Author: News Desk
കഴിഞ്ഞ ദീപാവലിക്കാണ് മുകേഷ് അംബാനി തന്റെ ഭാര്യ നിത അംബാനിക്ക് 10 കോടി രൂപ മതിക്കുന്ന റോൾസ് റോയ്‌സ് കള്ളിനൻ ബ്ലാക്ക് ബാഡ്ജ് എസ്‌യുവി സമ്മാനമായി നൽകിയത്. ഇപ്പോഴിതാ 12 കോടി രൂപയ്ക്ക് മേലെ വിലമതിക്കുന്ന റോൾസ് റോയ്സ് ഫാൻ്റം VIII EWB കൂടി സ്വന്തമാക്കി നിത അംബാനി. പുതിയ റോൾസ് റോയ്സ് ഫാൻ്റം VIII EWB വമ്പൻ വാഹനവ്യൂഹത്തിന്റെ അകമ്പടിയിൽ മുംബൈയിലെ തെരുവുകളിൽ നീങ്ങിയ ദൃശ്യങ്ങൾ വാഹനപ്രേമികളെ ഞെട്ടിച്ചു.രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള കാറുകൾ അംബാനി കുടുംബത്തിന്റെ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ഭവനമായ ആൻ്റിലിയയിലുണ്ട്. ആ ശേഖരത്തിലേക്കു എത്തിയിരിക്കുന്നു പുതിയ റോൾസ് റോയ്സ് ഫാൻ്റം VIII EWB . റോസ് ക്വാർട്സ് എക്സ്റ്റീരിയറും ഓർക്കിഡ് വെൽവെറ്റ് ഇൻ്റീരിയറും കാറിൻ്റെ പ്രത്യേകതയാണ്. നിത അംബാനിയുടെ പുതിയ എസ്‌യുവി വ്യത്യസ്തമായ ഓറഞ്ച് നിറത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. നിത അംബാനിയുടെ ഏറ്റവും വിലപിടിപ്പുള്ള റോൾസ് റോയ്‌സിന് സ്വർണ്ണ SoE, ഡിന്നർ പ്ലേറ്റ് വീലുകൾ, ഹെഡ്‌റെസ്റ്റുകളിൽ എംബ്രോയിഡറി ചെയ്ത…
HIL എന്ന പേരിൽ കളമശേരിക്കടുത്ത് ഏലൂർ ഉദ്യോഗമണ്ഡലിൽ പ്രവർത്തിച്ചിരുന്ന ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്സ് ലിമിറ്റഡ് (HIL) പൂർണമായി അടച്ചുപൂട്ടി. കേരളത്തിലെ ആദ്യത്തെ കേന്ദ്ര പൊതുമേഖലാ കീടനാശിനി നിർമാണ വ്യവസായശാലയായിരുന്നു ഇത്. ഇതിനൊപ്പം പഞ്ചാബിലെ ഭട്ടിൻഡ യൂണിറ്റും പൂട്ടി. ഭൂരിഭാഗം ജീവനക്കാർക്കുമുള്ള വിആർഎസ് ആനുകൂല്യങ്ങൾ മാർച്ച് 31ഓടെ നൽകിയിരുന്നു. ഏലൂരിൽ 34.27 ഏക്കറിലാണ് HIL ഫാക്ടറി. പാതാളത്ത് എച്ച്ഐഎൽ കോളനിയിൽ കമ്പനി ഉടമസ്ഥതയിലുള്ളതും സംസ്ഥാന സർക്കാർ വാടകയ്ക്ക്നൽകിയതും ഉൾപ്പെടെ 13.96 ഏക്കർ ഭൂമിയുണ്ട്. സിപ്പെറ്റും ഫയർസ്റ്റേഷനും സ്ഥാപിക്കാൻ ഇതിൽനിന്ന് 4.5 ഏക്കർ നൽകിയിരുന്നു. കീടനാശിനി നിർമാണമേഖലയിൽ 1954ൽ സ്ഥാപിച്ച, രാജ്യത്തെ ആദ്യ കേന്ദ്ര പൊതുമേഖലാ വ്യവസായ സ്ഥാപനമാണ് ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്സ് ലിമിറ്റഡ് (HIL). DDTഉൽപ്പാദിപ്പിച്ച് 1958ലാണ് ഏലൂരിൽ കമ്പനി പ്രവർത്തനം ആരംഭിച്ചത്. പരിസ്ഥിതിപ്രശ്നംമൂലം ബെൻസീനിലും ക്ലോറിനിലും അധിഷ്ഠിതമായ കീടനാശിനികൾ 1996ലും എൻഡോസൾഫാൻ 2011ലും ഡിഡിടി 2018ലും ഉൽപ്പാദനം നിർത്തി. 2018ൽ ഹിൽ (ഇന്ത്യ) ലിമിറ്റഡ് എന്ന് പേരുമാറ്റി. മാംഗോസേബ് തുടങ്ങിയ ജൈവ…
