Author: News Desk
യുപിഐ ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് എടിഎം കാര്‍ഡ് ഇല്ലാതെ കാഷ് ഡിപ്പോസിറ്റ് മെഷീനുകളിലൂടെ (സിഡിഎം) ഇനി പണം നിക്ഷേപിക്കാം. ഇതിനായി പുതിയ യുപിഐ ഇന്റെര്‍ഓപ്പറബിള്‍ കാഷ് ഡിപ്പോസിറ്റ് (യുപിഐ-ഐസിഡി) ഫീച്ചര്‍ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ടി രബി ശങ്കര്‍ പുറത്തിറക്കി. മുംബൈയില്‍ നടന്ന ഈ വര്‍ഷത്തെ ഗ്ലോബല്‍ ഫിന്‍ടെക്ക് ഫെസ്റ്റില്‍ വെച്ചാണ് പ്രഖ്യാപനം. യുപിഐ-ഐസിഡിയുടെ സഹായത്തോടെ കാര്‍ഡ് ഇല്ലാതെ തന്നെ ഉപഭോക്താക്കള്‍ക്ക് സിഡിഎം വഴി പണം നിക്ഷേപിക്കാം. 2023 ല്‍ തന്നെ കാര്‍ഡില്ലാതെ യുപിഐ ഉപയോഗിച്ച് പണം പിന്‍വലിക്കാനുള്ള സൗകര്യം അവതരിപ്പിച്ചിരുന്നു. ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ച യുപിഐ അക്കൗണ്ട്, വിപിഎ ഐഡി, അക്കൗണ്ടുകളുടെ ഐഎഫ്എസ് കോഡ് എന്നിവ ഉപയോഗിച്ചാണ് യുപിഐ ഐസിഡി പ്രവര്‍ത്തിക്കുന്നത്. സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കോ മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടിലേക്കോ ഈ രീതിയില്‍ പണം നിക്ഷേപിക്കാം. ഇതിന് പുറമെ, എടിഎമ്മുകള്‍ ഒരു ഡിജിറ്റല്‍ ബാങ്കിങ് യൂണിറ്റുകളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് റിസര്‍വ് ബാങ്ക് പറഞ്ഞു അക്കൗണ്ട് തുറക്കല്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് അപേക്ഷ…
കേരളത്തില്‍ നിന്ന് കൂടുതല്‍ ഐപിഎല്‍ താരങ്ങളെ വാര്‍ത്തെടുക്കുകയാണ് ഫിനെസ് തൃശൂര്‍ ടൈറ്റന്‍സിന്റെ ലക്ഷ്യമെന്ന് ടീം ഉടമയും ഫിനെസ് ഗ്രൂപ്പ് ഡയറക്ടറുമായ സജ്ജാദ് സേഠ് പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിവുള്ള നിരവധി താരങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടെങ്കിലും പലര്‍ക്കും അര്‍ഹമായ പരിഗണന ലഭിക്കുന്നില്ല. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും നല്ല കളിക്കാരെ ദേശിയതലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരുവാനും കേരള ക്രിക്കറ്റ് ലീഗിന് സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. സ്‌പോര്‍ട്‌സിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. എല്ലാ കായികമേഖലയെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തൃശൂരില്‍ സ്‌പോര്‍ട്‌സ് അക്കാദമി സ്ഥാപിക്കാനും ടീമിന് പദ്ധതിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അക്കാദമിയിലൂടെ നല്ല താരങ്ങളെ രാജ്യത്തിന് സംഭാവന നല്‍കാനാകുമെന്നാണ് പ്രതീക്ഷ. ക്രിക്കറ്റിന് മാത്രമല്ല, മറ്റു കായിക ഇനങ്ങള്‍ക്കും നല്ല പിന്തുണ ലഭിച്ചാല്‍ മികച്ച താരങ്ങളെ കേരളത്തില്‍ നിന്ന് വാര്‍ത്തെടുക്കാനാകുമെന്നതില്‍ സംശയമില്ല. ഭാവിയില്‍ ക്രിക്കറ്റ് ഉള്‍പ്പെടെ എല്ലാ മേഖലയിലും നല്ല കളിക്കാരെ വാര്‍ത്തെടുക്കാന്‍ കഴിയും.ഫ്രാഞ്ചൈസി സ്വന്തമാക്കിയത് ബിസിനസ് എന്നതിലുപരി…
ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംരംഭമായ വിസ്താര നവംബർ 12 ന് സർവീസ് അവസാനിപ്പിക്കും. എയർ ഇന്ത്യയുമായി ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതോടെ ലോകത്തെ വൻകിട എയർലൈൻ ഗ്രൂപ്പുകളുടെ പട്ടികയിൽ എയർ ഇന്ത്യ ഇടം പിടിക്കും. നീണ്ട ചർച്ചകൾക്കൊടുവിലാണ് എയർ ഇന്ത്യ- വിസ്താര ലയനം സാധ്യമായത്. തീരുമാനമായെങ്കിലും ഔദ്യോഗികമായി നടപടിക്രമങ്ങൾ പൂർത്തിയാകാൻ കേന്ദ്രസർക്കാരിന്റെ അനുമതി അനിവാര്യമായിരുന്നു. ടാറ്റ ഗ്രൂപ്പിന് പുറമെ സിംഗപ്പൂർ എയർലൈൻസിന് ഓഹരിപങ്കാളിത്തമുള്ളതാണ് വിസ്താര. ലയനത്തിന്റെ ഭാഗമായി സിംഗപ്പൂർ എയർലൈൻസിന് നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്രസർക്കാർ അനുമതി നൽകിയതോടെയാണ് ലയനം പൂർത്തിയായത്. വിസ്താരയിൽ 49 ശതമാനം ഓഹരിപങ്കാളിത്തമാണ് സിംഗപ്പൂർ എയർലൈൻസിനുള്ളത്. എയർ ഇന്ത്യയുടെ ഉടമയായ ടാറ്റാ ഗ്രൂപ്പിന് 51 ശതമാനം ഓഹരി പങ്കാളിത്തമാണ് വിസ്താരയിലുള്ളത്. ലയനത്തോടെ രൂപപ്പെടുന്ന കമ്പനിയിൽ 25.1 ശതമാനം പങ്കാളിത്തമാകും സിംഗപ്പൂർ എയർലൈൻസിനുണ്ടാവുക. അതിനായി 20,59 കോടിയുടെ നേരിട്ടുള്ള വിദേശ നിക്ഷേപവും അവർ നടത്തും, അതിനുള്ള അനുമതിയാണ് കേന്ദ്ര സർക്കാർ നൽകിയത്. 74.9 ശതമാനം ഓഹരി എയർ…
ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ വയനാടിന്റെ അതിജീവനത്തിന് 46ലക്ഷം കുടുംബശ്രീ അംഗങ്ങൾ രണ്ടുദിവസത്തിനുള്ളിൽ സമാഹരിച്ചത് 20.05 കോടി രൂപ (20,05,00,682). സംസ്ഥാനമൊട്ടാകെയുള്ള അയൽക്കൂട്ട, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾ കഴിഞ്ഞ 10,11 തീയതികളിലാണ് തുക സമാഹരിച്ചത്. അയൽക്കൂട്ടഅംഗങ്ങളെല്ലാവരും ഒരേ മനസ്സോടെ വയനാടിനായി ഇറങ്ങിയപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചത് ഇതുവരെയുള്ള ഏറ്റവും ഉയർന്ന തുക. തദ്ദേശമന്ത്രി എം ബി രാജേഷ് വ്യാഴാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി. കുടുംബശ്രീയുടെ കീഴിലുളള വിവിധ നൈപുണ്യ ഏജൻസികൾ വഴി 2,05,000 രൂപയും സമാഹരിച്ചു. ഇതോടെ ആദ്യഘട്ട സമാഹരണം പൂർത്തിയായി. സംസ്ഥാനത്ത് അയൽക്കൂട്ടങ്ങളിൽ രണ്ടാംഘട്ട ധനസമാഹരണം ഇപ്പോഴും ഊർജിതമാണ്. ഈ തുകയും വൈകാതെ കൈമാറും. ധനസമാഹരണത്തിനായി “ഞങ്ങളുമുണ്ട് കൂടെ’ കുടുംബശ്രീ ക്യാമ്പയിൻ സംഘടിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് അയൽക്കൂട്ട അംഗങ്ങൾ ഒന്നടങ്കം മുന്നോട്ടു വന്നത്. 2018ൽ പ്രളയക്കെടുതികളിൽ ദുരന്തബാധിതർക്ക് തുണയാകാൻ കുടുംബശ്രീ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11.18 കോടി നൽകിയിരുന്നു.തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി…
