രാറ്റജിസ്റ്റ് ശ്രീകുമാർ വിഎ എന്നിവർ പങ്കെടുത്തു. ലോക വിപണിയിലേക്ക്രാജ്യത്തെ മികച്ച ബിസ്‌കറ്റ് ബ്രാൻഡായിരുന്ന ക്രേസിനെ ആസ്‌കോ ഗ്ലോബൽ ഏറ്റെടുത്തിരുന്നു. കേരളത്തിൽ വ്യവസായ നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സർക്കാരിന്റെ മീറ്റ് ദ് ഇൻവെസ്റ്റർ പരിപാടിയിലാണ് ആസ്‌കോ ഗ്ലോബൽ ക്രേസിനെ ഏറ്റെടുക്കുന്നത്. ആസ്‌കോ ഗ്ലോബൽ ഏറ്റെടുത്തതിന് ശേഷം 2022 ഡിസംബറിൽ ക്രേസ് ബിസ്‌കറ്റ് സംസ്ഥാനത്ത് നിർമാണവും വിപണനവും തുടങ്ങി. ആസ്‌കോ ഗ്ലോബൽ ഏറ്റെടുത്തതിന് ശേഷം അന്താരാഷ്ട്ര വിപണിയിലേക്ക് ചുവടുവെക്കാനുള്ള തയ്യാറെടുപ്പിലാണ് ക്രേസ്. ക്രേസ് ബിസ്‌കറ്റ്സിനൊപ്പം ഇന്ത്യയുടെ രുചിവകഭേദങ്ങൾ ലോകത്തിന് പരിചയപ്പെടുത്തുന്നതിൽ സന്തോഷമുണ്ടെന്ന് മോഹൻലാൽ പറഞ്ഞു. നാടിന്റെ രുചികോഴിക്കോട് കിനാലൂരിൽ 1 ലക്ഷം ചതുരശ്രയടിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഫുഡ് ആൻഡ്…

Read More

വീവർക്ക് (WeWork) എന്നാൽ ഫ്ലക്‌സിബിൾ വർക്ക് സ്‌പേസ് എന്നു കൂടിയായിരുന്നു അർഥം. ലോകത്തിലെ മൂല്യവത്തായ സ്റ്റാർട്ടപ്പുകളിലൊന്ന്, ഓഫീസ്-ഷെയറിംഗിനെ സങ്കല്പത്തിൽ നിന്ന് യാഥാർഥ്യത്തിലേക്കെത്തിച്ച അമേരിക്കൻ സ്റ്റാർട്ടപ്പ്. 2019ൽ 47 ബില്യൺ ഡോളർ മൂല്യവുമായി സ്റ്റാർട്ടപ്പ് ലോകം ആഘോഷിച്ച വീവർക്കിന് പക്ഷേ, വഴിയിലെവിടയോ പിഴച്ചു. ആ പിഴവിന് അവർ കൊടുക്കേണ്ടി വന്ന വില കനപ്പെട്ടതായിരുന്നു. കമ്പനി നേരിട്ട സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പാപ്പരത്ത ഹർജി ഫയൽ ചെയ്തിരിക്കുകയാണ് വീവർക്ക്. ലോകത്തിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പുകളിലൊന്ന് എന്ന പദവിയിൽ നിന്ന് വെറും നാല് വർഷം കൊണ്ട് എങ്ങനെയാണ് വീവർക്ക് പാപ്പരായത്? വിജയത്തിന്റെ പടവുകൾ ചവിട്ടി അവർ എത്തിച്ചേർന്നത് കടത്തിന്റെയും നഷ്ടങ്ങളുടെയും കൂമ്പാരത്തിലേക്കായിരുന്നോ? മറ്റു സ്റ്റാർട്ടപ്പുകൾക്ക് വീവർക്ക് വിജയവും പരാജയവും ചേർന്ന ഒരു പാഠം കൂടിയാണ്? പാപ്പരത്തത്തിന് കൊടുക്കാനുള്ള തീരുമാനം ഏറ്റവും നിരാശജനകമെന്നാണ് വീവർക്കിന്റെ കോഫൗണ്ടർ ആദം ന്യൂമാൻ പറഞ്ഞത്. അതും ഓഫീസ് മാർക്കറ്റ് പോലൊരു ആശയത്തിന് ഏറ്റവും കൂടുതൽ പ്രചാരം ലഭിക്കുന്ന ഇക്കാലത്ത്. റിയൽ എസ്റ്റേറ്റിലെ…

