Author: News Desk
രാജ്യം സാങ്കേതികവിദ്യയിൽ പരമാധികാരം നിലനിർത്തി എൻഡ്-ടു-എൻഡ് എഐ ആവാസവ്യവസ്ഥ നിർമ്മിക്കണമെന്ന് ഇന്ത്യയുടെ ജി20 ഷെർപ്പയും നീതി ആയോഗ് മുൻ സിഇഓയുമായ അമിതാഭ് കാന്ത്. ഡൽഹിയിൽ നടന്ന സ്റ്റാർട്ട് അപ്പ് മഹാകുംഭ് 2025ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക പുരോഗതിയിൽ മുന്നോട്ട് പോകണമെങ്കിൽ രാജ്യം ആ രംഗത്ത് പരമാധികാരം നിലനിർത്തിയേ മതിയാകൂ. മറ്റ് രാജ്യങ്ങളുടെ സാങ്കേതിക കോളനിയായി ഇന്ത്യ മാറരുത്. വേഗതയേറിയതും, കുറഞ്ഞ ഊർജ്ജ ഉപഭോഗം ഉള്ളതും, ചിലവ് കുറഞ്ഞതുമായ രീതിയിൽ നവീകരണം തുടരണം. എഐ നവീകരണത്തിന് ആവശ്യമായ വിപുലമായ ഡാറ്റാസെറ്റുകൾ രാജ്യത്തിനുണ്ട്. ആപ്ലിക്കേഷൻ ലെയറിനു പുറമേ എൻഡ്-ടു-എൻഡ് എഐ ആവാസവ്യവസ്ഥയും നമ്മൾ നിർമ്മിക്കണം-അദ്ദേഹം പറഞ്ഞു. At Startup Mahakumbh, G20 Sherpa Amitabh Kant stressed the need for India to ensure technological sovereignty by investing in indigenous AI, deep tech, and sunrise sectors. He urged startups to adopt ethical governance and…
ക്രിക്കറ്റ് താരം ധോണിയുടെ ആരാധകര്‍ക്കായി സജ്ജമാക്കിയ ധോണി ആപ്പില്‍ താരത്തിന്റെ ആദ്യ പോഡ്കാസ്റ്റ് റിലീസ് ചെയ്തു. ഇതുവരെ കേട്ടിട്ടില്ലാത്ത ധോണിയുടെ ജീവിതകഥ അദ്ദേഹം തന്നെ ആരാധകരുമായി പങ്കിട്ടപ്പോള്‍ ഏറെ ആവേശത്തോടെയാണ് ഫാന്‍സ് ആപ്പിനെ വരവേറ്റത്. സോഷ്യല്‍ മീഡിയയില്‍ പോഡ്കാസ്റ്റ് ട്രെന്‍ഡായതോടെ ധോണി ആപ്പ് ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണവും വര്‍ദ്ധിച്ചു. വെള്ളിയാഴ്ച്ച രാത്രി എട്ടു മണിക്കായിരുന്നു പോഡ്കാസ്റ്റിലൂടെ തന്റെ ജീവിതയാത്ര പങ്കിടുന്ന പോഡ്കാസ്റ്റുമായി ധോണി എത്തിയത്. ക്രിക്കറ്റിനപ്പുറമുള്ള തന്റെ ജീവിതത്തിന്റെ ഏടുകള്‍, സംരംഭക ജീവിതം, പരാജയങ്ങള്‍ , ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികള്‍, ഇപ്പോഴും തന്നെ നയിക്കുന്ന അഭിനിവേശം എന്നിവയെക്കുറിച്ചെല്ലാം താരം വിവരിക്കുന്നുണ്ട്. എപ്പോഴും കുറച്ചുകൂടി ചെയ്യാനുള്ള ത്വരയാണ് തന്റെ ജീവിത മന്ത്രമെന്നും ധോണി പറയുന്നു. റാഞ്ചിയില്‍ നിന്നും ലോകവേദിയില്‍ തന്നെ എത്തിച്ചത് ഈ മന്ത്രമാണെന്നും ഇത് ഇന്ത്യക്കാരുടെ പ്രത്യേകതയാണെന്നും താരം വ്യക്തമാക്കി. ഇന്ത്യയിലെ ചെറിയ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന കഥയും ചപ്പല്‍ ദിനങ്ങളും റെയില്‍വേയിലെ തന്റെ ജോലിക്കാലവും പിന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം…
