Author: News Desk
ലഘുഭക്ഷണ ബ്രാൻഡായ ഡ്രംസ് ഫുഡ്, എപ്പിഗാമിയ എന്നിവയുടെ സഹസ്ഥാപകനായിരുന്നു റോഹൻ മിർചന്ദാനി. 1982ൽ യുഎസ്സിൽ ജനിച്ച റോഹൻ ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി സ്റ്റേൺ സ്‌കൂൾ ഓഫ് ബിസിനസ്സിലും ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ്സ് സ്‌കൂളുകളിലൊന്നായ പെൻസിൽവാനിയ യൂണിവേഴ്‌സിറ്റിയിലെ വാർട്ടൺ സ്‌കൂളിലും പഠനം പൂർത്തിയാക്കി. 2013ൽ ഡ്രംസ് ഫുഡിലൂടെയാണ് റോഹൻ തന്റെ സംരംഭകയാത്ര ആരംഭിക്കുന്നത്. ഗണേഷ് കൃഷ്ണമൂർത്തി, രാഹുൽ ജെയിൻ, ഉദയ് താക്കർ എന്നിവരുമായി ചേർന്ന് 15 ലക്ഷം രൂപ മുതൽമുടക്കിലാണ് അദ്ദേഹം ഡ്രംസ് ഫുഡ് ഇന്റർനാഷണൽ ആരംഭിക്കുന്നത്. മുംബൈയിലെ ഡെസേർട്ട് ലോഞ്ച് ആയി ആരംഭിച്ച കമ്പനി പ്രാരംഭത്തിൽ ഹോക്കി പോക്കി ഐസ്ക്രീം മാത്രമാണ് നിർമിച്ചിരുന്നത്. പിന്നീട് 2015ൽ ഗ്രീക്ക് യോഗർട്ട് ബ്രാൻഡായ എപ്പിഗാമിയ പുറത്തിറക്കി. ഇന്ന് ഇന്ത്യയിൽ 20,000ലധികം റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ എപ്പിഗാമിയ ലഭ്യമാണ്. തനതായ രുചിയും, മികച്ച ഗുണനിലവാരവുമാണ് എപ്പിഗാമിയയെ ജനപ്രിയ ബ്രാൻഡാക്കി മാറ്റിയത്. ഫ്രഞ്ച് ഡയറി കമ്പനി ഡാനോണും ബോളിവുഡ് നടി ദീപിക പദുക്കോണുമെല്ലാം എപ്പിഗാമിയയിൽ നിക്ഷേപകരാണ്. കേരളത്തിലെ സൂപ്പർമാർക്കറ്റുകളിലടക്കം…
അത്യാഢംബര SUV റേഞ്ച് റോവർ സ്പോർട് പുതിയ പതിപ്പിന്റെ വിൽപന രാജ്യത്ത് ആരംഭിച്ചതായി ടാറ്റ. ഇന്ത്യയിൽ നിർമിച്ച എസ് യുവിയുടെ എക്സ് ഷോറൂം വില 1.45 കോടി രൂപയാണ്. രാജ്യത്തെ സെലിബ്രിറ്റികളുടെ ഇഷ്ടവാഹനമാണ് ടാറ്റ മോട്ടോഴ്സിന്റെ കീഴിലുള്ള ജാഗ്വാർ പുറത്തിറക്കുന്ന റേഞ്ച് റോവർ. ഈ വർഷം മുതലാണ് കമ്പനി റേഞ്ച് റോവറുകളുടെ നിർമാണം ഇന്ത്യയിൽ ആരംഭിച്ചത്. ഇതിനെത്തുടർന്ന് റേഞ്ച് റോവർ സ്‌പോർട്, റേഞ്ച് റോവർ LWB മോഡലുകളുടെ വില കുറഞ്ഞിരുന്നു. 