Author: News Desk
ശതകോടീശ്വരൻ അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹ ഒരുക്കങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ നിറയെ. വിവാഹ തീയതി അടുക്കും തോറും ആഡംബര ഒരുക്കങ്ങളും കൂടി കൂടി വരികയാണ്. ജൂലൈ 12 ആം തീയതി ആണ് ഈ വിവാഹം. വിവാഹ ക്ഷണക്കത്ത് ഉൾപ്പെടെ ലക്ഷങ്ങളും കോടികളും ചെലവഴിച്ചാണ് ഈ വിവാഹം നടത്താൻ പോകുന്നത് ഇതിനിടയിൽ ഇന്ത്യയിൽ ഇതുവരെ നടന്ന വിവാഹങ്ങളിൽ ഏറ്റവും ആഡംബരം നിറഞ്ഞതും ഏറ്റവും ചെലവേറിയതുമായ വിവാഹം ഏതാണ് എന്നൊരു ചർച്ച ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയെ. റിപ്പോർട്ടുകൾ പ്രകാരം അംബാനിയുടെ മക്കൾ ആയ ഇഷ അംബാനിയുടെയോ മകൻ ആകാശ് അംബാനിയുടെയോ വിവാഹം അല്ല ഇന്ത്യ കണ്ട ഏറ്റവും ചെലവേറിയ വിവാഹം എന്നാണ്. ഖനന വ്യവസായിയും മുൻ കർണാടക മന്ത്രിയുമായ ജി ജനാർദ്ദന റെഡ്ഡിയുടെ മകളായ ബ്രാഹ്മണി റെഡ്ഡിയും ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി വിക്രം ദേവ റെഡ്ഡിയുടെ മകൻ രാജീവ് റെഡ്ഡിയും തമ്മിലുള്ള വിവാഹം ആണ് ഇക്കൂട്ടത്തിൽ ഒന്ന്. ആഡംബര…
ടെക്നോളജി പുതിയ കാലത്തെ തൊഴിലിടങ്ങളെ നയിക്കുമ്പോൾ പ്രൊഡക്ട് മാർക്കറ്റിംഗും ബ്രാൻഡിങ്ങും പിന്തുടരേണ്ട മാർഗങ്ങളും, ഒരു പ്രൊഡക്ട് കസ്റ്റമറിലേക്ക് എത്തണമെങ്കിൽ സ്വീകരിക്കേണ്ട ഡിജിറ്റൽ മാർക്കറ്റിഗ് നിർദ്ദേശങ്ങളും പങ്കുവെച്ച് മൈക്രോസോഫ്റ്റ് മാർക്കറ്റിങ് ലീഡർ വേദനാരായണൻ വേദാന്തം. കേരള സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ സ്റ്റാർട്ടപ്പ് ഫൗണ്ടേഴ്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫൗണ്ടേഴ്സ് മീറ്റിൽ സംസാരിക്കുക ആയിരുന്നു വേദനാരായണൻ. കേരളത്തിലെ സ്റ്റാർട്ടപ്പ് സ്ഥാപകരുടെ സംരംഭമായ ഫൗണ്ടേഴ്സ് മീറ്റിന്റെ ഇരുപതാമത് എഡിഷനാണ് കൊച്ചിയിൽ നടന്നത്. ചാനൽ ഐ ആം സിഇഒയും ഫൗണ്ടറുമായ നിഷ കൃഷ്ണൻ മോഡറേറ്റർ ആയ പരിപാടിയിൽ ഗ്രോ കോംസ് കോ ഫൗണ്ടറും സിഇഒയുമായ ജോർജ് കുര്യൻ കണ്ണന്താനം, സിനിമ താരവും കോർപ്പറേറ്റ് ഗിഫ്റ്റ് സംരംഭത്തിന്റെ ഉടമയുമായ അഞ്ജലി നായർ എന്നിവർ സംരഭകരുമായി സംവദിച്ചു. സംരംഭം തുടങ്ങി വിജയിച്ചവർ തങ്ങൾ കടന്നു വന്ന വഴികളെ കുറിച്ചും നേരിടേണ്ടി വന്ന തിരിച്ചടികളെ കുറിച്ചും വിജയത്തിലേക്ക് നയിച്ച ദൃഢനിശ്ചയത്തെ കുറിച്ചും അനുഭവങ്ങൾ പങ്കുവെച്ചത് സംരംഭകർക്ക് പ്രചോദനം പകരുന്നത് ആയിരുന്നു. സ്റ്റാർട്ടപ്പ് സംരംഭകർക്കിടയിൽ…
