Author: News Desk

ഏപ്രിൽ 15ന് സ്ഥാനമൊഴിഞ്ഞ അർജുൻ മോഹനിൽ നിന്ന് ബൈജൂസ് സിഇഒയുടെ ചുക്കാൻ ഏറ്റെടുത്തതോടെ എഡ്‌ടെക് കമ്പനിയുടെ നിയന്ത്രണം വീണ്ടും തന്റെ കൈയിൽ ഉറപ്പിക്കുകയാണ് ബൈജു രവീന്ദ്രൻ. Byju’s ന്റെ അന്താരാഷ്‌ട്ര ബിസിനസിനെ നയിക്കാൻ 10 മാസങ്ങൾക്കു മുമ്പാണ് അർജുൻ മോഹൻ CEO ആയി ചുമതലയേറ്റത്. അർജുൻ മോഹൻ ഒരു ബാഹ്യ ഉപദേശക റോളിലേക്ക് മാറുമെന്നും ബൈജു രവീന്ദ്രൻ ഇനി ദൈനംദിന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുമെന്നും കമ്പനി അറിയിക്കുന്നു. ബിസിനസ് കുറഞ്ഞതിനാൽ ബൈജു രവീന്ദ്രൻ കൂടുതൽ ദൈനംദിന പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുമെന്നും, താൻ മറ്റു  മറ്റ് അവസരങ്ങൾ തേടാൻ CEO സ്ഥാനത്തു നിന്നും പടിയിറങ്ങുകയാണെന്നും  അർജുൻ മോഹൻ സ്ഥിരീകരിച്ചു.   നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബൈജു  രവീന്ദ്രൻ നായകസ്ഥാനത്ത് തിരിച്ചെത്തുന്നത്. “വെല്ലുവിളി നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെ ബൈജൂസിനെ നയിക്കാൻ അർജുൻ ഒരു മികച്ച ജോലി ചെയ്തു,” എന്നാണ് ബൈജു രവീന്ദ്രൻ അർജുന്റെ സേവനകാലത്തെ പറ്റി പറഞ്ഞത്. ഒരു തന്ത്രപരമായ ഉപദേഷ്ടാവ് എന്ന…

Read More

CHANNEL I AM Investors Connect Your Gateway to Global Investors Aspenwood Ventures Aspenwood Ventures Aspenwood Ventures is the next generation of Hummer Winblad Venture Partners- carrying on the legacy of 30+ years of investing in early-stage software companies. Founder: Lars Leckie and Steve Kishi Area of Investment: Early-stage enterprise software companies No. of Investments: 68 No. of Fund: 13 Location: San Francisco, California More About We get behind founding teams that tackle hard problems and have a history of success. Our CEOs consistently attract talented people who want to work with them. The companies we back create paradigm-shifting, disruptive breakthroughs. From first institutional capital through…

Read More

കേരള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് ( SET)  ജൂലായ് 2024- പരീക്ഷക്കുള്ള  രജിസ്ട്രേഷൻ തീയതി ഏപ്രിൽ 25 വരെ നീട്ടി. അപേക്ഷകർക്ക് 2024 ഏപ്രിൽ 27 വരെ അപേക്ഷകൾക്കായി ഓൺലൈൻ പേയ്‌മെൻ്റുകൾ നടത്താം. പരീക്ഷയ്ക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് lbsedp.lbscentre.in ൽ  അവരുടെ ഫോമുകൾ സമർപ്പിക്കുന്നതിന് 10 ദിവസത്തെ അവസരം കൂടി ലഭിച്ചു.   നേരത്തെ, രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 15 ന് അവസാനിക്കേണ്ടതായിരുന്നു, അപേക്ഷാ ഫോറം സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 17 ആയിരുന്നു.അപേക്ഷകർക്ക് 2024 ഏപ്രിൽ 27 വരെ അപേക്ഷകൾക്കായി ഓൺലൈൻ പേയ്‌മെൻ്റുകൾ നടത്താം, കൂടാതെ അവരുടെ കേരള സെറ്റ് ജൂലൈ 2024 അപേക്ഷകൾ ഏപ്രിൽ 28-ന് രാവിലെ 11 മുതൽ ഏപ്രിൽ 30 അർദ്ധരാത്രി വരെ എഡിറ്റ് ചെയ്യാം.ഓൺലൈൻ പ്രവേശന ടിക്കറ്റ് (അഡ്മിറ്റ് കാർഡ്) 2024 ജൂലൈ 17 മുതൽ ലഭ്യമാകും,   കേരള  SET പരീക്ഷ ജൂലൈ 28 ന് നടക്കും. കേരള  SET ജൂലായ് 2024-നു…

