Author: News Desk

ഇത്തവണ പദ്മാഷ്ട്രീ പുരസ്‌കാരം ഏറ്റുവാങ്ങിയവരിൽ ഇന്ത്യയുടെ “ട്രാക്ടർ ക്വീൻ” എന്നറിയപ്പെടുന്ന,10,000 കോടി രൂപയുടെ വിറ്റുവരവുള്ള ഒരു സംരംഭകയുമുണ്ടായിരുന്നു. നിലവിൽ 2.84 ബില്യൺ ഡോളർ (ഏകദേശം 23727 കോടി രൂപ) ആസ്തിയുള്ള ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതാ സംരംഭകരിൽ ഒരാളാണ് മല്ലിക ശ്രീനിവാസൻ . ടിവിഎസ് മോട്ടോഴ്‌സിൻ്റെ എമിരിറ്റസ് ചെയർമാൻ വേണു ശ്രീനിവാസൻ്റെ ഭാര്യയാണ്. ഏകദേശം 29241 കോടി രൂപയാണ് വേണു ശ്രീനിവാസൻ്റെ സമ്പാദ്യം. ട്രാക്ടർ ആൻഡ് ഫാം എക്യുപ്‌മെൻ്റ് ലിമിറ്റഡ് (TAFE) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മല്ലിക ശ്രീനിവാസൻ തൻ്റെ കമ്പനിയെ ശ്രദ്ധേയമായ ഒരു നാഴികക്കല്ലിലേക്ക് നയിച്ചു. അസാധാരണമായ നേതൃത്വവും തന്ത്രപരമായ മിടുക്കും കമ്പനിയെ 10,000 കോടി രൂപയുടെ വിറ്റുവരവിലേക്ക് അവരെ നയിച്ചു. 1959ൽ ജനിച്ച മല്ലിക ശ്രീനിവാസൻ മദ്രാസ് സർവകലാശാലയിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട്, യുഎസിലെ പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിലെ വാർട്ടൺ സ്കൂളിൽ നിന്ന് എംബിഎ ബിരുദം നേടി. 1986-ൽ, ചെന്നൈയെ ‘Detroit of India’ ആക്കുന്നതിൽ നിർണായക പങ്ക്…

Read More

ഒരു ട്വീറ്റ് മിഡിൽ ഈസ്റ്റിലെ 12,478 കോടിയുടെ സാമ്രാജ്യം തകർത്തെറിഞ്ഞത് എങ്ങിനെയാണ് ? അബുദാബിയിൽ ന്യൂ മെഡിക്കൽ സെൻ്റർ (NMC) സ്ഥാപിക്കുന്നതിന് മുമ്പ് ഒരു ഫാർമസിസ്റ്റായി ജോലിയെടുത്ത്‌ അവിടെ നിന്നും സംരഭത്വ യാത്ര തുടങ്ങിയ കർണാടക ഉഡുപ്പി സ്വദേശി ബി ആർ ഷെട്ടി NMCയെ  യുഎഇയിലെ മുൻനിര സ്വകാര്യ ആരോഗ്യ സംരക്ഷണ ദാതാവായി ഉയർത്തി. ആരോഗ്യ സംരക്ഷണത്തിനപ്പുറം ബാങ്കിംഗ്, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ തുടങ്ങിയ മേഖലകളിലേക്ക് അദ്ദേഹം ചുവടുവച്ചു, NMC Health, UAE Exchange, Finablr എന്നിവ ലോക പ്രശസ്ത സംരംഭങ്ങളായി. 2019 ലെ ഫോർബ്സ് കണക്കാക്കിയ മൊത്തം ആസ്തി ഏകദേശം 3.5 ബില്യൺ ഡോളർ ഷെട്ടിയെ മിഡിൽ ഈസ്റ്റിലെ ഒരു മികച്ച സംരംഭകനായി മാറ്റി . അതേ 2019ൽ വെറുമൊരു ട്വീറ്റ് തകിടം മറിച്ചതാണ് ഷെട്ടിയുടെ സംരംഭക യാത്രയെ. ഒടുവിൽ വെറും 74 രൂപയ്ക്ക് 12,478 കോടിയുടെ സാമ്രാജ്യം കൈയിൽ നിന്നും വഴുതി മാറിപ്പോയ ഒരു സംരംഭകനായി BR ഷെട്ടി .…

