Author: News Desk
കൊച്ചി സാഗരിക അന്താരാഷ്ട്ര ക്രൂസ് ടെർമിനലിൽ നവംബർ 18ന് സെലിബ്രറ്റി എഡ്ജ് (Celebrity Edge) എത്തിച്ചേരും, കേരളത്തിൽ ക്രൂസ് സീസണിന്റെ വരവറിയിച്ചുകൊണ്ട്. പിന്നാലെ 21 വിദേശ ആഡംബര കപ്പലുകൾ കൂടി തീരത്ത് അണയും. കേരള ടൂറിസത്തിന് ഉണർവേകാൻ പോകുന്ന ക്രൂസ് കപ്പലുകളെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ടൂറിസം വകുപ്പും. ആദ്യമെത്തുക സെലിബ്രറ്റി എഡ്ജ് 3,000 സഞ്ചാരികളെ വഹിക്കാൻ ശേഷിയുള്ള എഡ്ജ്-ക്ലാസ് പാസഞ്ചർ ഷിപ്പായ സെലിബ്രറ്റി എഡ്ജ് ആഡംബര കപ്പലാണ്. എല്ലാ സൗകര്യങ്ങളുമൊരുക്കിയാണ് കൊച്ചി തുറമുഖം സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. 29 റസ്റ്ററന്റുകളും, നീന്തൽകുളവും സ്പായും ഫിറ്റ്‌നെസ് കേന്ദ്രവും കപ്പലിലുണ്ട്. ദുബായിൽ നിന്ന് പ്രയാണം തുടങ്ങുന്ന സെലിബ്രറ്റി എഡ്ജിന്റെ സഞ്ചാരപാത മുംബൈ-കൊച്ചി-കൊളംബോ എന്നിങ്ങനെയാണ്. അത്യാഡംബര കപ്പലായ അസമാറാ ജേർണിയും (Azamara Journey) ഇത്തവണ കൊച്ചി തീരത്ത് എത്തുന്നുണ്ട്. കൊളംബോയിലേക്ക് പോകുന്ന വഴിക്കാണ് അസമാറാ കൊച്ചിയിൽ നിർത്തുക. നടപ്പു സാമ്പത്തിക വർഷം 21 അന്താരാഷ്ട്ര കപ്പലുകളെങ്കിലും കേരളത്തിന്റെ തീരങ്ങളിൽ അണയുമെന്നാണ് കണക്കാക്കുന്നത്. വിദേശ കപ്പലുകളെ കൂടാതെ…
ഭക്ഷ്യമേളയായ വേള്‍ഡ് ഫുഡ് ഇന്ത്യ 2023 ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഒരുലക്ഷം സ്വയംസഹായ സംഘങ്ങള്‍ക്ക് 380 കോടി രൂപയുടെ സഹായധനവും ചടങ്ങില്‍ പ്രധാനമന്ത്രി വിതരണം ചെയ്തു. വേള്‍ഡ് ഫുഡ് ഇന്ത്യയുടെ രണ്ടാമത്തെ പതിപ്പാണ് സംഘടിപ്പിച്ചത്. കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രി പശുപതി കുമാര്‍ പരസ് സമ്മേളനത്തില്‍ പങ്കെടുത്തു. ഭക്ഷണം പാഴാക്കുന്നതും വിളവെടുപ്പിന്റെ നഷ്ടം കുറയ്ക്കുന്നതിനും കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഇന്ത്യയുടെ ഭക്ഷണ വൈവിധ്യത്തിന് സാധിക്കും. ഭക്ഷണനിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ നടത്തുന്നതിന് ഇന്ത്യയിലെ സ്ത്രീകള്‍ക്ക് സ്വാഭാവികമായ ശേഷിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷണ കലവറയായി ഇന്ത്യമെച്ചപ്പെട്ട പാക്കേജിംഗിലൂടെയും ഗുണമേന്മയിലൂടെയും ഉത്പാദനത്തിന് മെച്ചപ്പെട്ട വില ഉറപ്പിക്കാനാണ് സര്‍ക്കാര്‍ സഹായം നല്‍കുന്നത്. അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് നേട്ടമുണ്ടാക്കാന്‍ ഇന്ത്യയുടെ ഭക്ഷണവൈവിധ്യം സഹായിക്കും. ഇന്ത്യയെ ലോകത്തിന്റെ ഭക്ഷണ കലവറയായി അവതരിപ്പിക്കുകയാണ് ഇത്തവണത്തെ ‘വേള്‍ഡ് ഫുഡ് ഇന്ത്യ’. അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷവും ആഘോഷിക്കും. കര്‍ഷകര്‍, എന്‍ട്രപ്രണര്‍മാര്‍, വ്യവസായികള്‍ തുടങ്ങിയവര്‍ക്ക്…
ഷെയ്ക്ക് മുഹമ്മദ് പറഞ്ഞ കഥപത്ത് നാൽപ്പത് വർഷം മുമ്പാണ്, അന്ന് ഞാൻ മുപ്പത് -മുപ്പത്തഞ്ച് വയസ്സ് മാത്രം പ്രായമുള്ള ചെറുപ്പക്കാരനാണ്. ഒരു കഥ പറഞ്ഞ് തുടങ്ങുകയാണ് സാക്ഷാൽ Sheikh Mohammed bin Rashid Al Maktoum, ദുബായ് ഭരണാധികാരി. ഗൾഫ് കോർപ്പറേഷൻ കൗൺസിലിന്റെ മീറ്റിംഗ് നടക്കുന്ന ഒരു ദിവസം, അദ്ദേഹം അതിൽ പങ്കെടുക്കുന്നുണ്ട്. GCC മീറ്റിംഗിലെ ഏറ്റവും ചെറുപ്പക്കാരനായ അംഗമായിരുന്നു Sheikh Mohammed bin Rashid Al Maktoum. ഗൾഫ് മേഖലയിലെ രാഷ്ട്രീയ പ്രതിസന്ധികൾ, എണ്ണ എന്ന സ്രോതസ്സും അതിന് വരാൻ പോകുന്ന വെല്ലവിളികളുമെല്ലാം മുതിർന്ന മന്ത്രിമാർ ഗൗരവത്തിൽ സംസാരിക്കുന്നു. ബോറടിപ്പിക്കുന്ന ചർച്ച. പുതിയ കാര്യങ്ങൾ എന്തെങ്കിലും ചെയ്താൽ മാത്രമേ ഭാവി വെല്ലുവിളികളെ നേരിടാനാകൂ.. അതിനിടെ അദ്ദേഹം ഒരു ആശയം അവരുടെ മുന്നിൽ അവതരിപ്പിച്ചു. എമിറേറ്റ്സും ഗൾഫ് ആകെതന്നെയും നമുക്ക് എന്ത് കൊണ്ട് ഒരു ടൂറിസം ഡെസ്റ്റിനേഷൻ ആക്കിക്കൂടാ? ദുബായ് അത് തുടങ്ങിവെക്കട്ടെ! മറ്റ് മന്ത്രിമാരുടെ അഭിപ്രായം കേൾക്കാൻ ഞാൻ കാതോർത്തു.…
ഇന്ത്യയില്‍ 5000 കോടി ഡോളറിന്റെ നിക്ഷേപത്തിന് യുഎഇ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. യുഎഇയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളായ ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്താനാണ് ശ്രമം. എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നതെന്നാണ് വിവരം. ബന്ധം മെച്ചപ്പെടുത്തിപ്രധാനന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്ദുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരിക്കും സുപ്രധാന തീരുമാനങ്ങളുണ്ടാകുക. ജൂലായിലാണ് കൂടിക്കാഴ്ച. ഇന്ത്യയിലെ നിക്ഷേപ താത്പര്യം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അടുത്ത വര്‍ഷം പ്രഖ്യാപിക്കും. എണ്ണ ഇതര വ്യാപാരബന്ധം വര്‍ധിപ്പിക്കുന്നതിന് 100 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ യുഎഇ ശ്രമിക്കുന്നുണ്ട്. 