Author: News Desk
ഇന്ത്യൻ റെയിൽവേ വന്ദേഭാരതിൻ്റെ മറ്റൊരു പതിപ്പ് ആയ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് .ആധുനിക കോച്ചുകളുള്ള ഈ സെമി-ഹൈ-സ്പീഡ് ട്രെയിൻ ദീർഘദൂര യാത്രകളിൽ യാത്രാ സമയം ഗണ്യമായി കുറയ്ക്കും. രാത്രി കാലങ്ങളിലും സർവീസ് നടത്താൻ ഉദ്ദേശിച്ചാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ട്രാക്കിലെത്തിക്കുന്നത്. ഇന്ത്യയുടെ ആഡംബര ട്രെയിനായ രാജധാനിയെ കടത്തി വെട്ടുമോ പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ എന്ന ചോദ്യങ്ങൾക്കുത്തരം രാജധാനിക്കൊപ്പം കിടപിടിക്കുന്ന കോച്ചുകളോട് കൂടിയതാകും പുതിയ വന്ദേ ഭാരത് സ്ലീപ്പർ എന്ന് തന്നെയാണ് . ആദ്യ സ്ലീപ്പർ പതിപ്പിൽ ഓരോ കോച്ചിലും ഒരു മിനി പാൻട്രി ഉണ്ടായിരിക്കും. 857 ബർത്തുകൾ ഉണ്ടായിരിക്കും, അതിൽ 823 ബർത്തുകൾ യാത്രക്കാർക്കും ബാക്കി 34 ജീവനക്കാർക്കുമായി നീക്കിവയ്ക്കും. ഈ ട്രെയിനുകളിൽ ഓരോ കോച്ചിലും മൂന്ന് ടോയ്‌ലറ്റുകൾ ഉണ്ടായിരിക്കും. പുതിയ സ്ലീപ്പർ ട്രെയിനുകൾക്ക് മികച്ച ലൈറ്റിംഗും നല്ല സസ്പെൻഷനും ഉറപ്പാക്കും. യാത്രക്കാർക്ക് മുകളിലെ ബർത്തിലേക്കുള്ള മികച്ച സ്റ്റെയർകെയ്സുകളും, മികച്ച ഇന്റീരിയറുകളും ഇവയിലുണ്ടാകും. ഈ…
സാങ്കേതിക ഡിജിറ്റൽ സേവനങ്ങളിലും കൺസൾട്ടിങ്ങിലും ആഗോള തലത്തിൽ മുന്നിൽ നിൽക്കുന്ന ഇൻഫോസിസ് ഈ ജൂണിൽ 500-ലധികം ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ചു. Software Development and Engineering സോഫ്റ്റ്‌വെയർ വികസനവും എഞ്ചിനീയറിംഗും മേഖലയിൽ സോഫ്റ്റ്‌വെയർ ഡെവലപ്പർമാർ, ഫുൾ സ്റ്റാക്ക് ഡെവലപ്പർമാർ, DevOps എഞ്ചിനീയർമാർ, ക്വാളിറ്റി അഷ്വറൻസ് എഞ്ചിനീയർമാർ എന്നിവർക്കാണ് നിയമനം. സോഫ്റ്റ്‌വെയർ പാക്കേജുകൾ രൂപകൽപന ചെയ്യുക, വളർത്തുക, പരിപാലിക്കുക; പുതിയ കഴിവുകൾ നിർവചിക്കുന്നതിനും രൂപകൽപ്പന ചെയ്യുന്നതിനും അയയ്ക്കുന്നതിനും ക്രോസ്-റിയലിസ്റ്റിക് ടീമുകൾക്കൊപ്പം പങ്കെടുക്കുക; പാക്കേജുകളുടെ മൊത്തത്തിലുള്ള പ്രകടനം, ഉയർന്ന നിലവാരം, പ്രതികരണശേഷി എന്നിവയാണ് ഉത്തരവാദിത്തങ്ങൾ. യോഗ്യത: കമ്പ്യൂട്ടർ സയൻസിൽ ബാച്ചിലേഴ്സ് ഡിപ്ലോമ അല്ലെങ്കിൽ, Java, Python, C++, അല്ലെങ്കിൽ JavaScript ഉൾപ്പെടെയുള്ള പ്രോഗ്രാമിംഗ് ഭാഷകൾ ഉപയോഗിച്ചുള്ള പരിചയം. Data Analytics and AI ഡാറ്റ അനലിറ്റിക്‌സും AI മേഖലയിൽ നിയമനം നടത്തുക ഡാറ്റാ സയൻ്റിസ്റ്റുകൾ, ഡാറ്റാ അനലിസ്റ്റുകൾ, മെഷീൻ ലേണിംഗ് എഞ്ചിനീയർമാർ എന്നിവരെയാണ്. പ്രവർത്തനക്ഷമമായ സ്ഥിതിവിവരക്കണക്കുകൾ ലഭിക്കുന്നതിന് റെക്കോർഡുകളുടെ വലിയ ഉപകരണങ്ങൾ വിശകലനം ചെയ്യുക,…