എയ്‌റോസ്‌പേസ് സ്റ്റാർട്ടപ്പ് ആയ സർള ഏവിയേഷന്റെ (Sarla Aviation) ബെംഗളൂരുവിൽ എയർ ടാക്സി പ്രവർത്തനം ആരംഭിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതിനു പിന്നാലെ ബെംഗളൂരുവിൽ പ്രവർത്തനം ആരംഭിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽത്തന്നെ മുംബൈയിലും ഡൽഹിയിലും ഇലക്ട്രിക് എയർ ടാക്സികൾ ആരംഭിക്കുമെന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് കമ്പനി ഇപ്പോൾ. സർള ഏവിയേഷൻ സിഇഒയും സഹസ്ഥാപകനുമായ അഡ്രിയാൻ ഷ്മിഡ്റ്റ് ആണ് ഇക്കാര്യം അറിയിച്ചത്. സ്റ്റാർട്ടപ്പ് മഹാകുംഭ് പരിപാടിക്കിടെയാണ് സർള ഏവിയേഷൻ സിഇഒ ഇക്കാര്യം അറിയിച്ചത്. നിർദിഷ്ട ഇലക്ട്രിക് എയർ ടാക്സികൾ ആരംഭിച്ച് അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തിന്റെ എല്ലാ കോണുകളിലും സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. നേരത്തെ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ സർള ഏവിയേഷൻ ഇലക്ട്രിക് ഫ്ലയിങ് ടാക്‌സിയായ ശൂന്യ (Shunya) അവതരിപ്പിച്ചിരുന്നു. ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ്– ലാൻഡിങ് (eVTOL) വിഭാഗത്തിൽപ്പെടുന്ന ശൂന്യ 2028ഓടെ രാജ്യത്ത് അവതരിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. കമ്പനിയുടെ പ്രവർത്തനങ്ങൾ കൃത്യമായി മുന്നോട്ടു പോകുകയാണെങ്കിൽ ഇന്ത്യയിലെ ആദ്യ ഫ്ലയിങ് ടാക്സി അവതരിപ്പിക്കാൻ സർള ഏവിയേഷന് സാധിക്കും.…
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘സ്റ്റാർട്ടപ്പ് മഹാകുംഭിന്റെ’ രണ്ടാം പതിപ്പ് എത്തിയിരിക്കുകയാണ്. നവീകരണം, പങ്കാളിത്തം, നിക്ഷേപം എന്നിവയിലൂടെ ഇന്ത്യൻ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ പുതിയ മാനങ്ങളിലേക്ക് ഉയർത്തുക എന്ന ലക്ഷ്യമാണ് ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (DPIIT) നടത്തുന്ന സ്റ്റാർട്ടപ്പ് മഹാകുംഭിന്റേത്. ഡൽഹിയിൽ നടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഷോകേസ് വിവിധ മേഖലകളിൽ നിന്നുള്ള 3,000ത്തിലധികം സ്റ്റാർട്ടപ്പുകളുടെ പങ്കാളിത്തം കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ വർഷം പങ്കെടുത്ത സ്റ്റാർട്ടപ്പുകളേക്കാൾ ഇരട്ടിയാണ് ഇത്തവണത്തെ സ്റ്റാർട്ടപ്പുകളുടെ എണ്ണം. ഈ വർഷത്തെ സ്റ്റാർട്ടപ്പ് മഹാകുംഭ് കഴിഞ്ഞ വർഷത്തെക്കാൾ വലുതും മികച്ചതുമാണെന്ന് ഡിപിഐഐടി ജോയിന്റ് സെക്രട്ടറി സഞ്ജീവ് സിംഗ് പറഞ്ഞു. മുൻ വർഷത്തേക്കാൾ ഇരട്ടി വലിപ്പമുള്ള സ്ഥലത്താണ് പവലിയനുകൾ ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം 1,500 സ്റ്റാർട്ടപ്പുകൾ ഉണ്ടായിരുന്നിടത്ത് ഈ വർഷം 3,000ത്തിലധികം സ്റ്റാർട്ടപ്പുകൾ ആയി മാറി. 