Author: News Desk
ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ച് ഓടുന്ന ട്രക്കുമായി വാണിജ്യ വാഹനനിർമാതാക്കളായ അശോക് ലെയ്ലാൻ്റ്. രണ്ട് വർഷത്തിനുള്ളിൽ പദ്ധതിപ്രാബല്യത്തിൽ കൊണ്ടു വരാനാണ് നീക്കമെന്ന് ലെയ്ലാൻ് പ്രതിനിനിധിഅറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ റിലയൻസ് ഇൻഡസ്ട്രീസുമായി ചേർന്ന്ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ കംബഷൻ എഞ്ചിൻ ട്രക്കുക നിർമിക്കാൻധാരണയായിരുന്നു. ഹൈഡ്രജൻ ട്രക്കുകൾ ആദ്യഘട്ടത്തിലാണ്. കൂടുതൽ മെച്ചപ്പെട്ട ടെക്നോളജികൊണ്ട് വരാൻ തങ്ങൾ പരിശ്രമത്തിലാണെന്ന് ലെയ്ലാൻ്റ് പ്രതിനിധി പറഞ്ഞു.വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കാൻ രണ്ട് വർഷം വരെ സമയമെടുക്കുമെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു. ബില്യൻ ഇ മൊബിലിറ്റിക്ക് 150 കോടിയുടെ ഇ ട്രക്കുകൾ നൽകാനുള്ള റെക്കോർഡ് കരാറിനു ശേഷമാണ് ഹിന്ദുജ ഗ്രൂപ്പിന് കീഴിലുള്ള മുൻനിര കമ്പനിയായ അശോക് ലെയ്ലാൻ്റിന്റെ ഈ ഹൈഡ്രജൻ ചുവടുവെപ്പ്. 2025 മുതൽ ബില്യൺ ഇയ്ക്കുള്ള ട്രക്കുകൾ നൽകിത്തുടങ്ങും. ഹൊസൂരിലുള്ള ലെയ്ലാൻ്റ് ഫാക്ടറി ഇലക്ട്രിക് ട്രക്കുകൾക്കൊപ്പം ഹൈഡ്രജൻഅടക്കമുള്ള ഇന്ധനങ്ങൾക്ക് പ്രാധാന്യം നൽകും. ഇത്തരം അയ്യായിരം ട്രക്കുകൾനിർമിക്കാൻ സജ്ജമായ പ്ലാൻ്റ് ആണ് ഹൊസൂരിലേത്. ഇത് കൂടാതെ ലക്നൌവിലെ പുതിയപ്ലാൻ്റും ഇലക്ട്രിക് ബസുകൾക്കൊപ്പം ഹൈഡ്രജനും മുൻഗണന നൽകുമെന്ന്പ്രതിനിധി അറിയിച്ചു. Ashok…
ഇടുക്കിയിലെ തൊഴുപുഴയിലുണ്ട് സാധാരണക്കാരുടെ വീഗാലാൻഡ് എന്നറിയപ്പെടുന്ന വെള്ളച്ചാട്ടങ്ങൾ അടക്കം അധികമാരും അറിയാത്ത പല മനോഹര ഇടങ്ങളും. മനോഹരമായ വെള്ളച്ചാട്ടമുള്ള ആനയാടിക്കുത്ത് ആണ് ഈ സ്ഥലം. സഞ്ചാരികൾ ഏറെ ഇഷ്ടപെടുന്ന 600 അടി ഉയരത്തിലെ ഉറവപ്പാറ ആണിത്. അതിനടുത്തുള്ള ഞണ്ടിറുക്കി വെള്ളച്ചാട്ടം തുടങ്ങിയവ അവയിൽ ചിലതാണ് . ദൈവത്തിന്റെ സ്വന്തം നാട്ടിലെ ടൂറിസ്റ്റ് മാപ്പിൽ ഇതുവരെ ഇടം പിടിക്കാത്ത പ്രകൃതി മനോഹരമായ ഒരു വെള്ളച്ചാട്ടമാണ് ആനയാടിക്കുത്ത്. തിരക്കുകളിൽ നിന്നൊഴിഞ്ഞ് പച്ചപ്പിന്റെ നിറവിൽ, മലകളുടെ സൗന്ദര്യം ആസ്വദിച്ചു പ്രകൃതിയിൽ അലിഞ്ഞ് ഒരു