ഒരുകാലത്ത് താമസം മുംബൈയിലെ ചേരിയിൽ. ഇടത്തരം കുടുംബത്തിൽ ജനിച്ച ഈ ചെറുപ്പക്കാരൻ പാൽ വിറ്റും, റോഡിൽ പുസ്തകങ്ങൾ വിറ്റുമൊക്കെയാണ് ജീവിതം തുടങ്ങിയത്. ഇപ്പോൾ ആസ്തി 20830 കോടി രൂപ. നിലവിൽ ദുബായിലെ ഏറ്റവും ധനികരായ ഇന്ത്യക്കാരിൽ ഒരാൾ. സെയിൽസ്‌മാനായി യാത്ര ആരംഭിച്ച ശേഷം യു.എ.ഇ ആസ്ഥാനമായുള്ള ഒരു പ്രവാസി ഇന്ത്യൻ സംരംഭകനായി മാറിയ റിസ്വാൻ സാജൻ അദ്ദേഹം നിലവിൽ ദുബായിലെ ഏറ്റവും ധനികരായ ഇന്ത്യക്കാരിൽ ഒരാളാണ്. ഡാന്യൂബ് ഗ്രൂപ്പിൻ്റെ സ്ഥാപകനും ചെയർമാനുമായ റിസ്വാൻ സാജൻ്റെ സംരംഭക ജീവിതം മാതൃകയാക്കാവുന്ന ഒന്നാണ്. ഡാന്യൂബ് ഗ്രൂപ്പ് യുഎഇ, ഒമാൻ, ബഹ്‌റൈൻ, സൗദി അറേബ്യ, ഖത്തർ, ഇന്ത്യ എന്നിവിടങ്ങളിൽ ശാഖകളുള്ള ഏറ്റവും വലിയ നിർമ്മാണ സാമഗ്രി കമ്പനികളിൽ ഒന്നാണ്. 1981-ൽ കുവൈറ്റിലെ അമ്മാവൻ്റെ ബിൽഡിംഗ് മെറ്റീരിയലുകളുടെ കടയിൽ സാജൻ ജോലി ആരംഭിച്ചതാണ്. സെയിൽസ്മാനായും, ട്രെയിനിയായും തുടങ്ങിയ സാജൻ പെട്ടെന്ന് ഉയർന്ന പദവിയിലേക്ക് ഉയർന്നു. 1991 ലെ ഗൾഫ് യുദ്ധം അദ്ദേഹത്തെ തിരികെ മുംബൈയിലേക്ക് എത്തിച്ചു…
ഗൗതം അദാനിയുടെ ബാല്യകാല സുഹൃത്തും വലംകൈയുമായ ഡോ. മലയ് മഹാദേവിയ അദാനി ഗ്രൂപ്പിൻ്റെ വളർച്ചയെ നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ബിസിനസുകാരനായി മാറിയ ഈ ദന്തഡോക്ടർ 20,852 കോടി രൂപ ആസ്തിയുള്ള അദാനി പോർട്സ് കമ്പനിയെ നയിക്കുന്നു. ഡോ. മലായ് മഹാദേവിയ അദാനി പോർട്ട്സ് & സെസ് (APSEZ) ൻ്റെ ഹോൾ ടൈം ഡയറക്ടർ സ്ഥാനം വഹിക്കുന്നു. കൂടാതെ അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡിൻ്റെ (AAHL) സിഇഒ ആയി സേവനമനുഷ്ഠിക്കുന്നു. ദന്തഡോക്ടറെന്ന നിലയിലുള്ള തൻ്റെ റോളിൽ നിന്ന് ഒരു സംരംഭകനായി മാറിയ മഹാദേവിയ മുദ്ര തുറമുഖത്തിൻ്റെ വികസനത്തിൽ നിർണായക പങ്ക് വഹിച്ചു, 2023 സാമ്പത്തിക വർഷം അവസാന പാദ ഫലങ്ങൾ അനുസരിച്ച്, 13,872.64 കോടി രൂപയുടെ ശ്രദ്ധേയമായ മൊത്തം വരുമാനവുമായി അദാനി വിൽമർ ഇന്ത്യയിലെ ഏറ്റവും മുൻനിര പാമോയിൽ പ്രൊസസറാണ്. ഇതിന്റെ വളർച്ചയിലും മഹാദേവിയ കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. അദാനി ഗ്രൂപ്പിനെ വിജയത്തിലേക്ക് നയിക്കുന്നതിൽ ഗൗതം അദാനിയുടെ വിശ്വസ്തനും ഒഴിച്ചുകൂടാനാവാത്തതുമായ…
