Author: News Desk

ചലച്ചിത്ര നടൻ മനോജ് കെ ജയനോട് ഇപ്പോൾ തീർത്താൽ തീരാത്ത അസൂയയാണ് മലയാളി വാഹന പ്രേമികൾക്ക്. 225 കിലോമീറ്റര്‍ പരമാവധി വേഗത,വെറും 5.3 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗതയിൽ കുതിക്കും. യുകെയിൽ വച്ച് സ്വപ്ന വാഹനമായ ടെസ്‌ല മോഡല്‍ 3 EV സ്വന്തമാക്കിയിരിക്കുകയാണ് മനോജ് കെ ജയൻ. “എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം എന്ന് കരുതി, പക്ഷെ നടന്നു. ടെസ്ല ഇന്നുമുതൽ യുകെയിലെ എന്റെ ഫാമിലി മെമ്പർ. ലോകത്തെ ഏറ്റവും മികച്ച ഇന്നവേറ്റീവ് കാറുകളിലൊന്ന് സ്വന്തമാക്കാനായത് ഭാഗ്യമായി കരുതുന്നു,” എന്ന കുറിപ്പോടെയാണ് അദ്ദേഹം പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. 2017-ല്‍ അമേരിക്കല്‍ നിരത്തുകളില്‍ എത്തി തുടങ്ങിയ ടെസ്‌ലയുടെ മോഡല്‍ 3 യു.കെയില്‍ അവതരിപ്പിക്കുന്നത് 2019-ലാണ്.സ്റ്റാൻഡേർഡ് റേഞ്ച്, സ്റ്റാൻഡേർഡ് റേഞ്ച് പ്ലസ്, മിഡ് റേഞ്ച്, ലോങ്ങ് റേഞ്ച്, റിയര്‍ വീല്‍ ഡ്രൈവ്, ലോങ്ങ് റേഞ്ച് ഓള്‍ വീല്‍ ഡ്രൈവ്, പെര്‍ഫോമെന്‍സ് എന്നിങ്ങനെ നിരവധി വേരിയന്റുകളില്‍ മോഡല്‍ 3…

Read More

രത്തൻ ടാറ്റ ഇപ്പോൾ വിശ്രമ ജീവിതത്തിലാണ്. ഇത് വീണ്ടു എടുത്തു പറയുന്നതിന് കാരണമുണ്ട്. ഏപ്രിൽ ഒന്നിന്  ഏപ്രിൽ ഫൂൾ തട്ടിവിടുന്ന പോലെ  ചില ഓൺലൈനുകളിൽ ഒരു വാർത്ത  പരന്നിരുന്നു  85-ാം വയസ്സിൽ തന്റെ ആദ്യകാല പ്രൊഫഷനലിലേക്കു മടങ്ങാനുള്ള തീരുമാനം അറിയിച്ചിരിക്കുന്നു വ്യവസായ പ്രമുഖനായ രത്തൻ ടാറ്റ എന്ന്.   ഒരു ആർക്കിടെക്റ്റായി പുതിയ കരിയർ ആരംഭിക്കുമെന്ന്   രത്തൻ ടാറ്റ   പ്രഖ്യാപിച്ചതായിട്ടാണ് വാർത്ത. എന്നാൽ അതിൽ യാതൊരു അടിസ്ഥാനവുമില്ല എന്നതാണ് യാഥാർഥ്യം. അദ്ദേഹം വര്ഷങ്ങളായി വിശ്രമ ജീവിതത്തിലാണ്. ടാറ്റ ഗ്രൂപ്പെന്ന വൻ സാമ്രാജ്യത്തിൻ്റെ തലവനായ മുൻ ടാറ്റ സൺസ് ചെയർമാൻ രത്തൻ ടാറ്റ വിരമിച്ചതിന് ശേഷം വർഷങ്ങളായി ശാന്തവും സുഖപ്രദവുമായ ജീവിതം നയിക്കുന്നു.മുംബൈയിലെ ഏറ്റവും ചെലവേറിയ പ്രദേശങ്ങളിലൊന്നായ കൊളാബയിലാണ് രത്തൻ ടാറ്റയുടെ വസതി. ടാറ്റ ഗ്രൂപ്പിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം താമസിക്കുന്നത് കൊളാബ മാൻഷൻ ക്യാബിൻസ് എന്ന ആ വസതിയിലാണ് . രത്തൻ ടാറ്റയുടെ വസതി 13,000 ചതുരശ്ര…