Read More

മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമായതോടെ എയർ ഇന്ത്യ ടെൽഅവീവ് വിമാന സർവീസുകൾ  താത്കാലികമായി നിർത്തി വച്ചു. എയർ ഇന്ത്യ, വിസ്താര, ഇൻഡിഗോ, ചില അന്താരാഷ്ട്ര എയർലൈനുകൾ എന്നിവ  ഇറാനിയൻ വ്യോമാതിർത്തി ഒഴിവാക്കി    പശ്ചിമേഷ്യയിലേക്കുള്ള അവരുടെ വിമാനങ്ങൾക്ക് ബദൽ ഫ്ലൈറ്റ് പാതകൾ ചാർട്ട് ചെയ്തു കഴിഞ്ഞു. ദൈർഘ്യമേറിയ ഫ്ലൈറ്റ് പാതകൾ കാരിയറുകളുടെ പ്രവർത്തനച്ചെലവ് വർദ്ധിപ്പിക്കും എന്നതിനാൽ വിമാന നിരക്കുകൾ വർദ്ധിക്കുമെന്ന ആശങ്കയിലാണ് യാത്രക്കാരും, ബിസിനസ് മേഖലയും. ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ, പുതുക്കിയ ഫ്ലൈറ്റ് പാതകൾ തിരഞ്ഞെടുത്തതോടെ ചില വിമാനങ്ങളുടെ ദൈർഘ്യം അരമണിക്കൂറോളം വർദ്ധിച്ചു. ഇത്തരമൊരു സാഹചര്യം ഉയർന്ന വിമാന ഓപ്പറേഷൻ ച്ചെലവുകൾക്ക് ഇടവരുത്തും. ഇന്ധന ഉപഭോഗം വർധിപ്പിക്കുന്നതിനും ഡ്യൂട്ടി സമയ പരിമിതികളുള്ളതിനാൽ കൂടുതൽ ക്രൂ അംഗങ്ങളെ ഫ്ലൈറ്റിനായി ഉപയോഗിക്കേണ്ടിയും  വന്നേക്കാം. ഇതോടെ  അന്താരാഷ്ട്ര വിമാന നിരക്ക് ഉയരും. എയർ ഇന്ത്യ ഡൽഹി- ടെൽ അവീവ് റൂട്ടിൽ ആഴ്ചയിൽ നാല് വിമാനങ്ങൾ നടത്തുന്നു.ഏകദേശം അഞ്ച് മാസത്തെ ഇടവേളയ്ക്ക്…

Read More

100 കിലോമീറ്റർ റേഞ്ചുള്ള  ഇലക്ട്രിക്ക് സ്കൂട്ടർ  വെറും 49999 രൂപ എക്‌സ്‌ഷോറൂം വിലയ്ക്ക് നൽകാം എന്ന വ്യത്യസ്തതയാർന്ന ഓഫറുമായി ലെക്ട്രിക്‌സ് ഇവി. SAR ഗ്രൂപ്പിന്റെ ഇലക്ട്രിക് മൊബിലിറ്റി വിഭാഗമായ ലെക്ട്രിക്‌സ് ഇവിയുടെ പുത്തന്‍ എന്‍ട്രിയാണ്  പുതിയ ഹൈസ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡല്‍ LXS 2.0. മാസം 1499 രൂപ വാടകക്ക് ബാറ്ററിയും  കിട്ടും. വാഹനത്തില്‍ നിന്ന് ബാറ്ററി ഡീലിങ്ക് ചെയ്യാമെന്നതാണ് പ്രത്യേകത. ആദ്യമായി ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുന്നവരെ ലക്ഷ്യമിട്ടാണ് ലെക്ട്രിക്‌സ് പുതിയ LXS 2.0 വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഇവിക്ക് 3 വര്‍ഷം അല്ലെങ്കില്‍ 30,000 കിലോമീറ്റര്‍ വാറണ്ടിയും നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ബാറ്ററി ഒരു സര്‍വീസായാണ് ലഭിക്കുക. അതായത് ബാറ്ററി സേവനങ്ങള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തില്‍ പണം നല്‍കേണ്ടതായി വരും. വാഹനത്തില്‍ നിന്ന് ബാറ്ററി വേര്‍തിരിച്ച് ഉപഭോക്താക്കള്‍ക്ക് ബാറ്ററി അസ് എ സര്‍വീസ് (BaaS) സേവനമായി നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയാണ് ലെക്ട്രിക്‌സ് ഇവി.  മാസം1499 രൂപയാണ്…