ദക്ഷിണേന്ത്യയുടെ ഹബ്ബായി ബംഗളൂരു കെംപെഗൗഡ വിമാനത്താവളം വികസിപ്പിക്കാൻ ടാറ്റ ഗ്രൂപ്പ് തയാറെടുക്കുന്നു. എയർ ഇന്ത്യ ബംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെ രാജ്യത്തെ രണ്ടാമത്തെ വ്യോമയാന കേന്ദ്രമായി തെരഞ്ഞെടുത്തു കഴിഞ്ഞു . ടാറ്റ ഗ്രൂപ്പിൻ്റെ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, വിസ്താര എന്നിവ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അന്താരാഷ്ട്ര കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിന് രാജ്യത്തെ തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമായ കെംപെഗൗഡയുമായി സഹകരിക്കും. ബെംഗളൂരു വിമാനത്താവളത്തിൻ്റെ ടെർമിനൽ ഒന്നിന് യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള വാർഷിക ശേഷി 35-36 ദശലക്ഷം ആണ്. ടെർമിനൽ 2 ന് ഒരു വർഷം 25 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്. കൂടാതെ മൂന്നാമത്തെ ടെർമിനലിനും പദ്ധതികൾ ആവിഷ്കരിച്ചു കഴിഞ്ഞു. ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കേറിയതും രാജ്യത്തെ മൂന്നാമത്തെ വലിയ വിമാനത്താവളവുമാണ് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മുംബൈ വിമാനത്താവളം 44 ദശലക്ഷം യാത്രക്കാരും, ഡൽഹി വിമാനത്താവളം 65.3…
ഒന്നര ലക്ഷം ബ്ലൂ കോളർ ജോലികൾ ഇന്ത്യയിൽ സൃഷ്ടിച്ച ആപ്പിൾ ഐഫോൺ നിർമ്മാതാക്കൾ തങ്ങളുടെ ജീവനക്കാർക്കായി ടാറ്റ സാങ്കേതിക വിദ്യയിൽ വീടുകൾ നിർമ്മിക്കുന്നു.ആപ്പിളിനായി ടാറ്റ 10,000 യൂണിറ്റുകൾ നിർമ്മിക്കും. ആപ്പിളിൻ്റെ കരാർ നിർമ്മാതാക്കളും വിതരണക്കാരും, ഫോക്‌സ്‌കോൺ, ടാറ്റ, സാൽകോംപ് എന്നിവയും തങ്ങളുടെ ജീവനക്കാർക്ക് വീടുകൾ നിർമ്മിക്കാൻ സഹകരിക്കുന്നു. ഭൂരിഭാഗവും 19-24 വയസ്സിനിടയിൽ പ്രായമുള്ള വനിതാ ജീവനക്കാർക്ക് വാടക ഇടങ്ങളിൽ നിന്ന് ഇലക്ട്രോണിക്സ് ഫാക്ടറികളിലെത്താൻ മണിക്കൂറുകളോളം യാത്ര ചെയ്യേണ്ടി വരുന്നതടക്കം വെല്ലുവിളികൾ നേടുന്നുണ്ട്. സ്ത്രീകളുടെ സുരക്ഷക്കും പ്രാധാന്യം ഉറപ്പുവരുത്താനാകും. ഫാക്ടറികൾക്കു തൊട്ടടുത്തായിരിക്കും കേന്ദ്ര സർക്കാർ ധനസഹായത്തോടെയുള്ള ഈ സംരംഭം. ഏകദേശം രണ്ടര വർഷത്തിനുള്ളിൽ ഇന്ത്യയിൽ 1,50,000 നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിച്ച Apple ഇപ്പോൾ, ചൈനയിലും വിയറ്റ്‌നാമിലും നിലവിലുള്ള മാതൃകയിൽ ഇന്ത്യയിലെ ഫാക്ടറി ജീവനക്കാർക്ക് പാർപ്പിട സൗകര്യങ്ങൾ നൽകുന്നതിലേക്ക് ശ്രദ്ധ തിരിക്കുന്നു. ആപ്പിളിൻ്റെ കരാർ നിർമ്മാതാക്കളും വിതരണക്കാരും, ഫോക്‌സ്‌കോൺ, ടാറ്റ, സാൽകോംപ് എന്നിവയും തങ്ങളുടെ ജീവനക്കാർക്ക് വീടുകൾ നിർമ്മിക്കാൻ സഹകരിക്കുന്നു. പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതിക്ക്…
