Author: News Desk
എടിഎമ്മുകളിൽ നിന്ന് കാർഡുകൾ ഇല്ലാതെ യുപിഐ ഉപയോഗിച്ച് ഉപഭോക്താവിന് പണം പിൻവലിക്കാൻ കഴിയുന്ന ഇന്റർഓപ്പറബിൾ കാർഡ്ലെസ് ക്യാഷ് വിത്ഡ്രോവൽ (ഐസിസിഡബ്ല്യു) സൗകര്യം ഒരുങ്ങുന്നു. ഫിസിക്കൽ കാർഡുകളുടെ ആവശ്യമില്ലാതെ വിവിധ ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്ന് സൗകര്യപ്രദമായി പണം ആക്സസ് ചെയ്യാൻ ഉപഭോക്താക്കളെ ഇത് സഹായിക്കുന്നു. ഇതിനായി നിങ്ങളുടെ കൈയ്യിൽ കരുതേണ്ടത് സ്മാർട്ട്ഫോൺ മാത്രമാണ്. യുപിഐ ആപ്പ് ആണ് പണം പിൻവലിക്കാൻ എടിഎമ്മിൽ ഉപയോഗിക്കേണ്ടത്. നാഷണൽ പേയ്മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ഇത്തരത്തിലുള്ള UPI പിൻവലിക്കലിന് അംഗീകാരം നൽകി. MySmartPrice റിപ്പോർട്ട് അനുസരിച്ച്, ആളുകൾക്ക് ഡെബിറ്റ് കാർഡുകൾ കയ്യിൽ കൊണ്ടുനടക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ട് എന്നും എടിഎമ്മിൽ നിലവിലുള്ള കാർഡ്ലെസ് പിൻവലിക്കലിക്കൽ കാർഡ് ഉപയോഗിച്ച് ചെയ്യുന്നതിനേക്കാൾ സങ്കീർണ്ണമാണെന്നും പറയുന്നു. യുപിഐ ആപ്പുകൾ വഴി എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നത് ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതിനേക്കാൾ എളുപ്പമാണെന്നും കണ്ടെത്തി. എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാൻ യുപിഐ ആപ്പുകൾ എങ്ങനെ ഉപയോഗിക്കാം? ഘട്ടം 1: ഒരു ഉപഭോക്താവ് എടിഎമ്മിൽ…
വിദേശത്തേക്ക് പ്രത്യേകിച്ച് കാനഡയിലേക്ക് പോകുന്ന ഓരോരുത്തരും ലക്ഷ്യം വയ്ക്കുന്നത് ഒരു പിആർ തന്നെയാണ്. അത്തരത്തിൽ കാനഡയിൽ സ്ഥിര താമസം (പെർമെനന്റ് റെസിഡൻസി ) വേണമെന്ന് ആഗ്രഹിക്കുന്ന വിദേശ പൗരന്മാർക്ക് സുവർണാവസരം. കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് പ്രോഗ്രാമിലൂടെ വിവിധ തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നവർക്കാണ് ഈ അവസരം. ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി) യുടെ ഈ സംരംഭം കാനഡയിൽ തൊഴിൽ പരിചയമുള്ള വിദഗ്ധ തൊഴിലാളികൾക്ക് ഗുണം ചെയ്യും. 6300 പേർക്കാണ് ഇപ്പോൾ അവസരം. കനേഡിയൻ തൊഴിൽ പരിചയമുള്ളവരും സ്ഥിര താമസക്കാരാകാൻ ആഗ്രഹിക്കുന്നവരുമായ വിദഗ്ധ തൊഴിലാളികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ കാനഡയിൽ കുറഞ്ഞത് ഒരു വർഷത്തെ വൈദഗ്ധ്യമുള്ള പ്രവൃത്തിപരിചയം നിർബന്ധമാണ്. ഇംഗ്ലീഷോ ഫ്രഞ്ചോ അറിഞ്ഞിരിക്കണം എന്നതും നിർബന്ധമാണ്. കാനഡയിൽ ജോലി ചെയ്യാൻ നിയമപരമായി അനുവാദമുള്ളപ്പോൾ നേടിയ പരിചയമാണ് കണക്കാക്കുക. കാനഡയുടെ നാഷണൽ ഒക്യുപേഷണൽ ക്ലാസിഫിക്കേഷൻ പ്രകാരം നൈപുണ്യമുള്ള പ്രവൃത്തി പരിചയത്തിൽ ഇനിപ്പറയുന്ന TEER വിഭാഗങ്ങളിൽ…
