Author: News Desk
കേരള ലോജിസ്റ്റിക്സ് പാർക്ക് നയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. 2023-ലെ കേരള വ്യവസായ നയത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി മിനി മൾട്ടി മോഡൽ ലോജിസ്റ്റിക്സ് പാർക്കുകൾ സംസ്ഥാനത്ത് തുടങ്ങുമെന്ന പ്രഖ്യാപനത്തിന്റെ തുടർച്ചയാണ് ലോജിസ്റ്റിക്സ് പാർക്ക് നയം. വ്യവസായ നയത്തിൽ 22 മുൻഗണനാ മേഖലകളിൽ ഒന്നായ ലോജിസ്റ്റിക്സ് ആന്റ് പാക്കേജിംഗ് മേഖലയിൽ വളരുന്ന സമ്പത്ത് വ്യവസ്ഥയ്ക്ക് വേണ്ടുന്ന ഒരു ശക്തമായ ലോജിസ്റ്റിക്സ് കണക്ടിവിറ്റിയുടെ പ്രാധാന്യം മനസ്സിലാക്കി ലോജിസ്റ്റിക്സ് മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഡിജിറ്റലൈസേഷനും, സാങ്കേതിക വിദ്യകളും പ്രോൽസാഹിപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യവസായ പാര്‍ക്കുകളുമായി ബന്ധപ്പെട്ട ലാന്റ് പോളിസിയിലും കെ.എസ്.ഐ.ഡി.സി, കിന്‍ഫ്ര ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സംരംഭകര്‍ക്ക് നല്‍കുന്ന അടിസ്ഥാന സൗകര്യങ്ങളിലും ലോജിസ്റ്റിക്സ് മേഖലയ്ക്ക് പ്രത്യേക പരിഗണനയും സവിശേഷ ആനുകൂല്യങ്ങളും നല്‍കിയിട്ടുണ്ട്. ഉത്പാദന സ്ഥലത്തു നിന്നും കമ്പോളത്തിലേക്കും ഉപഭോക്താക്കളിലേക്കും മത്സര ക്ഷമത നിലനിര്‍ത്തിക്കൊണ്ട് അതിവേഗത്തിലും, ശ്രദ്ധയോടെയും ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്ന ബൃഹത്തായ ശൃംഖലാ സംവിധാനമായ ലോജിസ്റ്റിക്സ് ഈ ഓൺലൈൻ വിപണിക്കാലത്തു ഏറെ…
ഇന്ത്യൻ സ്പിരിറ്റുകളുടെ ആഗോള ആവശ്യം വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ ആൽക്കഹോൾ, നോൺ-ആൽക്കഹോളിക് പാനീയങ്ങൾ അന്താരാഷ്ട്ര വിപണിയിൽ പ്രോത്സാഹിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നു. അടുത്ത കുറച്ച് വർഷങ്ങളിൽ ഒരു ബില്യൺ യുഎസ് ഡോളറിന്റെ (ഏകദേശം 8,000 കോടി രൂപ) കയറ്റുമതി ലക്ഷ്യമിടുന്നു. വാണിജ്യ മന്ത്രാലയത്തിൻ്റെ വിഭാഗമായ APEDA (അഗ്രികൾച്ചറൽ & പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെൻ്റ് അതോറിറ്റി) പറയുന്നത് അനുസരിച്ച് ഇന്ത്യ നിലവിൽ ലഹരിപാനീയ കയറ്റുമതിയിൽ ലോകത്ത് 40-ാം സ്ഥാനത്താണ്. ‘ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി, പ്രധാന വിദേശ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ഇന്ത്യൻ സ്പിരിറ്റുകളുടെ കയറ്റുമതി വർദ്ധിപ്പിക്കാൻ അതോറിറ്റി ലക്ഷ്യമിടുന്നു. “അടുത്ത കുറച്ച് വർഷങ്ങളിൽ ഇത് 1 ബില്യൺ യുഎസ് ഡോളർ കയറ്റുമതി വരുമാനം പ്രതീക്ഷിക്കുന്നു,” എന്നാണ് ബുധനാഴ്ച ഇത് സംബന്ധിച്ച പ്രസ്താവനയിൽ പറഞ്ഞത്. 2023-24ൽ രാജ്യത്തിൻ്റെ ലഹരിപാനീയങ്ങളുടെ കയറ്റുമതി 2,200 കോടി രൂപയിലധികമാണ്. യുഎഇ, സിംഗപ്പൂർ, നെതർലാൻഡ്‌സ്, ടാൻസാനിയ, അംഗോള, കെനിയ, റുവാണ്ട എന്നിവയാണ് പ്രധാന കയറ്റുമതി രാജ്യങ്ങൾ. ഇന്ത്യ യുണൈറ്റഡ് സ്പിരിറ്റ്സ്…