ഇന്ത്യൻ സ്വകാര്യ ബഹിരാകാശ മേഖലയിൽ പുതിയ ചുവടുവെയ്‌പ്പ്. ടാറ്റ ഗ്രൂപ്പ് ഇന്ത്യയിൽ അസംബിൾ ചെയ്ത് പരീക്ഷിച്ച Earth-Imaging Satellite വിക്ഷേപിച്ച് SpaceX . ഏപ്രിൽ 7 ന് അമേരിക്കയിലെ ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെൻ്ററിലെ ലോഞ്ച് കോംപ്ലക്‌സിൽ നിന്ന് സ്‌പേസ് എക്‌സിൻ്റെ ഫാൽക്കൺ 9 റോക്കറ്റ് വിക്ഷേപിച്ച ബാൻഡ്‌വാഗൺ-1 ദൗത്യത്തിലാണ് ‘TSAT-1A’ ഉപഗ്രഹം വിക്ഷേപിച്ചത്. ഇന്ത്യയുടെ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റം ലിമിറ്റഡും( TASL) വിദേശ സ്ഥാപനമായ സാറ്റലോജിക്കും തമ്മിലുള്ള സഹകരണത്തോടെയുള്ള ‘TSAT-1A’ , കർണാടകയിലെ വെമഗലിലുള്ള ടാറ്റ ഗ്രൂപ്പിൻ്റെ അസംബ്ലി-ഇൻ്റഗ്രേഷൻ ആൻഡ് ടെസ്റ്റിംഗ് (AIT) സൗകര്യത്തിൽ അസംബിൾ ചെയ്യുകയായിരുന്നു. TASL, Satellogic എന്നിവ ചേർന്ന് ഒരു നൂതന ഭൗമ നിരീക്ഷണ ഉപഗ്രഹം വികസിപ്പിക്കുന്നതിനായി 2023 നവംബറിൽ കരാറിൽ ഒപ്പുവെച്ചിരുന്നു. TSAT-1A ഒരു സബ്-മീറ്റർ റെസല്യൂഷൻ ഉപഗ്രഹമാണ്, അതായത് ഒരു മീറ്ററിൽ താഴെയുള്ള വസ്തുക്കളെ വ്യക്തമായി വേർതിരിച്ചറിയാൻ കഴിയുന്ന ചിത്രങ്ങൾ നിർമ്മിക്കുന്നു. പ്രതിരോധ ആവശ്യങ്ങൾക്കും തന്ത്രപരമായ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന ഉപഗ്രഹങ്ങൾക്ക് ഒരു മീറ്റർ…
ഡ്രൈവറില്ലാ സവാരി യുമായി ഒലയുടെ സ്കൂട്ടർ ഏപ്രിൽ ഒന്നിന് ഒല ഇലക്‌ട്രിക് സിഇഒ ഭവിഷ് അഗർവാൾ ആദ്യ ഓട്ടോണമസ് ഇലക്ട്രിക് സ്‌കൂട്ടറായ ഒല സോളോ അവതരിപ്പിച്ചപ്പോൾ മിക്കവരും കരുതിയത് അതൊരു ഏപ്രിൽ ഫൂൾ തമാശ ആണെന്നായിരുന്നു. എന്നാൽ വസ്തുതകളിൽ വ്യക്തത വരുത്തിക്കൊണ്ട് ഭവിഷ് അഗർവാൾ ട്വിറ്ററിൽ രംഗത്തെത്തി. ഇത് വെറുമൊരു ഏപ്രിൽ ഫൂൾ തമാശയല്ല! ഓല സോളോ (OLA SOLO) എന്ന് പേരിട്ടിരിക്കുന്ന ഇത് ലോകത്തിലെ ആദ്യത്തെ ഓട്ടോണമസ് ഇലക്ട്രിക് സ്കൂട്ടർ എന്നാണ് അറിയപ്പെടുക. നൂതന AI സാങ്കേതികവിദ്യ, സുരക്ഷാ സവിശേഷതകൾ എന്നിവയാൽ നിറഞ്ഞ Ola Solo മൊബിലിറ്റിയുടെ ഭാവിയിലേക്കുള്ള ഒരു നേർക്കാഴ്ചയാണ്. ഇരുചക്രവാഹനങ്ങളിലെ സ്വയം ബാലൻസിംഗ് സാങ്കേതികവിദ്യ ഒലയിലൂടെ യാഥാർഥ്യമാകുന്നു. റൈഡ്-ഹെയ്‌ലിംഗിലും പ്രാദേശിക വാണിജ്യത്തിലും വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു ഒല സോളോ. വോയ്‌സ് എനേബിൾഡ് ടെക്നോളജിക്കായി AI സാങ്കേതികവിദ്യയോടെ പ്രവർത്തിക്കുന്ന Krutrim 22 ഭാഷകളുടെ പിന്തുണ ഉറപ്പാക്കും. കൂടുതൽ സുരക്ഷയ്ക്കായി ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനവും ഹെൽമറ്റ് ആക്ടിവേഷനും ഇതിലുണ്ടാകും. ഏറ്റവും…
ഉത്തർ പ്രദേശിൽ കുരങ്ങിന്റെ ആക്രമണത്തിൽ നിന്ന് വെര്‍ച്വല്‍ അസിസ്റ്റന്റ് അലക്‌സയുടെ സഹായത്തോടെ ഒന്നര വയസോളം പ്രായമുള്ളപെൺകുഞ്ഞിനെ രക്ഷിച്ച പതിമൂന്നുകാരിക്ക് ജോലി ജോലി വാഗ്‌ദാനം ചെയ്‌ത് ആനന്ദ് മഹീന്ദ്ര. പെൺകുട്ടിയെ പ്രശംസിച്ച ആനന്ദ് മഹീന്ദ്ര പെൺകുട്ടിക് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഭാവിയിൽ മഹീന്ദ്ര കമ്പനിയിൽ ജോലിക്ക് പ്രവേശിക്കാമെന്ന വാഗ്‌ദാനവും നൽകി. ബസ്തിയിലെ ആവാസ് വികാസ് കോളനിയിലെ താമസക്കാരിയായ പത്താം ക്ലാസ് വിദ്യാർത്ഥിനി നികിതയ്‌ക്കാണ് മഹീന്ദ്രയുടെ വാഗ്‌ദാനം ലഭിച്ചത്. The dominant question of our era is whether we will become slaves or masters of technology. The story of this young girl provides comfort that technology will always be an ENABLER of human ingenuity. Her quick thinking was extraordinary. What she demonstrated was the… https://t.co/HyTyuZzZBK— anand mahindra (@anandmahindra) April 6, 2024 നികിത സഹോദരിയുടെ…
സംസ്ഥാനത്ത് വൈദ്യുത വാഹന ചാർജിംഗ് രാത്രി 12 മണിക്ക് ശേഷമോ പകൽ സമയത്തോ ക്രമീകരിക്കുക എന്നാണ് KSEB യുടെ ഇപ്പോൾ വന്നിരിക്കുന്ന നിർദേശം.വൈകീട്ട് 6 മുതൽ 12 മണി വരെയുള്ള സമയത്ത് ഒരു കാരണവശാലും വൈദ്യുത വാഹന ചാർജിങും, അത്യാവശ്യമില്ലാത്ത വൈദ്യുതോപകരണങ്ങളുടെ പ്രവർത്തനവും പാടില്ല. എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത്? വൈദ്യുത വാഹനങ്ങളുടെ എണ്ണം വൻതോതിൽ വർദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ചാർജ് ചെയ്യുമ്പോൾ, ഒരേ നിരക്കിൽ വലിയ തോതിൽ വൈദ്യുതി ഉപയോഗിക്കുന്ന വൈദ്യുതി വാഹനങ്ങൾ രാത്രി സമയത്ത് ചാർജ് ചെയ്യുന്നതുമൂലം ട്രാൻസ്ഫോർമറുകളുടെ ലോഡ് കൂടുന്നതിനും ഫ്യൂസ് പോകുന്നതിനും ഇടയാകുന്നുണ്ട്. ഇക്കാരണത്താൽ ഒരു പ്രദേശമാകെ ഇരുട്ടിലാകുന്ന സാഹചര്യമാണ് സംജാതമാകുന്നത്. അതുകൊണ്ട് കഴിയുന്നതും വൈദ്യുതി വാഹനങ്ങളുടെ ചാർജിംഗ് വൈകുന്നേരങ്ങളിലെ പീക്ക് ഒഴിവാക്കി രാത്രി 12 നു ശേഷമോ പകലോ ക്രമീകരിക്കുന്നത് ഉചിതമായിരിക്കും. വാഹനങ്ങളുടെ ബാറ്ററിയുടെ ദീർഘായുസ്സിനും അതാണ് ഗുണകരം. വൈകീട്ട് 6 മുതൽ 12 വരെയുള്ള സമയത്ത് അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുതോ പകരണങ്ങളും ഓഫ് ചെയ്തും,…
