Author: News Desk
കേരളം കാരവൻ ടൂറിസം നടപ്പാക്കുന്നതിനുമുമ്പ് തന്നെ ഒരുകോഫി കുടിച്ചു കാരവനിൽ യാത്ര എന്ന ആശയം നടപ്പാക്കിയ ഒരു മലയാളി പ്ലാന്റർ വയനാട്ടിലുണ്ട്. സുൽത്താൻ ബത്തേരിക്കാരൻ അനന്തു നൈനാൻ വില്ലോത്ത്. കൊച്ചി മറൈൻഡ്രൈവിൽ ക്യുൻസ് വോക് വെയിൽ കാത്തു കിടക്കുന്നുണ്ടാകും അനന്തുവിന്റെ ബ്രൗൺ നിറത്തിലുള്ള കോഫീ കാരവൻ. താരാ കോഫി ബ്രാൻഡിലുള്ള കോഫി ആർക്കും വൈകുന്നേരം മുതൽ പുലർച്ചെ വരെ ആസ്വദിക്കാം. കായലിന്റെ സൗന്ദര്യവും നുകർന്ന് കാരവനിൽ വിൽക്കുന്ന ലോകത്തര നിലവാരമുള്ള കേരളത്തിന്റെ കോഫിയും ആസ്വദിച്ചു സമയം ചിലവഴിക്കാൻ ഏറെ പേരാണ് എത്തുന്നത്. കേരളത്തിന്റെ കാപ്പി സംസ്കാരം ലോകത്തെ അറിയിക്കാനും, കാപ്പി കർഷകരുടെ അന്തസുയർത്താനും, ഒറിജിനൽ കാപ്പി നുകരാനുമൊക്കെ ആളെ കൂട്ടുക എന്നത് തന്നെയാണ് അനന്തുവിന്റെ ലക്ഷ്യവും. വയനാട്, നീലഗിരി, കർണ്ണാടകത്തിലെ കുടക് എന്നിവിടങ്ങളിലെ ചെറുകിട കാപ്പികർഷകരിൽ നിന്നും ഉയർന്ന ഗുണമേന്മയുള്ള കാപ്പിക്കുരുശേഖരിച്ച് അനന്തുവിന്റെ മേൽനോട്ടത്തിൽ സംസ്ക്കരിച്ച് എടുക്കുന്നതാണ് താര കോഫി. അതുതന്നെയാണ് മറ്റേത് കോഫിയേക്കാളും താരകോഫിയെ രുചി വൈവിദ്ധ്യം കൊണ്ട് വേറിട്ടുനിർത്തുന്നതും.…
രാജ്യം ഇന്ന് ഉറ്റുനോക്കുന്നത് തെലുങ്ക് ദേശം പാർട്ടിയുടെ അമരക്കാരനായ ചന്ദ്രബാബു നായിഡുവിലേക്കും, ജെഡി-യു വിന്റെ ബുദ്ധികേന്ദ്രമായ നിതീഷ് കുമാറിലേക്കും ആണ്. കിംഗ് മേക്കർ എന്ന റോളിലേക്ക് മാറിയ ഇരുവരും ഇപ്പോൾ ബി ജെ പി ക്കും ഇന്ത്യ മുന്നണിക്കും ഒരു പോലെ പ്രിയപെട്ടവരാണ്. കാരണം കേന്ദ്രത്തിൽ അടുത്ത സർക്കാർ രൂപീകരിക്കാൻ ഇവരുടെ സുസ്ഥിരമായ പിന്തുണ കൂടിയേ തീരു. ആന്ധ്രാപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഒരു പോലെ വിജയക്കൊടി പാറിച്ച ചന്ദ്രബാബു നായിഡുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം വിളിച്ചു അഭിനന്ദിച്ചത്. അതും മോദിയുടെ ഒരു ഡിപ്ലോമാറ്റിക് നീക്കം തന്നെയാണ്. 