Author: iamarbaneo
ഹൈഡ്രജൻ പവറിൽ ഓടുന്ന ആദ്യ ചരക്ക് വാഹനം പുറത്തിറക്കി അദാനി. 40 ടൺ ഭാരവുമായി 200 കിലോമീറ്റർ ദൂരം ഓടാൻ ട്രക്കിനാവും. ഛത്തീസ്ഗഡിലെ മൈനിംഗ് മേഖലയിലാണ് ആദ്യം വാഹനം ഓടുക. സമീപഭാവിയിൽ ഡീസൽ വാഹനങ്ങളെ പൂർണ്ണമായും ഒഴിവാക്കി ഹൈഡ്രജൻ വാഹനങ്ങളിലേക്ക് മാറുന്നതിന്റെ തുടക്കമാണിതെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. അന്താരാഷ്ട്ര ഊർജ്ജ സങ്കേതികവിദ്യാ കമ്പനികളുമായി സഹകരിച്ചാണ് ഹൈഡ്രജൻ ഇന്ധനമായ ബാറ്ററി ഉപയോഗിച്ച് ഓടുന്ന ട്രക്ക് അദാനി നിർമ്മിക്കുന്നത്. കാർഗോ നീക്കത്തിനാണ് കൂടുതലായും ഇത്തരം ട്രക്കുകൾ ഉപയോഗിക്കുക. മൂന്ന് ഹൈഡ്രജൻ ടാങ്കുകളും ആധുനിക സാങ്കേതിക വിദ്യയും ഉപയോഗിക്കുന്ന ട്രക്കുകൾക്ക് 200 കിലോമീറ്ററാകും ഒരു ബാറ്ററി ചാർജ്ജിംഗിൽ ദൂരപരിധി കിട്ടുക. ഛത്തീസ്ഗഡിലെ റായ്പൂരിൽ മുഖ്യമന്ത്രി വിഷ്ണുദിയോ സായ് ആദ്യ ഹൈഡ്രജൻ ട്രക്ക് ഉദ്ഘാടനം ചെയ്തു. ഗരെ പൽമയിലെ ഖനികളിൽ നിന്ന് സംസ്ഥാനത്തെ വൈദ്യുതനിലയങ്ങളിലേക്ക് കൽക്കരി എത്തിക്കുന്നതിനാണ് ഇപ്പോൾ ഹൈഡ്രജൻ ട്രക്ക് ഉപയോഗിക്കുക. ലോജിസ്റ്റിക്സ് നീക്കത്തിന് ഹൈഡ്രജൻ ട്രക്കുകൾ ഉപയോഗിക്കുന്നതിലൂടെ കാർബൺ എമിഷൻ കുറയ്ക്കാനുള്ള സംസ്ഥാന സർക്കാരിന്റെ…