Read More

ലോകത്തെ മിടുക്കന്മാരും മിടുക്കികളും പോകാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് സ്വിറ്റ്‌സര്‍ലന്‍ഡ്. ഒരു ദശകത്തോളമായി മിടുക്കികളെയും മിടുക്കന്മാരെയും ആകര്‍ഷിക്കുന്ന രാജ്യങ്ങളില്‍ പ്രഥമ സ്ഥാനം നിലനിര്‍ത്താന്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് സാധിച്ചിട്ടുണ്ട്. ബിസിനസ് സ്‌കൂള്‍ ഇന്‍സീഡ് (Insead) പുറത്തുവിട്ട ഗ്ലോബല്‍ ടാലന്റ് കോംമ്പറ്ററ്റീവ്‌നെസ് ഇന്‍ഡെക്‌സില്‍ ആദ്യ ഏഴു സ്ഥാനവും യൂറോപ്യന്‍ രാജ്യങ്ങളാണ് കരസ്ഥമാക്കിയത്. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പുറമേ യുഎസും സിംഗപ്പൂരും മാത്രമാണ് ആദ്യ പത്തില്‍ ഇടം പിടിച്ചത്. സാമൂഹിക സുരക്ഷ, പ്രകൃതി ഭംഗി എന്നിവയാണ് സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് ആളുകളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. മെച്ചപ്പെട്ട ജീവിതം നിലവാരവും, സുസ്ഥിരതയും ടാലന്റ് ഹബ്ബാകാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങള്‍ ഉറപ്പാക്കണമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.ഏറ്റവും പിന്നില്‍ ഇന്ത്യഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യ പക്ഷേ, പട്ടികയില്‍ ഏറ്റവും പിന്നിലാണ്. 103ാമതാണ് പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം. തൊഴില്‍ നൈപുണ്യവും മറ്റുമുള്ളവരെ ആകര്‍ഷിക്കുന്ന കാര്യത്തില്‍ ഇന്ത്യയടങ്ങുന്ന ബ്രിക്‌സ് രാജ്യങ്ങളുടെ മുഴുവന്‍ മാര്‍ക്കും കൂട്ടിയാല്‍ വെറും 40 പോയിന്റ് മാത്രമാണ് ലഭിക്കുന്നത്. 2020ല്‍ ബ്രിക്‌സ് രാജ്യങ്ങളില്‍ തൊഴില്‍…

Read More

ഇന്ത്യയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ യാത്ര ചെയ്യാൻ കുറഞ്ഞ ബജറ്റിൽ അവസരമൊരുക്കുകയാണ് ഇന്ത്യൻ റെയിൽവേ. വെറും 27000 താഴെ രൂപയില്‍ താഴെ വരുന്ന അടിസ്ഥാന ചെലവില്‍ തിരുവനന്തപുരത്ത് നിന്ന് കശ്മീര്‍ വരെ പോകുന്ന ഒരു യാത്രയാണ് ഭാരത് ഗൗരവ് പദ്ധതിയുടെ ഭാഗമായി റെയിൽവേ ആസൂത്രണം ചെയുന്നത്. തെക്ക് മുതല്‍ വടക്ക് വരെയുള്ള കാഴ്ചകള്‍ ട്രെയിനില്‍ സഞ്ചരിച്ച്‌ കണ്ടു ഇന്ത്യയെ അറിയാനാഗ്രഹിക്കുന്നവര്‍ക്കായി 13 ദിവസത്തെ ഭാരത് ഗൗരവ് പാക്കേജ് ഒരുക്കിയിരിക്കുകയാണ് റയിൽവെയുടെ ടൂർ വിഭാഗമായ ഐ.ആര്‍.സി.ടി.സി. രാജ്യത്തിനകത്തും പുറത്തുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ റെയില്‍വേ 2021-ല്‍ ആരംഭിച്ച പദ്ധതിയാണ് ഭാരത് ഗൗരവ്. ‘നോര്‍ത്ത് വെസ്റ്റേണ്‍ ഡിലൈറ്റ് വിത്ത് വൈഷ്ണോദേവി’ എന്നാണ് കൊച്ചു വേളിയിൽ നിന്നും ആരംഭിക്കുന്ന ഈ തെക്കു വടക്കു യാത്രാ പാക്കേജിന്റെ പേര്. 12 രാത്രികളും 13 പകലുകളും നീളുന്ന യാത്ര നവംബര്‍ 19ന് ആരംഭിക്കും. ഡിസംബര്‍ ഒന്നിനാകും മടങ്ങിയെത്തുക. മൊത്തം 754 സീറ്റുകളാണ് ട്രെയിനില്‍…

