Author: News Desk

എല്ലാ പ്രതികൂല സാഹചര്യങ്ങടെയും മറികടന്നു വിജയിക്കുന്ന ചില ആളുകൾ ഉണ്ട്. അവരുടെ കഥകൾ എന്നും നിശ്ചയദാർഢ്യത്തിൻ്റെയും പ്രതിരോധത്തിൻ്റെയും ശക്തിയുടെയും തെളിവാണ് മറ്റുള്ളവർക്ക് പ്രചോദനം ആയും മാറാറുണ്ട്.  അത്തരത്തിലുള്ള പ്രചോദനാത്മകമായ ഒരു വിജയഗാഥയാണ് ഐഎഎസ് പ്രീതി ബെനിവാളിൻ്റെത്. ഹരിയാനയിലെ ദുപേഡി സ്വദേശിയായ പ്രീതി, ഫഫ്‌ദാന ഗ്രാമത്തിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് പഠിച്ചത്. നല്ല മാർക്കോടെ പ്രീതി പത്താം ക്ലാസ് പൂർത്തിയാക്കി. അവളുടെ അച്ഛൻ പാനിപ്പത്ത് തെർമൽ പ്ലാൻ്റിലും അമ്മ ബബിത അടുത്തുള്ള അംഗൻവാടിയിലും ആയിരുന്നു ജോലി ചെയ്തിരുന്നത്. തുടർന്ന് അവൾ 12-ാം ക്ലാസിന് ശേഷം ഇസ്രാന കോളേജിൽ നിന്ന് ബി.ടെക്കിലും എം.ടെക്കിലും പ്രീതി ബിരുദം നേടി. എംടെക് പൂർത്തിയാക്കിയ ശേഷം പ്രീതി 2013 മുതൽ 2016 വരെ ബഹദൂർഗഡിലെ ഗ്രാമീൺ ബാങ്കിൽ ക്ലാർക്കായി ജോലി ചെയ്തു. അതിനുശേഷം, 2016 മുതൽ ജനുവരി 2021 വരെ കർണാലിൽ എഫ്‌സിഐയുടെ അസിസ്റ്റൻ്റ് ജനറൽ II ആയി ജോലി ചെയ്തു. പിന്നീട്, 2021 ജനുവരിയിൽ വിദേശകാര്യ മന്ത്രാലയത്തിൽ…

Read More

ടെക്നോളജി പ്രേമികൾക്കായി സാംസങ് ഒരുക്കുന്ന പുതിയ സമ്മാനം. സാംസങിന്റെ പുതിയ ഗാലക്‌സി ബഡ്‌സ് പ്രോ പുറത്തിറങ്ങിയിരിക്കുകയാണ്. പാരീസില്‍ നടന്ന ഗാലക്‌സി അണ്‍പാക്ക്ഡ് ഇവന്റില്‍ വെച്ചാണ് ഉപകരണങ്ങള്‍ അവതരിപ്പിച്ചത്. ഗാലക്‌സി എഐയുടെ പിന്‍ബലത്തിലാണ് ഇത് ഒരുക്കിയിട്ടുള്ളത്. സ്‌പെഷ്യൽ ശബ്ദാനുഭവവും അഡാപ്റ്റീവ് നോയ്‌സ് കാന്‍സലേഷനും ഗാലക്‌സി ബഡ്‌സ് പ്രോയെ വിപണിയിലെ മുന്‍നിരയിലേക്ക് ഉയര്‍ത്തുന്നു. ആകര്‍ഷകമായ ഡിസൈനിലാണ് ഗാലക്‌സി ബഡ്‌സ് പ്രോ ഒരുക്കിയിരിക്കുന്നതും. ഗാലക്സി അ‌ൺപായ്ക്ക്ഡ് ഇവന്റ് 2024 എന്ന പേരിൽ നടന്ന ലോഞ്ച് ഇവന്റിൽ സാംസങ് ഫോൾഡബിൾ സ്മാർട്ട്ഫോണുകൾക്ക് ഒപ്പം ആണ് പുതിയ സാംസങ് സ്മാർട്ട് വാച്ചുകളും ഇയർബഡ്സും സ്മാർട്ട് റിങ്ങും പുറത്തിറക്കിയത്. ഗാലക്‌സി വാച്ച് 7, ഗാലക്സി വാച്ച് അ‌ൾട്ര എന്നിവയാണ് സ്മാർട്ട് വാച്ചുകൾ. ഇതോടൊപ്പം ആണ് സാംസങ് പുതിയ ഗാലക്‌സി ബഡ്‌സ് 3 പ്രോയും ഗാലക്‌സി ബഡ്‌സ് 3യും അ‌വതരിപ്പിച്ചത്. മികച്ച ശബ്ദാനുഭവം വാഗ്ദാനം ചെയ്തുകൊണ്ട് പുതിയ ഡിസൈനിലാണ് ബഡ്‌സ് 3 പ്രോ അവതരിപ്പിച്ചിരിക്കുന്നത്. ആകര്‍ഷകമായ ബ്ലേഡ് ലൈറ്റുകള്‍ ഗാലക്‌സി ബഡ്‌സ്…