2019 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎയിൽ നിന്ന് പിരിഞ്ഞ് യുപിഎയിൽ ചേരാനുള്ള തൻ്റെ തീരുമാനം അബദ്ധമായിപ്പോയി എന്ന് കണ്ട ചന്ദ്ര ബാബു നായിഡു ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തി എത്തിയത് വീണ്ടും എൻ ഡി എ ക്യാമ്പിൽ തന്നെയാണ്. നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും നായിഡു തൻ്റെ പാർട്ടിയെയും എൻഡിഎയെയും നേതൃസ്ഥാനത്തേക്ക്…
ബിജെപിയുടെ ദക്ഷിണേന്ത്യൻ മുനമ്പ് പിടിക്കുക എന്ന പ്ലാനിൽ ആകെ സംഭവിച്ചത് കേരളത്തിൽ തൃശൂരിലൂടെ അക്കൗണ്ട് തുറക്കാനായി എന്നതുമാത്രമാണ്. ഒപ്പം കർണാടകയിൽ 17 സീറ്റിലും വിജയിച്ചു. തമിഴ്നാടുംBJPയോട് കനിഞ്ഞില്ല. കോയമ്പത്തൂരിൽ നിന്ന് മത്സരിച്ച പാർട്ടി സ്റ്റാർ സ്ഥാനാർത്ഥി കെ അണ്ണാമലൈ പോലും പരാജയമേറ്റു വാങ്ങി. തമിഴ്‌നാട്ടിലെ 39 സീറ്റുകളിൽ ഒരെണ്ണം പോലും നേടുന്നതിൽ ബിജെപി പരാജയപ്പെട്ടു. ഈ തിരെഞ്ഞെടുപ്പ് തിരിച്ചടി മോദിയുടെ ടാർജറ്റും, പാർട്ടിയുടെ “അബ് കി ബാർ, 400 പാർ” വിവരണത്തെയും തകർത്തു. അങ്ങനെ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം തമിഴ്‌നാട്, കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ ബിജെപിയുടെ വിജയങ്ങളും പരാജയങ്ങളും, ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിൻ്റെ സങ്കീർണ്ണതകളെയും ഒന്ന് കൂടി വ്യക്തമാക്കുന്നതായി മാറിയിരിക്കുന്നു . മോദിയെ സംബന്ധിച്ചിടത്തോളം, മുന്നോട്ടുള്ള യാത്രക്ക് ദക്ഷിണേന്ത്യയിൽ കൂടുതൽ ശക്തമായ അടിത്തറ ഉറപ്പിക്കുന്നതിന് പുനർക്രമീകരിച്ച തന്ത്രങ്ങളും ആഴത്തിലുള്ള പ്രാദേശിക ഇടപെടലുകളും സഖ്യങ്ങളുടെ പുനർവിചിന്തനവും ആവശ്യമാണ്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ തെക്കൻ ശ്രമങ്ങൾ സമ്മിശ്ര ഫലങ്ങളാണ് സൃഷ്ടിച്ചത്.…
എന്തുകൊണ്ടാണ് രാജ്യങ്ങൾ സ്വർണ്ണ ശേഖരം സൂക്ഷിക്കുന്നത്? കാരണം, ഒരു രാജ്യത്തിൻ്റെ സാമ്പത്തിക സ്ഥിരതയ്ക്ക് സ്വർണ്ണ ശേഖരം നിർണായകമാണ്. ഏറ്റവും കൂടുതൽ സ്വർണ്ണ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 9-ാം സ്ഥാനത്താണ്. ഒന്നാമതായുള്ളതു അമേരിക്കയാണ്. യുഎസ് ഡോളറുമായുള്ള വിപരീത ബന്ധമാണ് സ്വർണ്ണത്തിൻ്റെ ആകർഷണം വർദ്ധിപ്പിക്കുന്നത്. ഡോളറിൻ്റെ മൂല്യം കുറയുമ്പോൾ സ്വർണ്ണത്തിൻ്റെ മൂല്യം വർദ്ധിക്കുന്നു. രാജ്യം നേരിടുന്ന സാമ്പത്തിക അനിശ്ചിതത്വഘട്ടങ്ങളിൽ സ്വർണമൂല്യമാണ് കടമെടുപ്പിനു രക്ഷക്കായെത്തുന്നത് . വർദ്ധിച്ചുവരുന്ന സാമ്പത്തിക അനിശ്ചിതത്വം കാരണം പല രാജ്യങ്ങൾക്കും സ്വർണ്ണ ശേഖരത്തിൻ്റെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സെൻട്രൽ ബാങ്കുകൾ സ്വർണ്ണത്തെ മുൻഗണന നൽകുന്ന സുരക്ഷിത സ്വത്തായി കണക്കാക്കുന്നു. ഒരു രാജ്യത്തിൻ്റെ വായ്പായോഗ്യതയും മൊത്തത്തിലുള്ള സാമ്പത്തിക നിലയും രൂപപ്പെടുത്തുന്നതിൽ സ്വർണ്ണ ശേഖരം നിർണായക പങ്ക് വഹിക്കുന്നു. സ്വർണ്ണം കൈവശം വയ്ക്കുന്നതിലൂടെ രാജ്യങ്ങൾക്ക് അവരുടെ സാമ്പത്തിക സ്ഥിരതയിൽ ആത്മവിശ്വാസം പകരാൻ കഴിയും. ഒരു രാജ്യത്തിൻ്റെ കറൻസിയുടെ മൂല്യത്തെ പിന്തുണയ്ക്കുന്നതിൽ സ്വർണ്ണത്തിന് ചരിത്രപരമായി ഒരു പങ്കുണ്ട്. ഗോൾഡ് സ്റ്റാൻഡേർഡ് ഇപ്പോൾ വ്യാപകമായി…
സോഹോ കോർപ്പറേഷൻ്റെ വരുമാനം 8,700 കോടി രൂപ, ഏറ്റവും ഒടുവിൽ കമ്പനി നേടിയത് 2,800 കോടിയുടെ ലാഭവും, ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ കമ്പനികളുടെ പട്ടികയിൽ ഇടവും നേടി ZOHO. സംരംഭകനെന്ന നിലയിൽ വിജയവും, തന്റെ സ്ഥാപനത്തിന് 28,000 കോടിയുടെ ആസ്തിയും ഉണ്ടായിരുന്നിട്ടും തമിഴ്നാട്ടിലെ തഞ്ചാവൂരിൽ ജനിച്ച ശ്രീധർ വെമ്പു ഇന്നും നയിക്കുന്നത് ലളിതമായ ജീവിതശൈലി. ജന്മനാടായ തഞ്ചാവൂർ ഗ്രാമത്തിൽ താമസിച്ച് സൈക്കിൾ യാത്രകൾ ഇഷ്ടപെടുന്ന, ഇലക്ട്രിക്ക് ഓട്ടോയിൽ സഞ്ചരിക്കുന്ന ജനകീയനായ സംരംഭകനാണ് ശ്രീധർ വെമ്പു. ഒരു ചെറിയ പട്ടണത്തിൽ നിന്ന് 9,000 കോടിയുടെ ഒരു കമ്പനിയുടെ സ്ഥാപകനിലേക്കുള്ള അദ്ദേഹത്തിൻ്റെ യാത്രസംരംഭക കാഴ്ചപ്പാടിൻ്റെയും സ്ഥിരോത്സാഹത്തിൻ്റെയും തെളിവാണ്. തമിഴ്നാട്ടിലെ തഞ്ചാവൂരിൽ ജനിച്ച ശ്രീധർ വെമ്പു ചെറുപ്പം മുതലേ അക്കാദമിക് രംഗത്ത് ശ്രദ്ധേയമായ കഴിവ് തെളിയിച്ചിരുന്നു. കടുത്ത മത്സരമുള്ള ഐഐടി JEE പരീക്ഷയിൽ യിൽ 27-ാം റാങ്ക് നേടിയ അദ്ദേഹം ഐഐടി മദ്രാസിലും പിന്നീട് പ്രിൻസ്റ്റൺ സർവകലാശാലയിലും പഠിച്ചു. 1994-ൽ ക്വാൽകോമിൽ വയർലെസ്…