ദിവസം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമാണ് ഇവിടം. ഇടുക്കി ജില്ലയിലെ തൊടുപുഴ നഗരത്തിൽ നിന്നും 21 കിലോമീറ്റർ സഞ്ചരിച്ചാൽ ആനയാടിക്കുത്തിലെത്താം. പ്രകൃതി സ്നേഹികളും,ടൂറിസ്റ്റ്കളും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ് ഇത്. നീന്തൽ അറിയാത്തവർക്കും, കുട്ടികൾക്കും അപകടം കൂടാതെ ഈ വെള്ളച്ചാട്ടത്തിനു താഴെ അരുവിയിൽ നീന്തൽ ആസ്വദിക്കാൻ സാധിക്കും . തൊമ്മൻകുത്തിനു സമീപമാണ് ആനയാടിക്കുത്ത് സ്ഥിതി ചെയ്യുന്നതെങ്കിലും തൊമ്മൻകുത്തിന്റെ ഭാഗമല്ല…
എൻജിനീയറിങ് വിസ്മയങ്ങളും പ്രകൃതിസൗന്ദര്യവും പ്രദർശിപ്പിക്കുന്ന അതിമനോഹരമായ റെയിൽവേ പാലങ്ങൾ ഉള്ള സ്ഥലമാണ് ഇന്ത്യ. ഈ പാലങ്ങൾ സുപ്രധാന ഗതാഗത മാര്ഗങ്ങളായി മാത്രമല്ല, നദികൾ മുതൽ പർവതങ്ങളും വനങ്ങളും വരെയുള്ള പ്രകൃതിദൃശ്യങ്ങളുടെ കാഴ്ചകൾ കൂടി പ്രദാനം ചെയ്യുന്നു. സൗന്ദര്യത്തിനും സാങ്കേതിക വൈദഗ്ധ്യത്തിനും സാക്ഷിയാവണം എന്നാഗ്രഹിക്കുന്നുണ്ട് എങ്കിൽ നിങ്ങൾ സന്ദർശിക്കേണ്ട ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് റെയിൽവേ പാലങ്ങൾ ഇതാ. പാമ്പൻ പാലം രാമേശ്വരം പട്ടണത്തെ ഇന്ത്യയുടെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്ന, 1914-ൽ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ കടൽപ്പാലമാണ് തമിഴ്‌നാട്ടിലെ പാമ്പൻ പാലം. ഇത് സമുദ്രത്തിൻ്റെ അതിശയകരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്നു. റെയിൽ കം റോഡ് പാലം അസമിലെ ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള ഇത് ഇന്ത്യയിലെ ഏറ്റവും നീളമേറിയ റെയിൽ-റോഡ് പാലമാണ്. പാലത്തിൽ നിന്നുള്ള നദിയുടെ അതിമനോഹരമായ കാഴ്ചകൾ അതിനെ അവിസ്മരണീയമായ കാഴ്ചയാക്കുന്നു. വേമ്പനാട് റെയിൽപ്പാലം കേരളത്തിലെ പ്രശാന്തസുന്ദരമായ വേമ്പനാട് കായലിനു കുറുകെയുള്ള ഈ പാലം സഞ്ചാരികൾക്ക് കേരളത്തിൻ്റെ കായലുകളുടെ മനോഹരമായ കാഴ്ചകൾ പ്രദാനം…