Read More

ക്ലാസ് മുറിയിൽ തോറ്റുപോയവർക്ക് ജീവിതത്തിൽ മുന്നേറാൻ സാധിക്കില്ല എന്ന പഴയ ചിന്താഗതികൾ പലരും ഇതിനോടകം തിരുത്തി എഴുതി കഴിഞ്ഞതാണ്. അക്കൂട്ടത്തിൽ ഒരാൾ ആണ് സഞ്ജയ് അഗർവാൾ. 20 വര്‍ഷത്തിനുള്ളില്‍ ഒരു ചെറിയ ഫിനാന്‍സ് കമ്പനിയെ അറിയപ്പെടുന്ന മുന്‍നിര ബാങ്കായി വളർത്തി ഇന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന ബാങ്കർ ആയി മാറിയ ആളാണ് സഞ്ജയ്. വിദ്യാഭാസത്തിനു മുൻ‌തൂക്കം നൽകുന്ന ഒരു കുടുംബത്തിലാണ് സഞ്ജയ് ജനിച്ചത്. സഞ്ജയ്‌യുടെ അച്ഛൻ രാജസ്ഥാൻ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ നിന്നും ചീഫ് എഞ്ചിനീയറായി വിരമിച്ച ആളായിരുന്നു. അമ്മാവൻ ഡോക്ടറും. ഇങ്ങിനെ ഒരു കുടുംബത്തിലെ കുട്ടി ക്രിക്കറ്റിനോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് എട്ടാം ക്ലാസ്സിൽ തോറ്റുപോയപ്പോൾ ആർക്കും അതിശയം തോന്നിയില്ല. തന്നെ ഹാർഡ് വർക്കിങ് ആക്കിയതും, ദൃഢ നിശ്ചയം ജീവിതത്തിൽ ഉണ്ടാക്കി തന്നതും ക്രിക്കറ്റ് ഉൾപ്പെടെ ഉള്ള ഗെയിമുകൾ ആണെന്ന് സഞ്ജയ് അഭിപ്രായപ്പെടുന്നു. കോളേജ് വിദ്യാഭ്യാസത്തിന്റെ സമയം എത്തിയപ്പോൾ സഞ്ജയ് തിരഞ്ഞെടുത്തത് കൊമേഴ്‌സ് ആയിരുന്നു. ഒരു മോശം തിരഞ്ഞെടുപ്പ് ആയിപ്പോയി എന്ന്…