ഗുരുഗ്രാം ആസ്ഥാനമായ ഓണ്‍ലൈന്‍ ക്വിക്ക് ഡെലിവറി ആപ്പായ ബ്ലിങ്കിറ്റ് കൊച്ചിയിലും പ്രവര്‍ത്തനം തുടങ്ങി. ഓണത്തിന് മുന്നോടിയായിട്ടാണ് കമ്പനി കേരളത്തിലെത്തിയതെന്ന് ബ്ലിങ്കിറ്റ് സ്ഥാപകന്‍ അല്‍ബിന്ദര്‍ ധിന്‍സ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. കലൂരിലാണ് ആദ്യ സ്റ്റോര്‍ തയ്യാറാക്കിയിരിക്കുന്നത്. കലൂര്‍ സ്‌റ്റേഡിയം, പാലാരിവട്ടം, ജവഹര്‍ നഗര്‍ തുടങ്ങിയ പ്രദേശങ്ങളിലാകും ബ്ലിങ്കിന്റെ ഡെലിവറി സേവനങ്ങള്‍ ലഭിക്കുക. മില്‍മ ഉത്പന്നങ്ങള്‍, അജ്മി പുട്ടുപൊടി, ഈസ്റ്റേണ്‍ മസാല തുടങ്ങിയ കേരള ഉത്പന്നങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ ആപ്പില്‍ ലഭിക്കും. കൂടുതല്‍ സ്റ്റോറുകള്‍ തുടങ്ങി നഗരത്തിലെ ഡെലിവറി കവറേജ് വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ഗ്രോഫേര്‍സ് (Grofers) എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബ്ലിങ്കിറ്റ് 2013ലാണ് ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തനം തുടങ്ങുന്നത്. 2022ല്‍ ബ്ലിങ്കിറ്റിനെ സൊമാറ്റോ ഏറ്റെടുത്തു. 4,447 കോടി രൂപയാണ് അന്ന് കമ്പനിയുടെ മൂല്യം കണക്കാക്കിയിരുന്നത്. ബ്ലിങ്കിറ്റ് സ്ഥാപകന്‍ അല്‍ബിന്ദറിനെ കമ്പനിയില്‍ ബിസിനസ് ഹെഡായി നിലനിറുത്തിയാണ് ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കിയത്. ബ്ലിങ്കിറ്റ് ബ്രാന്‍ഡിനെ സൊമാറ്റോയില്‍ നിന്നും വേറിട്ട് നിറുത്താനും തീരുമാനമായിരുന്നു. രാജ്യത്തെ 27…
വനം വകുപ്പില്‍ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍, സര്‍വകലാശാലകളില്‍ മെക്കാനിക്കല്‍ എന്‍ജിനിയര്‍ തുടങ്ങി 38 കാറ്റഗറികള്‍ വിജ്ഞാപനം ക്ഷണിച്ച് കേരള പി.എസ്.സി. www.keralapsc.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്‌ടോബര്‍ 3. ജനറല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): അസിസ്റ്റന്റ് എന്‍ജിനിയര്‍ (മെക്കാനിക്കല്‍), റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍, ജൂനിയര്‍ കെമിസ്റ്റ്, സയന്റിഫിക് അസിസ്റ്റന്റ് (പത്തോളജി), ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് II (സിവില്‍)/ ഓവര്‍സിയര്‍ ഗ്രേഡ് II (സിവില്‍), മേസണ്‍, റീജണല്‍ ഓഫീസര്‍, അസിസ്റ്റന്റ് ഫിനാന്‍സ് മാനേജര്‍, സ്വീപ്പര്‍-ഫുള്‍ ടൈം ജനറല്‍ റിക്രൂട്ട്മെന്റ് (ജില്ലാതലം): ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്), എല്‍.പി. സ്‌കൂള്‍ ടീച്ചര്‍ (മലയാളം മാധ്യമം), സര്‍ജന്റ് സ്‌പെഷ്യല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): അസിസ്റ്റന്റ് എന്‍ജിനിയര്‍, തേര്‍ഡ് ഗ്രേഡ് ഓവര്‍സിയര്‍ / തേര്‍ഡ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാന്‍, ഓവര്‍സിയര്‍ ഗ്രേഡ് III (സിവില്‍) Kerala PSC has announced recruitment for 38 categories including Range Forest Officer…
ബിസിനസ് രംഗത്ത് മലയാളികള്‍ക്ക് എന്നും അഭിമാനത്തോടെ പറയാൻ കഴിയുന്ന ഒരു പേരാണ് യൂസഫലി എന്നത്. ലുലുവും യൂസഫലിയും ശരിക്കും പറഞ്ഞാൽ മലയാളികളുടെ സ്വകാര്യ അഹങ്കാരം തന്നെയാണ്. ലുലു ഗ്രൂപ്പ് ഇന്ന് ലോകത്തെ വിവിധ രാജ്യങ്ങളിലെ നിറ സാന്നിധ്യമാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കോടീശ്വരന്മാരില്‍ ഒരാളായ എംഎ യൂസഫലിക്ക് ലക്ഷങ്ങളും കോടികളും വിലമതിക്കുന്ന നിരവധി കാറുകളുടെ ഒരു ശേഖരം തന്നെയുണ്ട്. റിപ്പോർട്ടുകൾ പ്രകാരം യൂസഫലിയുടെ കാർ ശേഖരത്തിൽ മെഴ്‌സിഡസ് ബെൻസ്, റോൾസ് റോയ്‌സ്, ബെൻ്റ്‌ലി എന്നിവയുൾപ്പെടെ ആഡംബരത്തിന് പേരുകേട്ട നിരവധി ബ്രാൻഡഡ് കാറുകൾ ഉണ്ട്. മെയ്‌ബാക്ക് എസ് 600, മെഴ്‌സിഡസ് ബെൻസ് ജിഎൽഎസ് SUV എന്നിങ്ങിനെ വിപണിയിലെ ഏറ്റവും വിലപിടിപ്പുള്ള രണ്ട് മെഴ്‌സിഡസ് കാറുകളാണ് യൂസഫലിക്കുള്ളത്. ലോകത്തിലെ ഏറ്റവും മനോഹരമായ രണ്ട് ആഡംബര കാറുകളായ റോൾസ് റോയ്‌സ് കള്ളിനനും റോൾസ് റോയ്‌സ് ഗോസ്റ്റും യൂസഫലിക്ക് സ്വന്തമാണെന്നും റിപ്പോർട്ട് പറയുന്നു. ദുബായിയിലെ യാത്രക്ക് യൂസഫലി അധികവും ഉപയോഗിക്കുന്നത് റോൾസ് റോയ്‌സ് കള്ളിനനാണ്. കേരളത്തിലായിരിക്കുമ്പോള്‍…
എയർ കേരളയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഹരീഷ് കുട്ടിയെ നിയമിച്ചതായി സെറ്റ്‍ഫ്ലൈ എവിയേഷൻ വക്താക്കൾ ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എയർ അറേബ്യ, സലാം എയർ, സ്‌പൈസ് ജെറ്റ്, വതനിയ എയർ, കമ്പനികളുടെ നേതൃനിരയിൽ വലിയ പങ്കാളിത്തം വഹിച്ച വ്യക്തി കൂടിയാണ് ഹരീഷ് കുട്ടി. അടുത്തിടെ, സലാം എയറിൽ റവന്യൂ ആൻ്റ് നെറ്റ്‌വർക്ക് പ്ലാനിങ് ഡയറക്ടറായി സേവനമനുഷ്ഠിച്ച അദ്ദേഹം, കൊവിഡ് വെല്ലുവിളികൾക്കിടയിലും എയർലൈനിൻ്റെ ലാഭക്ഷമത വർധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. എയർ അറേബ്യ, വതാനിയ എയർവേയ്‌സ് എന്നിവയുടെ സ്റ്റാർട്ടപ്പ് ടീമുകളിൽ പ്രധാന പങ്കുവഹിച്ച ഹരീഷ് കുട്ടി, അവയുടെ വിജയകരമായ വളർച്ചയ്ക്കും ഗണ്യമായ സംഭാവന നൽകി. കൂടാതെ, സ്പൈസ് ജെറ്റിൽ ചീഫ് കൊമേഴ്‌സ്യൽ ഓഫീസറായും വതാനിയ എയർവേയ്‌സിൽ കൊമേഴ്‌സ്യൽ ഡയറക്ടറായും റാക് എയർവേയ്‌സിൽ കൊമേഴ്‌സ്യൽ വൈസ് പ്രസിഡൻ്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ മേഖലയിൽ 35 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ഹരീഷ് കുട്ടി ബ്രിട്ടീഷ് എയർവേസ്, എയർ അറേബ്യ, സലാം എയർ, സ്‌പൈസ് ജെറ്റ്, വതാനിയ എയർവേസ്,…