200-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള അമിതാഭ് ബച്ചൻ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ഇടം പിടിച്ച കലാകാരന്മാരിൽ ഒരാളാണ്. കൽക്കി 2898 എഡിയിലെ അദ്ദേഹത്തിൻ്റെ സമീപകാല പ്രകടനം വമ്പിച്ച ബോക്സ് ഓഫീസ് വിജയത്തിന് സഹായിച്ചു. പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന അദ്ദേഹത്തിൻ്റെ പ്രശസ്തമായ കരിയർ കണക്കിലെടുക്കുമ്പോൾ, ഗണ്യമായ സമ്പത്ത് നേടുകയും ഇതിനോടകം തന്നെ ഇന്ത്യയിലെ ഏറ്റവും ധനികനായ നടന്മാരിൽ ഒരാളായി മാറുകയും ചെയ്തു കഴിഞ്ഞു. ഹുറൂൺ റിച്ച് ലിസ്റ്റ് 2024 പ്രകാരം അമിതാഭ് ബച്ചൻ്റെ ആസ്തി 1,600 കോടി രൂപയാണ്. സിനിമകളിൽ നിന്നുള്ള വരുമാനത്തിന് പുറമേ, വിവിധ ബ്രാൻഡുകളിൽ തൻ്റെ സമ്പത്ത് നിക്ഷേപിച്ച് താരം തൻ്റെ സാമ്പത്തിക പോർട്ട്‌ഫോളിയോ വിപുലീകരിച്ചു. അമിതാഭ് ബച്ചൻ്റെ ഉടമസ്ഥതയിലുള്ളതോ അല്ലെങ്കിൽ അദ്ദേഹം നിക്ഷേപം നടത്തിയതോ ആയ കമ്പനികളുടെ ലിസ്റ്റ് നോക്കാം. 1,600 കോടി രൂപയുടെ അമ്പരപ്പിക്കുന്ന ആസ്തിയുള്ള അമിതാഭ് ബച്ചൻ തൻ്റെ സമ്പത്ത് 9 വിജയകരമായ ബ്രാൻഡുകളിൽ നിക്ഷേപിച്ചിട്ടുണ്ട്. അമിതാഭ് ബച്ചൻ്റെ ഉടമസ്ഥതയിലുള്ള ബ്രാൻഡുകൾ 1. അമിതാഭ് ബച്ചൻ പ്രൊഡക്ഷൻ…
രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലായ ഹഡില്‍ ഗ്ലോബലിന് ഇത്തവണയും കോവളം വേദിയാകും. വനിതാ സംരംഭകര്‍ക്കായി വിമണ്‍ സോണ്‍ എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ‘എലിവേറ്റ് ഹര്‍; ഇന്‍വെസ്റ്റ്മെന്‍റ് പാത് വേ ഫോര്‍ വിമണ്‍ ഫൗണ്ടേഴ്സ്’ പരിപാടി, വിമണ്‍ മെന്‍റല്‍ വെല്‍നസ്, വിമണ്‍ ഇന്‍ ലീഡര്‍ഷിപ്പ് ടോക്ക് സെഷന്‍, വുമണ്‍ ഇന്നൊവേറ്റേഴ്സ് ഹബ്, ബൂട്ട് ക്യാമ്പുകൾ എന്നിവയും വിമണ്‍ സോണിനെ ആകർഷകമാക്കും. നവംബര്‍ 28-30 വരെ കോവളത്ത് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഹഡില്‍ ഗ്ലോബലിന്‍റെ ആറാം പതിപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിലെ വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് ബിസിനസ് നെറ്റ് വര്‍ക്കിംഗ് മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശവും സാങ്കേതിക വൈദഗ്ധ്യവും നിക്ഷേപാവസരവും ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് വിമണ്‍ സോണ്‍ . സംരംഭക മേഖലയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥിനികള്‍, വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ എന്നിവര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാം. 10 വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുക്കുന്ന ‘എലിവേറ്റ് ഹര്‍ (elavate her), ഇന്‍വെസ്റ്റ്മെന്‍റ്…