ആരുടേയും പങ്കാളിത്തം പ്രതീക്ഷിക്കാതെ വിദേശ റീട്ടെയ്ൽ മുന്നേറ്റത്തിന് തയ്യാറെടുക്കുകയാണ് ടാറ്റ ഗ്രൂപ്പിൻ്റെ വസ്ത്ര വിഭാഗമായ ട്രെന്റ് . ട്രെന്റിന്റെ മുൻനിര ഷോറൂം ഉടൻ ദുബായിയിൽ ഉയരും. ട്രെൻ്റിൻ്റെ മുൻനിര ബ്രാൻഡുകളിലൊന്നായ Zudio-യുടെ ഇന്ത്യയിലെ വരുമാനം 7,000 കോടി പിന്നിട്ട സാഹചര്യത്തിലാണ് ദുബായിയിലേക്കു വിപണി വ്യാപിപ്പിക്കാനുള്ള തീരുമാനം. ദുബായിൽ ഒരു മുൻനിര ഷോറൂമാണ് തുടക്കത്തിൽ ട്രെന്റ് ലക്ഷ്യമിടുന്നത്. അതുവഴി പ്രവാസികളുടെ ഇടയിൽ തങ്ങളുടെ ട്രെൻഡ് സെറ്റാക്കുകയാണ് ടാറ്റ. വിപണിയിൽ ഉണ്ടാക്കുന്ന നേട്ടം നൽകുന്ന ആത്മവിശ്വാസമാണ് ട്രെന്റിനെ മുന്നോട്ടു നയിക്കുന്നത്. ട്രെൻ്റിൻ്റെ അറ്റ വിൽപ്പന 50 ശതമാനം ഉയർന്ന് 12,375 കോടി രൂപയായി. അതേസമയം അറ്റാദായം ഏകദേശം നാലിരട്ടിയായി 1,477 കോടി രൂപയായി. ആഭ്യന്തര പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനായി ആഗോള വിപുലീകരണത്തിനുള്ള പദ്ധതികൾ ട്രെന്റ് പിന്നത്തേക്കു മാറ്റി വയ്ക്കുകയായിരുന്നു.ഇന്ത്യയിലെ വിപണി അനുകൂലമായി പ്രതികരിച്ചു തുടങ്ങിയതോടെയാണ് ടാറ്റ ഇന്ത്യൻ പ്രവാസികളെ ലക്ഷ്യം വച്ചുകൊണ്ട് വിദേശത്തുള്ള അവസരങ്ങൾ മുതലാക്കാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ ഈ മാർക്കറ്റ് സെഗ്‌മെൻ്റിൽ…
ബി.ജെ.പി.യുടെ ‘അബ്കി ബാർ 400 പാർ’ ഒരു അതിമോഹമായിരുന്നോ? ഇന്ത്യയെ അതിവേഗം നരേന്ദ്ര മോദി മുന്നോട്ട് നയിച്ചു, പക്ഷേ അതിലും വേഗതയിൽ ബിജെപി ഉയർത്തിയ വെല്ലുവിളികളെ മറികടക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞു എന്നാണ് വോട്ടെണ്ണലിലെ തുടക്കം മുതൽ ഉള്ള ട്രെൻഡ് ചൂണ്ടിക്കാട്ടുന്നത്. ‘അബ്കി ബാർ 400 പാർ’ എന്ന ബിജെപിയുടെ മുദ്രാവാക്യം യാഥാർഥ്യമാക്കാനാകാതെ എൻഡിഎ 300 സീറ്റുകൾ കടക്കാൻ പാടുപെടുന്നതായി ആദ്യസമയത്തെ ട്രെൻഡുകൾ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു . ഭൂരിപക്ഷം കുറഞ്ഞെങ്കിലും കേന്ദ്രത്തിൽ മോഡി 3.0 ഭരണം തന്നെ തിരിച്ചു