Author: News Desk
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ അഭിമാന പദ്ധതികളിൽ ഒന്നായിരുന്നു കൊച്ചി വാട്ടര്‍ മെട്രോ. ഈ പദ്ധതി മാതൃകയാക്കി കൂടുതല്‍ നഗരങ്ങളില്‍ വാട്ടര്‍ മെട്രോ സര്‍വീസ് തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. കൊല്‍ക്കത്ത, മുംബൈ, ഗുവാഹത്തി, ഗോവ തുടങ്ങിയ സ്ഥലങ്ങളിലാണ് കൊച്ചി വാട്ടര്‍ മെട്രോ മാതൃകയില്‍ സര്‍വീസ് തുടങ്ങാന്‍ ആലോചിക്കുന്നതെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയാതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം നടന്ന മാരിടൈം ആന്‍ഡ് വാട്ടര്‍വേസ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റി യോഗത്തിന് ശേഷമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ സര്‍വീസാണ് കൊച്ചിയിലേത്. 2023 ഏപ്രിൽ 23 നാണ് വാട്ടർ മെട്രോ സർവീസ് ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം സര്‍വീസ് ആരംഭിച്ച വാട്ടര്‍ മെട്രോ കൊച്ചി നഗര ഗതാഗതത്തില്‍ വലിയ മാറ്റമുണ്ടാക്കിയിരുന്നു. വാട്ടര്‍ മെട്രോ സന്ദര്‍ശിക്കാന്‍ ആഭ്യന്തര-വിദേശ ടൂറിസ്റ്റുകളെത്തിയത് വിനോദ സഞ്ചാര മേഖലയ്ക്കും ഉണര്‍വ് നല്‍കി. ചെറിയ നിരക്കില്‍ എസി ബസില്‍ യാത്ര ചെയ്യാന്‍ കഴിയുന്നതും വാട്ടര്‍ മെട്രോയെ ജനപ്രിയമാക്കി. ഹൈക്കോര്‍ട്ട് ജംഗ്ഷന്‍-വൈപ്പിന്‍-…
അംബാനി കുടുംബം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളിലെ പ്രധാന തലക്കെട്ട് ആണ്. അതിനുള്ള കാരണങ്ങളിൽ ഒന്ന് മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹം ആണ്. ജൂലൈ 12 ആം തീയതി ആണ് അനന്തിന്റെയും രാധിക മർച്ചന്റിന്റെയും വിവാഹം. ഈ വിവാഹത്തിന് മുന്നോടിയായി പ്രീ വെഡിങ് ചടങ്ങുകൾക്ക് ഉൾപ്പെടെ കോടികൾ ആണ് ദിവസവും അംബാനി കുടുംബം ചിലവഴിക്കുന്നത്. ഇങ്ങിനെ ചിലവഴിച്ചാൽ പോലും തീരാത്തത്ര സമ്പത്ത് അംബാനി കുടുംബത്തിൽ ഉണ്ടെന്നത് എല്ലാവർക്കും അറിയുന്ന സത്യമാണ്. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്മാരുടെ പട്ടികയിൽ 11-ാമത്തെ സ്ഥാനക്കാരനായ മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയും ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ മുന്നിൽ നിൽക്കുന്ന ആളുമാണ്. റിപ്പോർട്ടുകൾ പ്രകാരം, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ആസ്തി 1,02,11,37,73,00,000 (10.21 ലക്ഷം കോടി രൂപ) ആണ്. കൗതുകകരമായി ഇപ്പോൾ സോഷ്യൽ മീഡിയ ട്രെൻഡിങ്ങുകളിൽ നിറയുന്നത് ഈ സമ്പത്തിൽ നിന്ന് മുകേഷ് അംബാനി പ്രതിദിനം 3 കോടി…