Read More

OTT-യിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ ആരാണെന്നറിയാമോ? മറ്റാരുമല്ല, ബോളിവുഡ് സൂപ്പർസ്റ്റാർ അജയ് ദേവ്ഗൺ ആണത്. 2022 ൽ ഹോട്ട്‌സ്റ്റാറിൻ്റെ ക്രൈം ത്രില്ലർ ഷോയായ ‘രുദ്ര: ദ എഡ്ജ് ഓഫ് ഡാർക്ക്‌നെസ്’ലൂടെ OTT അരങ്ങേറ്റം കുറിച്ച അജയ് ദേവ്ഗൺ തന്നെയാണ് ഇന്ന് OTT-യിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത്. OTT പ്ലാറ്റ്‌ഫോമുകൾ ഇപ്പോൾ അജയ് ദേവ്ഗൺ, സെയ്ഫ് അലി ഖാൻ, നവാസുദ്ദീൻ സിദ്ദിഖി, സൊനാക്ഷി സിൻഹ, സാമന്ത റൂത്ത് പ്രഭു തുടങ്ങിയ വലിയ സൂപ്പർസ്റ്റാറുകളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇന്ത്യയിലെ ജനപ്രിയ OTT പ്ലാറ്റ്‌ഫോമുകളായ Netflix, Disney+ Hotstar, ZEE5, സോണിലിവ്, ജിയോ സിനിമ എന്നിവ പരമാവധി അവസരം പ്രയോജനപ്പെടുത്താൻ OTT വിപണിയിൽ മത്സരിക്കുകയാണ്. സൂപ്പർ താരങ്ങൾ അവരുടെ OTT ഷോകളിലൂടെ കോടിക്കണക്കിന് രൂപയാണ് സമ്പാദിക്കുന്നത്. അജയ് ദേവ്ഗൺ എല്ലായ്പ്പോഴും ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ്, എന്നാൽ അദ്ദേഹത്തിൻ്റെ ഹോട്ട്‌സ്റ്റാറിലെ വെബ് സീരീസിന് ശേഷം OTT-യിൽ…

Read More

ജുമൈറ 3 ബീച്ചുകളിൽ സുരക്ഷയും നിയന്ത്രണങ്ങളും ഉറപ്പാക്കാൻ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) രംഗത്തിറക്കിയത് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് ചിന്തിക്കുന്ന അത്യാധുനിക ടെക്നോളജിയിൽ വികസിപ്പിച്ച അഞ്ചടി 200 കിലോ റോബോട്ട് റോബോ-ഇൻസ്പെക്ടർ. 4K ക്യാമറകളുടെയും ചലന സെൻസറുകളുടെയും ഒരു നിരയുമായാണ് റോബോട്ട് പട്രോളിങ്ങിനിറങ്ങുന്നത്. ഒരു മാസം നീണ്ടുനിൽക്കുന്ന പരീക്ഷണ കാലയളവിൽ അതിൻ്റെ കഴിവുകൾ മികച്ചതാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആർടിഎ വ്യക്തമാക്കി. ഒഹെൽമെറ്റ് ഇല്ലാത്ത റൈഡർമാർ മുതൽ അനധികൃത പാർക്കിംഗ് വരെയുള്ള നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് ചുമതലപ്പെടുത്തിയ ഈ സ്വയംഭരണ റോബോട്ട് ചൈനീസ് റോബോട്ടിക്സ് സ്ഥാപനമായ ടെർമിനസുമായി ചേർന്നുള്ള സംയുക്ത സംരംഭമാണ്. പ്രവൃത്തി ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 11 വരെയും വാരാന്ത്യങ്ങളിൽ വൈകുന്നേരം 5 മുതൽ പുലർച്ചെ 1 വരെയും പ്രവർത്തനസമയത്ത് 4K ക്യാമറയും മോഷൻ സെൻസറുകളും സജ്ജീകരിച്ചിരിക്കുന്ന റോബോട്ട് ജുമൈറ ബീച്ചിൻ്റെ 600 മീറ്റർ പരിധിയിൽ സൂക്ഷ്മമായി പട്രോളിംഗ് നടത്തുന്നു. ഈ റോബോട്ട് നിയമ ലംഘനങ്ങൾ തിരിച്ചറിയുന്നതിൽ 85%…

