Author: Nirmal Abraham

ഒരു കോള ക്യാൻ തുറക്കുന്നതിന്റെ ഹിസ്സിംഗ് ശബ്ദം ഇഷ്ടപെടാത്ത ചെറുപ്പക്കാർ ആരും തന്നെ ഇന്ത്യയിൽ ഉണ്ടാവില്ല. ഗൃഹാതുരത്വം ഉണർത്തുക മാത്രമല്ല, ജീവിതത്തിന്റെ വസന്തകാലത്ത് നാം അനുഭവിച്ച എല്ലാ ഒത്തുചേരലുകളുടെയും സന്തോഷകരമായ അവസരങ്ങളുടെയും മനോഹരമായ ഓർമ്മകളും അത് ഉണർത്തുന്നു. ‘കോള’ എന്ന പദം കേൾക്കുമ്പോൾ മറ്റൊരു ബ്രാൻഡിനെക്കുറിച്ച് ചിന്തിക്കാൻ പ്രയാസമുള്ള തരത്തിൽ കൊക്ക കോളയുടെയും പെപ്‌സിയുടെയും നുരയും പതയും നമ്മുടെ ഓർമ്മകളിൽ പതിഞ്ഞിരിക്കുന്നു. എന്നാൽ, 1970-കളുടെ മധ്യത്തിൽ, സർക്കാർ സഹായത്തോടെ, അധികമാരും അറിയാതിരുന്ന ഇന്ത്യൻ ബ്രാൻഡായ കാമ്പ കോളയ്ക്ക് കാർബണേറ്റഡ് പാനീയ വിഭാഗത്തിൽ ഒരു ഹ്രസ്വകാലത്തേക്ക് ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞിരുന്നു. അരനൂറ്റാണ്ടിനുശേഷം ഇതാ, മുൻനിര മത്സരാർത്ഥികൾക്കിടയിൽ തന്റെ സ്ഥാനം വീണ്ടെടുക്കാൻ കാമ്പ ഒരു തിരിച്ചുവരവ് നടത്തുന്നു. ബോൾഡ് ക്ലെയിമുകൾ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സിന്റെ (RRVL) അതിവേഗം വളരുന്ന ഉപഭോക്തൃ ഉൽപ്പന്ന വിഭാഗവും അനുബന്ധ സ്ഥാപനവുമായ റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സിന്റെ (RCPL) ഉടമസ്ഥതയിലുള്ളതാണ് കാമ്പ കോള. റിലയൻസ് ജിയോ തന്റെ എതിരാളികളോട് ചെയ്‌തതുപോലെ കോക്കിന്റെയും…

Read More