ഓണം ബമ്പറിന്റെ നറുക്കെടുപ്പിനായി കാത്തിരിക്കുകയാണ് ഭാഗ്യാന്വേഷികളായ മലയാളികളെല്ലാം. 25 കോടിയാണ് ഓണം ബംപർ ഫസ്റ്റ് പ്രൈസ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തുക ഒന്നാം സമ്മാനമായി നല്‍കുന്ന ഓണം ബമ്പര്‍ ലോട്ടറിയുടെ വില്‍പന നിലവില്‍ ടിക്കറ്റിന്റെ എണ്ണം 25 ലക്ഷത്തിലേക്ക് അടുക്കുകയാണ്. തിരുവോണം ബമ്പര്‍ ഓഗസ്റ്റ് ഒന്നിനാണ് പുറത്തിറക്കിയത്. അന്ന് ആകെ 10 ലക്ഷം ടിക്കറ്റുകളായിരുന്നു അച്ചടിച്ചിരുന്നത്. എന്നാല്‍, ടിക്കറ്റ് പുറത്തിറക്കിയ ദിവസം തന്നെ ആറുലക്ഷത്തിന് മുകളില്‍ ടിക്കറ്റുകള്‍ വിറ്റുപോയി. പിന്നീട് പുറത്തിറക്കിയ ടിക്കറ്റുകൾ ആണ് ഇപ്പോൾ വിൽപ്പന പുരോഗമിക്കുന്നത്. ഇതുവരെയുള്ള കണക്കില്‍ നാലു ലക്ഷം ടിക്കറ്റ് വിറ്റഴിച്ചുകൊണ്ട് പാലക്കാട് ജില്ലയിലാണ് ഓണം ബമ്പര്‍ വില്‍പ്പന കൂടുതല്‍. തൊട്ടുപിന്നില്‍ മൂന്നുലക്ഷത്തിനടുത്ത് വില്‍പ്പനയുമായി തിരുവനന്തപുരം ജില്ലയുമുണ്ട്. രണ്ടര ലക്ഷത്തിനടുത്ത് വില്‍പ്പന കൈവരിച്ച് തൃശ്ശൂര്‍ ജില്ല മൂന്നാംസ്ഥാനത്തുമുണ്ട്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വില്പനയില്‍ ഇടിവുണ്ടാകുമെന്നു ലോട്ടറി വകുപ്പ് പ്രതീക്ഷിച്ചിരുന്നെങ്കിലും വിൽപ്പന കുതിക്കുകയാണ്. ഇത്തവണ പരമാവധി അച്ചടിക്കാന്‍ കഴിയുന്ന 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിക്കാനുള്ള ശ്രമത്തിലാണ്…
നാളുകൾക്ക് ശേഷം യുഎഇയിലെ ആദ്യത്തെ പാസഞ്ചർ റെയിൽവേ സ്റ്റേഷനുകൾ എവിടെയൊക്കെ ആയിരിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ദുബായ്, അബുദാബി, ഫുജൈറ എന്നിവിടങ്ങളിലെ ഇത്തിഹാദ് റെയിലിൻ്റെ പ്രധാന പാസഞ്ചർ റെയിൽവേ സ്ഥാനങ്ങളെ കുറിച്ചാണ് ആദ്യമായി വെളിപ്പെടുത്തിയിരിക്കുന്നത്. ദുബായ്: റെഡ് ലൈനിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷന് പിന്നിൽഅബുദാബി: മുസ്സഫ ഇൻഡസ്ട്രിയൽ ഏരിയയെയും മുഹമ്മദ് ബിൻ സായിദ് സിറ്റിയെയും വേർതിരിക്കുന്ന പൈപ്പ് ലൈൻ ഇടനാഴിയിലൂടെ, ഡാൽമ മാളിനും മുസഫ ബസ് സ്റ്റേഷനും ഇടയിൽ ഫീനിക്സ് ആശുപത്രിക്ക് സമീപംഫുജൈറ: അൽ-ഹിലാൽ സിറ്റി ഡെവെലപ്മെന്റിനുള്ളിൽ അൽ-ഹിലാൽ സ്ട്രീറ്റിന് സമാന്തരമായി ചൈന സൗത്ത് വെസ്റ്റ് ആർക്കിടെക്ചറൽ ഡിസൈൻ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും (സിഎസ്‌ഡബ്ല്യുഎഡിഐ) പ്രാദേശിക ജൗസി കൺസൾട്ടിംഗ് എഞ്ചിനീയർമാരും ഡിസൈൻ കൺസൾട്ടൻ്റുമാരുമായി ചേർന്ന് ഡിസൈൻ ആൻഡ് ബിൽഡ് കരാർ പ്രകാരം ചൈന റെയിൽവേ ഇൻ്റർനാഷണൽ ഗ്രൂപ്പാണ് ഈ മൂന്ന് സ്റ്റേഷനുകളും നിർമ്മിക്കുന്നത്. നിലവിലുള്ള 1,200 കിലോമീറ്റർ നീളമുള്ള ഇത്തിഹാദ് റെയിൽ ചരക്ക് ട്രാക്കിലൂടെ മണിക്കൂറിൽ 200 കിലോമീറ്റർ (മണിക്കൂറിൽ) വേഗതയിൽ…
