Author: News Desk
സംസ്കരിച്ച മാലിന്യത്തിൻ്റെ 20% റീസൈക്കിൾ ചെയ്യുകയാണ് UAE. 2050-ഓടെ റീസൈക്ലിങ് 90% ആയി ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നു. അത് മറ്റൊരുതരത്തിൽ ഗുണകരമാകും. കാരണം മാലിന്യം സംസ്കരിച്ച് കളയുകയല്ല UAE. അവയെ വൈദ്യുത ഊർജമായി മാറ്റുകയാണ് ഈ രാജ്യം. ദുബായിൽ വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങളിൽ പകുതിയോളം ഊർജ ഉല്പാദനത്തിലാണ് അവസാനിക്കുന്നത്. യുണൈറ്റഡ് നേഷൻസ് എൻവയോൺമെൻ്റ് പ്രോഗ്രാം അനുസരിച്ച് മാലിന്യത്തിൽ നിന്ന് ഊർജം നൽകുന്ന പ്രൊജക്റ്റ് നടപ്പാക്കുന്നത് വാർസൻ വേസ്റ്റ് മാനേജ്മെൻ്റ് കമ്പനി നടത്തുന്ന പ്ലാൻ്റിലാണ്. ദുബായിലെ മൊത്തം മാലിന്യത്തിൻ്റെ 45 ശതമാനവും ഈ പ്ലാന്റിലേക്കാണ് വരുന്നത് എന്ന് കമ്പനിയുടെ സിഇഒ ടിം ക്ലാർക്ക് പറഞ്ഞു. ഈ വർഷം മാർച്ചിൽ പ്രവർത്തനക്ഷമമായ, വാർസൻ പ്ലാൻ്റ് പ്രതിവർഷം 2 ദശലക്ഷം മെട്രിക് ടൺ മാലിന്യം ഉപയോഗിച്ച് 200 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കും. ഇത് ഏകദേശം 135,000 വീടുകൾക്ക് ഊർജം പകരും. ഇതിലൂടെ UAE പ്രതിവർഷം 1.5 ബില്യൺ ടൺ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് ഒഴിവാക്കും.മാലിന്യത്തെ ഊർജമാക്കി മാറ്റുന്ന…
ടാറ്റ മോട്ടോഴ്സ് വരും മാസങ്ങളിൽ അവതരിപ്പിക്കുക നെക്സോൺ iCNG , ആൾട്രോസ് റേസർ, Curvv എന്നീ മൂന്ന് പുതിയ മോഡലുകളാകും. CNG-പവർ വേരിയൻ്റുകളോടെ നെക്സോൺ ശ്രേണി വിപുലീകരിക്കുന്നു. ആൾട്രോസ് ലൈനപ്പിന് സ്പോർട്ടിയർ വേരിയൻ്റുണ്ടാകും. മൂന്ന് വർഷത്തിനുള്ളിൽ ടാറ്റ അതിൻ്റെ Curvv എന്ന പുതിയ മോഡലും കൊണ്ടുവരും. EV കർവ് ആദ്യമെത്തുമ്പോൾ പെട്രോൾ, ഡീസൽ, CNG വേരിയന്റുകൾ പിന്നാലെ വിപണിയിലെത്തും. Tata Nexon iCNGടർബോചാർജ്ഡ് സിഎൻജി-പവർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ കാർ ടാറ്റ യാഥാർത്ഥ്യമാക്കുകയാണ്. സാധാരണ പെട്രോൾ മോഡലിൻ്റെ അതേ 1.2-ലിറ്റർ ത്രീ-സിലിണ്ടർ ടർബോചാർജ്ഡ് എഞ്ചിൻ ഉപയോഗിച്ച് നെക്സോൺ iCNG ഇറക്കുമ്പോൾ അത് ചരിത്രമാകും. മാനുവൽ ഗിയർബോക്സിനൊപ്പം, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ (AMT) ഓപ്ഷനും വന്നേക്കാം. Nexon iCNG-യുടെ വില പെട്രോൾ വേരിയൻ്റിനേക്കാൾ ഏകദേശം ഒരു ലക്ഷം രൂപ കൂടുതലായിരിക്കും. ഈ വർഷത്തെ ഭാരത് മൊബിലിറ്റി എക്സ്പോയിൽ നെക്സോൺ iCNG ടാറ്റ പ്രദർശിപ്പിച്ചു. ടാറ്റ ആൾട്രോസ് റേസർ Altroz റേസർ മോഡലിന് 120hp കരുത്തിൽ 6-സ്പീഡ് മാനുവൽ ഗിയർബോക്സും…
വനിതകളെ മസിലുകൾ ബിൽഡ് അപ്പ് ചൈയ്യാൻ പ്രേരിപ്പിക്കുന്ന ഒരു വനിതാ അഭിഭാഷക. ബോഡി ബിൽഡിംഗിൽ വിജയം നേടി തകർക്കുകയാണ് 23 കാരിയായ ഗ്രാറ്റ്സിയ ജെ വെട്ടിയാങ്കൽ. ശരീരഭാരം കുറയ്ക്കാനും ആരോഗ്യകരമായ ശരീരം നിലനിർത്താനും വേണ്ടിയാണ് കോട്ടയംകാരിയായ ഗ്രാറ്റ്സിയ 20-ാം വയസ്സിൽ ജിമ്മിൽ പോയിത്തുടങ്ങിയത്. പിന്നീടത് ശാരീരിക ക്ഷമതയ്ക്കായുള്ള ഒരു ദിനചര്യയായി മാറി. പിന്നാലെ ശക്തി പരിശീലനത്തിലും ബോഡിബിൽഡിംഗിലും ഒരു കൈ നോക്കാൻ ഗ്രാറ്റ്സിയ ഇറങ്ങിത്തിരിക്കുകയായിരുന്നു. ബോഡിബിൽഡിംഗിൻ്റെ ലോകത്ത് കേരളത്തിലെ സ്ത്രീകൾക്ക് എന്ത് നേടാനാകും എന്നതിനെക്കുറിച്ചുള്ള മുൻ ധാരണകളെ തീരുത്തിക്കുറിച്ചു കൊണ്ട് ഗ്രാറ്റ്സിയ കഠിനമായ പരിശീലനം ആരംഭിച്ചു. 2022-ൽ ജില്ലാ ആം ഗുസ്തി മത്സരത്തിൽ സ്വർണ്ണ മെഡലും പിന്നീട് 2023-ൽ മിസ് കോട്ടയം പട്ടവും നേടി. ഏറ്റുമാനൂർ കുടുംബ കോടതിയിൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്ന ഗ്രാറ്റ്സിയ ഇപ്പോൾ ജയ്പൂരിലെ നിംസ് സർവകലാശാലയിൽ എൽഎൽഎം കോഴ്സിന് തയ്യാറെടുക്കുകയാണ്. പുരുഷന്മാരെപ്പോലെ സ്ത്രീകളും കരുത്തും കായികക്ഷമതയും ഉള്ളവരാണെന്ന് അവർ പറയുന്നു. “ആരോഗ്യകരമായ ജീവിതശൈലിക്ക് സ്ത്രീകൾ നല്ല…
വാട്ട്സ്ആപ്പ് ഗ്രൂപ്പിനെ 6400 കോടിയുടെ സ്ഥാപനമാക്കി മാറ്റി, മുകേഷ് അംബാനിയിൽ നിന്ന് 1600 കോടി രൂപ നേടി, ആ സംരംഭകന്റെ ഇന്നത്തെ അവസ്ഥയെന്ത്? ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ഒരു ബിസിനസ്സ് ആരംഭിക്കുക എന്ന ആശയത്തിന് പിന്നിലെ സൂത്രധാരൻ കബീർ ബിശ്വാസാണ്. അങ്ങനെയാണ് ഡൺസോ സ്ഥാപിച്ചത്. ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിൻ്റെ മെച്ചപ്പെടുത്തിയ പതിപ്പ് നിക്ഷേപക വൃത്തങ്ങൾക്കിടയിൽ ചർച്ചയാകുകയും മുകേഷ് അംബാനി 1600 കോടിയിലധികം രൂപ നിക്ഷേപിക്കാൻ തയാറാക്കുകയും ചെയ്ത സംരംഭം. ഇന്ന് ഇന്ത്യയിലെ ജനപ്രിയ സ്റ്റാർട്ടപ്പുകളിൽ ഒന്നിന് പിന്നിലെ പേരാണ് കബീർ ബിശ്വാസ്. പക്ഷെ സാമ്പത്തിക പ്രതിസന്ധി അവിടെയും പിടിമുറുക്കിയിരിക്കുന്നു. Blinkit, Swiggy Instamart എന്നിവയ്ക്ക് മുമ്പുതന്നെ പലചരക്ക് സാധനങ്ങളും അവശ്യ സാധനങ്ങളും മറ്റ് ചരക്കുകളും വിതരണം ചെയ്യാൻ ഡൺസോ ഉപയോഗിച്ചിരുന്നു. ഉപഭോക്താക്കൾ അവരുടെ ഓർഡറുകൾ പോസ്റ്റ് ചെയ്യുന്ന ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പായിട്ടാണ് കമ്പനി ആരംഭിച്ചത്. തുടർച്ചയായ വളർച്ചയും നിക്ഷേപവും ഉപയോഗിച്ച്, ശരിയായ ഡൺസോ ആപ്പ് രൂപീകരിക്കുകയും കമ്പനി കൂടുതൽ…
ഇന്ത്യയുടെ പരമ്പരാഗത വസ്ത്രമായ സാരിയണിഞ്ഞു ടോക്കിയോ നഗരവീഥിയിലൂടെ നടക്കുന്ന യുവതിയുടെ വീഡിയോയാണ് സമൂഹമാദ്ധ്യമ ലോകത്ത് വൈറലാകുന്നത്. സംരംഭകയും , മോഡലും. പഞ്ചാബി നടിയുമായ മഹി ശർമയാണ് പരമ്പരാഗതമായ ഇന്ത്യൻ വേഷത്തില് വന്ന് ആളുകളെ ഞെട്ടിച്ചത്. ഡിജിറ്റൽ ക്രിയേറ്ററും, ട്രാവലറുമായ മഹി ശർമ്മ തന്റെ maahieway എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് പേരാണ് വീഡിയോ ഇതുവരെ കണ്ടത്. സംരംഭകയായ മഹി ശർമ your designstory എന്ന ക്രിയേറ്റീവ് ഏജൻസിയുടെ സഹ സ്ഥാപകയാണ്. വിവിധ ബ്രാൻഡുകളെയും , ഡിജിറ്റസിൽ ക്രീയേറ്റർമാരെയും സിനിമകളെയും അവരുടെ പ്രേക്ഷകരുമായി ബന്ധിപ്പിക്കുന്ന ഉള്ളടക്കം നിർമ്മിക്കാൻ സഹായിക്കുന്ന ഏജൻസിയാണ് മഹിയുടെ YDS . 2015-ലെ ‘ഫേസ് ഓഫ് അമൃത്സർ’ മത്സരത്തിലെ വിജയിയായ മഹി ശർമ്മ പേരുകേട്ട മോഡലും പഞ്ചാബി സിനിമയിലെ നടിയുമാണ്. 2016-ൽ ദുല്ല ഭാട്ടി എന്ന ചിത്രത്തിലൂടെയാണ് മഹി അരങ്ങേറ്റം കുറിച്ചത്, ഒരു മോഡലെന്ന നിലയിൽ റൂൺ വാർഗി, കാംഗി, ജിന്ന തേരാ മെയ്ൻ കർദി…