Read More

 2000 കണ്ടെയ്‌നറുകളുമായി ആദ്യ മദർ ഷിപ്  ‘എംവി സാൻ ഫെർണാണ്ടോ’ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെത്തി ചരിത്രം കുറിച്ചു. സെപ്റ്റംബർ  മാസത്തോടെ വിഴിഞ്ഞം തുറമുഖം ഒന്നാം ഘട്ടം പൂർണമായി കമ്മീഷൻ ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.  ശ്രീലങ്കയിൽ നിന്നും തിരിച്ച  കപ്പൽ വ്യാഴാഴ്ച രാവിലെ ഏഴുമണിക്ക് മുൻപാണ് പുറം കടലിൽ എത്തിയത്. വലിയ ടഗ്ഗായ ഓഷ്യൻ പ്രസ്റ്റീജിൻ്റെയും ചെറിയ ടഗ്ഗുകളായ ഡോൾഫിൻ സീരീസ് 27, 28, 35 എന്നിവയുടെ നേതൃത്വത്തിൽ വാട്ടർ സല്യൂട്ട് നൽകിയാണ് കപ്പലിനെ സ്വീകരിച്ചത്. സാൻ ഫെർണാണ്ടോയെ വിഴിഞ്ഞം പോർട്ടിന്റെ ബർത്തിലേക്ക് അടുപ്പിച്ചു. നാല് ടഗ് ഷിപ്പുകളുടെ  നേതൃത്വത്തിലാണ് കപ്പലിനെ സുഗമമായി ബർത്തിലേക്ക്  അടുപ്പിച്ചത്. കപ്പലിനെ ബർത്തുമായി വലിയ വടം ഉപയോഗിച്ച് സുരക്ഷിതമായി ചേർത്തു നിർത്തുന്ന മൂറിങ്ങ് എന്ന പ്രവർത്തിയും പൂർത്തിയാക്കി.  ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ, എം. വിൻസെൻ്റ്  എം.എൽ.എ,  പോർട്ട് സെക്രട്ടറി കെ എസ് ശ്രീനിവാസ് ഐഎഎസ്,  വിസിൽ മാനേജിംഗ് ഡയറക്ടർ ഡോ. ദിവ്യ എസ്…

Read More

തൃശൂർ റെയിൽവേ സ്റ്റേഷൻ അടിമുടി മാറുന്നു. വിമാനത്താവള മാതൃകയിൽ 393.57 കോടി രൂപ ചിലവിട്ടു ലോകോത്തര നിലവാരത്തിലേക്ക് റെയിൽവേ സ്റ്റേഷനെ ഉയർത്തും. കേന്ദ്ര ഗവൺമെൻ്റിൻ്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി ആണ് സ്റ്റേഷൻ നവീകരണം. തൃശൂരിന്റെ തനതു സംസ്കാരം പ്രതിഫലിപ്പിക്കുന്ന തരത്തിലാകും നിർമാണം. 54,330 ചതുരശ്ര മീറ്ററിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ലോകോത്തര റെയിൽവേ സ്റ്റേഷൻ തൃശൂരിൽ വരുമെന്ന് ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ വ്യക്തമാക്കി. 36 മീറ്റർ വീതിയുള്ള എയർ കോൺകോഴ്‌സും ഹോട്ടലും ഉൾപ്പെടുന്ന നവീകരണ പദ്ധതി. വിശാലമായ കാത്തിരിപ്പു ഇടമാണ് എയർ കോൺകോഴ്‌സ്. എയർപോർട്ടുകളിലെ ടെർമിനലുകൾക്ക് സമാനമായ ടെർമിനലുകളും ഇവിടെ ഒരുക്കും.19 പുതിയ ലിഫ്റ്റുകളും 10 എസ്കലേറ്ററുകളും പദ്ധതിയിൽ ഉണ്ടാകും. ഇത് സജ്ജമാകുന്നതോടെ യാത്രക്കാർക്ക് പ്ലാറ്റ്‍ഫോമിലേക്ക് വേഗത്തിൽ ഏതാണ് സാധിക്കും. മൾട്ടിലെവൽ കാർ പാർക്കിംഗ് സംവിധാനമുള്ള വിശാലമായ പാർക്കിംഗ് സൗകര്യവും റെയിൽവേ സ്റ്റേഷനിൽ ഒരുക്കും. യാത്രക്കാർക്ക് റെയിൽവേ സ്റ്റേഷനിലേക്കുള്ള വരവും പോക്കും എളുപ്പമാക്കുന്ന രീതിയിലാണ് പുതിയ നവീകരണ പദ്ധതികൾ.…