യു എസ് ഡോളറാണ് പൊതുവെ ലോകത്തിലെ ഏറ്റവും ശക്തിയുള്ള കറന്സിയായി കണക്കാക്കപ്പെടുന്നത്. എന്നാൽ യാഥാർഥ്യം ഇതല്ല, ലോകത്ത് ഏറ്റവും കൂടുതൽ വ്യാപാരം ചെയ്യപ്പെടുന്ന കറൻസികളിൽ ഒന്നാണെങ്കിലും ഡോളറല്ല ലോകത്തിലെ നമ്പർ വൺ കറൻസി. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള 180 കറൻസികൾ നിയമപരമായി ഉപയോഗിക്കാം. ഏറ്റവും ഉയർന്ന മൂല്യമുള്ള കറൻസിയും ഏറ്റവും കൂടുതൽ വ്യാപാരം ചെയ്യപ്പെടുന്ന കറൻസിയും രണ്ടും രണ്ടാണ്. ഡോളർ, പൗണ്ട്, യൂറോ എന്നിവ ജനപ്രീതി നേടിയിട്ടുണ്ടെങ്കിലും, അവയൊന്നും ലോകത്തിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള കറൻസിയല്ല. ആഭ്യന്തര സാമ്പത്തിക വളർച്ച, രാജ്യത്തിൻ്റെ മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിരത, പണപ്പെരുപ്പ നിരക്ക്, വിദേശ വിനിമയ വിപണിയിലെ വിതരണ-ഡിമാൻഡ് അനുപാതം, സെൻട്രൽ ബാങ്ക് നടപ്പിലാക്കിയ നയങ്ങൾ, തുടങ്ങിയ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് കറൻസിയുടെ മൂല്യം അളക്കുന്നത്. 2024-ൽ ലോകത്തിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള 10 കറൻസികളുടെ പട്ടിക 1. കുവൈറ്റ് ദിനാർ (KWD) ലോകത്തിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള കറൻസിയാണ് കുവൈത്തിൻ്റെ ഔദ്യോഗിക കറൻസി. ഇത്…
വ്യാഴാഴ്ച പുറത്തിറക്കിയ 2024-ലെ ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് കരിയറിൽ മികച്ച വിജയം കൈവരിച്ച സ്വയം നിർമ്മിതരായ ഇന്ത്യയിലെ 10 മികച്ച സ്ത്രീകളുടെ പട്ടിക പുറത്തുവിട്ടു. ഈ പട്ടികയിൽ 47,500 കോടി രൂപ ആസ്തിയുള്ള സോഹോ കോർപ്പറേഷൻ്റെ സഹസ്ഥാപകയായ രാധ വെമ്പു ഏറ്റവും ധനികയായ സ്വയം നിർമ്മിത ഇന്ത്യൻ വനിത എന്ന സ്ഥാനം നിലനിർത്തി. യഥാക്രമം 32,200 കോടി രൂപയും 32,100 കോടി രൂപയും ആസ്തിയുള്ള അരിസ്റ്റ നെറ്റ്‌വർക്ക്‌സിലെ ഫാൽഗുനി നയാർ, ജയശ്രീ ഉള്ളാൽ എന്നിവരുടെ കുടുംബമാണ് രണ്ടാം സ്ഥാനത്തുള്ളത്. കണ്ണട റീട്ടെയിൽ കമ്പനിയായ ലെൻസ്കാർട്ടിൻ്റെ സഹസ്ഥാപക നേഹ ബൻസാൽ 3,100 കോടി രൂപയുടെ ആസ്തിയോടെ പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്വയം നിർമ്മിത വനിതാ സംരംഭകയായി. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൻ്റെ സഹ ഉടമ കൂടിയായ നടി ജൂഹി ചൗള 4,600 കോടി രൂപ ആസ്തിയുമായി പട്ടികയിൽ ആറാം സ്ഥാനത്തെത്തി. 2024-ലെ ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് ബോളിവുഡ് താരങ്ങളെ സമ്പത്തിന്റെ…