2024 മോഡലിനേക്കാൾ 5 ലക്ഷം രൂപ വിലക്കൂടുതലുമായാണ് റേഞ്ച് റോവർ സ്പോർട് 2025 വിപണിയിലെത്തുന്നത്. എന്നാൽ ഈ വർഷം ഓഗസ്റ്റ് വരെ ലഭ്യമായിരുന്ന പഴയ സിബിയു (കംപ്ലീറ്റ്‌ലി ബിൽറ്റ് അപ്പ്) യൂണിറ്റിനേക്കാൾ വളരെ കുറവാണ് വില എന്നതും ശ്രദ്ധേയമാണ്. നിരവധി ആഢംബര സവിശേഷതകളുമായാണ് റേഞ്ച് റോവർ സ്പോർട് 2025ന്റെ വരവ്. പെട്രോൾ, ഡീസൽ ഓപ്ഷനുകളിൽ എത്തുന്ന വാഹനത്തിന് സെമി അനിലൈൻ സീറ്റുകൾ, മസാജ് സംവിധാനം, ഹെഡ് അപ്പ് ഡിസ്പ്ലേ തുടങ്ങിയ…
രാജകൊട്ടാരവും സുഖലോലുപതയും വിട്ടിറങ്ങിയ സിദ്ധാർത്ഥൻ ലോകത്തിന് വെളിച്ചമായ ബുദ്ധനായി മാറിയ കഥ നമുക്കറിയാം. എന്നാൽ വലിയ ആഢംബരങ്ങൾ ഉപേക്ഷിച്ച് ബുദ്ധ സന്യാസിയായി മാറിയ ഒരു വ്യക്തിയുണ്ട് മലേഷ്യയിൽ. മലേഷ്യൻ വ്യവസായിയും രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരൻമാരിൽ ഒരാളുമായ ആനന്ദ കൃഷ്ണന്റെ മകൻ. ആനന്ദ കൃഷ്ണന്റെ 45339 കോടി രൂപ ആസ്തിയുള്ള സ്വത്തിന്റെയെല്ലാം അനന്തരാവകാശി ആയിരുന്നു അദ്ദേഹത്തിന്റെ മകൻ വെൻ അജാൻ സിരിപന്യോ. എന്നാൽ എല്ലാ സൗഭാഗ്യങ്ങളും ത്യജിച്ച് സിരിപന്യോ 20 വർഷങ്ങൾക്കു മുൻപ് സന്യാസ ജീവിതം സ്വീകരിച്ചു, അതും അദ്ദേഹത്തിന്റെ പതിനെട്ടാമത്തെ വയസ്സിൽ. ജിജ്ഞാസകൊണ്ടാണ് ആദ്യമായി സിരിപന്യോ സന്യാസജീവിതത്തെക്കുറിച്ച് പഠിച്ചത്. സുഖ ജീവിത്തിൽ നിന്നുമുള്ള താൽക്കാലിക പിൻവാങ്ങൽ എന്ന നിലയിൽ ആരംഭിച്ച അന്വേഷണം താമസിയാതെ ആത്മീയ പരിശീലനത്തിന്റേയും ത്യാഗത്തിന്റേയും ആജീവനാന്ത യാത്രയായി മാറി. പിന്നീട് പൂർണമായും സന്യാസ പാത സ്വീകരിച്ച സിരിപന്യോ 20 വർഷത്തോളമായി തായ്‌ലൻഡിലെ ഥേരവാദ ബുദ്ധമത പാരമ്പര്യം പിന്തുടരുന്ന Dtao Dum ആശ്രമത്തിന്റെ മഠാധിപതിയാണ്. അതിസമ്പന്ന പശ്ചാത്തലത്തിൽ ജനിച്ച…
ആർട്ട് ഗ്യാലറി പോലുള്ള ഇടങ്ങളിൽ എയർ പ്യൂരിഫയർ പോലുള്ളവ വെയ്ക്കുന്നത് ചിലപ്പോൾ ഒരു അഭംഗിയായി മാറാം. ഈ സാഹചര്യത്തിലാണ് കാണാൻ ഭംഗിയുള്ളതും എന്നാൽ എയർ ക്വാലിറ്റി നിലനിർത്തുന്നതുമായ നിർമിതി എന്ന നിലയിൽ പർപ്പിൾ യാളിയുടെ ഡെക്കോറുകൾ ശ്രദ്ധ ആകർഷിക്കുന്നത്. മരത്തിലും മറ്റ് ഇക്കോ ഫ്രണ്ട്‌ലി ഉൽപന്നങ്ങളിലും മനോഹരവും പരിസ്ഥിതി സൗഹാർദപരവുമായ കരകൗശല ഉത്പന്നങ്ങൾ നിർമിച്ച് വ്യത്യസ്തത