64 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന മാസ്റ്റർ ക്ലാസുകളാണ് ഇത്തവണത്തെ സവിശേഷത-അദ്ദേഹം പറഞ്ഞു. Startup Mahakumbh 2025…
‘വഖഫ്’ എന്ന പദം ‘ വഖുഫ ‘ എന്ന അറബി പദത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. ദൈവത്തിന്റെ പേരിൽ സമർപ്പിക്കപ്പെട്ടതോ പൊതുക്ഷേമത്തിനായി നീക്കിവെച്ചതോ ആയ പണം അല്ലെങ്കിൽ സ്വത്ത് ആണ് വഖുഫ. 2022 ഡിസംബർ വരെ ഏകദേശം 872,000 റജിസ്റ്റർ ചെയ്ത സ്ഥാവര സ്വത്തുക്കളുമായി വഖഫ് ബോർഡ് ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഭൂവുടമയാണ്. വഖഫ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള മൊത്തം ഭൂമി 940,000 ഏക്കറിൽ കൂടുതലാണെന്ന് വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുസ്ലിം ഭരണാധികാരികൾ, സൂഫി അനുയായികൾ, സമ്പന്നരായ ബിസിനസുകാർ തുടങ്ങിയവരാണ് പ്രധാനമായും വഖഫ് ബോർഡിന് ഭൂമി ദാനം നൽകിയിട്ടുള്ളവർ. ഭരണാധികാരികൾമുഗൾ ഭരണാധികാരികാരികളായ അക്ബർ, ഷാജഹാൻ, ഔറംഗസീബ് എന്നിവർ ഡൽഹി, ആഗ്ര, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലെ മതകേന്ദ്രങ്ങൾക്കായി ധാരാളം വഖഫ് സ്വത്തുക്കളും ഭൂമിയും സംഭാവന ചെയ്തു. ജഹാനാര ബീഗം പോലുള്ള പ്രമുഖ മുഗൾ വനിതകളും വഖഫിനു ഗണ്യമായ സ്വത്തുക്കൾ ദാനം ചെയ്തിരുന്നു എന്നതും ശ്രദ്ധേയമാണ്. ഹൈദരാബാദിലെ നിസാമുമാർ വഖഫിന് നൽകിയ സംഭാവനകളുടെ പേരിൽ ശ്രദ്ധേയരായിരുന്നു. ഡെക്കാൻ…
റൺവേ റീകാർപെറ്റിംഗ് ഏറ്റവും വേഗത്തിൽ പൂർത്തിയാക്കി റെക്കോർഡ് സ്ഥാപിച്ച് വിമാന സർവീസുകൾ പതിവ് പോലെ പുനഃസ്ഥാപിച്ചു തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട്. 75 ദിവസത്തിനുള്ളിൽ 3.4 കിലോമീറ്റർ റൺവേ റീ കാർപ്പറ്റിങ് പൂർത്തിയാക്കി. ദക്ഷിണേന്ത്യയിലെ ഏറ്റവും വേഗത്തിൽ പൂർത്തിയാക്കിയ റൺവേ റീ കാർപ്പറ്റിങ് ആണിത് . 2015 ൽ റൺവേ റീകാർപെറ്റിങ് നടത്തിയ ശേഷം പത്തു വർഷത്തിന് ശേഷമാണ് ഇപ്പോൾ വിജയകരമായി പണി പൂർത്തിയാക്കുന്നത്.3.4 കിലോമീറ്റർ നീളവും 60 മീറ്റർ വീതിയുമുള്ള റൺവേയാണ് ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ പുതുക്കി പണിതത്. 2025 ജനുവരി 14നാണ് റീ കാർപ്പറ്റിങ് ജോലി ആരംഭിച്ചത്. വിമാനങ്ങളുടെ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കാതെ റൺവേ റീകാർപ്പെറ്റ് ചെയ്യുക എന്ന വെല്ലുവിളി, പ്രതിദിനം 9 മണിക്കൂർ മാത്രം ഉപയോഗപ്പെടുത്തിയാണ് മറികടന്നത്.ഈ കാലയളവിൽ, ശേഷിക്കുന്ന 15 മണിക്കൂറിനുള്ളിൽ റൺവേ പ്രതിദിനം ശരാശരി 80 വിമാനങ്ങൾ കൈകാര്യം ചെയ്തു. ഈ കാലയളവിൽ തിരുവനന്തപുരം വിമാനത്താവളം വഴി ഒമ്പത് ലക്ഷത്തിലധികം പേര് യാത്ര ചെയ്തു. 2025…