Read More

തിരുവനന്തപുരത്ത് നിന്ന് അങ്കമാലിയിലേക്ക് അതിവേഗ പാത നിർമിക്കാനുള്ള പദ്ധതിക്ക് വേഗതയേറുന്നു. തിരുവനന്തപുരം റിങ് റോഡ് മുതൽ അങ്കമാലി ബൈപാസ് വരെ നീളുന്ന ഈ 205 കിലോമീറ്റർ പാതയ്ക്കായി 950 ഹെക്ടർ ഭൂമി ഏറ്റെടുക്കും. നിലവിൽ നിർമാണം പുരോഗമിക്കുന്ന മലയോര ഹൈവേക്ക് സമാന്തരമായിട്ടാകും ഈ അതിവേഗ പാത. നെടുമങ്ങാട്, കൊട്ടാരക്കര, പുനലൂർ തുടങ്ങി വിവിധ താലൂക്കുകളിൽ നിന്നാണ് ഭൂമി ഏറ്റെടുക്കുന്നത്. പുതിയ അലൈൻമെൻ്റിലൂടെ ജനവാസ മേഖലകൾ പരമാവധി ഒഴിവാക്കാനാണ് അധികൃതരുടെ പദ്ധതി. കോഴിക്കോട്-പാലക്കാട് ദേശീയപാതയാണ് ഈ സംവിധാനത്തിൽ കേരളത്തിലെ ആദ്യ പാത. ഈ പദ്ധതി 2047 ഓടെ 50,000 കിലോമീറ്റർ നിയന്ത്രിത-ആക്സസ് ഹൈവേകൾ നിർമ്മിക്കാൻ ലക്ഷ്യമിടുന്ന റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിൻ്റെ വിഷൻ 2047 ൻ്റെ ഭാഗമാണ്. ഭാരത് മാല പദ്ധതിക്ക് പകരമുള്ള ഈ പദ്ധതിയിൽ കേരളം ഭാഗമാകും. ജിപിഎസ് കേന്ദ്രീകൃതമായ, സഞ്ചരിക്കുന്ന ദൂരത്തെ അടിസ്ഥാനമാക്കിയാണ് ടോൾ സംവിധാനം. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിർമിച്ച ഈ സംവിധാനത്തിൽ കേരളത്തിൽ ആദ്യമായി പ്രവർത്തിക്കുന്നത് കോഴിക്കോട്-പാലക്കാട്…