ചലച്ചിത്ര നടൻ മനോജ് കെ ജയനോട് ഇപ്പോൾ തീർത്താൽ തീരാത്ത അസൂയയാണ് മലയാളി വാഹന പ്രേമികൾക്ക്. 225 കിലോമീറ്റര്‍ പരമാവധി വേഗത,വെറും 5.3 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗതയിൽ കുതിക്കും. യുകെയിൽ വച്ച് സ്വപ്ന വാഹനമായ ടെസ്‌ല മോഡല്‍ 3 EV സ്വന്തമാക്കിയിരിക്കുകയാണ് മനോജ് കെ ജയൻ. “എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം എന്ന് കരുതി, പക്ഷെ നടന്നു. ടെസ്ല ഇന്നുമുതൽ യുകെയിലെ എന്റെ ഫാമിലി മെമ്പർ. ലോകത്തെ ഏറ്റവും മികച്ച ഇന്നവേറ്റീവ് കാറുകളിലൊന്ന് സ്വന്തമാക്കാനായത് ഭാഗ്യമായി കരുതുന്നു,” എന്ന കുറിപ്പോടെയാണ് അദ്ദേഹം പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. 2017-ല്‍ അമേരിക്കല്‍ നിരത്തുകളില്‍ എത്തി തുടങ്ങിയ ടെസ്‌ലയുടെ മോഡല്‍ 3 യു.കെയില്‍ അവതരിപ്പിക്കുന്നത് 2019-ലാണ്.സ്റ്റാൻഡേർഡ് റേഞ്ച്, സ്റ്റാൻഡേർഡ് റേഞ്ച് പ്ലസ്, മിഡ് റേഞ്ച്, ലോങ്ങ് റേഞ്ച്, റിയര്‍ വീല്‍ ഡ്രൈവ്, ലോങ്ങ് റേഞ്ച് ഓള്‍ വീല്‍ ഡ്രൈവ്, പെര്‍ഫോമെന്‍സ് എന്നിങ്ങനെ നിരവധി വേരിയന്റുകളില്‍ മോഡല്‍ 3…
രത്തൻ ടാറ്റ ഇപ്പോൾ വിശ്രമ ജീവിതത്തിലാണ്. ഇത് വീണ്ടു എടുത്തു പറയുന്നതിന് കാരണമുണ്ട്. ഏപ്രിൽ ഒന്നിന് ഏപ്രിൽ ഫൂൾ തട്ടിവിടുന്ന പോലെ ചില ഓൺലൈനുകളിൽ ഒരു വാർത്ത പരന്നിരുന്നു 85-ാം വയസ്സിൽ തന്റെ ആദ്യകാല പ്രൊഫഷനലിലേക്കു മടങ്ങാനുള്ള തീരുമാനം അറിയിച്ചിരിക്കുന്നു വ്യവസായ പ്രമുഖനായ രത്തൻ ടാറ്റ എന്ന്. ഒരു ആർക്കിടെക്റ്റായി പുതിയ കരിയർ ആരംഭിക്കുമെന്ന് രത്തൻ ടാറ്റ പ്രഖ്യാപിച്ചതായിട്ടാണ് വാർത്ത. എന്നാൽ അതിൽ യാതൊരു അടിസ്ഥാനവുമില്ല എന്നതാണ് യാഥാർഥ്യം. അദ്ദേഹം വര്ഷങ്ങളായി വിശ്രമ ജീവിതത്തിലാണ്. ടാറ്റ ഗ്രൂപ്പെന്ന വൻ സാമ്രാജ്യത്തിൻ്റെ തലവനായ മുൻ ടാറ്റ സൺസ് ചെയർമാൻ രത്തൻ ടാറ്റ വിരമിച്ചതിന് ശേഷം വർഷങ്ങളായി ശാന്തവും സുഖപ്രദവുമായ ജീവിതം നയിക്കുന്നു.മുംബൈയിലെ ഏറ്റവും ചെലവേറിയ പ്രദേശങ്ങളിലൊന്നായ കൊളാബയിലാണ് രത്തൻ ടാറ്റയുടെ വസതി. ടാറ്റ ഗ്രൂപ്പിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം താമസിക്കുന്നത് കൊളാബ മാൻഷൻ ക്യാബിൻസ് എന്ന ആ വസതിയിലാണ് . രത്തൻ ടാറ്റയുടെ വസതി 13,000 ചതുരശ്ര…