കഴിഞ്ഞ കുറച്ചു കാലങ്ങളായി ആത്മീയ ഗുരുക്കന്മാരുടെ അല്ലെങ്കിൽ “ബാബമാരുടെ” അപാരമായ സമ്പത്ത് ശേഖരം വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. അക്കൂട്ടത്തിൽ അടുത്തിടെ, യുപിയിലെ ആൾദൈവം ഭോലെ ബാബയുടെ ആസ്തി വിവരങ്ങൾ പുറത്തു വന്നത് പലരെയും അമ്പരപ്പിച്ചു. കാരണം അദ്ദേഹത്തിന് 100 കോടിയിലധികം സമ്പത്തുണ്ടെന്ന് ആയിരുന്നു റിപ്പോർട്ടുകൾ പുറത്തു വന്നത്. സ്വത്തുവിവരങ്ങളും ആസ്തിയുമൊക്കെ ഇപ്പോൾ പഴയതുപോലെ ആർക്കും രഹസ്യമാക്കി വയ്ക്കാൻ പറ്റില്ല, പ്രത്യേകിച്ച് സന്ന്യാസിമാർക്ക്. അങ്ങിനെ ലിസ്റ്റുകൾ എടുത്താൽ സമ്പന്നരായ ആത്മീയ നേതാക്കളുടെ നിരവധി ആണ്. സമ്പന്നരായ ബാബമാരെക്കുറിച്ച് പറയുമ്പോൾ പലപ്പോഴും മനസ്സിൽ വരുന്ന ഒരു പ്രമുഖ പേരാണ് ബാബാ രാംദേവ്. പതഞ്ജലിയെയും ബാബ രാംദേവിനെയും അറിയാത്ത ആളുകൾ ഉണ്ടാവില്ല. ഇന്ത്യയിലെ യോഗപരിശീലകനും സന്യാസിയുമായ ബാബാ രാദേവ് എന്നറിയപ്പെടുന്ന രാംദേവ് എന്നും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ആത്മീയ ഗുരു ആണ്. ഹരിയാനയിലെ മഹേന്ദ്രഗഡ് ജില്ലയിൽ ഹസാരിബാഗ് അലി സയ്ദ്‌പൂർ എന്ന ഗ്രാമത്തിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ പിറന്ന രാം കൃഷ്ണ യാദവ് ആണ്…
മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന അനന്ത് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹത്തിന് അതിഥികള്‍ക്കായി ഒരുക്കിയത് വെജിറ്റേറിയന്‍ ഭക്ഷണം. ഒരു നില മുഴുവനായി ഭക്ഷണപ്പന്തല്‍ കെട്ടിയ അംബാനി കുടുംബം വിളമ്പിയത് 2500 വിഭവങ്ങളാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്ത ഭക്ഷണങ്ങളാണ് ഓരോ സ്റ്റാളിലും ഒരുക്കിയിരുന്നത്. ഒരു സ്റ്റാളില്‍ ബനാറസ് ഛാട്ട് വിഭവങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. ടമാട്ടാര്‍ ഛാട്ട്, പാലക് പട്ടാ ഛാട്ട്, ടിക്കി ചോലെ എന്നിവയെല്ലാം ഈ സ്റ്റാളില്‍ നിന്ന് ലഭിക്കും. ബനാറസി പാനിനായും ഒരു പ്രത്യേക സ്റ്റാളുണ്ടായിരുന്നു. വേദിയിലേക്ക് പ്രവേശിക്കാന്‍ വ്യത്യസ്ത ഭാഗങ്ങളിലാണ് 20 ഗെയ്റ്റുകള്‍ ക്രമീകരിച്ചിരുന്നു. ഇതില്‍ 11-ാം നമ്പര്‍ ഗേറ്റ് സെലിബ്രിറ്റികള്‍ക്ക് മാത്രമായാണ് ഒരുക്കിയിരുന്നത്. ഫോട്ടോ സെഷന് ശേഷം വേദിയിലെത്താന്‍ അതിഥികള്‍ക്കായി ഗോള്‍ഫ് കാര്‍ട്ടും തയ്യാറാക്കിയിരുന്നു. ഈ വിവാഹത്തിൽ ശ്രദ്ധ ആകർഷിച്ചത് ഗോവൻ ഭക്ഷണങ്ങൾ തയ്യാറാക്കിയ ഷെഫ് അവിനാഷ് മാർട്ടിൻ ആണ്. പരമ്പരാഗത ഗോവൻ പാചകരീതി മെച്ചപ്പെടുത്തുക എന്ന വെല്ലുവിളിയെ ഷെഫ് അവിനാഷ് മാർട്ടിൻസ് അഭിമുഖീകരിച്ചു…