Read More

ഒരു സംരംഭകൻ എങ്ങനെ ആകരുത്! ഐഐടിയിൽ നിന്നും ഐഐഎമ്മിൽ നിന്നും ബിരുദം നേടിയ ഒരാൾ എങ്ങനെ ചെയ്യരുത് എന്ന ജീവിത കഥയാണ് R സുബ്രഹ്മണ്യത്തിന്റേത്. തൻ്റെ ജീവിതത്തിൽ വളരെയധികം നേട്ടങ്ങൾ കൈവരിച്ച ബഹുമുഖ പ്രതിഭയായ ആർ സുബ്രഹ്മണ്യൻ സമ്പന്നനായ ഒരു ബാങ്കർ, ബിസിനസുകാരൻ, എഞ്ചിനീയർ എന്നീ നിലകളിൽ പേരെടുത്തയാളാണ്.  ഐഐടി പൂർവ്വ വിദ്യാർത്ഥിയും ഐഐഎം ബിരുദവും ഉള്ള സുബ്രഹ്മണ്യൻ റീട്ടെയിൽ ശൃംഖലയായ ‘സുഭിക്ഷ’ സ്ഥാപിച്ചു മുന്നേറി. എന്നാലിപ്പോൾ  അദ്ദേഹം ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. തേടിവന്ന നിക്ഷേപങ്ങൾ കൈകാര്യം ചെയ്തതിലെ ക്രമക്കേടുകൾ  തന്നെ കാരണം.  നിക്ഷേപകരെ വഞ്ചിച്ചതിന് R  സുബ്രഹ്മണ്യൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി.  ചെന്നൈയിലെ പ്രത്യേക കോടതി 20 വർഷത്തെ തടവിന് ശിക്ഷിച്ചു. ഒടുവിൽ  180 കോടി രൂപ നിക്ഷേപകരുടെ നഷ്ടപരിഹാരത്തിനായി കോടതി ഇടപെട്ടു നീക്കി വച്ചു. 1991 മെയ് മാസത്തിൽ സുബ്രഹ്മണ്യൻ തൻ്റെ കമ്പനിയായ വിശ്വപ്രിയ സ്ഥാപിച്ചു, അത് സാമ്പത്തിക സേവനങ്ങൾ നൽകുകയും ആകർഷകമായ പദ്ധതികളിലൂടെ നിരവധി നിക്ഷേപകരെ ആകർഷിക്കുന്നതിൽ വിജയിക്കുകയും…

Read More

സൂപ്പർ മാർക്കറ്റുകളിൽ ഇൻസ്റ്റോർ മാർക്കറ്റിങ്ങിന് വേണ്ടി ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഓട്ടോമേറ്റഡ് AI ഇന്ററാക്ടിവ് റോബോട്ട് -RobAd – അവതരിപ്പിച്ചിരിക്കുകയാണ് ഈസ്ട്രോ ടെക്ക് റോബോട്ടിക്‌സ്. AI ഇന്ററാക്ടിവ് സെയിൽസ് ഗേൾ റോബോട്ടാണ് RobAd . ഒരു കൂട്ടം എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ ഈ റോബോട്ടിക്സ് ആശയം ആദ്യം വികസിപ്പിച്ചത് മെഡിക്കൽ സെഗ്മെന്റിലേക്കാണ് . UV സ്റ്റെറിലൈസിങ്ങിനായിരുന്നു റോബോട്ടിനെ ആദ്യം ഉപയോഗിച്ചത്. പിന്നീട് FMCG വിഭാഗത്തിൽ സേവനം ചെയ്യുന്ന റോബാഡ് എന്ന ഇന്ററാക്ടിവ് AI റോബോട്ട് ആക്കി മാറ്റുകയായിരുന്നു. RobAd റോബോട്ടുകളെ ഉപയോഗിച്ച് സൂപ്പർമാർക്കറ്റുകളിൽ ഉത്പന്നങ്ങൾ പ്രൊമോട്ട് ചെയ്യുക എന്നതാണ് ലക്‌ഷ്യം.ഷെൽഫിൽ പ്ലെയ്സ് ചെയ്തിരിക്കുന്ന നിരവധി പ്രൊഡക്ടുകളിൽ നിന്ന് നിങ്ങളുടെ ഉൽപ്പന്നങ്ങൾ കസ്റ്റമേഴ്സിന് മുന്നിൽ പ്രത്യേകമായി എടുത്തു കാണിക്കുകയാണ് ഈ റോബോട്ട് ചെയ്യുന്നത്.അത് കസ്റ്റമേഴ്സിനെ പ്രൊഡക്ടുകൾ വാങ്ങാൻ പ്രേരിപ്പിക്കും. ലൈറ്റ്, സൗണ്ട്, ചലനം എന്നീ കഴിവുകൾ ഉപയോഗിച്ച്, ബ്രാൻഡുകളെ ഷോപ്പർമാരുമായി വൈകാരിക ബന്ധം സ്ഥാപിക്കാൻ RobAdന് കഴിയുമെന്നാണ് ഈസ്ട്രോ ടെക്ക് അഭിപ്രായപ്പെടുന്നത്. ഇത് ഇൻ-സ്റ്റോർ…