ശബരിമല മണ്ഡലം-മകരവിളക്ക് തീർഥാടന സീസണിന് മുന്നോടിയായി ഇത്തവണ തിരുപ്പതി മോഡൽ ഓൺലൈൻ ബുക്കിംഗ് വഴി മാത്രം തീർഥാടകരെ അനുവദിക്കാൻ കേരള സർക്കാർ തീരുമാനിച്ചു. പ്രതിദിനം പരമാവധി 80,000 ഭക്തരെ അനുവദിക്കുന്നതിനുള്ള സൗകര്യം ഒരുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ശബരിമലയിൽ ഇത്തവണ സ്‌പോട്ട് ബുക്കിംഗ് ഉണ്ടാകില്ല. ബുക്കുചെയ്യാതെ തീർഥാടകർ വരുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും നിലയ്ക്കലിലും എരുമേലിയിലും കൂടുതൽ പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ദേവസ്വം മന്ത്രി വിഎൻ വാസവൻ പറഞ്ഞു. വെർച്വൽ ക്യൂ തീർഥാടകർക്ക് ബുക്കിംഗ് സമയത്ത് യാത്രാ റൂട്ട് തിരഞ്ഞെടുക്കാനുള്ള അവസരം നൽകും. അതിനാൽ, തീർഥാടകർക്ക് തിരക്ക് കുറഞ്ഞ യാത്രാ റൂട്ട് തിരഞ്ഞെടുക്കാം. പരമ്പരാഗത കാനനപാതയിൽ ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും. തിരക്കുള്ള സമയങ്ങളിൽ വാഹനങ്ങൾ നിയന്ത്രിക്കേണ്ടി വന്നാൽ കേന്ദ്രങ്ങൾ കണ്ടെത്തി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. ശബരിമലയിലേക്കുള്ള റോഡുകളുടെയും പാർക്കിങ് ഗ്രൗണ്ടുകളുടെയും അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കും. ശബരി ഗസ്റ്റ് ഹൗസ് അറ്റകുറ്റപ്പണികൾ ഒക്ടോബർ 31നകം പൂർത്തിയാകും.…
ഇലക്ട്രിക് ട്രക്ക് ശ്രേണിയിൽ രാജ്യത്തെ ഏറ്റവും വലിയ വിൽപന കരാർ നേടിഅശോക് ലെയ്ലന്റ്. ഇ-മൊബിലിറ്റി പ്ലാറ്റ്ഫോമായ “ബില്ല്യൺഇ” ആണ് ലെയ്ലന്റിന്റെ പക്കൽനിന്നും 150 കോടിയുടെ ട്രക്കുകൾ വാങ്ങാൻ കരാർ ഉറപ്പിച്ചത്. ലെയ്ലന്റിന്റെ 180 ബോസ് ഇലക്ട്രിക് ട്രക്കുകകളും ട്രാക്ടറുകളും വിൽക്കാനാണ് കരാർ. ബില്ല്യൺഇയുമായുള്ള പങ്കാളിത്തം അഭിമാനനിമിഷമാണെന്ന് അശോക് ലെയ്ലന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷെനു അഗവാൾ പറഞ്ഞു. പരിസ്ഥിതി സൗഹാർദ്ദപരമായ വാഹന നിർമാണത്തിന് ലെയ്ലൻ്റ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഇലക്ട്രിക് വാഹന