Read More

ടാറ്റ, അശോക്  ലെയ്‌ലാൻഡ് എന്നീ വാഹന നിർമാണ ഭീമന്മാരെ ഞെട്ടിച്ചു കൊണ്ട് ബംഗളൂരുവിലെ സ്റ്റാർട്ടപ്പായ  Tresa Motors നേടിയെടുത്ത കരാർ ഒന്നും രണ്ടുമല്ല,  1,000 ഇലക്ട്രിക് ട്രക്കുകൾക്കാണ് . ഇലക്ട്രിക് ട്രക്ക് നിർമാതാക്കളായ ട്രെസ മോട്ടോഴ്‌സ്  തങ്ങളുടെ  ട്രക്കുകൾക്ക് 120 കിലോമീറ്റർ വേഗതയാണ് അവകാശപ്പെടുന്നത്. Tresa Motors ലോജിസ്റ്റിക്‌സ് കമ്പനിയായ JFK ട്രാൻസ്‌പോർട്ടേഴ്‌സിൽ നിന്ന് 2023ലെ മോഡൽ V0.1 ശ്രേണിയിലെ  1,000  ട്രക്കുകൾക്കായി പ്രീ-ഓർഡർ നേടി.   ട്രെസ സ്റ്റാർട്ടപ്പ് 18T-55T ഗ്രോസ് വെഹിക്കിൾ വെയ്റ്റ് (GVW) വിഭാഗത്തിൽ ഇലക്ട്രിക് ട്രക്കുകൾ വികസിപ്പിക്കുകയാണ്.ട്രെസ ട്രക്കുകൾക്ക് നിലവിൽ 24,000Nm മോട്ടോറും 300kWh ബാറ്ററി പായ്ക്കുമുണ്ട്, ഇത് ഒറ്റ ചാർജിൽ 400 മുതൽ  500 Km വരെ റേഞ്ച് നൽകും. ഇത് 15 മിനിറ്റിൽ  10-80% ചാർജിങ്  സാധ്യമാക്കുന്നു. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയാണ്  അവകാശപ്പെടുന്നത്.   ഫ്‌ളക്‌സ് 350 പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ചിരിക്കുന്ന ട്രസ്സ ട്രക്കുകളിൽ IP69-റേറ്റഡ്  Meg50 800V 50kWh  ബാറ്ററി പാക്ക് മൊഡ്യൂൾ…

Read More

ഏതു ടീം ആയാലും അവർ ഗാലറിയിലേക്കു പറത്തുന്ന ഓരോ സിക്സിനും രാജസ്ഥാനിലെ  ആറ് ഗ്രാമീണ  വീടുകൾക്ക് വീതം സൗരോർജ കണക്‌ഷനിലൂടെ വൈദ്യുതി എത്തിക്കും.  ഇതായിരുന്നു രാജസ്ഥാൻ റോയൽസ്  റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നേരിടുന്നതിനെ മുൻപ് പ്രഖ്യാപിച്ച പിങ്ക് പ്രോമിസ് #PinkPromise. തങ്ങളുടെ ഹോം ഗ്രൗണ്ടായ സാവായ് മാൻസിങ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പിങ്ക് നിറത്തിലുള്ള പ്രത്യേക ജഴ്സി അണിഞ്ഞെത്തിയ രാജസ്ഥാൻ റോയൽസ്  മത്സര ശേഷം പ്രഖ്യാപിച്ചത് പോലെ പിങ്ക് പ്രോമിസ് നടപ്പാക്കുക 78 വീടുകളിലേക്കുള്ള  സോളാർ പവർ എത്തിച്ചു കൊണ്ട്. അതായതു മത്സരത്തിൽ പറന്നത് 13 സിക്സുകൾ.  രാജസ്ഥാനിലെ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടു കൂടിയാണ്  ടീമിന്റെ പിങ്ക് പ്രോമിസ്. മത്സരത്തിൽ രാജസ്ഥാൻ ജയിച്ചിരുന്നു.   മത്സരത്തിൽ രാജസ്ഥാന്റെ പിങ്ക് പ്രോമിസിന് തുടക്കം കുറിച്ചത് ബാംഗ്ലൂരിന്റെ വിരാട് കോഹ്ലി തന്നെയായിരുന്നു. ബാംഗ്ലൂർ നിരയിൽ നിന്ന് മൊത്തം ഏഴ് സിക്‌സറുകൾ പിറന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ ആറ് സിക്‌സറുകൾ നേടി.  റോയൽസ് മാനേജ്മെൻ്റിനു കീഴിലുള്ള…

