Author: News Desk
വിനോദ സഞ്ചാര കേന്ദ്രമായ ഫോർട്ട് കൊച്ചിയെ കൂടുതൽ മോടി പിടിപ്പിക്കുന്നു. ഇതിനായി 2.82 കോടി രൂപയുടെ കർമ്മ പദ്ധതി ആണ് നടപ്പിലാക്കാൻ പോകുന്നത്. പദ്ധതിയിൽ ഉൾപ്പെടുത്തി ബീച്ചുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും ടൂറിസം വകുപ്പ് വികസിപ്പിക്കും. ഫോര്‍ട്ട് കൊച്ചി ആസ്വദിക്കാനെത്തുന്ന സഞ്ചാരികള്‍ക്കായി സുരക്ഷിത നടപ്പാതകളും രാജ്യാന്തര നിലവാരമുള്ള സൈനേജുകളും അടക്കമുള്ള സൗകര്യങ്ങള്‍ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കും. ടൂറിസ്റ്റുകളെത്തുന്ന ഇടങ്ങൾ തയ്യാറാക്കല്‍, ലാന്‍ഡ്സ്കേപ്പിംഗ്, നടപ്പാതകള്‍ സ്ഥാപിക്കല്‍, ഇരിപ്പിടങ്ങള്‍ സ്ഥാപിക്കല്‍, വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍, കെട്ടിടങ്ങളുടേയും തെരുവിലെ കലാശില്പങ്ങളുടേയും നവീകരണം എന്നിവയുള്‍പ്പെടെ ബീച്ചുമായി ബന്ധപ്പെട്ട എല്ലാ മേഖലകളുടെയും വികസനമാണ് പദ്ധതിയില്‍ ഉള്‍ക്കൊള്ളുന്നത്. ഈയാഴ്ച ചേര്‍ന്ന വകുപ്പുതല വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തിലാണ് ഫോര്‍ട്ട് കൊച്ചിയില്‍ വിനോദ സഞ്ചാരമേഖലയിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനുള്ള കര്‍മ പദ്ധതിക്ക് 2,82,08,000 രൂപയുടെ അനുമതി നല്‍കിയത്. ഫോർട്ട് കൊച്ചി തേടിയെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതിനെ തുടർന്നാണ് ഈ തീരുമാനം. ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് ഫോർട്ട് കൊച്ചി. ഫോര്‍ട്ട് കൊച്ചിയിലെത്തുന്ന…
എൻവിഡിയയുടെ സഹകരണത്തോടെ മെയ്ക് ഇൻ ഇന്ത്യ’ യിൽ പുറത്തിറക്കിയ ആദ്യ ഹൈടെക് AI കംപ്യുട്ടർ നിർമാണത്തിൽ പങ്കാളികളായി കേരളത്തിൽ നിന്നുള്ള ജെനസിസ് ലാബ്സ് സ്റ്റാർട്ടപ്പ് . Nvidia യുടെ സെർട്ടിഫിക്കേഷൻ നേടുന്ന ആദ്യ മലയാളി സ്റ്റാർട്ടപ്പുമാണ് ജെനസിസ് ലാബ്സ് . ആർടിഎക്സ് എഐ സാങ്കേതികവിദ്യ അധിഷ്ടിതമായ ഇന്ത്യയിൽ നിന്ന് പുറത്തിറക്കിയ ആദ്യ ഹൈടെക് ആർടിഎക്സ് സ്റ്റുഡിയോ വർക്ക്സ്റ്റേഷൻ നിർമാണത്തിലാണ് കൊച്ചിയിൽ നിന്നുള്ള ഹൈടെക് കമ്പ്യൂട്ടർ നിർമാതാക്കളായ ജെനസിസ് ലാബ്. ഇന്ത്യയിൽ നിന്നുള്ള ഗെയിമേർസ്, കൺടെന്റ് ക്രിയേറ്റേർസ്, സോഫ്റ്റ് വെയർ ഡവലപ്പേർസ് എന്നിവർക്ക് മുന്നിൽ നൂതന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയുടെ സാധ്യതകളെ പരിചയപ്പെടുത്തുന്ന പരിപാടിയായ എൻവിഡിയ പവേർസ് വേൾഡ്’സ് എഐ ‘Nvidia Powers the World’s AI യിലാണ് ജെനസിസ് ലാബ്സ് തങ്ങളുടെ നേട്ടം അവതരിപ്പിച്ചത്. ആർടിഎക്സ് സ്റ്റുഡിയോ വർക്ക്സ്റ്റേഷനുകളെ ഉപയോഗപ്പെടുത്തി 3 ഡി റെൻഡറിംഗ്, വീഡിയോ എഡിറ്റിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത കൺടെൻ്റ് ക്രിയേഷൻ എന്നിവ സുഗമമാക്കി പ്രവർത്തന ചെലവ് കുറച്ച്…
സ്ത്രീ സൗഹൃദ വിനോദ സഞ്ചാര പദ്ധതിയുമായി കേരളം ഒരുങ്ങുന്നു. ആദ്യ ഡെസ്റ്റിനേഷൻ പ്രമോഷന്‍ യാത്ര അമ്പൂരിയിലേക്ക് നടത്തി. ദേശീയ അന്തര്‍ദേശീയ ടൂറിസം മേഖലകളിലെ പുത്തന്‍ പ്രവണതകളിലൊന്നായി ‘സ്ത്രീ യാത്രകള്‍’ മാറുന്ന പശ്ചാത്തലത്തിലാണീ തീരുമാനം.സ്ത്രീ സൗഹൃദ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ഡെസ്റ്റിനേഷന്‍ പ്രമോഷന്‍ യാത്രയുടെ ഫ്ളാഗ് ഓഫ് ടൂറിസം മന്ത്രി പി എ. മുഹമ്മദ് റിയാസ് നടത്തി.കേരളത്തെ പൂര്‍ണ്ണമായും സ്ത്രീ സൗഹൃദ വിനോദസഞ്ചാര കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ കേരള റെസ്പോണ്‍സിബിള്‍ ടൂറിസം മിഷന്‍ (കെആര്‍എം) സൊസൈറ്റി യു എന്‍ വിമണുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയാണ് ‘സ്ത്രീ സൗഹൃദ വിനോദ സഞ്ചാര പദ്ധതി’ (വിമണ്‍ ഫണ്ട്ലി ടൂറിസം ഇനിഷ്യേറ്റീവ് ). ആഗോള തലത്തിൽ ടൂറിസം രംഗത്ത് കോവിഡിന് ശേഷം ഒറ്റക്കും കൂട്ടായുമുള്ള സ്ത്രീ യാത്രകള്‍ സര്‍വ സാധാരണമാണ്. സംസ്ഥാനത്തെ ചെറുതും വലുതുമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സ്ത്രീകള്‍ക്ക് നിര്‍ഭയം ചെല്ലാനുള്ള അന്തരീക്ഷമാണുള്ളത് എന്ന് സർക്കാർ ഉറപ്പു നൽകുന്നു . ഇത്തരം പദ്ധതികൾ കൂടുതൽ വിപുലമായി നടത്തുമെന്നും,…
വർഷം 12.50 കോടി രൂപ ശമ്പളം വാങ്ങുന്ന മനുഷ്യൻ. ഇന്ന് രത്തൻ ടാറ്റയുടെ ഗ്രൂപ്പിലെ 3,18,000 കോടി രൂപ ആസ്തിയുള്ള ടൈറ്റാൻ കമ്പനി നോക്കി നടത്തുന്നു. അദ്ദേഹം എംഡി ആയപ്പോൾ കമ്പനിയുടെ ഏകീകൃത വരുമാനം 2019-20 സാമ്പത്തിക വർഷത്തിലെ 21,052 കോടി രൂപയിൽ നിന്ന് 2023-24 സാമ്പത്തിക വർഷത്തിൽ 51,084 കോടി രൂപയായി വളർന്നു. 1990 മുതൽ ടാറ്റയുടെ പിന്തുണയുള്ള കമ്പനിയിൽ ജോലി ചെയ്യുന്ന ഐഐഎം അഹമ്മദാബാദ് പൂർവ്വ വിദ്യാർത്ഥിയാണ് ടൈറ്റൻ കമ്പനിയുടെ ഇന്നത്തെ എംഡി സി കെ വെങ്കട്ടരാമൻ. 2019 ഒക്ടോബറിൽ ടൈറ്റൻ്റെ എംഡിയായി സ്ഥാനക്കയറ്റം ലഭിച്ച. അദ്ദേഹത്തിന് ഈ വ്യവസായത്തിൽ 30 വർഷത്തിലേറെ പരിചയമുണ്ട്. വെങ്കട്ടരാമന് 2023-24 സാമ്പത്തിക വർഷത്തിൽ ആകെ 12.50 കോടി രൂപയാണ് പ്രതിഫലമായി ലഭിച്ചത്. വാർഷിക ശമ്പളത്തിൻ്റെ 500 ശതമാനം വേരിയബിൾ പേയും ഇതിൽ ഉൾപ്പെടുന്നു എന്ന് ടൈറ്റൻ അതിൻ്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. 2024 മാർച്ചിൽ അവസാനിച്ച വർഷത്തെ അടിസ്ഥാന ശമ്പളം 1.62…