Read More

നിർമിത ബുദ്ധി അതിവേഗം ലോകം കീഴടക്കുമെന്ന് ലണ്ടനിൽ ചേർന്ന നിർമിത ബുദ്ധി ഉച്ചകോടിയിൽ ലോക നേതാക്കൾ പറയുകയുണ്ടായി. അന്ന് ഒരു സൂചന കൂടി നൽകിയിരുന്നു, നിർമിത ബുദ്ധി മനുഷ്യവംശത്തിന് മഹാദുരന്തം സൃഷ്ടിക്കുമെന്ന്. ശരിയാംവണ്ണം നിയന്ത്രിച്ചില്ലെങ്കിൽ നിർമിത ബുദ്ധി എത്രത്തോളം ആപത്താണെന്നതിന് തെളിവുകൾ നിരവധിയാണ്. അതിലൊന്നാണ് നടി രശ്മികാ മന്ദാനയുടെ ഡീപ്‌ഫെയ്ക്ക് വീഡിയോ. കഴിഞ്ഞ ദിവസമാണ് നടി രശ്മിക മന്ദാനയുടെ ഡീപ്‌ഫെയ്ക്ക് വീഡിയോ പ്രചരിച്ചത്. അമിതാഭ് ബച്ചൻ, മൃണാൾ താക്കൂർ, നാഗ ചൈതന്യ തുടങ്ങി നിരവധി പേർ രശ്മികയ്ക്ക് പിന്തുണ നൽകിയും ഡീപ്‌ഫെയ്ക്കിനെതിരേ നിയമനടപടി ആവശ്യപ്പെട്ടും രംഗത്തെത്തിയിരുന്നു. ഡീപ്‌ഫെയ്ക്ക് വീഡിയോ തന്നെ ഞെട്ടിച്ചതായി നടി രശ്മിക മന്ദാന പറഞ്ഞു. താൻ സ്‌കൂളിലോ കോളജിലോ പഠിക്കുമ്പോയിരുന്നു ഇത്തരം വീഡിയോ പ്രചരിക്കുന്നതെങ്കിൽ അവസ്ഥ കൂടുതൽ ഭീകരമാകുമായിരുന്നെന്ന് നടി പറഞ്ഞു. സാങ്കേതിക വിദ്യയുടെ ദുരുപയോഗത്തിന് താൻ മാത്രമല്ല, ലോകത്ത് ഓരോരുത്തരും ഇരയാകുകയാണെന്ന് ആശങ്കയും രശ്മിക പങ്കുവെച്ചു. രശ്മികയ്ക്ക് പിന്നാലെ ബോളിവുഡ് നടി കത്രീന കൈഫും ഡീപ്‌ഫെയ്ക്കിന് ഇരയായി.…

Read More

ഇന്ത്യന്‍ യുവത ആഴ്ചയില്‍ 70 മണിക്കൂര്‍ പണിയെടുക്കണമെന്ന ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ പ്രസ്താവന നിരവധി ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. ഇന്ത്യക്കാര്‍ ശരിക്കും പണിയെടുക്കുന്നില്ലേ? അധ്വാനിക്കാന്‍ ഇത്ര മടിയുള്ളവരാണോ ഇവിടത്തെ ചെറുപ്പക്കാര്‍ തുടങ്ങി പല സംശയങ്ങളും ആളുകള്‍ ഉന്നയിച്ചു. ശരിക്കും ഇന്ത്യക്കാര്‍ മടി പിടിച്ചിരിക്കുകയാണോ? സംഗതിയുടെ കിടപ്പു വശം പക്ഷേ, അങ്ങനെയല്ല. ശരിക്കും ലോകത്തെ കഠിനാധ്വാനികളുടെ കൂട്ടത്തിലാണ് ഇന്ത്യക്കാര്‍. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ കണക്ക് അനുസരിച്ച് ആഴ്ചയില്‍ ശരാശരി 47.7 മണിക്കൂറാണ് ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നത്. ഇന്ത്യയിലെ ഓരോ വ്യക്തിയും ആഴ്ചയില്‍ 48 മണിക്കൂറിന്റെ അടുത്ത് ജോലി ചെയ്യുന്നുണ്ടെന്ന് സാരം. ലോകത്ത് ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഇന്ത്യ. ചൈന (46.1), വിയറ്റ്‌നാമം (41.5), മലേഷ്യ (43.2), ഫിലിപ്പീന്‍ (39.2), ജപ്പാന്‍ (36.6), അമേരിക്ക (36.4) എന്നീ രാജ്യങ്ങളിലുള്ളവരെക്കാള്‍ അധിക സമയം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ഇന്ത്യയെക്കാള്‍ കൂടുതല്‍ ജോലി സമയമുള്ള രാജ്യങ്ങള്‍ ഖത്തര്‍, കോംഗോ, ലെസോത്തോ,…

Read More