തീർക്കുകയാണ് പർപ്പിൾ യാളി എന്ന ആർട്ട് ആൻഡ് ഡെക്കോർ ബ്രാൻഡ്. ആർക്കിടെക്റ്റും പ്രൊഡക്റ്റ് ഡിസൈനറുമായ ഗായത്രി അജിത്ത് എന്ന യുവ സംരംഭകയാണ് പർപ്പിൾ യാളിയുടെ സ്ഥാപക. ആർട്ട് ആൻഡ് ഡെക്കർ ഉത്പന്നങ്ങളിൽ ശാസ്ത്രം കൂടി ഉൾക്കൊള്ളിക്കുന്നു എന്നതാണ് പർപ്പിൾ യാളിയുടെ പ്രത്യേകത എന്ന് ഗായത്രി പറയുന്നു. ഇത്തരത്തിൽ ആക്റ്റിവേറ്റഡ് ചാർക്കോൾ ഡെക്കോർ ഉത്പന്നങ്ങളിൽ ഉൾക്കൊള്ളിക്കുന്ന രീതിയാണ് പർപ്പിൾ യാളിയുടെ ഏറ്റവും സവിശേഷ ഉത്പന്നം. വായു മലിനമാക്കുന്ന പദാർത്ഥങ്ങൾ ആക്റ്റിവേറ്റഡ് ചാർക്കോൾ വലിച്ചെടുക്കും. ഇതിലൂടെ എയർ ക്വാലിറ്റി മികച്ചതായി നിലനിർത്താൻ തങ്ങളുടെ ഡെക്കോർ കം എയർ…
ക്രിസ്മസ് അവധിക്കാലത്തും ചുരുങ്ങിയ ചിലവിൽ ലക്ഷദ്വീപ് കണ്ടു മടങ്ങാം. ദ്വീപിലേക്കുള്ള പെർമിറ്റ് എടുക്കുന്നത് മുതൽ യാത്ര ആസൂത്രണം ചെയ്യുന്നത് വരെ ഒന്ന് ശ്രദ്ധിക്കണമെന്നു മാത്രം. അതിനുള്ള നൂലാമാലകൾ നിരവധിയുണ്ട്. എന്നാൽ പിന്നെ ലക്ഷ ദ്വീപുകളുടെ മനോഹാരിതയിലേക്കു ഒന്ന് പോയിട്ട് വന്നാലോ! ആദ്യമേ പറയാം. ലക്ഷദ്വീപ് സന്ദർശിക്കണമെങ്കിൽ കുറഞ്ഞത് 4 അല്ലെങ്കിൽ 5 ദിവസത്തെ ടൂർ പ്ലാൻ ചെയ്യണം. മഴക്കാലത്ത് ലക്ഷദ്വീപ് യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. നവംബര്‍ മുതല്‍ മെയ് വരെയുള്ള സമയത്ത് സന്ദര്‍ശനം നടത്തുക.സൺ ബാത്ത് മുതൽ സ്‌നോർക്കലിംഗ്, സ്കൂബ ഡൈവിംഗ് വരെ നിരവധി സാഹസിക വിനോദങ്ങൾ ലക്ഷദ്വീപിലെ ശാന്തവും വൃത്തിയുള്ളതുമായ കടൽത്തീരത്ത് ആസ്വദിക്കാം. അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് സമൂഹത്തിന് കേരളവുമായി നല്ല അടുപ്പമാണുള്ളത്. 39 ചെറു ദ്വീപുകള്‍ ചേര്‍ന്നതാണ് ലക്ഷദ്വീപ്. ഇതില്‍ ആകെ ജനവാസമുള്ളത് 11 ദ്വീപുകളില്‍ മാത്രം. മലയാളം തന്നെയാണ് സംസാരഭാഷ. ലക്ഷദ്വീപിന്റെ സൗന്ദര്യം നിരവധി സഞ്ചാരികളെയാണ് ആകര്‍ഷിക്കുന്നത്. എന്നാല്‍ മറ്റ് വിനോദസഞ്ചാര…