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) അവരുടെ വിദ്യാർത്ഥികളെയും പൂർവ്വ വിദ്യാർത്ഥികളെയും പങ്കെടുക്കാൻ ക്ഷണിച്ചുകൊണ്ട് സ്റ്റാർട്ടപ്പ് മത്സരം 2024 പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വന്തമായി ഒരു സ്റ്റാർട്ടപ്പ് അല്ലെങ്കിൽ ബിസിനസ്സ് സംരംഭം സ്ഥാപിച്ചിട്ടുള്ളവരോ അല്ലെങ്കിൽ അത് സ്ഥാപിക്കുന്നതിൻ്റെ തയ്യാറെടുപ്പുകൾ നടത്തുന്നവരോ ആയവർക്ക് ഇതിൽ പങ്കെടുക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി വിശദമായ വിവരങ്ങൾ കണ്ടെത്താനും അപേക്ഷകൾ സമർപ്പിക്കാനും ഇഗ്നോ അവസരം ഒരുക്കിയിട്ടുണ്ട്. ഇഗ്‌നോയിലെ ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നൊവേഷൻ കൗൺസിൽ (ഐഐസി) അതിൻ്റെ വിദ്യാർത്ഥികൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും ഇടയിൽ നവീകരണവും സംരംഭകത്വവും വളർത്തുന്നതിന് വേണ്ടി നടത്തുന്ന മത്സരം ആണിത്. വളർന്നുവരുന്ന പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമാണ് ഇങ്ങിനെ ഒരു മത്സരം എന്ന് ഇഗ്നോ പറയുന്നു. മത്സരത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് അവരുടെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ വിപുലീകരിക്കുന്നതിനുള്ള പിന്തുണയും പരിശീലനവും മാർഗ്ഗനിർദ്ദേശവും ഇവിടെ നിന്നും ലഭിക്കും. കൂടാതെ, സോഷ്യൽ നെറ്റ്‌വർക്കിംഗിന്റെ ഭാഗമായി മറ്റ് നവീന സംരംഭകരുമായി സംവദിക്കാനുള്ള അവസരവും അവർക്ക് ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച മൂന്ന്…
താരങ്ങളെപ്പോലെ തന്നെ താരകുടുംബവും എന്നും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. അക്കൂട്ടത്തിൽ ആരാധകർക്ക് പ്രിയപ്പെട്ട കുടുംബമാണ് നടൻ ഷാരൂഖ് ഖാന്റെ കുടുംബം. 2023 ലെ “ദി ആർച്ചീസ്” എന്ന ചിത്രത്തിലൂടെ ബോളിവുഡ് സിനിമയിൽ അരങ്ങേറ്റം കുറിച്ച ഷാരുഖ് ഖാന്റെ മകൾ സുഹാന ഖാൻ വെറും 24 വയസ്സുള്ളപ്പോൾ തന്നെ സിനിമാ മേഖലയിലും അതിനപ്പുറവും തന്റെതായ ഒരിടം സൃഷ്ടിച്ച ആളാണ്. സുഹാന ഖാൻ ചെറുപ്പത്തിൽ തന്നെ 13 കോടി രൂപയുടെ ആസ്തി നേടിയിട്ടുള്ള ആളാണ്. സിനിമാ പ്രോജക്റ്റുകൾ, മെയ്ബെലിൻ, ലക്സ് തുടങ്ങിയ ബ്രാൻഡുകളുടെ പരസ്യങ്ങൾ, റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ എന്നിവയിൽ നിന്നാണ് സുഹാനയുടെ ആസ്തിയിൽ ഏറിയ പങ്കും. അച്ഛൻ ഷാരുഖ് ഖാൻ ആകട്ടെ, 6,300 കോടി രൂപയുടെ ആസ്തിയുമായി ഇന്ത്യയിലെ അഭിനേതാക്കളുടെ പട്ടികയിൽ ഒന്നാമത് നിൽക്കുന്ന ആളാണ്. പിതാവിൻ്റെ പാത പിന്തുടർന്ന് ആണ് സുഹാന ഖാൻ റിയൽ എസ്റ്റേറ്റിൽ വൻതോതിൽ നിക്ഷേപം നടത്തിയിട്ടുള്ളത്. 12.91 കോടി രൂപയും സ്റ്റാമ്പ് ഡ്യൂട്ടിയും നൽകി സുഹാന അലിബാഗിലെ…