Read More

ഫുട്ബോൾ ടീം അംഗങ്ങളായ  Robotis OP3 റോബോട്ടുകൾ  സോക്കർ കളിക്കാരിലേക്കുള്ള പാതയിലാണ്.  ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡീപ് റീഇൻഫോഴ്‌സ്‌മെൻ്റ് ലേണിംഗ് ഉപയോഗിച്ച് പരിശീലിപ്പിച്ച രണ്ട് കാലുകളുള്ള സോക്കർ റോബോട്ടുകൾക്ക്,പരമ്പരാഗത റോബോട്ടുകളേക്കാൾ വേഗത്തിൽ നടക്കാനും പന്ത് തട്ടാനും വീണാൽ ഉടൻ തന്നെ ചാടി എഴുന്നേൽക്കാനും കഴിയും. Google DeepMind വികസിപ്പിച്ച ഈ Robotis OP3 റോബോട്ടുകളുടെ ലക്‌ഷ്യം മനുഷ്യ തലച്ചോറിനെ അനുകരിച്ച് മനുഷ്യനെ പോലെ പ്രവർത്തിക്കുകയാണ്. ഗൂഗിൾ ഡീപ്‌മൈൻഡിലെ ഗൈ ലിവറും അദ്ദേഹത്തിൻ്റെ സഹപ്രവർത്തകരും ചേർന്നാണ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന റോബോട്ടിസ് ഒപി3 റോബോട്ടുകളെ കളിക്കളത്തിലിറക്കിയത്. 240 മണിക്കൂർ നീണ്ട ആഴത്തിലുള്ള റീഇൻഫോഴ്‌സ്‌മെന്റ് ലേണിംഗിലൂടെ വികസിപ്പിച്ച ഇവക്ക് 50 സെൻ്റീമീറ്റർ ഉയരവും 20 ജോയിന്റ്കളുമുണ്ട്. ഈ സോക്കർ കളിക്കുന്ന റോബോട്ടുകൾക്ക് അവരെ സാധാരണ രീതിയിൽ പരിശീലിപ്പിച്ചതിനേക്കാൾ വേഗത്തിൽ പ്രതികരിക്കാൻ കഴിയും. deep reinforcement learning എന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അധിഷ്ഠിത സാങ്കേതികതയിലൂടെയാണ് കഴിവുകൾ മെച്ചപ്പെടുത്തുന്നത്. എന്നാൽ “സോക്കർ കളിക്കുന്ന റോബോട്ടുകൾ അന്തിമ…