2014ല്‍ ഭരണമേറ്റതിന് ശേഷം 5 തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. ഇത് ഗള്‍ഫ് രാജ്യങ്ങളുമായി ഉഭയകക്ഷിബന്ധം വളര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്. നരേന്ദ്ര മോദിക്ക് മുമ്പ് യുഎഇ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്. അടിസ്ഥാന സൗകര്യത്തിലുംതുറമുഖം, ഹൈവേ, വൈദ്യുതി എന്നിവയില്‍ ഉള്‍പ്പടെ യുഎഇ നിക്ഷേപം…
For More Details please visit https://iamnowai.com/
അത്ര ശോഭനമല്ലാത്ത കണക്കുകളാണ് രാജ്യത്തെ ഉല്പാദന, നിർമാണ മേഖലകളിൽ നിന്നും രണ്ടാം സാമ്പത്തിക പാദത്തിൽ ഉയരുന്നത്. ഇന്ത്യയുടെ എട്ട് പ്രധാന അടിസ്ഥാന വ്യവസായ മേഖലകൾ സെപ്റ്റംബറിൽ രേഖപ്പെടുത്തിയത് 8.1 ശതമാനം വളർച്ച മാത്രം. കഴിഞ്ഞ മാസം ഓഗസ്റ്റിലെ ഉയർന്ന നിരക്കായ 12.1 ശതമാനത്തേക്കാൾ കുറവാണിത്.ഒക്ടോബറിലും അതേ സ്ഥിതി തുടരുന്നു എന്നാണ് റിപോർട്ടുകൾ. കാര്യങ്ങൾ ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. ഇന്ത്യയുടെ ഉല്പാദന മേഖലയിലെ ഉത്പന്ന നിർമ്മാണ പ്രവർത്തനങ്ങൾ എട്ട് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 55.5 എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. ഒരു മാസം മുമ്പ് S & P ഗ്ലോബൽ പർച്ചേസിംഗ് മാനേജേഴ്‌സ് ഇൻഡക്‌സ് (പിഎംഐ) 57.5 ആയിരുന്നു. ഇന്ത്യയുടെ എട്ട് പ്രധാന മേഖലകൾ സെപ്തംബറിൽ 8.1 ശതമാനം വളർച്ച കൈവരിച്ചതായി കണക്കുകൾ വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഒക്ടോബറിലെ മാനുഫാക്ചറിംഗ് പിഎംഐയിലെ ഇടിവ് നാല് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന വളർച്ച രേഖപ്പെടുത്തിയിരിക്കുന്നത് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയുടെ IIP വളർച്ച, ഓഗസ്റ്റിൽ 14…
ഇന്ധന വില കുറച്ചു എന്ന പ്രഖ്യാപനവുമായി UAE ഭരണകൂടം. നവംബർ ഒന്ന് മുതൽ പെട്രോൾ ഡീസൽ വില ലിറ്ററിന് 41 ഫിൽസ് വീതം കുറച്ചിരിക്കുകയാണ്. യുഎഇ ഫ്യൂവൽസ് കമ്മിറ്റിയുടേതാണ് തീരുമാനം. നാല് മാസത്തെ തുടർച്ചയായ വില വർദ്ധനവിന് ശേഷമാണ് വിലകുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ മലയാളികൾ അടക്കം പ്രവാസികൾക്കും മാസത്തിൽ ഇന്ധന ചിലവിൽ 150 മുതൽ 200 ദിർഹം വരെ മിച്ചം പിടിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. സാധാരണക്കാർക്ക് ഇത് വലിയ ആശ്വാസമാണെന്ന വിലയിരുത്തലിലാണ് പ്രവാസ സമൂഹം. ദുബായിൽ വിവിധയിനം ഇന്ധനങ്ങളാണ് ലഭിക്കുന്നത്. ഇവയിൽ സൂപ്പർ വേരിയന്റ് 98ന്റെ വില 11.9 ശതമാനം കുറഞ്ഞ് ലിറ്ററിന് 3.03 ദിർഹത്തിൽ എത്തി. സ്‌പെഷ്യൽ 95ന്റെ വില 12.3 ശതമാനം കുറഞ്ഞ് ലിറ്ററിന് 2.92 ദിർഹം, ഇ പ്ളസ് വില 12.57 ശതമാനം കുറഞ്ഞ് ലിറ്ററിന് 2.85 ദിർഹം എന്നിങ്ങനെയുമാണ് ലഭിക്കുക. ഡീസൽ വില 15 ഫിൽസ് കുറഞ്ഞ് ലിറ്ററിന് 3.42 ദിർഹമാണ് വില. 2015 ഓഗസ്റ്റിൽ…
വര്‍ഷം 2006… അണുകുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള കുഞ്ഞന്‍ കാറുകള്‍ അഥവാ നാനോ കാറുകൾ! ടാറ്റ കണ്ട ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്ന്. നാനോ കാറുകള്‍ നിര്‍മിക്കാന്‍ ടാറ്റ പശ്ചിമ ബംഗാളിലെ സിംഗൂരിലേക്ക് പോയി. ടാറ്റയ്ക്ക് കാര്‍ നിര്‍മിക്കാന്‍ പശ്ചിമ ബംഗാളിലെ ഇടത് മുന്നണി സര്‍ക്കാര്‍ 1,000 ഏക്കറോളം ഭൂമിയാണ് അനുവദിച്ചത്. കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ കൃഷി ഭൂമി തട്ടിയെടുക്കുകയാണെന്ന് ആരോപിച്ച് മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ടാറ്റയ്ക്കും സര്‍ക്കാരിനുമെതിരേ തുറന്ന യുദ്ധം പ്രഖ്യാപിച്ചു. പതിറ്റാണ്ടുകളാണ് സിംഗൂരില്‍ ടാറ്റയും മമതയും എതിര്‍ചേരിയില്‍ നിന്നത്. ഇരുപക്ഷത്തും നഷ്ടമുണ്ടായി. ആ യുദ്ധം കഴിഞ്ഞ ദിവസത്തെ ആര്‍ബിട്രേഷണല്‍ ട്രിബ്യൂണലിന്റെ വിധിയോടെയാണ് അവസാനിച്ചത്. 765.78 കോടി രൂപയാണ് മമത സര്‍ക്കാര്‍ ടാറ്റയ്ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത്. സിംഗൂരിലേക്ക് ടാറ്റജോലിയും വ്യവസായവത്കരണവും! 2006ല്‍ പശ്ചിമബംഗാളില്‍ ഇടതുമുന്നണിക്ക് ഭരണം നേടികൊടുത്തത് ഈ രണ്ടു തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായിരുന്നു. ആ വര്‍ഷം മേയില്‍ അന്നത്തെ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ നാനോ കാര്‍ നിര്‍മാണശാല പണിയാന്‍ ടാറ്റയ്ക്ക്…
ഇന്ത്യയില്‍ ഐഫോണ്‍ (iPhone) നിര്‍മാണം അടുത്ത വര്‍ഷത്തോടെ ആരംഭിക്കും. ഇന്ത്യയിലെ ആപ്പിളിന്റെ (Apple) കോണ്‍ട്രാക്ട് മാനുഫാക്ചര്‍മാര്‍ വഴി അടുത്ത വര്‍ഷം പകുതിയോടെ ഐ ഫോണ്‍ നിര്‍മാണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഐഫോൺ 17 ആയിരിക്കും ഇന്ത്യയിൽ നിർമിക്കുക. ചൈനയ്ക്ക് പുറത്ത് ആദ്യമായിട്ടാണ് ആപ്പിള്‍ ഐഫോണ്‍ നിര്‍മാണം തുടങ്ങുന്നതെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു. ഐഫോണ്‍ നിര്‍മിക്കാന്‍ ടാറ്റയുംകഴിഞ്ഞ ദിവസമാണ് ടാറ്റ ഗ്രൂപ്പ് ആപ്പിളിന്റെ കോണ്‍ട്രാക്ട് മാനുഫാക്ചറായത്. ഇന്ത്യയിലെ ആപ്പിളിന്റെ വിതരണക്കാരായ വിസ്‌ട്രോണിന്റെ (Wistron) കര്‍ണാടകയിലെ കമ്പനി വാങ്ങിയാണ് ടാറ്റ ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മിക്കാന്‍ പോകുന്നത്. ഫോക്‌സ്‌കോണ്‍ (Foxconn), പെഗാട്രോണ്‍ (Pegatron) എന്നിവരും ആപ്പിളിന്റെ വിതരണക്കാരാണ്. ടാറ്റയടക്കമുള്ള വിതരണക്കാര്‍ അടുത്ത വര്‍ഷം തുടക്കത്തില്‍ തന്നെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് വിവരം. ഐഫോണിന്റെ അസംബ്ലർമാരായിരിക്കും ടാറ്റ. ഇന്ത്യയിൽ സ്ഥാനമുറപ്പിക്കാൻചൈനയില്‍ ഫോക്‌സ് കോണിന്റെ രണ്ട് ഫാക്ടറികളിലെ ഐഫോണ്‍ നിര്‍മാണം കുറച്ചു കൊണ്ടുവരാന്‍ ആപ്പിള്‍ ഉദ്ദേശിക്കുന്നുണ്ട്. ഫോക്‌സ്‌കോണിന്റെ ഷെങ്ഷൂവിലെ ഫാക്ടറിയിലെ നിര്‍മാണം 35-45%, തായ് യുവാനിലെ നിര്‍മാണം 75-85% വരെയും കുറയ്ക്കാനാണ്…
ഒരു തെരുവിന്റെ കഥ പറഞ്ഞ കോഴിക്കോടിന് സാഹിത്യ നഗര പദവി നല്‍കി യുനസ്‌കോ. ഈ പദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരമാണ് കോഴിക്കോട്. കോഴിക്കോടിന്റെ സാഹിത്യ പൈതൃകം കണക്കിലെടുത്താണ് യുനസ്‌കോയുടെ അംഗീകാരം. കേരളപ്പിറവി ദിനത്തില്‍ പിറന്നാള്‍ സമ്മാനമായിട്ടാണ് കോഴിക്കോടിന് സാഹിത്യ പദവി ലഭിച്ച വാര്‍ത്തയെത്തുന്നത്. സര്‍ഗാത്മകത വിളിച്ചോതുന്ന ലോകത്തെ 55 നഗരങ്ങളിലൊന്നായി കോഴിക്കോടും ഇനിയുണ്ടാകും. സാഹിത്യ വിനോദസഞ്ചാരത്തിനുള്ള വാതില്‍ജീവനുറ്റുന്ന കഥകള്‍ പിറന്ന, കഥാകാരന്മാരെ ക്ഷണിച്ചു താമസിപ്പിച്ച നഗരമാണ് കോഴിക്കോട്. നഗരത്തിന്റെ സാഹിത്യ പൈതൃകവും സാഹിത്യോത്സവങ്ങള്‍, വായനാശാലകള്‍, പ്രസാധകര്‍ തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് കോഴിക്കോടിനെ സാഹിത്യനഗരമായി യുനസ്‌കോ തിരഞ്ഞെടുത്ത്. യുനസ്‌കോയുടെ പദവി ലഭിക്കാന്‍ കോഴിക്കോട് നേരത്തെ ശ്രമം തുടങ്ങിയിരുന്നു. യുനസ്‌കോയുടെ സാഹിത്യ നഗരം പദവി കോഴിക്കോടിന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണെന്നും അഭിമാന നിമിഷമെന്നും കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ് പറഞ്ഞു. സാഹിത്യരംഗത്തും മാധ്യമ രംഗത്തും കൈവരിച്ച നേട്ടമാണിത്. കേരള സാഹിത്യോത്സവം മുതല്‍ കലാസാംസ്‌കാരിക മേഖലയുമായി ബന്ധപ്പെട്ട് നിരവധി സംഗമങ്ങള്‍ക്ക് കോഴിക്കോട് വേദിയാകാറുണ്ട്.അംഗീകാരം ലഭിച്ചതോടെ…