അടുത്തിടെയാണ് അമേരിക്കല്‍ വാഹന നിര്‍മാതാക്കളായ ജീപ്പ്, ഇന്ത്യയിലെ ബ്രാന്റ് പാര്‍ട്ണറായി ബോളിവുഡ് താരം ഹൃത്വിക് റോഷനെ നിയമിച്ചത്. ഇപ്പോഴിതാ കമ്പനിയുടെ ബ്രാന്റ് അംബാസിഡറായതിന് പിന്നാലെ ജീപ്പ് ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള ഏറ്റവും പുതിയ റാംഗ്ലര്‍ റൂബിക്കോണ്‍ അദ്ദേഹം സ്വന്തമാക്കിയ സന്തോഷവും ജീപ്പ് ഇന്ത്യ പങ്കുവെച്ചിട്ടുണ്ട്. പുതിയ മോഡലിന്റെ ഇന്ത്യയിലെ ആദ്യ ഉടമയാണ് ഹൃത്വിക് റോഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്ലാസി ബ്ലാക്ക് നിറത്തിലുള്ള റൂബിക്കോണ്‍ ആണ് ഹൃതിക് സ്വന്തമാക്കിയത്. ഏതാനും മാസങ്ങള്‍ക്ക് മുൻപാണ് റാംഗ്ലര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. അണ്‍ ലിമിറ്റഡ്, റൂബിക്കോണ്‍ എന്നീ രണ്ട് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 67.65 ലക്ഷം രൂപയും 71.65 ലക്ഷം രൂപയുമാണ് വില. പഴയ പതിപ്പിനേക്കാള്‍ അഞ്ചുലക്ഷം രൂപ കൂടുതൽ ആണ്. മുന്‍ മോഡലിനെ അപേക്ഷിച്ച് ചെറിയ മാറ്റങ്ങളൊക്കെ വരുത്തിയാണ് പുതിയ പതിപ്പ് എത്തിച്ചിരിക്കുന്നത്. ജീപ്പിന്റെ യുകണക്ട് 5 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന പുതിയ 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്‌സ്‌ക്രീനാണ് ഡാഷിലെ താരം. വലിയ സ്‌ക്രീൻ വന്നതോടെ…
ആഗോള കപ്പൽ നിർമാണ കമ്പനികളുടെ ബുക്കിങ് നീണ്ടതോടെ സ്വന്തമായി കപ്പൽ നിർമിക്കാനുള്ള തീരുമാനവുമായി അദാനി ഗ്രൂപ്പ്. അദാനി പോര്‍ട്‌സ് ആന്‍ഡ് ഇക്കണോമിക് സോണിനു കീഴില്‍ ഗുജറാത്തിലുള്ള മുന്ദ്ര പോര്‍ട്ടിലാണ് കപ്പല്‍ശാല തുടങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വമ്പന്‍ കപ്പല്‍ നിര്‍മാണ ശാലകളുള്ള ചൈന, സൗത്ത് കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളിലെല്ലാം കപ്പൽ നിർമാണത്തിന് 2028 വരെ കരാറായി കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് അദാനി ഗ്രൂപ്പിന്‍റെ നീക്കം. 35 ശതമാനം വരെ ഉയർന്ന നിർമാണ ചിലവ് കാരണം ആഭ്യന്തര, ആഗോള വിപണികളിൽ വിദേശ എതിരാളികളുമായി മത്സരിക്കുന്ന ഇന്ത്യൻ കപ്പൽശാലകൾ കാര്യമായ വെല്ലുവിളികൾ നേരിടുന്നുണ്ട്. ഇന്ത്യ നിലവിൽ കപ്പൽ നിർമ്മാണത്തിൽ ലോകത്ത് 20-ആം സ്ഥാനത്താണ്. 2030 ഓടെ കപ്പല്‍ നിര്‍മാണത്തില്‍ ലോകത്തെ ആദ്യ പത്ത് രാജ്യങ്ങളില്‍ ഒന്നായിമാറുക എന്ന ലക്ഷ്യത്തോടെ മാരിടൈം ഇന്ത്യ വിഷന്‍ 2030 കേന്ദ്രസർക്കാർ രൂപീകരിച്ചിട്ടുണ്ട്. 2047 ഓടെ ആദ്യ അഞ്ചില്‍ എത്താനും വിഷന്‍ 2030 ലക്ഷ്യം വയ്ക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ തുറമുഖമെന്ന…