Read More

ബെംഗളൂരുവിൽ 2700 കോടി രൂപയുടെ നിര നിരയായുള്ള റോ ഹൗസിംഗ് പ്രൊജക്ടുമായി  ശോഭ ലിമിറ്റഡ്.   സർജാപൂർ റോഡിൽ 26 ഏക്കർ പ്രദേശത്തു  ശോഭ ക്രിസ്റ്റൽ മെഡോസ് പദ്ധതിയുടെ നിർമാണം ഉടൻ ആരംഭിക്കും. 290 ഇംഗ്ലീഷ് തീം റോ ഹൗസുകൾ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. റോ ഹൗസിംഗ് പ്രോജക്ട് RERA സർട്ടിഫൈഡ് ആണ്. നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ശോഭ ലിമിറ്റഡ് അറിയിച്ചു.ശോഭ ക്രിസ്റ്റൽ മെഡോസ് അഞ്ച് ഘട്ടങ്ങളിലായി വികസിപ്പിക്കും. ആദ്യ ഘട്ടം 2029 ഡിസംബറിലും രണ്ടാം ഘട്ടം 2031 ഡിസംബറിലും മൂന്നാം ഘട്ടം 2032 ഡിസംബറിലും നാലാം ഘട്ടം 2033 ഡിസംബറിലും അഞ്ചാം ഘട്ടം 2035 ഡിസംബറിലും പൂർത്തിയാക്കുമെന്ന് കമ്പനി അറിയിച്ചു.ശോഭ ലിമിറ്റഡിൻ്റെ ഒരു വീടിന് ഏകദേശ വില 10.5 കോടി രൂപയിൽ ആരംഭിക്കും.സർജാപൂർ റോഡിലാണ്  ശോഭ ക്രിസ്റ്റൽ മെഡോസ് വികസിപ്പിക്കുക. 4237 മുതൽ 4815 ചതുരശ്ര അടി വരെയുള്ള സൂപ്പർ ബിൽറ്റ്-അപ്പ് ഏരിയയുള്ള 4 BHK റോ ഹൗസുകളാണിവ .“…

Read More

100 കോടി ക്ലബ്ബിൽ അതിവേഗം ഓടിക്കയറിയ മഞ്ഞുമ്മൽ ബോയ്സ് ഒടുവിൽ  കോടതിയും കയറി. ലാഭവിഹിതം നൽകാതെ നിർമാതാക്കൾ കബളിപ്പിച്ചു എന്ന പരാതിയിൽ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമാ നിര്‍മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ എറണാകുളം സബ് കോടതി ഉത്തരവിട്ടു. ചിത്രത്തിന്‍റെ നിര്‍മാണ കമ്പനിയായ  പറവ ഫിലിംസിന്‍റെയും പാര്‍ട്ണര്‍ ഷോണ്‍ ആന്‍റണിയുടെയും 40 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടാണ് സബ് കോടതി മരവിപ്പിച്ചത്. ചിത്രത്തിന്‍റെ നിര്‍മാതാക്കളായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചു. ചിത്രത്തിന്‍റെ നിര്‍മാണത്തിന് ഏഴുകോടി രൂപ മുതല്‍മുടക്കിയ അരൂര്‍ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. . സിനിമക്കായി ഏഴ് കോടി മുടക്കിയെന്നും എന്നാൽ 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്തു നിര്‍മാതാക്കള്‍ പണം കൈപ്പറ്റിയശേഷം ലാഭവിഹിതമോ മുതല്‍മുടക്കോ നല്‍കാതെ കബളിപ്പിച്ചു എന്നാണ് ഹര്‍ജി. The legal dispute surrounding the film ‘Manjummal Boys,’ as the Ernakulam Sub Court…