കൊച്ചിയുടെ ടൂറിസം മേഖലയിൽ പ്രധാന പങ്കുവഹിക്കുന്ന ഒരു സ്ഥലമാണ് ഫോർട്ട് കൊച്ചിയും വില്ലിങ്ടണ്‍ ഐലൻഡും. ടൂറിസം വികസനവും കൂടുതൽ ആഭ്യന്തര അന്താരാഷ്ട്ര സഞ്ചാരികളെ ആകർഷിക്കുവാനും വേണ്ടി വില്ലിങ്ടണ്‍ ഐലന്‍ഡില്‍ 500 കോടി രൂപയുടെ ടൗണ്‍ഷിപ്പ് ഒരുങ്ങാൻ പോകുകയാണ്. കൊച്ചിയുടെ മുഖച്ഛായതന്നെ മാറ്റുന്ന രീതിയില്‍ മനുഷ്യനിര്‍മിത ദ്വീപായ വില്ലിങ്ടണ്‍ ഐലന്‍ഡില്‍ ഷോപ്പിങ്മാളും മള്‍ട്ടിപ്ലക്സും മറ്റു വ്യാപാര സ്ഥാപനങ്ങളും അടങ്ങുന്നതാണ് ഈ ടൗൺഷിപ്പ്. ഏകദേശം 150 ഏക്കറാണ് ബിഒടി പാലത്തിനടുത്തായി (അലക്സാണ്ടര്‍ പറമ്പിത്തറ പാലം മുതല്‍ പഴയ ബ്രിഡ്ജ് വരെ) കൊച്ചി തുറമുഖ അതോറിറ്റിക്കുള്ളത്. ഇത് ദേശീയപാത 966 ബി.യുടെ അടുത്തായാണ് വരുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ 15 ഏക്കറിലാണ് ഈ ടൗൺഷിപ്പ് നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചത്. ഹൈലൈറ്റ് ഗ്രൂപ്പ്, ഇവിടെ ഷോപ്പിങ് മാള്‍ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. മള്‍ട്ടിപ്ലക്സ് തീയറ്ററുകൾ അടക്കമുള്ള സംവിധാനങ്ങൾ ആണ് ഇവിടെ ഒരുങ്ങുന്നത്. ചെറിയ ഐസ്ക്രീം കട മുതല്‍ വന്‍കിട വ്യാപാര ശൃംഖലകള്‍ വരെ ഈ പദ്ധതിയില്‍ ഉള്‍പ്പെടും. കൊച്ചി…
‘പ്രായത്തേക്കാൾ കവിഞ്ഞ ബുദ്ധിയുണ്ട്’ എന്നൊക്കെ ചില ചെറിയ കുട്ടികളെ നോക്കി പലരും പറഞ്ഞു കേൾക്കാറുണ്ട്. അത് അക്ഷരാർത്ഥത്തിൽ ശരി വയ്ക്കും പോലെ ഉള്ള ഒരാൾ ആണ് അക്രിത് പ്രാൺ ജസ്വാൾ എന്ന ഹിമാചൽ സ്വദേശി. അസാമാന്യ ബുദ്ധി ഉള്ളവരും സൂപ്പർ ഹീറോസും സിനിമകളിലും പുസ്തകങ്ങളിലും മാത്രമല്ല ജീവിതത്തിലും ഉണ്ടെന്നു തെളിയിച്ച ആളാണ് ഈ ചെറുപ്പക്കാരൻ. 7 വയസ്സിൽ ശസ്ത്രക്രിയ നടത്തി “ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശസ്ത്രക്രിയാ വിദഗ്ധൻ” എന്ന വിശേഷണം നേടിക്കൊണ്ടാണ് അക്രിത് ഇത് തെളിയിച്ചത്. 10 മാസം പ്രായമുള്ളപ്പോൾ തന്നെ നന്നായി നടക്കാനും സംസാരിക്കാനും അക്രിതിന് സാധിച്ചിരുന്നു. മറ്റുള്ള കുട്ടികൾക്ക് സാധിക്കാത്ത വിധം ഈ അസാധാരണമായ പെരുമാറ്റങ്ങൾ അന്നേ മതപൈതാക്കൾ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. രണ്ട് വയസ്സായപ്പോഴേക്കും അക്രിത് എഴുത്തും വായനയും തുടങ്ങി. 5 വയസ്സുള്ളപ്പോൾ ഇംഗ്ലീഷ് ക്ളാസിക്ക് നോവലുകൾ വായിച്ച അക്രിത്, ഏഴാം വയസ്സിൽ മറ്റ് 7 വയസ്സുള്ള കുട്ടികൾ അടിസ്ഥാന ഗണിതവും സയൻസും പഠിക്കുവാൻ തന്നെ കഷ്ടപ്പെടുമ്പോൾ…