നിർമാണത്തിൽ ലെയ്ലൻ്റിന്റെ പങ്ക് പരിമിതമാണ്. ഇലക്ട്രിക വാഹനനിമാണത്തിനായി ഹൊസൂരിൽ ലെയ്ലൻ്റ് ആരംഭിക്കുന്ന പ്ലാൻ്റ് അടുത്ത വർഷം പ്രവർത്തനസജ്ജമാകും. പരമ്പരാഗത ട്രക്ക് നിർമാണ കമ്പനിയായ ലെയ്ലൻ്റിന്റെ ഇലക്ട്രിക് രംഗത്തേക്കുള്ള വരവ് ശ്രദ്ധേയമാണ്. പിഎം ഇ-ഡ്രൈവ് സ്കീം വഴിയുള്ള പ്രധാന മാറ്റമായാണ് ഇത് കണക്കാക്കപ്പെടുന്നത്. നിലവിൽ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന നിർമാതാക്കളാണ് ഇന്ത്യ. കൊമേഴ്സ്യൽ വാഹനങ്ങളിൽ ഇപ്പോഴും ഡീസൽ ഇന്ധനത്തെ ആശ്രയിക്കുന്ന ഇന്ത്യയിൽ ഇലക്ട്രിക് മേഖലയിൽ വലിയ…
പതിനാറായിരം കോടി രൂപ നിക്ഷേപം പ്രതീക്ഷിക്കുന്ന ഫുഡ് കോറിഡോർ സ്ഥാപിക്കാൻ ഇന്ത്യയും യുഎഇയും ധാരണയായി. ഭക്ഷ്യസംസ്കരണ സംരംഭങ്ങൾക്കുള്ള ആദ്യ പടിയാണ് ഈ നിക്ഷേപം. രണ്ട് വർഷത്തിനുള്ളിൽ ഫുഡ് പാർക്ക്നി ക്ഷേപം വിപുലമാക്കും. ഇന്ത്യൻ കർഷകരുടെ പങ്കാളിത്തത്തോടെ ഉയർന്ന നിലവാരമുള്ള ഭക്ഷ്യവസ്തുക്കൾ നിർമിക്കാൻ ഭക്ഷ്യസംസ്കൃത വിപണിയെ സജ്ജമാക്കി അവ യുഎഇയിൽ വിൽപന നടത്തുമെന്നും വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. പന്ത്രണ്ടാമത് ഇന്ത്യ-യുഎഇ ഹൈ ലെവൽ ടാസ്ക്ഫോഴ്സിനു ശേഷം മാധ്യമ പ്രവത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎഇ കൂടാതെ മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും ഫുഡ് പാർക്ക് ലോജിസ്റ്റിക്വഴി ഭക്ഷ്യവസ്തുക്കൾ കയറ്റിയയക്കും. കേന്ദ്ര സർക്കാറിനൊപ്പം സംസ്ഥാന സർക്കാറുകളുടേയും പങ്കാളിത്തം പദ്ധതിയിൽ ഉറപ്പ് വരുത്തും. ഇരുരാജ്യങ്ങളും ഡാറ്റാ സെന്റർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റിന്യൂവബിൾ എനെർജി, സോളാർ-വിൻഡ് പവർ തുടങ്ങിയ മേഖലകളിൽ പരസ്പര നിക്ഷേപം കൊണ്ട്വരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-യുഎഇ നിക്ഷേപ സൗഹാർദത്തിനായി ഇരു രാജ്യങ്ങളിലും ഓഫീസുകൾ ആരംഭിക്കും. യുഎഇ ഇതിനായി സ്ഥലം വിട്ടു നൽകും. ഡൽഹിയിൽ…