ഫോർബ്സ് ഗ്ലോബൽ ബില്യണേർസ് 2025 പട്ടികയിൽ സൗദി അറേബ്യയിൽ നിന്ന് ഇടം നേടിയത് 15 പേർ. അറബ് മേഖലയിൽ ഏറ്റവും അധികം ബില്യണേർസ് ഉള്ള രാജ്യമായി ഇതോടെ സൗദി മാറി. സൗദി രാജകുടുംബാംഗവും പ്രമുഖ വ്യവസായിയുമായ അൽ വലീദ് ബിൻ തലാൽ ആണ് അറബ് മേഖലയിലെ ശതകോടീശ്വരന്മാരുടെ റാങ്കിംഗിൽ മുന്നിൽ നിൽക്കുന്നത്. കിങ്ഡം ഹോൾഡിങ് കമ്പനി സ്ഥാപകനും സിഇഓയുമായ അദ്ദേഹത്തിന്റെ ആസ്തി 16.5 ബില്യൺ ഡോളർ ആണ്. 55.8 ബില്യൺ ഡോളറാണ് പട്ടികയിൽ ഇടം പിടിച്ച സൗദി സമ്പന്നരുടെ ആകെ ആസ്തി. ഹെൽത്ത്കെയർ രംഗത്തെ പ്രമുഖനായ സുലൈമാൻ അൽ ഹബീബ് ആണ് പട്ടികയിൽ ഇടം പിടിച്ച മറ്റൊരു സൗദി സമ്പന്നൻ. 10.9 ബില്യൺ ഡോളറാണ് ഡോ. സുലൈമാൻ അൽ ഹബീബ് മെഡിക്കൽ സർവീസ് സ്ഥാപകനായ അദ്ദേഹത്തിന്റെ ആസ്തി. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക എന്നിവിടങ്ങളിലെ ഒമ്പത് അറബ് രാജ്യങ്ങളിൽ നിന്നായി 38 ബില്യണേർസ് ആണ് ഫോർബ്സ് സമ്പന്ന പട്ടികയിൽ ഇടം…
രാജ്യത്തെ സ്റ്റാർട്ട് അപ്പുകൾ കുറഞ്ഞ വേതനമുള്ള ഡെലിവറി ജോലികളിൽ തൃപ്തരാകുന്നതിനേക്കാൾ സാങ്കേതിക പുരോഗതി ലക്ഷ്യമിടണമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്റ്റാർട്ട് അപ്പുകളിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കവേയാണ് കേന്ദ്ര മന്ത്രിയുടെ പരാമർശം. ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ഭക്ഷണ ഡെലിവറി ആപ്പുകൾ പോലെ കുറഞ്ഞ വേതനമുള്ള ചെറുകിട ജോലികളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ഡീപ്-ടെക് പോലുള്ള രംഗങ്ങളിൽ പിന്നോക്കം പോകുന്നതായും പിയൂഷ് ഗോയൽ കുറ്റപ്പെടുത്തി. എന്നാൽ ഇപ്പോൾ ഈ പരാമർശത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ ടെക് സംരംഭകർ. സെപ്റ്റോ സഹസ്ഥാപകനും സിഇഓയുമായ ആദിത് പാലിച്ചയാണ് സംഭവത്തിൽ പ്രതികരിച്ച പ്രധാന സംരംഭകൻ. 1.5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, 1000 കോടിയിലധികം രൂപ നികുതി നൽകൽ, 1 ബില്യൺ ഡോളറിലധികം എഫ്ഡിഐ എന്നിവ ഉദ്ധരിച്ച് അദ്ദേഹം സെപ്‌റ്റോയുടെ സ്വാധീനം വ്യക്തമാക്കി ക്വിക് കൊമേഴ്സ് മേഖലയെ പ്രതിരോധിച്ചു. ഇൻഫോസിസ് മുൻ സിഎഫ്‌ഒ ടിവി മോഹൻദാസ് പൈയും സംഭവത്തിൽ പ്രതികരിച്ചു. ഡീപ്-ടെക്…