Read More

വജ്രകിരീടം ചൂടുന്ന സുന്ദരിമാരുടെ കാര്യം മറക്കുക. ഇനി എല്ലാം ഡി‍ജിറ്റലാണ്. ലോകത്തെ ആദ്യ എഐ സൗന്ദര്യമത്സരത്തിൽ ആദ്യ എ.ഐ വിശ്വസുന്ദരി കിരീടം ചൂടിയിരിക്കുകയാണ് മൊറോക്കോക്കാരി കെന്‍സ ലെയ്‌ലി.1500 എഐ നിര്‍മിത മോഡലുകളെ പിന്തള്ളിയാണ് കെന്‍ ഈ കിരീടം കൂടിയിരിക്കുന്നത്. 20000 ഡോളറാണ് സമ്മാനത്തുക. സൗന്ദര്യം, സാങ്കേതിക വിദ്യ, ഓണ്‍ലൈന്‍ ഇന്‍ഫ്‌ളുവന്‍സ് എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് ഈ മത്സരത്തിൽ വിജയികളെ തിരഞ്ഞെടുത്തത്. ഫ്രഞ്ച് എ.ഐ സുന്ദരി ലാലിന വാലിന ഫസ്റ്റ് റണ്ണര്‍ അപ്പും പോര്‍ച്ചുഗലിന്റെ ഒളിവിയ സി സെക്കന്റ് റണ്ണറപ്പുമായി. രാഹുല്‍ ചൗധരി നിര്‍മ്മിച്ച ഇന്ത്യന്‍ എഐ സുന്ദരി സാറാ ശതാവരി അവസാന പത്തില്‍ ഇടം പിടിച്ചിരുന്നു എന്നതും ശ്രദ്ധേയമായ നേട്ടം തന്നെയാണ്. ഇന്‍സ്റ്റാഗ്രാമില്‍ രണ്ട്‌ ലക്ഷത്തോളം ഫോളോവേഴ്‌സുള്ള ലൈഫ്സ്‌റ്റൈല്‍ ഇന്‍ഫ്ളുവന്‍സറും ആക്ടിവിസ്റ്റുമാണ് കെന്‍സ. മൊറോക്കന്‍ സ്ത്രീസമൂഹത്തിന്റെയും പശ്ചിമേഷ്യന്‍ സ്ത്രീസമൂഹത്തിന്റേയും ഉന്നമനവും ശാക്തീകരണവുമാണ് കെന്‍സയുടെ ജീവിതലക്ഷ്യം. കാസബ്ലാങ്കയില്‍ നിന്നുള്ള നാല്‍പതുകാരനായ മെറിയം ബെസയാണ് മൊറോക്കന്‍ പാരമ്പര്യത്തിലൂന്നി കെന്‍സയെ നിര്‍മിച്ചിരിക്കുന്നത്. സാങ്കേതിക മേഖലയില്‍ മൊറോക്കന്‍, അറബ്,…

Read More

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന്റെ പേരിൽ ലൈസൻസ് സസ്‌പെൻഡ് ചെയ്ത 14 ഉത്പന്നങ്ങളുടെ വിൽപ്പന നിർത്തി വച്ചതായി യോഗ ഗുരു ബാബ രാംദേവിൻ്റെ പതഞ്ജലി ആയുർവേദ ലിമിറ്റഡ് ചൊവ്വാഴ്ച അറിയിച്ചു. ഉത്തരാഖണ്ഡ് സർക്കാർ നിർമ്മാണ ലൈസൻസ് സസ്‌പെൻഡ് ചെയ്തതിനെ തുടർന്നാണ് ഈ നടപടി.  ഈ 14 ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്നും പിൻവലിക്കാൻ 5,606 ഫ്രാഞ്ചൈസി സ്റ്റോറുകൾക്ക് നിർദ്ദേശം നൽകിയതായി പതഞ്‌ജലി സുപ്രീം കോടതിയെ അറിയിച്ചു. ഈ 14 ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ നീക്കം ചെയ്യാൻ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും പതഞ്ജലി സുപ്രീം കോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ ഹിമ കോഹ്‌ലിയും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് ജൂലൈ 30ന് ഈ കേസ് പരിഗണിക്കും.1954 ലെ ഡ്രഗ്‌സ് ആൻഡ് മാജിക് റെമഡീസ് (ഒബ്ജക്ഷനബിൾ അഡ്വർടൈസ്‌മെൻ്റ്) ആക്‌ട് ആവർത്തിച്ചുള്ള ലംഘനങ്ങൾ മൂലമാണ് റദ്ദാക്കൽ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റി സത്യവാങ്മൂലത്തിൽ പറഞ്ഞു.  ബാബ രാംദേവിൻ്റെ പതഞ്ജലി ആയുർവേദ ലിമിറ്റഡും ദിവ്യ ഫാർമസിയും ചേർന്ന്…