അംബാനിമാർ വർഷങ്ങളായി രാജ്യത്തെ ഏറ്റവും സമ്പന്ന കുടുംബമെന്ന സ്ഥാനം നിലനിർത്തുകയും ലോകത്തിലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ സ്ഥാനം നേടുകയും ചെയ്യുന്നവർ ആണ്. ധീരുഭായ് അംബാനിയുടെ കാലം മുതൽ ഇന്നത്തെ തലമുറ വരെ ഈ ശതകോടീശ്വര കുടുംബം അവരുടെ സമ്പത്ത് സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര വിപുലീകരിച്ചു കൊണ്ടിരിക്കുകയാണ്. മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹ ദിവസം ആണ് പലരും അനില്‍ അംബാനിയുടെ കുടുംബത്തെ ശ്രദ്ധിച്ചത്. അനിൽ അംബാനിയുടെ കുടുംബത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് കൃഷ ഷാ എന്ന പെൺകുട്ടി ആയിരുന്നു. ബിസിനസ് മാഗ്‌നറ്റായ അനില്‍ അംബാനിയുടെയും ടീന അംബാനിയുടെയും മൂത്ത മകനും മുകേഷ് അംബാനിയുടെ മരുമകനുമായ ജയ് അന്‍മോള്‍ അംബാനിയുടെ ഭാര്യയാണ് കൃഷ. ഒരു സാമൂഹിക പ്രവർത്തകയും സംരംഭകയുമാണ് കൃഷ. മുംബൈയിൽ ജനിച്ച് വളർന്ന കൃഷ നീലത്തിന്റെയും, നികുഞ്ച് ഷായുടെയും ഇളയ മകളാണ്. കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ ഇക്കണോമിക്സ് ബിരുദം കരസ്ഥമാക്കിയ ശേഷം ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്ന് സോഷ്യല്‍…
ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍മരം എന്ന് വിളിപ്പേരുള്ള താരമാണ് രാഹുല്‍ ദ്രാവിഡ്. ക്രിക്കറ്റില്‍ നിന്ന് കുറച്ചുകാലമായി വിരമിച്ചിട്ടെങ്കിലും, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് സജീവമായിരുന്നു രാഹുൽ. ഈ സ്ഥാനത്ത് നിന്നും രാഹുൽ പടിയിറങ്ങാൻ ഒരുങ്ങുകയാണ്. രാഹുലിന് പകരം ഗൗതം ഗംഭീര്‍ ചുമതലയേറ്റെടുക്കാന്‍ പോവുകയാണ്. വെറുതെ ഒരു പടിയിറക്കം അല്ല രാഹുൽ ചെയ്യുന്നത്, ടീമിന് ടി20 ലോകകപ്പും നേടിക്കൊടുത്താണ് രാഹുൽ സ്ഥാനം ഒഴിയുന്നത്. കാണുമ്പോൾ ലളിതമെന്നു തോന്നുമെങ്കിലും ആഡംബരം നിറഞ്ഞത് തന്നെ ആണ് രാഹുലിന്റെ ജീവിതം. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻമാരിൽ ഒരാളായി അറിയപ്പെടുന്ന രാഹുൽ ജനിച്ചത് 1973 ജനുവരി 11 ന് ഇൻഡോറിൽ ആയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 24177 റണ്‍സ് ദ്രാവിഡിന്‌റെ പേരിലുണ്ട്. ടീമിന്റെ പരിശീലകനായപ്പോള്‍ വന്‍ തുക തന്നെ അദ്ദേഹത്തിന് പ്രതിഫലമായി ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ വിരാട് കോലിയേക്കാളും രോഹിത് ശര്‍മയേക്കാളും പ്രതിഫലം കോച്ചായ ദ്രാവിഡിനുണ്ടായിരുന്നു. പന്ത്രണ്ട് കോടിയായിരുന്നു ദ്രാവിഡിന് ബിസിസിഐ വാര്‍ഷിക പ്രതിഫലമായി നല്‍കിയിരുന്നത്. ഐപിഎല്ലിൽ…