Read More

മാലെ ദ്വീപിലെ ഭക്ഷ്യ പ്രതിസന്ധിക്ക് ആശ്വാസമായി  അരി, പഞ്ചസാര, ഉള്ളി അവശ്യവസ്തുക്കൾ വിതരണം ചെയ്തതിന്   ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ദ്വീപ്.മാലെ ദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ എക്‌സിൽ കൂടിയാണ്  മാലെ ദ്വീപിനു വേണ്ടി  നന്ദി പറഞ്ഞത്.   ഈ മാസം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി  ആഭ്യന്തര  വിലക്കയറ്റം സംഭവിക്കാതിരിക്കാൻ അരി, പഞ്ചസാര, ഉള്ളി എന്നിവയുടെ മുൻനിര കയറ്റുമതിക്കാരായ ഇന്ത്യ ഈ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്ക് വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പരമ്പരാഗതമായി ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തി വന്ന  മാലെ ദ്വീപ്  ഒക്ടോബറിൽ പുതിയ പ്രസിഡന്റായി മുഹമ്മദ് മുയിസു തിരഞ്ഞെടുക്കപ്പെട്ടതു മുതൽ ചൈനയുടെ ഭാഗത്തേക്ക് തിരിയുകയായിരുന്നു. ഇത് മാൽവെയും  ന്യൂ ഡൽഹിയും തമ്മിലുള്ള പിരിമുറുക്കത്തിനും വഴിതെളിച്ചു. എന്നിട്ടും ഇന്ത്യ സംയമനം പാലിച്ചു. അത് കൊണ്ടാണ്  ചൈനീസ് സ്വാധീനത്തിനും ഇടയിൽ, പഞ്ചസാര, ഗോതമ്പ്, അരി, ഉള്ളി എന്നിവയുൾപ്പെടെ അവശ്യവസ്തുക്കൾ  കയറ്റുമതി ചെയ്യുവാൻ ഇന്ത്യ തീരുമാനിച്ചത്. ഇന്ത്യയിൽ നിന്ന് വാങ്ങിയ സാമ്പത്തിക…

Read More

 കേരളത്തിലെ മത്സരാർഥികളിൽ ഏറ്റവുമധികം സമ്പത്തുള്ള മത്സരാർഥികൾ ആരൊക്കെയാണ്?ശശി തരൂരിന്റെ പകുതി പോലും ആസ്തിയില്ലാത്ത സ്ഥാനാർത്ഥിയാണ്  രാഹുൽ ഗാന്ധി; തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നൽകിയിരിക്കുന്ന സ്വത്ത് വിവര കണക്കുകൾ ഇതാണ് വ്യക്തമാക്കുന്നത്. അതേസമയം കോൺഗ്രസ് നേതാവും തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥിയുമായ ശശി തരൂരിന്റെ പകുതി പോലും ആസ്തി രാഹുൽ ഗാന്ധിക്ക് ഇല്ല എന്നത് കൗതുകകരമാണ്. 56 കോടി രൂപയാണ് ശശി തരൂരിന്റെ ആസ്തി. രാഹുല്‍ ഗാന്ധിയുടെ ആസ്തി 26.25 ലക്ഷം രൂപവയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ ഗാന്ധിക്ക് ആകെയുള്ളത് 20.4 കോടി രൂപയുടെ സ്വത്തുക്കള്‍. കഴിഞ്ഞ ദിവസം  സമർപ്പിച്ച നാമനിർദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ 55,000 രൂപ മാത്രമാണ് പണമായി കൈവശമുള്ളതെന്നും 2022 23 സാമ്ബത്തിക വർഷത്തില്‍ 1,02,78,680 രൂപയാണ് ആകെ വരുമാനമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കുന്നു. തന്റെ പേരില്‍ ബാങ്കില്‍ 26.25 ലക്ഷം രൂപ നിക്ഷേപമുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. 4.33 കോടി രൂപയാണ് അദ്ദേഹത്തിന്റെ ഓഹരി…