2,750 രൂപ ഡോക്യുമെന്റേഷൻ ചാർജ് നൽകിയാൽ 5 ലക്ഷം രൂപ പിഎം മുദ്ര യോജന വഴി ലോൺ ലഭിക്കും എന്നറിയിച്ച് ഒരു ലെറ്റർ അടുത്ത കാലത്ത് പ്രചരിക്കുന്നുണ്ട്. എന്നാൽ സംഗതി വ്യാജമാണെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിനു കീഴിലുള്ള നോഡൽ ഏജൻസിയായ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB). പിഐബി എക്സ് പ്ലാറ്റ്ഫോമിൽ ഷെയർ ചെയ്ത കുറിപ്പിലാണ് ഡോക്യുമെന്റേഷൻ ചാർജ് നൽകിയാൽ പിഎം മുദ്ര യോജന (PM Mudra Yojana ) പ്രകാരം അഞ്ച് ലക്ഷം രൂപയുടെ ലോൺ ലഭിക്കും എന്ന വ്യാജ അപ്രൂവൽFake Mudra loan approval letter ലെറ്റർ പ്രചരിക്കുന്നതായി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 2,750 രൂപ അടച്ചാൽ ലോൺ ലഭിക്കും എന്ന് വ്യാജ കത്തിൽ പറയുന്നു. മുദ്ര യോജന വ്യക്തികൾക്കോ സംരംഭകർക്കോ നേരിട്ട് ലോൺ നൽകാറില്ലെന്നും PMMY പ്രകാരമുള്ള മുദ്ര വായ്പകൾ ബാങ്കുകളുടെ ബ്രാഞ്ച് ഓഫീസ്, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി (NBFC), മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ…
ഇലക്ട്രിക് പാസഞ്ചർ വാഹന ഉപയോഗത്തിൽ വൻ മുന്നേറ്റവുമായി കേരളം. ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയെക്കുറിച്ചുള്ള ബിഎൻപി പാരിബാസ് 2025 റിപ്പോർട്ട് (BNP Paribas) പ്രകാരം മാർച്ചിൽ 9.1% പെനട്രേഷൻ നിരക്കാണ് കേരളത്തിൽ വൈദ്യുതി പാസഞ്ചർ വാഹന ഉപയോഗത്തിൽ ഉണ്ടായത്. ദേശീയ ശരാശരിയായ 2.9% നേക്കാൾ വളരെ കൂടുതലാണ് കേരളത്തിലെ ഇലക്ട്രിക് പാസഞ്ചർ വാഹന ഉപയോഗം. 2025 സാമ്പത്തിക വർഷത്തിലെ മൊത്തത്തിലുള്ള പെനട്രേഷൻ നിരക്കായ 5.4%ൽ നിന്ന് വൻ വളർച്ച നേടാനും കേരളത്തിനു സാധിച്ചു. ഇലക്ട്രിക് പാസഞ്ചർ വാഹനങ്ങളുടെ ഉപയോഗത്തിൽ കേരളത്തിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്നതിൽ നിരവധി ഘടകങ്ങൾ പങ്കുവഹിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഉയർന്ന വരുമാനം, പ്രീമിയം ഉൽപ്പന്നങ്ങളോടുള്ള കമ്പം തുടങ്ങിയവയാണ് ഇതിൽ പ്രധാനം. ഈ ഘടകങ്ങൾ ഉയർന്ന ചിലവുകൾക്കിടയിലും ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗത്തിന് വളക്കൂറുള്ള മണ്ണാക്കി കേരളത്തെ മാറ്റുന്നു. കേരളത്തിലെ താമസ രീതി ഇലക്ട്രിക് വാഹന ഉടമകൾക്ക് അനുകൂലമായിട്ടുള്ള ഒന്നാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മുംബൈ, ബെംഗളൂരു പോലുള്ള ഉയർന്ന ഇടങ്ങളിൽ നിന്ന് വ്യത്യസ്തമായി…