കുറച്ചു നാളുകൾക്ക് മുമ്പ് യുകെയിൽ വച്ച് ടെസ്‌ല മോഡൽ 3 നടൻ മനോജ് കെ ജയൻ സ്വന്തമാക്കിയിരുന്നു. എന്നിട്ടും മനോജ് കെ ജയന്റെ വാഹന പ്രേമം തുടരുകയാണ്. ഇപ്പോളിതാ എസ്‍യുവികളിലെ പ്രധാന മോഡൽ ലാൻഡ് റോവർ ഡിഫൻഡർ കേരളത്തിൽ സ്വന്തമാക്കി അഭിമാനിക്കുകയാണ് മനോജ് കെ ജയൻ. ഏകദേശം ഒരു കോടി രൂപ എക്സ്ഷോറൂം വില വരുന്ന മോഡൽ Land Rover Defender HSE (ലാൻഡ് റോവർ ഡിഫൻഡർ എച്ച്എസ്ഇ) പെട്രോൾ മോഡല്‍ കൊച്ചിയിലാണ് താരം സ്വന്തമാക്കിയത്. പുതിയ വാഹനത്തിന്റെ ചിത്രങ്ങൾ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. രണ്ടു ലീറ്റർ പെട്രോൾ എൻജിന് നൂറ് കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 7.4 സെക്കൻഡ് മാത്രം മതി. 221 ബിഎച്ച്പി കരുത്തും 400 എൻഎം ടോർക്കുമുണ്ട്. 191 കിലോമീറ്ററാണ് ഡിഫെൻഡറിന്റെ പരമാവധി വേഗം. മികച്ച ഓഫ് റോഡർ ആയ ഡിഫെൻഡറിന് ഏതു പ്രതികൂല സാഹചര്യത്തിലും കുലുക്കമില്ലാത്ത യാത്രാ അനുഭവം നല്കാൻ കഴിയും. 2 ലീറ്റർ…
ടെസ്‌ല കാറിന്റെ ഓട്ടോപൈലറ്റ് ടീമിന്റെ തലപ്പത്ത് ഇനി അശോക് എല്ലുസ്വാമി. ഈ പൊസിഷനിൽ ആദ്യമായി നിയമിക്കപ്പെട്ട ഒരു ഇന്ത്യൻ വംശജനാണ് ഇദ്ദേഹം. റോബോട്ടിക്‌സ് എഞ്ചിനീയറാണ് അശോക് എല്ലുസ്വാമി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ അദ്ദേഹത്തിന് 68.9K ഫോളോവേഴ്‌സ് ഉണ്ട്. ടെസ്‌ലയുടെ ഡ്രൈവർമാരെ ഓട്ടോപൈലട്ടിറ്റിങ്ങിൽ സഹായിക്കാനുള്ള സെമി-ഓട്ടോണമസ് ഡ്രൈവിംഗ് സിസ്റ്റത്തെ അശോക് നയിക്കും. ക്യാമറകൾ, സെൻസറുകൾ, റഡാർ എന്നിവയെ ഉപയോഗിച്ചാകും ശോക് എല്ലുസ്വാമിയുടെ ഓട്ടോ പൈലറ്റ് ടീം ഇത് സാധ്യമാക്കുക. എലോൺ മസ്‌കിൻ്റെ ടെസ്‌ലയിൽ 10 വർഷത്തിലേറെയായി അശോക് ജോലി ചെയ്യുന്നു. ഇപ്പോൾ ടെസ്‌ലയിലെ ഓട്ടോപൈലറ്റ് സോഫ്റ്റ്‌വെയറിൻ്റെ ഡയറക്ടറാണ്. 2021-ൽ ടെസ്‌ലയുടെ ഓട്ടോപൈലറ്റ് ടീമിൻ്റെ ആദ്യ നിയമനമായി മസ്‌ക് അശോകിനെ പ്രഖ്യാപിച്ചിരുന്നു.ചെന്നൈയിലെ കോളജ് ഓഫ് എൻജിനീയറിങ് ഗിണ്ടിയിൽ നിന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ എൻജിനീയറിങ് ബിരുദം നേടി. തുടർന്ന് കാർനെഗീ മെലോൺ സർവകലാശാലയിൽ എത്തി. റോബോട്ടിക് സിസ്റ്റംസ് ഡെവലപ്‌മെൻ്റിൽ മാസ്റ്റർ ഓഫ് സയൻസ് നേടാനാണ് യു എസ്സിലെത്തിയത് . ടെസ്‌ലയിൽ ചേരുന്നതിന് മുമ്പ്…
മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അയൽരാജ്യങ്ങളിലെ തലവന്മാരെ ക്ഷണിച്ചിരുന്നു. ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന, നേപ്പാൾ പ്രധാനമന്ത്രി പ്രചണ്ഡ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിൻ ടോബ്ഗെ, മൗറീഷ്യസ് പ്രധാനമന്ത്രി, സീഷെൽസ് വൈസ്പ്രസിഡന്റ് തുടങ്ങി തെക്കേ വശത്ത് ചുറ്റുമുള്ള അയൽരാജ്യങ്ങളിലെ തലവന്മാരെയാണ് കൂടുതലും ക്ഷണിച്ചത്. ഇത് കൂടാതെ മറ്റൊരു ഔദ്യാഗിക ക്ഷണം കൂടി പോയിരുന്നു. അയാൾ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. മാലദ്വീപ്സ് പ്രസിഡന്റ് മുഹമ്മദ് മുയ്സു. മോദിയുടെ മൂന്നാം ഊഴം ഉറപ്പിച്ചപ്പഴേ മികച്ച വിജയത്തിന് ആശംസ അറിയിച്ച് മൊയ്സു ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. തുടർന്ന് സത്യപ്രതിജ്ഞക്ക് ഔദ്യോഗികക്ഷണം ഡൽഹിയിൽ നിന്ന് പോയി. അദ്ദേഹം ക്ഷണം സ്വീകരിച്ച് ഞായറാഴ്ച ഡൽഹിയിലെത്തി. വിദേശകാര്യ സെക്രട്ടറി പവൻ കപൂർ, മൊയ്സുവിനെ ഡൽഹി എയർപോർട്ടിൽ സ്വീകരിച്ചു. ആശംസയറിയിച്ച് മൊയ്സു മൂന്നാം തവണയും ഉജ്ജ്വല വിജയത്തോടെ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കും, ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിക്കും ആശംസകൾ. ഇരുരാജ്യങ്ങുടേയും ക്ഷേമത്തിനും സ്ഥിരതയ്ക്കും…
മുൻനിര വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് പ്രീമിയം ഹാച്ച്‌ബാക്കിൻ്റെ സ്‌പോർട്ടി അവതാരമായ ടാറ്റ ആൾട്രോസ് റേസറിൻ്റെ ലോഞ്ച് പ്രഖ്യാപിച്ചു. 1.2 എൽ ടർബോ പെട്രോൾ എഞ്ചിൻ ആൾട്രോസിൻ്റെ പ്രകടനം വർദ്ധിപ്പിക്കുമെന്നാണ് ടാറ്റായുടെ പ്രതീക്ഷ. റേസ് കാർ പരിവേഷത്തോടെ മികച്ച ഇൻ്റീരിയർ ലുക്കും ഒപ്പം 1750 മുതൽ 4000 rpm വരെ ടോർക്കും നൽകുന്ന സ്‌പോർട്ടി വേഗത ആൾട്രോസിൻ്റെ സവിശേഷതകളായിരിക്കും. 360 ഡിഗ്രി ക്യാമറ, 26.03 സെ.മീ ഇൻഫോടെയ്ൻമെൻ്റ് ടച്ച്‌സ്‌ക്രീൻ, വെൻ്റിലേറ്റഡ് സീറ്റുകൾ, 6 എയർബാഗുകൾ എന്നിങ്ങനെ ആൾട്രോസിൻ്റെ ഏറ്റവും മികച്ച ഫീച്ചറുകളാണ് Altroz Racer ഉറപ്പു നൽകുന്നത് . സിറ്റി ട്രാഫിക്കിലും ഹൈവേകളിലും മികച്ച ഡ്രൈവബിലിറ്റി ഉറപ്പാക്കുന്ന 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് അധിക സവിശേഷതയാണ് .ഒരു ഹാച്ച്ബാക്കിൽ മെച്ചപ്പെട്ട സാങ്കേതിക വിദ്യയും ഫീച്ചറുകളും ക്ലാസ്-ലീഡിംഗ് സുരക്ഷയും ഉള്ള Altroz Racer R1, R2, R3 എന്നിങ്ങനെ 3 വകഭേദങ്ങളിൽ ലഭ്യമാകും. കൂടാതെ, Altroz നിരയെ ശക്തിപ്പെടുത്തിക്കൊണ്ട് Tata Motors…