1942! രണ്ടാം ലോകമഹായുദ്ധവും ക്വിറ്റ് ഇന്ത്യാ മൂവ്മെന്റും കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം. ബ്രിട്ടീഷ് ഭരണത്തിനെതിരായുള്ള ഇന്ത്യൻ ജനതയുടെ കലാപ കാലം. ചമ്പക് ലാൽ ചോക്സി, സൂര്യകാന്ത് ഡാനി, ചിമൻലാൽ ചോക്സി, അരവിന്ദ് വകിൽ എന്ന നാല് ചങ്ങാതിമാർ, മൂംബൈയിലെ ഒരു ചായ്പിൽ ഇരുന്ന് ചായം ചാലിച്ച് ചരിത്രത്തിലേക്ക് ചേക്കേറി! 1952, സംരംഭം തുടങ്ങി വെറും 10 വർഷം, ലാഭം 23 കോടി. 1967-ൽ ഈ ബ്രാൻഡ്, രാജ്യത്തെ പെയിന്റ് ബിസിനസ്സിന്റെ മാർക്കറ്റ് പിടിച്ചു.ഇന്ന് 8000-ത്തിലധികം ജീവനക്കാർ. മാർക്കറ്റ് ഷെയറിന്റെ 60%ത്തോളം നിയന്ത്രണം. 30,000 കോടിയുടെ വാർഷിക വിറ്റുവരവ്. 20 ശതമാനത്തോളം വരുന്ന ഇംപ്രസീവായ പ്രോഫിറ്റ് മാർജിൻ! വെറും നാല് വർഷത്തിനുള്ളിൽ ഒരു ഷെയറിൽ വന്ന കുതിപ്പ് 11 രൂപയോളം! ഇന്ത്യയിലെ ഏറ്റവും വലിയ പെയിന്റ് കമ്പനി. തൊട്ടടുത്ത എതിരാളിയേക്കാൾ ഇരട്ടി വിൽപ്പന! 60 രാജ്യങ്ങളിൽ ബിസിനസ്സ്! ഇന്ത്യയിൽ നിന്നുള്ള ഒരു മൾട്ടിനാഷണൽ ഭീമൻ! ഏഷ്യൻ പെയിന്റ്സ്! ഈ ഏഷ്യൻ പെയിന്റ്സിന് ഇന്ന്…
കോടികൾ പൊടിച്ചൊരു ആഡംബര കല്യാണം, അതാണ് അക്ഷരാർത്ഥത്തിൽ അംബാനി കുടുംബത്തിൽ കഴിഞ്ഞ ദിവസം നടന്നത്. മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയും രാധിക മെർച്ചന്റും തമ്മിലുള്ള വിവാഹം ആയിരുന്നു അത്യാഡംബരത്തോടെ കഴിഞ്ഞ ദിവസം നടന്നത്. ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിലെ പ്രമുഖ ആഗോള കരാർ നിർമാതാക്കളായ എൻകോർ ഹെൽത്ത്‌കെയറിന്റെ (ഇഎച്ച്‌പിഎൽ) സ്ഥാപകനും സിഇഒയുമായ വീരേൻ മെർച്ചന്റിന്റെ മകളാണ് രാധിക. രാധികയും സഹോദരിയും എൻകോർ ഹെൽത്ത്കെയറിന്റെ ഡയറക്ടർ ബോർഡിലുണ്ട്. 2,000 കോടി രൂപയാണ് ഇവരുടെ കമ്പനിയുടെ മൂല്യം. ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ബിസിനസ് സാമ്രാജ്യമായ റിലയൻസ് ഇൻഡസ്ട്രീസിന്റെ കുടുംബത്തിലേക്ക് വലതുകാൽ വച്ചുകയറുന്ന രാധിക, അനന്ത് അംബാനി നയിക്കുന്ന ഊർജ ബിസിനസിൽ ഇനി ശ്രദ്ധകേന്ദ്രീകരിക്കുമെന്നാണ് സൂചനകൾ. ബിസിനസിനൊപ്പം മികച്ച ക്ലാസിക്കൽ ഡാൻസർ കൂടിയാണ് രാധിക. അനന്ത് അംബാനി–രാധിക മെർച്ചന്റ് വിവാഹാഘോഷങ്ങളും ചടങ്ങുകളും ആറുമാസങ്ങൾക്ക് മുമ്പേ തുടങ്ങിയതാണ്. കല്യാണത്തിന്റെ മൊത്തം ചെലവ് 5,000 കോടിയോളം രൂപ വരുമെന്നാണ് റിപ്പോർട്ടുകൾ. വിദേശത്തുനിന്നും ഇന്ത്യയിൽ നിന്നും ധാരാളം സെലിബ്രിറ്റികൾ…