മുകേഷ് അംബാനിയുടെ മകന് അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹം വലിയ മാധ്യമശ്രദ്ധയാണ് നേടിയത്. ആഴ്ചകളോളം സോഷ്യല്‍ മീഡിയയിലും വീഡിയോകളും ചിത്രങ്ങളുമായി ഈ വിവാഹം നിറഞ്ഞുനിന്നു. ഇപ്പോഴിതാ അനന്തിനും രാധികയ്ക്കും ലഭിച്ച വിവാഹ സമ്മാനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ദേശീയ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. 5000 കോടി ചെലവില്‍ നടത്തപ്പെട്ട വിവാഹത്തില്‍ വരനും വധുവിനും ലഭിച്ച സമ്മാനങ്ങളും ഞെട്ടിപ്പിക്കുന്നത് തന്നെയാണ്. ആഡംബര വിരഹത്തിന്റെ ചിലവുകൾക്ക് പുറമെ മുകേഷും നിതയും ദമ്പതികൾക്ക് പാം ജുമൈറയിൽ 3,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഒരു ആഡംബര മന്ദിരം സമ്മാനിച്ചു. പത്ത് കിടപ്പുമുറികളുള്ള ബീച്ച് സൈഡോട് കൂടിയ ഈ ആഡംബര വീട് 640 കോടി വിലമതിക്കുന്നതാണ്. ഇത് മാത്രമല്ല, അനന്തിന് 5.42 കോടി രൂപ വിലമതിക്കുന്ന ബെൻ്റ്ലി കോണ്ടിനെൻ്റൽ ജിടിസി സ്പീഡ് കാർ, രാധികയ്ക്ക് 21.7 കോടി രൂപ വിലമതിക്കുന്ന ഒരു കാർട്ടിയർ ബ്രൂച്ചും 2 കോടി രൂപ വിലയുള്ള പേൾ ആൻഡ് ഡയമണ്ട് ചോക്കറും ഉൾപ്പെടെ കസ്റ്റം-മെയ്ഡ് ആഭരണങ്ങളും മുകേഷ്…
സ്റ്റാർട്ടപ്പുകൾക്കും നിക്ഷേപകർക്കും ഏറെ ആശ്വാസം നൽകികൊണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഏഞ്ചല്‍ ടാക്സ് നിര്‍ത്തലാക്കുന്നതായി ബജറ്റിൽ ധനമന്ത്രി നിര്‍മ്മല സീതാരാമന് പ്രഖ്യാപിച്ചു. എല്ലാ വിഭാഗം നിക്ഷേപകര്‍ക്കും ഏഞ്ചല്‍ ടാക്സ് ഒഴിവാക്കൽ ബാധകമാക്കുമെന്നും ധനമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. ഇതോടെ സ്റ്റാർട്ടപ്പുകളിലെ നിക്ഷേപങ്ങൾക്കുണ്ടായിരുന്ന വലിയൊരു തടസ്സമാണ് ഒഴിവാകുന്നത്. ലിസ്റ്റ് ചെയ്യപ്പെടാത്ത കമ്പനികൾ ഓഫ് മാർക്കറ്റ് ഇടപാടുകളിലൂടെ ഓഹരികൾ ഇഷ്യൂ ചെയ്യുന്നതിലൂടെ സമാഹരിക്കുന്ന മൂലധനത്തിന് നൽകേണ്ട ആദായനികുതിയാണ് ഏഞ്ചൽ ടാക്സ്. ആദായനികുതി നിയമത്തിലെ സെക്ഷൻ 56(2) VII B പ്രകാരം, ഒരു വിദേശ നിക്ഷേപകന് ഓഹരികൾ വിൽക്കുമ്പോൾ ലഭിക്കുന്ന പ്രീമിയം “മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം” ആയി കണക്കാക്കുകയും അതിനനുസരിച്ച് നികുതി ചുമത്തുകയും ചെയ്യുന്നു. ലിസ്റ്റ് ചെയ്യപ്പെടാത്ത കമ്പനികള്‍ ഒരു ഇന്ത്യന്‍ നിക്ഷേപകനില്‍ നിന്ന് സമാഹരിക്കുന്ന മൂലധനത്തിന് നിലവിൽ കേന്ദ്രം ഏഞ്ചല്‍ ടാക്സ് ഈടാക്കുന്നുണ്ട്. ഇഷ്യൂ ചെയ്ത ഷെയറുകളുടെ ഓഹരി വില കമ്പനിയുടെ ന്യായമായ വിപണി മൂല്യത്തേക്കാള്‍ കൂടുതലാണെങ്കില്‍ നിലവില്‍ 30 ശതമാനത്തോളം ഏഞ്ചല്‍ നികുതി നല്‍കണം. …
മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ആന്ധ്രയ്ക്കും ബിഹാറിനും കൈനിറയെ പദ്ധതികള്‍ ആണ് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചത്. ബിഹാര്‍, ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങള്‍ക്കായി പ്രത്യേക പദ്ധതികളും ബജറ്റിൽ പറയുന്നുണ്ട്. ബിഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ഒഡിഷ, ആന്ധപ്രദേശ് സംസ്ഥാനങ്ങള്‍ക്കായി പൂര്‍വോദയ പദ്ധതി പ്രഖ്യാപിച്ചു. ഇതിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത് കേന്ദ്രം കേരളത്തോട് കാണിച്ച അവഗണന തന്നെയാണ്. ബിഹാറിലെ റോഡ് വികസനത്തിനായി 26,000 കോടി രൂപയുടെ പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. വികസന ഏജൻസികളുടെ ധനസഹായത്തോടെ പദ്ധതികൾ നടപ്പിലാക്കാനാണ് തീരുമാനം. ബിഹാറിൽ 2400 മെഗാവാട്ടിന്റെ ഊർജ പ്ലാന്റിന് 21,400 കോടിയുടെ പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യവികസനത്തിന് ബിഹാറിന് കൂടുതല്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ വിമാനത്താവളങ്ങള്‍, മെഡിക്കല്‍ കോളേജുകള്‍, കായിക സ്ഥാപനങ്ങള്‍ എന്നിവ ബിഹാറില്‍ നിര്‍മിക്കും. വെള്ളപ്പൊക്ക പ്രതിരോധത്തിനായി 11,500 കോടിയും അനുവദിച്ചു. ബിഹാറില്‍ രണ്ട് ക്ഷേത്ര ഇടനാഴിക്ക് പദ്ധതി. നളന്ദ സര്‍വകലാശാലയുടെ വികസനത്തിന് മുന്‍ഗണന നല്‍കും. ആന്ധ്രപ്രദേശിന്റെ തലസ്ഥാനം നിർമിക്കുന്നതിനായി വിവിധ ഏജൻസികൾ…
കൃഷിയ്ക്ക് ഊന്നൽ നൽകിക്കൊണ്ടാണ് മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് പാർലമെന്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചത്. കാർഷിക മേഖലക്ക് 1.52 ലക്ഷം കോടി രൂപ വകയിരുത്തിയതായി കേന്ദ്രമന്ത്രി നിർമല സിതാരാമൻ വ്യക്തമാക്കി. കാര്‍ഷിക മേഖലയില്‍ ദേശീയ സഹകരണ നയം കൊണ്ടുവരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ചെമ്മീന്‍ ഉത്പാദനത്തിനും കയറ്റുമതിക്കും നബാര്‍ഡ് പദ്ധതിയും പ്രഖ്യാപനത്തിലുണ്ട്. സംസ്ഥാനങ്ങളുമായി ചേര്‍ന്ന് 400 ജില്ലകളില്‍ മൂന്ന് വര്‍ഷത്തിനകം വിള സര്‍വേ. കിസാൻ ക്രഡിറ്റ് കാർഡ് 5 സംസ്ഥാനങ്ങളിൽ കൂടി ലഭ്യമാക്കും. ആറുകോടി കർഷകരുടെയും അവരുടെ ഭൂമിയുടെയും വിവരം ഫാർമർ ലാൻഡ് റജിസ്ട്രിയിൽ ചേർക്കും. കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കുന്ന വിളകൾ കർഷകർക്ക് ലഭ്യമാക്കും. എണ്ണക്കുരുക്കളുടെ ഉത്പാദനം വർധിപ്പിക്കാൻ നവീന പദ്ധതിയും കേന്ദ്ര ബജറ്റ് 2024-25 ൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടക്കാല ബജറ്റിൽ സ്ത്രീകൾ, കർഷകർ, പാവപ്പെട്ടവർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രാധാന്യം നൽകിയിട്ടുണ്ട് ബജറ്റ് പ്രസംഗത്തിൽ നിർമല സിതാരാമൻ വ്യക്തമാക്കിയിരുന്നു. കാർഷിക മേഖലയ്ക്കായി ഇവയൊക്കെയാണ് കാർഷിക മേഖലയ്ക്കായി പ്രധാനമായും ബജറ്റിൽ…