റോൾസ് റോയ്സിന്റെ ഏറ്റവും ആഢംബരം നിറഞ്ഞ കാറായ 12 കോടിയുടെ കള്ളിനൻ വാങ്ങി ബോളിവുഡ് താരം വിവേക് ഒബ്രോയ് അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. ബോളിവുഡിൽ ഗംഭീര ഹിറ്റുകളൊന്നും വിവേകിന്റെ പേരിലില്ല. എന്ന് മാത്രമല്ല കരിയറിലുടനീളം നിരവധി ‘ഒതുക്കലുകൾ’ കൂടി നേരിട്ട താരമാണ് വിവേക്. എന്നിട്ടും താരത്തിന്റെ ആസ്തി 1200 കോടിയാണ്. അഭിനയത്തിനും അപ്പുറം വളർന്ന ബിസിനസ് സാമ്രാജ്യമാണ് താരത്തിന്റെ ഈ വമ്പൻ ആസ്തിക്ക് പിന്നിൽ. 2002ൽ രാം ഗോപാൽ വർമയുടെ കമ്പനി എന്ന ചിത്രത്തിലൂടെയാണ് വിവേക് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് സാഥിയാ, മസ്തി, ഓംകാര തുടങ്ങിയ ഹിറ്റുകളിലും അദ്ദേഹം ഭാഗമായി. ബോളിവുഡിലെ അടുത്ത താരോദയം എന്ന ഘട്ടത്തിൽ നിൽക്കുമ്പോഴാണ് അദ്ദേഹം ഐശ്വര്യ റായിയുമായി അടുപ്പത്തിലാകുന്നത്. ഇതിനെത്തുടർന്ന് ഐശ്വര്യയുടെ മുൻ കാമുകനായ സൽമാൻ ഖാനുമായി വിവേക് ഉടക്കിലായി. പിന്നീടങ്ങോട്ട് വിവേകിന് ബോളിവുഡിൽ വേഷങ്ങൾ കുറഞ്ഞു. വിവേകിനെതിരെ അപ്രഖ്യാപിത വിലക്കുണ്ട് എന്ന തരത്തിലായിരുന്നു അന്ന് ബോളിവുഡിലെ അടക്കംപറച്ചിലുകൾ. ഇങ്ങനെ ബോളിവുഡിലെ കടുത്ത ലോബിയിങ്ങാണ്…
വിജയിച്ചവന്റെ കൈമുതൽ കിടിലം ആശയമാണോ? അതോ ആശയം ചെറുതെങ്കിലും നടത്താനുള്ള വാശിയാണോ? കോടിക്കണക്കിന് മനുഷ്യർക്കിടയിൽ ദരിദ്രനായി ജീവിക്കാൻ മാത്രമുള്ള യോഗ്യത ജനനത്തോടൊപ്പം കിട്ടിയ ഒരു മനുഷ്യൻ! പഠനത്തിലോ മറ്റ് ഏതെങ്കിലും കഴിവിലോ അവകാശപ്പെടാൻ ഒന്നും ഇല്ലാതിരുന്ന, കാണുന്നവർക്ക് ഒരു ഏഴാം കൂലി-എന്ന് തോന്നാവുന്ന ഒരു മംഗലാപുരത്തുകാരൻ. അതേ വ്യക്തി അയാളുടെ എഴുപതാം വയസ്സിൽ ഈ വേഷം അഴിച്ച് വെച്ച് മടങ്ങുമ്പോൾ 300 കോടിയുടെ നേട്ടങ്ങളുടെ കിരീടം തലയിൽ വെച്ചിരുന്നു. മറ്റാർക്കും എത്തിപ്പിടിക്കാനാകാത്ത വിജയത്തിന്റെ ഒരു കിരീടം. ആദ്യം ദരിദ്രനായിരുന്നപ്പോഴും, പിന്നീട് കോടീശ്വരന്റെ തിളക്കത്തിലും അയാൾക്ക് മാറ്റമില്ലാതിരുന്ന ഒന്നുണ്ടായിരുന്നു, എളിമ! 1983-84 ! അന്ന് അമിതാഭ് ബച്ചൻ ഇന്ത്യൻ സിനിമയുടെ ഹീറോ ആയിരുന്ന കാലം. ഇന്ത്യൻ ടീം ലോകകപ്പ് ജയിച്ച സമയം, ഇന്ദിരാഗാന്ധി വെടിയേറ്റ് മരിക്കുകയും രാജീവ് ഗാന്ധി പ്രധാനമന്ത്രി ആകുകയും ചെയ്ത വർഷം, മലയാളത്തിൽ പൂച്ചയ്ക്കൊരു മൂക്കൂത്തി, കൂടെവിടെ, അതിരാത്രം എന്നീ പടങ്ങളൊക്കെ ഇറങ്ങിയ സമയം. കരുണാകരൻ മുഖ്യമന്ത്രി ആയിരുന്ന…