തമിഴ് സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരുന്നത് തമിഴ് സിനിമയിൽ 2024 ൽ ഒരു ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ഉണ്ടാവുന്നതും, 100 കോടി ക്ലബിലേക് ഒരു സിനിമ ഇടം പിടിക്കുന്നത് കാണുവാനും ആയിരുന്നു. കാത്തിരുപ്പ് അവസാനിപ്പിച്ചുകൊണ്ട്, തമിഴ് സിനിമാ ഇൻഡസ്ട്രിക്ക് 2024 ൽ ആദ്യ 100 കോടി ക്ലബ് സിനിമ ലഭിച്ചിരിക്കുകയാണ്. 2024 ലെ ഈ ബഹുമതി സ്വന്തമാക്കാൻ സിനിമ വ്യവസായം ആറ് മാസത്തെ സമയമാണ് എടുത്തത്. ഈ നേട്ടം സ്വന്തമാക്കിയത് മക്കൾ സെൽവൻ വിജയ സേതുപതിയും. വിജയ് സേതുപതി നായകനായ മഹാരാജ എന്ന ചിത്രമാണ് ലോകമെമ്പാടുമുള്ള ബോക്സോഫീസിൽ 100 കോടി എന്ന ബഹുമതി നേടിയത്. സിനിമ റിലീസായി വെറും 15 ദിവസത്തിനുള്ളിൽ ആണ് ഈ നേട്ടം കൈവരിച്ചത് എന്നതും ശ്രദ്ധേയമാണ്. കൽക്കി 2898 എഡിയുടെ റിലീസ് കാരണം, മഹാരാജയുടെ റിലീസ് സെന്ററുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും ആഭ്യന്തര കളക്ഷനില്‍ 1 കോടിക്ക് അടുത്ത് പടം ഇപ്പോഴും നേടുന്നുണ്ട്. ചിത്രം ഇന്ത്യൻ ബോക്സ് ഓഫീസിൽ മൊത്തം…
ട്വന്റി 20 ലോകകപ്പ് നേടിയ ടീം ഇന്ത്യൻ കളിക്കാർക്ക് ബിസിസിഐ പാരിതോഷികം പ്രഖ്യാപിച്ചതിന് പിന്നാലെ ഓരോ കളിക്കാർക്കും കിട്ടുന്ന കോടികളുടെ കണക്കെടുപ്പിലാണ് ആരാധകർ. ടീമിന് 125 കോടി രൂപയാണ് ബിസിസിഐ പ്രഖ്യാപിച്ച സമ്മാനത്തുക. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഐസിസി T20 കപ്പ് നേടിയ ടീം കളിക്കാർക്ക് 125 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ആയിരുന്നു ജയ് ഷാ കുറിച്ചത്. ടൂർണമെന്റിലുടനീളം ടീം അസാധാരണമായ കഴിവും നിശ്ചയദാർഢ്യവും കായികക്ഷമതയും പ്രകടിപ്പിച്ചു. എല്ലാ കളിക്കാർക്കും പരിശീലകർക്കും അഭിനന്ദനങ്ങളെന്നും അദ്ദേഹം പറഞ്ഞു. BCCI പ്രഖ്യാപിച്ച 125 കോടി ഫൈനൽ കളിച്ചവർക്കും റിസർവ്വിലിരുന്നവർക്കുമായി വീതിച്ചു നൽകും. ടീമിലുണ്ടായിരുന്ന എല്ലാവർക്കും 5 കോടി വീതം ലഭിക്കും, റിസർവ്വിലുണ്ടായിരുന്നവർക്കും സപ്പോർട്ട് സ്റ്റാഫിനും 1 കോടി വീതമാകും കിട്ടുക. വിജയത്തിൽ പങ്കാളിയായി ഫീൽഡിലുണ്ടായിരുന്നവർക്കും ഫീൽഡിന് പുറത്തുണ്ടായിരുന്നവർക്കും അർഹമായ പാരിതോഷികമാണ് BCCI വക്താവ് പറഞ്ഞു. കോച്ച് രാഹുൽ ദ്രാവിഡ്, സപ്പോർട്ട് സ്റ്റാഫിലുൾപ്പെടുന്ന…
ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനികളിലൊന്നായ ഇൻഫോസിസ് ലിമിറ്റഡ്, അതിൻ്റെ ബാംഗ്ലൂർ ഓഫീസിലേക്ക് സോഫ്റ്റ്വെയർ എഞ്ചിനീയർ തസ്തികകളിലേക്ക് വാക്ക്-ഇൻ ഇൻ്റർവ്യൂ പ്രഖ്യാപിച്ചിരിക്കുന്നു. ഫ്രഷേഴ്സിനും മൂന്ന് വർഷം വരെ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. തസ്തിക സോഫ്റ്റ്വെയർ എഞ്ചിനീയർസ്ഥലം: ബാംഗ്ലൂർ, ഇന്ത്യശമ്പളം: 4 – 11 ലക്ഷം/ പ്രതിവർഷംഅഭിമുഖം: വാക്ക്-ഇൻപ്രവർത്തി പരിചയം: ഫ്രഷർ/ പരിചയസമ്പന്നരും (0-3 വർഷം)വിദ്യാഭ്യാസ യോഗ്യത: കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് അല്ലെങ്കിൽ അനുബന്ധ മേഖലകളിൽ ബി.ഇ/ബി.ടെക്/എം.ഇ/എം.ടെക്/എംസിഎ/എംഎസ്സി. ജോലി വിവരണം ഇൻഫോസിസിലെ ഒരു സോഫ്റ്റ്വെയർ എഞ്ചിനീയർ എന്ന നിലയിൽ, അത്യാധുനിക സാങ്കേതികവിദ്യയുമായി ഇടപഴകുകയും നൂതനമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് അവസരം ലഭിക്കും. ഇൻഫോസിസിൻ്റെയും അതിൻ്റെ ക്ലയൻ്റുകളുടെയും ബിസിനസ് ആവശ്യകതകൾ നിറവേറ്റുന്നതിനായി സോഫ്റ്റ്വെയർ ആപ്ലിക്കേഷനുകൾ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്നതാണ് ഈ റോളിൽ ഉൾപ്പെടുന്നത്. പ്രധാന ഉത്തരവാദിത്തങ്ങൾ: സോഫ്റ്റ്വെയർ വികസനം: സോഫ്റ്റ്വെയർ ആപ്ലിക്കേഷനുകൾ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുക.കോഡിംഗ്: വൃത്തിയുള്ളതും കാര്യക്ഷമവും വീണ്ടും ഉപയോഗിക്കാവുന്നതുമായ കോഡ് എഴുതുക. കോഡ്…
ആരോഗ്യത്തിൽ ശ്രദ്ധിക്കുന്നവർ കൂടുതൽ തിരഞ്ഞെടുക്കാറുള്ളത് ആവിയിൽ വേവിച്ച ഭക്ഷണ പദാർത്ഥങ്ങൾ ആണ്. അതുകൊണ്ട് തന്നെ ഇഡ്ഡലി എല്ലാവര്ക്കും ഇഷ്ടമുള്ള ഭക്ഷണം ആണ്. റസ്റ്റോറൻ്റ് മെനുവിൽ ഏറ്റവും കുറഞ്ഞ വിലയുള്ള വിഭവവും ഈ ഇഡ്ഡലികൾ തന്നെയാണ്. ഒരു ഇഡ്ഡലിക്ക് 500 രൂപയെന്നു കേട്ടാൽ എല്ലാവരും ഒന്ന് ഞെട്ടില്ലേ. തമിഴ്നാട്ടിലെ അഡയാർ ആനന്ദഭവൻ്റെ ഇഡ്ഡലിക്കാണ് ഈ കേട്ടാൽ ഞെട്ടുന്ന വില ഉള്ളത്. ഈ നഗരത്തിലെ ഏറ്റവും ചെലവേറിയ ഇഡ്ഡലിയും ഇത് തന്നെയാണ്. ഈ വിഭവത്തെ ഇത്രയധികം ചെലവേറിയതും വിലകൂടിയതാക്കി മാറ്റിയതും എന്താണ് ഇഡ്ഡലി നിലവിൽ ആനന്ദ ഭവന്റെ താംബരം, ശാസ്ത്രി നഗർ , അണ്ണാനഗർ, വേളാച്ചേരി എന്നീ ബ്രാഞ്ചുകളിൽ മാത്രമേ ലഭ്യമാകൂ.ആളുകൾ ഭക്ഷണശാലകളിൽ വരുമ്പോൾ, മിക്കപ്പോഴും അവർ അനാരോഗ്യകരമായ ഭക്ഷണമാണ് കഴിക്കുന്നത്, അതിൽ ഒരു മാറ്റം കൊണ്ടുവരാൻ ആണ് ഈ ഇഡ്ഡലി കൊണ്ടുവന്നത് എന്നാണ് ഹോട്ടൽ ഉടമ പറയുന്നത്. തയ്യാറാക്കുന്ന വിധവും ചേരുവകളും പല രുചികളും ഘടകങ്ങളും ഉപയോഗിച്ചാണ് ഈ വിഭവം നിർമ്മിച്ചിരിക്കുന്നത്. ആദ്യം…