Read More

ZeroPe യുമായി ഫിൻടെക് മേഖലയിലേക്ക് ഒരു തിരിച്ചു വരവിനൊരുങ്ങുകയാണ് ഭാരത്‌പേ സഹസ്ഥാപകൻ അഷ്‌നീർ ഗ്രോവർ. മെഡിക്കൽ ലോണുകൾ നൽകുന്നതിനായുള്ള പുതിയ ആപ്ലിക്കേഷനായ സീറോപേ നിലവിൽ അതിൻ്റെ പരീക്ഷണ ഘട്ടത്തിലാണ്. ഭാരത്‌പേയിൽ തൻ്റെ സേവനത്തിന് ശേഷം ഗ്രോവർ ആരംഭിച്ച സംരംഭമായ തേർഡ് യൂണികോണിൻ്റെ ഉല്പന്നമാണ് ഫിൻ ടെക്ക് വിപണിയിൽ മാറ്റമുണ്ടാക്കാനൊരുങ്ങുന്ന മെഡിക്കൽ ഫൈനാൻസിങ് പ്ലാറ്റ്‌ഫോം സീറോപെ. ഭാരത്‌പേയിൽ നിന്ന് പിരിഞ്ഞ ശേഷം, ഗ്രോവർ, ഭാര്യ മാധുരി ജെയിൻ ഗ്രോവർ, സംരംഭകനായ അസീം ഘവ്രി എന്നിവരോടൊപ്പം 2023 ജനുവരിയിൽ തേർഡ് യൂണികോൺ സ്ഥാപിച്ചു. CrickPe യുമായിട്ടാണ് കമ്പനി ആദ്യമായി Dream11, Mobile Premier League എന്നിവരെ എതിരിട്ട് മത്സര വിപണിയിൽ പ്രവേശിച്ചത്.പിന്നാലെ തേർഡ് യൂണികോൺ 3.5 മില്യൺ ഡോളർ സീഡ് ഫണ്ടിംഗ് നേടി.5 ലക്ഷം രൂപ വരെ തൽക്ഷണ പ്രീ-അപ്രൂവ്ഡ് ലോണുകൾ നൽകി മെഡിക്കൽ ഫിനാൻസിംഗിൻ്റെ അടിയന്തിര ആവശ്യം പരിഹരിക്കാനാണ് ZeroPe ലക്ഷ്യമിടുന്നത്. ഡൽഹി ആസ്ഥാനമായുള്ള എൻബിഎഫ്‌സി മുകുത് ഫിൻവെസ്റ്റുമായി സഹകരിച്ചുള്ളതാണ് ഈ സേവനം.…

Read More

സൗദിയിൽ ജയിൽ ശിക്ഷയിൽ കഴിയുന്ന അബ്ദുൽ റഹീമിനെ വധശിക്ഷയിൽനിന്ന് ഒഴിവാക്കാനായി  ക്രൗഡ് ഫണ്ടിങ് വഴി  34 കോടി രൂപ സമാഹരിച്ചത് മലപ്പുറത്തെ  സ്പൈൻ കോഡ്സ് എന്ന സ്റ്റാർട്ടപ്പ്  സംരംഭം.   മലപ്പുറം സ്വദേശികളായ മൂന്ന് യുവാക്കൾ വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്പ് വഴിയാണ്  തീർത്തും സുതാര്യമായ രീതിയിൽ ക്രൗഡ് ഫണ്ടിങ് നടത്താനായത്.    ഇലക്ട്രോണിക്സ് എൻജിനീയർമാരായ ആനക്കയം സ്വദേശി ചെറുകപ്പള്ളി ഹാഷിം കിഴിശ്ശേരി, പേരാപുറത്ത് ഷുഹൈബ്, ഒതുക്കുങ്ങൽതട്ടാരത്തൊടി അഷ്ഹർ  എന്നീ ബാല്യ കാല സുഹൃത്തുക്കളുടെ  നേതൃത്വത്തിലുള്ള സ്പൈൻ കോഡ്സ് എന്ന  തിരൂർ ഡൌൺ ഹില്ലിലുള്ള സ്റ്റാർട്ടപ്പ്സംരംഭമാണ് ആപ് തയാറാക്കിയത്.ഫെബ്രുവരി അവസാനമാണ് അബ്ദുൽ റഹീം ലീഗൽ അസിസ്റ്റന്റ് കമ്മിറ്റി ക്രൗഡ് ഫണ്ടിങ്ങിനായി കസ്റ്റമെസ്ഡ് മൊബൈൽ ആപ് വേണമെന്ന് ആവശ്യപ്പെട്ട് സ്റ്റാർട്ടപ്പിനെ  സമീപിച്ചത്. മാർച്ച് ഏഴിന് തന്നെ ആപ് ലോഞ്ച് ചെയ്യാനായി.അയച്ച പണം കൃത്യമായി അവകാശികളിലെത്തി എന്ന് ഉറപ്പാക്കാനാവുന്ന ആപ്പാണ് ഇവർ തയാറാക്കി നൽകിയത്.  ഇതുവരെ എത്ര രൂപ ലഭിച്ചു? തുക അയച്ചത് ഏത് സംസ്ഥാനത്തു…

Read More