താങ്ങാനാവുന്നതും എന്നാൽ അവിസ്മരണീയവുമായ വിദേശ സഞ്ചാര അനുഭവങ്ങൾ ആഗ്രഹിക്കുന്ന ഇന്ത്യൻ യാത്രക്കാർക്ക് തങ്ങളുടെ പണത്തിന് അവിശ്വസനീയമായ മൂല്യം വാഗ്ദാനം ചെയ്യുന്ന നിരവധി ലക്ഷ്യസ്ഥാനങ്ങൾ നിലവിലുണ്ട്.ഇന്ത്യയിൽ നിന്ന് ഏറ്റവും കുറഞ്ഞ നിരക്കുകളിൽ യാത്ര ചെയ്യാൻ തക്കതായ രാജ്യങ്ങൾ ഒട്ടനവധിയുണ്ട്. നേപ്പാൾ (Nepal)ഇന്ത്യയുടെ അതിർത്തി രാജ്യമായ നേപ്പാൾ, ബജറ്റ് യാത്രക്കാരുടെ പറുദീസയാണ്. തലയെടുപ്പുള്ള ഹിമാലയം മുതൽ കാഠ്മണ്ഡുവിലെ തിരക്കേറിയ തെരുവുകൾ വരെ നേപ്പാൾ കുറഞ്ഞ നിരക്കുകളിൽ വൈവിധ്യമാർന്ന അനുഭവങ്ങൾ വാഗ്ദാനം ചെയ്യുന്നു. എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് ട്രെക്ക് ചെയ്യുക, പുരാതന ക്ഷേത്രങ്ങൾ ദർശിക്കുക, അല്ലെങ്കിൽ അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളിൽ മുഴുകുക എന്നിവയെല്ലാം നേപ്പാളിന്റെ പ്രത്യേകതയാണ്. ശ്രീലങ്ക (Sri Lanka)അതിമനോഹരമായ കടൽത്തീരങ്ങൾ, സമൃദ്ധമായ തേയിലത്തോട്ടങ്ങൾ, പുരാതന അവശേഷിപ്പ് എന്നിവയാൽ ശ്രീലങ്ക പ്രശസ്തമാണ്. ചരിത്ര നഗരമായ കാൻഡി മുതൽ മിറിസ്സയിലെ അതിമനോഹരമായ ബീച്ചുകൾ വരെ ശ്രീലങ്കയിൽ സഞ്ചാരികൾക്ക് മിതമായ നിരക്കിൽ കാണാൻ ആകർഷകമായ ഇടങ്ങളാണ്. രുചികരമായ ഭക്ഷണം, യുനെസ്കോയുടെ ലോക പൈതൃക സൈറ്റുകൾ, വന്യജീവി സഫാരികൾ ഇതെല്ലാം ശ്രീലങ്കയെ…
നിർമാണത്തിലിരിക്കുന്ന അതിവേഗ പാതകൾ ഇന്ത്യയിലെ റോഡ് യാത്രയുടെ മുഖച്ഛായ മാറ്റുവാനൊരുങ്ങുകയാണ്. വരും വർഷങ്ങളിൽ ഭാരത് മാല പരിയോജനയുടെ കീഴിൽ 25 ഗ്രീൻഫീൽഡ് അതിവേഗ ദേശീയ പാത ഇടനാഴികൾ നിർമ്മിക്കും. അതിൽ സുപ്രധാനമായതും ഇന്ത്യയിലെ ഹൈവേ യാത്രയെ മാറ്റിമറിക്കുന്നതുമായ 10 ഹൈ-സ്പീഡ് എക്സ്പ്രസ് വേകൾ ഇവയാണ്. ഡൽഹി-മുംബൈ എക്സ്പ്രസ് വേ ദേശീയ തലസ്ഥാനമായ ന്യൂഡൽഹിയെ സാമ്പത്തിക തലസ്ഥാനമായ മുംബൈയുമായി ബന്ധിപ്പിക്കുന്ന 1,350 കിലോമീറ്റർ നീളവും 8 വരി വീതിയുമുള്ള നിയന്ത്രിത പ്രവേശനമുള്ള എക്സ്പ്രസ് വേയാണ് ഡൽഹി-മുംബൈ എക്സ്പ്രസ് വേ. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ എക്സ്പ്രസ് വേ ആണിത് . നിർമാണത്തിലിരിക്കുന്ന വഡോദര–മുംബൈ എക്സ്പ്രസ് ഇതിന്റെ ഭാഗമാണ്. ഇത് ഡൽഹി-മുംബൈ നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം വെറും 12 മണിക്കൂറായി കുറയ്ക്കും. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ദാദ്ര ആൻഡ് നാഗർ ഹവേലി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഈ ഹൈവേ പരിധിയിൽ ഉൾപ്പെടും. ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേബെംഗളൂരു-ചെന്നൈ എക്സ്പ്രസ്വേ…
ആരാണ് താന്യ ഡിയോൾ?ബോളിവുഡ് നടൻ ബോബി ഡിയോളിൻ്റെ ഭാര്യ താന്യാ ഡിയോൾ വിജയകരമായ സംരംഭങ്ങളുടെ ഉടമ കൂടിയാണ്. ഒരു ഇൻ്റീരിയർ ഡിസൈനറും തൊഴിൽപരമായി ഫാഷൻ ഡിസൈനറുമാണ്. ഇൻ്റീരിയർ ഡിസൈനിൽ ഡിപ്ലോമയുള്ള താന്യയ്ക്ക് മുംബൈയിൽ സ്വന്തമായി ഫർണിച്ചറുകളുടെ ശൃംഖലയുണ്ട്. ജുർം, നൻഹെ ജയ്സാൽമർ എന്നീ ബോളിവുഡ് ചിത്രങ്ങളിൽ കോസ്റ്റ്യൂം ഡിസൈനറായി അവർ പ്രവർത്തിച്ചിട്ടുണ്ട്. കോടീശ്വര വ്യവസായിയായിരുന്ന ദേവേന്ദ്ര അഹൂജയുടെ മകളാണ് തന്യ. 20th Century Financeൻ്റെ എംഡിയും സെഞ്ചൂറിയൻ ബാങ്കിൻ്റെ പ്രൊമോട്ടറും ആയിരുന്നു ദേവേന്ദ്ര അഹൂജ. 300 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളും ഓഹരികളും കുടുംബത്തിന് മാറ്റി വച്ചിട്ടാണ് 2010-ൽ അദ്ദേഹം അന്തരിച്ചത്. താന്യയ്ക്ക് മുനിഷ എന്ന സഹോദരിയും വിക്രം അഹൂജ എന്ന സഹോദരനുമുണ്ട്.മുംബൈയിലെ ഒരു ഇറ്റാലിയൻ കഫേയിൽ വെച്ചാണ് ബോബിയും താന്യയും ആദ്യമായി പരസ്പരം കാണുന്നത്. 1996-ൽ ഇരുവരും വിവാഹിതരായി.ഇവരുടെ മക്കളായ ആര്യമാനും ധരം ഡിയോളും ഉടൻ സിനിമയിൽ അരങ്ങേറ്റം കുറിക്കും. അനിമൽ എന്ന ചിത്രത്തിലെ അബ്രാർ ഹക്ക് എന്ന കഥാപാത്രത്തിന്…
ലോകത്തെ ഏറ്റവും വലതും ആഡംബരപൂർണ്ണവുമായ വിമാന സർവ്വീസ് എമിറേറ്റ്സ്, അവരുടെ ക്യാബിൻ ക്രൂ റിക്രൂട്ട്മെന്റ് നടത്തുന്നു. എമിറേറ്റ്സ് ക്യാബിൻ ക്രൂ കമ്മ്യൂണിറ്റിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്കായി എക്സ്ക്ലൂസീവ് റിക്രൂട്ട്മെൻ്റ് ഡ്രൈവ് ഇവന്റുകൾ നടക്കുകയാണ്. എമിറേറ്റ്സിന് നിലവിൽ 22,000 ക്യാബിൻ ക്രൂ അംഗങ്ങളുണ്ട്, ഈ സാമ്പത്തിക വർഷം 5,000 പേരെ കൂടി റിക്രൂട്ട് ചെയ്യാനാണ് ശ്രമിക്കുന്നത്. യുഎഇയിൽ താമസിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും മാത്രമായി നടത്തുന്ന, ക്ഷണിക്കപ്പെട്ടവർക്കായി മാത്രമുള്ള പഞ്ചനക്ഷത്ര ഇവൻ്റുകളിൽ എല്ലാ രാജ്യക്കാർക്കും പങ്കെടുക്കാം. ഇവൻ്റുകൾക്കായി ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നതിന് എല്ലാ ഉദ്യോഗാർത്ഥികളും ചെയേണ്ടത് യോഗ്യതാ മാനദണ്ഡം പരിശോധിച്ച് ലളിതമായ ഒരു ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുക എന്നതാണ്. എമിറേറ്റ്സ് ക്യാബിൻ ക്രൂ യോഗ്യതാ മാനദണ്ഡങ്ങൾ ഇവയാണ് ഹോസ്പിറ്റാലിറ്റി/ഉപഭോക്തൃ സേവനത്തിൽ ഒരു വർഷത്തിലേറെ പരിചയംപോസിറ്റീവ് മനോഭാവവും ഒരു ടീം ചുറ്റുപാടിൽ മികച്ച പ്രകടനത്തിനുള്ള കഴിവ്കുറഞ്ഞ യോഗ്യത ഗ്രേഡ് 12ഇംഗ്ലീഷിൽ അനായാസം എഴുതുവാനും, സംസാരിക്കാനുമുള്ള കഴിവ്.മറ്റൊരു ഭാഷ സംസാരിക്കാനുള്ള കഴിവ് അധിക നേട്ടമായിരിക്കും.കുറഞ്ഞത് 160 സെൻ്റീമീറ്റർ ഉയരം…
ബുർജ് ഖലീഫയ്ക്ക് പുറത്ത് പാർക്ക് ചെയ്തിരിക്കുന്ന ഒരു റേഞ്ച് റോവർ ദുബായിയിലെ വലിയ കാഴ്ചയൊന്നുമല്ല. എന്നാൽ ആ കാറിന്റെ വീഡിയോയെ വൈറൽ ആക്കിയത് മറ്റൊന്നാണ്. അതിന്റേത് കേരള നമ്പർ പ്ലേറ്റാണ്.മലയാളി സംരംഭകനായ ദിലീപ് ഹെയിൽബ്രോൺ താൻ 2011 ൽ വാങ്ങിയ റേഞ്ച് റോവർ കേരളത്തിൽ നിന്ന് ദുബായിലേക്ക് കൊണ്ടുപോയി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ പുറത്ത് പാർക്ക് ചെയ്തു. അതിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. എവിടെ ചെന്നാലും മറ്റൊരു മലയാളിയെ തിരിച്ചറിയുന്നവരെ ആകർഷിച്ചത് ആ വാഹനത്തിൻ്റെ കേരളാ നമ്പർ പ്ലേറ്റാണ്. “വീട്ടിൽ നിന്നുള്ള ഒരു നീണ്ട യാത്ര” എന്ന അടിക്കുറിപ്പോടെയാണ് Dileep Heilbronn ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കു വച്ചിരിക്കുന്നത്. “പ്രോപ്പർട്ടി ഡെവലപ്പർ, കാർ കളക്ടർ ” എന്നാണ് ദിലീപ് തന്റെ പ്രൊഫൈലിൽ വിശേഷിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ മലപ്പുറം ജില്ലയിലെ എടപ്പാൾ എന്ന ചെറുപട്ടണത്തിലാണ് ദിലീപ് ഹെയിൽബ്രോൺ ജനിച്ചത്. സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ പൂർത്തിയാക്കി 1990-ൽ മുംബൈയിലേക്ക് താമസം…