തുടര്‍ച്ചയായ നാലാം വര്‍ഷവും പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ ക്രെഡിറ്റ് റേറ്റിംഗ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഓഫ് ഇന്ത്യ ലിമിറ്റഡ്- ക്രിസിലിന്‍റെ- എ പ്ലസ്/സ്റ്റേബിള്‍ റേറ്റിംഗ് നേട്ടം സ്വന്തമാക്കി ടെക്നോപാര്‍ക്ക്. ഒരു ബിസിനസ് സ്ഥാപനത്തിന്റെ സാമ്പത്തിക വളര്‍ച്ചയും പുരോഗതിയും നിലനിര്‍ത്തുന്നതിനാണ് അംഗീകാരം. ഈ നേട്ടം പാര്‍ക്കിന്‍റെ ഭരണമികവ്, തന്ത്രപരമായ മാനേജ്മെന്‍റ്, ഐടി മേഖലയിലെ മികച്ച സമ്പ്രദായങ്ങള്‍ പാലിക്കല്‍ എന്നിവയുടെ അംഗീകാരമാണ്. സാമ്പത്തികവും പ്രവര്‍ത്തനപരവുമായ ലക്ഷ്യങ്ങള്‍ വിന്യസിക്കുന്നതിലൂടെ കോര്‍പ്പറേറ്റ് സുസ്ഥിരതയ്ക്കും വിജയത്തിനുമുള്ള അടിസ്ഥാന ആവശ്യങ്ങളാണ് ടെക്നോപാര്‍ക്ക് നിറവേറ്റുന്നത് എന്നും ക്രീസിൽ വിലയിരുത്തി . മുഴുവന്‍ ഓഫീസ് സ്ഥലവും പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ടെക്നോപാര്‍ക്കിന്‍റെ വിവിധ കാമ്പസുകളുടെ പ്രവര്‍ത്തനം, ക്ലയന്‍റുകളിലെ വൈവിധ്യത്തിലൂടെ ഉറപ്പാക്കുന്ന സാമ്പത്തികസ്ഥിരത, പ്രവൃത്തി പഥത്തിലുള്ള വന്‍ പദ്ധതികള്‍ തുടങ്ങിയവ റേറ്റിംഗില്‍ പരിഗണിച്ചു. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള റേറ്റിംഗ് ഏജന്‍സിയാണ് ക്രിസില്‍. ഇന്ത്യയിലെ ആദ്യത്തെ ഐടി പാര്‍ക്കായ ടെക്നോപാര്‍ക്കിന് 2021 ല്‍ ആണ് ആദ്യമായി ക്രിസില്‍ എ പ്ലസ്/സ്റ്റേബിള്‍ റേറ്റിംഗ്…
ലോകത്തിലെ രണ്ടാമത്തെ വലിയ മെട്രോ ശൃംഖലയായി മാറാൻ ഇന്ത്യ ഒരുങ്ങുകയാണെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി മനോഹർ ലാൽ. രാജ്യത്തുടനീളം 997 കിലോമീറ്റർ മെട്രോ റെയിൽ ലൈനുകളുടെ നിർമാണമാണ് നിലവിൽ പുരോഗമിക്കുന്നത്. രാജ്യവ്യാപകമായി നഗര ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പാർലമെന്റ് കമ്മിറ്റി അംഗങ്ങളോട് സംസാരിക്കവേ മന്ത്രി പറഞ്ഞു. വർദ്ധിച്ചുവരുന്ന നഗര ജനസംഖ്യയുടെ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ നഗര മൊബിലിറ്റി നിർണായകമാണ്. 