കോടികൾ മുടക്കി ഒരു സൈബര്‍സുരക്ഷാ സ്റ്റാര്‍ട്ടപ്പിനെ വാങ്ങാനൊരുങ്ങുകയാണ് ഗൂഗിള്‍. ക്ലൗഡ് കംപ്യൂട്ടിങ് സംവിധാനങ്ങള്‍ക്ക് വേണ്ടിയുള്ള സൈബര്‍ സുരക്ഷാ സോഫ്റ്റ് വെയറുകള്‍ വികസിപ്പിക്കുന്ന വിസ് (Wiz) എന്ന സ്റ്റാര്‍ട്ടപ്പിനെയാണ് ഏറ്റവും 2300 കോടി ഡോളറിന് (1,92,154 കോടി രൂപ) ഗൂഗിള്‍ ഏറ്റെടുക്കാനൊരുങ്ങുന്നത്. ഗൂഗിളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വാങ്ങൽ എന്ന് ഇതിനെ വിശേഷിപ്പിക്കാം. ഈ വര്‍ഷം ആദ്യം വെഞ്ച്വര്‍ കാപ്പിറ്റല്‍ നിക്ഷേപകരില്‍ നിന്ന് വിസ് 100 കോടി ഡോളര്‍ സമാഹരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗൂഗിളും വിസും തമ്മിലുള്ള ഏറ്റെടുക്കല്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്. ഇരു കമ്പനികളും തമ്മിലുള്ള കരാറിന് അന്തമി രൂപം ആയിട്ടില്ല. ചിലപ്പോള്‍ ഏറ്റെടുക്കല്‍ ഉപേക്ഷിക്കാനും സാധ്യതയുണ്ട്. ഇരു കമ്പനികളും ഔദ്യോഗികമായി ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ഇതിനു മുൻപ് 2012 ല്‍ മോട്ടോറോളയെ ഗൂഗിള്‍ ഏറ്റെടുത്തതാണ് കമ്പനി നടത്തിയ ഏറ്റവും വലിയ ഇടപാട്. 1250 കോടി ഡോളറിനായിരുന്നു ഈ ഏറ്റെടുക്കല്‍. പിന്നീട് 2014 ലില്‍ വന്‍ നഷ്ടത്തില്‍ 691 കോടി ഡോളറിന് മോട്ടോറോളയെ…
വാഹനയാത്രികര്‍ക്ക് പ്രതീക്ഷയേകി കൊല്ലം – ചെങ്കോട്ട (എൻഎച്ച് 744), ദേശീയപാത 544 ലെ അങ്കമാലി – കുണ്ടന്നൂർ (എറണാകുളം ബൈപാസ്) റോഡുകളുടെ നിർമാണത്തിന് സംസ്ഥാന സർക്കാരിനു ലഭിക്കേണ്ട ജിഎസ്ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കി പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കി. ഇന്നലെയാണ് ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് ഔദ്യോഗിക ഉത്തരവ് ഇറക്കിയത്. ബൈപ്പാസിന് സ്ഥലം ഏറ്റെടുക്കലിന് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് നല്‍കണമെങ്കില്‍ ചരക്ക് സേവന നികുതിയും റോയല്‍റ്റിയും ഒഴിവാക്കണണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം. ഇത് അംഗീകരിച്ചതോടെ തുടര്‍നടപടികള്‍ വേഗത്തിലാകും. 741.36 കോടി രൂപയുടെ വരുമാനമാണ് സർക്കാർ വേണ്ടെന്നു വയ്ക്കുന്നത്. ഈ രണ്ടു പദ്ധതികൾക്കും ഭൂമി ഏറ്റെടുക്കുന്നതിന്റെ നഷ്ടപരിഹാരത്തുകയുടെ 25% സംസ്ഥാനം നൽകണമെന്ന വ്യവസ്ഥ ദേശീയപാത അതോറിറ്റി ഉപേക്ഷിച്ചതിനാൽ വലിയ ബാധ്യത ഒഴിവാകുകയും ചെയ്തു. കഴിഞ്ഞ വർഷം മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഒരു വർഷത്തിനു ശേഷം ഉത്തരവിറങ്ങിയത്. എൻഎച്ച് 544 ലെ തിരക്ക് ഒഴിവാക്കാൻ അങ്കമാലി മുതൽ കുണ്ടന്നൂർ വരെ 44.7…