വരുമെന്നും വ്യക്തമായിക്കഴിഞ്ഞു. പക്ഷെ ആത്മവിശ്വാസത്തിനു കോട്ടം തെറ്റിക്കുന്ന ഫലങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ബിജെപിയുടെ തങ്ങൾക്ക് ഒറ്റക്ക് 370 സീറ്റുകളും, എൻഡിഎ മുന്നണിക്ക് 400 ൽ അധികം സീറ്റുകളും എന്ന ലക്ഷ്യമാണ് വഴുതിപോയത്. പല പ്രതിപക്ഷ നേതാക്കളും വിശകലന വിദഗ്ധരും ബിജെപിയുടെ ‘400 പാർ’ പ്രചാരണത്തെ ‘ഇന്ത്യ തിളങ്ങുന്നു ‘ എന്ന മുൻ മുദ്രാവാക്യത്തിന്റെ ആവർത്തനമാണെന്ന് വിശേഷിപ്പിച്ചിരുന്നു. 2004-ൽ അടൽ ബിഹാരി…
വജ്ര നിർമാതാവിന്റെ മകളും ഒരു ഫാഷനിസ്റ്റുമായ ദിയ മേത്ത ജട്ടിയയുടെ യാത്ര, ബിസിനസ്സ് മിടുക്കും അവളുടെ അഭിനിവേശവും ലക്ഷ്യവും ഒത്തു ചേർന്നതാണ്. ദിയയുടെ പിതാവ് റസ്സൽ മേത്ത ഏകദേശം 1800 കോടി രൂപ ആസ്തിയുള്ള വജ്രനിർമ്മാതാക്കളായ റോസി ബ്ലൂവിൻ്റെ മാനേജിംഗ് ഡയറക്ടറാണ്. മുംബൈയിലെ ധീരുഭായ് അംബാനി ഇൻ്റർനാഷണൽ സ്‌കൂളിൽ പഠിച്ച ശേഷം, സെൻട്രൽ സെൻ്റ് മാർട്ടിൻസിലും ലണ്ടൻ കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലും ഗ്രാഫിക് ഡിസൈൻ പഠിച്ചുകൊണ്ട് ഫാഷനോടുള്ള അഭിനിവേശം ദിയ മേത്ത ജട്ടിയ പിന്തുടർന്നു. ഒരു ഫാഷൻ കൺസൾട്ടൻ്റ് എന്ന നിലയിൽ പ്രശസ്തയാണെങ്കിലും, അവൾ അവളുടെ കുടുംബത്തിൻ്റെ ബിസിനസ്സ് കൈകാര്യം ചെയ്യുന്നു. വർഷങ്ങളായി ദിയ മേത്ത ഒരു സ്റ്റൈൽ ഐക്കണായി ഉയർന്നുവരുന്നു, മാത്രമല്ല സൂപ്പർ മോഡലുകൾക്ക് വേണ്ടിയുള്ള ദിയയുടെ സംരംഭങ്ങൾ ശ്രദ്ധേയമാണ്. ടെക് സ്റ്റാർട്ടപ്പുകൾ മുതൽ ഹെൽത്ത് കെയർ സൊല്യൂഷനുകൾ വരെ വിജയകരമായ ബിസിനസുകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അവസരങ്ങൾ കണ്ടെത്താനും അവയെ അഭിവൃദ്ധി പ്രാപിക്കുന്ന സംരംഭങ്ങളാക്കി മാറ്റാനും അവൾക്ക് കഴിവുണ്ട്.…
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ തുടരുമ്പോൾ മധ്യപ്രദേശിലെ ഇൻഡോറിൽ ബിജെപി സ്ഥാനാർത്ഥിയും സിറ്റിംഗ് എംപിയുമായ ശങ്കർ ലാൽവാനിയാണ് മുന്നിൽ നിൽക്കുന്നത്. തൊട്ടുപിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥിയാണെന്നു കരുതിയാൽ തെറ്റി. നോട്ടയാണ് അവിടെ രണ്ടാമത്. നോട്ടയ്ക്ക് ഇതുവരെ 1.4 ലക്ഷത്തിലധികം വോട്ടുകൾ ലഭിച്ചു. വോട്ടർമാർക്കായി നോട്ട ഓപ്ഷൻ അവതരിപ്പിച്ചതിന് ശേഷം ഒരു സീറ്റിൽ നിന്നും നോട്ടയ്ക്ക് NOTA (None of the Above) ലഭിച്ച ഏറ്റവും ഉയർന്ന വോട്ടാണിത്. അതിനു കാരണമുണ്ട്. ഇൻഡോറിലെ കോൺഗ്രസ് സ്ഥാനാർത്ഥി അക്ഷയ് കാന്തി ബാംബ് തന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ചു ബി ജെ പിയിൽ ചേർന്നിരുന്നു. ഇതോടെ അതിനു നിഷേധ വോട്ടിലൂടെ മറുപടി നൽകാനായിരുന്നു കോൺഗ്രസ് പാർട്ടി തങ്ങളുടെ അനുഭാവികൾക്കു നൽകിയ നിർദേശം. ഇതോടെ കോൺഗ്രസ് വോട്ടർമാർ കൂട്ടത്തോടെ നോട്ട ഓപ്ഷനിൽ പരമാവധി വോട്ടുകൾ രേഖപ്പെടുത്തി. ഇതാണ് ഇൻഡോറിൽ നോട്ട രണ്ടാമതെത്താൻ കാരണം. മെയ് 13 ന് ഇൻഡോറിൽ നടന്ന വോട്ടെടുപ്പിൽ ആകെ 25.27 ലക്ഷം വോട്ടർമാരിൽ 61.75 ശതമാനം പേരും…
ടെക്‌സ്‌റ്റൈൽ വിപണിയും ഇപ്പോൾ സ്മാർട്ട് ആയി മാറുകയാണ്. ഫ്രഞ്ച് കമ്പനിയായ Floatee കുട്ടികൾക്കായി ഒരു പുതിയ ആൻ്റി-ഡ്രോണിംഗ് ടി-ഷർട്ടുകൾ വികസിപ്പിച്ചെടുത്തു. കുട്ടികളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി വികസിപ്പിച്ചെടുത്ത ടി ഷർട്ടാണിത്. വെള്ളത്തിൽ മുങ്ങിയാൽ ലൈഫ് ജാക്കറ്റ് ആയി മാറുന്നതാണ് ഈ ആൻ്റി-ഡ്രോണിംഗ് ടി ഷർട്ട്. കുട്ടി വെള്ളത്തിലായാലും പുറത്തായാലും ദിവസം മുഴുവൻ ധരിക്കാൻ കഴിയും. പേറ്റൻ്റ് ഉള്ള ഇൻഫ്‌ലേറ്റബിൾ സിസ്റ്റം ഉപയോഗിച്ചാണ് ടി-ഷർട്ടുകൾ പ്രവർത്തിക്കുന്നത്. ഒരു സാധാരണ ടി-ഷർട്ടിൻ്റെ സൗകര്യങ്ങൾ ഇത് നൽകും. ആകസ്മികമായി വെള്ളത്തിൽ മുങ്ങിയാൽ, ടി-ഷർട്ട് നിമിഷങ്ങൾക്കുള്ളിൽ വീർക്കുകയും കുട്ടിക്ക് ചുറ്റും പൊങ്ങിക്കിടക്കുന്ന ഒരു ലൈഫ് ജാക്കറ്റ് അയി അത് മാറുകയും ചെയ്യും. 3 സെക്കൻഡിനുള്ളിൽ സ്വയമേവ ഒരു ലൈഫ് ജാക്കറ്റായി മാറുന്ന ഒരു ഉപകരണമായി ടി-ഷർട്ട് മാറും. 5 സെക്കൻഡിനുള്ളിൽ പൂർണ്ണമായ റോൾഓവർ ആൻ്റി-ഡ്രൗണിംഗ് ശേഷി ടി-ഷർട്ട് പ്രകടിപ്പിക്കും. വെള്ളത്തിന് പുറത്തെടുത്താൽ ലൈഫ് ജാക്കറ്റ് സാധാരണ ടി ഷർട്ടായി മാറുന്നു. റിസർച്ച് ആൻഡ് മാർക്കറ്റ്സ് റിപ്പോർട്ട് അനുസരിച്ച്, ആഗോള…