ലോകത്തിലെ വികസിതവും വികസ്വരവും അവികസിതവുമായ സമ്പദ്‌വ്യവസ്ഥകൾക്ക് പരുത്തി വളരെ പ്രധാനപ്പെട്ട വിഭവമാണ്. ഏകദേശം 6 ദശലക്ഷം കർഷകർ ഉപജീവനത്തിനായി ആശ്രയിക്കുന്ന, ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന, ഏറ്റവും പ്രധാനപ്പെട്ട വാണിജ്യവിളകളിൽ ഒന്നാണ് പരുത്തി. ലോകത്താകമാനം വസ്ത്രങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പ്രകൃതിദത്ത നാരാണ് പരുത്തി. അതുകൊണ്ടുതന്നെ പരുത്തിയുടെ വിപണനം ഏറെ ആദായകരമായ ഒന്നാണ്. ഈ നാരുണ്ടാകുന്ന ചെടിയേയും പരുത്തി എന്നു തന്നെയാണ് അറിയപ്പെടുന്നത്. ഈ ചെടിയുടെ വിത്തിനെ പൊതിഞ്ഞാണ് പഞ്ഞി അഥവാ സെല്ലുലോസ് ഉണ്ടാകുന്നത്. ഈ പഞ്ഞിയെ നൂറ്റാണ് പരുത്തിനൂലും അതിൽ നിന്ന് വസ്ത്രവും നെയ്യുന്നത്. ശുദ്ധമായ സെല്ലുലോസാണ് പരുത്തിനൂൽ. മാൽവേസീ എന്ന സസ്യകുടുംബത്തിലെ അംഗവും ഗോസിപ്പിയം ജനുസ്സിൽ പ്പെട്ട ആർബോറിയം, ഹെർബേസിയം, ഹിർദൂസം, ബാർബഡൻസ് എന്നീ ഇനങ്ങളുമാണ് ഇന്ത്യയിൽ കൃഷി ചെയ്തുവരുന്നത്. ഉത്രരപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, ഡൽഹി, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കർണ്ണാടകം, അസ്സാം, ത്രിപുര, മണിപ്പൂർ, ഒറീസ, ബീഹാർ തുടങ്ങിയ പ്രദേശങ്ങളുടെ വിവിധ മേഖലകളില്‍ പരുത്തി കൃഷി സാധാരണായി…
യുഎഇയില്‍ സെപ്റ്റംബര്‍ ഒന്നിന് ഞായറാഴ്ച ആരംഭിക്കുന്ന വിസ പൊതുമാപ്പ് പ്രോഗ്രാമിലേക്കുള്ള അപേക്ഷകരെ സ്വീകരിക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) അറിയിച്ചു. ഈ വര്‍ഷം ഒക്ടോബര്‍ 30വരെ രണ്ട് മാസമാണ് പൊതുമാപ്പ് കാലാവധി. യുഎഇയിൽ 6 വർഷത്തിനു ശേഷമാണ് പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്. 2018ൽ 4 മാസം നീണ്ട പൊതുമാപ്പ് 88 ശതമാനം പേർ പ്രയോജനപ്പെടുത്തിയിരുന്നു. അന്ന് ബംഗ്ലദേശുകാരാണ് കൂടുതലായി ഉപയോഗപ്പെടുത്തിയത്. യുഎഇയിൽ തുടരാൻ ആഗ്രഹിക്കുന്നവർ ഏതെങ്കിലും കമ്പനിയിൽനിന്നുള്ള ഓഫർ ലെറ്റർ ലഭ്യമാക്കിയാൽ പുതിയ വീസയിലേക്കു മാറാനും അവസരമൊരുക്കും. വൻതുക പിഴയുടെ പേരിലാണ് പലരും എംബസിയെയും കോൺസുലേറ്റിനെയും സമീപിക്കാതെയും അധികൃതർക്ക് പിടികൊടുക്കാതെയും ഒളിച്ചു കഴിഞ്ഞിരുന്നത്. ആ പേടി വേണ്ടെന്നും പൊതുമാപ്പ് അപേക്ഷകരെ പിടികൂടില്ലെന്നും അധികൃതർ വ്യക്തമാക്കി. നിയമലംഘകരായി കഴിയുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ അംഗീകൃത സംഘടനകളുടെ സഹകരണത്തോടെ ലഭ്യമാക്കി നടപടികൾ ഊർജിതമാക്കാനാണ് ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിന്റെയും നീക്കം. അപേക്ഷകർക്ക് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും എംബസിയിലും…
യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ആഗോള നിലവാരത്തിലുള്ള വിമാനത്താവള അനുഭവം ഒരുക്കാന്‍ പുതിയ പദ്ധതിയുമായി കൊച്ചിൻ എയർപോർട്ട്. അടുത്ത മാസം ഒന്നിന് വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ 0484 എയ്റോ ലോഞ്ച് ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ഏറ്റവും വലിയ എയ്‌റോ ലോഞ്ചാണിത്. 2022-ല്‍ രാജ്യത്തെ പ്രമുഖ ആഡംബര ബിസിനസ് ജെറ്റ് ടെര്‍മിനല്‍ കമ്മീഷന്‍ ചെയ്തതിനുശേഷം, 2000-ലധികം സ്വകാര്യ ജെറ്റ് പ്രവര്‍ത്തനങ്ങളാണ് സിയാല്‍ കൈകാര്യം ചെയ്തിട്ടുള്ളത്. ബിസിനസ് ജെറ്റിനായി ഒരുക്കിയിട്ടുള്ള രണ്ടാം ടെര്‍മിനലിലാണ് 0484 എയ്റോ ലോഞ്ച് പ്രവര്‍ത്തിക്കുക. വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെര്‍മിനല്‍ വികസനം, കൂടുതല്‍ ഫുഡ് കോര്‍ട്ടുകളുടെയും ലോഞ്ചുകളുടെയും നിര്‍മാണം, ശുചിമുറികളുടെ നവീകരണം എന്നിവയും അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ‘കുറഞ്ഞ ചെലവില്‍ ആഡംബര സൗകര്യം’ എന്ന ആശയത്തിലൂന്നി നിര്‍മ്മിച്ച 0484 എയ്‌റോ ലോഞ്ചിലൂടെ, മിതമായ മണിക്കൂര്‍ നിരക്കുകളില്‍ പ്രീമിയം എയര്‍പോര്‍ട്ട് ലോഞ്ച് അനുഭവമാണ് യാത്രക്കാര്‍ക്ക് സാധ്യമാകുന്നത്. സെക്യൂരിറ്റി ഹോള്‍ഡിങ് ഏരിയകള്‍ക്ക് പുറത്തായി, ആഭ്യന്തര-അന്താരാഷ്ട്ര ടെര്‍മിനലുകള്‍ക്ക് സമീപത്തായാണ് ലോഞ്ച് ഒരുക്കിയിട്ടുള്ളത്. യാത്രക്കാര്‍ക്കും അല്ലാത്തവര്‍ക്കും…
പറയുന്ന കാര്യം നടപ്പാക്കി കാണിക്കുന്ന വ്യക്തിയാണ് മുകേഷ് അംബാനി. അംബാനിയുടെ പ്രഖ്യാപനം നടപ്പാകുകയാണെങ്കിൽ ജിയോ ബ്രെയിന്‍ വഴി AI ഇനി എല്ലാവരിലേക്കും എത്തിയിരിക്കും. എഐ ജനകീയവല്‍ക്കരിക്കുകയെന്ന ലക്ഷ്യത്തോടെ സമഗ്ര എഐ പ്ലാറ്റ്‌ഫോമായ ജിയോ ബ്രെയിന്‍ വിഷന്‍ പങ്കുവച്ചിരിക്കുകയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. 100 ജിബി വരെ സൗജന്യ ക്ലൗഡ് സ്‌റ്റോറേജ് ലഭ്യമാകുന്ന ജിയോ എഐ-ക്ലൗഡ് വെല്‍ക്കം ഓഫര്‍ പ്രഖ്യാപിച്ച് അംബാനി. രാജ്യത്തെ മറ്റ് കമ്പനികള്‍ക്കും ഇത് ലഭ്യമാകും. എഐ എല്ലായിടത്തും എല്ലാവര്‍ക്കു വേണ്ടിയും ( AI everywhere for everyone) എന്ന സന്ദേശത്തോടെയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ജനാധിപത്യവല്‍ക്കരിക്കുന്ന വമ്പന്‍ പദ്ധതിക്ക് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് തുടക്കമിടുന്നത്. ഇതുസംബന്ധിച്ച വിഷന്‍ റിലയന്‍സിന്റെ 47ാമത് വാര്‍ഷിക പൊതു യോഗത്തില്‍ മുകേഷ് അംബാനി ഓഹരി ഉടമകളുമായി പങ്കിട്ടു. എഐ ലൈഫ്‌സൈക്കിളിന്റെ സമഗ്രവശങ്ങളും സ്പര്‍ശിക്കുന്ന അത്യാധുനിക സങ്കേതങ്ങളും പ്ലാറ്റ്‌ഫോമുകളുമാണ് ജിയോ വികസിപ്പിച്ചുവരുന്നതെന്ന് അംബാനി വ്യക്തമാക്കി. ജിയോ ബ്രെയിന്‍ എന്നാണ് റിലയന്‍സ് ഇതിന് പേര്…