Read More

 കേരളം ആസ്ഥാനമായ കമ്പനികളിൽ കൊച്ചിൻ ഷിപ്പ്‌യാർഡ് 74,651 കോടി രൂപയുടെ വിപണി മൂല്യം നേടി ഒന്നാമതെത്തി. ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് കേരളത്തിൽ ഇത്തരമൊരു നേട്ടമുണ്ടാക്കിയത് എന്ന് കൂടി കൊച്ചിൻ ഷിപ്പ് യാർഡിനു അഭിമാനിക്കാം.   കപ്പൽ നിർമാണ ശാലാ കമ്പനിയുടെ ഓഹരി വില 5.88 ശതമാനം ഉയർന്ന് 2,837.60 രൂപയിലെത്തിയതാണ് നേട്ടമായത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ വിദേശ കമ്പനികളിൽ നിന്ന് ഉൾപ്പെടെ കൊച്ചിൻ ഷിപ്പ്‌യാർഡിന് നിരവധി കരാറുകളാണ് ലഭിച്ചത്.  72,689 കോടി രൂപ വിപണി മൂല്യമുള്ള മുത്തൂറ്റ് ഫിനാൻസാണ് വിപണി മൂല്യം നേടിയ കമ്പനികളിൽ  രണ്ടാം സ്ഥാനത്ത്. തൃശൂരിലെ കല്യാൺ ജ്വല്ലേഴ്സ് മൂന്നാം സ്ഥാനത്തും ഫെഡറൽ ബാങ്ക് നാലാമതായുമുണ്ട് . കേരളത്തിലെ സ്ഥാപനങ്ങളിൽ ഏറ്റവും മൂല്യമുള്ള കമ്പനി ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസാണ്. ഓഹരി ഒന്നിന് 1,795.83 രൂപ നിലവിൽ വിലയുള്ള മുത്തൂറ്റ് ഫിനാൻസിൻറെ വിപണി മൂല്യം 72,689 കോടി രൂപയാണ്. 2011 ജൂണിൽ 182 രൂപയായിരുന്നു…