Read More

2024-25ൽ  100% ട്രാക്ക് വൈദ്യുതീകരണം കൈവരിക്കുമെന്ന ലക്ഷ്യത്തോടെ മുന്നോട്ടു  പോകുകയാണ്  ഇന്ത്യൻ റെയിൽവേ.കൂടുതൽ വൈദ്യുതീകരണ പദ്ധതികൾക്കായി നടപ്പ് സാമ്പത്തിക വർഷത്തിൽ അനുവദിച്ച 6,500 കോടിയുടെ ബജറ്റ് ഉപയോഗിച്ച്  സമ്പൂർണ വൈദ്യുതീകരണം നേടുകയാണ് ലക്ഷ്യം. ബ്രോഡ് ഗേജിൻ്റെ 95 ശതമാനം വൈദ്യുതീകരണവും റെയിൽവേ കൈവരിച്ചതായി മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.  2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ റെയിൽവേ 7,188 കിലോമീറ്റർ വൈദ്യുതീകരിച്ചു. കഴിഞ്ഞ ദശകത്തിൽ മാത്രം 42,000 കിലോമീറ്ററിലധികം ട്രാക്കുകൾ വൈദ്യുതീകരിച്ചു.     വൈദ്യുതീകരണ പദ്ധതികളിലെ വൻ മുന്നേറ്റത്തിലൂടെ ഇന്ത്യൻ റെയിൽവേ അതിൻ്റെ ബ്രോഡ് ഗേജ്  ശൃംഖലയുടെ ഏകദേശം 95% വൈദ്യുതീകരണം കൈവരിച്ചു. 21 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും തടസ്സമില്ലാത്ത ട്രാക്ഷൻ സൗകര്യമുണ്ട്, ഇത്   ഇന്ത്യൻ റെയിൽവേയുടെ സുപ്രധാന നേട്ടമാണ്. പതിറ്റാണ്ടുകളായി ഇന്ത്യൻ റെയിൽവേയിൽ ആധിപത്യം പുലർത്തുന്ന ഡീസൽ ലോക്കോമോട്ടീവുകൾക്ക്  വൈദ്യുത ട്രെയിനുകൾ  കൂടുതൽ കാര്യക്ഷമമായ ഒരു ബദൽ വാഗ്ദാനം ചെയ്യുന്നു. ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കുകയും ഹരിതഗൃഹ വാതക ഉദ്‌വമനം…

Read More

പണം കൈമാറാൻ  മാത്രമല്ല, നിക്ഷേപിക്കാനും ഇനി UPI സംവിധാനം ഉപയോഗിക്കാം. കാർഡ്  ഉപയോഗിക്കാതെ  എടിഎമ്മിൽ നിന്നും പണം പിൻവലിക്കുന്നതിനൊപ്പം പണം നിക്ഷേപിക്കാനുള്ള സൗകര്യം കൂടിയാണ് അവതരിപ്പിക്കുന്നത്. പണനയ യോഗ തീരുമാനങ്ങൾ വിശദീകരിക്കവെയാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ഇക്കാര്യം അറിയിച്ചത്. ഇത് ബാങ്ക് അക്കൗണ്ട് ഉടമകളെപ്പോലെ യുപിഐ പേയ്‌മെൻ്റുകൾ നടത്താൻ പിപിഐ ഉടമകളെ പ്രാപ്തരാക്കും. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ഉടൻ പുറപ്പെടുവിക്കും എന്ന് ശക്തി കാന്ത ദാസ് അറിയിച്ചു. ഇതോടെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളിൽ യു.പി.ഐവഴി പണം നിക്ഷേപിക്കാൻ എളുപ്പമാകും. ഡെബിറ്റ് കാർഡ് ഉപയോഗിച്ചാണ് ഇതുവരെ പണം നിക്ഷേപിക്കാൻ കഴിഞ്ഞിരുന്നത്. ഇനി യു.പി.ഐ വഴി പണം നിക്ഷേപിക്കാനും എ.ടി.എം വഴി ഇനി കഴിയും. ബാങ്ക് ശാഖകളിലെ ജോലി ഭാരം കുറയ്ക്കുന്നതിനൊപ്പം കാഷ് ഡെപ്പോസിറ്റ് മെഷീൻ വഴിയുള്ള സൗകര്യങ്ങൾ വർധിപ്പിക്കുവാൻ  കൂടിയാണ് തീരുമാനം. UPIവഴി കാർഡ്  ഇല്ലാതെ പണം പിൻവലിക്കലും നിക്ഷേപിക്കലും അക്കൗണ്ട് ഉടമകൾക്ക്  സൗകര്യപ്രദമാകും. ATM ൽ നിന്നും യു.പി.ഐ…