Read More

ഒരുകാലത്ത് മുകേഷ് അംബാനി, ഗൗതം അദാനി അടക്കം ശതകോടീശ്വരന്മാരേക്കാൾ സമ്പന്നനായിരുന്നു റെയ്മണ്ട് ഗ്രൂപ്പിൻ്റെ ചെയർമാനായിരുന്ന വിജയ്പത് സിംഘാനിയ. ക്ഷെ ഇന്ന് വിജയ്പത് സിംഘാനിയ കഴിയുന്നത് വാടക ഫ്ലാറ്റിൽ. അദ്ദേഹത്തിന്റെ മകൻ ഗൗതം സിംഘാനിയ ചെയർമാനും, മാനേജിംഗ് ഡയറക്ടറുമായ റെയ്മണ്ട് ഗ്രൂപ്പിന് ഏകദേശം 14280 കോടി രൂപയുടെ വിപണി മൂലധനമുണ്ട്. അതി സമ്പന്നനായിരുന്ന വിജയ്പത് സിംഘാനിയ കമ്പനിയുടെ എല്ലാ ഓഹരികളും മകൻ ഗൗതമിന് നൽകിയതോടെ മകനുമായുള്ള ബന്ധം വഷളായി. ഇത് അദ്ദേഹത്തിൻ്റെ പതനത്തിൻ്റെ തുടക്കമായിരുന്നു. ഒരു ഘട്ടത്തിൽബന്ധം വളരെ വളരെ വഷളായതോടെ വിജയപതിനെ ഗൗതം വീട്ടിൽ നിന്ന് പുറത്താക്കി. ചെറുപ്പം മുതലേ വിജയ്പത് സിംഘാനിയ കുടുംബ കലഹത്തിൽ അകപ്പെട്ടിരുന്നു. തൻ്റെ രണ്ട് ആൺമക്കൾക്കിടയിൽ റെയ്മണ്ട് ഗ്രൂപ്പിനെ വിഭജിക്കുന്നതിനെക്കുറിച്ച് അദ്ദേഹം ചിന്തിച്ചുതുടങ്ങിയതോടെ തർക്കങ്ങളും രൂക്ഷമായി. അദ്ദേഹത്തിൻ്റെ മക്കളിലൊരാളായ മധുപതി സിംഘാനിയ കുടുംബബന്ധം വിച്ഛേദിച്ചു സിംഗപ്പൂരിലേക്ക് മാറി. തൻ്റെ ജീവിത നിലവാരം നിലനിർത്താനും മാന്യമായ ജീവിതം നയിക്കാനും താൻ ഇപ്പോൾ പാടുപെടുകയാണെന്ന് ഒരു അഭിമുഖത്തിൽ…