കോഴിക്കോട് മാങ്കാവ് ലുലുമാൾ വരാൻ പോകുന്നു എന്നറിഞ്ഞത് മുതൽ ഉള്ള കോഴിക്കോടുകാരുടെ കാത്തിരിപ്പിന് വിരാമം ആയിരിക്കുകയാണ്. ഒടുവില്‍ ഇപ്പോഴിതാ കോഴിക്കോടെ ലുലു മാള്‍ തുറക്കുന്നത് സംബന്ധിച്ച് ഒരു അറിയിപ്പ് വന്നിരിക്കുകയാണ്. കോഴിക്കോട് മാളിന്റെ പ്രവർത്തനം സെപ്തംബർ 9 ന് ആരംഭിക്കുമെന്നാണ് ലുലു ഗ്രൂപ്പ് അധികൃതർ തന്നെ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഓണത്തിന് മുമ്പ് കോഴിക്കോട് മാളിന്റെ ഉദ്ഘാടനം ഉണ്ടാകുമെന്ന് നേരത്തെ തന്നെ ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. ആ വാക്കാണ് ഇപ്പോള്‍ പാലിച്ചിരിക്കുന്നത്. ഓണവും ഉദ്ഘാടനവും ഒരുമിച്ച് വരുന്നതിനാല്‍ ഉപഭോക്താക്കള്‍ക്കായി വമ്പന്‍ ഓഫറുകളും ലുലു ഗ്രൂപ്പ് ഒരുക്കും. ഇന്ത്യയിലെ ലുലു മാളിന്റെ ഏഴാമത്തെ മാളാണിത്. ലുലു ഹൈപ്പർ മാർർക്കറ്റിന് പുറമ ഇന്ത്യൻ, അന്തർദേശീയ ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ ബ്രാൻഡുകളും എന്റർടെയിമെന്റ് സൗകര്യങ്ങളും ഇവിടേയുണ്ടാകും. സെപ്തംബർ 9 ന് രാവിലെ 11.30 നാണ് ഉദ്ഘാടനം. മൂന്ന് നിലകളിലായി 3.5 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ളതാണ് കോഴിക്കോട് മാൾ. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ ബ്രാന്‍ഡുകളും…
കോട്ടയത്ത് രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ വാർഷിക പദ്ധതിയിൽ രൂപീകരിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് സെന്ററിൽ അഡീഷനൽ ഫാക്കൽറ്റി ഒഴിവ്. ഒരു വർഷ കരാർ നിയമനം. കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗമോ/ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയ സ്ത്രീകൾക്കാണ് അവസരം. യോഗ്യത: എംഎസ്ഡബ്ല്യു, എംബിഎ (എച്ച്ആർ), എംഎ സോഷ്യോളജി, ഡെവലപ്‌മെന്റ് സ്റ്റഡീസ്, 3വർഷ ജോലിപരിചയം. പ്രായപരിധി: 40. സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ജില്ലാ മിഷൻ കോഓർഡിനേറ്റർ, കുടുംബശ്രീ, കോട്ടയം എന്ന പേരിൽ മാറാവുന്ന 200/- രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം സെപ്റ്റംബർ 13 വരെ അപേക്ഷിക്കാം. വിലാസം: ജില്ലാ മിഷൻ കോഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ, ജില്ലാ പഞ്ചായത്ത് ഭവൻ, കോട്ടയം-02. 0481-2302049, www.kudumbashree