Read More

ഭൂമിയിലേക്ക് സുരക്ഷിതമായി തിരിച്ചെത്താനാവുമെന്നാണ് പ്രതീക്ഷയെന്ന് അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍(ഐ.എസ്.എസ്.)നിന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് നാസാ ശാസ്ത്രജ്ഞരായ സുനിതാ വില്യംസും ബുച്ച് വില്‍മോറും. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍തന്നെ സുരക്ഷിതരായി തിരിച്ചെത്തുമെന്നാണ് സുനിത പറയുന്നത്. ഐ.എസ്.എസില്‍നിന്നു ബുധനാഴ്ച നടത്തിയ തത്സമയ പത്രസമ്മേളനത്തിലാണ് ഇരുവരും ഇക്കാര്യം പറഞ്ഞത്. ജൂണ്‍ അഞ്ചിനാണ് ഇരുവരും ഐ.എസ്.എസില്‍ പോയത്. രണ്ടാഴ്ചതങ്ങി തിരിച്ചുവരാനുദ്ദേശിച്ചായിരുന്നു യാത്ര. എന്നാല്‍, സ്റ്റാര്‍ലൈനറിലെ ഹീലിയം ചോര്‍ച്ചയും മറ്റു തകരാറുകളും കാരണം തിരിച്ചുവരവ് മുടങ്ങുകയായിരുന്നു. ഐ.എസ്.എസില്‍ കഴിയുന്ന സമയം കൂടുതൽ പരീക്ഷണങ്ങളിൽ ആണെന്നും ഇതൊക്കെ ആസ്വദിക്കുകയാണെന്നും സുനിത പറഞ്ഞു. നിലയത്തിലേക്കുള്ള യാത്രയ്ക്കിടെ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്ക് തകരാര്‍ സംഭവിക്കാനുള്ള കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് സാങ്കേതിക വിദഗ്ദര്‍. അതിനുള്ള ഉത്തരം ലഭിച്ചാല്‍ മാത്രമേ പേടകം അണ്‍ഡോക്ക് ചെയ്ത് തിരിച്ചിറങ്ങാനാവൂ. നിലവില്‍ നിലയത്തിലുണ്ടായിരുന്ന മറ്റ് സഞ്ചാരികള്‍ക്കൊപ്പം ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സുനിത വില്യംസും വില്‍മോറും പങ്കാളികളാണ്. നിലവില്‍ പേടകം തിരിച്ചിറക്കാനുള്ള പുതിയ തീയ്യതി നാസ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ജൂലായ് അവസാനത്തോടെ തിരിച്ചിറങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നാണ് ഇരുവരും പറയുന്നു.…

Read More

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായ മുകേഷ് അംബാനി സ്പോർട്സ് വിപണിയിലേക്കും പ്രവേശിക്കാനൊരുങ്ങുന്നു. കുതിച്ചുയരുന്ന കായിക വിപണിയിൽ റിലയൻസിന്റെ സ്വന്തം ബ്രാന്റ് അവതരിപ്പിക്കാനാണ് മുകേഷ് അംബാനിയുടെ പദ്ധതി. കായിക വിപണിയിലെ ഫ്രഞ്ച് റീട്ടെയിലർ ബ്രാന്റായ ഡെക്കാത്‌ലോണിന്റെ മാതൃകയിലായിരിക്കും റിലയൻസ് റീട്ടെയിലിന്റെ സ്പോർട്സ് വിപണന ബ്രാൻഡ് ഒരുങ്ങുന്നത്. ഡെക്കാത്‌ലോണിന്റേത് സമാനമായി പ്രധാനപ്പെട്ട നഗരങ്ങളിലെ മുൻനിര നഗരങ്ങളിൽ 8,000-10,000 ചതുരശ്ര അടി വിസ്തൃതിയുള്ള സ്ഥലങ്ങൾ പാട്ടത്തിനെടുക്കുന്നതിന് റിലയൻസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. സ്പോർട്സ് ബ്രാൻഡ് ആരംഭിക്കുന്നു എന്നല്ലാതെ ബ്രാൻഡിന്റെ പേരുവിവരങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. 2009-ൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച ഡെക്കാത്ത്‌ലോണിന്റെ വരുമാനം 2022-ൽ 2,936 കോടി രൂപയും 2021-ൽ 2,079 കോടി രൂപയും ആയിരുന്നത് 2023-ൽ 3,955 കോടി രൂപയായി ഉയർന്നു. ഈ രംഗത്തേക്ക് റിലയൻസ് റീട്ടെയിലിന്റെ സ്പോർട്സ് വിപണന ബ്രാന്റ് കൂടെ എത്തുന്നത് ഡെക്കാത്‌ലോണിന് കനത്ത വെല്ലുവിളിയാണ് സമ്മാനിക്കുന്നത്. പ്രതിവർഷം പത്ത് സ്റ്റോറുകൾ വീതം തുറക്കുമെന്നും ഡെക്കാത്‌ലോണിന്റെ പ്രധാന വിപണിയായി ഇന്ത്യ തുടരുമെന്നും…

Read More