Read More

50 വർഷങ്ങൾക്കു ശേഷം തിരുവനന്തപുരത്തു നിന്നും  ചെങ്കോട്ട – പുനലൂർ – കൊല്ലം റെയിൽവെ പാത വഴി ചെന്നൈയിലേക്ക്  ട്രെയിൻ സർവ്വീസ് ആരംഭിക്കുന്നു.  കൊച്ചുവേളിയിൽനിന്ന് കൊല്ലം ചെങ്കോട്ട റൂട്ടിലൂടെ ചെന്നൈയിലേക്കു എസി സ്പെഷൽ ട്രെയിൻ ആഴ്ചയിൽ നാല് ദിവസ സർവീസ്  ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചു . തൽക്കാലത്തേക്ക് ജൂൺ വരെയാണ് പ്രത്യേക സർവീസ്. കൊല്ലം ചെങ്കോട്ട  റൂട്ട് ബ്രോഡ്ഗേജായശേഷം ആദ്യമായാണ് ഈ പാതയിലൂടെ തിരുവനന്തപുരത്തു നിന്ന് ട്രെയിനോടിക്കാൻ റെയിൽവേ തയാറാകുന്നത്. മീറ്റർഗേജ് കാലത്ത് ചെങ്കോട്ട വഴി തിരുവനന്തപുരം – ചെന്നൈ സർവീസുണ്ടായിരുന്നു. ഏകദേശം 50 വർഷങ്ങൾക്കുശേഷമാണു ഈ സർവീസ് പുനഃസ്ഥാപിക്കപ്പെടുന്നത്.  താംബരത്തുനിന്നുള്ള സർവീസ് 16 മുതലും കൊച്ചുവേളിയിൽനിന്നുള്ളതു 17നും ആരംഭിക്കും. താംബരം–കൊച്ചുവേളി എസി സ്പെഷൽ (06035) വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 9.40ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 1.40ന് കൊച്ചുവേളിയിലെത്തും. മടക്ക ട്രെയിൻ (06036) വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 3.35ന് കൊച്ചുവേളിയിൽനിന്നു പുറപ്പെട്ടു പിറ്റേന്ന് രാവിലെ 7.35ന് താംബരത്ത് എത്തും.…

Read More

ഗ്രീൻ മൊബിലിറ്റിയിലേക്കുള്ള രാജ്യത്തിൻ്റെ മാറ്റം വേഗത്തിലാക്കുന്നതിൻ്റെ ഭാഗമായി ദീർഘദൂര റൂട്ടുകളിൽ ഇലക്ട്രിക് ബസുകൾ അവതരിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു. അന്തർസംസ്ഥാന യാത്രക്കാരുടെ ഗതാഗതം ലക്ഷ്യമിട്ടുള്ളതാണ് ഏറ്റവും പുതിയ സംരംഭം. ഹൈവേകളിൽ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കുന്നതും ഇലക്ട്രിക് ബസുകൾ വാങ്ങുന്നതിൽ സംസ്ഥാന സർക്കാരുകളെ പിന്തുണയ്ക്കുന്നതും പദ്ധതികളിൽ ഉൾപ്പെടുന്നു. ഏകദേശം 250,000 സംസ്ഥാന സർക്കാർ നിയന്ത്രിത ട്രാൻസ്‌പോർട്ട് യൂട്ടിലിറ്റികൾ ഉൾപ്പെടെ ഏകദേശം 1.25 ദശലക്ഷം മുതൽ 1.45 ദശലക്ഷം ബസുകൾ ഇൻ്റർസിറ്റി, അന്തർസംസ്ഥാന റൂട്ടുകളിൽ പ്രവർത്തിക്കുന്നു. നിലവിൽ ഇൻ്റർസിറ്റി, അന്തർസംസ്ഥാന യാത്രാ ബസുകൾ ഡീസൽ ഉപയോഗിച്ചാണ് ഓടുന്നത്, ഇലക്ട്രിക് ബസുകളിലേക്കുള്ള മാറ്റം മലിനീകരണം കുറയ്ക്കുന്നതിന് ഗണ്യമായ സംഭാവന നൽകും. എട്ട്-ഒൻപത് മണിക്കൂർ വരെ തുടർച്ചയായ യാത്രയ്ക്കായി ദീർഘദൂര റൂട്ടുകളിൽ ഇലക്ട്രിക് ബസുകളുടെ പ്രവർത്തനക്ഷമത കേന്ദ്രം പരീക്ഷിച്ചു വിലയിരുത്തിക്കഴിഞ്ഞു. ഫെയിം ഇന്ത്യ സബ്‌സിഡി സ്കീമിന് കീഴിൽ പിന്തുണയ്ക്കുന്ന ഇലക്ട്രിക് ബസുകൾ നിലവിൽ നഗര ഗതാഗതത്തിനായി ഉപയോഗിക്കുമ്പോൾ, ഗവൺമെൻ്റ് സമാനമായ ഒരു സപ്പോർട്ട് സ്കീം ആരംഭിക്കുകയോ അന്തർസംസ്ഥാന…

Read More