23 നഗരങ്ങളിൽ ഇതിനകം 993 കിലോമീറ്റർ മെട്രോ റെയിൽ പ്രവർത്തിക്കുകയും 28 നഗരങ്ങളിൽ 997 കിലോമീറ്റർ നിർമാണം പുരോഗമിക്കുകയും ചെയ്യുന്നു. ആഗോളതലത്തിൽ രണ്ടാമത്തെ വലിയ മെട്രോ ശൃംഖലയാകാനുള്ള പാതയിലാണ് ഇന്ത്യ-അദ്ദേഹം പറഞ്ഞു. 2017ലെ മെട്രോ റെയിൽ നയത്തെക്കുറിച്ചുള്ള സംക്ഷിപ്ത വിവരണവും ഡൽഹി, ജയ്പൂർ, പട്‌ന, ലഖ്‌നൗ തുടങ്ങിയ നഗരങ്ങളിലെ നിലവിലുള്ളതും വരാനിരിക്കുന്നതുമായ മെട്രോ പദ്ധതികളെക്കുറിച്ചുള്ള വിശദമായ ചർച്ചയും യോഗത്തിൽ നടന്നു. India is set to achieve the world’s second-largest metro rail network with…
യൂട്യൂബിലൂടെ ലക്ഷങ്ങളും കോടികളും വരുമാനം ഉണ്ടാക്കുന്നവരുടെ വാർത്തകൾ നമ്മൾ കാണാറുണ്ട്. എന്നാൽ വളരാനെന്ന പോലെ തളർന്ന് പൊഴിയാനും സാധ്യതയുള്ള ഇടമാണ് യൂട്യൂബ്. അതിന് തെളിവാണ് നളിനി ഉനാഗർ എന്ന ‘മുൻ’ യൂട്യൂബർ. സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലാണ് തനിക്കുണ്ടായ ഭീമമായ നഷ്ടത്തെപ്പറ്റി നളിനി വെളിപ്പെടുത്തലുമായി എത്തിയത്. എട്ട് ലക്ഷം രൂപയാണ് യൂട്യൂബ് ചാനൽ തുടങ്ങാൻ ക്യാമറ തുടങ്ങിയ ഉപകരണങ്ങൾ വാങ്ങാനും പ്രൊമോഷനുമായി നളിനി ചിലവഴിച്ചതത്രേ. എന്നാൽ കുക്കിങ് ചാനൽ തുടങ്ങി മൂന്ന് വർഷത്തോളം തുടർച്ചയായി കണ്ടൻ്റുകൾ ചെയ്തിട്ടും തനിക്ക് ഒരു രൂപ പോലും വരുമാനം ലഭിച്ചില്ല. താനൊരു പരാജിത യൂട്യൂബറാണ്. അത്കൊണ്ട് തന്റെ ക്യാമറയും കിച്ചൺ ആസക്സസറീസും അടക്കമുള്ള ഉത്പന്നങ്ങൾ വിൽപന ചെയ്യാൻ ആഗ്രഹിക്കുന്നു-നളിനി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. മൂന്ന് വർഷത്തിനിടെ 250ലധികം വീഡിയോകളാണ് നളിനി യൂട്യൂബിൽ അപ്ലോഡ് ചെയ്തത്. ഇപ്പോൾ അതെല്ലാം അവർ ഡിലീറ്റ് ചെയ്തു. ചാനൽ നിർത്തിയത് സങ്കടകരമാണെന്ന് നെറ്റിസൺസ് അഭിപ്രായപ്പെടുന്നു. എന്നാൽ വീഡിയോ ഡിലീറ്റ് ചെയ്തത് വൻ അബദ്ധമായെന്നും…