Read More

വിപണിയിലെത്തിയ  ലൂണ മോപെഡ് (LUNA) ഇനി പഴയതു പോലെ ചവിട്ടികറക്കി വിഷമിക്കേണ്ട.  ഇലക്ട്രിക് രൂപത്തിലെത്തിയിരിക്കുന്നു കൈനെറ്റിക്കിന്റെ  പുതിയ  ഇ-ലൂണ. ഇപ്പോൾ പെഡലുകൾ ഇല്ലാത്തതിനാൽ ഇതിനെ മോപെഡ് എന്ന് വിളിക്കാനാവില്ല എന്ന കുറവ് മാത്രം. പക്ഷെ പെർഫോമൻസ് പഴയ ലൂണയ്‌ക്കൊപ്പം നിൽക്കും. കിലോമീറ്ററിന് 10 പൈസ മാത്രം ചിലവുള്ള ഇ-ലൂണ, പെട്രോളിനെ അപേക്ഷിച്ച് ഉപയോക്താക്കൾക്ക് വലിയ ലാഭം തന്നെയാണ്. 69,990 രൂപയ്ക്കും 74,990 രൂപയ്ക്കും ഇടയിൽ വിലയുള്ള ഇ-ലൂണ ബ്രാൻഡ് ഒരു ഇന്ത്യൻ നിർമ്മാതാവിൽ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് ഇരുചക്രവാഹനങ്ങളിലൊന്നാണിപ്പോൾ.   ഫിറോഡിയ ഗ്രൂപ്പിന് കീഴിലുള്ള കൈനറ്റിക് എഞ്ചിനീറിങ്ങിന്റെ തന്നെ ഉപസ്ഥാപനമായ  കൈനറ്റിക് ഗ്രീനിൻ്റെ ശ്രമഫലമായാണ് ഇ ലൂണ വിപണിയിലെത്തിച്ചത്.  ഈ വർഷം ഫെബ്രുവരിയിൽ ഇ-ലൂണ 5,000 യൂണിറ്റുകൾ  വിറ്റഴിച്ചു.കൈനറ്റിക് ഗ്രീൻ വഴി, 2024-25ൽ 100,000 യൂണിറ്റുകൾ  വിൽക്കുകയാണ്  ലക്ഷ്യം.കൈനറ്റിക് ഗ്രൂപ്പ് 1972-ൽ പുറത്തിറക്കി, ഹിറ്റായി മാറിയ ലൂണ മോപ്പഡിൽ നിന്നും രാജ്യത്തെ ഇരുചക്ര യാത്രക്കാർ സാവധാനം കൂടുതൽ ശക്തിയേറിയ മോട്ടോർ…

Read More

കശ്മീരിലെ ഗുൽമാർഗ് ഗൊണ്ടോള കേബിൾ കാർ യാത്ര ലോകത്തിലെ ഏറ്റവും മനോഹരമായ കേബിൾ കാർ യാത്രകളിലൊന്നാണ്. കശ്മീരിനെ ഭൂമിയിലെ സ്വർഗം എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ ഈ യാത്ര ധാരാളം മതിയാകും. 2023-24 വർഷത്തിൽ ഇതുവരെ 10 ലക്ഷം സഞ്ചാരികളാണ് ഗൊണ്ടോള കേബിൾ കാർ റൈഡ് നടത്തിയത് എന്നാണ് കണക്കുകൾ. ജമ്മു കാശ്മീർ ടൂറിസം ഡിപ്പാർടമെന്‍റിനു വരുമാനമായി ലഭിച്ചത് 110 കോടി രൂപയും. ഹിമാലയ പർവ്വത നിരകളുടെ കാഴ്ചകളിലൂടെ, അതിമനോഹരമായ പ്രകൃതി സൗന്ദര്യം നിറഞ്ഞൊഴുകുന്ന മഞ്ഞു മലകൾക്കിടയിലൂടെയുള്ള കേബിൾ കാർ യാത്ര കാശ്മീരിന് മാത്രം നല്കാൻ കഴിയുന്ന അനുഭവമാണ്. ശ്രീനഗറിൽ നിന്നും 52 കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഗുൽമാര്‍ഗ് സമുദ്രനിരപ്പിൽ നിന്ന് 8,825 അടി ഉയരത്തിലാണുള്ളത്.ബാരാമുള്ള ജില്ലയുടെ ഭാഗമായ ഇതിന്‍റെ ഭംഗി ഇവിടുത്തെ താഴ്വര കാഴ്ചകൾ തന്നെയാണ്. ശൈത്യകാല ലക്ഷ്യസ്ഥാനം എന്ന നിലയിലാണ് ഇവിടം അറിയപ്പെടുന്നത്. മഞ്ഞിൽ പൊതിഞ്ഞു കിടക്കുന്ന ഇവിടെ മഞ്ഞുകാല വിനോദമായ സ്കീയിങ്ങും നടക്കാറുണ്ട്. ശൈത്യത്തിൽ…

Read More