ഐഐഎം ബാംഗ്ലൂരിൻ്റെ സ്റ്റാർട്ടപ്പ് ഇൻകുബേറ്ററായ NSRCEL ഉം, സെൻ്റർ ഫോർ റിസർച്ച് ഓൺ സ്റ്റാർട്ടപ്പ് ആൻഡ് റിസ്ക് ഫിനാൻസിംഗ് (CREST), IIT മദ്രാസും ചേർന്ന് നടത്തിയ ഒരു പഠനത്തിൽ ഇന്ത്യയിൽ സജീവമായ സ്റ്റാർട്ടപ്പ് ഇൻകുബേറ്ററുകളുടെ എണ്ണം 1,100-ലധികമാണെന്ന് കണ്ടെത്തി. ‘ഇന്ത്യ ഇൻകുബേറ്റർ കാലിഡോസ്കോപ്പ് 2024’ എന്ന തലക്കെട്ടിലുള്ള പഠനമനുസരിച്ച്, രാജ്യത്തിൻ്റെ തെക്കൻ മേഖലയാണ് ചാർട്ടിൽ മുന്നിൽ. എല്ലാ ഇൻകുബേറ്ററുകളിലും 45% രാജ്യത്തിൻ്റെ തെക്കൻ മേഖല ഉൾക്കൊള്ളുന്നു. ടയർ-1 നഗരങ്ങളിലാണ് ഇന്ത്യൻ ഇൻകുബേറ്ററുകളുടെ പകുതിയോളം (48%) ഉള്ളതെങ്കിലും, അക്കാദമിക് സ്ഥാപനങ്ങൾ, വ്യവസായം, പൊതുമേഖല എന്നിവ ഹോസ്റ്റുചെയ്യുന്ന ഇൻകുബേറ്ററുകളുടെ മിശ്രിതം നഗരങ്ങളിലുടനീളം കാര്യമായ വ്യത്യാസം കാണിക്കുന്നു. അക്കാദമിക് ഇൻകുബേറ്ററുകളുടെ പട്ടികയിൽ ചെന്നൈ (82%), ബെംഗളൂരു (71%), ഗുരുഗ്രാം (84%) എന്നിവിടങ്ങളിൽ വ്യവസായ ഇൻകുബേറ്ററുകളുടെ ഉയർന്ന അനുപാതമുണ്ട്. ഒരു ദശലക്ഷത്തിൽ 8 മുതൽ 10 വരെ ഇൻകുബേറ്ററുകൾ വരെ സാന്ദ്രതയുള്ള യുഎസ്, യുകെ, ചൈന എന്നിവയേക്കാൾ വളരെ പിന്നിലുള്ള ഇൻകുബേറ്റർ സാന്ദ്രത ഒരു ദശലക്ഷത്തിൽ 0.8…
സമ്പത്തിന്റെ അടിസ്ഥാനത്തിലാണ് ലോക കോടീശ്വരൻമാരുടെ റാങ്ക് നിശ്ചയിക്കുന്നത്. വിപണികളിലെ നേരിയ ചലനങ്ങൾ പോലും കോടീശ്വരൻമാരുടെ ആസ്തിയിൽ വൻ മാറ്റങ്ങൾക്കു കാരണമാകും. ആഗോളതലത്തിൽ ഏവരും വിശ്വസിക്കുന്ന സമ്പത്തിന്റെ ഒരു സൂചികകളിൽ ഒന്നാണ് ബ്ലൂംബെർഗ് ബില്യണയർ സൂചിക. ഈ സൂചിക ലോക കോടീശ്വരൻമാരുടെ മൊത്തം മൂല്യത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകൾ തത്സമയം നൽകുന്നുണ്ട്. ബ്ലുംബെർഗ് സൂചികയിൽ മുന്നിലെത്താൻ മത്സരിക്കുന്നവർ വരെയുണ്ട്. ഇത്രയും സ്വീകാര്യതയുള്ള ഈ ബ്ലൂംബെർഗ് സ്ഥാപിച്ചത് അല്ലെങ്കിൽ ലോക കോടീശ്വരൻമാരെ നിശ്ചയിക്കുന്ന ബ്ലൂംബെർഗിന്റെ ഉടമ ആരാണെന്ന് അറിയാം. ധനകാര്യം, ഡാറ്റ, മീഡിയ എന്നിങ്ങനെ മികച്ച പോർട്ടഫോളിയോകൾ കൈകാര്യം ചെയ്യുന്ന ഒരു അമേരിക്കൻ കമ്പനിയാണ് ബ്ലൂംബെർഗ്. 1981 ഒക്ടോബറിൽ ന്യൂയോർക്കിൽ മൈക്കൽ ആർ ആണ് ബ്ലൂംബെർഗ് സ്ഥാപിച്ചത്. 82 -ാം വയസിലും മൈക്കൽ ബ്ലൂംബെർഗ് കമ്പനിയുടെ സജീവ സ്ഥാപക അംഗമായി തുടരുകയാണ് ഇദ്ദേഹം. 1981 മുതൽ 2001 വരെയും, പിന്നീട് 2014 മുതൽ 2023 വരെയും അദ്ദേഹം ഈ സ്ഥാപനത്തിന്റെ സിഇഒ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.…