‘ഗരീബ്’ (ദരിദ്രർ), ‘മഹിള’ (സ്ത്രീകൾ), ‘യുവ’ (യുവജനങ്ങൾ), ‘അന്നദാത’ (കർഷകൻ) എന്നിങ്ങനെ 4 പ്രധാന മേഖലകളിൽ പ്രാധാന്യം നൽകികൊണ്ട് തന്റെ ബജറ്റ് അവതരണം തുടങ്ങുന്നു എന്ന് പറഞ്ഞുകൊണ്ടാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. കേരളത്തിന്റെ പേര് പോലും പരാമർശിക്കാതെ ആണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്. കേരളത്തിന്റെ പ്രതീക്ഷകൾ എല്ലാം തല്ലിക്കെടുത്തി ഒരു പുതിയ പദ്ധതി പോലും കേരളത്തിനായി പ്രഖ്യാപിച്ചില്ല. കാർഷിക മേഖല, തൊഴിലില്ലായ്മ, നൈപുണ്യ വികസനം, എംഎസ്എംഇ, മദ്ധ്യവർഗ വരുമാനക്കാർ തുടങ്ങിയ പ്രധാന മേഖലകൾക്ക് ബജറ്റിൽ മുൻതൂക്കം നൽകിയിട്ടുണ്ട് എന്നത് ആശ്വാസമാണ്. ധനമന്ത്രി നിർമലാ സീതാരാമൻ്റെ ഏഴാം ബജറ്റ് അവതരണത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ അറിയാം. തൊഴിൽഅടുത്ത അഞ്ച് വർഷത്തിനുള്ളിൽ 4.1 കോടി യുവാക്കൾക്ക് അവസരങ്ങൾ നൽകുന്ന അഞ്ച് പദ്ധതി, ഇതിനായി ₹2 ലക്ഷം കോടിവിദ്യാഭ്യാസം, തൊഴിൽ, വൈദഗ്ദ്യം എന്നിവയ്ക്കായി ₹1.48 ലക്ഷം കോടി കാർഷികം കാർഷിക മേഖലയ്ക്കായി 1.52 ലക്ഷം കോടി രൂപ വകയിരുത്തി. മൂന്ന്…
യുവാക്കൾ, വനിതകൾ, കർഷകർ, പാവപ്പെട്ടവർ എന്നിവരിൽ കേന്ദ്രീകരിച്ചു നിർമലാ സീതാരാമൻ ബജറ്റ് അവതരിപ്പിച്ചപ്പോൾ ഇന്ത്യൻ റയിൽവെയുടെ വിഹിതത്തെ പറ്റി പരാമർശിക്കാൻ മറന്നുപോയതാകുമോ. സമയക്കുറവ് എന്ന കാരണം ചൂണ്ടിക്കാട്ടി പ്രതിരോധം, ആരോഗ്യം എന്നീ മേഖലകൾക്കൊപ്പം റയിൽവേക്കായുള്ള പദ്ധതികൾ ഇത്തവണ ധനമന്ത്രി പ്രഖ്യാപിച്ചില്ല. പശ്ചാത്തല വികസന പദ്ധതികൾക്കായി ബജറ്റിൽ 11,11,111 കോടി രൂപ ഇത്തവണ ബജറ്റിൽ വകയിരുത്തിയ പശ്ചാത്തലത്തിലാണ് ഈ അവഗണന. വന്ദേ ഭാരത് , ബുള്ളെറ്റ് ട്രെയിൻ അടക്കം അതിവേഗ റെയിൽ പദ്ധതികൾ രാജ്യത്തു വികസിപ്പിച്ചു കൊണ്ടിരിക്കുന്ന കാലയളവായിരുന്നു രണ്ടാം മോദി സർക്കാരിന്റെ അവസാന കാലം. അതുകൊണ്ടു തന്നെ മൂന്നാം മോദി സർക്കാരിന്റെ ഒന്നാം ബജറ്റിൽ ഈ റെയിൽ പദ്ധതികൾക്കായുള്ള വിഹിതം പ്രതീക്ഷിച്ചിരുന്നു. പക്ഷെ ബഡ്ജറ്റ് അവതരണ വേളയിൽ അതുണ്ടായില്ല. ബജറ്റിന്റെ ധനാഭ്യർത്ഥനാ ചർച്ചാ വേളയിൽ റെയിൽവേ വകുപ്പിനായുള്ള പദ്ധതികൾ പ്രഖ്യാപിച്ചേക്കാം. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ, കോറിഡോറിലെ സൂറത്തിനും ബിലിമോറയ്ക്കും ഇടയിൽ ആദ്യ ബുള്ളറ്റ് ട്രെയിൻ സർവീസ് 2026 ൽ ഓടിത്തുടങ്ങുമെന്നു റെയിൽവേ…