ട്രെയിനി ഐഎഎസ് ഓഫീസർ പൂജ ഖേദ്കറിന്റെ വിവാദങ്ങൾ കെട്ടടങ്ങും മുൻപ് തന്നെ അടുത്ത വിവാദം ഉയരുന്നത് മറ്റൊരു ഐഎഎസ് ഉദ്യോഗസ്ഥനായ അഭിഷേക് സിംഗിനെ കുറിച്ചാണ്. അംഗപരിമിത സർട്ടിഫിക്കറ്റ് വ്യാജമായി ചമച്ചെന്ന ആരോപണത്തിൽ ആയിരുന്നു ഐഎഎസ് പ്രൊബേഷണറി ഓഫീസർ പൂജാ ഖേദ്കറിനെതിരെ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയിൽ സർവീസിൽ സ്ഥാനം ഉറപ്പിക്കാൻ അംഗപരിമിത സർട്ടിഫിക്കറ്റുകൾ തെറ്റായി ഉപയോഗിച്ചു എന്നത് തന്നെയാണ് അഭിഷേകിനെതിരെയും ഉയരുന്ന ആരോപണം. 2011 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അഭിഷേക്, അഭിനയത്തിലേക്ക് കടക്കുവാനും നടൻ ആകുവാനും വേണ്ടി കഴിഞ്ഞ വർഷം ജോലി രാജിവച്ചിരുന്നു. യുപിഎസ്‌സി സെലക്ഷൻ പ്രക്രിയയിൽ ഇളവുകൾ ലഭിക്കുന്നതിന് തനിക്ക് ലോക്കോമോട്ടർ വൈകല്യമുണ്ടെന്ന് അഭിഷേക് അവകാശപ്പെട്ടിരുന്നു എന്നാണ് ആരോപണം. സോഷ്യൽ മീഡിയയിൽ അദ്ദേഹം നൃത്തം ചെയ്യുകയും വ്യായാമം ചെയ്യുകയും ചെയ്യുന്ന വീഡിയോകൾ ആണ് ഇതിനെതിരെയുള്ള തെളിവുകൾ ആയി ആളുകൾ ചൂണ്ടിക്കാണിക്കുന്നത്. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനിലെ തിരഞ്ഞെടുപ്പിൽ ഇത്തരത്തിൽ സർട്ടിഫിക്കറ്റ് ഉപയോഗിച്ചു എന്ന തനിക്കെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി അഭിഷേക് സിംഗ് എത്തിയിരുന്നു.…
എം എ യൂസഫലി ആന്ധ്രയെ മറന്നതാണോ? രാജ്യത്തെ ഏറ്റവും വലിയ മാൾ ഉയരാനിരിക്കെ ആന്ധ്രയിൽ സംഭവിച്ചതെന്തായിരുന്നു? ജഗൻമോഹൻ റെഡിക്കു പറ്റിയ തെറ്റ് തിരുത്താൻ മലയാളി വ്യവസായ പ്രമുഖനെ തിരികെ ക്ഷണിച്ചു ചന്ദ്രബാബു നായിഡു. ആന്ധ്രാപ്രദേശിലെ പ്രമുഖ തുറമുഖ, വ്യാവസായിക നഗരമായ വിശാഖപട്ടണത്ത് ലുലു ഗ്രൂപ്പ് ആരംഭിക്കാനിരുന്ന വൻ നിക്ഷേപ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഒരുങ്ങുന്നു. മുൻ മുഖ്യമന്ത്രിയും വൈഎസ്ആർസിപി നേതാവുമായ ജഗൻ മോഹൻ റെഡ്ഡി സർക്കാരിൻറെ നിലപാടുകൾ മൂലം നിലച്ചുപ്പോയ പദ്ധതിക്ക് പുതുജീവനേകാനാണ് ചന്ദ്രബാബു നായിഡുവിൻറെ ശ്രമം. ലുലു ഗ്രൂപ്പ് അധികൃതരുമായി ഇത് സംബന്ധിച്ച് ചർച്ചകൾക്ക് ഒരുങ്ങുകയാണ് ചന്ദ്രബാബു നായിഡുവിൻറെ ടിഡിപി സർക്കാർ. ആന്ധ്രയിലെ നിക്ഷേപ പദ്ധതികളിൽ നിന്ന് 2019ൽ ലുലു ഗ്രൂപ്പ് പിൻവാങ്ങുകയായിരുന്നു. 2014 മുതൽ 2019 വരെ നായിഡു മുഖ്യമന്ത്രിയായിരുന്ന കാലത്താണ് വിശാഖപട്ടണത്ത് 2,200 കോടി രൂപയുടെ പദ്ധതികൾക്ക് പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് തയാറെടുത്തത്. രാജ്യാന്തര കൺവെൻഷൻ സെൻറർ, ഷോപ്പിംഗ്…