തെന്നിന്ത്യൻ സിനിമകളിലെ നിർമ്മാതാക്കളിൽ ശ്രദ്ധേയനാണ് കലാനിധി മാരൻ. പ്രമുഖ ടെലിവിഷന്‍ ശ്യംഖലയായ സണ്‍ ടിവി നെറ്റ് വര്‍ക്കിന്റെ സ്ഥാപകനും ചെയര്‍മാനുമായ കലാനിധി മാരന് ചെറുപ്പം മുതലേ ബിസിനസിൽ പേരെടുത്ത ആളാണ്. ഏകദേശം 29,000 കോടി രൂപയാണ് അദ്ദേഹത്തിൻ്റെ ആസ്തി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കണക്കുകൾ പ്രകാരം ഭൂഷൺ കുമാർ, കരൺ ജോഹർ, ഗൗരി ഖാൻ എന്നിവരേക്കാൾ സമ്പന്നൻ ആണ് കലാനിധി മാരൻ. എന്തിരൻ, ബീസ്റ്റ്, പേട്ട, സർക്കാർ, ജയിലർ തുടങ്ങിയ തമിഴ് സിനിമയിലെ ബ്ലോക്ക്ബസ്റ്ററുകളിൽ ചിലത് നിർമ്മിച്ചത് അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ ഹൗസ് ആണ്. ഇതിൽ രജനികാന്തിൻ്റെ ജയിലർ ബോക്സ് ഓഫീസിൽ വൻ വിജയം ആയിരുന്നു. ഷാരൂഖ് ഖാൻ നായകൻ ആയ ജവാനും ഒരു ദിവസം കൊണ്ട് 70 കോടിയിലധികം രൂപ നേടിയാണ് ചരിത്രം സൃഷ്ടിച്ചത്. ഐപിഎലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഉടമ എന്ന നിലയിലും ശ്രദ്ധേയനാണ് അദ്ദേഹം. 2010 മുതല്‍ 15 വരെ സ്പൈസ് ജെറ്റിന്റെ നടത്തിപ്പും കലാനിധി മാരന് ആയിരുന്നു. മുന്‍…
വിഷത്തിനു പൊന്നും വില എന്ന് കേട്ടാൽ ഞെട്ടാത്ത ആളുകൾ ഉണ്ടാവില്ല. വിഷം എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് പാമ്പുകളും ആയിരിക്കും. എന്നാൽ തെറ്റി, പാമ്പിൻ വിഷത്തിനല്ല ഈ പൊന്നുംവില. കുത്തേറ്റാൽ മരണം വരെ സംഭവിച്ചേക്കാവുന്ന കാണുമ്പോൾ തന്നെ പേടി തോന്നുന്ന തേളുകളുടെ വിഷത്തിനും പൊന്നുംവില കൊടുക്കേണ്ടി വരും. തേളുകളുടെ വിഷം മാരകമാണ്, ഒപ്പം ലോകത്ത് ഏറ്റവും വിലയേറിയ ദ്രവകങ്ങളിലൊന്നും ഈ തേൾ വിഷം തന്നെയാണ്. ഈ തേളിന്റെ വിഷം ഇത്രയേറെ മൂല്യമുള്ളതാവാൻ കാരണം ഉണ്ട്. തേൾ വിഷമേറ്റാൽ മരിക്കുമെന്ന് മാത്രമല്ലേ കേട്ടിട്ടുള്ളു, എന്നാൽ ഏറെ ഗുണങ്ങളും ഇതിന് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ ഗ്രഹത്തിലെ ഏറ്റവും അപകടകരമായ തേളുകളിൽ ഒന്നായ ഡെത്ത്സ്റ്റോക്കർ തേളിന്റെ വിഷത്തിന് ഒരു ഗാലണിന് ഏകദേശം 39 ദശലക്ഷം ഡോളർ ആണ് വില. ഇത് ഭൂമിയിലെ ഏറ്റവും ചെലവേറിയ ദ്രാവകമായാണ് കണക്കാക്കുന്നത്. ഒരു തേളിന് ‘ഒരു ഗാലൻ നിറയ്ക്കാൻ 2.64 ദശലക്ഷം തവണ ഈ വിഷം ഉത്പാദിപ്പിക്കേണ്ടി…