ലോകത്തിലെ ഏറ്റവും മികച്ച 5 നാളികേരം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങൾ ഇന്തോനേഷ്യ, ഫിലിപ്പീൻസ്, ഇന്ത്യ, ശ്രീലങ്ക, ബ്രസീൽ എന്നിവയാണ്. കേരം തിങ്ങും കേരള നാടും, കേരവൃക്ഷങ്ങളുള്ള ദക്ഷിണേന്ത്യയുമുണ്ടായിട്ടും ഇന്ത്യ ഇതിൽ ഒന്നാമതല്ല. 17.13 ദശലക്ഷം മെട്രിക് ടൺ MMT നാളികേരം ഉൽപ്പാദിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ നാളികേര ഉത്പാദകരാജ്യം ഇന്തോനേഷ്യയാണ്. ആദ്യ പത്തു നാളികേരാ ഉല്പാദന രാജ്യങ്ങളിൽ വിയറ്റ്നാം, മെക്സിക്കോ, പാപ്പുവ ന്യൂ ഗിനിയ, തായ്ലൻഡ്, മലേഷ്യ എന്നിവരുമുണ്ട്. നാളികേര ഉത്പാദനത്തിൽ ഫിലിപ്പീൻസ് ആഗോളതലത്തിൽ രണ്ടാം സ്ഥാനത്താണ്, പ്രതിവർഷം 14.77 ദശലക്ഷം മെട്രിക് ടൺ വിളവ് നൽകുന്നു.14.68 ദശലക്ഷം മെട്രിക് ടൺ ഉത്പാദനവുമായി ഇന്ത്യ മൂന്നാം സ്ഥാനത്തുണ്ട്. പല ഉഷ്ണമേഖലാ രാജ്യങ്ങൾക്കും നാളികേരം ഒരു സുപ്രധാന കാർഷിക വിളയാണ്. പാചക പ്രയോഗങ്ങൾ മുതൽ വ്യാവസായിക ഉൽപ്പന്നങ്ങൾ വരെ വൈവിധ്യമാർന്ന ഉപയോഗങ്ങൾ വാഗ്ദാനം ചെയ്യുന്നു. 2024-ൽ ഇൻഡോനേഷ്യ, ഫിലിപ്പീൻസ്, ഇന്ത്യ എന്നിവ ഉൾപ്പെടുന്ന മികച്ച നാളികേരം ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങൾ ഉൽപ്പാദന അളവിൽ ആഗോള വിപണിയിൽ…
നട്ടുച്ചക്ക് പൊരിവെയിലിൽ ഭക്ഷണവുമായി പായുന്ന ഡെലിവറി ജീവനക്കാരെ UAE മറന്നില്ല. UAE ജൂൺ 15 മുതൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച മിഡ്ഡേ ബ്രേക്കിൽ രാജ്യത്തുടനീളമുള്ള ഡെലിവറി ജീവനക്കാർക്കായി 6,000 വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു. മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) സർക്കാർ സ്ഥാപനങ്ങളുമായും സ്വകാര്യ മേഖലയുമായും സഹകരിച്ചാകും ഈ സംവിധാനമൊരുക്കുക. യുഎഇയിലെ റെസ്റ്റോറൻ്റുകൾ, ഷോപ്പിംഗ് സെൻ്ററുകൾ, റീട്ടെയിൽ സ്റ്റോറുകൾ, ക്ലൗഡ് കിച്ചണുകൾ എന്നിവ മിഡ്ഡേ ബ്രേക്ക് സമയത്ത് ഡെലിവറി സർവീസ് ഡ്രൈവർമാർക്കായി വിശ്രമകേന്ദ്രങ്ങൾ വാഗ്ദാനം ചെയ്യും. തൊഴിലാളികൾക്ക് വിശ്രമ സ്ഥലങ്ങൾ എളുപ്പത്തിൽ കണ്ടെത്താനും ആക്‌സസ് ചെയ്യാനും ഈ സ്റ്റേഷനുകളുടെ ഇൻ്ററാക്ടീവ് മാപ്പ് സർക്കാർ ഉടൻ പുറത്തിറക്കും.ഡെലിവറി സേവന തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനും അവർക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുമുള്ള മന്ത്രാലയത്തിൻ്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം. MoHRE യുടെ സഹകരണത്തോടെ ആരംഭിക്കുന്ന പദ്ധതിയിൽ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ), അബുദാബിയിലെ ഇൻ്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻ്റർ, യുഎഇയിലുടനീളമുള്ള സാമ്പത്തിക…