നിര്‍മല സീതാരാമന്റെ ഏഴാം ബജറ്റില്‍ ആദായനികുതി ദായകര്‍ക്ക് നേട്ടമുണ്ടാക്കി കൊണ്ട് ആദായ നികുതിഘടന പരിഷ്കരിച്ചിരിക്കുകയാണ്. പുതിയ സ്കീമിലുള്ള, മൂന്ന് ലക്ഷം രൂപവരെ വാർഷികവരുമാനമുള്ളവര്‍ക്ക് നികുതിയില്ല. മൂന്ന് മുതല്‍ ഏഴുലക്ഷം വരെ വരുമാനത്തിന് അഞ്ച് ശതമാനം നികുതി. ഏഴ് മുതല്‍ പത്ത് ലക്ഷം വരെ പത്ത് ശതമാനവും 12 മുതല്‍ 15 ലക്ഷംവരെ 20 ശതമാനവും 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് നികുതി. ആദായ നികുതി സ്റ്റന്‍ഡേര്‍ഡ് ഡിഡക്ഷന് പരിധി 50,000-ത്തില്‍നിന്ന് 75,000-മായി വർധിപ്പിക്കുകയും ചെയ്തു. ഫാമിലി പെന്ഷന് ഡിഡക്ഷന് 15000 രൂപയില്‍ നിന്ന് 25000 രൂപയായി ഉയര്‍ത്തി. രാജ്യത്തെ നാല് കോടി ശമ്പളക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നേട്ടമെന്ന് ധനമന്ത്രി. ശമ്പളം വാങ്ങുന്നവര്‍ക്ക് പുതിയ സ്കീമിൽ ഉൾപ്പെട്ടാൽ ആദായനികുതിയില്‍ 17,500 രൂപ നേട്ടമുണ്ടാകുമെന്ന് ധനമന്ത്രി പറഞ്ഞു. 4 കോടി ശമ്പളക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നേട്ടമെന്നും നിര്‍മല സീതാരാമന് പറഞ്ഞു. പുതിയ നികുതി ഘടനസ്വീകരിച്ചവര്‍ക്കാണ് ഈ ഇളവ്. പഴയ സ്കീമിലുള്ളവര്‍ക്ക് നിലവിലെ സ്ലാബ് തുടരും. സ്വകാര്യ…
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റിലേക്ക് ആയിരുന്നു ജനശ്രദ്ധ മുഴുവൻ. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് എന്ന പ്രത്യേകതകളോടെ വന്ന ഈ ബജറ്റിൽ എന്തൊക്കെ വസ്തുക്കൾക്ക് വില കൂടുന്നു, കുറയുന്നു എന്നറിയാൻ വേണ്ടിയുള്ള കാത്തിരിപ്പ് ആയിരുന്നു കൂടുതലും. സ്വർണവും വെള്ളിയും മൊബൈൽ ഫോണും ഉൾപ്പെടെയുള്ളവയ്ക്ക് ബജറ്റ് പ്രഖ്യാപനം അനുസരിച്ച് വില കുറയും. കസ്റ്റംസ് ഡ്യൂട്ടിയിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ വില കുറയുന്നവയിൽ ആണ് ഇവയൊക്കെ ഉൾപ്പെടുന്നത്. കാൻസർ മരുന്നുകൾ, മൊബൈൽ ഫോൺ, മൊബൈൽ ചാർജർ എന്നിവയുടെ വില കുറയും. ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന്റെയും വെള്ളിയുടെയും വിലയും കുറയും. സ്വർണം ഗ്രാമിന് 420 രൂപവരെ കുറയാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. മൂന്ന് കാൻസർ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കാൻ ബജറ്റിൽ നിർദേശമുണ്ട്. എക്സറേ ട്യൂബുകൾക്ക് തീരുവ കുറയ്ക്കും. കാൻസർ രോഗികൾക്ക് നേരിയ ആശ്വാസമേകുന്ന പ്രഖ്യാപനമാണ് ബജറ്റിലേത്. കാൻസർ ചികിത്സയ്ക്കുള്ള മൂന്ന് മരുന്നുകളെ കസ്റ്റംസ് തീരുവയിൽ നിന്നും ഒഴിവാക്കി. ക്യാൻസർ രോഗത്തിനുള്ള മരുന്നിന്റെ വില…